Tuesday, June 28, 2011

സ്വന്തകാര്യസാദ്ധ്യത്തിനായി സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ബൈബിളിനെ കോട്ടിമാട്ടാതിരിക്കുക

അഭിപ്രായത്തെക്കുറിച്ചുള്ള അഭിപ്രായം
Anonymous said...
വൈദീക വര്‍ഷത്തില്‍ ഒരു അച്ഛനെ കൊല്ലുന്നതിനു തുല്യം ആയ പണികള്‍ ചെയ്തു ജോജി ആരാച്ചാര്‍ വാര്ണ്ടുമായി നോക്കിനടന്നു ഇപ്പോള്‍ എന്നിട്ട് കരച്ചിലും വൈദീകനോട് അനുകമ്പയും നീയൊക്കെ ആദ്യം നേരെ ആകുക എന്നിട്ട് സംസാരിക്കുക . ആദ്യം ആരുടെ ഏഴു തലമുറ നശിക്കും എന്ന് നമുക്ക് നേരിട്ട് കാണാം .
തന്റെ സഹോദരനോട് ഇടര്‍ച്ച ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ ദൈവത്തിന്റെ പിന്‍ഗാമികള്‍ തലപ്പാവും വടിയും പിടിച്ചു ബോഡി ഗാര്ടിനെയും കൂട്ടി കൊണ്ട് കാണിച്ച പണി എളുപ്പം കൊപ്പേല്‍ ജനങ്ങള്‍ മറക്കുകില്ല !
-------------------------------------------------------------------------
കേട്ടാല്‍ ഒറ്റ നോട്ടത്തില്‍  ആര്‍ക്കും ശരിയെന്നു തോന്നുന്നഒരഭിപ്രായം.  സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്,     ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദുഷിച്ച പ്രവണതക്ക് നല്ലൊരുദ ഹരമാണിത്. സാത്താനും ഇതേ തന്ത്രമായിരുന്നു ആദിമുതലേ പ്രയോഗിച്ചിരുന്നത്.  സാക്ഷാല്‍ യേശുവിനോടുപോലും ഇതേ തന്ത്രം പ്രയോഗിക്കാന്‍ ശ്രമിച്ചുപരാജയപ്പെടുന്ന ത്കാണാം   ( ദേവാലയഗോപുരത്തില്‍ നിന്നും ചാടുക എഴുതപ്പെട്ടിരിക്കുന്നതുപോലെ ദൈവം നിന്നെ ഉള്ളം കിയ്യില്‍ താങ്ങികകൊള്ളും,  സാത്താന്‍ പറഞ്ഞത് 100%   ശരിതന്നെയായിരുന്നു. പക്ഷെ അവിടെ സാത്താന്‍ സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രയോഗിക്കുകയായിരുന്നു. യേശു കൊടുത്ത മറുപടി ശ്രദ്ധിക്കുക  )  .  അതേപോലെയാണ് മേല്‍പ്പറഞ്ഞ അഭിപ്രായവും. ജീവിതത്തിലും പ്രവൃത്തിയിലും യേശു വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്, ക്ഷെമിച്ചിട്ടുണ്ട്, എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളില്‍ കടുകിടക്കുപോലും വിട്ടുവീഴ്ച ചെയ്തിട്ടില്ല . ( ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കുന്ന ഭാഗം ,  പരിശന്മാരെ ശാസിക്കുന്ന ഭാഗം,  നിങ്ങളുടെ അപ്പന്‍ സാത്തനെന്നു പറയുന്ന ഭാഗം, വെള്ളയടിച്ച കുഴിമാടങ്ങലെന്നു പറയുന്ന ഭാഗം , സര്‍പ്പ സന്തതി , അലിസന്തതി, ഹേറോദോസിനെ കുറുക്കന്‍ എന്ന് വിളിക്കുന്നു ---------- )  . വിശ്വാസത്തി ന്‍റെ കാര്യത്തില്‍ മൊത്തത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ബൈബിളിന്‍റെ പ്രധാനശയത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല.    അതുകൊണ്ട്  സ്വന്തകാര്യസാദ്ധ്യത്തിനായി സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ബൈബിളിനെ കോട്ടിമാട്ടാതിരിക്കുക.
സ്നേഹത്തോടെ പിപ്പിലാഥന്‍.

Wednesday, June 22, 2011

വഞ്ചിക്കുന്ന സാത്താന്‍

 ക്രൂശിതരൂപമോ,      ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം.  എന്‍റെ അറിവില്‍,   ഇതിലേതായാലും    അവസാന  വിജയം സാത്താന്‍റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം  ഇതായിരിക്കുമ്പോള്‍  ശത്രുവിന് നമ്മെ  വഞ്ചിക്കാന്‍ (കീഴടക്കുക)  വളരെ എളുപ്പമായിരിക്കും .  ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌  പകരം ഈലോകം, ദൈവം മോശയെക്കൊണ്ട്  അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു,  മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി  ക്രിസ്തുവിനെ  സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍  തോന്നല്‍  ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍  ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ  നെറ്റിയില്‍  666       അങ്ങനെ ധാരാളം ...........,  യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ) , He performs great signs, so that he even makes fire come down out of heaven to the earth in the presence of men. 14 And he deceives those who dwell on the earth because of the signs which it was given him to perform ,     Mathew 24:24 False christs and false prophets will appear, and they will offer great signs and wonders in order to deceive, if possible, even those whom God has chosen.
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ  പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ,    ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍      (2 Cor 11:14      And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല,   കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍  അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും  ഇവര്‍ക്കൊന്നും  മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്.  അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44 it is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual [body].
1 Cor 15:52 in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.
<>

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.                                   
    മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക.  അതിനുമുമ്പായി  ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന  യേശുവിന്‍റെ രൂപത്തില്‍   ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും. 
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുപ്പിക്കാം.  തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് .  മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്,
Jude 1:9
But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.
2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.   ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും,  സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.
ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
പിപ്പിലാഥന്‍.

Monday, June 20, 2011

ഉചിതമായ വസ്ത്രധാരണം

COMMENTS ON
സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങളില്‍ പെട്ട ഒരു കാര്യമാണ് പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ അവരുടെ തല മൂടണം എന്നത്. കേരളത്തിലായാലും അമേരിക്കയിലായാലും പലരും ഇത് ചെയ്യുന്നതായി കാണുന്നില്ല. കുര്‍ബാന സ്വീകരിക്കാന്‍ പോകുമ്പോള്‍ പോലും തലയില്‍ തുണി ഇടാതെയാണ് പല സ്ത്രീകലും പോകുന്നത്. ഇത് ചെയ്യാത്തത് ശ്രദ്ധക്കുറവു കൊണ്ടാണെന്ന് തോന്നുന്നു. കുട്ടികളാണെങ്കില്‍ അറിയാന്‍ മേലാഞ്ഞിട്ടായിരിക്കാം. സാരിയായാലും ചൂരീധാരായാലും തല മൂടാനുള്ള തുണി വസ്ത്രത്തില്‍ തന്നെ ഉണ്ടു താനും. ജീന്‍സും മറ്റും ഇടുന്ന കുട്ടികളാണെങ്കില്‍ പള്ളിയില്‍ വരുമ്പോള്‍ ഒരു സ്കാര്‍ഫ് കൊണ്ടു വന്നാല്‍ മതിയാകും. പെണ്‍കുട്ടികളോടും മറ്റു സ്ത്രീകളോടും ഇക്കാര്യം പറഞ്ഞു കൊടുത്താല്‍ നന്നായിരിക്കും.
---------------------------------------------------------------------------
പലപ്പോഴും ഗൌരവം മനസിലാക്കുന്നില്ല, എന്നതിലുപരി പാപമാണെന്നുപോലും മനസില്ലക്കാതെ ചെയ്യുന്ന, സമൂഹത്തില്‍ പടരുന്ന ഒരു കൊടും പാപമാണ് മേനിപ്രദര്‍ശനം.
ഫെമിനിസ്റ്റുകളായവര്‍   ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നുപ്പാണ്.   അതിനവര്‍ക്ക്‌ അനേകം ന്യായങ്ങള്‍ കണ്ടേക്കാം.
(സ്തീകള്‍ എല്ലാവരും - എന്‍റെ അടുത്തബന്ധത്തിലുള്ളവര്‍ ഒഴിച്ച്-    അല്പവസ്ത്രധാരികലായോ കഴിവതും ശരിരം പ്രദര്‍ശിപ്പിച്ചോ ആരാധനാലയങ്ങളില്‍ വരുന്നതാണ്‌,  വ്യക്തിപരമായി എനിക്കും ഇഷ്ടം.)  എന്നാല്‍ എന്‍റെയോ താങ്കളുടെയോ ഇഷടത്തിനു ഇവിടെ യാതൊരു പ്രസക്തിയുമില്ല,  തിരുവചനം എന്തുപറയുന്നു എന്നതാണ്, ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ട അളവുകോല്‍.  സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തിരുവചനം എന്തുമാര്‍ഗനിര്‍ദേശങ്ങള്‍ ഒക്കെ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ തന്നെ മനസിലാക്കുക.   ഞാന്‍ പറയാന്‍പോകുന്നത് ഇതെങ്ങനെ ഒരു മഹാപാപം ആകുന്നു എന്നുള്ളതാണ്. വ്യഭിചാരവും  വ്യഭിചാരമോഹവും യഥാക്രമം  , ആറ്,ഒന്‍പതു പ്രമാണങ്ങളുടെ ലംനമാണല്ലോ . അതിനാര്‍ക്കും തര്‍ക്കമില്ലെന്നു കരുതട്ടെ. അപ്പോള്‍ ഈ പാപങ്ങള്‍ ചെയ്യുവാനുള്ള പ്രലോഭനം തരുന്നതാരോ, അവരുടെ പാപം ഈ പാപങ്ങളുടെ ആകെത്തുകയെക്കള്‍ കൂടുതലാണെന്ന് വരുന്നു.  ഇത് ഞാന്‍ പറഞ്ഞതല്ല,  സാക്ഷാല്‍ നമ്മുടെ കര്‍ത്താവും രെക്ഷകനുമായ യേശു പറഞ്ഞതാണ്.
Matthew 18:(6-9),   Mark 9:42,    Luk 17:(1-2)   ---- “Woe to the world for temptations to sin! [2] For it is necessary that temptations come, but woe to the one by whom the temptation comes
   സ്ത്രീകളുടെ    വസ്ത്രധാരണരീതിയില്‍ നമ്മള്‍ ഇസ്ലാംമതക്കാരെ പലപ്പോഴും കുറ്റ പ്പെടുത്താറുണ്ടെങ്കിലും, അവരുടെ സ്ത്രീകള്‍ പലപ്പോഴും ബൈബിളിലെ മാനധന്ണ്ട മനുസരിച്ച്തന്നെയാണ്, വസ്ത്രധാരണം  ചെയ്യാറ്.  കണ്ണ്വനെയും, ശിവന്‍,  ൠഷ്യസ്രുംഘന്‍, ക്ലിന്റന്‍ .....  എന്നിവര്‍ക്കു സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
 
 
ഇത് നമ്മുടെ അമ്മപെങ്ങന്മാര്‍ക്ക് മാത്രമല്ല നമുക്കും ബാധകമാണ്.  കീറിത്തുടങ്ങിയവ യാണെങ്കിലും വൃത്തിയായും മാന്യമായും ധരിക്കുകയെന്നതാണ് പ്രധാനം.
O.N.V  കുറുപ്പിന്‍റെ കോതമ്പുമണികള്‍ വായിച്ചിട്ടുള്ളവര്‍ക്കോര്‍മയുണ്ടായിരിക്കും
കൊതമ്പക്കതിരിന്‍റെ നിറമാണ്,
പേടിച്ച പേടമാന്‍ മിഴിയാണ്
കയ്യില്‍വളയില്ല, കാലില്‍കൊളുസില്ല
മേയ്യിലലങ്കരമോന്നുമില്ല 
ഏറുന്നയൌവനം മാടി മറക്കുവാന്‍ കീറിതുടങ്ങിയ ചേലയാണ്
ഗൌരിയോ ,ലക്ഷ്മിയോ ,സീതയോ ,രാധയോ ........ 
 
 
 
ക്രൂശിതയുദ്ധവും കുരിശുയുദ്ധവും നടത്തുന്നവര്‍ ദൈവത്തെ കൈവിടുന്നതിനു മുന്‍പേ തന്നെ,    ദൈവം അവരെ കൈവിട്ടു.   കാരണം ബൈബിളിലെ ദൈവം കൊലാഹലത്തിന്‍റെ ദൈവമല്ല.     കുരിശും ക്രൂശിതനുമല്ല അവിടുത്തേക്ക്‌ ആവശ്യം,  മറിച്ചു     അമ്മയുടെ ഉദരത്തില്‍വച്ച് നമ്മളില്‍  ദൈവം നിക്ഷേപിച്ച  നമ്മളോരോരുത്തരുടെയും  ആത്മാവിനെയാണ്.

