Tuesday, April 3, 2012

എന്താണ് നിത്യജീവന്‍?


ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ 
എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന്‍ എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് ,  ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3-   ( വായിക്കുക) ,Now this is eternal life: that they know you, the only true God , and Jesus Christ, whom you have sent.
ദൈവീക ജീവിത ലക്ഷ്യത്തിന്‍റെ കേന്ദ്ര ബിന്ദൂവായ, ഏക ലക്ഷ്യമായ , ഏറ്റവും പരമ പ്രധാനമായ "നിത്യജീവന്‍" പ്രാപിക്കാന്‍ എന്ത് ചെയ്യണമെ
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില്‍ ചേരുക, കൂടോത്രം ചെയുക , പൂജാവിധികള്‍ നടത്തുക, കണവെന്ഷന്‍ നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ  ഷ്ടപിക്കുക  ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണെന്നു നോക്കാം .

യേശുവിനോട് ചോദിച്ചപ്പോള്‍ ,നാല് പ്രാവശ്യവും , സ്നാനപ്പെടാന്‍ പറഞ്ഞില്ല , വീണ്ടുജനിക്കാന്‍ പറഞ്ഞില്ല , ക്രിസ്ത്യാനിയാകാന്‍ പറഞ്ഞില്ല , കുരിശിന്‍റെയും ക്രൂഷിതരൂപത്തിന്‍റെയും മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞില്ല.സര്‍പ്പത്തെ ഉണ്ടാക്കുവാന്‍ പറഞ്ഞില്ല. പിന്നെ എന്ത് ചെയ്യാനാണ് പറഞ്ഞത്?



മത്തായി 16 :16




അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു
17
അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.
18
ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
19
അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”
20
യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
21
യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
22
യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
23
യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
24
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.




മാര്‍ക്കോസ് 10 : 17


17
അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
18
അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
19
കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
20
അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
21
യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
22
അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
23
യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
24
അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.
25
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.




ലൂക്കോസ് 18:18


18
ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
19
അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:
20
കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ” എന്നു പറഞ്ഞു.
21
ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
22
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”എന്നു പറഞ്ഞു.
23
അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.
24
യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
25
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു.




ലൂക്കോസ് 10:25


25
അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
26
അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ:
27
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു



28
അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.
29
അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:
30
ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
31
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
32
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
33
ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
34
എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
35
പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
36
കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
37
അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.


മറ്റുള്ളതെല്ലാം രണ്ടാമതാണ്‌.
A. വായിക്കുക ( മത്തായി 19: 16-30), ( മര്‍കോസ് 10:18) , ( ലൂക്കാ 18:18 )


Tuesday, March 13, 2012

നിലവിളക്കുകള്‍

  ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക് ക്രൈസ്തവ ആരാധനാ സ്ഥലങ്ങളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തിന്റെയെങ്കിലും ഒക്കെ ഉല്‍ഘാടനത്തിനു രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസാകാരിക, സഭാ വേദികളില്‍ ഇടിച്ചു കയറുന്ന എണ്ണമറ്റ പൊങ്ങച്ചക്കാര്‍ക്ക് ഒരാളില്‍ നിന്നും അടുത്ത ആളിലേക്ക് ദീപ ശിഖ കൈമാറി നിര്‍ബാധം തിരി കത്തിക്കുവാന്‍ നിലവലക്ക് ഉതകും എന്നുള്ളതാണ് അതിന്‍റെ മുഖ്യ ആകര്‍ഷണീയത. മുഖ്യാതിഥി, പ്രധാനാധ്യക്ഷന്‍ തുടങ്ങി, താഴോട്ട് നിലം തൂപ്പുകാരി വരെ നിലവിളക്കിനു തിരി കൊടുക്കാത്ത ഉത്ഘാടനച്ചടങ്ങുകള്‍ എങ്ങും തന്നെ ഇല്ല എന്ന് പറയാം. പ്രസ്തുത ശിവലിങ്കവീരന്‍റെ മകുടിയില്‍ ഒരു ക്ലാവര്‍ കുരിശു കൂടി പ്രതിഷ്ടിച്ചപ്പോള്‍ കല്‍ദായ വാദികള്‍ക്ക് അത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി മാറി. ഇപ്പോള്‍ മിക്ക കത്തോലിക്കാ ദേവാലയങ്ങളിലും മദ്ബഹയുടെ മുമ്പിലായി സ്ഥാനം പിടിച്ചിരിക്കുന്ന ക്ലാവര്‍ കുരിശണിഞ്ഞ ഈ ശിവലിംഗം അനതിവിദൂര ഭാവിയില്‍ ക്ലാവര്‍ കുരിശിനോടപ്പം അള്‍ത്താരയുടെ പ്രധാനഭാഗത്തു തന്നെ കയറിപ്പറ്റുകയും, കല്‍ദായവാദി ബിഷപ്പുമാര്‍ അതിനെ വണക്കയോഗ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അതില്‍ അത്ഭുതപ്പെടാനില്
by syro malabar voice
==================

നിലവിളക്കിന്റെ നടുവില്‍ മേല്പോട്ടുയന്നു നില്‍ക്കുന്ന ദണ്ട്, ശിവ ലിംഗത്തിന്റെയും , തിരികള്‍ ഇടുന്ന പാത്തികള്‍ ,പാര്‍വതിയുടെ യോനിനാളന്റെയും അടയാളമായോ , പ്രതീകമായോ ചില(ചുരുക്കം ) ഹിന്ദുക്കള്‍ വിശ്വസിക്കുന്നു . വീട്ടിലെ ഓടുകൊണ്ടുണ്ടാക്കിയ നിലവിളക്കുകള്‍ , എന്നും ചാരമിട്ടു ക്ലാവ് കളഞ്ഞു വൃത്തിയാക്കുവാന്‍ , വിശ്വാസവുമായി കൂട്ടിയിണക്കി പഴമക്കാര്‍ കണ്ടുപിടിച്ച ഒരു ഉപായമല്ലായിതെന്നാര് കണ്ടു? ശിവലിംഗത്തില്‍ എണ്ണ ഒഴിച്ചാല്‍ എണ്ണ അവിടെ നില്‍ക്കില്ല കാരണം , എണ്ണ ഒഴിക്കുന്ന പ്രതലത്തിന്റെ ഒരുവശം പുറത്തേക്ക് തുറന്നിരിക്കുന്നത് കൊണ്ട് അവിടെ തിരിയിടാണോ കത്തിക്കാനോ ആവുന്നതല്ല .അതേപോലെ തുറന്നവശം എപ്പോഴും വെള്ളമോ എണ്ണയോ കെട്ടിനിന്നു കൊതുകും അണുക്കളും ഉണ്ടാവാനനുവതിക്കാതെ അല്‍പ്പം ,ചെരിച്ചേ പ്രതിഷ്ട്ടിക്കുകയോള്ളൂ .( പണ്ടത്തെ കുളുമുറിയിലെ ഓവുചാല്‍ പോലെ ). ശിവലിങ്ങവും അമ്മിക്കല്ലിന്റെ പിള്ളക്കല്ലു മായാണ് കൂടുതല്‍ ആകൃതിയില്‍ സാമ്യം എന്ന വസ്തുത വച്ച് നമ്മുടെ വീടുകളിലെ , പിള്ള ക്കല്ലുകള്‍ മാറ്റാന്‍ പറ്റുമോ? ഈ പിപ്പിലാഥന്‍ പറഞ്ഞത് ശരിയാണോ എന്ന് നിങ്ങള്ക്ക് നോക്കാം . യഥാര്‍ദ്ധ ശിവലിംഗം അരകല്ലിന്‍ പിള്ളയുടെ അതെ ആകൃതിയാണ് . ചുരുക്കത്തില്‍ യാഹൂധാരില്‍ നിന്നുമാണ് കേരളത്തില്‍ ഹിന്ദുക്കളുടെ ഇടയില്‍ നിലവിളക്ക് വന്നതെന്നും സംശയിക്കാം.


