Sunday, May 19, 2013

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ - 14:6
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
വളച്ചൊടിക്കപ്പെട്ടതുകൊണ്ടോ എന്തോ , മറ്റു മതങ്ങള്‍ക്ക് അസഹിഷ്ണതയുണ്ടാക്കുന്ന ഒരു ഭാഗമാണിത് .








ഇതില്‍ വഴിയും സത്യവും ജീവനുമെന്ന ഭാഗത്തെക്കുറിച്ച്‌ കാര്യമായ പ്രശ്നങ്ങളില്ല . യേശു പഠിപ്പിച്ച വഴി മോശമാണെന്ന് അധികമാരും പറയില്ല , അതുപോലെ യേശുവിന്റെ സത്യസന്ധതയെപ്പറ്റിയും ഭൂരിഭാഗത്തിനും സംശയമില്ല . ജീവനില്‍ എത്തുവാന്‍ യേശുമാര്‍ഗം പോരെന്നു പ്രധാന മതങ്ങളൊന്നും പഠിപ്പിക്കുന്നുമില്ല. ഇതൊക്കെയാണെങ്കിലും " ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." എന്ന ഭാഗം മറ്റു മതക്കാര്‍ക്ക് കാര്യമായി ദഹിക്കാറില്ല. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മറിച്ചു നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് .


എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും , ക്രിസ്തുവിനെയുമാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........


മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .


യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് . യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടുന്നതാണ് . അതിനു യേശുവിനെ അറിയണമെന്ന് പോലുമില്ലെന്നാണ് എന്റെ കൊച്ചു ബുദ്ധിയില്‍ എനിക്ക് തോന്നുന്നത് . എന്നാല്‍ യേശുവിന്റെ യാഗമില്ലാതെ നിത്യജീവന്‍ പ്രാപിക്കനുമാവില്ല . ഇത് വിശധീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് , അത്രയ്ക്ക് സങ്കീര്‍ണവുമാണ്. യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , ഹിന്ദുവിനും ,മുസ്ലീമിനും ,ബുദ്ധനും, ജൈനനും , യെഹൂദനും , സിക്കുകാരനും ,... ഒരേ അളവില്‍ കിട്ടുന്നതാണ് എന്ന് പറഞ്ഞല്ലോ . അങ്ങനെയെങ്കില്‍ പിന്നെ എല്ലാവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പോവില്ലെയെന്നാണ് സംശയം . നിത്യജീവന്പരീക്ഷയില്‍ പാസാകാന്‍ 95 മാര്‍ക്ക് വേണമെന്ന് വെക്കുക( വെറും സങ്കല്‍പം - യെഹോവേ പൊറുക്കണമേ ) . ഇതിലെ 90 മാര്‍ക്ക് മോടരേഷന്‍ ആയി ലഭിച്ചു, ക്രിസ്തുവിന്റെ യാഗം മൂലം , പിന്നെയുള്ള പത്തുമാര്‍ക്കില്‍ അഞ്ചെങ്കിലും നമ്മുടെ കര്‍മ്മം മൂലം നേടണം ( പരിഹരിക്കാത്ത ദുഷ്കര്‍മ്മത്തിനു നെഗറ്റിവ് മാര്‍ക്കുള്ളകാര്യം ഒര്മാപ്പെടുത്തട്ടെ) . എന്നുവെച്ചാല്‍ നമ്മള്‍ എത്ര സത്കര്‍മം ചെയ്താലും , യേശുവിന്റെ യാഗമില്ലയെങ്കില്‍ പരമാവതി പത്തില്‍ പത്തെ നേടാന്‍ പറ്റുകയോള്ളൂ . സിലബസിനു പുറത്തുനിന്നുള്ള ചോദ്യം ആയ ജന്മപാപത്തിനു കിട്ടുന്ന 90 മാര്‍ക്കുകൂടി കൂട്ടിയാല്‍ ജയിക്കാം . ആവര്‍ത്തിച്ചു പറയട്ടെ ഈ 90 മാര്‍ക്ക് സകലമാതത്തിലുള്ളവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് . ഇനി വേദോപനിഷത്തുകളിലോ , ഖുറാനിലോ, തോറയിലോ ക്രിസ്തുപടിപ്പിച്ചതിനു വിരുദ്ധമായി കാര്യമായോന്നുമില്ലതാനും .

എഫെസ്യർ - 2:18
അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. (എല്ലാവര്‍ക്കും )

പ്രവൃത്തികൾ - 4:12
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.( 90 മാര്‍ക്ക് തരുന്നതുപോലെ )

യോഹന്നാൻ 1 - 5:20
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

മത്തായി - 11:27
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

കൊരിന്ത്യർ 1 - 15:45
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

യോഹന്നാൻ - 15:1
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.(ഇവിടെപ്പരയുന്നത് ഏറ്റം നല്ല ഒരു വിശദികാരണമാണ് - ഞാന്‍ മുന്തിരിവള്ളിയും , നിങ്ങള്‍ ശാഖകളും , പിതാവ് കൃഷിക്കാരനും .- കൃഷിക്കാരനും ,വല്ലിയുമുണ്ടങ്കിലെ , ശാഖകള്‍ക്ക് നിലനില്‍പ്പോള്ളൂ, എന്നാല്‍ ശാഖകള്‍ എല്ലാം കളഞ്ഞാലും വള്ളിനിലനില്‍ക്കും , വലിയും ശാഖയും പോയാലും , കൃഷിക്കാരന്‍ നിലനില്‍ക്കും . )

യോഹന്നാൻ 1 - 1:8
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.( പാപം എന്ന് ഏകവചനത്തില്‍ പറയുന്നതെല്ലാം ജന്മപാപത്തെപ്പറ്റിയായിരുന്നു ,പാപങ്ങള്‍ എന്നുള്ളത് കര്മ്മപാപത്തെപ്പറ്റിയും തര്‍ജിമകളില്‍ ചിലയിടത്ത് മാട്ടിമാരിച്ചിട്ടുണ്ട് .)


Saturday, May 18, 2013

Georgy Jose,"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"////

അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

അപ്പോള്‍  ന്യായപ്രമാണത്തിന്റെ കാതലായ , ദൈവത്തെയും അയല്‍ക്കാരനെയും  സ്നേഹിക്ക എന്നു അവനെക്കൊണ്ട്‌ യേശു പറയിച്ചു ,

അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ അയല്‍ക്കാരന്‍  ആർ എന്നു ചോദിച്ചതിന്നു യേശു ശമറായക്കാരന്റെ കഥപറഞ്ഞു  പറഞ്ഞിട്ടു നീയും പോയീ അതുപോലെ "ചെയ്യാന്‍ "(പറയാനല്ല) പറഞ്ഞു.

 അപ്പോള്  ‍ന്യായശാസ്ത്രി     ഫേസ് ബുക്കില്‍ എഴുതി

"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"


അപ്പോള്‍ കര്‍ത്താവ് പറഞ്ഞു ന്യായശാസ്ത്രീ ,

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.

24   കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 

യേശു നീ, ശെരിയെന്നു കാണിക്കുവാനാണോ ബൈബിള്‍ ഉപയോഗിക്കുന്നത് ?

 ബൈബിള്‍ ശേരിയെന്നു നീ നിന്‍റെ പ്രവര്‍ത്തിയിലൂടെ തെളിയികുവിന്‍ .  


പിന്നെ യേശു - ഇവിടെ ചോദ്യം നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ?

ശാസ്ത്രീ  - അതെ

യേശു - അവസാനം നീയും പോയീ അതുപോലെ ചെയ്യുവാന്‍ ഞാന്‍ പറഞ്ഞത് , മറച്ചു വച്ച് , കൂട്ടുകാരനെ ചൂണ്ടിക്കാണിച്ചു നീ വചനം വളചോടിച്ചത് എന്ത്?

നിനക്ക് വേണ്ടി ഞാന്‍ ആ ഭാഗം ഒരിക്കല്‍ കൂടി പറയാം .

36  കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?

37   അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.

യേശു -ഇവിടെ നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ നീ ചോദിച്ചത് ? അപ്പോള്‍ എന്ത് ചെയ്യണം   (യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു. ) എന്നാണു ഞാന്‍ പറഞ്ഞത്.

അല്ലാതെ കൂട്ടുകാരന്‍ ആരെന്നല്ല .അതിനിടയില്‍ നീ നിന്നെ സ്വയം ന്യായീകരിക്കാന്‍ അയല്‍ക്കാരന്‍ ആരെന്നു ചോദിച്ചപ്പോള്‍ ഞാന്‍ അത് നിന്നെക്കൊണ്ടു പറയിച്ചു . ചെയ്യുവാനുള്ള പ്രധാനഭാഗം നീ മറച്ചുവച്ചു .

യേശു - ഇവിടെ രണ്ടു തെറ്റുകള്‍ നീ ചെയ്തു . ഒന്ന് ഇല്ലാത്ത വ്യാഖ്യാനം എന്‍റെ വചനത്തിനു കൊടുത്തു എന്‍റെ വചനം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറി . രണ്ടു ശെരിയായി മനസിലാക്കിയിരുന്നവരെപോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

Friday, May 17, 2013

വീണ്ടും ജനനം സത്യവും മിഥ്യയും


   യോഹന്നാന്‍ എഴുതിയ യേശുവിന്‍റെ   സുവിശേഷം അദ്ധ്യായം മൂന്ന് . ഒരു പഠനം .
1. പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.

2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
===========================
ബൈബിളിലെ ചില വാക്യങ്ങൾ തുടർച്ച ആയിക്കൊള്ളണം എന്നില്ല. ദൃഷ്ട്ടന്തമായി ഏശയ്യാ പ്രവചനം അദ്ധ്യായം61:1-2 നോക്കുക . ഈ ഭാഗമാണ് യേശു നസ്രത്തിലെ സിനഗോഗിൽ വായിച്ചത് .///

ലൂക്ക 4:17  യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും

19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

 //// ഇവിടെ അറിവുള്ള യേശു ഒന്നും രണ്ടും വാക്യങ്ങൾ വായിച്ചു പുസ്തകം അടച്ചിട്ടു പറഞ്ഞു , ഇന്ന് ഇത് നിവർത്തിയായിരിക്കുന്നു .

മൂന്നുമുതലുള്ള പ്രവചനം അപ്പോൾ നിവർത്തിയായിട്ടില്ല .

 അവിടെ രണ്ടും മൂന്നും വാക്കുകളുടെ ഇടയിൽ എത്രമാത്രം സംഭവങ്ങൾ നടന്നു? ഇതുപോലാണ് ബൈബിൾ ഇടതടവില്ലാതെ എഴുതിയിരിക്കുന്നു എന്ന് കരുതിയാൽ പറ്റുന്ന അബ്ബദ്ധം . ഇവിടെ മൂന്നാം വാക്യത്തിന് മുന്‍പായി ഒരു ചോദ്യം ഇല്ലാതെ യേശു ഇങ്ങനയൂത്തരം പറയില്ല
 
****************************************


3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
========================================
ഇവിടെ നിക്കോ ചോദിക്കുന്ന ചോദ്യം വിട്ടുപോയീ ,എന്നാൽ ഉത്തരത്തിൽനിന്നും ചോദ്യം കണ്ടുപിടിക്കാം . ദൈവരാജ്യം കാണിക്കാമോ എന്ന ചോദ്യത്തിന് മാത്രമേ ഇങ്ങനെയൊരു ഉത്തരം യേശു പറയുകയോള്ളൂ .
മരിച്ചു ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ എന്ത് ചെയ്യണമെന്നാണ് ചോദ്യം എങ്കിൽ ,അതിനുത്തരം യേശു എപ്പോഴും ഒന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത് (കൽപനകൾ അനുസരിക്കുക) നിക്കോയിക്കുവേണ്ടി യേശു തന്റെ ഉത്തരം മാറ്റില്ല .അങ്ങനെ വാക്ക് മാറ്റുന്നവനല്ല യേശു.  തന്നെയുമല്ല നിക്കോയിക്ക് അത് അറിവുള്ളതും ആണല്ലോ .(യെഹൂദ പരിശ പ്രമാണി ).

ഇനി നിക്കോ എന്തുകൊണ്ട് ഇങ്ങനെ ചോദിച്ചു എന്ന് ചിന്തിക്കാം .
യേശു പലപ്പോഴും, "സ്വർഗരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ടെ"ന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇതിൻറെ ഒരു വെളിപാട് (ചെറിയ പതിപ്പ്) മൂന്നു പേര് കാണുകയും ചെയ്തപ്പോൾ ,തീർച്ചയായും അത് കാണാൻ ആഗ്രഹം ഉണ്ടാകുക സ്വാഭാവികം . ഇന്നാണെങ്കിലും യേശു ഇതുപോലെ പറഞ്ഞു നടന്നാൽ നമ്മൾക്കും അത് ഒന്ന് കാണാൻ ആഗ്രഹം വരില്ലേ ? അതുകൊണ്ടാണ് രഹസ്യത്തിൽ യേശു മാത്രമുള്ളപ്പോൾ സ്വർഗരാജ്യം കാണാൻ ചെന്നത്‌ . അപ്പോഴാണ്‌ യേശു ഈ ഉത്തരം പറഞ്ഞതെന്ന് മനസിലാക്കാം .

യേശു പറഞ്ഞത് അക്ഷരാർത്ഥ ത്തിൽ തന്നെ ശെരിയാണ് , വീണ്ടും ജനിക്കുക തന്നെ വേണം , ഇത് നിക്കോയിക്ക് ഭാഗികമായി പിടികിട്ടി . അതുകൊണ്ടാണ് ജഡത്തിൽ തന്നെ വീണ്ടും ജനിക്കുന്നതിനെ(നവീന ക്രിസ്തീയ ചിന്ത ) പറ്റി ചിന്തിച്ചത്.
**************************************


5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
=================================
യേശു പറഞ്ഞത് അക്ഷരാർത്ഥ ത്തിൽ തന്നെ ശെരിയാണ് , വീണ്ടും ജനിക്കുക തന്നെ വേണം , ഇത് നിക്കോയിക്ക് ഭാഗികമായി പിടികിട്ടി . അതുകൊണ്ടാണ് ജഡത്തിൽ തന്നെ വീണ്ടും ജനിക്കുന്നതിനെ പറ്റി ചിന്തിച്ചത്. ഇത് മനസിലാക്കിയ യേശു വീണ്ടും ജനനം ജഡശരീരത്തിലോ ,ലോകത്തിലോ അല്ലായെന്ന് വിശദീ കരിക്കുന്നു . എന്നിട്ടും നിക്കോയിക്ക് സംഗതി പിടികിട്ടിയില്ല എന്ന വേണം കരുതാൻ . കാരണം യേശുവിൻറെ ശരീരം മൂന്നു ദിവസം കേടുകൂടാതെ യിരിക്കേണ്ട എല്ലാ സുഗന്ധ(രസ)ക്കൂട്ടുകളും ,കല്ലറയിൽ വയ്ക്കുന്ന നിക്കോയുടെ മനസ്സിൽ യേശു പറഞ്ഞ വീടും ജനനവും , യോനായുടെ അടയാളവും ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ . യെഹൂദരുടെ വിശ്വാസത്തിൽ മൂന്നു ദിവസം വരെ ആത്മാവ് ശരീരത്തെ ചുറ്റി നിൽക്കും എന്നായിരുന്നു . അതുകൊണ്ടാണ് ലാസറിനെ ഉയർപ്പിക്കാൻ ,അവിടുണ്ടായിരുന്നിട്ടും നാലാം ദിവസം വരെ കാത്തത് .അല്ലെങ്കിൽ അവൻ മരിച്ചതായി ജൂതന്മാർ അംഗീകരിക്കില്ലായിരുന്നു .ജഡത്തിൽ ഉള്ള വീണ്ടും ജനനമാണ്‌ നിക്കോയും നമ്മെപ്പോലെ മനസിലാക്കിയത്.

ജലത്തിലും ,ആത്മാവിലും എന്നല്ല ,ജലത്താലും ആത്മാവിനാലും എന്നാണു പറയുന്നത് ( By water and by Spirit, not in water or in spirit) . ജലം എന്നാ വചനം എന്നാ യേശു , ആത്മീയ ശരീരത്തില്‍ ,മരണാനന്തരം ജനിപ്പിക്കുന്ന പ്രക്രിയയാണ് വീണ്ടും ജനനം. ജടത്താല്‍ ജനിച്ചത്‌ ജഡം എന്ന് പറയുമ്പോള്‍ ഉല്‍പ്പന്നം ജഡം ആണല്ലോ? അതുപോലെ ആത്മാവിനാല്‍ ജനിക്കുന്ന ഉല്‍പ്പന്നം നൂറു ശതമാനം ആത്മീയം ആയിരിക്കണം.
********************************
 
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.

10 യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
11 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
===============================================
 
ആത്മാവിനാൽ ജനിച്ചവൻ എല്ലാം , എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.എന്നാൽ വീണ്ടും ജനിച്ചെന്നു പറയുന്നവർ ഇതെല്ലാം അറിയുന്നു . തെളിയുന്നത് ഇപ്പറയുന്ന ( വീണ്ടും ജനനക്കാർ ) വീണ്ടും ജനനം യേശു പറഞ്ഞതല്ല എന്നാണു.
**************************************************

 
12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
==============================
ഭൂമണ്ഡലത്തിൽ അല്ല ,സ്വർഗീയ മണ്ഡലത്തിൽ ആണ് ഇത് നടക്കുന്നതെന്ന് വ്യക്തമായി പറയുന്നു .
*************************************
 
13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
==========================
ഇവിടെയും യേശു വിശദീകരിക്കയാണ് , ഈ ജഡശരീരം ആയി ആരും സ്വർഗത്തിൽ കയറിയിട്ടില്ല.
**************************************


31 മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;

32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
================================
ഇവിടെയും ഈ വീണ്ടും ജനനം ഭൂമണ്ഡലത്തിൽ അല്ല ,സ്വർഗീയ മണ്ഡലത്തിൽ ആണ് എന്ന് സാക്ഷീകരിക്കുന്നു; എന്നാൽ അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.പകരം നമുക്ക് തോന്നും പടി എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നോക്കുകയാണ് .