Friday, June 10, 2011

transfer

പുരോഹിതന്മാരില്‍ കുറവുകള്‍ കണ്ടേക്കാം ,അവരും ചില തെറ്റുകള്‍ ചെയ്തെന്നുവരാം ,അവരും മനുഷ്യരല്ലേ ബുദ്ധി ഇഛ വികാരം വിവേകം എന്നിവയാണ് അവരെയും നിയന്ത്രിക്കുന്നത്‌.   ഒരുകുട്ടിമാത്രമുള്ള വീട്ടില്‍    താങ്കളുടെയും  ഭാര്യയുടെയും  ആകുട്ടിയുടെയും അഭിപ്രായങ്ങള്‍ ഒരുപോലെകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടാറില്ലേ?  രണ്ടുകുട്ടികളാണെങ്കില്‍ പ്രശ്നംകൂടുന്നു. മൂന്ന്കുട്ടികളാണെങ്കില്‍ പ്രശ്നംവഷളയീ  നാല്കുട്ടികളാണെങ്കില്‍ പ്രശ്നം സങ്കീര്‍മായീ. അതിലോരുകുട്ടി വിവരദോഷിയാണെങ്കില്‍, ജീവിതംവ്യര്‍ദ്ധം.  ഇങ്ങനെയുള്ള അവസരങ്ങളില്‍  നിങ്ങള്‍ എന്താണ്ചെയ്യാറുള്ളത് ? നിങ്ങളുടെ മാതാപിതാക്കള്‍ എന്താണ് ചെയ്തിട്ടുള്ളത് ? ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക .
ഇതേപോലെ 250  കുടുംബത്തില്‍പെട്ട (250*2=500   മാതാപിതാക്കള്‍ മാത്രം   ) 500 വ്യത്യസ്ത സ്വഭാവക്കാരെ സമന്വയിപ്പിച്ച്കൊണ്ടുപോവുക അസംഭവ്യമാണ് . പ്രശ്നങ്ങള്‍ കൂടാതെ പോകുന്നു എന്നുപറഞ്ഞാല്‍ (പറയുവാന്‍ മാത്രമേ പറ്റുകയുള്ളു )  കരയുന്ന പിള്ളേര്‍ക്ക് മാത്രം പാല്‍ നല്കിപോകുന്ന  
ദുഷിച്ച  പ്രവണതയാണ് .  ആയതിനാല്‍ അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക . 
പരസ്പരം നമ്മളെ  കൂട്ടിയിടുപ്പിച്ചു  തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
സ്നേഹത്തോട് 
പിപ്പിലാഥന്‍   
 
 
 
 
 ജീവനുള്ള മനുഷ്യന്‍ തിരുവചനപ്രകാരം ഒരു ദേഹിയാണ്(ഉല്പത്തി 2 :6 ).
 
 പലരും ധരിച്ചുവച്ചിരിക്കുന്നത് ആത്മാവ് എന്നാല്‍  ഒരു പുകപോലെയോ കാറ്റ്പോലെയോ ഉള്ള എന്തോ ഒന്നാണന്നാണ്.   അതില്‍ അവരെ തെറ്റ്പറഞ്ഞിട്ട്കാര്യമില്ല,   കാരണം അവരുടെ ആത്മീയനാക്കള്‍ക്കും ഇതിനെക്കുറിച്ച്‌ കാര്യമായ അറിവില്ല എന്നതാണ്.  ആത്മ്മാവ് എന്നതിന് ഇംഗ്ലീഷില്‍ എന്താണ് പറയുന്നത് എന്ന് അച്ചന്മാരെപഠിപ്പിക്കാന്‍   പാണ്ഡിത്യമുണ്ടെന്നുധരിച്ചുവശായ  ഒരുസാറിനോട്  ഈയുള്ളവന്‍ ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം വളരെ വിചിത്രമായിരുന്നു. ആത്മ്മാവ് എന്നതിന് soul എന്നാണെന്ന് ഏതു കുട്ടിക്കും അറിയാമല്ലോ എന്ന്,  ഉള്ളില്‍ വിഷമിച്ചാ ണെ ങ്കിലും ഈയുള്ളവന്‍ അറച്ചറച്ച് ചോദിച്ചു ( കാരണം ക്രിസ്തീയ പണ്ടിതനനുപോലും)  അപ്പോള്‍ spirit  എന്നാല്‍ എന്താണ്?  സാറ് ചുറ്റുപാടും ശ്രദ്ധിച്ചിട്ട് പറഞ്ഞു " രണ്ടും ഒന്നുതന്നെ" .  പിന്നെ സാറിനോട് സംസാരിച്ചു സമയം കളയണ്ട എന്ന് കരുതി സ്വന്തനിലയില്‍ അന്ന്വഷനമാരംഭിച്ചു.