 ഇനി  സ്വര്‍ഗത്തില്‍ നിലവിളക്കുകള്‍ ഉണ്ടെന്നു പറയുന്നു , ഇത് മനസിലാക്കിയിട്ടാണ് നാം നിലവിളക്ക് കത്തിക്കുന്നത് എന്ന് ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല . ആ നിലവിളക്കും നമ്മുടെ നിലവിളക്കും ഒന്നായിരിക്കണമെന്നുമില്ല. ആ നിലവിളക്കിന്റെ പ്രതീകമായി ഇതിനെ കണ്ടുകൂടെ?


വെളിപാട് 1 :12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

1 :20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

വെളിപാട് 2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും

വെളിപാട് 11: 3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
വെളിപാട്‌ 11:4 അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

യോഹന്നാൻ - 5:35 അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.
Exodus 25:31 "Then you shall make a  നിലവിളക്ക്  of pure gold. The നിലവിളക്ക്  and its base and its shaft are to be made of hammered work; its cups, its bulbs and its flowers shall be of one piece with it.
Exodus 25:32 "Six branches shall go out from its sides; three branches of the നിലവിളക്ക്  from its one side and three branches of the നിലവിളക്ക്  from its other side.
Exodus 25:33 "Three cups shall be shaped like almond blossoms in the one branch, a bulb and a flower, and three cups shaped like almond blossoms in the other branch, a bulb and a flower--so for six branches going out from the നിലവിളക്ക് ;
Exodus 25:34 and in the നിലവിളക്ക്  four cups shaped like almond blossoms, its bulbs and its flowers.
Exodus 25:35 "A bulb shall be under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 26:35 "You shall set the table outside the veil, and the നിലവിളക്ക്  opposite the table on the side of the tabernacle toward the south; and you shall put the table on the north side.
Exodus 30:27 and the table and all its utensils, and the നിലവിളക്ക്  and its utensils, and the altar of incense,
Exodus 31:8 the table also and its utensils, and the pure gold നിലവിളക്ക്  with all its utensils, and the altar of incense,
Exodus 35:14 the നിലവിളക്ക്  also for the light and its utensils and its lamps and the oil for the light;
Exodus 37:17 Then he made the നിലവിളക്ക്  of pure gold. He made the നിലവിളക്ക്  of hammered work, its base and its shaft; its cups, its bulbs and its flowers were of one piece with it.
Exodus 37:18 There were six branches going out of its sides; three branches of the നിലവിളക്ക്  from the one side of it and three branches of the nilaviklakku  from the other side of it;
Exodus 37:19 three cups shaped like almond blossoms, a bulb and a flower in one branch, and three cups shaped like almond blossoms, a bulb and a flower in the other branch--so for the six branches going out of the നിലവിളക്ക് .
Exodus 37:20 In the നിലവിളക്ക്  there were four cups shaped like almond blossoms, its bulbs and its flowers;
Exodus 37:21 and a bulb was under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 39:37 the pure gold നിലവിളക്ക് , with its arrangement of lamps and all its utensils, and the oil for the light;
Exodus 40:4 "You shall bring in the table and arrange what belongs on it; and you shall bring in the നിലവിളക്ക്  and mount its lamps.
Exodus 40:24 Then he placed the നിലവിളക്ക്  in the tent of meeting, opposite the table, on the south side of the tabernacle.
Leviticus 24:4 "He shall keep the lamps in order on the pure gold നിലവിളക്ക്  before the LORD continually.
Numbers 3:31 Now their duties involved the ark, the table, the നിലവിളക്ക് , the altars, and the utensils of the sanctuary with which they minister, and the screen, and all the service concerning them;
Numbers 4:9 "Then they shall take a blue cloth and cover the നിലവിളക്ക്  for the light, along with its lamps and its snuffers, and its trays and all its oil vessels, by which they serve it;
Numbers 8:2 "Speak to Aaron and say to him, `When you mount the lamps, the seven lamps will give light in the front of the നിലവിളക്ക് .' "
Numbers 8:3 Aaron therefore did so; he mounted its lamps at the front of the നിലവിളക്ക് , just as the LORD had commanded Moses.
Numbers 8:4 Now this was the workmanship of the നിലവിളക്ക് , hammered work of gold; from its base to its flowers it was hammered work; according to the pattern which the LORD had showed Moses, so he made the നിലവിളക്ക് .
1 Kings 7:49 and the നിലവിളക്കുകള്‍ , five on the right side and five on the left, in front of the inner sanctuary, of pure gold; and the flowers and the lamps and the tongs, of gold;
2 Kings 4:10 "Please, let us make a little walled upper chamber and let us set a bed for him there, and a table and a chair and a നിലവിളക്ക് ; and it shall be, when he comes to us, that he can turn in there."
1 Chron 28:15 and the weight of gold for the golden നിലവിളക്കുകള്‍  and their golden lamps, with the weight of each നിലവിളക്ക്  and its lamps; and the weight of silver for the silver നിലവിളക്കുകള്‍ , with the weight of each നിലവിളക്ക്  and its lamps according to the use of each നിലവിളക്ക് ;
2 Chron 4:7 Then he made the ten golden നിലവിളക്കുകള്‍  in the way prescribed for them and he set them in the temple, five on the right side and five on the left.
2 Chron 4:20 the നിലവിളക്കുകള്‍  with their lamps of pure gold, to burn in front of the inner sanctuary in the way prescribed;
2 Chron 13:11 "Every morning and evening they burn to the LORD burnt offerings and fragrant incense, and the showbread is set on the clean table, and the golden നിലവിളക്കുകള്‍  with its lamps is ready to light every evening; for we keep the charge of the LORD our God, but you have forsaken Him.
Jeremiah 52:19 The captain of the guard also took away the bowls, the firepans, the basins, the pots, the നിലവിളക്കുകള്‍ , the pans and the drink offering bowls, what was fine gold and what was fine silver.
Daniel 5:5 Suddenly the fingers of a man's hand emerged and began writing opposite the നിലവിളക്കുകള്‍  on the plaster of the wall of the king's palace, and the king saw the back of the hand that did the writing.
Zechariah 4:2 He said to me, "What do you see?" And I said, "I see, and behold, a നിലവിളക്ക്  all of gold with its bowl on the top of it, and its seven lamps on it with seven spouts belonging to each of the lamps which are on the top of it;
Zechariah 4:11 Then I said to him, "What are these two olive trees on the right of the നിലവിളക്ക്  and on its left?"
Matthew 5:15 nor does anyone light a lamp and put it under a basket, but on the നിലവിളക്ക് , and it gives light to all who are in the house.
Mark 4:21 And He was saying to them, "A lamp is not brought to be put under a basket, is it, or under a bed? Is it not brought to be put on the നിലവിളക്ക് ?
Luke 8:16 "Now no one after lighting a lamp covers it over with a container, or puts it under a bed; but he puts it on a നിലവിളക്ക് , so that those who come in may see the light.
Luke 11:33 "No one, after lighting a lamp, puts it away in a cellar nor under a basket, but on the നിലവിളക്ക് , so that those who enter may see the light.
Hebrews 9:2 For there was a tabernacle prepared, the outer one, in which were the നിലവിളക്ക്  and the table and the sacred bread; this is called the holy place.
Revelation 1:12 Then I turned to see the voice that was speaking with me. And having turned I saw seven golden നിലവിളക്കുകള്‍ ;
Revelation 1:13 and in the middle of the നിലവിളക്കുകള്‍  I saw one like a son of man, clothed in a robe reaching to the feet, and girded across His chest with a golden sash.
Revelation 1:20 "As for the mystery of the seven stars which you saw in My right hand, and the seven golden നിലവിളക്കുകള്‍ : the seven stars are the angels of the seven churches, and the seven നിലവിളക്കുകള്‍  are the seven churches.
Revelation 2:1 "To the angel of the church in Ephesus write: The One who holds the seven stars in His right hand, the One who walks among the seven golden നിലവിളക്കുകള്‍ , says this:
Revelation 2:5 `Therefore remember from where you have fallen, and repent and do the deeds you did at first; or else I am coming to you and will remove your നിലവിളക്ക്  out of its place--unless you repent.
Revelation 11:4 These are the two olive trees and the two നിലവിളക്കുകള്‍  that stand before the Lord of the earth.
.

Saturday, February 25, 2012

കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.

കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.
ഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, ചാരംകെട്ടി, പാണ്ടി , മല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ്‌ പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " നിങ്ങള്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?
യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. ചില ഉദാഹരണങ്ങള്‍ പറയട്ടെ, നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത് നമ്മുക്ക് കാണാം.
Act 16:3 .[ അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
Act 6:5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു.
Act 13:43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും, പുതുതായി യെഹൂദമതത്തില്‍ചേര്‍ന്ന വരിലും പലര്‍ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
Act 2:10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും, ക്രേത്യരും അറബിക്കാരുമായ നാം....]

ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന്‍ , ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്. അഗ്രചര്‍മം മുറിച്ചാല്‍
യെഹൂദന്‍ എന്നതും തെറ്റാണ് . ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ നമുക്കുള്ളൂ.
ഇന്ന് യെഹൂദന്‍ ആകാന്‍ എവിടുത്തെ ചര്‍മാഗ്രമാണ് മുറിക്കേണ്ടാതെന്നു പൗലോസ്‌ പറയുന്നത് നോക്കാം ,
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
Romans 2:28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
29 അകമെ യെഹൂദനായവനത്രേ യഥാര്‍ഥ യെഹൂദൻ; ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ യഥാര്‍ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.


അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ്‌ ദൈവം ആഗ്രഹിക്കുന്നതും.
ചരിത്രം പഠിച്ചാല്‍ മുഹമ്മദും, യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍. മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ , ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം. ആയതിനാല്‍ മാനുഷികമായതോന്നും (തിരുവചനത്തിലില്ലാത്തത് ) പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും, ദുരഭിമാനവും ഒഴിവാക്കിയാല്‍
പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .

തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം ഏറ്റവും വലിയ കറന്‍സികളില്‍ പതിപ്പിച്ചും ------------ ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെകൃഷിയും വ്യവസായവും) നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.
ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള്‍ ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ നമ്മളും കാട്ടിക്കൂട്ടുന്നു. ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും, യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ നമ്മളിലൂടെ ഒരളവുവരെ വിജയിച്ചിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയാനും പൊക്കിക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
അടുത്ത ജന്മത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം.

പിപ്പിലാഥന്‍


കാപ്പിലച്ചന്‍ എഴുതിയതൊക്കെ സത്യമാണെങ്കില്‍, കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം. നന്ദി കുറുപ്പുമാഷ് (O.N.V)

വചനം അറിയാത്ത ക്രിസ്ത്യാനിയും , വേദങ്ങളും ഉപനിഷത്തുകളും വായിക്കാത്ത ഹിന്ദുവും , ആരെങ്കിലും പറയുന്നത് കേട്ടതല്ലാതെ ഖുറാന്‍ മനസിലാക്കിയിട്ടില്ലാത്ത , മുസ്ലിമും, ന്യായപ്രമാണം മനസിലാക്കാത്ത യെഹൂധനും, ഉള്ളടത്തോളം ലോകം ഇങ്ങനെ തന്നെ കിടക്കും.

Wednesday, February 8, 2012

പ്രാര്‍ത്ഥന

 മത്തായി - 6:6
നീയോ പ്രാർത്ഥിക്കുമ്പോള്‍  അറയില്‍  കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും.
9 നിങ്ങള്‍  ഈവണ്ണം പ്രാർത്ഥിപ്പിന്‍  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം)
നിന്‍റെ  നാമം വിശുദ്ധീകരിക്കപ്പെടേണമേ;( അവന്‍റെ നാമം അറിയാതെങ്ങനെ ഈ ഭാഗം പറയാന്‍ പറ്റും, 7000  പ്രാവശ്യം വചനത്തിലുണ്ടായിരുന്ന അവന്‍റെ നാമം നീക്കപ്പെട്ടു കഴിഞ്ഞു )
10 നിന്‍റെ രാജ്യം വരേണമേ; { അവന്‍റെ രാജ്യം (പുതിയ ആകാശവും പുതിയ ഭൂമിയും)  വരണമെങ്കില്‍ , ലോകം അവസാനിക്കണം.അല്ലേല്‍ നാം മരിക്കണം, ആ അര്‍ത്ഥത്തില്‍ നമ്മുടെ മരണത്തിനുവേണ്ടിയാണ് നാം പറയേണ്ടത്  .}
 നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (അവന്‍റെ  ഇഷ്ട്ടമാണ്, നമ്മുടെയല്ല) ( ഭൂമിയിലാണ് ലോകത്തിലല്ല) 
11 ഞങ്ങള്‍ക്ക്  ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ( ഭൌതീകമായവ ഇന്നത്തേക്ക് മാത്രം വേണ്ടി അപേക്ഷിക്കുക)
12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍  ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
14 നിങ്ങള്‍  മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
15 നിങ്ങള്‍  മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
13 ഞങ്ങളെ പ്രലോഭനങ്ങളില്‍ന ഉല്‍പ്പെടുത്തരുതെ  ( പ്രലോഭനം കാണുമെന്നുറപ്പ്)
  ദുഷ്ടടാരൂപിയില്‍  നിന്ന് ഞങ്ങളെ വിടുവിക്കേണമേ.( ദുഷ്ടടാരൂപിയുടെ അധിനതയിലാണ് , ഇന്ന് നാമെന്നു സംശയമില്ലാതെ പറയുന്നു )  
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

Thursday, January 26, 2012

പറുദീസ അഥവാ സ്വര്‍ഗരാജ്യം.


പറുദീസ നമ്മള്‍ മനസിലാക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തരം ലോകക്രമമായിരുന്നൂ, ലോകമായിരുന്നൂ, അഥവാ മാനമായിരുന്നൂ( MUCH MORE HIGH AND COMPLICATED DIMENSION). പറുദീസ തീര്‍ച്ചയായും ഈഭൂമിയിലായിരുന്നല്ലോ!, അഥവാ ഈ ഭൂമിയായിരുന്നല്ലോ! ? ആദത്തെയും ഹവ്വയെയും ഏതന്‍തോട്ടാത്തില്‍ നിന്ന് പുറത്താക്കിയിട്ട് , ഗരൂബുകളെ കാവലാക്കുകയും , ഏറ്റം മുന്തിയ ഒരു റടാറും കവാടത്തില്‍ സ്ഥാപിച്ചു. ( Gen. 3:24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ, ഏദെൻ തോട്ടത്തിന്നു കിഴക്കു അവൻ ഗരൂബുകളെ കാവലാക്കുകയും എല്ലാ വശത്തേക്കു കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരുവാളും അവിടുന്ന് സ്ഥാപിച്ചു.).
ആ പറുദീസ ഇപ്പോള്‍ എവിടെ? തീര്‍ച്ചയായും ഇത്രവലിയ ഒരു പ്രതിരോധം തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമാല്ലാതിരിക്കെ ആരെങ്കിലും നശിപ്പിചെന്നു ചിന്തിക്കാന്‍ കൂടി പറ്റില്ല. അപ്പോള്‍ പിന്നെ പറുദീസ എവിടെ?. ലാസറിന്‍റെ ഉപമയിലെ ലാസര്‍ എത്തിച്ചേരുന്ന പറുദീസ ( സ്വര്‍ഗരാജ്യം) നമ്മുടെ ഇടയില്‍തന്നെയുണ്ടെന്ന് യേശു പലപ്പോഴും പറഞ്ഞിട്ടും നമ്മുക്ക് പിടികിട്ടാഞ്ഞതെന്തു? ( അത് MUCH MORE HIGH AND COMPLICATED DIMENSION ആയതുകൊണ്ട് നമ്മുക്ക് ആഗോചരമാണ്.) ദൈവരാജ്യം( സ്വര്‍ഗരാജ്യം,പറുദീസ) കാണുന്നതുവരെ നിങ്ങളില്‍ ചിലര്‍ മരിക്കയില്ല(Mark 9:1) എന്ന ശിഷ്യരോടുള്ള പ്രവചനം എവിടെ നിറവേറി?
(അത് രൂപാന്തരീകരണ മലയില്‍ നിറവേറിയെന്നത് പലര്‍ക്കും അജ്ഞാതമാണ്).
അപ്പോള്‍ പറുദീസയുടെ അവസ്ഥ എന്തായിരിക്കും?
ഇന്നത്തെ ലോകത്തിനു നേരെ വിപരീതദിശയിലുള്ള ഒരു ക്രമീകരണമാണ് പറുദീസയില്‍. പറുദീസ( ഏതന്‍ തോട്ടം) എന്നാല്‍ ഒന്നോ രണ്ടോ പത്തോ ഏക്കര്‍ എന്നാണു നമ്മുടെ ചിന്ത. എന്നാല്‍ പറുദീസ ഈ ഭൂമി മുഴുവനുമായിരുന്നൂ. നാല് വന്‍ നദികള്‍( പിഷോണ്‍ ,ഗിഹോണ്‍, യൂഫ്രാടീസ് ,റ്റയി ഗ്രീസ്) ഒഴുകിയിരുന്ന ഭൂമി. പെലെഗിന്റെ കാലത്ത് ഭൂമി വിഭജിക്കപ്പെട്ടപ്പോള്‍ Gen. 10:25 (25 Two sons were born to Eber: One was named Peleg,[a] because in his time the earth was divided; his brother was named Joktan. ) and . North America would join Asia at the Bering Strait. Except for very narrow bodies of water, Australia would connect to Asia along a 1,000-mile-wide land bridge, Europe would join North America via Greenland, and Antarctica would touch South America. Nimrod, who ruled at Babel, lived three generations after Noah (Genesis 10:8–10), while Peleg lived five generations after Noah.
ദൈവം മനുഷ്യനെ ഭൂമിയിലെ പൂഴി( ആത്മാ) കൊണ്ടുണ്ടാക്കി, സംശയിക്കേണ്ട , പൂഴി എന്നതിന്‍റെ ഹെബ്രുമൂലം ആധ്മാ എന്നവാക്കാണ്, സംശയമുള്ളവര്‍ കത്തോലിക്ക ബൈബിളിലെ വടക്കും പാടനച്ചന്‍റെ അടിക്കുറുപ്പ്‌ കാണുക.

Our Hebrew Lesson today is about the word Adam, or the name Adam. Many have interpreted this word to mean dirt, or red dirt. But in the context of the first man, Adam actually has a much deeper name than just dirt.

Many correlate, that because man was made from dirt, that his name must mean dirt.

From a Hebrew Letter Addition standpoint, the word Adam is richer and fuller than just dirt.

The word Adama is composed of the following letters: Aleph, Daleth, Mem.

സംസ്കൃതവും മലയാളവും, ( സൌത്ത് ഏഷ്യന്‍ ഭാഷകളും ഹെബ്രൂ ഭാഷയും തമ്മിലുള്ള ബന്ധമരിയാവുന്ന നമ്മുക്ക് ആത്മ എന്നാല്‍ എന്താണെന്ന് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല). എബ്രായ വര്‍ഷത്തിലെ 13 മാസങ്ങളിലെ ചില മാസങ്ങളുടെ പേര് അബീബ്, അയ്യര്‍, ശിവന്‍, കേശവന്‍, തെശ്രീ, ഷെ(ക)വത് എന്നൊക്കെയാണ്).
പറഞ്ഞു വന്നത് ഭൂമിയിലെ ആത്മാ കൊണ്ടാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയത്. അത് എങ്ങിനയോ മണ്ണുകൊണ്ട് എന്നായിപ്പോയി. എന്നാല്‍ ഇപ്പോഴുള്ള മനുഷ്യശരീരം മണ്ണ് കൊണ്ടുള്ളതാണ്, അത് മനസിലാക്കിയവര്‍ , ആത്മാക്ക് മണ്ണ് എന്ന് അര്‍ഥം കൊടുത്തതാകാനാണ് സാധ്യത. മണ്ണിനു earth as in land or territory = erets (ארץ)
ആത്മീയ ലോകമായിരുന്നൂ എന്നത് ആത്മീയ ശരീരമായിരുന്നൂ ( ദൂദന്‍ മാരുടെപോലുള്ള ശരീരമായിരുന്നൂ) , എന്നുള്ളത് വസ്ത്രങ്ങളുടെ ആവശ്യമില്ലായ്മ തെളിയിക്കുന്നൂ.
ദൈവത്തിന്‍റെ മനുഷ്യനെക്കുറിച്ചുള്ള ആദ്യ ഉദ്ദേശത്തിനു ഒരുമാറ്റവും വന്നിട്ടില്ല, ആദ്യമാനുഷ്യന്‍റെ നഷ്ട്ടപ്പെട്ട അവസ്ഥയിലേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകുന്നതാണ് രക്ഷാകര ചരിത്രം/പദ്ധതി. പുനരുദ്ധാണത്തില്‍ നമ്മള്‍ വിവാഹം ചെയ്യുകയോ, സ്ത്രീപുരുഷ ബന്ധമില്ലെന്നും യേശു പറയുന്നതും ഇതിനോട് പൂര്‍ണമായി യോജിക്കുന്നൂ. (Mathew 22:29
എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എാല്ലവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. ) അതുപോലെ പറുധീസയില്‍ നിന്ന് പുറത്തായതിനു ശേഷമാണ് ആദം ഹവ്വായുമായി ചേരുന്നത് (Gen 4:1) എന്ന് ശ്രദ്ധിച്ചാലും.
പറുദീസാ എന്ന തല (DIMENSION )ത്തില്‍ ഉള്ള രീതികള്‍, ക്രമം എന്നിവ നോക്കാം.
1 . ജനിക്കുമ്പോള്‍ തന്നെ പൂര്‍ണമാനുഷ്യനാകുന്നൂ. ശൈശവമോ , വാര്‍ധ്യക്കയമോ ഇല്ല എന്ന് സാരം. ഉദ:- ആദം ഹവ്വാ
2 . ഭൂതവും ,ഭാവിയുമില്ലാത്ത , അനന്തമായ ഒരു ക്രമം, ( beyond time). Time is infinite. {സഭാപ്രസംഗി - 3:11 അവൻ നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.}
3. ദൈവത്തെ കാണുവാനും സംസാരിക്കാനുമുള്ള കഴിവ്. ആദവുമായി എന്നും മുഖാമുഖം സംസാരിച്ചിരുന്നൂ. ഇന്ന് ദൈവത്തെ കണ്ടാല്‍ ആ ക്ഷണം നാം മരിക്കും.
4 . തേജസ്ക്കരിക്കപ്പെട്ട ധൂധന്മാരുടെ ശരീരമാകയാല്‍ , വസ്ത്രം വേണ്ട., നാണം എന്നൊന്നില്ല, നഗ്നതയില്ല, നമ്മള്‍ ഉദ്ദേശിക്കുമ്പോള്‍ നിമിഷം കൊണ്ട് എവിടെയും എത്തുവാനുള്ള കഴിവ്.(ഇല്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍ നോക്കിനടത്താന്‍ ആദത്തിന് ഒരു വിമാനം പോലും മതിയാവില്ലായിരുന്നൂ)
5 . രതിരഹിത ജീവിതം( Mathew 22:29 )
6 ശരീരത്തിന് ( മനുഷ്യനും മൃഗങ്ങള്‍ക്കും) എന്തോ കാര്യമായ മാറ്റമുണ്ടായി. മനുഷ്യന്‍റെ പലകഴിവുകളും നഷ്ട്ടപ്പെട്ടു. (ഉദ : ഭൂമി മുഴുവന്‍ അനായാസമായി സഞ്ചരിക്കാനുള്ള കഴിവ്
7 ദൈവവുമായി നേരിട്ട് സംവദിക്കാനും കാണുവാനും ഉള്ള കഴിവ് നഷ്ട്ടപ്പെട്ടു.( അവര്‍ ദൈവത്തോടുകൂടി നടന്നിരുന്നൂ)
8. മൃഗങ്ങളുമായി സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നൂ, ഭാവിയില്‍ നമുക്കത് വീണ്ടും കിട്ടും. ( ഇന്നൊരു പാമ്പ് , പട്ടി, മീന്‍ ,മുതല ഒക്കെ വന്നു നമ്മോടു സംസാരിച്ചാല്‍ നമ്മള്‍ വിശ്വസിക്കുമോ? ഹവ്വയിക്ക് പാമ്പ് സംസാരിച്ചപ്പോള്‍ ഒരു അസ്വാഭാവികതയും തോന്നിയില്ലെന്നു മാത്രമല്ല, ദൈവത്തെക്കാള്‍ ,അനുസരിക്കയും വിശ്വസിക്കയും ചെയ്തു എന്ന് മനസിലാക്കിയാലും.)
ഭാവിയില്‍
യെശയ്യാ - 11:6
ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
ദൈവം മനുഷ്യനും ജീവികള്‍ക്കും സസ്യാഹരമായിരുന്നൂ നല്‍കിയത്, (Gen. 1:29
29
ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
30
ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.)
ഭാവിയിലും അങ്ങനെ തന്നെ
യെശയ്യാ - 11:7
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

IX . അതേപോലെ നമ്മുടെ അറിവ് അപാരമായിരുന്നൂ ( ഇന്നത്തെ ത്രികാല ജ്ഞാനം എന്ന് സാമാന്യമായി പറയാം), ഹവ്വയെ സൃഷ്ട്ടിച്ചപ്പോള്‍ , ഭൂതവും, വര്‍ത്താമാനവും, ഭാവിയും( നമ്മുടെ അറിവില്‍) പറയുന്നത് കണ്ടാലും - അസ്ഥിയില്‍ നിന്നുള്ള അസ്ഥി, മാംസത്തില്‍ നിന്നുള്ള മാംസം( ആദം അറിയാതെ ഭൂതത്തില്‍ സംഭവിച്ചത്) നരനില്‍ നിന്നെടുത്തതുകൊണ്ട് ( വര്‍ത്തമാനം) നാരീ എന്ന് വിളിക്കപ്പെടും ( ഭാവി ). ലാസറിന്‍റെ ഉപമയില്‍ ഇതേപോലെ, ധനവാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അബ്രാഹത്തെ അബ്രാഹമെയെന്നു വിളിക്കുന്നൂ. പറുദീസയുടെ (സ്വര്‍ഗരാജ്യം) തലത്തിലേക്ക് അല്‍പ്പസമയത്തേക്ക് മാറ്റപ്പെട്ടപ്പോള്‍ രൂപാന്തരീകരണ മലയില്‍ പത്രോസും ,യാക്കോബും യോഹന്നാനും, അവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന മോശയെയും എലിയാവിനെയും മനസിലാവുന്നൂ.( ഇവിടെ യേശു അവരോടു പറഞ്ഞില്ല . meet MR. മോസസ്സ് ആന്‍ഡ്‌ ഏലിയാവ്.)
X. ശരീരത്തിനും മാറ്റം വന്നൂ, പമ്പിനോട് ഇനിമുതല്‍ നീഭൂമിയില്‍ ഇഴയും എന്നാല്‍ അതിനുമുന്‍പ്‌ ഇഴയുകയായിരുന്നില്ല എന്നല്ലേ? ഇനി വേദനയോടുകൂടി മക്കളെ പ്രസവിക്കും എന്നാല്‍ അതിനുമുന്‍പ്‌ പ്രസവമില്ലന്നോ , അഥവാ പ്രസവമുണ്ടായിരുന്നെങ്കില്‍ വേദന ഇല്ലായിരുന്നൂ എന്നല്ലേ?. .........
അതുപോലെ അന്ന് ആണില്‍ നിന്ന് പെണ്ണ് , ഇന്ന് പെണ്ണില്‍ നിന്ന് ആണും പെണ്ണും( I Corinth 11:8
പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
12.സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ ഇന്ന് പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു.)

അന്ന് അദ്ധ്വാനം ഇല്ല നോക്കി നടത്തിയാല്‍ മതിയായിരുന്നൂ , പാപശേഷമാണ് നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കേണ്ടിവന്നത്. (ഉല്‍പ്പത്തി 3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു കഴിക്കും. നെറ്റിയിലെ വിയർപ്പ് കൊണ്ട് നീ ഉപജീവനം കഴിക്കും.
XI . നഗ്നത തോന്നിയിരുന്നില്ല, ഭാവിയിലും തോന്നില്ല ( II Corinth 5:3 സ്വര്‍ഗീയവസതി( തലത്ത് അഥവാ DIMENSION ) ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാണപ്പെടുകയില്ല.
പറുദീസയില്‍ മഴ ഭൂമിയില്‍ നിന്ന് മേലോട്ട് മഞ്ഞു രൂപത്തിലായിരുന്നൂ , ഇന്ന് ആകാശത്തുനിന്നും താഴോട്ടു. (Gen. 2:6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.)
XII. പറുദീസയില്‍ ഭൂമിയുടെ നടുവില്‍നിന്നും പുറപ്പെടുന്ന ജലം , നാല് വന്‍നദികളായി ( പിഷോണ്‍ ,ഗിഹോണ്‍, യൂഫ്രാടീസ് ,റ്റയിഗ്രീസ്) നാലുവശത്തേക്കും പോയി അത് വീണ്ടും, വീണ്ടും പിരിഞ്ഞു ചെറിയ നദികളും , തോടുകളും , അരുവികളുമായി തോട്ടം മുഴുവന്‍ നനാച്ചിരുന്നൂ. ( Gen. 2:10 തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.)
XIII. ഇന്നോ ഉറവകള്‍ ,അരുവിയായും, അരുവികള്‍ തോടുകളായും, തോടുകള്‍കൂടി ,ആരുകാളായും, പുഴകലായും ,അവസാനം , നധിയായും കായലുകളായും , ഭൂമാധ്യത്തിലെ ജലാശയത്തില്‍ പതിക്കുന്നൂ. നേരെ വിപരീതം എന്ന് കാണാം .
ഇനിയും ധാരാളം ഉണ്ട് പറയാന്‍ , ചുരുക്കത്തില്‍ അന്ന് ആദം ദൈവത്തിന്‍റെ സാദൃശ്യത്തിലായിരുന്നൂ, പാപത്തോടുകൂടി ആദാമിന് അത് നഷ്ട്ടപ്പെട്ടു. പിന്തലമുറക്കും.
XIV. ആദത്തെ സൃഷ്ട്ടിച്ചത് ദൈവത്തിന്‍റെ സാദൃശ്യത്തിലാണ് , പാപം ചെയ്തതോടുകൂടി ദൈവ സാദൃ ശ്യം നഷ്ട്ടപ്പെട്ടു ജഡത്തിന്‍റെ സാദൃശ്യത്തിലായി. { റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.} എന്നാല്‍ നമ്മള്‍ ധരിച്ചിരിക്കുന്നതുപോലെ നാമിപ്പോള്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലല്ല , മറിച്ചു ജഡത്തിന്‍റെ സാദൃശ്യത്തിലാണ്. എന്നാദൈവത്തിന്‍റെ സാദൃശ്യത്തിലാകും ആകും , അത് പിന്നീട് ,
റോമർ - 8:23
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

കൊരിന്ത്യർ 2 - 5:8
ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.

ഫിലിപ്പിയർ - 3:20
നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

എബ്രായർ - 13:14
ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.

യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

ഇയ്യോബ് - 19:26
എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഫിലിപ്പിയർ - 3:21
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

കൊരിന്ത്യർ 1 - 2:9
“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

ഫിലിപ്പിയർ - 2:7
വിചാരിക്കാതെ ദാസരൂപം എടുത്തു

എബ്രായർ - 2:14
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ

പത്രൊസ് 1 - 4:1
ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍.

Thursday, December 15, 2011

എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)

ബാലശിക്ഷ

Anonymous said...
Hi pippiladan, I am not a suprter of nither crucifix no marthoma cross, just go with what i have in my church. But when we look the picture from a high altitude , most of the marthoma supporters obediant bilivers have lot of problems in their life., like health ,wealth, family, and some of them have mentally and physically challenged children. Our Bishop have lot of health problems. when you look at crucifix supporters they donot have any of thease problems. Do it say god is with the crucifix supporters? what is your biblical explanation on this case? waiting for your answer. I gone through your blog a week ago and look at one of your article , which is now removed , it was something about punishment. i ask this question through voice blog,faith blog, but voice also remove that posting . may be i am unlucky. waiting for your answer.
December 7, 2011 1:48 am







കുഴയ്ക്കുന്ന ചോദ്യം , ഉത്തരം പറയുക അസാദ്ധ്യം , എങ്കിലും എന്‍റെ അഭിപ്രായം പറയാം. വിവരിക്കണമെങ്കില്‍ ദിവസങ്ങള്‍ എടുത്തെക്കാവുന്ന ഒരു സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഏറ്റം ചുരുങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാലും നീണ്ടുപോകും . വിശദമായി http://guru-pippiladan.blogspot.com/എന്ന ബ്ലോഗില്‍ കിടപ്പുണ്ട്.

അനീതിയും അക്രമവും വലിയ ദുഷ്ട്ടതകളും പ്രവര്‍ത്തിക്കുന്നവരെയും , കൊലപാതകികളെയും , ചൂഷകരെയും , ദൈവത്തെ വെല്ലുവെളിച്ചു നടക്കുന്നവരെയും , മദ്യവും മയക്കുമരുന്നും ഉണ്ടാക്കി വിതരണം നടത്തുന്നവരെയും പെണ്‍വാണിഭക്കാരെയും ,പലിശ മുതലാളിമാര്‍, കച്ചവടമെന്നപെരില്‍ നടത്തുന്ന കാപട്യക്കാര്‍, ജനകോടികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന പരസ്യ കച്ചവടക്കാരെയും , കള്ളപ്പണവും , വ്യാജനോട്ടുകളും ഉപയോഗിക്കുന്നവരെയും( സ്നാപകനെ കൊന്ന ഹെറോദോസ്, കയീന്‍, നിമ്രൊധ് , ദാവൂദു , ഫറവോ, NEBUCHADNEZZAR , JEZEBEL , ) ........... പഠിച്ചാല്‍ , അവരില്‍ പലര്‍ക്കും കാര്യമായ കഷ്ട്ടപ്പാടുകാലോ ,ദുഖമോ ദുരിതമോ രോഗങ്ങളോ ഒന്നുമില്ലെന്നും കാണാന്‍ സാധിക്കും .എന്നാല്‍ ദൈവത്തോടടുത്തു ജീവിക്കുന്ന പലര്‍ക്കും ( ആബേല്‍ ,പ്രവാചകര്‍ ,സ്നാപക യോഹന്നാന്‍ ,യേശു ,ശിഷ്യരും അപ്പോസ്തലരും, Graham Staines, വടക്കേ ഇന്ത്യയിലെ പ്രേക്ഷിത പ്രവര്‍ത്തകര്‍), രോഗങ്ങളും ദുരിതങ്ങളും ,അല്പ്പയുസും ,കഷ്ട്ടങ്ങളും ദുരിതങ്ങളും അലട്ടുന്നതായി കാണാം. ഇത് നോക്കിക്കാണുന്ന പാവപ്പെട്ട സാധാരണക്കാരന്‍, ദൈവത്തെ സംശയിചില്ലങ്കിലെ അത്ഭുതമോള്ളൂ. എന്നാല്‍ വിശാലമായ ഒരു അവലോകനം നടത്തിയാല്‍ ഇതില്‍ അനീതിയില്ലെന്നും ദൈവം നീതിമാനാണെന്നും നമ്മുക്ക് കാണാം. പ്രവാചകരെയും യേശുവിനെയും ശിഷ്യരെയും അപ്പോസ്തലന്മാരുടെയും ജീവിതവും മരണവും പഠിച്ചാല്‍ മാത്രം മതി ഇതിനുത്തരം ലഭിക്കാന്‍.
പരിഹാരം ചെയ്യാവുന്ന തെറ്റുകളും , പരിഹാരം ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളുമുണ്ട് ( ഉദ: പരിശുദ്ധാല്‍മാവിനെതിരായ പാപം ) . ക്ഷമിക്കപ്പെടാത്ത തെറ്റുകള്‍ ചെയ്തവരെ ഇവിടെ ശിക്ഷിച്ചാല്‍ നീതിമാനായ വിധികര്‍ത്താവിനു, അവരെ നിത്യ ശിക്ഷക്ക് വിധിക്കാന്‍ പറ്റില്ല. എന്നാല്‍ ചെറിയ തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ നീതിമാനായ ദൈവത്തിനു നിത്യജീവന്‍ കൊടുക്കുവാനും കഴിയില്ല. അപ്പോള്‍ അവര്‍ക്കുള്ള ശിക്ഷ, ഈ ജീവിതത്തില്‍ തന്നെ അനുഭവിക്കുവാന്‍ ദൈവം (സാത്താനെ) അനുവദിക്കുന്നൂ. നെറ്റി ചുളിക്കുന്നതിനു മുന്‍പ് ജോബിന്‍റെ പുസ്തകം വായിക്കുക. യേശുവിനെ പരീക്ഷിച്ചതാര്‍? നമ്മുടെ വിശ്വാസത്തിന്‍റെ ബലത്തെ (പട്ടിണി,രോഗം,വേര്‍പാട്,വൈകല്യങ്ങള്‍,കഷ്ട്ടത അപവാദം ,....) പരീക്ഷിക്കുവാനെ ദൈവം സാത്താനെ അനുവദിക്കൂ. നമ്മുടെ ബലഹീനതകളെ( മദ്ധ്യം മദിരാക്ഷി ,പണം, അധികാരം ,പ്രശസ്തി ,രതി, വിനോദമേന്നപേരിലുള്ള പലതും ...) പരീക്ഷിക്കുന്നത് സാത്താന്‍റെ ഒരു വിനോദമാണ്

Hebr 12:8- എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
American Standard Version Hebr 12:8- But if ye are without chastening, whereof all have been made partakers, then are ye bastards, and not sons.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

 അതുപോലെ ലൂക്കാ 22:31 വായിക്കുക
31
ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

32
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

ഈ ശിക്ഷകള്‍ , രോഗം, കാരാഗൃഹവാസം , അപകടങ്ങള്‍, പീഡനങ്ങള്‍ , കുറ്റവാളിയെന്നുള്ള ആരോപണം, ശാരീരിക മാനസിക ,വൈകാരിക വൈകല്യങ്ങള്‍, സാമ്പത്തീക പരധീനകള്‍ , കുടുംബാംഗങ്ങളുടെ വേര്‍പാട്, മര്‍ദനം, അവഹേളനം, നിന്ദ, പരിഹാസം, തിരസ്ക്കാരം, കുടുംബാംഗങ്ങളെ നമുക്കെതിരാക്കുക, പട്ടിണി, വ്യാജരോപണങ്ങള്‍, തെറ്റിദ്ധരിക്കപ്പെടല്‍ ..... എന്നിങ്ങനെയോക്കെയാകം.
മേല്‍പ്പറഞ്ഞവയില്‍നിന്നും , ഒരുകാര്യം മാത്രം വിശധീകരിക്കാം.
ഞാന്‍ ചെറുപ്പം മുതലേ , വൈകല്യമുള്ളവരെ കളിയാക്കിയിരുന്ന ഒരു വ്യക്തിയാണെന്ന് വെക്കുക , ധാരാളം ചെറിയ പാപങ്ങളും ചെയ്തിട്ടുണ്ട് എന്നും വയ്ക്കുക . ഈ പാപ ങ്ങള്‍ക്ക് പരിഹാരം ചെയ്‌താല്‍ (രോഗികളെ , വൈകല്യമുള്ളവരെ ശിസ്രൂഷിച്ചാല്‍, ദാനം ചെയ്‌താല്‍) , ഇവനെ നിത്യനാശത്തില്‍നിന്നു രക്ഷിക്കാമെന്ന് ദൈവത്തിനു മനസിലാകുന്നൂ. എന്നാല്‍ ദുരഭിമാമിയായ ഞാന്‍ ഇതൊന്നും ചെയ്യാന്‍ തയാറുമല്ല. അപ്പോഴുള്ള ഏകമാര്‍ഗം , നമ്മുടെ കുടുംബത്തില്‍ തന്നെ ഇതേ കുറവുകളുള്ള ഒരാളെ ആക്കുവാന്‍ സാത്താനെ അനുവധിക്കുന്നൂ. സ്വന്തം മക്കളാകുമ്പോള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ഇത് മനസിലാക്കുമ്പോള്‍; എന്‍റെ നീതികരണത്തിനായി എനിക്ക് കുറവുകളുള്ള ഒരു , ഭര്‍ത്താവിനെ ,ഭാര്യയെ ,മകനെ മകളെ അപ്പനെ അമ്മയെ തന്ന ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ പറ്റുമോ? അപ്പോള്‍ ഇതൊക്കെ ആ കുറവുകള്‍ ഉള്ള വ്യക്തിയോട് ദൈവം ചെയ്യുന്ന അനീതിയല്ലേ എന്ന് പലര്‍ക്കും സംശയം തോന്നാം. മാനസീക വൈകല്യമുള്ള ഒരുകുട്ടിക്ക് ഒരിക്കലും പാപം ചെയ്യാന്‍ കഴിയില്ലെന്നും , അവള്‍ക്കു, അവനു സ്വര്‍ഗരാജ്യം ഉറപ്പാണെന്നും, സമൂഹത്തിന്‍റെ തെറ്റുകള്‍ പരിഹരിക്കുവാന്‍ ഇവരെ നമ്മള്‍ ഉപയോഗിക്കെണ്ടാവരാനെന്നും (ഇവരെ ശിസ്രൂഷിച്ചും പരിപാലിച്ചു ), ഇവരിലൂടെ നമ്മുടെ തെറ്റുകള്‍ നിരപ്പാക്കുവാന്‍ ദൈവം സമൂഹത്തിനു തന്ന നിധികാളിണിവരെന്നും നമ്മള്‍ മനസിലാക്കിയാല്‍ അതിനുത്തരമായി. ആ നിധികളെ ശരിയാംവണ്ണം ഉപയോഗിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അത് ചെയ്യാതിരുന്നതാണ് ധനവന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാനുപറ്റിയ ഒരു തെറ്റ്. ഫലമോ ധനവാന്‍ പാതാളത്തിലും , വൃണം നിറഞ്ഞു പട്ടിനക്കി, ദാരിദ്രത്തില്‍ നിലത്തു കിടന്ന ലാസര്‍ പാറുദീ സയിലും. ( ഇവിടെ അബ്രാഹം ധനവാനോട് പറയുന്നത് ശ്രദ്ധിക്കുക " നീ ലോകത്തില്‍ സുഖം (ലോക നന്മകള്‍) അനുഭവിച്ചു ലാസര്‍ അവ്വണ്ണം തിന്മയും അതിനാല്‍ ലാസര്‍ ഇവിടെ ആശ്വാസമാനുഭാവിക്കുന്നൂ നീ കഷ്ട്ടവും") ,ഇവിടെ ധനവാന് ഇതുപോലൊരു കൊച്ചിനെ, അപ്പനെ, അമ്മയെ... ദൈവം കൊടുത്തായിരുന്നെങ്കില്‍ അവനെ പരിചരിച്ചു,പരിചരിച്ചു ഒരുപക്ഷെ ശിക്ഷയില്‍ ചെറിയ ഇളവു കിട്ടിയേനെ എന്നെനിക്കു തോന്നുന്നൂ..( തോന്നല്‍ മാത്രം).
സാത്താന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നവനെ അവന്‍ ഉപദ്രവിക്കില്ല മറിച്ച് ലോകനന്മകള്‍ കൊടുത്ത് പരിഭോഷിപ്പിക്കും . എന്നാല്‍ സാത്താനെതിരെയുള്ള വാക്കും പ്രവൃത്തിയും അവനെ പ്രകോപിപ്പിക്കും, അവരെ പലരീതിയില്‍ ഉപദ്രവിക്കയും ചെയ്യും. ഈലോകവും ഇതിന്‍റെ മഹത്വവും അധികാരവും സാത്താന്‍റെ മാത്രമാണെന്ന് ( II Cori 4:4) മനസിലാക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ശത്രുരാജ്യത്തു (ഈ ലോകത്ത്) , (ആല്‍മീയ)യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ജടിക) പടയാളികലാണ് നാമോരോരുത്തരും. നമ്മുടെ പ്രതിഫലം ഇവിടല്ല, ഭാവിയില്‍ സ്വര്‍ഗരാജ്യത്താണ്( മലയിലെ പ്രസംഗ) , ഇവിടെ ശത്രുതരുന്ന നക്കാപിച്ചകള്‍ വാങ്ങിച്ചാല്‍ , സ്വന്തരാജ്യത്തു ചെല്ലുമ്പോള്‍ ശിക്ഷയായിരിക്കും നമ്മെ കാത്തിരിക്കുക. ഇന്ത്യ പാക് യുദ്ധത്തില്‍ , ഇന്ത്യന്‍ പട്ടാളക്കാരനായ ഞാന്‍ പാകിസ്താനില്‍ പോയി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ , ഇത് അറിയുന്ന ഇന്ത്യന്‍ മിലട്ടറി എനിക്ക് തരുന്നത് കോര്‍ട്ട് മാര്‍ഷല്‍ പോലുള്ള നടപടികലാനെന്നു നമ്മുക്കരിയാമല്ലോ , അവസാനം വിധിയും ഊഹിക്കാം. നാം ഈ ലോകത്തില്‍ വന്നു, ഈ ലോകശക്തികളോട് പോരടിക്കുന്ന ദൈവത്തിന്‍റെ ഒരു പടയാളിയായി സങ്കല്‍പ്പിച്ചുകൊണ്ട്‌ ഇനിപ്പറയുന്ന ബൈബിള്‍ ഭാഗം വായിക്കുക. ( എഴുതുവാനുള്ള എളുപ്പത്തിനു It is not P.O.C Bible)

2Timo 3:12
2 തിമൊഥെയൊസ് 3:11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
{ ( ഇത് തിരിച്ചു പറഞ്ഞാല്‍ ക്രിസ്ത്യാനിയായി ഒരുകുഴപ്പവും കൂടാതെ ജീവിക്കുന്നു എന്നുപറഞ്ഞാല്‍ അതിലെന്തോ അപാകതയുണ്ടെന്നാല്ലേ? പൌലോസ് പറയുന്നു ഭക്തിയോടുകൂടി ജീവിക്കാന്‍ മനസുല്ലവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും. നമ്മുക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ നമ്മുടെ ഭക്തി യേശുവിലല്ല അവന്‍റെ ശത്രുവിലാനെന്നു വരുന്നില്ലേ? )}

യാകോബ് - 1:12 - പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
Hebr 12:5-“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
I Corinth 11:31-നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
സങ്കീർത്തനങ്ങൾ - 34:19 -നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
പ്രവൃത്തികൾ - 9:16 - എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 9:23 - കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
പ്രവൃത്തികൾ - 13:50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
പ്രവൃത്തികൾ - 14:19 - എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

കൊടും പാപികള്‍ക്ക് ഒരു ശിക്ഷയും ഈ ലോകത്ത് ലഭിക്കാന്‍ സാധ്യതയില്ല, കാരണം ഒരുതെറ്റിനു രണ്ടു തവണ ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല. ഇവിടെ ശിക്ഷ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതെകുറ്റത്തിനു വീണ്ടും ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല.

പ്രവൃത്തികൾ - 20:19 - ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
പ്രവൃത്തികൾ - 20:23 - ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
പ്രവൃത്തികൾ - 21:32 - അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
പ്രവൃത്തികൾ - 23:12 - നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
റോമർ - 8:35 - ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
കൊരിന്ത്യർ 1 - 4:9 - ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
കൊരിന്ത്യർ 2 - 4:8 -ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 11:23 - ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
തിമൊഥെയൊസ് 2 - 4:7 - ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
പ്രവൃത്തികൾ - 14:22 - വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
മത്തായി - 5:10 - നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
മത്തായി - 5:11 - എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
മത്തായി - 10:22 - എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
മത്തായി - 23:34 -അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും
യോഹന്നാൻ - 15:19 - നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
യോഹന്നാൻ - 16:2 - അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ - 16:33 - നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ - 17:14 - ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു
കൊരിന്ത്യർ 1 - 15:19 - നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
പത്രൊസ് 1 - 2:20 - നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
പത്രൊസ് 1 - 3:14 - നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താ
പത്രൊസ് 1 - 4:12 - പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
പത്രൊസ് 1 - 5:9 - ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ
വെളിപ്പാടു - 7:14 - യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
തിമൊഥെയൊസ് 2 - 1:8 - അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
കൊരിന്ത്യർ 2 - 7:4 - നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
പ്രവൃത്തികൾ - 5:41 - തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി
.റോമർ - 5:3 - അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
കൊരിന്ത്യർ 2 - 4:8 - ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 1:5 - ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
തിമൊഥെയൊസ് 2 - 2:9 - അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
കൊലൊസ്സ്യർ - 1:24 - ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
യാകോബ് 1:3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിക്ഷ സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
റോമർ - 8:28 - എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
കൊരിന്ത്യർ 2 - 4:17 - നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
തെസ്സലൊനീക്യർ 2 - 1:4 - അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
മത്തായി - 10:16 - ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ - 38:19 - എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
പത്രൊസ് 1 - 2:19 - ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
മർക്കൊസ് - 8:38 - വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;

How the Apostles died?

Matthew : Suffered martyrdom in Ethiopia, killed by a sword wound


Mark : Died in Alexandria, Egypt, after being dragged by horses through the streets until he was dead


Luke : Was hanged in Greece as a result of his tremendous preaching to the lost


John : Faced martyrdom when he was boiled in huge basin of boiling oil during a wave of persecution in Rome. However, he was miraculously delivered from death. John was then sentenced to the mines on the prison island of Patmos. He wrote his prophetic Book of Revelation on Patmos. The apostle John was later freed and returned to serve as Bishop of Edessa in modern Turkey. He died as an old man, the only apostle to die peacefully.


Peter : He was crucified upside down on an x-shaped cross. According to church tradition it was because he told his tormentors that he felt unworthy to die in the same way that Jesus Christ had died.


James : Just The leader of the church in Jerusalem, was thrown over a hundred feet down from the southeast pinnacle of the Temple when he refused to deny his faith in Christ. When they discovered that he survived the fall, his enemies beat James to death with a fuller’s club. This was the same pinnacle where Satan had taken Jesus during the Temptation.


James the Great : Son of Zebedee, was a fisherman by trade when Jesus called him to a lifetime of ministry. As a strong leader of the church, James was ultimately beheaded at Jerusalem. The Roman officer who guarded James watched amazed as James defended his faith at his trial. Later, the officer walked beside James to the place of execution. Overcome by conviction, he declared his new faith to the judge and knelt beside James to accept beheading as a Christian.


Bartholomew : Also known as Nathaniel Was a missionary to Asia. He witnessed for our Lord in present day Turkey. Bartholomew was martyred for his preaching in Armenia where he was flayed to death by a whip.


Andrew : Was crucified on an x-shaped cross in Patras, Greece. After being whipped severely by seven soldiers they tied his body to the cross with cords to prolong his agony. His followers reported that, when he was led toward the cross, Andrew saluted it in these words: ‘I have long desired and expected this happy hour. The cross has been consecrated by the body of Christ hanging on it.’ He continued to preach to his tormentors for two days until he expired.


Thomas : Was stabbed with a spear in India during one of his missionary trips to establish the church in the sub-continent.


Jude : Was killed with arrows when he refused to deny his faith in Christ.


Matthias : The apostle chosen to replace the traitor Judas Iscariot, was stoned and then beheaded.


Barnabas : One of the group of seventy disciples, wrote the Epistle of Barnabas. He preached throughout Italy and Cyprus. Barnabas was stoned to death at Salonica.


Paul : Was tortured and then beheaded by the evil Emperor Nero at Rome in A.D. 67. Paul endured a lengthy imprisonment, which allowed him to write his many epistles to the churches he had formed throughout the Roman Empire. These letters, which taught many of the foundational doctrines of Christianity, form a large portion of the New Testament.

ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

ആല്‍മാര്‍ത്ഥതയോടെ

പിപ്പിലാഥന്‍