Sunday, October 27, 2024

ഈശോ യെഹോവയേകുറിച്ച്

Q1. യേശു ആരുടെ നിയമപ്രകാരമാണ് പെസഹ ആചരിച്ചത് യേശുവിനു തെറ്റിയോ? . Q2 7:23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്‌ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ? -------------- മോശയുടെ നിയമം ആയ പരിച്ഛേദന തെറ്റെന്നു യേശു പറയാഞ്ഞത് എന്തുകൊണ്ട്? . Q3. 35 ന്യായപ്രമാണത്തിൽ ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ------ മോശയുടെ ന്യായപ്രമാണം എങ്ങനെ യേശുവിനു തിരുവെഴുത്താകും? . Q4. നിത്യജീവൻ കിട്ടാൻ യെഹോവയുടെ കല്പനകൾ അനുസരിക്കാൻ യേശു പറഞ്ഞതു എന്തുകൊണ്ട്? . Q5.23:23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. ---------- ന്യായപ്രമാണം അനുസരിക്കണം എന്നോ തള്ളികളയണം എന്നോ യേശു പിടിപ്പിക്കുന്നത്? . Q6 .16:17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. ------- യേശു പറഞ്ഞത് ഏതു ന്യായപ്രമാണം ? . Q7. പരീക്ഷിക്കാൻ വന്ന സാത്താനെതിരെ യെഹോവയുടെ കല്പനകൾ ഉപയോഗിച്ച് പരീക്ഷണങ്ങളെ അതിജീവിച്ചത് എന്തുകൊണ്ട് . Q8.9:9 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു? -------- ഏതു ദൈവം ആണിവിടെ പൗലോസ് പറയുന്നത്? . Q9.യഹോവഭക്തനായ ദാവീദിന്റെ സിംഹാസനം യേശുവിന് കൊടുത്തത് എന്തുകൊണ്ട്? . Q10. യഹൂദന്മാരുടെ ദൈവം യേശുവിന്റെ പിതാവാണ് എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? . Q11.യെഹോവയല്ലാതെ പിതാക്കന്മാരുടെ ദൈവം ആരെങ്കിലും ഉണ്ടെങ്കിൽ കാണിക്കൂ? . Q12. യേശുക്രിസ്തുവിനെ ഉയർപ്പിച്ച പിതാക്കന്മാരുടെ ദൈവം ആരാണ് ? . Q13. യേശുക്രിസ്തുവിനെ കർത്താവം ക്രിസ്തുവും ആക്കിയ പിതാക്കന്മാരുടെ ദൈവം ആരാണ് ? . Q14. 15:25 “അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ. -------- ന്യായപ്രമാണം വിശ്വാസ്യം എന്നോ കള്ളക്കഥ എന്നോ യേശു പറഞ്ഞത് ? . Q15.മോശയെ വിശ്വസിച്ചിരുന്നു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്ന് യേശു പറഞ്ഞു മോശയുടെയും യേശുവിന്റെയും വിശ്വാസം ഒന്നാണെന്ന് യേശു തെളിയിച്ചത് എന്തുകൊണ്ട്? . Q16. മ്ലേച്ഛന്മാരുടെ ഭാഷയിൽ, വൃത്തികെട്ട മോശമായി രൂപാന്തരീകരിക്കപ്പെട്ട യേശു എന്തിന് സംസാരിച്ചു? . Q17.എബ്രായ ലേഖകൻ പറയുന്നു പല മുഖാന്തരങ്ങളിലും പ്രവാചകന്മാരിലൂടെയും അവസാനം പുത്രനിലൂടെയും സംസാരിച്ച ദൈവം ആരാണ് ? . Q18 യേശുവിനെ യഹോവയുടെ ആലയത്തിൽ കാഴ്ചവച്ചപ്പോൾ എന്തുകൊണ്ട് യേശു എതിർത്തില്ല? . Q19.യേശു എന്തുകൊണ്ടാണ് മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നവർ, പറയുന്നത് (ആ സിംഹാസനത്തിൽ ഇരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ) അനുസരിക്കുവാൻ ആവശ്യപ്പെട്ടത്? . Q20. ലൂക്കോസ്24:27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. യേശു കഞ്ചാവ് അടിച്ചപ്പോഴാണോ ഇതൊക്കെ ചെയ്തത് ? . Q21.യോഹന്നാൻ1:45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. ഇത് എങ്ങനെ ന്യായികരിക്കും ? . Q22.ഗലാത്യർ2:19 ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു. ആരുടെ ന്യായപ്രമാണപ്രകാരം ആണ് യേശു ബാലീ ആയതു? . Q23.ഗലാത്യർ3:24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. രണ്ട് ഒരു സ്രോതസ്സിൽ നിന്നുമാണ് എന്നതിന് ഇനിയും തെളിവ് വേണോ? . Q24.എബ്രായർ7:1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു ആരുടെ പുരോഹിതനായിരുന്നു മൽക്കീസേദെക്ക്? . Q25 ഗലാത്യർ3:8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. --- അബ്രാഹത്തിന്റെ ദൈവമായ യെഹോവാ അല്ലെ സകലജാതികളും അനുഗ്രഹിചാ യേശുവിന്റെ ദൈവം? . Q26. പ്രവൃത്തികൾ3:25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. -- യെഹോവാ അല്ലെങ്കിൽ ഏതു ദൈവമാണ് അബ്രാഹത്തോട് യേശുവിലൂടെ അനുഗ്രഹം വാഗ്ദ്വാനം ചെയ്തത്? . Q 27. ഗലാത്യർ3:14 അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ. --- അബ്രാഹാമിന്റെ അനുഗ്രഹം യേശുക്രിസ്തുവിൽ ജാതികൾക്കു കൊടുത്ത ദൈവം ആരാണ്? . Q 28 സ്തേഫാനോസിന്റെ അവസാന നിമിഷത്തിലും പിതാക്കന്മാരുടെ ദൈവത്തെക്കുറിച്ചും മോശയെക്കുറിച്ചും പറഞ്ഞപ്പോൾ , യേശുവിനെപോലെ സ്തീഫാനെയും കൊന്നത് എന്തുകൊണ്ട്? . Q 29.യേശു യഹോവയുടെ ആലയത്തിൽ കാഴ്ചവയ്ക്കപ്പെട്ടത് എന്തുകൊണ്ട്? . Q30. പരിശുദ്ധാത്മാവിൽ ദർശനം കാണുമ്പോൾ ഏതു ദൈവത്തിന്റെ വലത് ഭാഗത്താണ് യേശുക്രിസ്തു സ്വർഗ്ഗത്തിൽ ഇപ്പോൾ നിൽക്കുന്നത് ? . Q 31. മോശയേയും പിതാക്കന്മാരുടെയും ദൈവത്തെ തെറിപ്പറയുന്ന നിങ്ങള്ക്ക് യേശുവിനെ എങ്ങനെയാണ് പരിചയം? . Q32. ഒരു ഭാര്യയെ ഉപേക്ഷിച്ചാൽ 100 ഭാര്യയെ ഈ ജീവിതത്തിൽ തന്നെ തരാം എന്ന് പറഞ്ഞു മനുഷ്യരെ പറ്റിച്ചത് ആരാ? അത് എങ്ങനെ മനസിലാക്കണം ? . Q33. യെഹോവയുടെ 10 കല്പനകളിൽ ഏതൊക്കെ യേശു ലംഖിച്ചു? .

4 comments:

പിപ്പിലാഥന്‍ said...



1 "Hamartia" "ഹമാർട്ടിയ" ഹെബ്. 12:1 ഇത് പാപത്തിൻ്റെ പൊതുവായ ഗ്രീക്ക് പദമാണ്, ഇത് 221 തവണ ഉപയോഗിക്കുന്നു.

2. "Hettema" "ഹെറ്റെമ" = "മുഴുവൻ അളവും നൽകേണ്ടിയിരുന്നത് കുറയ്ക്കൽ". ഉദാഹരണം: 1 കൊരി. 6:7, KJV = "നിങ്ങൾക്കിടയിൽ ഒരു തെറ്റ് (ഹെറ്റെമ) ഉണ്ട്".

3."Paraptoma" "പാരപ്‌റ്റോമ" = "ഒരാൾ നിൽക്കേണ്ട സമയത്ത് വീഴുക". ഇത് യഥാർത്ഥത്തിൽ മനഃപൂർവമല്ലാത്ത ഒരു സ്ലിപ്പാണ്. ഞാൻ അനുഭവിച്ചതുപോലെ നിങ്ങളും ഇത് അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ ഊഹിക്കുന്നു, ഞങ്ങൾ പാപം ചെയ്തുവെന്ന് മനസ്സിലാക്കുമ്പോൾ ഞങ്ങൾ ആശ്ചര്യപ്പെടുന്നു. ഉദാഹരണം: Eph. 1:7, KJV =

4."Agnoeema" "അഗ്നീമ" = "ഒരാൾ അറിയേണ്ട സമയത്ത് അജ്ഞത". ഉദാഹരണം: ഹെബ്. 9:7,

5."Parakoe" "പരാക്കോ" = "ദൈവത്തിൻ്റെ വചനം കേൾക്കാനും ശ്രദ്ധിക്കാനും വിസമ്മതിക്കുക". ഉദാഹരണം: 2 കൊരി. 10:6, KJV = "അനുസരണക്കേട്". ഈ ഭാഗത്തിൽ, ദൈവവചനം കേൾക്കാനും എല്ലാ ചിന്തകളെയും ക്രിസ്തുവിനുവേണ്ടി അടിമത്തത്തിൽ കൊണ്ടുവരാനും പൗലോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു.

6. "Parabasis" "പരബാസിസ്" = "മനപ്പൂർവ്വം ഒരു രേഖ മുറിച്ചുകടക്കാൻ". ഉദാഹരണം: ഹെബ്. 2:2, KJV = "എല്ലാ ലംഘനങ്ങൾക്കും (പാരബാസിസ്) അനുസരണക്കേടുകൾക്കും (പാരാക്കോ) പ്രതിഫലത്തിൻ്റെ ന്യായമായ പ്രതിഫലം ലഭിച്ചു". ദൈവം "മണലിൽ ഒരു രേഖ വരയ്ക്കുമ്പോൾ", മനഃപൂർവ്വം "ചവിട്ടുപടി" ചെയ്യുന്നതിലൂടെ നമുക്ക് വലിയ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും നഷ്ടപ്പെടാം.

7. "Anomia" "അനോമിയ", "പാരനോമിയ" = "നിയമരാഹിത്യം, അല്ലെങ്കിൽ ദൈവത്തിൻ്റെ ലിഖിത നിയമങ്ങൾ മനഃപൂർവ്വം ലംഘിക്കൽ". ഉദാഹരണം: തീത്തോസ് 2:14 KJV = "എല്ലാ അകൃത്യങ്ങളിൽ നിന്നും (അനോമിയ) നമ്മെ വീണ്ടെടുക്കാൻ" യേശു നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചു.

പിപ്പിലാഥന്‍ said...

:മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


9:22 “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.
---------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?

മാർക്കോസ് 9:31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്‌ക്കും എന്നു പറഞ്ഞു.
----------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


മത്തായി 17:9 അവൻ മലയിൽനിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്‌ക്കുംവരെ ഈ ദർശനം ആരോടും പറയരുതു” എന്നു കല്പിച്ചു.

13:41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു
---------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


ലൂക്കോസ് എഴുതിയ സുവിശേഷം
5:24 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
---------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


9:22 “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.
-------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?

18:8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.
---------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?

യോഹന്നാൻ 6:53 യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
-------------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


8:28 ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.
-------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?


12:34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.
-------------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?
ക്രിസ്തു ആര്?



13:31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
---------
മനുഷ്യപുത്രൻ ആര് ?
അവൻ ആര് ?
ഇത് പറയുന്ന യേശു ആര്?
ദൈവം ആര്


പിപ്പിലാഥന്‍ said...


പിതാവിന്റേയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമങ്ങളിൽ എന്നല്ല നാമത്തിൽ എന്നു എഴുതിയിരിക്കുന്നത് കൊണ്ട് , പിതാവിനും പുത്രനും പരിശുദ്ധാൽമാവിന്റേയും നാമം ഒന്നാണ് എന്നു പറയുന്ന പാണ്ഡിത്യം ശെരിയാണ് എങ്കിൽ



ആവർത്തനം 18:20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
-----------------------
താങ്കളുടെ പാണ്ഡിത്യം അനുസരിച്ച് അന്യദൈവങ്ങളുടെ എല്ലാം ഒരു നാമം ഒന്നാണെങ്കിൽ ആ നാമം എന്താണ്?



മീഖാ 4:5 സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.
-----------------
താങ്കളുടെ പാണ്ഡിത്യം അനുസരിച്ച് ദേവന്മാരുടെ എല്ലാം ഒരു നാമം ഒന്നാണെങ്കിൽ ആ നാമം എന്താണ്?


എഫെസ്യ 1:21 സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും,
------------------
താങ്കളുടെ പാണ്ഡിത്യം അനുസരിച്ച് സകല നാമങ്ങളും എല്ലാം ഒരു നാമം ഒന്നാണെങ്കിൽ ആ നാമം എന്താണ്?


ഫിലിപ്പി 2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
-------
താങ്കളുടെപാണ്ഡിത്യം അനുസരിച്ച് സകല നാമങ്ങളും എല്ലാം ഒരു നാമം ഒന്നാണെങ്കിൽ ആ നാമം എന്താണ്?


പിപ്പിലാഥന്‍ said...

ഏകദൈവം പിതാവ് ?


പിതാവ് മാത്രം എന്റെ ദൈവം എന്നു ഞാൻ വിശ്വസിക്കാന് കാരണം ,യേശുവും , പരിശുദ്ധയാൽമാവും , യെഹോവയും , പ്രവാചകരും , അപ്പൊസ്തലന്മാരും പിതാവായ ഏകദൈവത്തെ ദൈവം ആയി പറഞ്ഞിരിക്കുന്നത് കൊണ്ടാണ്
.
യേശുവിന്റെ സാഷ്യം
:20:17 യേശു അവളോടു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
.

17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

.


പിതാവായ യെഹോവയുടെ സാക്ഷ്യം
പുറപ്പാട് 20:2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
മലാഖി2:10
നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?

1:2 ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

പരിശുദ്ധാൽമാവിന്റെ സാക്ഷ്യം
7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:
:7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാതാവിന്റെയും സാക്ഷ്യവും ഉപദേശവും പഠിപ്പിക്കലും ദുരാത്മാവ് ഇല്ലാത്ത ആർക്കെങ്കിലും തള്ളിക്കളയാൻ കഴിയുമോ?