Saturday, August 31, 2013

പാപവും പാപങ്ങളും



സൂക്ഷമം ആയി പല ബൈബിളുകള്‍ വായിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം ഉണ്ട്. അത് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ മനസിലാവും.

എന്‍റെ പാസ്റ്റര്‍ പറഞ്ഞതല്ലാതെ ഒന്നും ശെരിയല്ല എന്ന മനസികാവസ്തക്ക് അടിമയാണെങ്കില്‍ തുടര്‍ന്ന് വായിച്ചു മിനക്കെടേണ്ട.

പാപവും പാപങ്ങളും രണ്ടു വ്യത്യസ്ഥ കാര്യങ്ങള്‍ ആണ്. കേവലം ഏക വചനവും ബഹു വചനവും ആയെ നമ്മള്‍ അത് എടുക്കാറുള്ളൂ.

"Sin" is that which at the fall of Adam gained an entrance into the world. Just as the poison of a snake, once injected into la man's body, will run through his whole system doing its deadly work, so sin - the virus of that old serpent the devil - has permeated man's moral being to his ruin. The result of this is "all have sinned." "Sins," of thought, word, or act, whether of omission or commission, are chargeable to each of us.

വിവര്‍ത്തകാര്‍ക്ക് അബദ്ധം പറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴും പല ഭാഗങ്ങളിലും ഇത് കാണാം.

ലോകത്തിന്‍റെ "പാപം" ചുമക്കുന്ന കുഞ്ഞാട്

നിന്‍റെ പാപങ്ങള്‍ ക്ഷേമിക്കപ്പെട്ടിരിക്കുന്നു.

ഏകവചനം മിക്കവാറും ജന്മപാപത്തെയും ബഹുവചനം പലപ്പോഴും കര്‍മ്മ പാപത്തെയും ആണ് പരാമര്‍ശിക്കുന്നത് എന്ന് കാണാം.
(എന്നാല്‍ എന്‍റെയും നിന്‍റെയും ജന്മപാപം കൂട്ടി പറയുമ്പോള്‍ പാപങ്ങള്‍ എന്നും പറയാം.)
 

Wednesday, August 28, 2013

ബ്രൌസർ ഗൂഗിൾ ക്രോം ആണ്



ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം.
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല... അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page

Tuesday, August 13, 2013

ഇത് കേരളം കണ്ട ഒറ്റയാൾ സമരം.

ഇതാ, ഇതാണ് "യഥാർത്ഥ" സമരനായകൻ..!!!
-----

ഇത് കേരളം കണ്ട ഒറ്റയാൾ സമരം.
സഖാക്കളേ, ഇതാണ് തന്ത്രപരമായ സമരം.
ബുദ്ധിയും കുബുദ്ധിയും ഉപയോഗിച്ചുള്ള സമരം. ...
എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളിൽ അകപ്പെട്ടു വലഞ്ഞുനിൽക്കുന്ന ഒരു ഭരണാധിപൻ രണ്ടുംകൽപ്പിച്ചു നടത്തിയ എതിർസമരം.
തെരുവിൽ എന്തിനും തയാറായി അണിനിരന്ന പതിനായിരങ്ങളെ, അവരുടെ വിപ്ലവ പാർട്ടികളെ, നേതാക്കളെ അനായാസം മലർത്തിയടിച്ച ഒറ്റയാന്റെ പ്രതിരോധ സമരം.
വിശദമായി, ആഴത്തിൽ എല്ലാവരും പഠിക്കേണ്ട അത്യപൂർവ വിജയചരിത്രം, ജീവചരിത്രം.
കേരളത്തിലെ രാഷ്ട്രീയ തന്ത്ര- കുതന്ത്രങ്ങളിൽ തനിക്കു മീതെ ആരുമില്ലെന്ന് വെളിപ്പെടുത്തി കൂടുതൽ കൂടുതൽ ശക്തി കൈവരിക്കുന്ന ഉമ്മൻ ചാണ്ടി എന്ന ഒരു "പ്രാദേശിക നേതാവിന്റെ" തുടർച്ചയായ വിജയം..!
"ഇനിയാരും എന്റെ നേരെ കൈചൂണ്ടണ്ടാ" എന്ന് കൂടെയുള്ളവർക്ക് മുന്നറിയിപ്പു കൊടുക്കാൻ പാകത്തിൽ ഉറക്കമൊഴിച്ചു പൊരുതിനേടിയ വിജയം.
ഈ "സർക്കാർ വക" വിജയത്തിന്റെ ക്രെഡിറ്റ് വേറെയാർക്കും പോകില്ല, 'മലയാള മനോരമ'യ്ക്കു പോലും..!
------

ഒരുവശത്ത്, ലാവലിൻ കേസും ടി.പി. ചന്ദ്രശേഖരൻ കൊലക്കേസും ഷുക്കൂർ കേസും "കോമ്പ്ലിമെന്റ്സ്" ആയി. (അല്ലെങ്കിൽ അങ്ങനെ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കാഞ്ഞ ബുദ്ധി തന്നെ..!)

മറുവശത്ത്, സോളാർ കേസും ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും അടങ്ങുന്ന കുടുംബവും സലിം രാജും ഷാഫി മേത്തറും ജിക്കുമോനും ജോപ്പനും രക്ഷപ്പെട്ടു..!
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനി ഒരു തടസവുമില്ലാതെ, ആരുടേയും എതിർപ്പില്ലാതെ അനായാസം കാലാവധി തികയ്ക്കും.
മാണിയും പീസീ ജോർജ്ജും കെ. മുരളീധരനും ബാലാൻ പിള്ളയും മാളത്തിൽ ഒളിക്കും.

അപ്പുറത്ത്,
സമരമല്ല, വിപ്ലവ മുന്നണിയല്ല, "പിണറായി വിജയൻ എന്ന വ്യക്തി" വിജയിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്..!
അടുത്ത മുഖ്യമന്ത്രിയാകാൻ പിണറായിക്ക് വഴി തെളിഞ്ഞു..! ഉമ്മൻ ചാണ്ടി വഴിയൊരുക്കിക്കൊടുത്തു. അച്ചുതാനന്ദന്റെ അവസാന അവസരവും ഇരുവരും ചേർന്ന് ഇല്ലാതാക്കി.
അച്ചുതാനന്ദനും സിപിഐയും സാദാ സഖാക്കളും വീണ്ടും തോറ്റു തൊപ്പിയിട്ടു..!!
-----
സോണിയയില്ല, രാഹുലില്ല, "ഹൈക്കമാഡ്" എന്ന സങ്കൽപ്പസാധനമില്ല, കെപിസിസി ഇല്ല, ചെന്നിത്തലയില്ല, ഘടകകക്ഷികളില്ല, പി.സി. ജോർജ് അടക്കം കൂടെയുള്ളവർ പലരും പരസ്യമായി വിമർശിക്കുന്നു. ചാനലുകൾ ഒറ്റക്കെട്ടായി ആക്രമിക്കുന്നു. കോട്ടയംകാരനാണെങ്കിലും തിരുവഞ്ചൂരിനെ ഒട്ടും നമ്പാൻ വയ്യ. ഒരു വിഭാഗം പോലീസ് പാര പണിയുന്നു. മുഖ്യമന്ത്രിയാകാൻ വഴിനോക്കി മാണി നടക്കുന്നു. ലീഗ് അവരുടെ വഴിക്ക് പോകുന്നു. മനോരമ പോലും കളംമാറ്റാൻ ഒരുങ്ങി.

എന്നിട്ടും, ആരുടേയും സഹായമില്ലാതെ കേരളം കണ്ട ഒരു വലിയ സമരം പൊളിക്കാൻ സ്വയം ഇറങ്ങിത്തിരിച്ചു കേവലം രണ്ടുനാളിനുള്ളിൽത്തന്നെ വൻ വിജയം കണ്ട ഉമ്മൻ ചാണ്ടിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
ശരിക്കും ഇതൊരു ഒറ്റയാൾ യുദ്ധമായിരുന്നു. എന്നിട്ടും ഏറെ ബുദ്ധിമുട്ടാതെ വിജയം. ഏകപക്ഷീയ വിജയം എന്നു പറഞ്ഞാലും തെറ്റില്ല.
സമരം ചെയ്തവരും ജുഡീഷ്യൽ അന്വേഷണം നടക്കുമ്പോൾ സോളാർ കേസിൽ ചിലപ്പോൾ പ്രതികളാകും എന്നതാണ് ഇപ്പോഴത്തെ വിചിത്രമായ അവസ്ഥ..!
"മുഖ്യമന്ത്രിയുടെ രാജി മാത്രം പോംവഴി" എന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും അവസാനിപ്പിച്ചു, "ആവശ്യം നേടുംവരെയും സമരം" എന്ന അവരുടെ പ്രഖ്യാപനവും അവസാനിപ്പിച്ചു. വന്നവർ ഒന്നും പിടികിട്ടാതെ തിരിച്ചു വണ്ടികയറി.
അതാണ്‌ ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടി നാളെ രാജിവയ്ക്കുമോ, മറ്റന്നാൾ രാജിവയ്ക്കുമോ, അതോ ഓണം കഴിഞ്ഞു രാജിവയ്ക്കുമോ എന്നതൊക്കെ വേറെ കാര്യം. നിലവിൽ അദ്ദേഹം ഈ സമരത്തെ അപ്പാടെ മലർത്തിയടിച്ചിരിക്കുന്നു. അതാണു കാര്യം. ഒന്നുമൊന്നും നേടാതെ സഖാക്കൾ അന്തംവിട്ടു മടങ്ങുകയാണ്. കൃത്യമായ ഒരു വിശദീകരണം സമര സംഘാടകരുടെ പക്കലില്ല. "ജുഡീഷ്യൽ അന്വേഷണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം" എന്ന ഇപ്പോഴത്തെ പരിഹാസ്യമായ നിലപാട് സ്വന്തം ജാള്യത മറയ്ക്കാൻ വേണ്ടി മാത്രം.

അനുഭവങ്ങളും ഉദാഹരണങ്ങളും ഒരുപാടുണ്ടായിട്ടും ഇദ്ദേഹത്തെ ഇപ്പോഴും ആരും -കൂടെനിൽക്കുന്നവർ പോലും - ശരിയായി തിരിച്ചറിയുന്നില്ല. കെ. മുരളീധരൻ ഒഴികെ..!!
-----

(NB: "എന്തും ചെയ്തുകൊണ്ട് കൂടെനിൽക്കുന്ന" കുറച്ചുപേരെ സംരക്ഷിക്കാൻ പാടുപെടുന്ന ഉമ്മൻ ചാണ്ടി. "എന്തിനെന്നറിയാതെ കൂടെനിൽക്കുന്ന" പതിനായിരങ്ങളെ വഴിയാധാരമാക്കുന്ന പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയെ വിശ്വസിച്ചാലും ഒരിക്കലും പിണറായിയെ വിശ്വസിക്കരുത്..!)
 
