Wednesday, December 5, 2012

പ്രജാപതി


താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നൂ. നമ്മുക്കറിയാവുന്ന കാര്യങ്ങളെക്കാള്‍ , അനേക കോടി  മടങ്ങ്‌ കാര്യങ്ങള്‍ , നമുക്കറിയാന്‍ പാടില്ലാത്താതാണ് എന്നതാണ് അറിവിന്റെ ആദ്യപടി . എല്ലാക്കാര്യങ്ങളും അറിയാമെന്നു പുത്രനായ യേശു പോലും പറഞ്ഞിട്ടില്ല. ഞാന്‍ എഴുതുന്നത്‌ , ശരിയെന്നു തോന്നുന്ന എന്റെ അഭിപ്രായങ്ങളാണ് . അതില്‍ തെറ്റില്ലാതെ മുഴുവന്‍ ശരിയായാല്‍ , ഞാനും ദൈവവും തമ്മിലെന്തു വ്യത്യാസം? മൊത്താത്തില്‍ ബഹിഷ്കരിക്കുന്നതിന് പകരം, പറയുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍( ഉണ്ടാവുക സ്വാഭാവികം) അത് കാര്യകാരണ സഹിതം തെളിയിക്കുകയെന്നതല്ലേ കൂടുതല്‍ അഭിലഷണീയം? ,

 

ഒരു ക്ലാസില്‍ ഒരു അദ്ധ്യാപാകാന്‍ ഒരുകാര്യം പഠിപ്പിക്കുമ്പോള്‍  ചിലര്‍ക്കത് ഉടന്‍ പിടികിട്ടുന്നൂ , ചിലര്‍ക്ക് രണ്ടു തവണ പറയുമ്പോഴും ,ചിലര്‍ക്ക് ഒന്‍പതു തവണ പറയുമ്പോഴും പിടികിട്ടുന്നൂ. എന്നാല്‍ എന്നെപ്പോലുള്ള വിഡ്ഢികള്‍ക്കു പത്തു പ്രാവശ്യം പറഞ്ഞാലും മനസിലാവില്ല.

യേശു പറഞ്ഞപ്പോഴും എല്ലാവര്ക്കും എല്ലാം പിടികിട്ടിയില്ല. മനുഷ്യന്റെ ബൌദ്ധീക നിലവാരം വളരെ വലിയ ഒരു രാജിയാണ്. 

എന്നെപപറ്റിയുള്ള പരാമര്‍ശം തന്നെയെടുക്കാം , നെടുങ്കനാലും ,റോഷനും ജോസഫ്മാത്യൂവും, അലക്സും , എന്നെ ഒരു  സഭാഅനുകൂളിയായി മുദ്ര കുത്തിയിട്ടുണ്ട്‌ , താങ്കളുടെ നോട്ടത്തില്‍ ഞാന്‍ സഭാ വിരോധിയും . ഇങ്ങനെ വ്യത്യസ്തങ്ങളാണ് ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍. ഞാന്‍ എഴുതുന്നതിലെ തെറ്റുകള്‍ ,കാര്യകാരണ സഹിതം പറഞ്ഞാല്‍ തിരുത്തുന്നതില്‍ മടിയില്ലാ. 

________

 

 സ്വതന്ത്ര ചിന്തകനും, കൃഷ്ണനും അറിയുവാന്‍.

ഹൈന്ദവ മതത്തെ അവഹേളിച്ചതായി , വായിച്ചപ്പോള്‍ എനിക്കും തോന്നി . ക്ഷെമ ചോദിക്കുന്നൂ . അങ്ങിനെ മനസ്സില്‍ കരുതിയതല്ല. സംസ്കൃതം എന്നല്ല ഇതു ഭാഷയുപയോഗിച്ചാലും, നല്ലത് തന്നെ. എന്നാല്‍ ഏതു ഭാഷയാണെങ്കിലും ഭോഷ്ക്ക് ഭോഷ്ക്കല്ലാതാകില്ല.

താങ്കള്‍ മനസിലാക്കിയ പ്രജാപതിയെ ഒന്ന് വിശധീകരിക്കാമോ? അമ്മൂമ്മ കഥകളല്ലാതെ, ഋഗ്വേദത്തിലെ പത്താം മണ്ഡലം, തൊണ്ണൂറാം സൂക്തം(മൊത്തം പതിനാറു ശ്ലോഹങ്ങള്‍ മാത്രം) , പുരുഷ സൂക്തവും , ശതപത ബ്രാഹ്മണവും, ഋഗ്വേദത്തിന്റെ വ്യാഖ്യാനമായ ആയിതരെഹ ബ്രാഹ്മണവും (ഇവിടെ സ്വന്തം മകളെ കണ്ടു ഭ്രമിച്ചു ,മകളുമായി അവിഹിത ബന്ധം പുലര്‍ത്തിയ പ്രജപതിയെ ദേവന്മാര്‍ കൊല്ലുന്നത് എങ്ങിനെ യേശുവിനു യോജിക്കും) , ബ്രുഹതാരണ്യ ഉപനിഷത്തും ഉദ്ധരിച്ചു പഠിപ്പിക്കണം. എല്ലാവര്ക്കും പഠിക്കാമല്ലോ?

അത് കണ്ടിട്ട് ഞാന്‍ എന്റെ എളിയ അഭിപ്രായം പറയാം.

ഋഗ് വേദത്തിലെന്നല്ല , ഒരു ഹൈന്ദവ വേദത്തിലും ഇല്ലാത്ത പല ശ്ലോഹങ്ങള്‍ , വേദത്തിലെയാനെന്നു പറഞ്ഞു ഹൈന്ധവരെയും , ക്രിസ്ത്യാനികളെയും , എല്ലാവരെയും പറ്റിക്കയല്ലായിരുന്നോ ഇവരെല്ലാം.സംസ്കൃതം അറിയാത്ത എന്നെപ്പോലുള്ള പാവങ്ങള്‍ ഇതുകെട്ടതെ ഇതെല്ലാം ശരിയെന്നു ധരിച്ചുവശായി.ഇതില്‍ മൂന്നു ശ്ലോഹങ്ങള്‍ വേദങ്ങളില്‍ ഉള്ളതും ബാക്കിയുള്ളവ അവര്‍ തന്നെയുണ്ടാക്കിയതുമാണ്.

ഞാന്‍ പറയുന്നത് പോകട്ടെ , ഹിന്ദുത്വത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശാസ്ത്രഞ്ജന്‍ ശ്രീ ഡോക്ടര്‍ എന്‍ .ഗോപാല കൃഷ്ണന്‍ പ്രാപതിയെപ്പറ്റിപറയുന്നതും , ക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ബാലന്‍ മാഷിനെയും ശ്രദ്ധിക്കുക ( ചില കാര്യങ്ങളില്‍ എനിക്ക് അവരോട് വിയോജിപ്പുണ്ട് എങ്കിലും അവരുടെ അറിവിനെയും, വ്യക്തിത്വത്തെയും ഞാന്‍ ബഹുമാനിക്കുന്നൂ.).രണ്ടു പേരും പ്രജാപതി ബൈബിളിലെ യേശുവല്ല എന്ന് സമ്മതിക്കുന്നൂ.

താഴെ Utube ലിങ്ക് കൊടുക്കുന്നൂ.

Prajapathi 1


Prajapathi 2


Prajapathi 3


Gopala krishnan 1

ഇത് എപ്പോള്‍ വേണമെങ്കിലും ബ്ലോഗുടമക്ക് നീക്കം ചെയ്യാന്‍

No comments: