Sunday, January 29, 2017

Aramaic Bible in Plain English

അരമായിക് ബൈബിള്‍ 

75 comments:

പിപ്പിലാഥന്‍ said...


യേശുവും ശിഷ്യരും സംസാരിച്ചിരുന്ന ഭാഷയായ അരമയിക്കില്‍ നിന്നും ഇംഗ്ലീഷ് ആക്കിയ ബൈബിളില്‍ എല്ലായിടത്തും യെഹോവാ എന്നുതന്നെയാണ് പിതാവിന്‍റെ പേര്‍.

റോമന്‍ 10:30 Aramaic Bible in Plain English
“For everyone who will call the name of THE LORD JEHOVAH shall be saved.”

ലൂക്കാ 4: 5And Satan took him up to a high mountain, and he showed him all the Kingdoms of the earth in a short time. 6And The Devil said to him, "I shall give you all this dominion and its glory, for it is delivered to me, and I give it to whomever I want." 7"If therefore you will worship before me, it will all be yours." 8Yeshua answered and said to him, "It is written: 'you shall worship THE LORD JEHOVAH your God, and him only you shall serve.'

പിപ്പിലാഥന്‍ said...


റോമർ:8:32
സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
-----------------------------------------------------
തെളിഞ്ഞു കിട്ടിയവര്‍ എന്ന് ധരിക്കുന്നവക്ക്ഇ ഇത് വിശദീകരിക്കാം.

അപ്പോള്‍ ഈ പുത്രന്‍ എങ്ങനെ പിതാവ് ആകും? പിതാവിനോട് പ്രാര്‍ത്ഥിക്കും?


പിതാവായ ദൈവത്തിൽ യേശുവിനുള്ള അവകാശത്തിൽ നമ്മുക്ക് യേശുവിനോടുകൂടി കൂട്ടവകാശം ഉണ്ട് എന്ന് ബൈബിൾ പറയുന്നു.

എന്‍റെ ഇഷ്ട്ടം പ്രവൃത്തിക്കാനല്ല എന്നെ അയച്ചവന്റെ ഇഷ്ട്ടം പ്രവൃത്തിക്കാന്‍ ആണ് ഞാന്‍ വന്നിരിക്കുന്നത് .
-----------------------
നിങ്ങള്‍ പറയുന്ന ഭോഷ്ക്ക് ശേരിയായാല്‍ പിതാവി ന്റെയും പുത്രന്റെയും ഇഷങ്ങള്‍ എങ്ങനെ രണ്ടാകും ?

യേശു പറയുന്നു യേശുവിനെ പിതാവ് അയച്ചു എന്ന് , ഒരാള്‍ പറയുന്നു പിതാവ് യേശു ആയി വന്നു എന്ന്
രണ്ടില്‍ ഒന്ന് ശുദ്ധഭോഷ്ക്കാണ് എന്നുറപ്പല്ലേ?


ജോസ് ഇതിനിടക്ക്‌ മൂക്കും കുത്തിയോ?

4 വര്‍ഷത്തില്‍ അധികം ആയി ബഹുമാന്യനായ jos ട് ചോദിക്കുന്നു

റോമര്‍ 1 വായിക്കാതെ 9 വായിച്ചാല്‍ ഇങ്ങനെ പലതും തോന്നും.

എത്ര തവണ പറഞ്ഞു ചോദിച്ചപ്പോള്‍ ഒക്കെ പറഞ്ഞിട്ടുണ്ട് ഇനിയും പറയാം , പറയാതിരിക്കാന്‍ ഞാന്‍ യേശുനാമാക്കാരന്‍ അല്ല

യോഹന്നാൻ:10:36
ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
------------------------------
യേശു ഈ പറഞ്ഞത് Jos വിശ്വസിക്കുന്നുണ്ടോ?

എന്ന് Jos അങ്ങ് പ്രഖ്യാപിച്ചാല്‍ യേശുനാമാക്കാര്‍ എന്ന കള്‍ട്ട് ചിലപ്പോള്‍ അംഗീകരിക്കും

ഭോഷ്ക്കുകാര്‍ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഒന്നല്ല പല ആവര്‍ത്തി ഞാന്‍ മറുപടി തന്നിട്ടുണ്ട് , എന്നാല്‍ എന്‍റെ 3 0 0 ല്‍ അധികം ചോധ്യാത്തില്‍ ഒന്നിനുപോലും Jos ലോ സമാനചിന്തഗതിക്കാരോ നാളിതുവരെ പറഞ്ഞിട്ടില്ല.
യേശു മനുഷ്യപുത്രന്‍ ആയിരുന്നപ്പോള്‍ ദൈവം ആരായിരുന്നു?
ലളിതമായി യേശുപറഞ്ഞത് അതേപടി വിശ്വസിക്കാതെ ഗോപ്യാര്‍ത്ഥം കൊടുക്കുന്നത് എന്തിനാണ്?

യേശു ഇപ്പോഴും മനുഷ്യപുത്രന്‍ ആണോ? Jos

Kottamam നു വേണ്ടി ദൈവത്തോട് പക്ഷപാതം ചെയ്യുന്നത് Jos ആണോ?

ഞങ്ങള്‍ രണ്ടുപേരെയും ബഹുമാനിക്കുന്ന

ശിഷ്യരോട് യേശു പറഞ്ഞു നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെയാണ് സ്വീകരിക്കുന്നത്


അതിനര്‍ത്ഥം ജോസിനു യേശുവിനെപറ്റി അറിയാം ,യേശുവിനെ അറിഞ്ഞിട്ടില്ല എന്നാണു.
ആ യേശു പിതാവ് എന്നേക്കാള്‍ വലിയവനാണ്‌ എന്ന് അവിടെത്തന്നെ പറയുന്നു.

യേശു അദൃശ്യന്‍ ആയിരുന്നോ , അത് പുതിയ അറിവാണ്.

പിപ്പിലാഥന്‍ said...

[1]M.S.T.R.= MADRAS STATE TRAVANCORE REGISTRATION




M.S.T.R. REGISTRATION WAS VALID TILL 1950 WHEN TRAVANCORE WAS MERGED WITH COCHIN STATE ;WHEN IT CHANGED TO :-BELOW:-




[2] T.C.T.=TRAVANCORE COCHIN TRIVANDRUM DISTRICT

T.C.Q=QUILON

TCK =KOTTAYAM

TCR=TRICHUR
ഇതുപോലെ ഓരോ ജില്ലക്കും


പിന്നെ 56- 57 ല്‍ കേരളം രൂപം കൊണ്ടപ്പോള്‍

K.L.T.=KERALA STATE TRIVANDRUM
KLT-തിരുവനന്തപുരം
KLQ- കൊല്ലം
KLK -കോട്ടയം
KLA- ആലപ്പുഴ
KLE - ഏറണാകുളം
KLR തൃശൂര്‍
KLP പാലക്കാട്
KLZ കോഴിക്കോട്
KLC കണ്ണൂര്‍
KLX- ആന
-------------------------
1970തുകളില്‍ ഇടുക്കിയും ,മലപ്പുറവും ഉണ്ടായപ്പോള്‍
KLM- മലപ്പുറം
KLI -ഇടുക്കി

പത്തനംതിട്ട, കാസര്‍കോട്, വയനാട് ജില്ലകള്‍ 1980 കളില്‍ ആയപ്പോള്‍

KL1, 2,3 ,4,5,6,7 ......., 15 തുടങ്ങി
ഇപ്പോള്‍ ഒരു പിടിയും ഇല്ല ;)


പിപ്പിലാഥന്‍ said...

ES thomas വീഡിയോ

https://www.facebook.com/titus.thomas.927/videos/1097609177015891/

പിപ്പിലാഥന്‍ said...

സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൃശ്യവും അദൃശ്യവുമായ / സകലത്തിന്‍റെയും സൃഷ്ട്ടാവില്‍ ഞങ്ങള്‍ വിശ്വാസിക്കുന്നു /.

ദൈവത്തിന്‍റെ ഏകപുത്രനും സകല സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനും ‍യുഗങ്ങല്‍ക്കെല്ലാം മുന്‍പേ പിതാവില്‍ നിന്ന് ജനിച്ചവനും എന്നാല്‍ / സൃഷ്ട്ടിക്കപ്പെടാത്തവനും / ഏകാകര്‍ത്താവുമായ ഈശോമശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു .
അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും / എല്ലാം സൃഷ്ട്ടിക്കപ്പെടുകയും ചെയ്തു .

മനുഷ്യരായ നമ്മുക്ക് വേണ്ടിയും നമ്മുടെ രക്ഷക്ക് വേണ്ടിയും അവിടുന്ന് സ്വര്‍ഗത്തില്‍ നിന്ന്യ ഇറങ്ങി / പരിശുദ്ധാല്‍മാവിനാല്‍ കന്യാമറിയത്തില്‍ നിന്ന് ശരീരം സ്വീകരിച്ചു / മനുഷ്യനായി പിറന്നു ./

പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിക്കുകയും സ്ലീവായില്‍ / തറക്കപ്പെട്ടു മരിക്കയും / സംസ്കരിക്കപ്പെടുകയും / എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു/

അവിടുന്ന് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തു പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു.

/ മരിച്ചവരെയും ജീവിചിരിക്കുന്നവരെയും വിധിക്കുവാന്‍ / അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു .

പിതാവില്‍ നിന്നും-പുത്രനില്‍ നിന്നും -പുറപ്പെടുന്ന / സത്യാത്മാവും ജീവാത്മാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു .

ഏകവും പരിശുദ്ധവും സ്ലൈഹീകവും സാര്‍വ്വത്രീകവുമായ സഭയിലും / ഞങ്ങള്‍ വിശ്വസിക്കുന്നു . പാപമോചനത്തിനുള്ള എകമാമോദീസയും ശരീരത്തിന്‍റെ ഉയിര്‍പ്പും / നിത്യായുസും ഞങ്ങള്‍ ഏറ്റു പറയുകയും ചെയ്യുന്നു ആമേന്‍.

പിപ്പിലാഥന്‍ said...

ശെരിയാണ് .
തജ്മഹല്‍ നിര്‍മ്മിച്ചത് ആരെന്നു ചോദിച്ചാല്‍ , ഷാജഹാന്‍ എന്ന് ഉത്തരം പറഞ്ഞാലേ പരീക്ഷക്ക്‌ മാര്‍ക്ക് ലഭിക്കൂ
എങ്കിലും സത്യം അതല്ലല്ലോ .
Ustad Isa യും പണിക്കാരും അല്ലെ അത് നിര്‍മ്മിച്ചത്‌?

എന്നതുപോലെ , പിതാവിന്‍റെ സഹായത്തോടെ, പിതാവിന്‍റെ ആവശ്യപ്രകാരം യേശു സൃഷ്ട്ടികര്‍മ്മം നടത്തി എന്ന് സാമാന്യമായി പറയാം.

പിപ്പിലാഥന്‍ said...

സാറേ അവരുടെ പഠിപ്പലുകള്‍ ഓടിച്ചു ഒന്ന് നോക്കി ,
അതില്‍ ത്രീത്വം ഒഴികെ ഒന്നുപോലും ഞാന്‍ അവരും ആയി യോജിക്കുന്നില്ല

എന്നാല്‍ പെന്തോകള്‍ അവരിലെ പല കാര്യങ്ങളും ചെയ്യുന്നു
വീണ്ടും ജനനം , ഉപദേശിക്കു കല്ല്യാണം ,
പൌരോഹിത്യം ഇല്ല
അപ്പോസ്തോലികം അല്ല
.
.
.
നിങ്ങളും അവരും ആയി കൂടുതല്‍ കാര്യങ്ങളില്‍ യോജിപ്പില്‍ ആണ് .

പിപ്പിലാഥന്‍ said...

അവനവനോ കുടുംബത്താരെങ്കിലുമോ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും,
ഭാവിയില്‍ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുവാന്‍ ചെറുതായെങ്കിലും ആഗ്രഹിക്കുന്നവരും ,
അവനവന്‍റെ സഭയിലെ പടിപ്പക്കലുകളിലെ പാളിച്ചകള്‍( ത്രീത്വം) സമ്മതിക്കില്ല
അവരുടെ ദൈവം അവരുടെ വയര്‍ ആണ്. എതിര്‍ത്താല്‍ ഭാവിയില്‍ പ്രശ്നം ആയാലോ?

ബൈബിള്‍ ഉപയോഗിച്ച് ഒരു കാശുപോലും ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ,
ഭാവിയില്‍ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുവാന്‍ ചെറുതായിപ്പോലും ആഗ്രഹിക്കാത്തവര്‍,
സത്യം വെളിച്ചു പറയുവാന്‍ ,നിലവിലുള്ള സഭാപടിപ്പിക്കലുകളെ തിരുത്താന്‍ ആരെയും പേടിക്കേണ്ടതില്ല.
കാരണം യെഹോവയാണ് അവരുടെദൈവം , യേശുവാണ് അവരുടെകര്‍ത്താവ്, അവര്‍ ആരും ത്രീത്വത്തില്‍ വിശ്വസിക്കുന്നില്ല .ത്രീയെകത്തില്‍ വിശ്വസിക്കുന്നില്ല , ഏകത്തില്‍ വിശ്വസിക്കുന്നില്ല , ബൈബിളിലും, ബൈബിള്‍ പഠിപ്പിക്കുന്ന ഏകദൈവ ത്തിലും അവന്‍റെ പുത്രനായ യേശുവിലും വിശ്വസിക്കുന്നു

പിപ്പിലാഥന്‍ said...

വെളിപാട് 1 :1 വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു യേശുവിനു കൊടുത്തു.
അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.
-----------------------------
ഇത് ഒന്ന് വിശദീകരിച്ചിട്ടു , ബാക്കി വെളിപാട് വ്യാഖ്യാനിക്കണം എന്ന് ദയവായി അപേക്ഷിക്കുന്നു.

വെളിപാട് 1 :1 മനസിലാക്കാതെ വെളിപാട് 5 ഉം , 10 ഉം 20 ഉം ഒക്കെ വ്യാഖ്യാനിച്ചാൽ

ഒന്നേ രണ്ടേ പോലും പഠിക്കാതെ കാൽകുലസിലെ anti-differentiation പഠിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ
ആനവായിൽ അമ്പഴങ്ങ , എൻ്റെ വായിൽ കുമ്പളങ്ങാ എന്നപോലെ ആകും . :)

പിപ്പിലാഥന്‍ said...

Joyikutty യേശു = ദൈവം (ക്രിസ്തു പഴയനിയമത്തില്‍) (Re-posted as reply to Bro. Sunny Mappila)..
ബൈബിള്‍ (തിരുവചനം) പൂറ്ണ്ണമായും വിശ്വസിക്കുകയും പഠീപ്പിക്കുകയും ചെയ്യുന്നത് ഏകദൈവവിശ്വാസം മാത്രമാണ്.
---------------------------
തികച്ചും ശെരിയാണ് .
ആ ദൈവത്തെയാണ് യേശു യോഹന്നാൻ 20 :17 ൽ നമ്മുക്ക് പരിചയപ്പെടുത്തി തരുന്നത്

യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു
യേശുവിന്‍റെ വാക്കുകളെ വിശ്വസിക്കാമെങ്കില്‍ ആരാണ് ദൈവം?

പിപ്പിലാഥന്‍ said...

റോമര്‍ 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.


നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.



അതാണ്‌ ഞാന്‍ പറഞ്ഞത് , സംയമനം ഇല്ലാത്തവര്‍ വിവാഹിതരായാല്‍ കിടക്ക നിര്‍മലം ആയിരിക്കണം ഏന്
അതായതു വേലക്കാരിയും , ഡ്രൈവറും അതില്‍ കേറരുത് എന്ന് .

ജോലിയില്‍ കയറണം

പിപ്പിലാഥന്‍ said...

യേശു പറയുന്നു ബൈബിളിലെ ദൈവം ഏകൻ ആണെന്ന്
യേശു പറയുന്നു ബൈബിളിലെ ഏകസത്യ ദൈവം യേശു അല്ല എന്ന്
ബൈബിൾ പറയുന്ന യേശു പഠിപ്പിക്കുന്ന അപ്പോസ്തലർ പഠിപ്പിക്കുന്ന ഏക സത്യ ദൈവം
ആരെന്നു യേശു പറയുന്ന ന്ഹാഗം നോക്കുക

യോഹന്നാൻ 17:3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

20:17
യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.


പ്രവർത്തി :7:55
അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

ഇതിനപ്പുറം ആര് പറഞ്ഞാലും തള്ളികളയാം

പിപ്പിലാഥന്‍ said...

ആരാണ് അത്ഭുതമന്ത്രി എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് വീരന്‍ എന്ന് എന്‍റെ യേശുവിനെ വിളിച്ചത്,
ആരാണ് സമാധാനപ്രഭു എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് നിത്യപിതാവ് എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് കള്ളന്‍മാരോടുകൂടി എന്‍റെ യേശുവിനെ എണ്ണിയതു?
ആരാണ് തച്ചന്‍റെ മകന്‍ എന്ന്എന്‍റെ യേശുവിനെ വിളിച്ചത് ?
അവരോടു ആണ്ആദ്യം നമ്മള്‍ സുവിശേഷം പറയേണ്ടത്.
കാരണം അവിശ്വാസികള്‍ അങ്ങനെ ഒക്കെ ചെയ്യും എന്നാണു പ്രവചനം.

അതിനർഥധം യേശു അതെല്ലാം ആണെന്നാണോ ? നിങ്ങളെപ്പോലുള്ളവർ അങ്ങനെ ആരോപിക്കും എന്നുള്ള പ്രവചനം അല്ലെ?


ഇതാണ് സിബിയുടെയും സമാനചിന്താഗതിക്കാരുടെയും പ്രശ്നം

യേശുവും , പിതാവും പരിശുദ്ധാത്മാവും പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ പ്രവാചകർ എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞിട്ടുള്ളത് എടുത്തു പറയുക .
അത് മറ്റൊരു സുവിശേഷം എന്നാണു പൗലോസ് പോലും പറയുന്നത്.

പിപ്പിലാഥന്‍ said...

അവനോ, ഇവനോ , രാമനോ , കൃഷ്ണനോ ,, അക്ബറാ ബാബറോ,
എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നം അല്ല

ഞാൻ പറയുന്നത്
ബൈബിൾ എന്ത് പറയുന്നു എന്നതാണ് ,
യേശു എന്ത് പറയുന്നു എന്നതാണ് ,
പരിശുദ്ധാത്മാവ് എന്ത് പറയുന്നു എന്നതാണ്
യോഹന്നാൻ എന്ത് പറയുന്നു എന്നതാണ്
പത്രോസ് എന്ത് പറഞ്ഞു എന്നതാണ്
പൗലോസ് എന്ത് പറയുന്നു എന്നതാണ്.

പിപ്പിലാഥന്‍ said...

ആരെങ്കിലും ആസ്ട്രളിയായില്‍ ഉണ്ടെങ്കില്‍ ഇയാള്‍ മരിച്ചു ചെന്നത്
പാതാളത്തില്‍ ആണോ , സ്വര്‍ഗത്തില്‍ ആണോ ,യാതനാസ്താലത്ത് ആണോ ബാസ്ബുര്ഖാനായില്‍ ആണോ , അബ്രാഹത്തിന്റെ അടുത്താണോ? സ്വര്‍ഗത്തില്‍ ആണോ? സ്വര്‍ഗരാജ്യത്തില്‍ ആണോ അതോ ദൈവരാജ്യത്തില്‍ ആണോ , അതോ നമ്മള്‍ കേള്‍ക്കാത്ത മറ്റു വല്ലയിടത്തും ആണോ എന്ന് അന്വഷിച്ച് പറയണം എന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. :)

പിപ്പിലാഥന്‍ said...

ചാർട്ട് ഇനിയും വരും , ഒരിക്കൽ മുനയൊടിച്ച വ്യാജ പോയിന്റ് ആവർത്തിച്ചാൽ,
ഇട്ട ചാർട്ട് ആവർത്തിച്ചിരിക്കും .

പിപ്പിലാഥന്‍ said...


യേശു ആണ് എൻ്റെ എല്ലാം എന്ന് ചുമ്മാ പറയും
ഏതു കോത്താഴത്തുകാരനും അങ്ങനെ പറയാം
കാരണം പ്രത്യേകിച്ച് ഒരു ചിലവും ഇല്ല
, എന്നാൽ യേശു പറയുന്നത് അനുസരിക്കുകയും ഇല്ല ,
കാരണം അത് അൽപ്പം പ്രയാസം ആണ് ,
എന്താ മനുഷ്യരെ നിങ്ങൾ ഇങ്ങനെ സാത്താന്റെ വലയിൽ കുടുങ്ങിക്കിടക്കുന്നത്?

പിപ്പിലാഥന്‍ said...

ദൈവം എന്നാൽ എന്ത് എന്നറിയാത്തവന് , ദൈവത്തെകുറിച്ചു പഠിപ്പിക്കാൻ എന്ത് യോഗ്യത ?

പിപ്പിലാഥന്‍ said...

Joykutty Cherian21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ "-ത്രീത്വവാദി-"യല്ല , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പല"-ത്രീത്വക്കാ-"രും ആ നാളിൽ എന്നോടു പറയും.
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
26 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
27 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”

പിപ്പിലാഥന്‍ said...

ആരെക്കുറിച്ചാണ് യെഹോവാ ഇവിടെ പറയുന്നത്?
അവനെ തകർക്കുക എന്നത്‌ യഹോവയുടെ ഇഷ്ടമായിരുന്നു;അവൻ രോഗിയാകാൻ അങ്ങ് അനുവദിച്ചു.
അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം നിറവേറും.

eshayyaa 53

പിപ്പിലാഥന്‍ said...

ഏറ്റം കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഭാഗം ആണിത്

ജല (വചനം -യേശു )ത്താലും , ആത്മാവിനാലും (ആത്മീയ ശരീരത്തിലും ) ഉള്ള പുനരുദ്ധാനം ആണ് അവിടെപ്പറയുന്ന ഈ ഭാഗം .

അല്ലാതെ പെന്തക്കോസ്തുകാർ തെറ്റിദ്ധരിച്ച ഒന്നല്ല.

പിപ്പിലാഥന്‍ said...

താങ്കളുടെ ഉള്ളിൽ ഇരിക്കുന്ന സാത്താന്
മുഴുഭൂമിയിലും , ആകാശത്തും സമുദ്രത്തിലും ഒരേസമയം പ്രവൃത്തിക്കുവാൻ , അവന്റെ സാന്നിധ്യം അറിയിക്കുവാൻ കഴിന്നുണ്ട്
എങ്കിൽ അതിനേക്കാൾ ZILLION ഗുണം ബില്യൺ മടങ്ങിനെക്കാൾ കഴിവുള്ള , നമ്മുടെ കർത്താവായ യേശുവിനു
രണ്ടുമൂന്നു പേര് കൂടുന്നിടത്ത് വരാൻ സാധിക്കില്ല എന്ന് കരുതുന്ന മനോജ് ബൈബിൾ വായിക്കാൻ തുടങ്ങണം

പിപ്പിലാഥന്‍ said...

ഉത്തരം വേണം
Nelson Abraham Abrahamആരാണ് ഇവിടെ മരിച്ചത്? നിങ്ങളുടെ യെഹോവയോ , എന്‍റെ യെഹോവയുടെ പുത്രന്‍ യേശുവോ?
1 ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?
9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

പിപ്പിലാഥന്‍ said...

പോട്ടന്മാരില്‍ പൊട്ടന്‍ ആയ ഒരാള്‍ ചോദിക്കുന്നു , യേഹോവാ ജൂതരുടെ രാജാവ്, യേശു ജൂതരുടെ രാജാവ് .
അതുകൊണ്ട് യേശു യെഹോവാ

ഈ പണ്ഡിതന്‍ അപ്പോള്‍ ദാവീദിനെ ,ശലമോനെ ഒക്കെ എന്തിനു ഒഴിവാക്കി ? അവരും യഹോവാ ആണല്ലോ ? :)

ബൈബിള്‍ വ്യാക്യാനിക്കാന്‍ കഴിവില്ല എങ്കില്‍ വല്ല മുറ്റവും അടിക്കുക വീട്ടില്‍ എങ്കിലും പ്രയോജനം കിട്ടട്ടെ,

നെല്‍സന്‍ പൊട്ടന്‍ അല്ല മഹാപണ്ടിതന്‍ തന്നെ .

ഞാന്‍ 300 ല്‍ അധികം ചോദ്യം ചോദിച്ചിട്ട് 3 വര്‍ഷം ആയി , അറിയില്ലെങ്കില്‍ പാസ്ട്ടരോട് ചോദിച്ചിട്ട് പറയൂ.

പിപ്പിലാഥന്‍ said...

വാഴയില്‍ നിന്ന് ഉണ്ടാകുന്ന വാഴകുഞ്ഞു വാഴയുടെ സൃഷ്ട്ടി എങ്കില്‍
യേശു സൃഷ്ട്ടി തന്നെ
എന്നാല്‍ , വാഴകുഞ്ഞു വാഴയുടെ സൃഷ്ട്ടി അല്ലെങ്കില്‍ യേശുവും സൃഷ്ട്ടി അല്ല
ഇതാണ് നമ്മുക്ക് മനസിലാക്കാവുന്ന പരമാവതി ലെവല്‍

പിപ്പിലാഥന്‍ said...

ഞാന്‍ എന്ത് പറയുന്നു എന്നതിനു മാത്രമേ എനിക്ക് ഉത്തരവാദിത്വം ഉള്ളൂ , നിങ്ങള്‍ എന്ത് മനസിലാക്കുന്നു എന്നതിന് ഞാന്‍ ഉത്തരവാദി അല്ല എന്ന് ആരോ പറഞ്ഞതായി വായിച്ചിട്ടുണ്ട് എന്നാല്‍ നാം എന്ത് പറയുന്നു എന്നത് പോലെ തന്നെ പ്രാധാന്യം ഉണ്ട് മറ്റുള്ളവര്‍ എങ്ങനെ അത് മനസ്സിലാക്കുന്നു എന്നുള്ളത്. ചില കാര്യങ്ങളില്‍ നാം പറയുന്നത് അതേ തലത്തില്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല കാരണം നാം അറിഞ്ഞ അല്ലെങ്കില്‍ അനുഭവിച്ച കാര്യങ്ങള്‍ അറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്തവര്‍ക്ക് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അതേ തലത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.





ദൈവം എന്നാൽ എന്താണ് എന്ന് മനസിലാക്കിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ തീരും
അത് പഠിക്കൂ

പിപ്പിലാഥന്‍ said...

ഫിലിപ്പി 2:6 മനസിലാക്കാന്‍ വേണ്ടി ഒരു രൂപകം :) അല്ലെങ്കില്‍ ഉല്‍പ്രേക്ഷ അല്ലെങ്കില്‍ താരതമ്യപഠനം
അല്ലാതെ ദൈവം പുകയാണ് എന്നല്ല. :)



2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു
__________________
അവൻ (ആത്മ)രൂപത്തില്‍ പത്തിൽ ഇരിക്കെ
ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസ (ജഡ)രൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
ദൈവരൂപം = ആത്മരൂപം
ദാസരൂപം = ജഡരൂപം



2:6 അവൻ വാദകരൂപത്തിൽ ഇരിക്കെ വാദക(അവസ്ഥ)ത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവക(അവസ്ഥ)രൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളംഭൂമിയിൽ ചെന്ന് വീഴുവോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു


2:6 നീരാവി വാദകരൂപത്തിൽ ഇരിക്കെ വാദകത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവകരൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മഴയായി പെയ്തു.

ദൈവാവസ്ഥ അഥവാ ആത്മാവസ്ഥ യെ (വാതകാവസ്ഥ ) യോടും
മനുഷ്യാവസ്ഥ അഥവാ ജഡാവസ്ഥ യെ ( ദ്രാവകാവസ്ഥ ) യോടും
തുലനം ചെയ്തു മനനം ചെയ്‌താല്‍ , മനുജകുലത്തില്‍ ജനിച്ചവര്‍ക്കു പ്രത്യേകിച്ച് ഒരു വിവരണം വേണ്ടിവരില്ല

പിപ്പിലാഥന്‍ said...

നാമത്തില്‍

പുറപ്പാട് 5:23
ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
------------------------
യെഹോവയുടെ നാമത്തില്‍ ചെന്നവന്‍ യെഹോവാ ആണോ?


ആവര്‍ത്തനം 18:19
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
-------------------------------------
യെഹോവയുടെ നാമത്തില്‍ പറയുന്നവന്‍ യെഹോവാ ആണോ ?

ആവര്‍ത്തനം :18:22
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
---------------------------------
യെഹോവയുടെ നാമത്തില്‍ പറയുന്നവന്‍ യെഹോവാ ആണോ ?

ആവര്‍ത്തനം 21 :5
പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിൻപ്രകാരം സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.
-------------------
ലേവി പുരോഹിതര്‍ യെഹോവാ ആണോ?


1 സാമുവല്‍ 17:45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
--------------------------------------
യെഹോവയുടെ നാമത്തില്‍ ചെന്ന ദാവീദു ദാവീദ് യെഹോവാ ആയിരുന്നോ?


2 ദിന വൃത്താന്തം :33:18
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ
------------------------------------
യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാര്‍ യെഹോവാ ആയിരുന്നോ


എസ്തേര്‍2:22
മൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ച
-------------------------------------------
മൊർദ്ദെഖായിയുടെ നാമത്തിൽ അറിയിച്ച എസ്ഥേർ മൊർദ്ദെഖായി ആയിരുന്നോ?


എങ്കില്‍ പിതാവിന്‍റെ നാമത്തില്‍ വന്ന യേശു പിതാവ് എന്ന് സമ്മതിക്കാം

പിപ്പിലാഥന്‍ said...

സങ്കീര്‍ത്തനം 91:1
പലര്‍ക്കും ഉള്ള ഒരു തെറ്റിദ്ധാരണ

അത്യുന്നതന്റെ മറവിൽ വസിക്കുന്ന യെഹോവാ ഭക്തനെ കുറിച്ചാണ് എന്ന് ഒരു ശതമാനം ആളുകള്‍ പോലും എന്തുകൊണ്ട് മനസിലാക്കുന്നില്ല ?


1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.

പിപ്പിലാഥന്‍ said...

മിസ്രയിം വിശ്വാസം പിന്‍പറ്റുന്ന താങ്കളെ എന്തുകൊണ്ട് ഞാന്‍ ജാതീയന്‍ എന്ന് വിളിക്കുന്നില്ല
കാരണം അവരിലെ എല്ലാ വിശ്വാസവും താങ്കള്‍ ചെയ്യുന്നില്ല എന്നതുകൊണ്ടാണ്.
ബൈബിള്‍ സത്യങ്ങള്‍ പറയുമ്പോള്‍ ആ ഉപദേശം മറ്റേതെങ്കിലും സഭകള്‍ അവരുടെ പല ഉപദേശങ്ങളില്‍ ഒന്നായി പഠിപ്പിച്ചാല്‍ , അവരുടെ ഒരു ഉപദേശം ( ബൈബിള്‍ സത്യം ) മാത്രം ശേരിയെന്നുപറയുന്ന ഒരാളെ ആ സഭാകാരന്‍ എന്ന് പറയണമെങ്കില്‍ ,
അസാമാന്യ വിവരക്കേട് തന്നെ വേണം .
യെഹോവാസാക്ഷികള്‍ എന്നെ ജാതി എന്നാണു പറയാറ്
ഞങ്ങളുടെ സഭക്കാര്‍ എന്നെ പെന്തക്കോസ്ത് എന്നും
വാദങ്ങളില്‍ തോല്‍ക്കുമ്പോള്‍, ഉത്തരം ഇല്ലാതാകുമ്പോള്‍ ആണ് സാധാരണ ഇങ്ങനെ ഉള്ള ജല്പനങ്ങള്‍

പിപ്പിലാഥന്‍ said...

ഒരിക്കലും മാറ്റാന്‍ പാടില്ലാത്ത നാമം ,
എക്കാലവും സ്ഥിരമായ നാമം ,
എന്നേക്കും ഉള്ള നാമം ,
എല്ലാ തലമുറകളും വിളിക്കേണ്ട നാമം ,
ഏതു നാമത്താൽ സർവശക്തനെ എക്കാലവും ഓർമ്മിക്കണം എന്ന് പറഞ്ഞുവോ ,
ആ നാമം ശത്രു പല മുടന്തൻന്യായങ്ങൾ പറഞ്ഞു ബൈബിളിൽ നിന്നും മാറ്റി .
അതോടെ ജനം കൺഫ്യു ഷൻ ആയി , തോന്നും പാടി ബൈബിൾ വിവർത്തിച്ചു കുളമാക്കി
പ്രയോജനം ശത്രുവിന് മാത്രം .

പിപ്പിലാഥന്‍ said...

Color Spectrum
https://www.google.com/search?q=color+spectrum+wavelength&espv=2&biw=1600&bih=794&tbm=isch&imgil=WeOno25D4O1x7M%253A%253BgAg8DwkauFMMTM%253Bhttps%25253A%25252F%25252Fwww.d.umn.edu%25252F~mharvey%25252Fth1501color.html&source=iu&pf=m&fir=WeOno25D4O1x7M%253A%252CgAg8DwkauFMMTM%252C_&usg=__eoMvpkyia7sL8RkHQFi3KcSYGYA%3D&ved=0ahUKEwjmn86A3pXSAhVJLyYKHdPPAEcQyjcIOg&ei=7TCmWKb1HMnemAHTn4O4BA#imgrc=KJSNzu3Rsir7oM:

പിപ്പിലാഥന്‍ said...

സിംഹാസനത്തിന്‍റെ വലതു ഭാഗത്ത് ഇരുന്നു
heb 12:2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

പിപ്പിലാഥന്‍ said...

ബൈബിള്‍ മനുഷ്യനുള്ളതാണ് ,
മലാഖാമാര്‍ക്ക് ഉള്ളതല്ല ,
യേശുവിനുള്ളതല്ല
സത്താനുള്ളതല്ല ,
മൃഗങ്ങല്‍ക്കുല്ലതല്ല
സസ്യങ്ങള്‍ക്കുള്ളതും അല്ല
ആണോ?

പിപ്പിലാഥന്‍ said...

"I and My Father are One. എന്നത് തന്നെ ആണ് ഏറ്റം വലിയ തെളിവ്
me and my father is one എന്നായിരുന്നു എങ്കില്‍ സംശയം എങ്കിലും അവശേഷിച്ചേനെ
i am the father എന്നാണെങ്കിലും കഴംപുണ്ടാകുമായിരുന്നു

പിപ്പിലാഥന്‍ said...

ആദി



ബൈബിള്‍ മനുഷ്യനുള്ളതാണ് ,
മലാഖാമാര്‍ക്ക് ഉള്ളതല്ല ,
യേശുവിനുള്ളതല്ല
സത്താനുള്ളതല്ല ,
മൃഗങ്ങല്‍ക്കുല്ലതല്ല
സസ്യങ്ങള്‍ക്കുള്ളതും അല്ല
ആണോ?

എങ്കില്‍ അവിടെ പറയുന്ന ആദി മനുഷ്യന്‍റെ ആദി ആണ്
മാലാഖാമാരുടെയോ , യേശുവിന്റെയോ ആദി അതുക്കും ഏറെ പിറകില്‍ ആണ്.

വൃത്താന്തം: ഒന്നാം പുസ്തകം
15:13
ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

ഉല്‍പ്പത്തി
13:3
അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

സദൃശ്യവാക്യങ്ങൾ
8:23
ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
:20:21
ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.


ദാനീയേലിൻറെ പുസ്തകം 8:1
ദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.


യിരെമ്യാപ്രവാചകൻറെ പുസ്തകം:7:12
എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ

ജോണ്‍10:40
അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.


ജോണ്‍12:16
ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.


ജോണ്‍6:4
അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ11:15
ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.

പിപ്പിലാഥന്‍ said...

ഒരു സുവിശേഷവും,
3 ലേഖനവും ,
വെളിപാടും എഴുതിയ യോഹന്നാൻ ആയിരുന്ന തരം ക്രിസ്ത്യാനി ആയിരിക്കണം.

അല്ലാതെ താങ്കളെപ്പോലെ തരം താഴ്ന്ന ഇനം ഒരു ക്രിസ്ത്യാനി ( ത്രീത്വാനി ) അല്ല ആകേണ്ടത്.

യോഹന്നാന്‍ 20:30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.

31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

വചനം ദൈവം ആയിരുന്നു-സുവിശേഷം
ഞാനും പിതാവും ഒന്നാകുന്നു -സുവിശേഷം
എന്നെകണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു -സുവിശേഷം
തോമസ്‌ എന്‍റെ ദൈവമേ എന്ന് പറഞ്ഞു -സുവിശാശം
സത്യ ദൈവം - 1 യോഹന്നാന്‍
ആദിയും അന്തവും -വെളിപാട്
ഇത്രയും വാക്യങ്ങള്‍ ആണ് യോഹന്നാന്‍റെ എഴുത്തുകള്‍ ഉപയോഗിച്ച് , സാത്താന്‍ സത്യവിശ്വാസികളെ
തെറ്റിദ്ധരിപ്പിക്കുന്നത് . (സാത്താന്‍റെ മനുഷ്യരെ ദുരുപയോഗിച്ചു കൊണ്ട്) .

ഇത് നിങ്ങള്‍ മനസിലാക്കിയതില്‍ പറ്റിയ തെറ്റാണ് എന്ന് എത്ര തവണ തെളിയിച്ചു . എന്നെ വിശ്വസിക്കേണ്ട,
ഇത് എല്ലാം എഴുതിയ യോഹന്നാന്‍ പറയുന്ന വ്യാഖ്യാനം വിശ്വസിക്കാമോ?

യോഹന്നാന്‍ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

നമ്മുടെ ദൈവം എന്നല്ല ദൈവപുത്രന്‍ എന്നാണു ഇതെല്ലാം എഴുതിയ യോഹന്നാന്‍റെ വ്യാഖ്യാനം .
അതില്‍ ഉപരി വ്യാഖ്യാനിക്കാന്‍ നമ്മുക്ക്
ആര്‍ക്കാണ് അധികാരം ?

പിപ്പിലാഥന്‍ said...

ആദം പാപം ചെയ്യുന്നതിന് മുൻപ് , ആശാൻ മുഴുമനുഷ്യവർഗ്ഗത്തിന്റെമൊത്തം വിലയുടെ ആകെത്തുകയെക്കാൾ വിലയുള്ളവൻ ആയിരുന്നു എന്നുമനസിലാക്കുന്നതിൽ വന്ന അപാകത ആണ് , ചിലരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

പിപ്പിലാഥന്‍ said...

യേശു ജീവിക്കുന്നത് ആരുമൂലം ആണ് എന്നാണു യേശു പറയുന്നത്?


യോഹന്നാൻ 6:32
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
6:33
ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു” എന്നു പറഞ്ഞു.
6:38
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
:39
അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം
6:40
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”
6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും
------------------------------------
യേശു ജീവിക്കുന്നത് ആരുമൂലം ആണ് എന്നാണു യേശു പറയുന്നത്?

പിപ്പിലാഥന്‍ said...

മഹാരഥന്‍മാര്‍ എന്ന് ചിലസഭകള്‍ തെറ്റിദ്ധരിച്ചിരുന്ന അനേകര്‍ കഴിഞ്ഞ 5 വര്‍ഷം ആയി ഇവിടെ വന്നു ,
പല പേരുകളില്‍,
പല ഗ്രൂപ്പുകളില്‍ ,
ഒരു കാര്യം പോലും തെളിയിക്കാന്‍ ആവാതെ എല്ലാവരും കളംഒഴിഞ്ഞു ,
ഇതിലാര്‍ക്കും,
ത്രീത്വം ഉണ്ട് എന്നോ
യേശുവിനു ഒരു പിതാവില്ല എന്നോ,
യേശുവിനു ഒരു ദൈവം ഇല്ല എന്നോ,
പൌരോഹിത്യം നിന്നു എന്നോ ,
തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
ഇനിയുംപലരും വരും പോകും
എന്നാല്‍, ദൈവേഷ്ട്ടം എങ്കില്‍ ,
ഈ എളിയവന്‍ ഇവിടെ തന്നെ കാണും .

ശാലോം ..

പിപ്പിലാഥന്‍ said...

ബഹുമാനപ്പെട്ട പല പണ്ഡിതന്മാരും ആയി ഒറ്റക്കും പെട്ടെക്കും ഒക്കെ ചർച്ച ചെയ്തിട്ട് , സാദാ എന്നെപ്പോലുള്ള മനുഷ്യർ തുടങ്ങി പാസ്റ്റർ സെൻട്രൽ പാസ്റ്റർ അച്ഛൻ മെത്രാൻ , മൂപ്പൻ ....പലരും പണ്ഡിതവേഷം ധരിച്ച പാമരന്മാർ തന്നെയാണ് .

ഹെരോദ് എന്നാൽ അത് ഒരു വ്യക്തി
കൈസർ എന്നാൽ അതും ഒരു വ്യക്തി
ഫറവോൻ എന്നാൽ അതും ഒരു വ്യക്തി
ദൈവം എന്നാൽ അതും ഒരു വ്യക്തി
കർത്താവ് എന്നാൽ അതും ഒരു വ്യക്തി
എന്നൊക്കെയാണ് ധരിച്ചു വശായിരിക്കുന്നതു
പാവങ്ങൾ , അതുകൊണ്ടു തന്നെ അവരിൽ പാപം കാണില്ല

പിപ്പിലാഥന്‍ said...

ഇവിടെയും കള്ള ജൂതക്കൂട്ടം പറഞ്ഞതാണ് നിങ്ങളിൾ വേദം ആയി എടുക്കുന്നത് ,
യേശു അതിനെ തിരുത്തിയതിനു പുല്ലു വില .


നീ നിന്നെത്തന്നെ ദൈവം ആക്കുന്നു എന്ന് ജൂതർ ആരോപിച്ചപ്പോൾ ,
ദൈവപുത്രൻ എന്ന് തന്നെയല്ലേ യേശു ജൂതരെ തിരുത്തിയത് ജോൺ 10 :36

10:36 ആണ് അവസാനമായിഅത് തീർപ്പു കൽപ്പിക്കുന്നത് .

നിങ്ങളെപ്പോലെ തന്നെ, ജൂതരും 10: 29 കാണാതെ 10:30 പൊക്കിപ്പിടിച്ചു കുറ്റം ആരോപിച്ചപ്പോൾ ആണ് യേശു 10:36 പറഞ്ഞു കാര്യം ക്ളീയർ ആക്കുന്നത്.

ഞങ്ങള്‍ മെത്രാനെ പിതാവേ എന്നും മാര്‍പ്പാപ്പയെ പരിശുദ്ധപിതാവേ എന്നും വിളിച്ചാല്‍ അത് ശെരിയാണോ?


പിപ്പിലാഥന്‍ said...

ബൈബിള്‍ മനുഷ്യനുള്ളതാണ് ,
മലാഖാമാര്‍ക്ക് ഉള്ളതല്ല ,
യേശുവിനുള്ളതല്ല
സത്താനുള്ളതല്ല ,
അതുകൊണ്ട് തന്നെ, യേശുവിന്‍റെ ആരംഭമോ മാലഖാമാരുടെ തുടക്കാമോ , സാത്താന്‍റെ ഉത്ഭാവമോ ബൈബിളില്‍ പറയുന്നില്ല .
അത് മനുഷ്യന്‍ അറിയേണ്ട കാര്യം ആയിരുന്നു എങ്കില്‍ , ദൈവം അത് എവിടെങ്കിലും രേഖപ്പെടുത്തിയേനെ
ബൈബിള്‍ പറയാത്ത കാര്യം നമ്മള്‍ ചര്ച്ചചെയ്യാണോ?

“Speak What the Bible Speaks; Be Silent What the Bible is Silent”

പിപ്പിലാഥന്‍ said...

john 14:20
ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.

അതായതു ശിവകുമാര്‍ യേശുവിലും , യേശു പിതാവിലും ആണെന്ന് , അത് മനസിലാകണം എങ്കില്‍ സമയം എടുക്കും എന്ന് മാത്രം .
അതുകൊണ്ട്
ശിവകുമാര്‍ പിതാവ് ആകുന്നില്ല
ശിവകുമാര്‍ യേശു ആകുന്നില്ല
യേശു പിതാവ് ആകുന്നില്ല ,
പിതാവ് ശിവകുമാര ആകുന്നില്ല ,
യേശു ശിവകുമാര്‍ ആകുന്നില്ല .
ഉണ്ടോ ?

പിപ്പിലാഥന്‍ said...

"നമ്മുടെ ദൈവത്തെ" ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് പറഞ്ഞത് എന്‍റെ കര്‍ത്താവാണ്. :)

സ്തെഫനോസു കാണും മുന്‍പാണ് യേശു പറഞ്ഞത് ,

കണ്ടാല്‍ മരിക്കും എന്നാണു വചനം , പരിശുദ്ധാത്മാവില്‍ നിറഞ്ഞു കണ്ടു , എന്നിട്ടുപോലും വചനം പോലെ ഉടനെ മരിച്ചു.

പിപ്പിലാഥന്‍ said...

യേശുവിന്‍റെയും , പിതാവിന്റെയും , പരിശുദ്ധാത്മാവിന്റെയും വാക്കുകളെ തമസ്കരിക്കാന്‍ , പ്രവാചന്റെ വാക്കുകള്‍ക്കു ശക്തിയില്ല മക്കളെ

പിപ്പിലാഥന്‍ said...

ES THOMAS 02-18-17
Deity of Christ Defended-pat 1

https://www.facebook.com/groups/599158390179756/permalink/1207122642716658/


ES THOMAS 02-18-17
Deity of Christ Defended-pat 2
https://www.facebook.com/groups/509071885871960/permalink/1195072710605204/

പിപ്പിലാഥന്‍ said...

ചേട്ടന്റെ തലച്ചോർ സാത്താന് പണയം വച്ചിട്ടില്ല എങ്കിൽ ഇത് മനസിലാകും ,
അല്ലെങ്കിൽ തമാശുകാരനായ യേശു എന്ന് പറഞ്ഞു തടിയയൂരാം

In John 20:23, Jesus tells His disciples, “If you forgive anyone his sins, they are forgiven; if you do not forgive them, they are not forgiven."

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു;
Like · Reply · 1 min
സണ്ണി മാപ്പിള
സണ്ണി മാപ്പിള യേശുവിന്‍റെ വാക്കുകള്‍ വെറും വാക്കായി കാണുന്ന വര്‍ഗം , എങ്ങനെ ക്രിസ്ത്യാനി എന്ന് പറഞ്ഞു നടക്കും?

പിപ്പിലാഥന്‍ said...

യേശുവിന്‍റെ വാക്കുകളെ വിശ്വസിക്കാന്‍ ഉദാഹരണം തേടുന്ന അവിശ്വാസി.

Nelson ചേട്ടന്റെ തലച്ചോർ സാത്താന് പണയം വച്ചിട്ടില്ല എങ്കിൽ ഇത് മനസിലാകും ,
അല്ലെങ്കിൽ തമാശുകാരനായ യേശു എന്ന് പറഞ്ഞു തടിയയൂരാം

In John 20:23, Jesus tells His disciples, “If you forgive anyone his sins, they are forgiven; if you do not forgive them, they are not forgiven."

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു;

യേശുവിന്‍റെ വാക്കുകള്‍ വെറും വാക്കായി കാണുന്ന വര്‍ഗം , എങ്ങനെ ക്രിസ്ത്യാനി എന്ന് പറഞ്ഞു നടക്കും?

പിപ്പിലാഥന്‍ said...

Roy Thampi പൗലോസ് വ്യക്തമായി പറയുന്നത് ഏക ഭാര്യയുടെ ഭർത്താവായിരിക്കണം ...ഒന്നിൽ കൂടുതൽ ഉള്ളതാകാൻ പാടില്ല എന്നും അനുമാനിക്കാം
Like · Reply · 10 mins
സണ്ണി മാപ്പിള
സണ്ണി മാപ്പിള ചെറുപ്പത്തിലെ വിവാഹം സാധാരണമായിരുന്ന,
ബഹുഭാര്യാത്വം , നിലനിന്നിരുന്ന , അസന്മാര്‍ഗികത കളിയാടിയിരുന്ന , യേശുവിനെയോ, യെഹോവയെയോ അറിയാത്ത സമൂഹത്തില്‍
( കൊരിന്തില്‍) സുവിശേശീകരണം നടത്തിയ പൌലോസ് , അവിടെ ശിശ്രൂഷയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മത്സരം ഉണ്ടായപ്പോള്‍ ( കൂടുതലും ഒന്നിലതികം സംബന്ധവും അതില്‍ കുട്ടികളും ഉള്ളവര്‍)
ചെയ്ത ഒരു തെരഞ്ഞെടുപ്പ് മാനദന്ണ്ടം ( Filtering ) ആണ് , ഏകാഭാര്യത്വം ഉള്ളവന്‍ എന്ന് .

കാരണം , പ്രായപൂര്‍ത്തിയായവര്‍വിവാഹം കഴിക്കാത്തവര്‍ ഇല്ലാത്തതുകൊണ്ടും, മഹാഭൂരിപക്ഷത്തിനും ഒന്നിലധികം ചിന്നവീടുകള്‍ ഉള്ളതുകൊണ്ടും ഒരുഭാര്യയുള്ളവനെ ആക്കാന്‍ ആവശ്യപ്പെടുന്നു.

അല്ലാതെ മെത്രാന്‍ വിവാഹിതന്‍ ആയിരിക്കണം എന്നല്ല പറഞ്ഞത്.

പിപ്പിലാഥന്‍ said...

യോഹന്നാന്‍ സുവിശേഷം എഴുതിയപ്പോള്‍ , എന്തൊക്കെ എഴുതിയോ അതെല്ലാം എഴുതിയത്
യേശു ദൈവം എന്ന് അറിയിക്കാന്‍ അല്ല യേശു ദൈവപുത്രന്‍ എന്ന് പഠിപ്പിക്കാന്‍ ആണെന്ന് യോഹന്നാന്‍ തന്നെ സംഗ്രഹിക്കുംപോള്‍ , അതും കടന്നുള്ള വ്യാഖ്യാനം സാത്താനില്‍ നിന്നെ വരൂ..
.............
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

മനുഷ്യരോട് ദൈവത്തെ താരതമ്യം ചെയ്യുകയാണോ... താങ്കൾ...
____________



അത് തെറ്റാണെങ്കില്‍ ആദ്യം കല്ല്‌ എറിയേണ്ടത്
യോഹന്നാൻ:20:21
യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞ.
യേശുവിനെ അല്ലെ?   കാര്യങ്ങള്‍ ഗ്രഹിക്കുക .

പിപ്പിലാഥന്‍ said...


ദൈവം അയച്ച യേശു

യോഹന്നാൻ 3:17
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ

1 യോഹന്നാൻ :4:14
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

യോഹന്നാൻ:6:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ :6:29
യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ:10:36
ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?

യോഹന്നാൻ:11:42
നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‌ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.

യോഹന്നാൻ:20:21
യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.


യോഹന്നാൻ:5:36
എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.

യോഹന്നാൻ :6:40
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”

യോഹന്നാൻ:5:38
അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ

.യോഹന്നാൻ:7:29
ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു.

യോഹന്നാൻ:8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
യോഹന്നാൻ:17:3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

യോഹന്നാൻ:17:8
നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
യോഹന്നാൻ :17:21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.








യെശയ്യാവു:45:21
നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

യെശയ്യാവു:49:6
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.

യെശയ്യാവു:53:10
എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

പിപ്പിലാഥന്‍ said...

എന്താണ് നിങ്ങള്‍ യേശു പറഞ്ഞത് നോക്കാതെ,
ഒന്നുകില്‍ പഴയനിയമത്തില്‍ ,
അല്ലെങ്കില്‍ ലേഖനങ്ങളിലും പ്രവൃത്തിയിലും,
അല്ലെങ്കില്‍ , ആദ്യവാചകം പോലും മനസിലാക്കാത്ത വെളിപാടിലും കിടന്നു ഉരുളുന്നത് ?
യേശുവിന്‍റെ വാക്കുകളെ നിങ്ങള്‍ അത്ര വെറുക്കുന്നത് എന്തുകൊണ്ടാണ് ത്രിമൂര്‍ത്തിവാദികളെ?


ദൈവം അയച്ചവനാണ് പുത്രന്‍ , ആ പുത്രനായ യേശുവിനെ , ക്രിസ്തു ആക്കിയത് നമ്മുടെ ദൈവം ആണ്.

പിപ്പിലാഥന്‍ said...

മാറ്റമില്ലാത്ത പേർ ഒരുനാളും മാറില്ല ,
യേശുപോലും ആ പറഞ്ഞത്

ഇങ്ങനെ മത്തായി 22: 36"Teacher, which commandment in The Written Law is the greatest?" 37Yeshua said to him, "You shall love THE LORD JEHOVAH your God from all your heart and from all your soul and from all your power and from all your mind

യേശുവാ പറഞ്ഞു ജെഹോവായ ദൈവത്തെ നിന്റെ പൂർണാത്മാവോടും , പൂര്ണഹൃദയത്തോടും ,പൂർണ ശക്തിയോടും കൂടി സ്നേഹിക്കുക എന്ന്

എന്നാൽ പിന്നീട് വന്ന എഴുത്തുകളിൽ എല്ലാം ജെഹോവാ എന്ന പേര് മാറ്റിക്കളഞ്ഞു

കാരണം 1 ആ നാമം എഴുതുകയോ , ഉച്ചരിക്കുകയോ ചെയ്യുന്നത് പാപം ആയി അന്ന് കരുതിയിരുന്നു.

പിപ്പിലാഥന്‍ said...

ഇതാണ് യേശു പറഞ്ഞത്
23:9
ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.

അല്ലാതെ
യേശു നിത്യപിതാവാണ് എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല ,
നിത്യപിതാവ് എന്ന് വിളിക്കപ്പെടും
മന്ത്രി എന്ന്
കള്ളന്‍മാരോടുക്കൂടി എന്നപ്പെടും
നിയമലംഖകരോട് കൂടി എന്നപ്പെടും
ശക്തന്ദൈവം എന്ന് വിളിക്കപ്പെടും
എന്നാണു ,അത് ചെയ്യുന്നതോ നിങ്ങളെപ്പോലുള്ള അവിശ്വാസികള്‍
അല്ലാതെ ഇതെല്ലാം ആണെന്നല്ല ഏശയ്യാപ്രവചിച്ചത് .
അതും ഇതുവരെ മനസിലായില്ലേ?

പിപ്പിലാഥന്‍ said...

യോഹന്നാന്‍ എഴുതിയത് എന്താണ് എന്ന് ഏറ്റം നന്നായി വ്യാഖ്യാനിക്കാന്‍ അധികാരം യോഹന്നാനാണ് .
അല്ലാതെ വായിക്കുന്നവനല്ല , വഴിപോക്കനും അല്ല . 


യോഹന്നാന്‍ സുവിശേഷം എഴുതിയപ്പോള്‍ , എന്തൊക്കെ എഴുതിയോ അതെല്ലാം എഴുതിയത്
യേശു ദൈവം എന്ന് അറിയിക്കാന്‍ അല്ല യേശു ദൈവപുത്രന്‍ എന്ന് പഠിപ്പിക്കാന്‍ ആണെന്ന് യോഹന്നാന്‍ തന്നെ സംഗ്രഹിക്കുംപോള്‍ , അതും കടന്നുള്ള വ്യാഖ്യാനം സാത്താനില്‍ നിന്നെ വരൂ..
.............
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു

പിപ്പിലാഥന്‍ said...

ഞാനും റെജീവും കൂടി നമ്മുക്ക് നമ്മുടെ സാദൃശ്യത്തില്‍ "ദാപോക്കിയെ " ഉണ്ടാക്കാം എന്ന് പറഞ്ഞു "ദാപോക്കിയെ " ഉണ്ടാക്കിയിട്ട്
മനുഷ്യന്‍റെ സാദൃശ്യത്തില്‍ "ദാപോക്കിയെ " ഉണ്ടാക്കി എന്ന് പറഞ്ഞാല്‍ എന്താണ് അതില്‍ അപാകത?

അതുകൊണ്ട് ഞാനും റെജീവും ത്രീയെകന്‍ അല്ലെങ്കില്‍ ത്രീത്വം എന്ന് പറയണം എങ്കില്‍ , അത് പറയുന്നവന്‍ വിവരക്കേടില്‍ Phd എടുത്തവര്‍ ആയിരിക്കണം.

പിപ്പിലാഥന്‍ said...

യോഹന്നാന്‍ എഴുതിയത് എന്താണ് എന്ന് ഏറ്റം നന്നായി അറിയുന്നത് യോഹന്നാനു തന്നെയല്ലേ? ,

അപ്പോള്‍ യോഹന്നാന്‍ തന്നെ അത് വ്യാഖ്യാനിച്ചാല്‍ അതാണ്‌ ഏറ്റം സത്യസന്ധമായ വ്യാഖ്യാനം, എന്നകാര്യത്തില്‍ രണ്ടു പക്ഷം ഉണ്ടാവില്ല.

അല്ലാതൊ വ്യാഖ്യാനിക്കേണ്ടത് അത് വായിക്കുന്നവനല്ല , വഴിപോക്കനും അല്ല . 


യോഹന്നാന്‍ സുവിശേഷം എഴുതിയപ്പോള്‍ , എന്തൊക്കെ എഴുതിയോ അതെല്ലാം എഴുതിയത്
യേശു ദൈവം എന്ന് അറിയിക്കാന്‍ അല്ല യേശു ദൈവപുത്രന്‍ എന്ന് പഠിപ്പിക്കാന്‍ ആണെന്ന് യോഹന്നാന്‍ തന്നെ സംഗ്രഹിക്കുംപോള്‍ , അതും കടന്നുള്ള വ്യാഖ്യാനം സാത്താനില്‍ നിന്നെ വരൂ..
.............
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു

പിപ്പിലാഥന്‍ said...

യേശു ഈഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍,
നമ്മുടെ സര്‍വശക്തനായ ദൈവം ആയിരുന്നു എങ്കില്‍,
യേശുവിനെ വളര്‍ത്തിയത്,മാതാവ് ആയിരുന്നു എങ്കില്‍ .
യേശുവിനെ പ്രസവിച്ചത്, മാതാവ് ആയിരുന്നു എങ്കില്‍ .
മാതാവിനെ ദൈവമാതാവ് എന്ന് വിളിക്കരുത് എന്ന്പറയുന്നത് വങ്കത്തരം അല്ലെ?

പിപ്പിലാഥന്‍ said...

പിതാവ് ,പുത്രന്‍ ,പരിശുദ്ധാത്മാവ്, മത്തായി , മാര്‍കോസ് , ലൂക്കാ , യോഹന്നാന്‍ , പത്രോസ് , എന്നിവര്‍ പരിചയപ്പെടുത്തുന്ന ദൈവം അല്ലാതെ മറ്റൊരു ദൈവം ക്രിസ്ത്യാനിക്ക് ഉണ്ടാകാന്‍ പാടില്ല . ഉള്ളവന്‍ യേശുവിനുള്ളവന്‍ അല്ല . ഇവര്‍ക്കെല്ലാം ഒരേസമയം തെറ്റുമെന്നുകരുതുകയും ,

ത്രീയേക ,ത്രീത്വവാദികള്‍ തെറ്റുകയില്ലെന്നും കരുതുവാന്‍ ഞാന്‍ എന്‍റെ തലച്ചോറും , ആത്മാവും സാത്താന് അടിയറ വെച്ചിട്ടില്ല.

പിപ്പിലാഥന്‍ said...

മലയാളം ബൈബിൾ :
കർത്താവു എന്ന വാക്കിന്റെ പിന്നിലെ മറിമായങ്ങളും
യേശുവിനെ സര്‍വശക്തനായ ദൈവമാക്കാനുള്ള പെടാപ്പാടുകളും
-------------------------------------------------------------------------------
ക്രിസ്ത്യാനികൾ പലപ്പോഴും സര്‍വശക്തനായ ദൈവമെന്ന തെളിവായി ഉദ്ദരിക്കുന്ന ഒരു കാര്യം യേശുവിനെ ശിഷ്യന്മാർ കർത്താവു എന്ന് വിളിച്ചു എന്നതാണ് .
യേശുവിനെ ശിഷ്യൻമാർ വിളിച്ചതായി ഒറിജിനൽ സുവിശേഷങ്ങളിൽ കാണുന്നത് കുരിയോസ്( κύριος ) എന്ന പദമാണ്‌
കുരിയോസ് (κύριος )എന്ന വാക്ക് ആണ് മലയാളം പരിഭാഷകർ കർത്താവു എന്ന് മലയാളത്തിൽ പരിഭാഷപ്പെടുതിയിരിക്കുന്നത് .
കുരിയോസ് (κύριος ) എന്ന വിശേഷണം സര്‍വശക്തനായ ദൈവത്തിനു മാത്രമേ ഉപയോഗിക്കാവൂ ആയതിനാൽ യേശുസര്‍വശക്തനായ ദൈവമാണ് എന്ന് അവർ വാദിക്കുന്നു .
Κυρίῳ = കുരിയോസ് എന്ന പദം ദൈവത്തിനു മാത്രം ഉപയോഗിക്കപ്പെടുന്നതോ????
കുരിയോസ് എന്നു ഒരാളെ വിളിച്ചാല്‍ അയാള്‍ ദൈവമാണ് എന്ന് അര്‍ത്ഥമോ????
ഈ വിഷയം ആണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്
കുരിയോസ് എന്ന ഗ്രീക്ക് പദം സുവിശേഷങ്ങളിൽ യേശുവിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് മറ്റു മനുഷ്യർക്കും ഉപയോഗിച്ചിട്ടുള്ളതായി കാണാം .
ഇതേ വാക്ക് തന്നെ യജമാനൻ എന്ന അർത്ഥത്തിൽ മനുഷ്യരെ വിളിക്കുവാൻ പുതിയ നിയമത്തിൽ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്
ഇത് കൂടാതെ ഗ്രീക്ക് പഴയനിയമത്തില്‍ അനേകരെ κύριε =കര്‍ത്താവേ വിളിച്ചിരിക്കുന്നതായും കാണാം,
ആദ്യം പുതിയ നിയമത്തിൽ
κύριε =കര്‍ത്താവേ എന്നു ദൈവത്തെയോ ദൈവപുത്രനെയോ അല്ലാതെ കൂടാതെ മറ്റുള്ളവരെ സംബോധന ചെയ്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കാം
-----------------------------------------------------------------
1- കോതമ്പിന്റെ ഇടയിൽ കള വിതെച്ച ഉപമയിലെ വീട്ടുടയവനെ തന്റെ ദാസന്മാര്‍ വിളിക്കുന്നതു κύριε/ 'കര്‍ത്താവേ' എന്നാണു (മത്തായി .13:27 )
------------------------------------------------------------------------------
2- പരദേശത്തു പോകുമ്പോള്‍ തന്റെ ദാസന്മാര്‍ക്ക് താലന്തു കൊടുക്കുന്ന മനുഷ്യന്റെ ഉപമയിലേ യജമാനന്റെ ദ്രവ്യം എന്നതിനു τὸ ἀργύριον τοῦ κυρίου/ The silver of the Lord എന്നും യജമാനനേ എന്ന് സംബോധന ചെയ്യുന്നിടത്ത് കര്‍ത്താവേ എന്ന് അര്‍ത്ഥമുള്ള κύριε / കുരിയേ എന്ന പദം ആണുപയോഗിച്ചിരിക്കുന്നത് , മത്തായി . 25:18-20, 22, 24.
-------------------------------------------------------------------------
3 മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനെ വിളിക്കുന്നു കര്‍ത്താവേ(കുരിയോസ്) എന്ന്, . മത്തായി 27:63.
-----------------------------------------------------
4 - പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനെ വിളിക്കുന്നു : κύριε / കര്‍ത്താവേ യോഹന്നാൻ :12:21

പിപ്പിലാഥന്‍ said...

പാസ്റ്റര്‍ കോശി സഭയില്‍ വച്ച്നമ്മുക്ക് നമ്മുടെ സാദൃശ്യത്തില്‍ "ദാപോക്കിയെ " ഉണ്ടാക്കാം എന്ന് സഹായിയോടു പറഞ്ഞു<
"ദാപോക്കിയെ " ഉണ്ടാക്കിയിട്ട്
മനുഷ്യന്‍റെ സാദൃശ്യത്തില്‍ "ദാപോക്കിയെ " ഉണ്ടാക്കി എന്ന് പറഞ്ഞാല്‍ എന്താണ് അതില്‍ അപാകത?

അതുകൊണ്ട് കോശിപാസ്റ്ററും ത്രീയെകന്‍, ബഹുത്വം അല്ലെങ്കില്‍ ത്രീത്വം എന്ന് പറയണം എങ്കില്‍ , അത് പറയുന്നവര്‍ ആരായാലും സുബോധം നഷ്ട്ടപ്പെട്ടു എന്നു ഉറപ്പല്ലേ?

പിപ്പിലാഥന്‍ said...


പുറപ്പാടു് 4:16
നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

പുറപ്പാടു് 7:1
യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും

പിപ്പിലാഥന്‍ said...

ഒരു സംശയം ചോദിച്ചോട്ടെ ദൈവത്തിന്റെ വായിൽ നിന്നും വരുന്നതിനെയല്ലേ വചനം എന്ന് പറയുന്നത് ?
_____________
ദൈവം നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല (അങ്ങനെ തൊന്നും) യേശു നേരിട്ടും യേശുവിന്‍റെ സഹായികളിലൂടെയും -ദൂതര്‍-പ്രവാചകര്‍-പരിശുധാല്മാവ്‌- മാത്രമാണ് സംസാരിച്ചത് .

അതുകൊണ്ട് തന്നെ യേശുവാണ് മുഖ്യ വക്താവ്

പിപ്പിലാഥന്‍ said...

ആരാധിക്കുക, നമസ്കരിക്കുക , കുമ്പിടുക ...... എന്നീ വാക്കുകള്‍ക്കു proskuneó എന്ന ഒരുവാക്കേ ഒള്ളൂ എന്ന് ദയവായി എഴുത്തുകാരന്‍ മനസിലാക്കണം . അബദ്ധം പറ്റരുത്‌ .

മത്തായി 8:2 നമസ്കരിച്ചു.
മത്തായി 9:18 9:18 ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു:
മത്തായി 18:26
അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
ഇനിയുംഅനേകം തരാം ഇവിടെയും proskuneó എന്ന വാക്ക്തന്നെയാണ്, രാജാവിന്മുന്‍പില്‍ കുമ്പിടുന്നതിനും , ബഹുമാനം പ്രകടിപ്പ്ക്കുന്നതിനും എല്ലാം ഒരുവാക്കേ ഒള്ളൂ .

ആരാധന പിതാവിന് മാത്രം ,
അല്ലെങ്കില്‍,
മത്തായി സുവിശേഷത്തില്‍ യേശു പറഞ്ഞ ദാസന്‍ യജമാനനനെ ആരാധിച്ചു എന്നാണോ, യേശു പറഞ്ഞത്?

പിപ്പിലാഥന്‍ said...

യെഹോവയുടെ നാമാത്തില്‍ വന്നു എന്നതാണ് ശെരി , അല്ലാതെ യെഹോവാ വന്നു എന്നല്ല .
യെഹോവാ പണ്ടുകാലത്ത്‌ നമ്മുടെ പൂർവികരോടു പല പ്രാവശ്യം, പല വിധങ്ങളിൽ പ്രവാചകന്മാരിലൂടെ സംസാരിച്ചു.
ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത ,
എന്നാൽ ഈ അവസാനനാളുകളിൽ ദൈവം നമ്മളോടു പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു. പുത്രനെയാണു ദൈവം എല്ലാത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നത്‌
-------------------------
അതിനര്‍ത്ഥം യേശു അതിനു മുന്‍പേ വന്നിട്ടേ ഇല്ല എന്നാണു

പിപ്പിലാഥന്‍ said...

മടി കാരണം
https://www.youtube.com/watch?v=2OfjPiIc1HA


വ്യക്തിത്വം
https://www.youtube.com/watch?v=WDeYa2jEYU8


നെഗറ്റീവ് ചിന്തകള്‍
https://www.youtube.com/watch?v=LGOpb1FDAtw

പിപ്പിലാഥന്‍ said...

കേട്ടെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍
പകര്‍ത്തിയെഴുതിയപ്പോള്‍ തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,
വായ്മൊഴിയായി ഉണ്ടായിരുന്ന, തലമുറകളിലൂടെ പകര്‍ന്നപ്പോള്‍ സംഭവിച്ച തെറ്റുകള്‍വന്ന തെറ്റുകള്‍ ,

അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം,
ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം,
എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ}
കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം.

അതുകൊണ്ട് ചുരുങ്ങിയത് 25 ബൈബിള്‍ എങ്കിലും റഫര്‍ ചെയ്തു ഉറപ്പിച്ച കാര്യങ്ങള്‍ ആണ്. ഞാന്‍ എഴുതുന്നത്‌ ,
അതില്‍ 4 എണ്ണം സ്റ്റഡി ബൈബിളും

പിപ്പിലാഥന്‍ said...

ഇനി യെഹോഷുവാ പിതാവിനെ യെഹോവാ എന്ന് പറയുന്നതു നോക്കൂ

അത് മനസിലാക്കാന്‍ യേശു അന്ന് പറഞ്ഞ ഭാഷ ആയ അരമായ അറിയണം , അത് സാധ്യമല്ലെങ്കില്‍ അരമായ ഇംഗ്ലീഷ് വായിക്കൂ

34But when the Pharisees heard that he had silenced the Sadducees, they assembled together. 35And one of them who knew The Written Law asked him while testing him: 36"Teacher, which commandment in The Written Law is the greatest?" 37Yeshua said to him, "You shall love THE LORD JEHOVAH your God from all your heart and from all your soul and from all your power and from all your mind."* 38"This is the great and the first commandment." 39"And the second which is like it is, 'You shall love your neighbor as yourself.' 40On these two commands depend all The Written Law and The Prophets."

41But as the Pharisees were assembled, Yeshua asked them, 42And he said, "What are you saying about The Messiah? Whose Son is He?" They were saying to him, "The Son of David." 43He said to them, "And how did David by The Spirit call him THE LORD JEHOVAH, for he said:"

44'THE LORD JEHOVAH said to my Lord, 'sit at my right hand until I place your enemies under your feet'? *

45"If therefore David called him THE LORD JEHOVAH*, how is he his son?" 46And no man could give him an answer, and no man dared again from that day to question him

പിപ്പിലാഥന്‍ said...

ആരാണ് അത്ഭുതമന്ത്രി എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് വീരന്‍ എന്ന് എന്‍റെ യേശുവിനെ വിളിച്ചത്,
ആരാണ് സമാധാനപ്രഭു എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് നിത്യപിതാവ് എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് കള്ളന്‍മാരോടുകൂടി എന്‍റെ യേശുവിനെ എണ്ണിയതു?
ആരാണ് തച്ചന്‍റെ മകന്‍ എന്ന്എന്‍റെ യേശുവിനെ വിളിച്ചത് ?
അവരോടു ആണ്ആദ്യം നമ്മള്‍ സുവിശേഷം പറയേണ്ടത്.
കാരണം അവിശ്വാസികള്‍ അങ്ങനെ ഒക്കെ ചെയ്യും എന്നാണു പ്രവചനം.

അതിനർഥധം യേശു അതെല്ലാം ആണെന്നാണോ ? നിങ്ങളെപ്പോലുള്ളവർ അങ്ങനെ ആരോപിക്കും എന്നുള്ള പ്രവചനം അല്ലെ?


ഇതാണ് സിബിയുടെയും സമാനചിന്താഗതിക്കാരുടെയും പ്രശ്നം

യേശുവും , പിതാവും പരിശുദ്ധാത്മാവും പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ പ്രവാചകർ എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞിട്ടുള്ളത് എടുത്തു പറയുക .
അത് മറ്റൊരു സുവിശേഷം എന്നാണു പൗലോസ് പോലും പറയുന്നത്.

പിപ്പിലാഥന്‍ said...

യെഹോവയുടെ ജ്ഞാനം ആയും വലംകായ്‌ ആയും , യേശുവിനെ പറഞ്ഞിട്ടുണ്ട്
യേശുവിന്‍റെ തലയായി പിതാവിനെയും , അങ്ങനെ ആ അലങ്കരിക ഭാഷശേരിയാകണം എങ്കില്‍ യെഹോവയുടെ ഒലിവു മലയില്‍ നില്‍ക്കുന്ന കാല്‍ യേശു തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. ആലങ്കാരിക ഭാഷ ആണെന്ന് ഓര്‍ക്കണം

പിപ്പിലാഥന്‍ said...

കേട്ടെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍
പകര്‍ത്തിയെഴുതിയപ്പോള്‍ തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,
വായ്മൊഴിയായി ഉണ്ടായിരുന്ന, തലമുറകളിലൂടെ പകര്‍ന്നപ്പോള്‍ സംഭവിച്ച തെറ്റുകള്‍വന്ന തെറ്റുകള്‍ ,

അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം,
ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം,മനുഷ്യരുടെ വാക്കുകള്‍, സാത്താന്‍റെ വാക്കുകള്‍, ദുരാത്മാക്കളുടെ വാക്കുകള്‍ ദൂദന്‍മാര്‍ പറയുന്ന ചില വാക്യങ്ങള്‍
എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവയുടെ ദൂദാന്‍, യെഹോവ പറഞ്ഞു പറയുന്നവ ,യേശു പറഞ്ഞു എന്ന് പറയുന്നവ}
കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം.

അതുകൊണ്ട് ചുരുങ്ങിയത് 25 ബൈബിള്‍ എങ്കിലും റഫര്‍ ചെയ്തു ഉറപ്പിച്ച കാര്യങ്ങള്‍ ആണ്. ഞാന്‍ എഴുതുന്നത്‌ ,
അതില്‍ 4 എണ്ണം സ്റ്റഡി ബൈബിളും

പിപ്പിലാഥന്‍ said...

ഫിലിപ്പി 2:6 മനസിലാക്കാന്‍ വേണ്ടി ഒരു രൂപകം :) അല്ലെങ്കില്‍ ഉല്‍പ്രേക്ഷ അല്ലെങ്കില്‍ താരതമ്യപഠനം
അല്ലാതെ ദൈവം പുകയാണ് എന്നല്ല. :)



2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു
__________________
അവൻ (ആത്മ)രൂപത്തില്‍ പത്തിൽ ഇരിക്കെ
ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസ (ജഡ)രൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
ദൈവരൂപം = ആത്മരൂപം
ദാസരൂപം = ജഡരൂപം



2:6 അവൻ വാദകരൂപത്തിൽ ഇരിക്കെ വാദക(അവസ്ഥ)ത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവക(അവസ്ഥ)രൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളംഭൂമിയിൽ ചെന്ന് വീഴുവോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു


2:6 നീരാവി വാദകരൂപത്തിൽ ഇരിക്കെ വാദകത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവകരൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മഴയായി പെയ്തു.

ദൈവാവസ്ഥ അഥവാ ആത്മാവസ്ഥ യെ (വാതകാവസ്ഥ ) യോടും
മനുഷ്യാവസ്ഥ അഥവാ ജഡാവസ്ഥ യെ ( ദ്രാവകാവസ്ഥ ) യോടും
തുലനം ചെയ്തു മനനം ചെയ്‌താല്‍ , മനുജകുലത്തില്‍ ജനിച്ചവര്‍ക്കു പ്രത്യേകിച്ച് ഒരു വിവരണം വേണ്ടിവരില്ല