Monday, February 18, 2013

ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കുക...
വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

1) ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം .

2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.
 ...യും കുറവാണെന്നു കണ്ടാല്‍ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി കാലുകള്‍ക്കിടയി ല്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.

3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.

4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.

5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത ്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.

6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ , പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.

7) നെഞ്ചുവേദനയുണ്ടങ്കില്‍ നാക്കിനടിയിലിട്ട് അലിയിച്ചിറക്കുന്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചു കഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്‍റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷം ഈ മരുന്നു നാക്കിന്‍റെ അടിയില്‍ ഇട്ട് അലിയിപ്പിച്ചിറക്കിക്കുക.

 8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരോ നിമിഷവും ഓരോ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കുവാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കുക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്തി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാനുള്ളപ്രഥമ ശുശ്രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ നടത്തി ആശുപത്രിയിലേയ്ക്ക് എത്രയും പെട്ടന്ന് എത്തിക്കുക.

10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കക്കാം.

 11) രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

Friday, February 8, 2013

വക്കീലിനെ( ചാഴികാട്ടു) വിശ്വസിക്കാമെങ്കില്‍.

 

വക്കീലിനോട് കള്ളം പറയരുതെന്നാണെങ്കിലും, വക്കീല്‍ കള്ളമേ പറയൂ എന്നാണല്ലോ വിശ്വാസം. ഇവിടെ ചാഴികാടന്‍ വക്കീല്‍ കള്ളം പറഞ്ഞാല്‍ പോലും , അദ്ദേഹമെഴുതിയ പുസ്തകത്തിലെ മാര്‍പ്പാപ്പയുടെ കല്പനകളില്‍ പോലും കോട്ടയം രൂപതയില്‍ മറ്റുള്ളവരെ ചേര്ക്കരുതെന്നോ, ക്നാനയം എന്നാ ഒരു വാക്കോ ഇല്ല എന്ന് അറിയുക .

 


അന്നത്തെ ചെങ്ങനാശേരി മെത്രാന്‍ മാക്കീലും ,ഏറണാകുളം മെത്രാന്‍ പഴെപരമ്പിലും,തൃശൂര്‍ മെത്രാന്‍ മേനാശേരിയും കൊടുത്ത അറിയിപ്പനുസരിച്ച്‌

 

( അവര്‍ അറിഞ്ഞതാണോ എന്ന് തിട്ടമില്ല -കാരണം കോട്ടയത്തുനിന്നും പോയത് മക്കീലും ,വട്ടക്കളം മത്തായി അച്ചനും,സെക്രട്ടറി ചൂളപ്പരംപില്‍ ചാണ്ടിയച്ചനും കൂടിയാണ് .പാലസ്തീനവഴി കറങ്ങി റോമിലെത്തി. നീണ്ട ആലോചനയുടെ ഫലമായി തയ്യാറാക്കി കൊണ്ട് പോയിരുന്ന ഹര്‍ജി മാര്‍പ്പാപ്പ പക്കല്‍ കൊടുത്തു- എന്നാണു വക്കീലിന്റെ വിവരണം -പേജു 337 അവസാനം-. കാരണം തയ്യാറാക്കിയത് തിരുത്താനാണോ നീണ്ടയലോചന വേണ്ടിവന്നത്? അല്ലെങ്കില്‍ നേരെയങ്ങ് കൊടുത്താല്‍ പോരായിരുന്നോ?)

 

രണ്ടു വിഭാഗക്കാരുടെ വഴക്കൊഴിവാക്കാന്‍ ഓരോ വിഭാഗത്തിനും വെവ്വേറെ രൂപത വേണമെന്നല്ലാതെ ക്നാനായം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരുപക്ഷെ അതുകഴിഞ്ഞ് കണ്ടുപിടിച്ചതാകാം ആ വാക്ക്.
ഇനി പത്താം പിയൂസിന്‍റെ മറുപടി കാണുക. ഇതും വക്കീലിന്‍റെ പരിഭാഷതന്നെ.

 

 

 

 

 

പേജ് 345

 

ഭൂമുഖത്തുള്ള ക്രിസ്തീയ സമൂഹത്തെ ഭരിക്കുന്നതിന് ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന അധികാരപ്രകാരം ,വിശ്വാസികളുടെ രെക്ഷക്കു,അവരുടെ ഭരണാധികാരികളുടെ ആഗ്രഹാനുസരണം അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊടുക്കേണ്ടത് നമ്മുടെ പ്രത്യേക കടമയാണെന്ന് നാം കരുതുന്നു.മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും ഭക്തിയും അഭിവൃത്തിപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി അവരുടെയിടയില്‍ ഒരു പുതിയ മിസം സ്ഥാപിക്കെണ്ടാതാനെന്നു നാം തീരുമാനിക്കുന്നു.

 

നമ്മുടെ മുന്‍ഗാമിയായ 13-അം ലയോന്‍ മാര്‍പ്പാപ്പ 1896 ജൂലൈ 26 -നു , ഒരു കല്‍പ്പന മൂലം മലങ്കര സുരിയാനികകരുടെയിടയില്‍ തൃശൂര്‍, ചങ്ങനാശ്ശേരി , ഏറണാകുളം എന്നീ മൂന്ന് വികാരിയത്തുകളും അവയുടെ മെത്രാന്മാരെ വാഴിക്കയും ചെയ്തിട്ടുണ്ട്.

 

കര്‌ദിനാളുമാരുമായി ആലോചന നടത്തിയതില്‍ , മേല്‍വിവരിച്ച അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഒരു പുതിയ വികാരിയത്തു സ്ഥാപിക്കേണ്ടത്, അവിടങ്ങളിലെ വിശ്വാസികളുടെ ആല്‍മീയ ഗുണവര്‍ദ്ധനവിനും, ഭിന്നഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യമാണെന്ന് നമ്മുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍, നാം അവരുടെ അപേക്ഷ കരുണാപുരസരം സ്വീകരിച്ചുകൊണ്ട് , നമ്മുക്ക് അവിടുത്തെ ജനങ്ങളോടുള്ള സംതൃപ്ത്തിക്ക് സാക്ഷിയായി, കോട്ടയം എന്ന് സാധാരണ വിളിച്ചുവരുന്ന പട്ടണത്തില്‍ ഒരു പുതിയ വികാരിയത്തു സ്ഥാപിക്കുന്നതുനു നാം അനുമതി നല്‍കുന്നു.

 

എറണാകുളത്ത്തിന്റെയും, ചെങ്ങനാശേരിയുടെയും വികാരിയപ്പോസ്തോലന്മാരില്‍നിന്നും, നമ്മുക്ക് ലഭിച്ചിരിക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി, നാം നമ്മുടെ പരമാധികാരം പ്രയോഗിച്ചുകൊണ്ട്, തെക്കുംഭാഗക്കാരുടെ സകല പള്ളികളും വേര്‍പെടുത്തി കോട്ടയം എന്ന പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ചെങ്ങനാശ്ശേരി വികാരിയത്തില്‍ ഉള്‍പ്പെട്ട കോട്ടയം കടുത്തുരുത്തി ഈ ഡിവിഷനില്‍ ഉള്‍പ്പെട്ട സകലപള്ളികളും കപ്പേലകളും,ഏറണാകുളം വികാരിയത്തില്‍പെട്ട തെക്കും ഭാഗരുടെ സകല പള്ളികളും, ഈ പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുന്നതാണ്.

 

ഈ കല്‍പ്പന എല്ലാക്കാലത്തും ഫലപ്രദവും,പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും, ഈ കല്‍പ്പനയുടെ ഫലം പരിപൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും. ഈ കല്‍പ്പന മേലാലും ആരെയെല്ലാം സ്പര്ശിക്കുമോ,അവരെല്ലാവരും ഈ കല്‍പ്പനയെ പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്പ്പെട്ടു സ്വീകരിച്ചുകൊള്ളാമെന്നു നാം ആഗ്രഹിക്കയും തീരുമാനിക്കയും ചെയ്യുന്നു. ഈ കല്പ്പനക്ക് അനുയോജ്യമാല്ലത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ ,അറിയാതയോ കൊണ്ടുവരുന്നതായാല്‍ ആയതു അസാധുവായിരിക്കുന്നതാണ്.

 

എന്ന് റോമായില്‍ വിശുദ്ധ പത്രോസിന്‍റെ സ്ഥാനത്തു നിന്നുകൊണ്ട് നമ്മുടെ ഭരണത്തിന്‍റെ ഒന്‍പതാം സംവത്സരം 1911 ആഗസ്റ്റ്‌ 29.

 

പത്താം പീയൂസ് മാര്‍പ്പാപ്പ ഒപ്പ്
സ്റ്റെയിറ്റു സെക്രട്ടറി കര്‍ദിനാള്‍ ഒപ്പ്

 

ഇതാണ് കോട്ടയം രൂപതയുടെ തുടക്കം . കല്‍പ്പനയില്‍ നിന്നും ഇവിടെ നടക്കുന്നത് ശരിക്കും പോപ്പിന് മനസിലായില്ല എന്ന് വേണം കരുതാന്‍. പിന്നെ ചെന്നതും കോട്ടയത്തെ അച്ചന്മാര്‍ മാത്രം. പിന്നെ ഏറണാകുളത്തെയും ,ത്രിശൂരെയും മെത്രാന്മാര്‍ക്ക് , ഇറ്റാലിയനും , സുറിയാനിയോ അറിയില്ലെങ്കില്‍ കാര്യം വളരെയെളുപ്പം. ഇഷ്ട്ടമുല്ലതു വിശ്വസിക്കുക. മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക.