Tuesday, August 16, 2011

രൂപാന്തരീകരണം

reply to tom varkey
His body in its glorified form on Mt. Tabor----രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല.  വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്.  താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200  അടിഉയരമുള്ള  ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും  നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.
രൂപാന്തരീകരണവേളയിലെ ശരീരമയിരുന്നെങ്കില്‍( പ്രകാശിക്കുന്ന വസ്ത്രവും സൂര്യനെപോലെ തിളങ്ങുന്ന മുഖവും)  മഗ്ദലനാ  മറിയത്തെ വിളിക്കുന്നതുവരെ കാണാതിരിക്കില്ലയിരുന്നു. തോട്ടക്കരനാനെന്നു വിചാരിക്കുകയുമില്ലയിരുന്നു.
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും രണ്ടാണ്. സ്വര്‍ഗ്ഗത്തിലെക്കുള്ള പ്രവേശനം 140000 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗരാജ്യം ( പുതിയ ആകാശവും പുതിയ ഭൂമിയും- പറുദീസാ) ആണ് ടോമിനെപ്പോലുല്ലവര്‍ക്കുള്ളത്. മറ്റെതുമനുഷ്യനെക്കളും പാപിയയതുകൊണ്ട് എനിക്കവിടെപ്പോലും പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല ----------
just as Moses raised the serpent in the desert” (Jn. 3:14).
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ.  സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36,   5:31,   13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24,  2:32,  2:33,  3:15,  4:10,  5:30,  10:40,  13:(30-37),  17:31,  Roma 4:25,  8:11,  10:9,  1Cor: 6:14,  15:(4,12-20),  Epph 1:20
Mathew 20:19,  26:32,  28:6,  28:7,  Mark 14:28,  16:6,  16:14,  John 2:22,  21:14, 
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്.  യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്.  John 12:32 -ല്‍     നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക.  ഇതെല്ലാം കാണിക്കുന്നത്  "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.

No comments: