Saturday, November 9, 2024
Sunday, October 27, 2024
ഈശോ യെഹോവയേകുറിച്ച്
Q1. യേശു ആരുടെ നിയമപ്രകാരമാണ് പെസഹ ആചരിച്ചത്
യേശുവിനു തെറ്റിയോ?
.
Q2 7:23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
--------------
മോശയുടെ നിയമം ആയ പരിച്ഛേദന തെറ്റെന്നു യേശു പറയാഞ്ഞത് എന്തുകൊണ്ട്?
.
Q3. 35 ന്യായപ്രമാണത്തിൽ ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ
------
മോശയുടെ ന്യായപ്രമാണം എങ്ങനെ യേശുവിനു തിരുവെഴുത്താകും?
.
Q4. നിത്യജീവൻ കിട്ടാൻ യെഹോവയുടെ കല്പനകൾ അനുസരിക്കാൻ യേശു പറഞ്ഞതു എന്തുകൊണ്ട്?
.
Q5.23:23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
----------
ന്യായപ്രമാണം അനുസരിക്കണം എന്നോ തള്ളികളയണം എന്നോ യേശു പിടിപ്പിക്കുന്നത്?
.
Q6 .16:17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
-------
യേശു പറഞ്ഞത് ഏതു ന്യായപ്രമാണം ?
.
Q7. പരീക്ഷിക്കാൻ വന്ന സാത്താനെതിരെ യെഹോവയുടെ കല്പനകൾ ഉപയോഗിച്ച് പരീക്ഷണങ്ങളെ അതിജീവിച്ചത് എന്തുകൊണ്ട്
.
Q8.9:9 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
--------
ഏതു ദൈവം ആണിവിടെ പൗലോസ് പറയുന്നത്?
.
Q9.യഹോവഭക്തനായ ദാവീദിന്റെ സിംഹാസനം യേശുവിന് കൊടുത്തത് എന്തുകൊണ്ട്?
.
Q10. യഹൂദന്മാരുടെ ദൈവം യേശുവിന്റെ പിതാവാണ് എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്?
.
Q11.യെഹോവയല്ലാതെ പിതാക്കന്മാരുടെ ദൈവം ആരെങ്കിലും ഉണ്ടെങ്കിൽ കാണിക്കൂ?
.
Q12. യേശുക്രിസ്തുവിനെ ഉയർപ്പിച്ച പിതാക്കന്മാരുടെ ദൈവം ആരാണ് ?
.
Q13. യേശുക്രിസ്തുവിനെ കർത്താവം ക്രിസ്തുവും ആക്കിയ പിതാക്കന്മാരുടെ ദൈവം ആരാണ് ?
.
Q14. 15:25 “അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
--------
ന്യായപ്രമാണം വിശ്വാസ്യം എന്നോ കള്ളക്കഥ എന്നോ യേശു പറഞ്ഞത് ?
.
Q15.മോശയെ വിശ്വസിച്ചിരുന്നു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്ന് യേശു പറഞ്ഞു മോശയുടെയും യേശുവിന്റെയും വിശ്വാസം ഒന്നാണെന്ന് യേശു തെളിയിച്ചത് എന്തുകൊണ്ട്?
.
Q16. മ്ലേച്ഛന്മാരുടെ ഭാഷയിൽ,
വൃത്തികെട്ട മോശമായി രൂപാന്തരീകരിക്കപ്പെട്ട യേശു എന്തിന് സംസാരിച്ചു?
.
Q17.എബ്രായ ലേഖകൻ പറയുന്നു പല മുഖാന്തരങ്ങളിലും പ്രവാചകന്മാരിലൂടെയും അവസാനം പുത്രനിലൂടെയും സംസാരിച്ച ദൈവം ആരാണ് ?
.
Q18 യേശുവിനെ യഹോവയുടെ ആലയത്തിൽ കാഴ്ചവച്ചപ്പോൾ എന്തുകൊണ്ട് യേശു എതിർത്തില്ല?
.
Q19.യേശു എന്തുകൊണ്ടാണ് മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നവർ, പറയുന്നത് (ആ സിംഹാസനത്തിൽ ഇരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ) അനുസരിക്കുവാൻ ആവശ്യപ്പെട്ടത്?
.
Q20. ലൂക്കോസ്24:27
മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. യേശു കഞ്ചാവ് അടിച്ചപ്പോഴാണോ ഇതൊക്കെ ചെയ്തത് ?
.
Q21.യോഹന്നാൻ1:45
ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. ഇത് എങ്ങനെ ന്യായികരിക്കും ?
.
Q22.ഗലാത്യർ2:19
ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു.
ആരുടെ ന്യായപ്രമാണപ്രകാരം ആണ് യേശു ബാലീ ആയതു?
.
Q23.ഗലാത്യർ3:24
അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. രണ്ട് ഒരു സ്രോതസ്സിൽ നിന്നുമാണ് എന്നതിന് ഇനിയും തെളിവ് വേണോ?
.
Q24.എബ്രായർ7:1
ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു ആരുടെ പുരോഹിതനായിരുന്നു മൽക്കീസേദെക്ക്?
.
Q25 ഗലാത്യർ3:8
എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
---
അബ്രാഹത്തിന്റെ ദൈവമായ യെഹോവാ അല്ലെ സകലജാതികളും അനുഗ്രഹിചാ യേശുവിന്റെ ദൈവം?
.
Q26. പ്രവൃത്തികൾ3:25
“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
--
യെഹോവാ അല്ലെങ്കിൽ ഏതു ദൈവമാണ് അബ്രാഹത്തോട് യേശുവിലൂടെ അനുഗ്രഹം വാഗ്ദ്വാനം ചെയ്തത്?
.
Q 27. ഗലാത്യർ3:14
അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
---
അബ്രാഹാമിന്റെ അനുഗ്രഹം യേശുക്രിസ്തുവിൽ ജാതികൾക്കു കൊടുത്ത ദൈവം ആരാണ്?
.
Q 28 സ്തേഫാനോസിന്റെ അവസാന നിമിഷത്തിലും പിതാക്കന്മാരുടെ ദൈവത്തെക്കുറിച്ചും മോശയെക്കുറിച്ചും പറഞ്ഞപ്പോൾ , യേശുവിനെപോലെ സ്തീഫാനെയും കൊന്നത് എന്തുകൊണ്ട്?
.
Q 29.യേശു യഹോവയുടെ ആലയത്തിൽ കാഴ്ചവയ്ക്കപ്പെട്ടത് എന്തുകൊണ്ട്?
.
Q30. പരിശുദ്ധാത്മാവിൽ ദർശനം കാണുമ്പോൾ ഏതു ദൈവത്തിന്റെ വലത് ഭാഗത്താണ് യേശുക്രിസ്തു സ്വർഗ്ഗത്തിൽ ഇപ്പോൾ നിൽക്കുന്നത് ?
.
Q 31. മോശയേയും പിതാക്കന്മാരുടെയും ദൈവത്തെ തെറിപ്പറയുന്ന നിങ്ങള്ക്ക് യേശുവിനെ എങ്ങനെയാണ് പരിചയം?
.
Q32. ഒരു ഭാര്യയെ ഉപേക്ഷിച്ചാൽ 100 ഭാര്യയെ ഈ ജീവിതത്തിൽ തന്നെ തരാം എന്ന് പറഞ്ഞു മനുഷ്യരെ പറ്റിച്ചത് ആരാ? അത് എങ്ങനെ മനസിലാക്കണം ?
.
Q33. യെഹോവയുടെ 10 കല്പനകളിൽ ഏതൊക്കെ യേശു ലംഖിച്ചു?
.
Saturday, March 23, 2024
Subscribe to:
Posts (Atom)