Friday, November 4, 2011

യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല

എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക. കഴിഞ്ഞതവണത്തെ പ്രതികരണം കണ്ടപ്പോള്‍ , അഹങ്കാരവും , വന്യമായ ഒരാനന്ദവും ഞാനറിയാതെ എന്നില്‍ ആവേശിച്ചു.
=================================================
Jn.13:26-27 we read: “Jesus answered, ‘It is one to whom I will give this piece of bread when I have dipped it in the dish.’ Then dipping the piece of bread, He gave it to Judas Iscariot, son of Simon. As soon as Judas took the bread, Satan entered into him.” If Holy Eucharist was God, how would Satan enter into Judas when he received the Holy Eucharist?
യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല , സാത്താന്‍റെ പ്രതീകമായതുകൊണ്ടുമല്ല യൂദാസില്‍ സാത്താന്‍ പ്രവേശിച്ചത്‌. മറിച്ചു അതുഭക്ഷിക്കുവാന്‍ യൂദാസ് അയോഗ്യനായിരുന്നത്‌കൊണ്ടാണ്,. ഇത് നമ്മുക്കും ബാധകമാണ്. താഴ്ഭാഗം വായിക്കുക.
ഒന്ന് കോറിന്തോസ് 11
27
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
28
മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
29
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
--------------------------------------------------------
I would challenge anyone in the Bible to show me a single verse which states that the Holy Eucharist is God as some of my - ദൈവം സ്വര്‍ഗത്തിലാണ് ആരും ഇതുവരെ കണ്ടിട്ടില്ല . വേരുമൊരപ്പത്തെ പുരോഹിതന്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പ്രതീകമായി ( വിശുദ്ധമായി) മാറ്റുന്നൂ. അവിടെ വെറും പിണ്ഡം വിശുദ്ധ പിണ്ഡം( Just a mass in to Holy Mass) ആയി മാറുന്നൂ.
യോഹന്നാന്‍ 6
48
ഞാൻ ജീവന്റെ അപ്പം ആകുന്നു.
49
നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
50
ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
51
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
52
ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53
യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
54
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
55
എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
56
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
ഒന്ന് കോറിന്തോസ് 11

23
ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
24
ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.
25
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.
26
അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
------------------------------------------------------------

ഹെബ്രായെര്‍ 10:29

മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
-----------------------------------------------

First Corinth 10:16

നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?

അവനെക്കാൾ നാം ബലവാന്മാരോ? " ടോം വര്‍ക്കി പറയുന്നത് "നാം അവനെക്കാള്‍ ശക്തര്‍ എന്ന്"

-------------------------------------------------------

Jn. 6:55-57. Here Jesus tells us: “My flesh is real food and my blood is real drink. Whoever eats my flesh and drinks my blood remains in me, and I in him.” Without any further explanation, I am sure it is very clear here that the Holy Eucharist is the food and drink that Jesus has given to us to grown in Him. And never is the food that one eats more important than the one who eats it.

ധനവാന്റെയും ലാസാറിന്റെയും ഉപമയിലെ ലാസറിന്‍റെ വൃണങ്ങളിലെ അണുക്കളും , വൃണങ്ങള്‍ നക്കിക്കുടിച്ച പട്ടിയും, പഴുപ്പ് കുടിച്ച ഈച്ചകളും , ലാസരിനെക്കാള്‍ സ്രെഷ്ട്ടരാണോ? കുഷ്ട്ടരോഗിയുടെ ശരീരത്തിലെ അണുക്കള്‍ കുഷ്ട്ടരോഗിയെക്കാള്‍ പ്രധാനമെന്ന് പറയുന്നതുപോലെ. സ്വന്തം മുലപ്പാല്‍ നല്‍കുന്ന കുഞ്ഞിനേക്കാള്‍ അമ്മ പ്രധാനമാണ്. കുഞ്ഞില്ലെങ്കിലും അമ്മ ജീവിക്കും, അമ്മയില്ലാത്ത കുഞ്ഞിനു ജീവിക്കുക ക്ലേശകരമാണ്.( പരസഹായമില്ലാതെ അസാദ്ധ്യം). എല്ലായിടത്തും ഭക്ഷണത്തിന്‍റെ ഉറവിടമാണ് പ്രധാനം. കഴിക്കുന്നവരല്ല.

----------------------------------------------------------------------------------------------

is it too much to think that one of these days our claver maniacs will start teaching us that Bishop Powathil is the Gateway to Heaven? ഇതുവരെ അതും താങ്കളുടെ ഭാവനയില്‍ മാത്രം.

എന്നെങ്കിലും പൌവ്വത്തില്‍ മെത്രാന്‍ അദ്ദേഹമാണ് സ്വര്‍ഗത്തിന്‍റെ വാതില്‍ എന്ന് പറഞ്ഞാല്‍ , താങ്കളുടെ കൂടെ ഈ എളിയ പിപ്പിലാഥാനെക്കൂടി കൂട്ടി എണ്ണം. ആരെങ്കിലും പറഞ്ഞാല്‍ നംമുക്കെന്തു ചെയ്യാന്‍പറ്റും?

===================================



സര്‍പ്പകഥ ഇനിയും മനസിലായില്ലെങ്കില്‍ എന്ത് ചെയ്യാം. പ്രവചനമല്ലാതെ ഒരു കല്പനയായി എവിടെയെഴുതിയിരിക്കുന്നൂ? എന്ന ചോദ്യത്തിനുത്തരം ലഭിച്ചിട്ടില്ല.

ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍


Friday, October 28, 2011

John Chacko said...

AnonymousJohn Chacko said...


Mr. Pippiladan, I think you are wrong in your response, when you say in New Testament, we need to give one part to Church. Could you tell me the exact quoting from the New Testament.


My reasoning at the time of the apostles, there were no Church. Secondly I think, there is no verse which says about giving to Church.  If you think like that , that is O.k .


താങ്കളുടെ ചിന്ത ശരിയാണ് , അന്ന് സിനഗോഗുകളും , കൂട്ടായ്മകളും(ASSEMLY ) മാത്രമേ ഉണ്ടായിരുന്നൊള്ളൂ, അതാണ്‌ പ്രാദേശിക സഭ ( CHURCH ). പക്ഷെ കൂടിവരുന്ന കെട്ടിടങ്ങള്‍ക്ക് പള്ളി (CHURCH ) എന്നപേര്‍ എങ്ങിനയോ വന്നു ചേര്‍ന്നൂ . CHURCH എന്നാല്‍ പള്ളിയെന്നല്ല സഭയെന്നാണ് . സഭയില്‍ പഠിപ്പിക്കല്‍ ആയിരുന്നൂ പ്രധാനമായും ഉണ്ടായിരുന്നത് ആ പഠിപ്പിക്കുന്നവര്‍ക്കാണ്, ആധ്യാല്മിക കാര്യങ്ങള്‍ നോക്കുന്നവരാണ് ( ഇന്നത്തെ പാട്ടക്കാര്‍) ഓഹരി കൊടുക്കേണ്ടത്.


ഗലാത്തി6:(5-7) എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്കു തന്‍റെ അധ്യാപകന് നല്‍കണം . നിങ്ങള്ക്ക് വ്യാമോഹം വേണ്ടാ , ദൈവത്തെ കബളിപ്പിക്കനാവില്ല(അപ്പോള്‍ വചനം പഠിപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ആര്‍ക്കു കൊടുക്കുന്നതുപോലെ ) . മനുഷ്യന്‍ വിതക്കുന്നതു തന്നെ കൊയ്യും .


-------------------------------------------------------------------------------------------------

I think you are wrong again, when you say, you should call only Jesus Christ "Master/Teacher".Can you quote from the Bible again the verse to support it. Here also if you think like that , that is O.k


Matthew - Chapter 23:8 എന്നാല്‍ നിങ്ങള്‍ റബ്ബീ എന്ന് വിളിക്കപ്പെടരുത് എന്തെന്നാല്‍ നിങ്ങള്ക്ക് ഒരു ഗുരുവേയോള്ളൂ,

I just want to quench my curiosity.
Thanks for your reply at your earliest convenience.
October 28, 2011 7:25 PM



ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍

അല്ലാ! ഇയ്യിടെ ആയി ഗുരു എന്ന തലയറ്റം മാഞ്ഞു പോയോ?

Q. അല്ലാ! ഇയ്യിടെ ആയി ഗുരു എന്ന തലയറ്റം മാഞ്ഞു പോയോ? വെറും പൈപ്പില്‍ ലാഡന്‍ എന്ന് കേള്‍ക്കാന്‍ ഒരു സുഖവും ഇല്ല. പൈപ്പിലെ ലാഡന് മുന്‍പില്‍ കുരു ഉണ്ടെങ്കിലെ ഒരു മാച്ചിംഗ് വരികയുള്ളു. കേള്‍ക്കാന്‍ ഇമ്പവും അത് തന്നെ. കാണാനും!


A. ഒരിക്കല്‍ ഒരു ഏഴാം ക്ലാസ് പഠിത്തം മാത്രമുള്ളതും ( ലോകപ്രകാരം) എന്നാല്‍ വളരെ അറിവുള്ളതുമായ ഒരു മനുഷ്യന്‍ ചോദിച്ചു , യേശുവിനെയല്ലാതെ ഗുരുവെന്നാരെയും വിളിക്കരുതെന്നു യേശു പറഞ്ഞിട്ടില്ലേ എന്ന് ? ആ ചങ്ങാതിയുടെ മുന്‍പില്‍ ചെറുതായതുപോലെ അതിനു മുന്‍പ് ചെറുതായതായി ഓര്‍മ്മയില്ല . അദ്ദേഹത്തോട് , മാപ്പുപറഞ്ഞു , ഗുരു ഉപേക്ഷിക്കമെന്നു വാക്കും കൊടുത്തു. അന്നുമുതല്‍ ഗുരു ഉപേക്ഷിച്ചു. ( ഇ മെയില്‍ ഇപ്പോഴും അതാണ്‌)


Q . നിങ്ങളുടെ ബൈബിളിലെ qualification ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

A . കാര്യമായൊന്നുമില്ല , ബൈബിള്‍ വായിക്കുന്നൂ കേള്‍ക്കുന്നൂ , ഏതോ ശക്തി മനസിലാക്കിതരുന്നൂ. ആരുടേയും കീഴില്‍ പഠിക്കാത്തതുകൊണ്ട് ( I am not biased ).


Q . ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ

A . യെഹൂദരല്ലാത്ത നാമെല്ലാവരും ജാതികള്‍ തന്നെ( പുറത്തു പറയണ്ട)


C .ചിലരുടെ ഒക്കെ വീട്ടുകാരെ പോലും വെറുതെ വിടുന്നുണ്ടോ? ഭാര്യ, മക്കള്‍ എന്ന് വേണ്ട അറിയാവുന്നവരെ ഒക്കെ ചെളി വാരി ഏറാണ്

R . അതൊരിക്കലും പാടില്ലത്തതാനെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. ദയവായി നിര്‍ത്തുക.


Q അതെന്താ ചങ്ങാതീ , ഈ പെന്തിക്കോസുകാര്‍ ഒന്നും മനുഷ്യരല്ലേ ? അതോ അവര്‍ വിജാതീയര്‍ ആയതു കൊണ്ട് , അവരെ വല്ല മൃഗങ്ങളോ , സാത്താന്റെ സന്തതികളോ ആയി കാണണമെന്ന് വേദ പുസ്തകത്തില്‍ വല്ലയിടത്തും എഴുതി വച്ചിട്ടുണ്ടോ? ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ. ബൈബിള്‍ പണ്ഡിറ്റ്‌ പൈപ്പില്‍ ലാഡ ഗുരു വിനോട് ഒരു വിശദീകരണം ചോദിച്ചാല്‍ അത് അധികപ്രസംഗം ആവുമോ?


A താങ്കളോട് യോജിക്കുന്നൂ. നമ്മള്‍ അവരോടെടുക്കുന്ന നയം മറ്റു മതസ്ഥര്‍ നമ്മോടെടുത്താല്‍ , എങ്ങിനെ സുവിശേഷം പറയാന്‍ പറ്റും? അവ്ര്ട് സംസാരിക്കുമ്പോള്‍ മിനിമം വചനം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ബുദ്ധി.



Q. ഇപ്പോള്‍ പന്ത് പൈപ്പില്‍ ലാഡ ഗുരുവിന്റെ കോര്‍ട്ടില്‍ ആണ്. വെറുതെ ഒരു ബൈബിള്‍ യുദ്ധവും കൂടി തുടങ്ങി വെയ്ക്കണോ, വര്‍ക്കി മാഷേ? ബ്ലോഗു യുദ്ധം ഒരെണ്ണം നടക്കുന്നുണ്ടല്ലോ! ഒരു ആനയുടെ മുതുകത്ത് ഇരുന്ന് അണ്ണാന്‍ യുദ്ധം ചെയ്യുന്ന പോലെ. ഒരു കാലത്ത് പൈപ്പ് ലാഡ ഗുരുവിനെ തളയ്ക്കാന്‍ ഒരു ടാങ്ക് ലാഡ ഗുരു തന്നെ ഈ ബ്ലോഗ്‌ പ്രപഞ്ചത്തില്‍ അവതരിക്കില്ല എന്നാരു കണ്ടു? പൈപ്പിന് വെള്ളം കൊടുക്കുന്ന ടാങ്ക് ഒരു സുപ്രഭാതത്തില്‍ ലാഡ ഗുരു ആയി അവതരിച്ചാല്‍, പൈപ്പില്‍ ലാഡ ഗുരുവിന്റെ പണി പൂട്ടിയത് തന്നെ. പിന്നെ എല്ലാവരും ടാങ്കില്‍ ലാഡ ഗുരുവിന്റെ വിവരക്കേടിനു പിന്നാലെ പായും.അങ്ങിനെ ഒരു കാലം വരും മാഷേ. തല്‍ക്കാലം പത്തി മടക്കി മാളത്തില്‍ ഒതുങ്ങുന്നതാണ് ബുദ്ധി !


A. താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് , ഈ വര്‍ഷത്തോടെ ഒതുങ്ങുകയാണ് ഞാന്‍. ഒരുമാസംകൂടി ക്ഷമിക്കൂ ചങ്ങാതി.



Q. ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണം! വിശുദ്ധ ബൈബിള്‍ വചനങ്ങള്‍ ഒരു പോരിനുള്ള ആയുധമാക്കി കൂടാ. അത് എഴുതപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം വാക്കുകളില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. POC ബൈബിളില്‍ ആയാലും, പെന്തിക്കൊസു ബൈബിളില്‍ ആയാലും protestant ബൈബിളില്‍ ആയാലും , വാക്യങ്ങളുടെ മൂല ആശയം ഒന്നാവാനാണ് വഴി, അല്ലെ ലാഡ ഗുരു? അത് സ്വന്തം പേരിനും , പെരുമയ്ക്കും , വാദത്തില്‍ ജയിക്കാനും ഒന്നും ദുരുപയോഗിച്ചു കൂടാ.

B. അതും അംഗീ കരിക്കുന്നൂ. ഒരാള്‍ അപ്രധാനമായ ഒരാശായം ബൈബിളിലെ ഏറ്റം പ്രധാനാശയമെന്ന നിലയില്‍ എടുത്തു പയറ്റുന്നത് കണ്ടപ്പോഴുണ്ടായ ഒരു AUTOMATIC REFLEX .


Q. കുരിശേതായാലും കുര്‍ബ്ബാന കണ്ടാല്‍ മതി എന്ന ചിന്താഗതിക്കാരന്‍ ആണ് ഞാന്‍. എങ്കിലും മനുഷ്യ നിര്‍മിതമായ മാര്‍തോമ്മ കുരിശിനെ വണങ്ങുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു വിശ്വാസി എന്ന നിലയില്‍ ഒരു ചോദ്യ ചിഹ്നം തന്നെ. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന ജീവനുള്ള ക്രിസ്തുവിനെ ആരാധിക്കുന്നതിനു പകരം , മനുഷ്യ നിര്‍മ്മിതമായ വിവിധ വസ്തുക്കളെ ആരാധിക്കാമോ? പറയൂ ലാഡ ഗുരു. വര്‍ക്കി മാഷിനോട് ഈ ചോദ്യം ചോദിക്കാത്തത് അദേഹത്തിന് മലയാളം മനസിലാവില്ല എന്ന ഒരു ധാരണ കൊണ്ടാണ്.


A. കുരിശില്ലേലും മനുഷ്യന്‍ നന്നായി ജീവിച്ചു നിത്യജീവന്‍ പ്രാപിക്കാനുതകുന്ന പ്രവര്‍ത്തികള്‍( കല്പനകള്‍) ചെയ്‌താല്‍ മതിയെന്ന പക്ഷക്കരാനാണ് ഞാന്‍.


Q. ചേട്ടന്‍ ഇങ്ങിനെ കോമാളി കളിക്കുന്നത് കൊണ്ടല്ലേ ആളുകളെല്ലാം ചേട്ടന്റെ മുതുകത്ത് കേറി കുരവയിടുന്നത്? സ്വന്തം വീട്ടിലെ കാര്യം ഒക്കെ എന്തിനാ ഇങ്ങിനെ വിളിച്ചു കൂവുന്നത്?


Response. ചില നല്ല എഴുത്തുകാരൊക്കെ നാട്ടില്‍ നടക്കുന്ന കോപ്രായങ്ങള്‍ മറ്റുള്ളവരുടെ പേരുവെക്കാതെ , സ്വന്തം പേരില്‍ അവതരിപ്പിച്ചു ജനങ്ങളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാറുണ്ട് . ഇതൊക്കെ കാണിക്കുന്നവന് മനസിലാവുകയും ചെയ്യും , എന്നാല്‍ അവരുടെ പേരിനു പകരം നമ്മുടെയും ഭാര്യയുടെയും പെരായാല്‍ പ്രശ്നമില്ലല്ലോ.


Q. ദശാംശം പള്ളിക്ക് കൊടുക്കണം എന്ന് ബൈബിളില്‍ എഴുതിയിട്ടുണ്ടെന്ന് കത്തനാര്‍മാര്‍ പള്ളിയില്‍ വീമ്പിളക്കുന്നു. അതും ഒള്ളതാണോ?


A. അത് പഴയ നിയമത്തില്‍ . പുതിയനിയമത്തില്‍ പള്ളിക്ക് ഒരോഹരി എന്നാണു പറഞ്ഞിരിക്കുന്നത്. അത് പത്തിലോന്നില്‍ കൂടുതലായേക്കാം.


Q. ഈ ഭൂമിയിലെ ദൈവം , അഥവാ ദൈവത്തിന്റെ പ്രതിരൂപം എന്ന് പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ , അതായത് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ഹത ഭാഗ്യരായ സഹോദരങ്ങള്‍ എന്നാണെന്റെ വിശ്വാസം . ശരിയാണോ ആവോ? ലാഡ ഗുരുവും പറവയും എന്ത് പറയുന്നു ?


A. ഇങ്ങനെയുള്ളവര്‍ക്ക് ഉള്ളത് മുഴുവന്‍ വിറ്റു കൊടുക്കാനാണ് , നിത്യജീവനുള്ള ഏക വഴിയായി യേശു പറയുന്നത്. കഠിനമായി എനിക്കും തോന്നുന്നൂ.


Q . I would highly recommend that Mr. Pippiladan reveal his identity since that would be a much more powerful witness to Jesus Christ and His Gospel on his part.


A . ശ്രീ ടോം വര്‍ക്കി , ഈ വര്‍ഷത്തിനു മുന്‍പായി വെളിപ്പെടുത്തും. അതിനു മുന്‍പായി അറിയണമെങ്കില്‍ ഇ മെയിലോ ഫോണോ തരൂ.

അസഭ്യവര്‍ഷം കേള്‍ക്കാനുള്ള ഒരു മാനസികവസ്തയിലല്ല.

Wednesday, October 26, 2011

ഓണപൂ പള്ളിയില്‍ കയറ്റിയതിനെ മാത്രം നമ്മള്‍ ഒരേ രീതിയില്‍ കണ്ടൂ

l

Reply to Tom 1

ഒരു കാര്യത്തിലെങ്കിലും താങ്കളോട് ഞാന്‍ യോജിക്കുന്നുണ്ടോ എന്നോര്‍ത്തു നോക്കിയപ്പോള്‍ , ഓണപൂ പള്ളിയില്‍ കയറ്റിയതിനെ മാത്രം നമ്മള്‍ ഒരേ രീതിയില്‍ കണ്ടൂ
താങ്കള്‍ ബൈബിള്‍ തെറ്റായി ഉദ്ധരിച്ചു മറ്റൊരു സുവിശേഷം പറയുന്നൂ എന്നായിരുന്നൂ എന്‍റെ വാദം. അതിനായി ആദ്യം മുതലുള്ള 30 ല ഏറെ തെളിവുകള്‍ ആദ്യം നിരത്തി ,
ആനുക്കലികവും അവസാനത്തെതുമായ രണ്ടു അഭിപ്രായത്തില്‍ നിന്നും മാത്രം നാല് പ്രാവശ്യം നിങ്ങള്‍ ബൈബിള്‍ തെറ്റായി ഉദ്ധരിക്കുന്നത് ചൂണ്ടിക്കാണിച്ചു
Response: This accusation is baseless because the reason why I did not want to verify if Mr. Pippiladan’s accusations of my misquoting the Bible was not because I was agreeing that I misquoted any passages. It has been my intention and will continue to be my policy to quote the Bible most accurately because I truly believe that the Word of God has the same value as God Himself who is infinite in wisdom, power, glory, etc. etc. If I misquote it, I will be stooping down to the level of those who go after the Mar Thoma Cross following the recommendation of Bishop Powathil and Bishop Mar Angadiath giving it the same importance as God’s Word which I believe is a heresy because this is equal to replacing Jn. 3:14 with the words of the claver addicts which is so very wrong and blasphemous. Pippiladan sheds some crocodile tears above when he says: സ്വന്ത നിലപാടുകള്‍ക്ക് അനുകൂലമായവ ബൈബിളിലുണ്ടെന്നു ഊഹിക്കും , പിന്നെ പറയും , കേള്‍ക്കുന്നവര്‍ എതിര്‍ത്തില്ലെങ്കില്‍ എവിടെങ്കിലും എഴുതിപ്പിടിപ്പിക്കും. പാവം ജനം. കൊടിയ വഞ്ചനയാണിത്‌.

യേശു താബോര്‍ മലയിലാണ് രൂപാന്തരപ്പെട്ടതെന്നു നിങ്ങള്‍ പറഞ്ഞിരുന്നൂ
യേശുവിനെ മൂന്നാണികളിലായി കുരിശില്‍ തറച്ചുവെന്നും എഴുതിക്കണ്ടു
യേശുവിനെ വെള്ളിയാഴ്ച ക്രൂശിച്ചെന്നെഴുതിക്കണ്ടു
നല്ല കള്ളനെന്നും , പ്രയോഗം.
വലതുവശത്തെ കള്ളനെന്നുമുള്ള പ്രയോഗം
മഗ്ധലന മറിയത്തെ വേശ്യാ എന്ന് വിളിച്ചു.
തോമാശ്ലീഹ യേശുവിന്‍റെ മുറിവില്‍ വിരലിട്ടു എന്ന് പറഞ്ഞു
തിരശീല വേണ്ടായെന്നു ബൈബിളില്‍ നിന്നും എഴുതിക്കണ്ടു
"നിനക്ക് സഹോദരനോട് വിരോധമുണ്ടെങ്കില്‍ കാഴ്ച വസ്തു അവിടെ ബലി പീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോധരനുമായി രമ്യപ്പെടുക , പിന്നെ വന്നു കാഴ്ച്ചയര്‍പ്പിക്കുക." എന്നുമെഴുതിക്കണ്ടു.
"പത്രോസേ നീ പാറയാകുന്നൂ" എന്നും
ഇതില്‍ കുറെയെങ്കിലും പി .ഓ .സി ബൈബിളില്‍ നിന്നും ഉദ്ധരിക്കുവാന്‍ , ഞാനവശ്യപ്പെട്ടാല്‍ താങ്കള്‍ തയാറാകുമോ?

ഇതിനൊന്നും മറുപടി പറഞ്ഞു കണ്ടില്ല

==============================================================

As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.}

ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.
-----------------------------------------------------------------------
show me the command of Jesus Christ in Jn. 3:14 , There is no such command at all


Reply to Tom 2

b) What I said in my October 20 article – My exact words were these:
As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.”
In this paragraph Paul is talking about the knowledge that he gained from Gamaliel after being Gamaliel’s disciple for many years. He considered all that knowledge rubbish. Here the subject is: “was the teaching of Gamaliel of any value at all?” And Paul’s answer was not at all. But in Part a) above, Gamaliel was suggesting that Peter and the other apostles be freed instead of being put to death which would have put an end to their teachings. In other words, Gamaliel was supporting their teachings to go on. In Pat b) Paul is evaluating the knowledge he gained from Gamaliel.He is saying it has no value at all.
-----------
that is so untrue :he is talking about wordily things and materialism.
അതുകൊണ്ടാണ് ജീവിതവസനത്തിലും ഗമാലിയെലിന്‍റെ ശിഷ്യനെന്നു അഭിമാനത്തോടെ Act 22 ല്‍ പറയുന്നത്.
===================================================

Accusation #8: താങ്കള്‍ പറയുന്നൂ " He gives the Holy Spirit to only those who obey God (Acts 5:32)."
ഇതിനിടയിലും താങ്കള്‍ "only" എന്ന വാക്ക് സ്വന്ത ഇഷ്ട്ടപ്രകാരം തിരുകികയറ്റി. ബൈബിളില്‍ പറയുന്നത് ( He gives the Holy Spirit to those who obey God ) എന്നാണ്. അവിടെയും നിങ്ങള്‍ നിങ്ങളുടെ ദൈവശാസ്ത്രം തിരുകികയറ്റി. ചിലര്‍ക്ക് തോന്നാം ഓ ഒരു only ചേര്‍ത്തത്കൊണ്ടെന്താ കുഴപ്പം? പറയാം , ദൈവവചനം ചുമ്മാ വാജകം ആകുന്നു.
ടോം പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ്‌ ലഭിക്കാന്‍ പാടില്ല.
എതിര്‍ത്തു നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് ടോമിനും പ്രതീക്ഷക്കു വകയുണ്ട്.
Response: I stand by my claim that God gives the Holy Spirit to ONLY those who obey Jesus Christ .
--------------------------------------------------
ഇത് തന്നെയാണ് എന്റെ ആരോപണം , ബൈബിള്‍ തെറ്റായി ഉദ്ധരിക്കുന്നൂ , ദൈവം പറഞ്ഞതിന് മാറ്റം വരുത്തുന്നൂ .
======================================

I have never said that just because someone is disobedient today does not mean that he cannot change and become obedient tomorrow .
-----------------------------------------
" He gives the Holy Spirit to only those who obey God (Acts 5:32)." പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ്‌ ലഭിക്കാന്‍ പാടില്ല. അനുസരിക്കുന്നതിനും മനസാന്തരപ്പെടുന്നതിനും മുമ്പാണ് ദൈവാല്മാവ്‌ ഇവരില്‍ വന്നത്.
=======================================================
ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല.
Response: a) New American Bible says in Jn. 3:14: “And just as Moses lifted up the serpent in the desert, so must the Son of Man be lifted up …” (ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂഎന്നാണു )
(Here in the passage in Part a) we see what Jesus is asking us to do.
-----------------------------------------------------
ഇവിടെ നമ്മോടു ചെയ്യാന്‍ പറയുന്നില്ല. മരിച്ചുയര്‍ക്കെണ്ടിയിരിക്കുന്നൂ എന്ന് പ്രവചിക്കുകയാണ്.
ഒരുവന്‍ ഒറ്റികൊടുക്കും എന്നുപറഞ്ഞാല്‍ നാമെല്ലാം ഒറ്റണമെന്നാണോ? യേശു കള്ളന്മാരോടുകൂടി എന്നപ്പെടും എന്നാല്‍ നമ്മള്‍ യേശുവിനെ കള്ളനെന്നു പറയണമെന്നാണോ?
പീഡകള്‍ എല്‍ക്കേണ്ടിയിരിക്കുന്നൂ എന്ന് യേശു പറഞ്ഞത് നമ്മള്‍ പീഡിപ്പിക്കനമെന്നാണോ. യോന തിമിങ്ങലത്തിന്‍റെ വയറ്റിലിരുന്നതുപോലെ യേശു ഭൂമിക്കുള്ളിളിരിക്കേണ്ടിയിരിക്കുന്നൂ എന്ന് പറഞ്ഞാല്‍ , നമ്മള്‍ യേശുവിനെ കൊന്നു കുഴിച്ചിടണമെന്നാണോ?
അതൊക്കെ ചെയ്യേണ്ടവര്‍ ചെയ്തോട്ടെ, നമ്മളോട് നിത്യജീവനവകാശമാക്കാന്‍ കല്പനകള്‍ അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.


Reply to Tom 3
നമ്മളോട് നിത്യജീവനവകാശമാക്കാന്‍ കല്പനകള്‍ അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.
ഒരു കാര്യത്തിലെങ്കിലും താങ്കളോട് ഞാന്‍ യോജിക്കുന്നുണ്ടോ എന്നോര്‍ത്തു നോക്കിയപ്പോള്‍ , ഓണപൂ പള്ളിയില്‍ കയറ്റിയതിനെ മാത്രം നമ്മള്‍ ഒരേ രീതിയില്‍ കണ്ടൂ.
=============================================

Response: In Phil. 3:7-8 Paul writes: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish, that I may gain Christ … .” Here Paul is taking an inventory of everything he had acquired in his entire life and evaluating whatever things he had accumulated (his knowledge, material things and everything else without exception).
--------------------------------------------------------
THAT IS WRONG താങ്കള്‍ ചില പെന്തകൊസ്തുകാരെപ്പോലെ താങ്കള്‍ക്ക് വേണ്ട വചനം മാത്രമുപയോഗിക്കുന്നൂ. ഏഴു മുതല്‍ തുടങ്ങാതെ മൂന്നു മുതല്‍ വായിക്കൂ. Start from Phil. 3:5-8 Paul writes 3 For it is we who are the circumcision, we who worship by the Spirit of God, who glory in Christ Jesus, and who put no confidence in the flesh-- 4 though I myself have reasons for such confidence. If anyone else thinks he has reasons to put confidence in the flesh, I have more: 5 circumcised on the eighth day, of the people of Israel, of the tribe of Benjamin, a Hebrew of Hebrews; in regard to the law, a Pharisee;6 as for zeal, persecuting the church; as for legalistic righteousness, faultless. 7. (P.O.C Malayalam) ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ട്ടമായി ഞാന്‍ കണക്കാക്കി. ഇവയെല്ലാം എന്ന് പറയുമ്പോള്‍ തന്നെ മുകളില്‍ കൊടുത്തിരിക്കുന്ന പട്ടികയിലെ കാര്യങ്ങളെ ഉള്‍പ്പെടുന്നൂ എന്ന് സ്പഷ്ട്ടം. അതായതു ഭൌതീകാമയവ. ഗമായെലില്‍ നിന്ന് പോള്‍ പഠിച്ചത് നിയമം (ന്യായപ്രമാണം) ആയിരുന്നൂ. യേശു തന്നെ പറയുന്നൂ നിയമത്തില്‍ നിന്ന് വള്ളിയോ പുള്ളിയോ മാറുകില്ല. അവിടെയും ഗമായെലില്‍ നിന്ന് പഠിച്ചതിനെ തള്ളിക്കളയാന്‍ പറ്റില്ല എന്ന് വരുന്നൂ.
യേശു തന്നെ പറയുന്നത് ശ്രദ്ധിക്കുക " സര്‍വവും ഉപേക്ഷിച്ചു സ്വന്തം കുരിശുമെടുത്തു എന്‍റെ പിന്നാലെ വരിക" ഇവിടെയും സര്‍വവും എന്നതുകൊണ്ട്‌ ലോകവസ്തുക്കള്‍ എന്നാണു പറയുന്നത്. യേശു പഠിപ്പിച്ചതോ , വസ്ത്രം വരെ കളഞ്ഞു സ്വയം ന്ഗ്നനാകാണോ പറയുന്നത്?
അതുകൊണ്ടാണ് ജീവിതവസനത്തിലും ഗമാലിയെലിന്‍റെ ശിഷ്യനെന്നു അഭിമാനത്തോടെ Act 22 ല്‍ പറയുന്നത്. സര്‍വവും
ഇങ്ങനെ സംഗ്രഹിക്കാം പോള്‍ പറഞ്ഞ പട്ടികയിലെ കാര്യങ്ങള്‍ മാത്രമേ പോള്‍ ഉപേക്ഷിചോള്ളൂ.
ദൈവത്തിനിഷ്ട്ടമുള്ളവരെ എല്ലാം ദൈവാല്‍മാവിനാല്‍ ഇഷ്ട്ടനുസരണം കൊണ്ടുവരാം.
സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ ക്രിസ്തുവിനെ ഉയര്‍ത്താന്‍ നമ്മോടാവശ്യപ്പെടുന്നില്ല.

യെഹോവാ എവിടെനിന്നുവന്നു.


പിപ്പിലാഥന്‍റെ ദൈവം തന്ന പത്തു കല്‍പനകള്‍.

യെഹോവാ എവിടെനിന്നുവന്നു. പിപ്പിലാഥന്‍ എന്നാണ് പന്തികൊസ്തയിലേക്ക് മാറിയ്.

കാത്തിക്ക്ബൈബിളില് കണ്ടത്,
ഞാനാണ് നിന്‍റെ ദൈവമായ ക൪ത്താവ്.

എന്തുപറയുന്നു പിപ്പലാഥ.
-----------------------------------------------

ന്യായമായ ചോദ്യം. താങ്കളുടെ ഉത്തരവും ന്യായം.
എന്‍റെ അഭിപ്രായം - ദൈവം, കര്‍ത്താവ് , എന്നുള്ളത് ഒരു വ്യക്തിപരമായ പേരല്ല , തര്‍ജിമയില്‍ വന്ന ഒരു പിശകാണാതു. ദൈവത്തിന്‍റെ പേര്‍ യെഹോവയെന്നാണെന്നും, എന്നന്നേക്കും ആ പേരില്‍ അറിയപ്പെടണമെന്നും ആദ്യമായി പേര്‍ പറയുമ്പോള്‍ പറയുന്നു. P.O.C ബൈബിളില്‍ പുറപ്പാടു 3:15 ല്‍ അടിക്കുരുപ്പായി കൊടുത്തിരിക്കുന്നത് നോക്കുക . കൊച്ചാപ്പിയുടെയോ, പിപ്പിലാഥന്‍റെയോ, വര്‍ക്കിയുടെയോ പേര്‍ ലോകത്തെതു ഭാഷയില്‍ തര്‍ജിമ ചെയ്താലും മാറ്റമില്ലാതെ അതെപോലെയായിരിക്കും. കെന്നഡി,ലിങ്കന്‍ ,നെഹ്രൂ , മോശ,ഫറവോ ,.... തുടങ്ങിയവരുടെ ,ജീവചരിത്രം ഏതു ഭാഷയില്‍ തര്‍ജിമ ചെയ്താലും പേര്‍ മാറാത്തതുപോലെ.

പക്ഷെ സര്‍വശക്തനായ യെഹോവയുടെ പേര്‍ പല രീതിയിലും രൂപത്തിലുമാക്കി മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കി , അത് പെന്തകൊസ്തുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല , നമ്മുടെ പിതാവിന്‍റെ പേരാണതു.

അതുപോലെ CATHOLIC ENCYCLOPEDIA പറയുന്നത് പോലെ മൂലഗ്രന്ഥത്തില്‍ 6000 ല്‍ ഏറെ തവണയുണ്ടായിരുന്ന Yahweh എന്നപേര്‍ ലോര്‍ഡ്‌ എന്നും കര്‍ത്താവെന്നും ,കടവുള്‍,ഭഗവാന്‍, ഈശ്വര്‍ ..... എന്നൊക്കെ ലോകഭാഷകളിലെല്ലാം പലരീതിയിലാക്കി ( ദൈവനാമം ഉപയോഗിക്കുന്നത് പാപമാണെന്ന തോന്നലും ആതാതു ദേശക്കാര്‍ക്ക് വേഗം മനസിലാക്കാനും എന്നാ നല്ല ഉദേശത്തോടുകൂടിയും ആയിരുന്നൂ ഇങ്ങനെ തര്‍ജിമ ചെയ്തത്.) കത്തോലിക്കരുടെ ആധുനീക പരിഭാഷയായ New Jerusalem Bible കാണുക .Exodus 3:15 God further said to Moses, 'You are to tell the Israelites, "Yahweh, the God of your ancestors, the God of Abraham, the God of Isaac and the God of Jacob, has sent me to you." This is my name for all time, and thus I am to be invoked for all generations to come. .Exodus 20:2 'I am Yahweh your God who brought you out of Egypt, where you lived as slaves. Link http://www.catholic.org/bible/book.php?id=2

ചുരുക്കത്തില്‍ ദൈവം, കര്‍ത്താവ് , എന്നുള്ളത് ഒരു വ്യക്തിപരമായ പേരല്ല, സാത്തനെയും ,മോശയും ,അബ്രാഹത്തെയും , ഒക്കെ ഈ പേരുകളില്‍ പറയുന്നൂ.

( I CORINTH 8:6 For even if there are so-called gods whether in heaven or on earth, as indeed there are many gods and many lords,

- 2 Corinthians 4:4 4 The god of this age has blinded the minds of unbelievers, so that they cannot see the light of the gospel that displays the glory of Christ, who is the image of God.-

1 Peter 3:6 just as Sarah obeyed Abraham, calling him lord, and you have become her children if you do what is right without being frightened by any fear .--

Exodus 7:1 says, �And the LORD said unto Moses, �See I have made thee a god to Pharaoh: and Aaron thy brother shall be thy prophet.�� �First, it should be noticed that this verse legitimizes Moses� power and authority. As commentator Matthew Henry explains-

=======================================================================================

CATHOLIC ENCYCLOPEDIA says

ഇനിയും സംശയം ബാക്കിയെങ്കില്‍ Yahweh Jehovah എന്നീ വാക്കുകള്‍ CATHOLIC ENCYCLOPEDIA നോക്കുക Link http://www.catholic.org/encyclopedia/

Jehovah (Yahweh) CATHOLIC ENCYCLOPEDIA

Jehovah (Yahweh)
The proper name of God in the Old Testament ; hence the Jews called it the name by excellence, the great name, the only name, the glorious and terrible name, the hidden and mysterious name, the name of the substance, the proper name, and most frequently shem hammephorash , i.e. the explicit or the separated name, though the precise meaning of this last expression is a matter of discussion (cf. Buxtorf, "Lexicon", Basle, 1639, col. 2432 sqq.).
Jehovah occurs more frequently than any other Divine name. The Concordances of Furst ("Vet. Test. Concordantiae", Leipzig, 1840) and Mandelkern ("Vet. Test. Concordantiae", Leipzig, 1896) do not exactly agree as to the number of its occurrences; but in round numbers it is found in the Old Testament 6000 times, either alone or in conjunction with another Divine name. The Septuagint and the Vulgate render the name generally by "Lord" ( Kyrios, Dominus ), a translation of Adonai— usually substituted for Jehovah in reading.

I. PRONUNCIATION OF JEHOVAH

The Fathers and the Rabbinic writers agree in representing Jehovah as an ineffable name. As to the Fathers, we only need draw attention to the following expressions: onoma arreton, aphraston, alekton, aphthegkton, anekphoneton, aporreton kai hrethenai me dynamenon, mystikon . Leusden could not induce a certain Jew, in spite of his poverty, to pronounce the real name of God, though he held out the most alluring promises. The Jew's compliance with Leusden's wishes would not indeed have been of any real advantage to the latter; for the modern Jews are as uncertain of the real pronunciation of the Sacred name as their Christian contemporaries. According to a Rabbinic tradition the real pronunciation of Jehovah ceased to be used at the time of Simeon the Just, who was, according to Maimonides, a contemporary of Alexander the Great. At any rate, it appears that the name was no longer pronounced after the destruction of the Temple.

Specific versions produced or edited by Roman Catholics






http://guru-pippiladan.blogspot.com/2011/10/blog-post_25.html

Monday, October 24, 2011

ദൈവം തന്ന പത്തു കല്‍പനകള്‍.


മറ്റു സഭകളുടെ പത്തു പ്രമാണങ്ങള്‍
പത്തു പ്രമാണങ്ങള്‍ ( പുറപ്പാട് 20:1 -17)
1 . ഞാനാണ് നിന്‍റെ ദൈവമായ  യെഹോവാ, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.
2 . മുകളില്‍ സ്വര്‍ഗത്തിലോ,  താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ,  ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത്, അവക്കുമുന്നില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍,   ഞാന്‍ നിന്‍റെ ദൈവമായ യെഹോവാ,  അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.   എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണ കാണിക്കും.
3 . നിന്‍റെ ദൈവമായ  യേഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്.  തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യേഹോവ ശിക്ഷിക്കാതെ വിടുകയില്ല
.
4 .സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.  എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ  യേഹോവയുടെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ  നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ യേഹോവ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
5 . നിന്‍റെ ദൈവമായ  യേഹോവ തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കെണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
6 . കൊല്ലരുത്.
7 . വ്യഭിചാരം ചെയ്യരുത്.
8 . മോഷ്ടടിക്കരുത്.
9 . അയല്‍ക്കാരനെതിരായി വ്യാജസാക്ഷൃം   നല്‍കരുത്.
10 . അയല്‍ക്കാരന്‍റെ  ഭവനം  മോഹിക്കരുത്, അയല്‍ക്കാരന്‍റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
===============================================================കത്തോലിക്കരുടെ പത്തു പ്രമാണങ്ങള്‍

(കത്തോലിക്കരുടെ  പത്തു പ്രമാണങ്ങള്‍ ( പുറപ്പാട് 20:1 -17)

1 . ഞാനാണ് നിന്‍റെ ദൈവമായ  യെഹോവാ, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.  മുകളില്‍ സ്വര്‍ഗത്തിലോ,  താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ,  ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത്, അവക്കുമുന്നില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍,   ഞാന്‍ നിന്‍റെ ദൈവമായ യെഹോവാ,  അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.   എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണ കാണിക്കും.

2 . നിന്‍റെ ദൈവമായ  യേഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്.  തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യേഹോവ ശിക്ഷിക്കാതെ വിടുകയില്ല.
3 .സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.  എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ  യേഹോവയുടെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ  നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ യേഹോവ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
4 . നിന്‍റെ ദൈവമായ  യേഹോവ തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കെണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
5 . കൊല്ലരുത്.
6 . വ്യഭിചാരം ചെയ്യരുത്.
7 . മോഷ്ടടിക്കരുത്.
8 . അയല്‍ക്കാരനെതിരായി വ്യാജസാക്ഷൃം   നല്‍കരുത്.
9 .  അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത് .
10. അയല്‍ക്കാരന്‍റെ  ഭവനം  മോഹിക്കരുത്,  അയല്‍ക്കാരന്‍റെ   ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
http://guru-pippiladan.blogspot.com

Saturday, October 22, 2011

മര്‍ക്കടമുഷ്ട്ടിക്കാരെ നേരെയാക്കാന്‍ മനുഷ്യനസാദ്ധ്യമാണ്.

ശ്രീമാന്‍ ടോം വര്‍ക്കിയെ നേരെയാക്കമെന്നോ , വചനം പഠിപ്പിക്കാമെന്നോ ഉള്ള വ്യാമോഹമോ അതിമോഹമോ എനിക്കില്ല. മര്‍ക്കടമുഷ്ട്ടിക്കാരെ നേരെയാക്കാന്‍ മനുഷ്യനസാദ്ധ്യമാണ്.

എങ്കിലും അദ്ദേഹം എഴുതുന്നതും പറയുന്നതും കേട്ടു ഒരാള്‍ പോലും വഴിതെറ്റരുതെന്നുള്ള ആഗ്രഹം കൊണ്ടാണ്. അദ്ദേഹമെഴുതിയതിനെക്കുറിച്ചുള്ള, വായനക്കാരുടെ അഭിപ്രായം കണ്ടപ്പോള്‍ അതിനുള്ള സാദ്ധ്യതയില്ലെന്ന് മനസിലായെങ്കിലും, ഞാനിതിവിടെ കുറിക്കുന്നത്.

1 . എന്‍റെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിച്ചില്ല എന്ന് അദ്ദേഹം തന്നെ രണ്ടാം ഖന്ണ്ടികയില്‍ പറയുന്നൂ, അഥവാ സമ്മതിക്കുന്നൂ.(First of all let me thank you for taking the time to point out where I have misquoted the Bible. I have to admit that I have not tried to verify if what you say is true or not . in his trees and forest .) ഇതാണ് താങ്കളുടെ അടിസ്ഥാനപരമായ തെറ്റും , കാതലായ കുഴപ്പവും. ബൈബിളും മറ്റുള്ളവരും പറയുന്നതെന്താണെന്ന് പഠിക്കാതെയും ശ്രദ്ധിക്കാതെയും മനസിലാക്കാതെയും, സ്വന്ത നിലപാടുകള്‍ക്ക് അനുകൂലമായവ ബൈബിളിലുണ്ടെന്നു ഊഹിക്കും , പിന്നെ പറയും , കേള്‍ക്കുന്നവര്‍ എതിര്‍ത്തില്ലെങ്കില്‍ എവിടെങ്കിലും എഴുതിപ്പിടിപ്പിക്കും. പാവം ജനം. കൊടിയ വഞ്ചനയാണിത്‌.

2 . ഒക്ടോബര്‍ 14 -നു , താങ്കളുടെ പ്രധാന ആരോപണവും തലക്കെട്ടും പിപ്പിലാഥാന്‍ വചനത്തിലില്ലാത്ത മറ്റൊരു സുവിശേഷം പറയുന്നൂ എന്നായിരുന്നല്ലോ? അതില്‍ ഒരിടത്തും ബൈബിളിലില്ലാത്ത ഒരു വാക്ക്യം പോലും ബൈബിളില്‍ ഉണ്ടെന്നരൂപത്തില്‍ ഞാന്‍ എഴുതിയതായി താങ്കള്‍ ചൂണ്ടിക്കാണിച്ചിട്ടില്ല.

മറിച്ചു സ്വന്തം തെറ്റ് മറച്ചുപിടിക്കാന്‍ പിപ്പിലാഥാന്‍ മറ്റൊരു സുവിശേഷം പറയുന്നുവെന്ന്, യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപിക്കുകയായിരുന്നൂ.

3 . മറിച്ചു അറിഞ്ഞോ അറിയാതെയോ ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി താങ്കള്‍ ബൈബിള്‍ വാക്ക്യങ്ങള്‍ തെറ്റായി ഉദ്ധരിക്കുന്നതിനു വളരെയേറെ ഉദാഹരണങ്ങള്‍ താങ്കളുടെ പഴയ അഭിപ്രായങ്ങളില്‍ നിന്നും ചൂണ്ടിക്കാണിച്ചിരുന്നൂ. അതൊന്നും താങ്കള്‍ നിഷേധിച്ചില്ല അത് താങ്കളിലെ ഒരു മാന്യതയായി ഞാന്‍ കാണുന്നൂ.( നിഷേധിച്ചാലും കാര്യമില്ല എല്ലാത്തിന്‍റെയും പകര്‍പ്പുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്) .

4 . എന്നെ സംബന്ധിച്ച് ഈ രണ്ടു symbols -ഉം ഏകദേശം ഒരുപോലെയാണെന്നാണ് ഞാന്‍ എഴുതിയിരുന്നത് . ദൈവത്തില്‍ നിന്നാണെങ്കില്‍ നിലനില്‍ക്കുമെന്നും. പക്ഷെ താങ്കള്‍ എന്നെ ഒരു കടുത്ത പക്ഷാവാതിയായി ചിത്രീകരിക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. ആവര്‍ത്തിച്ചുപറയട്ടെ ഞാന്‍ പിതാവിന്‍റെ വലതുഭാഗത്തിരുന്നു നമ്മുക്കുവേണ്ടി വാദിക്കുന്ന ജീവനുള്ള യേശുവിന്‍റെ വക്താവാണ്‌.

5 . താങ്കള്‍ പറയുന്നത് മാത്രം ശരിയെന്നുള്ള നിങ്ങളുടെ അപക്വമായ മനസ്സും അറിവില്ലയ്മയുമാണ്, ചില കാര്യങ്ങള്‍ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്.

ഉദാ: ഏറ്റവും അവസാനത്തേതും ആനുകാലികവുമായ താങ്കളുടെ രണ്ടു അഭിപ്രായങ്ങളില്‍ , ഒരേ ബബിള്‍ ഭാഗം തന്നെ വിപരീത രീതിയില്‍ താങ്കള്‍ക്കു തോന്നുന്നതുപോലെ നേരെ പരസ്പരവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് കണ്ടാലും.

ഒക്ടോബര്‍ 13 -നു Pippiladan Is Preaching a Different Gospel -ല്‍ ഗമാലിയേല്‍ യേശുവിനെ അനുകൂലിച്ചു പത്രൊസിനെയും മറ്റപ്പോസ്തലന്മാരെയും സഹായിക്കുന്നതായി പറയുന്നൂ.

(If we look at the advice of Gamaliel closely in this passage that Pippiladan is referring to above, we can see that Gamaliel was supporting the teachings of Peter and the other Apostles in his advice.)


octobar 20 -നു You Are Seeing the Trees, But Missing the Forest എന്നുള്ളിടത്ത് ഗമാലിയേല്‍ ക്രിസ്ത്യാനികളുടെയും , ക്രിസ്തുവിന്റെയും , പൌലോസിന്റെയും എതിരാളിയായി ചിത്രീകരിക്കുന്നൂ. ഗമാലിയെലിന്‍റെ ആശയങ്ങള്‍ വെറും ചവറായും പറയുന്നൂ. {What triggered my previous article was your support of the Mar Thoma Cross based on the advice of Gamaliel, the long-time mentor of Paul. Without getting into the merits and demerits of Gamaliel’s advice, let us see what Paul had to say on the knowledge that he gained from Gamaliel after he met Jesus Christ. As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.” Here when he says ‘all things’ he also includes the knowledge that he gained from Gamaliel. In other words, after he met Christ he came to the realization that the time he invested in gaining all that knowledge from Gamaliel was of absolutely no use at all. It all amounted to nothing but rubbish}

സ്വന്തകാര്യത്തിനായും താങ്കള്‍ പറയുന്നത് ശരിയെന്നു വരുത്തി തീര്‍ക്കാനും പലപ്പോഴും ഇതേപോലെ നിങ്ങള്‍ ബൈബിള്‍ വളച്ചോടിക്കാറുണ്ട്. ചുരുങ്ങിയപക്ഷം ഒരു പിതാവും ഒരു പുത്രനും ഒള്ളൂ എന്നെങ്കിലും അറിയുക.

6 . താങ്കള്‍ പറഞ്ഞ അടുത്ത അബദ്ധം - അതും You Are Seeing the Trees, But Missing the Forest - ല്‍ തന്നെയാണ്

{ As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.}

ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.

7 . Phil. 3:7 -ല്‍ പൗലോസ്‌ ഗമാലിനെ തള്ളിപ്പരയുന്നതായി താങ്കള്‍ പറയുന്നൂ. ഇവിടെ ഗമാലിയെലിനെ പരാമര്‍ശിക്കുന്നുപോലുമില്ലാ, മറിച്ചു താങ്കള്‍ ഊഹിച്ചുണ്ടാക്കുന്നതാണ് .

എന്നാല്‍ തന്‍റെ അവസാനനാളുകളില്‍ പോലും ( Act 22) താനൊരു യഹൂദനാണെന്നും, ഫരിസേയനനെന്നും, ഗമാലിയെലിന്‍റെ ശിഷ്യനാനെന്നും തികഞ്ഞ അഭിമാനത്തോടുകൂടിയാണ് പറയുന്നതെന്ന് ശ്രദ്ധിച്ചാലും. കത്തോലിക്കാരുടെയടുത്തുനിന്നും പണ്ട് ചിലര്‍ ബൈബിള്‍ പഠിച്ചു ശരിയാംവണ്ണം മനസ്സിലാക്കാതെ തങ്ങള്‍ക്കുതോന്നുന്ന വ്യാഖ്യാനം കൊടുത്തു മറ്റു സഭകളുണ്ടാക്കി കത്തോലിക്കരെ വിമര്‍ശിക്കുന്നതുപോലെ , പൗലോസ്‌ ഗമാലിയേലിന്‍റെ ന്യായപ്രമാണം ശരിയാംവണ്ണം മനസ്സിലാക്കാതെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയായിരുന്നൂ.

സത്യം മനസിലാക്കിയപ്പോള്‍ മര്‍ക്കടമുഷ്ട്ടി പിടിച്ചുനിന്നില്ല . അതുപോലെ താങ്കളും സത്യം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നൂ.

8 . താങ്കള്‍ പറയുന്നൂ " He gives the Holy Spirit to only those who obey God (Acts 5:32)."

ഇതിനിടയിലും താങ്കള്‍ "only" എന്ന വാക്ക് സ്വന്ത ഇഷ്ട്ടപ്രകാരം തിരുകികയറ്റി. ബൈബിളില്‍ പറയുന്നത് ( He gives the Holy Spirit to those who obey God ) എന്നാണ്. അവിടെയും നിങ്ങള്‍ നിങ്ങളുടെ ദൈവശാസ്ത്രം തിരുകികയറ്റി. ചിലര്‍ക്ക് തോന്നാം ഓ ഒരു only ചേര്‍ത്തത്കൊണ്ടെന്താ കുഴപ്പം? പറയാം , ദൈവവചനം ചുമ്മാ വാജകം ആകുന്നു.

ടോം പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ്‌ ലഭിക്കാന്‍ പാടില്ല.

എതിര്‍ത്തു നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് ടോമിനും പ്രതീക്ഷക്കു വകയുണ്ട്. താങ്കളെ ശപിക്കാന്‍ ഞാനാര്?


ഭാവിയിലും താങ്കള്‍ വചനം കോട്ടിമാട്ടുന്നതായി കണ്ടാല്‍ ഞാന്‍ പറയും , വിശദികരിക്കാനില്ല, മറുപടിയും ഇല്ല , കാരണം ഇതെല്ലാം കുടം കമഴ്ത്തിവച്ചു വെള്ളം ഒഴിക്കുന്നതുപോലെയാണെന്നു മനസിലായി.

ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

ആല്‍മാര്‍ത്ഥതയോടെ,

പിപ്പിലാഥാന്‍.