കടപ്പാട് Photo: Kb Jayachandran,
Metro Vaartha, Thiruvananthapuram

Sunday, August 11, 2013

പാറുദീസാ

പറുദീസ നമ്മള്‍ മനസിലാക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തരം ലോകക്രമമായിരുന്നൂ, ലോകമായിരുന്നൂ, അഥവാ മാനമായിരുന്നൂ( MUCH MORE HIGH AND COMPLICATED DIMENSION). പറുദീസ തീര്‍ച്ചയായും ഈഭൂമിയിലായിരുന്നല്ലോ!, അഥവാ ഈ ഭൂമിയായിരുന്നല്ലോ! ? ആദത്തെയും ഹവ്വയെയും ഏതന്‍തോട്ടാത്തില്‍ നിന്ന് പുറത്താക്കിയിട്ട് , ഗരൂബുകളെ കാവലാക്കുകയും , ഏറ്റം മുന്തിയ ഒരു റടാറും കവാടത്തില്‍ സ്ഥാപിച്ചു. ( Gen. 3:24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ, ഏദെൻ തോട്ടത്തിന്നു കിഴക്കു അവൻ ഗരൂബുകളെ കാവലാക്കുകയും എല്ലാ വശത്തേക്കു കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരുവാളും അവിടുന്ന് സ്ഥാപിച്ചു.).
പറുദീസ ഇപ്പോള്‍ എവിടെ? തീര്‍ച്ചയായും ഇത്രവലിയ ഒരു പ്രതിരോധം തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമാല്ലാതിരിക്കെ ആരെങ്കിലും നശിപ്പിചെന്നു ചിന്തിക്കാന്‍ കൂടി പറ്റില്ല. അപ്പോള്‍ പിന്നെ പറുദീസ എവിടെ?. ലാസറിന്‍റെ ഉപമയിലെ ലാസര്‍ എത്തിച്ചേരുന്ന പറുദീസ ( സ്വര്‍ഗരാജ്യം) നമ്മുടെ ഇടയില്‍തന്നെയുണ്ടെന്ന് യേശു പലപ്പോഴും പറഞ്ഞിട്ടും നമ്മുക്ക് പിടികിട്ടാഞ്ഞതെന്തു? ( അത് MUCH MORE HIGH AND COMPLICATED DIMENSION ആയതുകൊണ്ട് നമ്മുക്ക് ആഗോചരമാണ്.) ദൈവരാജ്യം( സ്വര്‍ഗരാജ്യം,പറുദീസ) കാണുന്നതുവരെ നിങ്ങളില്‍ ചിലര്‍ മരിക്കയില്ല(Mark 9:1) എന്ന ശിഷ്യരോടുള്ള പ്രവചനം എവിടെ നിറവേറി?
(അത് രൂപാന്തരീകരണ മലയില്‍ നിറവേറിയെന്നത് പലര്‍ക്കും അജ്ഞാതമാണ്).
അപ്പോള്‍ പറുദീസയുടെ അവസ്ഥ എന്തായിരിക്കും?
ഇന്നത്തെ ലോകത്തിനു നേരെ വിപരീതദിശയിലുള്ള ഒരു ക്രമീകരണമാണ് പറുദീസയില്‍. പറുദീസ( ഏതന്‍ തോട്ടം) എന്നാല്‍ ഒന്നോ രണ്ടോ പത്തോ ഏക്കര്‍ എന്നാണു നമ്മുടെ ചിന്ത. എന്നാല്‍ പറുദീസ ഈ ഭൂമി മുഴുവനുമായിരുന്നൂ. നാല് വന്‍ നദികള്‍( പിഷോണ്‍ ,ഗിഹോണ്‍, യൂഫ്രാടീസ് ,റ്റയി ഗ്രീസ്) ഒഴുകിയിരുന്ന ഭൂമി. പെലെഗിന്റെ കാലത്ത് ഭൂമി വിഭജിക്കപ്പെട്ടപ്പോള്‍ Gen. 10:25 (25 Two sons were born to Eber: One was named Peleg,[a] because in his time the earth was divided; his brother was named Joktan. ) and . North America would join Asia at the Bering Strait. Except for very narrow bodies of water, Australia would connect to Asia along a 1,000-mile-wide land bridge, Europe would join North America via Greenland, and Antarctica would touch South America. Nimrod, who ruled at Babel, lived three generations after Noah (Genesis 10:8–10), while Peleg lived five generations after Noah.
ദൈവം മനുഷ്യനെ ഭൂമിയിലെ പൂഴി( ആത്മാ) കൊണ്ടുണ്ടാക്കി, സംശയിക്കേണ്ട , പൂഴി എന്നതിന്‍റെ ഹെബ്രുമൂലം ആധ്മാ എന്നവാക്കാണ്, സംശയമുള്ളവര്‍ കത്തോലിക്ക ബൈബിളിലെ വടക്കും പാടനച്ചന്‍റെ അടിക്കുറുപ്പ്‌ കാണുക.
Our Hebrew Lesson today is about the word Adam, or the name Adam. Many have interpreted this word to mean dirt, or red dirt. But in the context of the first man, Adam actually has a much deeper name than just dirt.

Many correlate, that because man was made from dirt, that his name must mean dirt.

From a Hebrew Letter Addition standpoint, the word Adam is richer and fuller than just dirt.

The word Adama is composed of the following letters: Aleph, Daleth, Mem.
സംസ്കൃതവും മലയാളവും, ( സൌത്ത് ഏഷ്യന്‍ ഭാഷകളും ഹെബ്രൂ ഭാഷയും തമ്മിലുള്ള ബന്ധമരിയാവുന്ന നമ്മുക്ക് ആത്മ എന്നാല്‍ എന്താണെന്ന് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല). എബ്രായ വര്‍ഷത്തിലെ 13 മാസങ്ങളിലെ ചില മാസങ്ങളുടെ പേര് അബീബ്, അയ്യര്‍, ശിവന്‍, കേശവന്‍, തെശ്രീ, ഷെ(ക)വത് എന്നൊക്കെയാണ്).
പറഞ്ഞു വന്നത് ഭൂമിയിലെ ആത്മാ കൊണ്ടാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയത്. അത് എങ്ങിനയോ മണ്ണുകൊണ്ട് എന്നായിപ്പോയി. എന്നാല്‍ ഇപ്പോഴുള്ള മനുഷ്യശരീരം മണ്ണ് കൊണ്ടുള്ളതാണ്, അത് മനസിലാക്കിയവര്‍ , ആത്മാക്ക് മണ്ണ് എന്ന് അര്‍ഥം കൊടുത്തതാകാനാണ് സാധ്യത. മണ്ണിനു earth as in land or territory = erets (ארץ)
ആത്മീയ ലോകമായിരുന്നൂ എന്നത് ആത്മീയ ശരീരമായിരുന്നൂ ( ദൂദന്‍ മാരുടെപോലുള്ള ശരീരമായിരുന്നൂ) , എന്നുള്ളത് വസ്ത്രങ്ങളുടെ ആവശ്യമില്ലായ്മ തെളിയിക്കുന്നൂ.
ദൈവത്തിന്‍റെ മനുഷ്യനെക്കുറിച്ചുള്ള ആദ്യ ഉദ്ദേശത്തിനു ഒരുമാറ്റവും വന്നിട്ടില്ല, ആദ്യമാനുഷ്യന്‍റെ നഷ്ട്ടപ്പെട്ട അവസ്ഥയിലേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകുന്നതാണ് രക്ഷാകര ചരിത്രം/പദ്ധതി. പുനരുദ്ധാണത്തില്‍ നമ്മള്‍ വിവാഹം ചെയ്യുകയോ, സ്ത്രീപുരുഷ ബന്ധമില്ലെന്നും യേശു പറയുന്നതും ഇതിനോട് പൂര്‍ണമായി യോജിക്കുന്നൂ. (Mathew 22:29
എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എാല്ലവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. ) അതുപോലെ പറുധീസയില്‍ നിന്ന് പുറത്തായതിനു ശേഷമാണ് ആദം ഹവ്വായുമായി ചേരുന്നത് (Gen 4:1) എന്ന് ശ്രദ്ധിച്ചാലും.
പറുദീസാ എന്ന തല (DIMENSION )ത്തില്‍ ഉള്ള രീതികള്‍, ക്രമം എന്നിവ നോക്കാം.
1 . ജനിക്കുമ്പോള്‍ തന്നെ പൂര്‍ണമാനുഷ്യനാകുന്നൂ. ശൈശവമോ , വാര്‍ധ്യക്കയമോ ഇല്ല എന്ന് സാരം. ഉദ:- ആദം ഹവ്വാ
2 . ഭൂതവും ,ഭാവിയുമില്ലാത്ത , അനന്തമായ ഒരു ക്രമം, ( beyond time). Time is infinite. {സഭാപ്രസംഗി - 3:11 അവൻ നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.}
3. ദൈവത്തെ കാണുവാനും സംസാരിക്കാനുമുള്ള കഴിവ്. ആദവുമായി എന്നും മുഖാമുഖം സംസാരിച്ചിരുന്നൂ. ഇന്ന് ദൈവത്തെ കണ്ടാല്‍ ആ ക്ഷണം നാം മരിക്കും.
4 . തേജസ്ക്കരിക്കപ്പെട്ട ധൂധന്മാരുടെ ശരീരമാകയാല്‍ , വസ്ത്രം വേണ്ട., നാണം എന്നൊന്നില്ല, നഗ്നതയില്ല, നമ്മള്‍ ഉദ്ദേശിക്കുമ്പോള്‍ നിമിഷം കൊണ്ട് എവിടെയും എത്തുവാനുള്ള കഴിവ്.(ഇല്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍ നോക്കിനടത്താന്‍ ആദത്തിന് ഒരു വിമാനം പോലും മതിയാവില്ലായിരുന്നൂ)
5 . രതിരഹിത ജീവിതം( Mathew 22:29 )
6 ശരീരത്തിന് ( മനുഷ്യനും മൃഗങ്ങള്‍ക്കും) എന്തോ കാര്യമായ മാറ്റമുണ്ടായി. മനുഷ്യന്‍റെ പലകഴിവുകളും നഷ്ട്ടപ്പെട്ടു. (ഉദ : ഭൂമി മുഴുവന്‍ അനായാസമായി സഞ്ചരിക്കാനുള്ള കഴിവ്
7 ദൈവവുമായി നേരിട്ട് സംവദിക്കാനും കാണുവാനും ഉള്ള കഴിവ് നഷ്ട്ടപ്പെട്ടു.( അവര്‍ ദൈവത്തോടുകൂടി നടന്നിരുന്നൂ)
8. മൃഗങ്ങളുമായി സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നൂ, ഭാവിയില്‍ നമുക്കത് വീണ്ടും കിട്ടും. ( ഇന്നൊരു പാമ്പ് , പട്ടി, മീന്‍ ,മുതല ഒക്കെ വന്നു നമ്മോടു സംസാരിച്ചാല്‍ നമ്മള്‍ വിശ്വസിക്കുമോ? ഹവ്വയിക്ക് പാമ്പ് സംസാരിച്ചപ്പോള്‍ ഒരു അസ്വാഭാവികതയും തോന്നിയില്ലെന്നു മാത്രമല്ല, ദൈവത്തെക്കാള്‍ ,അനുസരിക്കയും വിശ്വസിക്കയും ചെയ്തു എന്ന് മനസിലാക്കിയാലും.)
ഭാവിയില്‍
യെശയ്യാ - 11:6
ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
ദൈവം മനുഷ്യനും ജീവികള്‍ക്കും സസ്യാഹരമായിരുന്നൂ നല്‍കിയത്, (Gen. 1:29
29
ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
30
ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.)
ഭാവിയിലും അങ്ങനെ തന്നെ
യെശയ്യാ - 11:7
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

IX . അതേപോലെ നമ്മുടെ അറിവ് അപാരമായിരുന്നൂ ( ഇന്നത്തെ ത്രികാല ജ്ഞാനം എന്ന് സാമാന്യമായി പറയാം), ഹവ്വയെ സൃഷ്ട്ടിച്ചപ്പോള്‍ , ഭൂതവും, വര്‍ത്താമാനവും, ഭാവിയും( നമ്മുടെ അറിവില്‍) പറയുന്നത് കണ്ടാലും - അസ്ഥിയില്‍ നിന്നുള്ള അസ്ഥി, മാംസത്തില്‍ നിന്നുള്ള മാംസം( ആദം അറിയാതെ ഭൂതത്തില്‍ സംഭവിച്ചത്) നരനില്‍ നിന്നെടുത്തതുകൊണ്ട് ( വര്‍ത്തമാനം) നാരീ എന്ന് വിളിക്കപ്പെടും ( ഭാവി ). ലാസറിന്‍റെ ഉപമയില്‍ ഇതേപോലെ, ധനവാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അബ്രാഹത്തെ അബ്രാഹമെയെന്നു വിളിക്കുന്നൂ. പറുദീസയുടെ (സ്വര്‍ഗരാജ്യം) തലത്തിലേക്ക് അല്‍പ്പസമയത്തേക്ക് മാറ്റപ്പെട്ടപ്പോള്‍ രൂപാന്തരീകരണ മലയില്‍ പത്രോസും ,യാക്കോബും യോഹന്നാനും, അവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന മോശയെയും എലിയാവിനെയും മനസിലാവുന്നൂ.( ഇവിടെ യേശു അവരോടു പറഞ്ഞില്ല . meet MR. മോസസ്സ് ആന്‍ഡ്‌ ഏലിയാവ്.)
X. ശരീരത്തിനും മാറ്റം വന്നൂ, പമ്പിനോട് ഇനിമുതല്‍ നീഭൂമിയില്‍ ഇഴയും എന്നാല്‍ അതിനുമുന്‍പ്‌ ഇഴയുകയായിരുന്നില്ല എന്നല്ലേ? ഇനി വേദനയോടുകൂടി മക്കളെ പ്രസവിക്കും എന്നാല്‍ അതിനുമുന്‍പ്‌ പ്രസവമില്ലന്നോ , അഥവാ പ്രസവമുണ്ടായിരുന്നെങ്കില്‍ വേദന ഇല്ലായിരുന്നൂ എന്നല്ലേ?. .........
അതുപോലെ അന്ന് ആണില്‍ നിന്ന് പെണ്ണ് , ഇന്ന് പെണ്ണില്‍ നിന്ന് ആണും പെണ്ണും( I Corinth 11:8
പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
12.സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ ഇന്ന് പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു.)
അന്ന് അദ്ധ്വാനം ഇല്ല നോക്കി നടത്തിയാല്‍ മതിയായിരുന്നൂ , പാപശേഷമാണ് നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കേണ്ടിവന്നത്. (ഉല്‍പ്പത്തി 3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു കഴിക്കും. നെറ്റിയിലെ വിയർപ്പ് കൊണ്ട് നീ ഉപജീവനം കഴിക്കും.
XI . നഗ്നത തോന്നിയിരുന്നില്ല, ഭാവിയിലും തോന്നില്ല ( II Corinth 5:3 സ്വര്‍ഗീയവസതി( തലത്ത് അഥവാ DIMENSION ) ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാണപ്പെടുകയില്ല.
പറുദീസയില്‍ മഴ ഭൂമിയില്‍ നിന്ന് മേലോട്ട് മഞ്ഞു രൂപത്തിലായിരുന്നൂ , ഇന്ന് ആകാശത്തുനിന്നും താഴോട്ടു. (Gen. 2:6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.)
XII. പറുദീസയില്‍ ഭൂമിയുടെ നടുവില്‍നിന്നും പുറപ്പെടുന്ന ജലം , നാല് വന്‍നദികളായി ( പിഷോണ്‍ ,ഗിഹോണ്‍, യൂഫ്രാടീസ് ,റ്റയിഗ്രീസ്) നാലുവശത്തേക്കും പോയി അത് വീണ്ടും, വീണ്ടും പിരിഞ്ഞു ചെറിയ നദികളും , തോടുകളും , അരുവികളുമായി തോട്ടം മുഴുവന്‍ നനാച്ചിരുന്നൂ. ( Gen. 2:10 തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.)
XIII. ഇന്നോ ഉറവകള്‍ ,അരുവിയായും, അരുവികള്‍ തോടുകളായും, തോടുകള്‍കൂടി ,ആരുകാളായും, പുഴകലായും ,അവസാനം , നധിയായും കായലുകളായും , ഭൂമാധ്യത്തിലെ ജലാശയത്തില്‍ പതിക്കുന്നൂ. നേരെ വിപരീതം എന്ന് കാണാം .
ഇനിയും ധാരാളം ഉണ്ട് പറയാന്‍ , ചുരുക്കത്തില്‍ അന്ന് ആദം ദൈവത്തിന്‍റെ സാദൃശ്യത്തിലായിരുന്നൂ, പാപത്തോടുകൂടി ആദാമിന് അത് നഷ്ട്ടപ്പെട്ടു. പിന്തലമുറക്കും.
XIV. ആദത്തെ സൃഷ്ട്ടിച്ചത് ദൈവത്തിന്‍റെ സാദൃശ്യത്തിലാണ് , പാപം ചെയ്തതോടുകൂടി ദൈവ സാദൃ ശ്യം നഷ്ട്ടപ്പെട്ടു ജഡത്തിന്‍റെ സാദൃശ്യത്തിലായി. { റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.} എന്നാല്‍ നമ്മള്‍ ധരിച്ചിരിക്കുന്നതുപോലെ നാമിപ്പോള്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലല്ല , മറിച്ചു ജഡത്തിന്‍റെ സാദൃശ്യത്തിലാണ്. എന്നാദൈവത്തിന്‍റെ സാദൃശ്യത്തിലാകും ആകും , അത് പിന്നീട് ,
റോമർ - 8:23
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

കൊരിന്ത്യർ 2 - 5:8
ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.

ഫിലിപ്പിയർ - 3:20
നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

എബ്രായർ - 13:14
ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.

യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

ഇയ്യോബ് - 19:26
എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഫിലിപ്പിയർ - 3:21
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

കൊരിന്ത്യർ 1 - 2:9
“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

ഫിലിപ്പിയർ - 2:7
വിചാരിക്കാതെ ദാസരൂപം എടുത്തു

എബ്രായർ - 2:14
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ

പത്രൊസ് 1 - 4:1
ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍.