Friday, October 25, 2013

ആബ്ബാ പിതാവ്

ഗലാത്യർ - 4:6
    നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

Thursday, October 24, 2013

കല്‍പനകള്‍

ആവര്‍ത്തനം 11:18
ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
 19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

20യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു
 21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

ആവർത്തനം - 4:9
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനം - 6:7
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
സങ്കീർത്തനങ്ങൾ - 78:5
അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
പുറപ്പാടു് - 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
പുറപ്പാടു് - 13:16
ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
ആവർത്തനം - 6:6
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
ആവർത്തനം - 32:46
ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
ആവർത്തനം - 4:40
നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
ആവർത്തനം - 11:19
വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ജോഷ്വ 8:32  മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
ആവർത്തനം - 27:2
നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:

ആവർത്തനം - 27:8
ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
യോശുവ - 8:32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
എബ്രായർ - 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:


പുറപ്പാടു് - 31:18
അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
പുറപ്പാടു് - 24:12
പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
ആവർത്തനം - 4:13
നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
ആവർത്തനം - 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
ആവര്‍ത്തനം 9:10
ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
 

Saturday, September 28, 2013

പുതിയ കമന്റുകള്‍

Sajan Thomas ,Jaison Manakala
മത്തായി എന്നാ ഒരാള്‍ ലൂക്കാ എന്നയാളെ കബളിപ്പിച്ചോ, അല്ലെങ്കില്‍ മോഷ്ട്ടിച്ചോ പണവും വസ്തുവും സ്വന്തമാക്കി . കാലം കഴിയുമ്പോള്‍ തെറ്റ് മനസിലാക്കി ദൈവത്തോട് എറ്റു പറഞ്ഞു, മനസാന്തരപ്പെട്ടെന്നു പറഞ്ഞു സ്നാനപപെടുക.വീണ്ടും ജനിചെന്നും അവകാശപ്പെടുന്നു. ലൂക്കായിക്ക് കൊടുക്കാനുള്ളതൊന്നും കൊടുത്തിട്ടുമില്ല. ഇവിടെ ഇയാള്‍ ചെയ്ത തെറ്റിന് യേശുവിന്‍റെ മരണം പരിഹാരം എന്ന് പെന്തക്കോസ്തു സഭ പഠിപ്പിക്കുന്നോ? ഏതെങ്കിലും സഭ പഠിപ്പിക്കുന്നുണ്ടോ?
 

Saturday, August 31, 2013

പാപവും പാപങ്ങളും



സൂക്ഷമം ആയി പല ബൈബിളുകള്‍ വായിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം ഉണ്ട്. അത് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ മനസിലാവും.

എന്‍റെ പാസ്റ്റര്‍ പറഞ്ഞതല്ലാതെ ഒന്നും ശെരിയല്ല എന്ന മനസികാവസ്തക്ക് അടിമയാണെങ്കില്‍ തുടര്‍ന്ന് വായിച്ചു മിനക്കെടേണ്ട.

പാപവും പാപങ്ങളും രണ്ടു വ്യത്യസ്ഥ കാര്യങ്ങള്‍ ആണ്. കേവലം ഏക വചനവും ബഹു വചനവും ആയെ നമ്മള്‍ അത് എടുക്കാറുള്ളൂ.

"Sin" is that which at the fall of Adam gained an entrance into the world. Just as the poison of a snake, once injected into la man's body, will run through his whole system doing its deadly work, so sin - the virus of that old serpent the devil - has permeated man's moral being to his ruin. The result of this is "all have sinned." "Sins," of thought, word, or act, whether of omission or commission, are chargeable to each of us.

വിവര്‍ത്തകാര്‍ക്ക് അബദ്ധം പറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴും പല ഭാഗങ്ങളിലും ഇത് കാണാം.

ലോകത്തിന്‍റെ "പാപം" ചുമക്കുന്ന കുഞ്ഞാട്

നിന്‍റെ പാപങ്ങള്‍ ക്ഷേമിക്കപ്പെട്ടിരിക്കുന്നു.

ഏകവചനം മിക്കവാറും ജന്മപാപത്തെയും ബഹുവചനം പലപ്പോഴും കര്‍മ്മ പാപത്തെയും ആണ് പരാമര്‍ശിക്കുന്നത് എന്ന് കാണാം.
(എന്നാല്‍ എന്‍റെയും നിന്‍റെയും ജന്മപാപം കൂട്ടി പറയുമ്പോള്‍ പാപങ്ങള്‍ എന്നും പറയാം.)
 

Wednesday, August 28, 2013

ബ്രൌസർ ഗൂഗിൾ ക്രോം ആണ്



ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം.
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല... അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page