അനീതിയും അക്രമവും വലിയ ദുഷ്ട്ടതകളും പ്രവര്‍ത്തിക്കുന്നവരെയും , കൊലപാതകികളെയും , ചൂഷകരെയും , ദൈവത്തെ വെല്ലുവെളിച്ചു നടക്കുന്നവരെയും , മദ്യവും മയക്കുമരുന്നും ഉണ്ടാക്കി വിതരണം നടത്തുന്നവരെയും പെണ്‍വാണിഭക്കാരെയും ,പലിശ മുതലാളിമാര്‍, കച്ചവടമെന്നപെരില്‍ നടത്തുന്ന കാപട്യക്കാര്‍, ജനകോടികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന പരസ്യ കച്ചവടക്കാരെയും , കള്ളപ്പണവും , വ്യാജനോട്ടുകളും ഉപയോഗിക്കുന്നവരെയും( സ്നാപകനെ കൊന്ന ഹെറോദോസ്, കയീന്‍, നിമ്രൊധ് , ദാവൂദു , ഫറവോ, NEBUCHADNEZZAR , JEZEBEL , ) ........... പഠിച്ചാല്‍ , അവരില്‍ പലര്‍ക്കും കാര്യമായ കഷ്ട്ടപ്പാടുകാലോ ,ദുഖമോ ദുരിതമോ രോഗങ്ങളോ ഒന്നുമില്ലെന്നും കാണാന്‍ സാധിക്കും .എന്നാല്‍ ദൈവത്തോടടുത്തു ജീവിക്കുന്ന പലര്‍ക്കും ( ആബേല്‍ ,പ്രവാചകര്‍ ,സ്നാപക യോഹന്നാന്‍ ,യേശു ,ശിഷ്യരും അപ്പോസ്തലരും, Graham Staines, വടക്കേ ഇന്ത്യയിലെ പ്രേക്ഷിത പ്രവര്‍ത്തകര്‍), രോഗങ്ങളും ദുരിതങ്ങളും ,അല്പ്പയുസും ,കഷ്ട്ടങ്ങളും ദുരിതങ്ങളും അലട്ടുന്നതായി കാണാം. ഇത് നോക്കിക്കാണുന്ന പാവപ്പെട്ട സാധാരണക്കാരന്‍, ദൈവത്തെ സംശയിചില്ലങ്കിലെ അത്ഭുതമോള്ളൂ. എന്നാല്‍ വിശാലമായ ഒരു അവലോകനം നടത്തിയാല്‍ ഇതില്‍ അനീതിയില്ലെന്നും ദൈവം നീതിമാനാണെന്നും നമ്മുക്ക് കാണാം. പ്രവാചകരെയും യേശുവിനെയും ശിഷ്യരെയും അപ്പോസ്തലന്മാരുടെയും ജീവിതവും മരണവും പഠിച്ചാല്‍ മാത്രം മതി ഇതിനുത്തരം ലഭിക്കാന്‍.
പരിഹാരം ചെയ്യാവുന്ന തെറ്റുകളും , പരിഹാരം ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളുമുണ്ട് ( ഉദ: പരിശുദ്ധാല്‍മാവിനെതിരായ പാപം ) . ക്ഷമിക്കപ്പെടാത്ത തെറ്റുകള്‍ ചെയ്തവരെ ഇവിടെ ശിക്ഷിച്ചാല്‍ നീതിമാനായ വിധികര്‍ത്താവിനു, അവരെ നിത്യ ശിക്ഷക്ക് വിധിക്കാന്‍ പറ്റില്ല. എന്നാല്‍ ചെറിയ തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ നീതിമാനായ ദൈവത്തിനു നിത്യജീവന്‍ കൊടുക്കുവാനും കഴിയില്ല. അപ്പോള്‍ അവര്‍ക്കുള്ള ശിക്ഷ, ഈ ജീവിതത്തില്‍ തന്നെ അനുഭവിക്കുവാന്‍ ദൈവം (സാത്താനെ) അനുവദിക്കുന്നൂ. നെറ്റി ചുളിക്കുന്നതിനു മുന്‍പ് ജോബിന്‍റെ പുസ്തകം വായിക്കുക. യേശുവിനെ പരീക്ഷിച്ചതാര്‍? നമ്മുടെ വിശ്വാസത്തിന്‍റെ ബലത്തെ (പട്ടിണി,രോഗം,വേര്‍പാട്,വൈകല്യങ്ങള്‍,കഷ്ട്ടത അപവാദം ,....) പരീക്ഷിക്കുവാനെ ദൈവം സാത്താനെ അനുവദിക്കൂ. നമ്മുടെ ബലഹീനതകളെ( മദ്ധ്യം മദിരാക്ഷി ,പണം, അധികാരം ,പ്രശസ്തി ,രതി, വിനോദമേന്നപേരിലുള്ള പലതും ...) പരീക്ഷിക്കുന്നത് സാത്താന്‍റെ ഒരു വിനോദമാണ്
Hebr 12:8- എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
American Standard Version Hebr 12:8- But if ye are without chastening, whereof all have been made partakers, then are ye bastards, and not sons.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
അതുപോലെ ലൂക്കാ 22:31 വായിക്കുക
31 |
ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
|
32 |
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
|
മേല്‍പ്പറഞ്ഞവയില്‍നിന്നും , ഒരുകാര്യം മാത്രം വിശധീകരിക്കാം.
ഞാന്‍ ചെറുപ്പം മുതലേ , വൈകല്യമുള്ളവരെ കളിയാക്കിയിരുന്ന ഒരു വ്യക്തിയാണെന്ന് വെക്കുക , ധാരാളം ചെറിയ പാപങ്ങളും ചെയ്തിട്ടുണ്ട് എന്നും വയ്ക്കുക . ഈ പാപ ങ്ങള്‍ക്ക് പരിഹാരം ചെയ്‌താല്‍ (രോഗികളെ , വൈകല്യമുള്ളവരെ ശിസ്രൂഷിച്ചാല്‍, ദാനം ചെയ്‌താല്‍) , ഇവനെ നിത്യനാശത്തില്‍നിന്നു രക്ഷിക്കാമെന്ന് ദൈവത്തിനു മനസിലാകുന്നൂ. എന്നാല്‍ ദുരഭിമാമിയായ ഞാന്‍ ഇതൊന്നും ചെയ്യാന്‍ തയാറുമല്ല. അപ്പോഴുള്ള ഏകമാര്‍ഗം , നമ്മുടെ കുടുംബത്തില്‍ തന്നെ ഇതേ കുറവുകളുള്ള ഒരാളെ ആക്കുവാന്‍ സാത്താനെ അനുവധിക്കുന്നൂ. സ്വന്തം മക്കളാകുമ്പോള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ഇത് മനസിലാക്കുമ്പോള്‍; എന്‍റെ നീതികരണത്തിനായി എനിക്ക് കുറവുകളുള്ള ഒരു , ഭര്‍ത്താവിനെ ,ഭാര്യയെ ,മകനെ മകളെ അപ്പനെ അമ്മയെ തന്ന ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ പറ്റുമോ? അപ്പോള്‍ ഇതൊക്കെ ആ കുറവുകള്‍ ഉള്ള വ്യക്തിയോട് ദൈവം ചെയ്യുന്ന അനീതിയല്ലേ എന്ന് പലര്‍ക്കും സംശയം തോന്നാം. മാനസീക വൈകല്യമുള്ള ഒരുകുട്ടിക്ക് ഒരിക്കലും പാപം ചെയ്യാന്‍ കഴിയില്ലെന്നും , അവള്‍ക്കു, അവനു സ്വര്‍ഗരാജ്യം ഉറപ്പാണെന്നും, സമൂഹത്തിന്‍റെ തെറ്റുകള്‍ പരിഹരിക്കുവാന്‍ ഇവരെ നമ്മള്‍ ഉപയോഗിക്കെണ്ടാവരാനെന്നും (ഇവരെ ശിസ്രൂഷിച്ചും പരിപാലിച്ചു ), ഇവരിലൂടെ നമ്മുടെ തെറ്റുകള്‍ നിരപ്പാക്കുവാന്‍ ദൈവം സമൂഹത്തിനു തന്ന നിധികാളിണിവരെന്നും നമ്മള്‍ മനസിലാക്കിയാല്‍ അതിനുത്തരമായി. ആ നിധികളെ ശരിയാംവണ്ണം ഉപയോഗിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അത് ചെയ്യാതിരുന്നതാണ് ധനവന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാനുപറ്റിയ ഒരു തെറ്റ്. ഫലമോ ധനവാന്‍ പാതാളത്തിലും , വൃണം നിറഞ്ഞു പട്ടിനക്കി, ദാരിദ്രത്തില്‍ നിലത്തു കിടന്ന ലാസര്‍ പാറുദീ സയിലും. ( ഇവിടെ അബ്രാഹം ധനവാനോട് പറയുന്നത് ശ്രദ്ധിക്കുക " നീ ലോകത്തില്‍ സുഖം (ലോക നന്മകള്‍) അനുഭവിച്ചു ലാസര്‍ അവ്വണ്ണം തിന്മയും അതിനാല്‍ ലാസര്‍ ഇവിടെ ആശ്വാസമാനുഭാവിക്കുന്നൂ നീ കഷ്ട്ടവും") ,ഇവിടെ ധനവാന് ഇതുപോലൊരു കൊച്ചിനെ, അപ്പനെ, അമ്മയെ... ദൈവം കൊടുത്തായിരുന്നെങ്കില്‍ അവനെ പരിചരിച്ചു,പരിചരിച്ചു ഒരുപക്ഷെ ശിക്ഷയില്‍ ചെറിയ ഇളവു കിട്ടിയേനെ എന്നെനിക്കു തോന്നുന്നൂ..( തോന്നല്‍ മാത്രം).
സാത്താന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നവനെ അവന്‍ ഉപദ്രവിക്കില്ല മറിച്ച് ലോകനന്മകള്‍ കൊടുത്ത് പരിഭോഷിപ്പിക്കും . എന്നാല്‍ സാത്താനെതിരെയുള്ള വാക്കും പ്രവൃത്തിയും അവനെ പ്രകോപിപ്പിക്കും, അവരെ പലരീതിയില്‍ ഉപദ്രവിക്കയും ചെയ്യും. ഈലോകവും ഇതിന്‍റെ മഹത്വവും അധികാരവും സാത്താന്‍റെ മാത്രമാണെന്ന് ( II Cori 4:4) മനസിലാക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ശത്രുരാജ്യത്തു (ഈ ലോകത്ത്) , (ആല്‍മീയ)യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ജടിക) പടയാളികലാണ് നാമോരോരുത്തരും. നമ്മുടെ പ്രതിഫലം ഇവിടല്ല, ഭാവിയില്‍ സ്വര്‍ഗരാജ്യത്താണ്( മലയിലെ പ്രസംഗ) , ഇവിടെ ശത്രുതരുന്ന നക്കാപിച്ചകള്‍ വാങ്ങിച്ചാല്‍ , സ്വന്തരാജ്യത്തു ചെല്ലുമ്പോള്‍ ശിക്ഷയായിരിക്കും നമ്മെ കാത്തിരിക്കുക. ഇന്ത്യ പാക് യുദ്ധത്തില്‍ , ഇന്ത്യന്‍ പട്ടാളക്കാരനായ ഞാന്‍ പാകിസ്താനില്‍ പോയി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ , ഇത് അറിയുന്ന ഇന്ത്യന്‍ മിലട്ടറി എനിക്ക് തരുന്നത് കോര്‍ട്ട് മാര്‍ഷല്‍ പോലുള്ള നടപടികലാനെന്നു നമ്മുക്കരിയാമല്ലോ , അവസാനം വിധിയും ഊഹിക്കാം. നാം ഈ ലോകത്തില്‍ വന്നു, ഈ ലോകശക്തികളോട് പോരടിക്കുന്ന ദൈവത്തിന്‍റെ ഒരു പടയാളിയായി സങ്കല്‍പ്പിച്ചുകൊണ്ട് ഇനിപ്പറയുന്ന ബൈബിള്‍ ഭാഗം വായിക്കുക. ( എഴുതുവാനുള്ള എളുപ്പത്തിനു It is not P.O.C Bible)
2Timo 3:12
2 തിമൊഥെയൊസ് 3:11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
{ ( ഇത് തിരിച്ചു പറഞ്ഞാല്‍ ക്രിസ്ത്യാനിയായി ഒരുകുഴപ്പവും കൂടാതെ ജീവിക്കുന്നു എന്നുപറഞ്ഞാല്‍ അതിലെന്തോ അപാകതയുണ്ടെന്നാല്ലേ? പൌലോസ് പറയുന്നു ഭക്തിയോടുകൂടി ജീവിക്കാന്‍ മനസുല്ലവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും. നമ്മുക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ നമ്മുടെ ഭക്തി യേശുവിലല്ല അവന്‍റെ ശത്രുവിലാനെന്നു വരുന്നില്ലേ? )}
യാകോബ് - 1:12 - പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
Hebr 12:5-“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
I Corinth 11:31-നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
സങ്കീർത്തനങ്ങൾ - 34:19 -നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
പ്രവൃത്തികൾ - 9:16 - എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 9:23 - കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
പ്രവൃത്തികൾ - 13:50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
പ്രവൃത്തികൾ - 14:19 - എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
കൊടും പാപികള്‍ക്ക് ഒരു ശിക്ഷയും ഈ ലോകത്ത് ലഭിക്കാന്‍ സാധ്യതയില്ല, കാരണം ഒരുതെറ്റിനു രണ്ടു തവണ ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല. ഇവിടെ ശിക്ഷ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതെകുറ്റത്തിനു വീണ്ടും ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല.
പ്രവൃത്തികൾ - 20:19 - ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
പ്രവൃത്തികൾ - 20:23 - ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
പ്രവൃത്തികൾ - 21:32 - അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
പ്രവൃത്തികൾ - 23:12 - നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
റോമർ - 8:35 - ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
കൊരിന്ത്യർ 1 - 4:9 - ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
കൊരിന്ത്യർ 2 - 4:8 -ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 11:23 - ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
തിമൊഥെയൊസ് 2 - 4:7 - ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
പ്രവൃത്തികൾ - 14:22 - വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
മത്തായി - 5:10 - നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
മത്തായി - 5:11 - എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
മത്തായി - 10:22 - എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
മത്തായി - 23:34 -അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും
യോഹന്നാൻ - 15:19 - നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
യോഹന്നാൻ - 16:2 - അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ - 16:33 - നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ - 17:14 - ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു
കൊരിന്ത്യർ 1 - 15:19 - നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
പത്രൊസ് 1 - 2:20 - നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
പത്രൊസ് 1 - 3:14 - നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താ
പത്രൊസ് 1 - 4:12 - പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
പത്രൊസ് 1 - 5:9 - ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ
വെളിപ്പാടു - 7:14 - യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
തിമൊഥെയൊസ് 2 - 1:8 - അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
കൊരിന്ത്യർ 2 - 7:4 - നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
പ്രവൃത്തികൾ - 5:41 - തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി
.റോമർ - 5:3 - അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
കൊരിന്ത്യർ 2 - 4:8 - ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 1:5 - ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
തിമൊഥെയൊസ് 2 - 2:9 - അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
കൊലൊസ്സ്യർ - 1:24 - ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
യാകോബ് 1:3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിക്ഷ സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
റോമർ - 8:28 - എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
കൊരിന്ത്യർ 2 - 4:17 - നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
തെസ്സലൊനീക്യർ 2 - 1:4 - അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
മത്തായി - 10:16 - ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ - 38:19 - എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
പത്രൊസ് 1 - 2:19 - ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
മർക്കൊസ് - 8:38 - വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
How the Apostles died?
ആല്‍മാര്‍ത്ഥതയോടെ