Friday, October 5, 2012

അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാശിനെ...


ചക്കാംപുഴയിലെ ലൊറേറ്റോ മാതാവിന്റെ പള്ളി. ഞാന്‍ അവിടെ ചെന്ന ദിവസം തന്നെ ഒരു വല്ല്യമ്മ മരിച്ചു. പെട്ടിയൊക്കെ മുറിയില്‍ വച്ചിട്ടു നേരെ മരണവീട്ടിലേയ്ക്കു പോകുകയായിരുന്നു. തുടര്‍ന്ന് ആറു മാസത്തിനുള്ളില്‍ 21 പേര്‍ അവിടെ മരിച്ചു. മുന്നൂറില്‍ താഴെ മാത്രം വീട്ടുകാരുള്ള ചെറിയ ഇടവകയായിരുന്നുവെന്നോര്‍ക്കണം. ഇത്ര സമയത്തിനുള്ളില്‍ ഇത്രയധികം മരണങ്ങള്‍ അവിടെ മുമ്പും ഉണ്ടായിട്ടില്ല, പിന്നീടും ഉണ്ടായിട്ടില്ല. പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും കുട്ടികളും ഒക്കെ മരിച്ചു.

ആദ്യകുര്‍ബാന സ്വീകരിച്ചു വൈകാതെ ഒരു കുട്ടി ഇടിവെട്ടേറ്റു മരിച്ചത് എനിക്കു താങ്ങാനാകാത്ത ദുഃഖമുണ്ടാക്കി. ഞാനാണെങ്കില്‍, മരണമുണ്ടാകുമ്പോള്‍ ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളയാളാണ്. ഇരുപത്തൊന്നാമത്തെ മരണം കഴിഞ്ഞപ്പോള്‍ ഞാന്‍ മാതാവിനോടു കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇനിയൊരു മരണം കൂടിയുണ്ടായാല്‍ ഈ ഇടവകയില്‍ നില്‍ക്കില്ലെന്നും ആ കരച്ചിലിനിടെ ഞാന്‍ മാതാവിനോടു പറഞ്ഞു. പിന്നീട് ആറു മാസത്തേയ്ക്ക് അവിടെ ഒരു മരണവുമുണ്ടായില്ല.
BISHOP MURICKAN Oct 2-2012
==============

എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ തള്ളിയാല്‍, പുതിയ നിയമത്തിലെ , എനിക്ക് കിട്ടിയ അറിവ് - നമ്മുടെ ശരീരത്തിന്റെ മരണത്തിന്റെ അധികാരി സാത്താനാണ്‌ എന്നാണ് .
എബ്രായര്‍ 2 :14
അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാശിനെ...


മത്തായി 10 : 28 കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.

ലൂക്കോസ് - 12:4
എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: “ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.


സഭാപ്രസംഗി - 8:12
പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.


റോമർ - 8:35
ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?


വെളിപ്പാടു - 2:10
നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.


മാത്രമല്ല , ഈ ലോകത്തിന്റെ ദൈവം , ഈലോകത്തിന്റെ അധികാരി എന്നൊക്കെയാണ് യേശുവും ശിഷ്യരും സത്തനെപ്പറ്റി പറഞ്ഞിരിക്കുന്നത്.

ഇതൊക്കെ വെച്ച് നോക്കിയാല്‍ തല്‍ക്കാലത്തേക്ക് മേത്രനച്ചന്റെ പ്രാര്‍ത്ഥന കേട്ടതാരാണ്?
യേശുവിന്റെ അമ്മ മാതാവിനെ , എന്റെ അമ്മയേക്കാള്‍ ബഹുമാനിക്കുന്നു , അതുപോലെ മേത്രനച്ചനോടും ബഹുമാനാക്കുരവില്ല. അവരുടെ പേരുപയോഗിച്ചു സാത്താന്‍ കാണിക്കുന്ന തന്ത്രങ്ങള്‍ എടുത്തുകാട്ടിയെന്നു മാത്രം . താങ്കളുടെ വികാരത്തെ വൃണപ്പെടുത്തിയെങ്കില്‍, ക്ഷെമിക്കുക , വിട്ടുകളയുക.