പിങ്കും പര്‍പ്പി ളും യേശുവും പിങ്കും പര്‍പ്പി ളും ഇട്ട യേശുവിനെ നമ്മുക്ക് ശീലമില്ലാത്തത് , ബൈബിളിന്‍റെ മലയാള വിവര്‍ത്തനത്തിലെ പിശക് കൊണ്ടാണ് , അന്നത്തെ അച്ചന്മാരും, വിവര്‍ത്തകരും മനപ്പൂര്‍വമോ , അറിയാതെ യോ പറ്റിപ്പോയ ഒരു പിശകാണിത്. മൂലഭാഷയിലും, English - ലും പിങ്കും ( scarlet ) , പര്‍പ്പി ളും ആണ് യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. എനിക്കിഷ്ടമായില്ലെങ്കിലും , പിങ്ക് വസ്ത്രം തിരുവചനവുമായി പൂര്‍ണമായും യോജിപ്പിലാണ്. അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ് സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല്‍ പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന്‍ നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക് നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂ ഭക്ഷണം കഴിച്ചിരുന്നത് . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെ ചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു.
Matthew 27:28 | And they stripped him, and put on him a scarlet robe. |
|
Mark 15:17 | And they clothe him with purple, and platting a crown of thorns, they put it on him; |
Mark 15:20 | And when they had mocked him, they took off from him the purple, and put on him his garments. And they lead him out to crucify him. |
Luke 16:19 | . Now there was a certain rich man, and he was clothed in purple and fine linen, faring sumptuously every day: |
John 19:2 | And the soldiers platted a crown of thorns, and put it on his head, and arrayed him in a purple garment; |
John 19:5 | Jesus therefore came out, wearing the crown of thorns and the purple garment. And [Pilate] saith unto them, Behold, the man! |
|
No comments:
Post a Comment