Wednesday, June 8, 2011

കോടതി കയറുന്നത് വലിയ പ്രശ്നമൊന്നുമല്ല

Comments on
സാജു Vs. ടോം വര്‍ക്കി - സാക്ഷി പറയാന്‍ വര്‍ഗീസച്ചന്‍ കോടതിയില്‍
അങ്ങനെ ഇപ്പോള്‍ അതും സംഭവിച്ചു. ആദ്യമായി ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍പ്പെട്ട ഒരു വൈദീകന്‍ കോടതി കയറി.

Read more »
-------------

കോടതി കയറുന്നത് വലിയ പ്രശ്നമൊന്നുമല്ല . കര്‍ത്താവയാ യേശുവിനെ ഒരു രാത്രിയും അരപകലും കൊണ്ട് മൂന്നു കോടതികളില്‍ കള്ളക്കേസില്‍ വിസ്തരിച്ചവരാണ റോമാക്കാരും യെഹൂദ്ടരും . ലോകപ്രകാരം യേശു ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്ന് നിഷ്കളങ്കനെന്നു മൂന്നു കോടതിയും വിധിച്ചിട്ടും , പൊതുജനങ്ങളുടെ ( majority ) പിടിവാശിക്കു മുന്‍പില്‍ കോടതിവിധി കാറ്റില്‍പറത്തിയ അധികാരികള്‍ , യേശുവിനെ പൊതുജനത്തിനു ശിക്ഷിക്കുവാന്‍ കൊടുത്തിട്ട് , മഹാപാപിയയിരുന്ന ബറബ്ബാസിനെ മോചിപ്പിക്കുകയായിരുന്നു. തങ്ങള്‍ എന്തോ മഹാകാര്യം നേടിയതായി അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. ഫലമോ, ലോകചരിത്രം കണ്ട ഏറ്റവും വലിയ നീചപ്രവര്‍ത്തിയില്‍ അവരും പങ്കാളികളയതായി ഇന്ന് നാം മനസിലാക്കുന്നു.  രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അപഹാസ്യരയി നില്‍ക്കുന്നത്     അന്നുകോടതിയില്‍ കേറിയവനല്ല മറിച്ച്‌ കോടതിയില്‍ കേററിയവരാ ണല്ലോ.  അന്നത്തെ അവരുടെ അമിതമായഭക്തി(thats what they thought) അഥവാ മതാന്ധത അഥവാ പാരമ്പര്യത്തിലൂന്നിയ വിശാസം അഥവാ മതതീവ്രവാദം, സത്യം മനസ്സിലക്കുന്നതില്‍നിന്നും അവരുടെ മനസ്സിനെ അന്ധമാക്കിയിരുന്നു. അങ്ങനെയുള്ള അബദ്ധങ്ങള്‍ അച്ചന്മാര്‍ക്കും അല്മായര്‍ക്കും പറ്റാതെനോക്കിയാല്‍ മതി. ദുരഭിമാനം (എനിക്ക് ധാരളമായുള്ളത്) ഒന്നിനും ശാശ്വത പരിഹാരം നേടിത്തരികയില്ല. മിക്കവാറും എല്ലാ ശിഷ്യന്മാരും കോടതിയും, കാരഗൃഹവാസവും, മാര്‍ദതനവും അനുഭവിച്ചാണ് മരിച്ചത്.
സ്നേഹത്തോടെ
ഗുരു പിപ്പിലാഥന്‍.

ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.

പുറപ്പാട് 33 :20 
അവിടുന്നു തുടര്‍ന്നു: നീ എന്‍റെ മുഖം കണ്ടുകൂടാ ; എന്തെന്നാല്‍ , എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല .                                                                                                                              
 
 
യോഹന്നാന്‍ 1 :18
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകാജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത് .
 
യോഹന്നാന്‍ 5 :37
എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷൃപ്പെടുത്തിയിരിക്കുന്നു . അവിടുത്തെ സ്വരം നിങ്ങല്‍ ഒരിക്കലും കേട്ടിട്ടില്ല , രൂപം കണ്ടിട്ടുമില്ല .
 
 
യോഹന്നാന്‍ 6 : 46
ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ത്ഥം,  ദൈവത്തില്‍നിന്നുള്ളവ൯ മാത്രമേ പിതാവിനെ കണ്ട്ടിട്ടുള്ളൂ .
 
1   തിമോത്തിയോസ് 6 : 16
അവിടുന്നു മാത്രമാണ് മരണമില്ലത്തവന്‍.  അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാദ്ധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തെക്കുള്ളതാണ് ആമേന്‍ .
 

Tuesday, June 7, 2011

ചൈനീസ്‌ പഴമൊഴി

With money you can buy
a house, but not a home
a clock, but not time
a bed, but not sleep
a book, but not knowledge
a teacher, but not wisdom
a doctor, but not good health
a position, but not respect
blood, but not life
sex, but not love
pleasure, but not happiness
piece of this world,but not paece of mind.
A church building, not a church.

എന്താണ് നിത്യജീവന്‍?

 ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന്‍ എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3-   ( വായിക്കുക) ,Now this is eternal life: that they know you, the only true God , and Jesus Christ, whom you have sent.
 
ഇനി രണ്ടേ രണ്ടു  പേരെ യേശുവിനോട് , നിത്യജീവന്‍ പ്രാപിക്കാന്‍ അഥവാ നേടാന്‍ എന്ത് ചെയ്യണമെന്നു ചോദികകുന്നതായി ബൈബിളില്‍  രേഖപ്പെടുത്തിയട്ടൊല്ല് .
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില്‍ ചേരുക, കൂടോത്രം ചെയുക , പൂജാവിധികള്‍ നടത്തുക, കണവെന്ഷന്‍ നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ  ഷ്ടപിക്കുക  ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണെന്നു നോക്കാം .
 
A. വായിക്കുക ( മത്തായി 19: 16-30), ( മര്‍കോസ് 10:18) , ( ലൂക്കാ 18:18 )
 
16 Just then a man came up to Jesus and asked, “Teacher, what good thing must I do to get eternal life?”
   17 “Why do you ask me about what is good?” Jesus replied. “There is only One who is good. If you want to enter life, keep the commandments.”
 18 “Which ones?” he inquired.
   Jesus replied, “‘You shall not murder, you shall not commit adultery, you shall not steal, you shall not give false testimony, 19 honor your father and mother,’[a] and ‘love your neighbor as yourself.’[b]
 20 “All these I have kept,” the young man said. “What do I still lack?”
 21 Jesus answered, “If you want to be perfect, go, sell your possessions and give to the poor, and you will have treasure in heaven. Then come, follow me.”
 22 When the young man heard this, he went away sad, because he had great wealth.
 23 Then Jesus said to his disciples, “Truly I tell you, it is hard for someone who is rich to enter the kingdom of heaven. 24 Again I tell you, it is easier for a camel to go through the eye of a needle than for someone who is rich to enter the kingdom of God.”
 
B. വായിക്കുക ( ലൂക്കാ 10 : 25 -37 )
The Parable of the Good Samaritan
 25 On one occasion an expert in the law stood up to test Jesus. “Teacher,” he asked, “what must I do to inherit eternal life?” ......................
അതുകൊണ്ടു പരസ്പരം ചെളിവാരിയെരിയാല്‍ നിര്‍ത്തി അടുത്ത ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ക്ഷെമയോടുകൂടി യെഹോവായില്‍ അവന്‍റെ കല്‍പ്പനകള്‍ അനുസരിച്ച്  ജീവിക്കാന്‍ ശ്രമിക്കാം . യെഹ്ഹോവയില്‍നിന്നും യേശുവില്‍നിന്നും നമ്മുടെശ്രദ്ധ മാറുവാനുള്ള സാത്താന്റെ തന്ത്രമനിതൊക്കയും എന്നറിയുക.
ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ യെഹോവേ .
ഗുരു പിപ്പിലഥന്‍.