ളോഹപുരാണം
പണ്ടുകാലത്ത് വൈദീകരെയും വൈദീക മേലധ്യക്ഷന്മാരെയും പറ്റി സാമാന്യ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന ധാരണ ബഹു വിശേഷമായിരുന്നു. അവരുടെ ഭക്തിയും ത്യാഗ പൂര്‍ണ്ണവും അയ ജീവിതം കണ്ടിട്ട് പലരും അവരെ അതിമാനുഷരായിട്ടാണ് കണ്ടിരുന്നത്.നാട്ടില്‍ ഒരു 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു കത്തോലിക്കാ വൈദികനെ ളോഹ ഇല്ലാതെ ഏതെങ്കിലും ഒരു പൊതു സ്ഥലത്തോ അല്ലെങ്കില്‍ പരിചയം ഇല്ലാത്ത ആളുകളുടെ മുന്‍പിലോ കാണാന്‍ പറ്റുമായിരുന്നോ? ഒരു ബസ്സില്‍ വച്ച് , അല്ലെങ്കില്‍ നാലാള് കൂടുന്ന ഒരു പൊതു സ്ഥലത്ത് വച്ച് ഇങ്ങിനെ ഉള്ള ഒരു രൂപം കണ്ടാല്‍ അന്യ മതസ്ഥര്‍ പോലും ബഹുമാന പുരസ്സരം എഴുന്നേല്‍ക്കുകയും , ബസ്സില്‍ ആണെങ്കില്‍ സീറ്റ് offer ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരു നിത്യ കാഴ്ച ആയിരുന്നു. ചുരുക്കം ചില കത്തനാമാര്‍ ചെറിയ തരികടകള്‍ ആയിരുന്നെങ്കിലും , ആ വെള്ള കുപ്പായത്തിന്റെ മറവില്‍ അതെല്ലാം മൂടപ്പെട്ടു പോയിരുന്നു Dr .Kochappi SSLC , PhD
ഇത് കൊച്ചാപ്പിചിന്തകള്‍ആയി മാത്രം അല്ല ഞാന്‍ കാണുന്നത് , ഒരു വിഭാഗം സാധുക്കളായ കത്തോലിക്കരുടെ ആശങ്കകളും ഉല്‍ഘണ്ടകളുമാണ്. (പക്ഷെ കൊച്ചാപ്പി അത് അദ്ദേഹത്തിന്റെ അഭിപ്രായമാക്കി സ്വയം ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയാണ് . അതൊരു നല്ല ഗുണമായെ ഞാന്‍ കാണുന്നോള്ളൂ . ഒന്നുമല്ലേലും വിപരീത അഭിപ്രായമാണെങ്കിലും നമ്മള്‍ പാലാക്കാരല്ലേ ? കൊച്ചാപ്പി ഒരുവാഴപ്പിണ്ടി എടുത്തു മീനച്ചിലാറ്റിലിട്ടു അതില്‍ കയറിയിരുന്നാല്‍ വെള്ളപ്പൊക്കസമയത്തണെങ്കില്‍ ഒരു നാഴികക്കുള്ളില്‍ ഞങ്ങളുടെ കടവിലെത്താം ) അതിനവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. അവരെ ബോധാവല്‍ക്കരിക്കയാണ് വേണ്ടത്. താങ്കള്‍ പറഞ്ഞ തരത്തിലുള്ള വളരെ ന്യൂനപക്ഷമായ "തരികടകള്‍" കാരണം ബഹുഭൂരിപക്ഷം വരുന്ന സമര്‍പ്പിതരായ നല്ലയച്ചന്മാര്‍ക്കുകൂടി സമൂഹത്തില്‍ ബഹുമാനം കുറഞ്ഞു. അതില്‍ പാര്‍ട്ടികളിലും കുടുബങ്ങളിലും ഇവര്‍ക്കെതിരെ അപവാദം പറഞ്ഞു ഇവരെ മോശക്കരാക്കുന്നതില്‍ കൊച്ചപ്പിമാര്‍ക്കും പിപ്പിലാഥാന്മാര്‍ക്കും ഉല്ലാ പങ്കു മറച്ചുപിടിക്കാന്‍ പറ്റില്ല . എന്നാല്‍ പിന്നെ ളോഹയെ മറ്റുള്ളവര്‍ അവഹെളിക്കെണ്ടയെന്നു കരുതി പൊതുസ്ഥലത്ത് ഉപയോഗം നിര്‍ത്തിയതാകാനും മതി പിന്നെ നമ്മുടെയൊക്കെ വസ്ത്ര ധാരണ രീതി ഇക്കാലയളവില്‍ മാറിയില്ലേ 30 വര്ഷം മുന്‍പുണ്ടായിരുന്ന ഊഷ്മാവാണോ ഇപ്പോഴുള്ളത്?. ഇനി ഒരു പട്ടക്കാരന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കാന്‍ ശ്രമിക്കാം. ഈ ളോഹ ഒന്ന് കഴുകി ഉണക്കി ഇസതിരിയിടുവാന്‍ അത്രയെളുപ്പമോന്നുമാണെന്നു ഞാന്‍കരുതുന്നില്ല. തിരക്കുപിടിച്ചിന്നത്തെ ജീവിതത്തിലെ സഞ്ചാര സ്വാതന്ത്ര്യം പോലും ഒരു ഘടകമായിരിക്കാം. പ്രത്യേകിച്ച് അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ , ഓരോ വസ്ത്ര ധാരണ രീതിയുട് . മലയാളം പള്ളി കളെക്കാള്‍ സ്രെഷ്ട്ടമാണ് അമേരിക്കന്‍ പള്ളികളെന്നുപറയുന്നവരും അവരുടെ അച്ചന്മാരെ പള്ളിക്ക് പുറത്തു പോകുമ്പോള്‍ ളോഹ ധരിക്കാറുണ്ടോ? കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ ,ഈ വേഷത്തോടുകൂടി പോകുക ദുഷ്ക്കരവുമാണ് . എന്‍റെ രണ്ടു പെങ്ങന്മാര്‍ കന്യാസ്ത്രീകളാണ് , യാത്രവേലയിലെ അവരുടെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളവാണാണ് . യാത്രക്ക് കൃത്യം വണ്ടിക്കൂലി മാത്രം കൊടുക്കുന്ന മദര്‍. ബസ്സില്‍ വച്ച് ഒരു ധര്‍മ്മക്കാരന്‍ വന്നു ചോദിക്കുമ്പോള്‍ എന്തുചെയ്യും? നീട്ടിപ്പിടിച്ച പാത്രം പിന്‍വലിക്കാനുള്ള കരുണ അവര്‍ കാണിക്കാറില്ല. കുറച്ചുകഴിയുമ്പോള്‍ യാത്രക്കാരുടെ ശ്രദ്ധ മുഴുവന്‍ കന്യാസ്ത്രീയിലും, ഒരുത്തന്‍ പോയാല്‍ വാല് വാലേ വന്നുകൊണ്ടിരിക്കും. ഈ വിഷമസന്ധിയെ എങ്ങനെ തരണം ചെയ്യും?, കൊടുത്താല്‍ മദര്‍ ശകാരിക്കും , കൊടുത്തില്ലെങ്കില്‍ ചില ധര്‍മ്മക്കാര്‍ വല്ലതും പറഞ്ഞെന്നുമിരിക്കും. സഹായം ചോദിക്കുന്നവര്‍ ധാരാളം കാണും. ചുറ്റിലും, ബസിലുമുള്ള കള്ളു കുടിയന്മാരും മറ്റും പറയുന്ന അസഭ്യങ്ങള്‍ (അച്ചന്മാരോടല്ല) യാതൊരു നിവൃത്തിയുമില്ലാതെ കേള്‍ക്കേണ്ടിവരുമ്പോള്‍ കുപ്പായത്തോടെയിരിക്കുന്നതിനേക്കാള്‍ ഉചിതം കുപ്പായം ഇല്ലാതെയിരിക്കുന്നതല്ലേ? കുപ്പായവസ്ത്രത്തെ വെറുപ്പോടെ കാണുന്ന ബാപ്ടിസ്ട്ടു കളുടെയും പ്രോട്ടസ്ട്ടന്റെ കാരുടെയുംഇടയില്‍ യാഹൂദറബ്ബിമാര്‍പോലും ക്പായം മാറ്റി Three piece suite ആക്കി . ഇതിനെയൊക്കെ മറികടക്കാന്‍ വായനക്കാര്‍ക്ക് തോന്നുന്ന ഉപായം പറയുക . നാട്ടില്‍ വേനല്‍ക്കാലത്ത് പഞ്ഞിത്തുണി കൊണ്ടുണ്ടാക്കിയ അരക്കയ്യന്‍ ഉടുപ്പുമിട്ട് കുര്‍ബ്ബാനക്ക് പോകുന്നവര്‍ ,ചൂടത്തു വിയര്‍ത്തു ഹോ എന്തൊരു ചൂടെന്നു പരാതി പറയുന്നൂ. പട്ടും കൃതൃമ നാരുകളും കൊണ്ടുണ്ടാക്കിയ പലനിര വസ്ത്രങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന പട്ടക്കാരനെക്കുറിച്ചോരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ?( നല്ല തണുപ്പത്ത് സൌകര്യമാണെന്ന കാര്യം മറക്കുന്നില്ല). നാല്പതു കഴിഞ്ഞാല്‍ പലകാരണത്താല്‍ തെരുതെരെ മൂത്രവിസര്‍ജനം നടത്തെണ്ടാവരാണ് നമ്മാള്‍ ആണുങ്ങള്‍ ,ഇങ്ങനെയൊരു ശങ്ക കുര്ബ്ബനക്കിടയില്‍ തോന്നിയാല്‍ ,എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട് , എതെല്ലാം കാരണത്താല്‍ നാം കുര്‍ബ്ബാനക്കിടക്ക് പുറത്തുപോകും , ഇവര്‍ക്കിതുവള്ളതും സാധിക്കുമോ? ഒന്ന് ചോറിയാനെങ്കിലും സാധിക്കുമോ , ളോഹക്കുല്ലിലൊരു ഉറുമ്പിരുന്നു കടിച്ചാലോ/ സഹിക്കുക തന്നെ. ളോഹയിട്ട് യാത്രചെയ്യുന്ന അച്ചന്മാരും ഇതേ പ്രതിസന്ധികളെ തരണം ചെയ്യേണ്ടാവരാണ്.ഇത് ഞാന്‍ കണ്ട് മനസിലാക്കിയതാണ് , ഒരുപക്ഷെ ലോഹയുണ്ടാക്കുന്ന വിഷമങ്ങള്‍ ഇനിയും കാണും അതച്ചന്മാര്‍ക്കെ അറിയൂ . ഇങ്ങനെയുള്ള പ്രശ്നങ്ങളെ വിശ്വാസികളെ പറഞ്ഞു മനസിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം . എങ്കിലും ഇങ്ങനെയുള്ള വിഷമങ്ങളിലും ആരെങ്കിലും ളോഹ ഇട്ടു നടക്കുന്നുവെങ്കില്‍ അവര്‍ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍

No comments:
Post a Comment