Saturday, August 20, 2011

മാളത്തില്‍ ഒളിച്ചിരിക്കാതെ സ്വന്തം ഐഡന്റിറ്റി വെളിപെടുതൂ ഗുരു പിപ്പിലാധ......

Anonymous said...
മാളത്തില്‍ ഒളിച്ചിരിക്കാതെ സ്വന്തം ഐഡന്റിറ്റി വെളിപെടുതൂ ഗുരു പിപ്പിലാധ......

ആരു പറയുന്നു എന്ന് നോക്കാതെ , എന്ത് പറയുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുക , ഈയുള്ളവൻ ഒരു അന്തർ മുഖനും തികഞ്ഞ ദുരഭിമാനിയുമായതുകൊണ്ട്‌, ഭയമാണ് . ന്യൂ യോർ‍ക്കിൽ  താങ്കള്‍ വന്നപ്പോള്‍ ദൂരെനിന്നു കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് .
About Me
എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല.എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും.എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്.കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി എന്നെ ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനായല്ല , എളിയവരില്‍ എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്മയേയും അപ്പനെയും , ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു. ഭാര്യയെയും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും. ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! കാരണം ഞാന്‍ തികഞ്ഞ ഒരു ദുരഭിമാനിയാണ്.
WHY YOU ARE A MEMBER IN A RELIGION, THAT BELONGS TO YOU?
Interests
•FINDING TRUE MEANING OF SCRIPTURES
 •OTHER THAN TREDITIONAL BELIEVES.
Favorite Movies
•PARINAYAM
 •SUKRUTHAM
 •KRISHNAGUDIYIL ORU PRANAYAKAALATHU
Favorite Music
•DON'T LIKE MUSIC. BUU LIKE SONGS. REASON
 •I BELIEVES THAT MUSIC AND SONGS ARE TWO DIFFRENT THINGS. THEASE CAN BE RELATED.
Favorite Books
•അനന്ദിനാല്‍ എഴുതപ്പെട്ട "മരുഭൂമികള്‍ ഉണ്ടാകുന്നത്"
 •കേശവദേവിന്‍റെ "ഓടയില്‍നിന്ന്"
 •വൈക്കം ചന്ദ്രശേഖരന്‍ നായരുടെ " ഗോത്രദാഹം"
 •എന്നെ വായനശീലിപ്പിച്ച കോട്ടയം പുഷ്പനാദിന്‍റെ നോവലുകളും.

Wednesday, August 17, 2011

വേദപാഠത്തിലെ വേദം

വേദപാഠത്തിലെ വേദം.
മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത   ഏക അറിവാണ് വേദപാഠം. ആദ്യകാലങ്ങളില്‍ വേദങ്ങള്‍ മാത്രമേ പഠിപ്പിചിരുന്നോള്ളൂ. വേദപാടത്തിലുള്ള വേദം ഏതെന്നു ചോദിച്ചാല്‍ പഠിപ്പിക്കുന്ന സാറ് കോപിച്ചെന്നിരിക്കും, കാരണം അറിവ് കുറയുമ്പോള്‍ കോപം വര്‍ദ്ധിക്കും. എന്നാല്‍ കണ്ടുപിടുത്തങ്ങള്‍  മൂലം മനുഷ്യന്‍ ഏറെ അറിവുനേടി , ഞാനിന്നുപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മനുഷ്യന്‍റെ പലപോഴായുള്ള കണ്ടുപിടുത്തങ്ങളുടെ ഉല്‍പ്പന്നങ്ങലോ  ഉപോല്‍പ്പന്നങ്ങലോ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്തിനു ഞാന്‍ കഴിക്കുന്ന ഭക്ഷണം പോലും. മനുഷ്യന്‍റെ  കണ്ടുപിടുത്തങ്ങളെല്ലാം അവസാനം ദൈവാനുഗ്രഹമായി പറയുന്നു. എന്നാല്‍ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഇതെല്ലാം മിസ്രേം വിദ്യകളാണെന്നു മനസ്സിലാക്കാം. ഷിനാര്‍ സമതലത്തില്‍  പണിത പട്ടണവും
സ്വര്‍ഗത്തോളമെത്തുന്ന  ബാബേല്‍ ഗോപുരവും പണിത നോഹയുടെ മകന്‍ ഹാമിന്‍റെ മകന്‍ കുശി‍ന്‍റെ മകനായ നിമ്രോദിന്‍റെ വിദ്യാഭ്യാസം ദൈവീകമായിരുന്നില്ല. ആയിരുന്നെങ്കില്‍ അത് തകര്‍ക്കാന്‍ ദൈവം തുനിയില്ലയിരുന്നൂ.  എന്നാല്‍ ആ സാങ്കേതിക വിദ്യകളും , ഈജിപ്ത്തുകാരുടെ വൈദ്യവുമാണിന്നു നമ്മുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യം. കാരണം ഇത്പഠിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശമ്പളമുള്ള ജോലികിട്ടും. പൈസയാണിവിടെയും ലക്‌ഷ്യം. വേദപാഠം -വേദാഭ്യാസാം - ഭാരതത്തില്‍ ഋഗ് വേദം, എജുര്‍ , സാമ , അഥര്‍വ വേദങ്ങളായിരുന്നൂ. ഉണ്ടായിരുന്നത്. എജുര്‍വേദ മായിരുന്നു മനുഷ്യന് പ്രാഥമികമായി പഠിച്ചിരിക്കേണ്ടിയിരുന്നത്. അതിനെ വേദാഭ്യാസമെന്നു വിളിച്ചു.   ഇത് പിന്നീട് വിദ്യാഭ്യാസമായി. ഇന്ന് ‍ ആങ്കലേയത്തില്‍ എജുര്‍വേദം വശമാക്കി പ്രവൃത്തിയില്‍ കൊണ്ടുവരുന്നതിന് "എജ്യൂക്കേഷന്‍" എന്നാ വാക്കാണുപയോഗിചിരുന്നത്. (electrification , verification filtration , automation  എന്നൊക്കെപ്പോലെ ). ഇന്നും നമ്മള്‍ education  എന്നെഴുതിയാലും "എജ്യൂക്കേഷന്‍" എന്നുപറയുന്നതിതുകൊണ്ടാണ്. അതൊക്കെ പാടെ മാറി "സ്റ്റഡി" എന്നയിപ്പോയീ. പറഞ്ഞുവന്നത് പള്ളിയുടെകൂടെ വേദപാഠം പഠിപ്പിക്കാന്‍ പള്ളിക്കൂടമുണ്ടായിരുന്നത് , വേദ പാഠം മാറ്റി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. അതുപോലെ ഹൈന്ദവ വേദ ങ്ങള്‍ പഠിപ്പിച്ചിരുന്ന ഗുരുകുലങ്ങളും ,പിടിച്ചുനില്‍പ്പിനായി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. വേദപാഠം പഠിപ്പിക്കുന്നതില്‍ നിന്നും പള്ളികള്‍ക്ക് വിവേചനം പാടില്ല. അതേപോലെതന്നെ പള്ളിയെ എല്ലാക്കാര്യത്തിലും സഹായിക്കുന്നതില്‍ പള്ളിയംഗങ്ങള്‍  അലംഭാവം കാണിക്കാനും പാടില്ല.  ഈലോകത്തിന്‍റെ അറിവ് അപൂര്‍ണവും നശ്വരവുമാണ്. എന്നാല്‍ ഈലോകജീവിതത്തിനു വേണ്ടി ഈലോകത്തിന്‍റെ അറിവ് നേടുന്നതിനോപ്പം അതില്‍ കൂടുതലായി അനശ്വരമായ ജീവിതത്തിനു വേണ്ടിയുള്ള അറിവും പകര്‍ന്നു കൊടുക്കാനും ,കുഞ്ഞുങ്ങളെ പഠിപ്പിക്കാനും മറക്കാതിരിക്കുക. പിടിവാശിമൂലം(അധികൃതരും മാതാപിതാക്കളും) നമ്മുടെ മക്കള്‍ക്ക്‌ നഷ്ട്ടമുണ്ടാവാതെ നോക്കണം.   ആദ്യം ചോദിച്ച വേദപാഠത്തിലെ വേദം  സത്യാവേദപുസ്തകമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
സ്നേഹത്തോടെ പിപ്പിലഥന്‍.

Tuesday, August 16, 2011

രൂപാന്തരീകരണം

reply to tom varkey
His body in its glorified form on Mt. Tabor----രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല.  വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്.  താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200  അടിഉയരമുള്ള  ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും  നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.
രൂപാന്തരീകരണവേളയിലെ ശരീരമയിരുന്നെങ്കില്‍( പ്രകാശിക്കുന്ന വസ്ത്രവും സൂര്യനെപോലെ തിളങ്ങുന്ന മുഖവും)  മഗ്ദലനാ  മറിയത്തെ വിളിക്കുന്നതുവരെ കാണാതിരിക്കില്ലയിരുന്നു. തോട്ടക്കരനാനെന്നു വിചാരിക്കുകയുമില്ലയിരുന്നു.
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും രണ്ടാണ്. സ്വര്‍ഗ്ഗത്തിലെക്കുള്ള പ്രവേശനം 140000 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗരാജ്യം ( പുതിയ ആകാശവും പുതിയ ഭൂമിയും- പറുദീസാ) ആണ് ടോമിനെപ്പോലുല്ലവര്‍ക്കുള്ളത്. മറ്റെതുമനുഷ്യനെക്കളും പാപിയയതുകൊണ്ട് എനിക്കവിടെപ്പോലും പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല ----------
just as Moses raised the serpent in the desert” (Jn. 3:14).
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ.  സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36,   5:31,   13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24,  2:32,  2:33,  3:15,  4:10,  5:30,  10:40,  13:(30-37),  17:31,  Roma 4:25,  8:11,  10:9,  1Cor: 6:14,  15:(4,12-20),  Epph 1:20
Mathew 20:19,  26:32,  28:6,  28:7,  Mark 14:28,  16:6,  16:14,  John 2:22,  21:14, 
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്.  യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്.  John 12:32 -ല്‍     നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക.  ഇതെല്ലാം കാണിക്കുന്നത്  "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.

Friday, August 5, 2011

യേശുവിന്‍റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം

യേശുവിന്‍റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം ആകെകൂടെ തിരുവചനത്തിലുള്ളത് ,ഏശയ്യാ പ്രവാചകന്‍റെ പുസ്ഥകത്തിലാണ്.
ഏശയ്യാ 53 : (2 -12 )  ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.    വന്‍ മനുഷ്യരാല്‍ നീന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു.   അവന്‍ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു.    അവനെ കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു. ...... cont.....
ഞാന്‍ തന്നെയാണ് യേശുവെന്ന് പിടിക്കാന്‍ വന്ന പടയളികളോട്, സ്വയം പരിചയപ്പെടുത്തേണ്ടിവന്നതായി , യോഹന്നാന്‍റെ സുവിശേഷത്തിലും, യൂദാസ് ചുംബനത്തീലൂടെ പരിചയപ്പെടുത്തുന്നതായി മത്തായിയും മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നു. ഇന്ന്നമ്മള്‍ ധരിച്ചുവേച്ചിരിക്കുന്നതുപോലൊരു രൂപത്തിലായിരുന്നെങ്കില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത്,  ലോകദൃഷ്ട്ടിയില്‍     ശരാശരിയില്‍ താഴെമാത്രം സൗന്ദര്യമുണ്ടായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ചമനുഷ്യനായിരുന്നു.   സൗന്ദര്യം ദൈവീകമല്ല എന്ന് തെളിയുന്നത് , സാത്താന്‍ ലോകദൃഷ്ട്ടിയില്‍ ഏറ്റം സൗന്ദര്യമുല്ലവനാണെന്ന് മനസിലാക്കുമ്പോഴാണ്.
A portrait of Satan and his personality are given by Eze. 28:11-19 and Isa. 14:12-17.
 Eze. 28:11-19
“‘You were the seal of perfection,
   full of wisdom and perfect in beauty.
13 You were in Eden,
   the garden of God;
every precious stone adorned you:
   carnelian, chrysolite and emerald,
   topaz, onyx and jasper,
   lapis lazuli, turquoise and beryl.[a]
Your settings and mountings[b] were made of gold;
   on the day you were created they were prepared.
14 You were anointed as a guardian cherub,
   for so I ordained you.
You were on the holy mount of God;
   you walked among the fiery stones.
15 You were blameless in your ways
   from the day you were created
   till wickedness was found in you.
16 Through your widespread trade
   you were filled with violence,
   and you sinned.
So I drove you in disgrace from the mount of God,
   and I expelled you, guardian cherub,
   from among the fiery stones.
17 Your heart became proud
   on account of your beauty,
and you corrupted your wisdom
   because of your splendor.
So I threw you to the earth;
   I made a spectacle of you before kings.
18 By your many sins and dishonest trade
   you have desecrated your sanctuaries.
So I made a fire come out from you,
   and it consumed you,
and I reduced you to ashes on the ground
   in the sight of all who were watching.
19 All the nations who knew you
   are appalled at you;
you have come to a horrible end
   and will be no more.’

Thursday, August 4, 2011

പിങ്കും പര്‍പ്പി ളും യേശുവും


 
പിങ്കും പര്‍പ്പി ളും യേശുവും
പിങ്കും പര്‍പ്പി ളും ഇട്ട യേശുവിനെ  നമ്മുക്ക് ശീലമില്ലാത്തത് , ബൈബിളിന്‍റെ മലയാള വിവര്‍ത്തനത്തിലെ പിശക് കൊണ്ടാണ് ,  അന്നത്തെ അച്ചന്മാരും, വിവര്‍ത്തകരും  മനപ്പൂര്‍വമോ , അറിയാതെ യോ  പറ്റിപ്പോയ ഒരു പിശകാണിത്. മൂലഭാഷയിലും, English - ലും പിങ്കും  ( scarlet ) , പര്‍പ്പി ളും ആണ് യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. എനിക്കിഷ്ടമായില്ലെങ്കിലും , പിങ്ക് വസ്ത്രം തിരുവചനവുമായി പൂര്‍ണമായും  യോജിപ്പിലാണ്. അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്.  ക്രിസ്തുവിനു ശേഷം  ഏകദേശം 500  വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ്‌ സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല്‍ പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന്‍ നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്.  എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു.  അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ  ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍)   വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ.  ചിത്രത്തില്‍ മെതിയടികള്‍ കാണാം.  ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ)    അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂ ഭക്ഷണം കഴിച്ചിരുന്നത് . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്.  യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെ ചഞ്ചലചിത്തരായ അറിവില്ലാത്ത  വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു.

Matthew 27:28 And they stripped him, and put on him a scarlet robe.
 


 
Mark 15:17 And they clothe him with purple, and platting a crown of thorns, they put it on him;
Mark 15:20 And when they had mocked him, they took off from him the purple, and put on him his garments. And they lead him out to crucify him.
Luke 16:19 . Now there was a certain rich man, and he was clothed in purple and fine linen, faring sumptuously every day:
John 19:2 And the soldiers platted a crown of thorns, and put it on his head, and arrayed him in a purple garment;
John 19:5
Jesus therefore came out, wearing the crown of thorns and the purple garment. And [Pilate] saith unto them, Behold, the man!