നിങ്ങളുടെ അതെ രീതി തന്നെ മറ്റുരൂപതകളും സ്വീകരിച്ചാല്‍ , ( ക്നാനയത്തില്‍ നിന്നും ബന്ധം കൂടിയാല്‍ ഞങ്ങളില്‍ കൂട്ടില്ല ) ക്നാനയത്തില്‍ പെണ്ണും ചെറക്കനും കിട്ടാതെ മറ്റുള്ളരൂപതയിലുള്ള വരുമായി ( including converted from other religion) കല്യാണം നടത്തിയാല്‍ അവരുടെ കത്തോലിക്കാ ജീവിതത്തിന്‍റെ ഭാവി എവിടെ? മറ്റു സാഹചര്യങ്ങളിലും ഇത് സംഭവിക്കാം , ഉധഹരനത്തിനു അല്‍പ്പം ബുദ്ധി മാന്യമുള്ള ഒരു ക്നാനായ പെണ്‍കുട്ടിയെ പാലായിലെ അല്പം കുറവുകളുള്ള ഒരാള്‍ കെട്ടിയാല്‍ , ഇതേ ന്യായം ഉപയോഗിച്ച് പാലാക്കാര്‍ക്കും പറയാം , ഞങ്ങള്‍ ക്നാനയക്കാരെ കൂട്ടീല്ലെന്നു . അപ്പോള്‍ അവരുടെ ഗതിയെന്ത് ? അതുപോലെ മേല്‍പ്പറഞ്ഞ ക്നാനായ പെണ്‍കുട്ടിക്ക് ഈ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലല്‍സംഗത്തിലൂടെയോ , അബദ്ധത്തിലോ , ഒരു ക്നനയക്കരനില്‍നിന്നും ഗര്‍ഭിണിയായാല്‍ ആകുട്ടി ക്നാനയക്കരനാകുമോ ? മേല്‍പ്പറഞ്ഞ യുവതിയുടെ ആദ്യഭര്‍ത്താവ് മരിച്ചശേഷം , ഒരു ലോഹയൂരിയ ക്നാനായ അച്ഛന്‍ തന്നെ കല്യാണം കഴിച്ചാല്‍ , അവളുടെ കളഞ്ഞുപോയ ക്നാനയത്വം തിരിച്ചുകിട്ടുമോ ? ഇനിയും ഒത്തിരി ചോദ്യങ്ങളുണ്ട് . ജോയ് പ്രഫസര്‍ പ്രസംഗിച്ചു , ഇത് കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ,ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ , ( അതില്‍നിന്നും തന്നെ ചമാക്കലയില്‍നിന്നും ബന്ധം കൂടിയതിനെന്തോ കുറവുണ്ടെന്ന് സ്വയം പ്രഖ്യാപിക്കയല്ലേ ? എന്തോ അബദ്ധം പറ്റിയതുപോലെ . എനിക്കോ അബദ്ധംപറ്റി ,ഇനി മറ്റുള്ളവരും രക്ഷപെടണ്ട എന്ന അസൂയ ) .
ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?) നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക് ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട് മഹാഭൂരിപക്ഷം വരുന്ന സാധാരണ ക്നാനയക്കാരന് എന്ത് പ്രയോജനം ?
താഴെ വരുന്ന വചനങ്ങളെ കണ്ടില്ലെന്നു നടിക്കയാണ് നിങ്ങള്‍ ( നമ്മള്‍ ) ചെയ്യുന്നത് .
മത്തായി - 28:19
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
പുറപ്പാടു് - 32:9
ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
റോമർ - 10:12
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
ഗലാത്യർ - 3:28
അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
റോമർ - 9:23
ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
•എഫെസ്യർ - 3:6
അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
കൊലൊസ്സ്യർ - 3:11
അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
പ്രവൃത്തികൾ - 28:28
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
പ്രവൃത്തികൾ - 26:20
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
മത്തായി - 21:43
അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
സങ്കീർത്തനങ്ങൾ - 67:2
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
യെശയ്യാ - 2:2
അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.
സങ്കീർത്തനങ്ങൾ - 82:8
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.
യേഹേസ്കേൽ - 39:21
ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.
മത്തായി - 12:25
അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: “ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
വെളിപ്പാടു - 2:9
ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
മർക്കൊസ് - 16:15
പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
പ്രവൃത്തികൾ - 2:41
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
ലൂക്കോസ് - 24:47
അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
പ്രവൃത്തികൾ - 10:47
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 13:46
അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.
പ്രവൃത്തികൾ - 10:47
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 14:21
ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
പ്രവൃത്തികൾ - 28:28
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
കൊരിന്ത്യർ 1 - 1:13
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
പ്രവൃത്തികൾ - 10:34
അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
റോമർ - 3:29
അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
യെശയ്യാ - 55:5
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ നിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
മത്തായി - 10:6
യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
യോഹന്നാൻ - 1:11
അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
റോമർ - 10:19
എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
റോമർ - 10:19
എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
ഒരു രഹസ്യം - ഈയുള്ളവനും ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നാണ് വിശ്വാസം . ഭാര്യയും അങ്ങനെതന്നെ . മക്കളുടെ കാര്യത്തിലും ഭാര്യ മറുത്തോരഭിപ്രായം പറഞ്ഞിട്ടില്ല .
പക്ഷെ ഈയുള്ളവന്‍ എങ്ങനയോ തലതിരിഞ്ഞുപോയീ , ക്ഷമിക്കുക .
No comments:
Post a Comment