Tuesday, July 30, 2013

വിവാഹത്തെക്കുറിച്ച് യേശു പറഞ്ഞിരിക്കുന്ന ഒരു ഭാഗം മാത്രം പരിശോധിക്കാം.

മത്തായി 19:9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”
____________
പരസംഗവും വ്യഭിചാരവും രണ്ടാണ് എന്ന് ഇവിടെ നിന്ന് മനസിലാക്കാം.
==================================

10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

11 അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

----------------------
വിവാഹം കഴിക്കുന്നത്‌ നന്നല്ല എന്ന് തന്നെയാണ് അവിടെ യേശു പറയുന്നത്.അത് മനസിലാകണം എങ്കില്‍ വരംലഭിക്കണം എന്നും പറയുന്നു.
എന്നാല്‍ വരം ലഭിച്ചവര്‍ക്കെ വിവാഹം കഴിക്കാവൂ എന്നാക്കിയാണ് പലരും ഈ ഭാഗം പ്രസംഗിക്കുന്നത്. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍
.

മത്തായി - 13:11
അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
===============================
12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
----------------------------------------
തങ്ങളെ തന്നെ ഷണ്ടന്‍മാര്‍ ആക്കിയവര്‍ ആണ്, യേശു പൌലോസ്.തോമസ്‌ സ്തെഫാനോസു.....
=========================

13അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.

14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

---------------
ഇതിനോട് അനുബന്ധിച്ച് എഴുതിയിരിക്കുന്നതുകൊണ്ട് മാത്രം പറയുന്നു.മറ്റു പല ഗുണങ്ങളും പോലെ ശിശുക്കള്‍ വിവാഹം കഴിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്.



ഇനി ഇതെപ്പറ്റി(വിവാഹം) പൗലോസ്‌ പറഞ്ഞിരിക്കുന്ന ചില ഭാഗങ്ങള്‍.

  ICorinth 7:1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.

26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.

27 നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.

38 അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.

39 ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.

40 എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.


 

Monday, July 29, 2013

അഭിപ്രായം മൂന്നു .

അഭിപ്രായം മൂന്നു .

Jonh 10:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ "ഐക്യത്തിൽ" തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

"ഒന്ന്" എന്നത് ഐക്യത്തെ കുറിക്കാനാനെന്നു, ഞാനല്ല യേശുകര്‍ത്താവ് തന്നെ പറയുന്നത് കണ്ടാലും.
 അതുപോലെ ഇന്‍ഗ്ലീഷ് പരിഭാഷകളില്‍ , നിയെന്നില്‍ എന്നപോലെ ഞാന്‍ അവരില്‍ എന്നും ആണ്. ആ ഐക്യം അല്ലാതെ എന്താണ് ചെങ്ങാതീ അവിടെയുള്ളത്.

I in them and you in me--so that they may be brought to complete unity. Then the world will know that you sent me and have loved them even as you have loved me.
New Living Translation (©2007)
I am in them and you are in me. May they experience such perfect unity that the world will know that you sent me and that you love them as much as you love me. English Standard Version (©2001)
I in them and you in me, that they may become perfectly one, so that the world may know that you sent me and loved them even as you loved me. New American Standard Bible (©1995)
I in them and You in Me, that they may be perfected in unity, so that the world may know that You sent Me, and loved them, even as You have loved Me. King James Bible (Cambridge Ed.)
I in them, and thou in me, that they may be made perfect in one; and that the world may know that thou hast sent me, and hast loved them, as thou hast loved me. Holman Christian Standard Bible (©2009)
I am in them and You are in Me. May they be made completely one, so the world may know You have sent Me and have loved them as You have loved Me. International Standard Version (©2012)
I am in them, and you are in me. May they be completely one, so that the world may know that you sent me and that you have loved them as you loved me. NET Bible (©2006)
I in them and you in me--that they may be completely one, so that the world will know that you sent me, and you have loved them just as you have loved me. Aramaic Bible in Plain English (©2010)
“I in them and you in me, so that they shall be perfected as one, and so that the world shall know that you have sent me, and that you have loved them just as you have also loved Me. “ GOD'S WORD® Translation (©1995)
I am in them, and you are in me. So they are completely united. In this way the world knows that you have sent me and that you have loved them in the same way you have loved me. King James 2000 Bible (©2003)
I in them, and you in me, that they may be made perfect in one; and that the world may know that you have sent me, and have loved them, as you have loved me. American King James Version
I in them, and you in me, that they may be made perfect in one; and that the world may know that you have sent me, and have loved them, as you have loved me. American Standard Version
I in them, and thou in me, that they may be perfected into one; that the world may know that thou didst send me, and lovedst them, even as thou lovedst me. Douay-Rheims Bible
I in them, and thou in me; that they may be made perfect in one: and the world may know that thou hast sent me, and hast loved them, as thou hast also loved me. Darby Bible Translation
I in them and thou in me, that they may be perfected into one and that the world may know that thou hast sent me, and that thou hast loved them as thou hast loved me. English Revised Version
I in them, and thou in me, that they may be perfected into one; that the world may know that thou didst send me, and lovedst them, even as thou lovedst me. Webster's Bible Translation
I in them, and thou in me, that they may be made perfect in one; and that the world may know that thou hast sent me, and hast loved them as thou hast loved me. Weymouth New Testament
I in them and Thou in me; that they may stand perfected in one; that the world may come to understand that Thou didst send me and hast loved them with the same love as that with which Thou hast loved me. World English Bible
I in them, and you in me, that they may be perfected into one; that the world may know that you sent me, and loved them, even as you loved me. Young's Literal Translation
I in them, and Thou in me, that they may be perfected into one, and that the world may know that Thou didst send me, and didst love them as Thou didst love me.

രതി പാപമോ?

Thomas and 6 others like this.
  • Prayer Light Evening Light karthaveeeeeeeeeee...
  • Rony Koshy Than "rakshikkapettavan" ano?
  • Thomas Samuel \\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? ///സെക്സ് പാപം അല്ല ,പക്ഷെ അത് പാപം ആകുന്നത്‌ എപ്പൊഴു ആണ് എന്നുകൂടി പറയുക ?
  • Thomas Mathew തോമസ്‌ സാമുവേല്‍, അത് വിവരിക്കേണ്ടത് ഓര്‍ത്തോ ആണ് : ഇതേ ഇതാണ് ഒരു ഓര്‍ത്തോ എഴുതിയ കമന്റ്‌ :
  • Thomas Samuel അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
  • Benson Philip അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക
    ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും. തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്ത്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം. (റോമ 11:17-24
  • Aji George Eapen Benson, പയര്‍ അഞ്ഞാഴി ഉണ്ടെന്നു മനസ്സിലായി... ഇനി അരി എത്ര എന്നു പറ...
  • Thomas Mathew ഇതേ വിവാഹത്തെക്കുറിച്ച് സഭയുടെ വിശ്വാസ പ്രമാണം ആണ് മുകളില്‍ വിവരിച്ചിരിക്കുന്നതു, ഇതിനെക്കുറിച്ച്‌ നമ്മള്‍ക്ക് ഇവിടെ സംവാദം നടത്താം അതിനു വേണ്ടി ആണ് ഈ പോസ്റ്റ്‌ ഇവിടെ ഇട്ടിരിക്കുന്നത്.
  • Thomas Samuel can you explain What has this comment of yours has to do with 'self Control ' in christian marriage life mr..Benson Philip???
  • Thomas Samuel ''വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ;""
  • Thomas Mathew ഇവിടെ കിടന്നു വട്ടം ചുറ്റാതെ നേരെ വരൂ തോമസ്‌ സാമുവേല്‍
  • സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കിലും മനുഷ്യര്‍ ഉണ്ടോ? ദയവായി നിങ്ങള്‍ അഭിപ്രായം പങ്കു വക്കുക.
  • Aji George Eapen Thomas Mathew, aa tit san nte post nakathu contradiction ondu.. pala orthodox vivaahangalum sunday nadathunnu ennulla vasthutha nilanikke tit san parayunnu sunday "vishudhamaayi" aacharikkaan avar annu vivaaham nadathaarilla ennu..
  • Thomas Samuel \\\വിവാഹത്തെക്കുറിച്ച് സഭയുടെ വിശ്വാസ പ്രമാണം ആണ് മുകളില്‍ വിവരിച്ചിരിക്കുന്നതു, ///മുകളില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് ഏതു പ്രമാണത്തില് നിന്നാണ് ,കാനോനില് നിന്നാണ് എന്നു കൂടി പറയുക
  • Tinu Raj DAILY സെക്സ് ചെയ്യനമെന്നുണ്ടെൽ ചെയ്തോളു ??? അതിനു മറ്റുള്ള സഭക്കാരുടെ പുറത്തു കയറുന്നതെന്തിനാ ??????????... ഇപ്പൊ മനസിലായി എല്ലാരും സഭവിട്ടു കുറ്റിം പറിച്ചു ഓടിയത് എന്തിനാണെന്ന്
  • Thomas Mathew അതെങ്ങിനെ ഞാന്‍ അറിയും തോമസ്‌ സാമുവേല്‍? ഇത് നിങ്ങളുടെ സഭയുടെ പ്രമാണം ആണ് എന്നു ആണ് Tit San വിവരിച്ചിരിക്കുന്നത് അപ്പോള്‍ അത് നിങ്ങളെ അല്ലെ പറയുന്നത് ഞാന്‍ അല്ലല്ലോ.
  • Thomas Samuel \\\ഇവിടെ കിടന്നു വട്ടം ചുറ്റാതെ നേരെ വരൂ തോമസ്‌ സാമുവേല്‍///കാര്യങ്ങള് ഗ്രഹിക്കൂ , സഹോദരാ!\\\\ നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു,///ഈ വേദ ഭാഗം ഒന്ന് വിശദമാക്കു പ്രിയ സഹോദരാ !
  • Aji George Eapen evide panditji...?? om hreem pandit chaathaaaaa.....
  • സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കിലും മനുഷ്യര്‍ ഉണ്ടോ? ദയവായി നിങ്ങള്‍ അഭിപ്രായം പങ്കു വക്കുക, എങ്കിലേ രതി പാപം ആണോ എന്ന് ചിന്തിക്കാന്‍ പറ്റൂ.
  • Thomas Samuel ####'''നിങ്ങളുടെ പ്രാര്തനയ്കു മുടക്കം വരാത് ഇരിക്കാൻ വിവേകതോട് ഭാര്യമാരോട് വസിച്ചു """ #### let us start from this point !
  • Thomas Samuel \\\ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,////ജനിക്കുന്നത് പാപം ആണെന്ന് എവിടെ പറയുന്നു ??
  • സണ്ണി മാപ്പിള അപ്പോള്‍ താങ്കള്‍ ജനിച്ചപ്പോള്‍ താങ്കളില്‍ പാപം ഇല്ലായിരുന്നു എന്നാണോ പറയുന്നത്?
  • Thomas Samuel Sunny Mappila : please explain "Janmapaapam "!
  • സണ്ണി മാപ്പിള അത് ജനിച്ചപ്പോള്‍ താങ്കള്‍ക്ക് ഉണ്ടായിരുന്നോ?
  • Thomas Mathew ഇത് ജന്മപാപമോ കര്‍മ്മ പാപമോ ഉണ്ടോ ഇല്ലയോ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം അല്ല... ആദ്യം തന്നെ അത് മനസ്സില്‍ ആക്കുക...ഇവിടെ എന്റെ ചോദ്യം നിങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം സെക്സ് ചെയ്യുകയില്ലെ?
  • Thomas Samuel യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
    15
    ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവള
    ...See More
  • Thomas Samuel \\\ഇവിടെ എന്റെ ചോദ്യം നിങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം സെക്സ് ചെയ്യുകയില്ലെ?///നിങ്ങള് എല്ലാ ദിവസവും ചെയ്യാറുണ്ടോ ?
  • സണ്ണി മാപ്പിള Thomas Mathew



    ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? /////താങ്കളുടെ ആദ്യ വരി തന്നെ ഇതല്ലേ? അതെക്കുരിച്ചാണ് പറഞ്ഞു വരുന്നത്.
  • Thomas Mathew \\പക്ഷെ നമുക്ക് യേശുവിനെ കുരിശിൽ തറച്ച ദിനമായ വെള്ളിയാഴ്ച, ശനിയാഴ്ചയും ഉയിർതെഴുന്നെറ്റ ഞായർ, പിന്നെ ബുധ നാഴ്ചയും വിശുദ്ധ മായി ആചരിക്കാൻ ഓർത്തഡോൿസ്‌ സഭ പഠി പ്പിക്കുന്നുണ്ട്. ആ ദിവസങ്ങളിൽ ഭാര്യാ- ഭർതൃ ബന്ധം പാടില്ല എന്നും സഭ പറയുന്നുണ്ട്.\\

    ഇതിനെക്കുറിച്ച്‌ ആണ് ഞാന്‍ നിങ്ങളോട് ചോടിച്ചുകൊണ്ടിരിക്കുന്നത്..
  • Thomas Mathew അതെ അതുതന്നെ ആണ് എന്റെ മെയിന്‍ ആയ ചോദ്യം ..\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? \\
  • Biji Liju Liju ponnu suhruthe vere subject onnum elle debate .pls do nto agrue each other everyone has their own believes so let them believe. there is not right to question anybody dear.
  • Abin T Varghese Dear thankal bharyayumay 4 divasam sex cheyan anumathi illathathukond orthadoxil ninnu poya alano? Brother ningalude sabha vishwasa prakaram sexinanusarichano swargathil pokunnath
  • Thomas Samuel ഞായര് ,നോമ്പ് ദിവസങ്ങള് ,അതുപോലു പ്രധാന പെരുന്നാളുകള് ഈ ദിവസങ്ങളില് ,ശാരീരിക ബന്ധത്തില് നിന്നും ഒഴിഞ്ഞു
    പ്രാര്ത്ഥന ,ധ്യാനം എന്നിവയില് മനസ് കേന്ദ്രികരിക്കുവാന് ആണ് ഭാര്യ ഭാര്തക്കന്മാരോട് പറയുന്നത് !!!
  • Abin T Varghese Ingane chodichathi shemikanam do sandayil ravile 10 muthal 1 mani vare sabha halil poyi prarthikkanam enn ara paranjitullath???
  • Biji Liju Liju athu satyam anu may be he left orthodox becouse he cant do sex these 4 days ..... really?
  • Abin T Varghese Fridayil ningal prathyekam upavasa prarthana nadathunnath enthina brother?
  • സണ്ണി മാപ്പിള രതി തന്നെ പാപം എന്നാ നിലപാടാണ് എനിക്ക്. ഇത്ര വിഷിഷ്ട്ടം,സ്രേഷ്ട്ടം,ആത്മീയം ഒക്കെയെങ്കില്‍ പരുധീസയില്‍ അധവും ഹവ്വയും എന്തുകൊണ്ട് ഇതിനു തുനിഞ്ഞില്ല? യേശു,പൌലോസ് എന്നിവര്‍ എന്തുകൊണ്ട് ഈ "ആത്മീയപ്രവര്‍ത്തികള്‍" ചെയ്തില്ല?

    സ്വര്‍ഗരാജ്യത്ത് രതിയില്ല എന്ന് യ
    േശു എന്തുകൊണ്ട് പറഞ്ഞു? ആത്മനിയന്ത്രണം ഇല്ലാത്തവര്‍ക്ക് ഒരു ആനുകൂല്യമായി ആണ് പൌലോസ് പോലും(രതിയെ )വിവാഹത്തെ കാണുന്നത്.

    എല്ലാവരും വിവാഹം കഴിക്കാതെ പൌലോസിനെപ്പോലെ ആയെങ്കില്‍ എന്നായിരുന്നു പൌലോസിന്റെ ആഗ്രഹം.
  • സണ്ണി മാപ്പിള ദിവസക്കണക്കൊന്നും എനിക്ക് തിട്ടമില്ല.
  • Aji George Eapen pandu youth camp nokke pokumbazhathe oru paattu orma varunnu... maaplachaaaaaaa.. pemblammeeeeee... kumblangaaaaaa.....

    maaplachaaaa.. ponnnnnnnnnnnnnu maaplachaaaaaa...... namichu..!!!
  • Abin T Varghese Pastermarude mukathe meesha palarudem mukath kananillallo? Ith enthinte adisthanathla? Ningalude vibhaganalil chilar swarnam idaruthenn paranjitundallo? Is it biblically based? Anganayanagil chilar swarnam darichukond nadakkunnundallo enthinte adisthanathila?
  • Wilson Thomas സെക്സ്‌ ആണോ ഈ കുടുംബജീവിതം ?അതോ അത് ഒരു വശം മാത്രമോ?ഇരുവരും ഒരു ദേഹമായിരിക്കും എന്ന് പറഞ്ഞാല്‍ എപ്പോളും ബന്ധപ്പെട്ടുകൊണ്ടിരിക്കണം എന്നാണോ?എന്തായാലും ആസക്തി അത് സെക്സില്‍ ആയാലും ഭക്ഷണതിലായാലും അത് മനസ്സിനെയും ബലഹീനമാക്കും.
  • Abin T Varghese Friends pavam thomas brotherinte paribhavam kandille bharya pullikaranod paranjenn poyi prarthikan! Athode oru thirumanameduthu enthu paranjalum ini orthodoxil ninnu poyite karyamullunn
  • സണ്ണി മാപ്പിള സാകം എന്നാ സംസ്ക്രുതവാക്കില്‍ നിന്നാണ് സെക്സ് ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്. മലയാളത്തില്‍ അത് ആസകതിയായി.
  • Abin T Varghese Thomas njangal orthadoxkar anganado sexinekalum prarthanakkum daivathonum prathanyam kodukkunnavarado? Athinu nalla parambaryam venam.

    Manasilayallo alle
  • സണ്ണി മാപ്പിള Thomas Mathew അതെ അതുതന്നെ ആണ് എന്റെ മെയിന്‍ ആയ ചോദ്യം ..\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ?
    ___________________

    സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കി
    ...See More
  • Abin T Varghese Ariyalo@brother yesu vivaham kazhichirunnilla.

    Avan paranjitille chilar daivarajyathe prathi shandanmarayavar undann.

    Imi theory dimple ado, nam lokathinte chilamohanale swantham asthmashakthikond vijayikkan sramikkuka ennu parayum
    ithonnu manasilakkan valiya alavukayonnum venda
  • Abin T Varghese Dear friends njan ingane prathikarikkunna alonnumalla,
    pakshe thomas brother ithu teerchayayum verum thanashakkuvendi chodichatha ithu, alle brother? Pakshe thankal oru karyam marannu athu cheyunnath daivathine orkkanvendiyanann.
    Sorry dear thomas really sorry
    sorry friends
  • Thomas Mathew ദൈവം മനുഷ്യനെ ശ്രിഷ്ടിച്ചിട്ടു അനുഗ്രഹിച്ചു പറഞ്ഞത് "ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു."

    അപ്പോള്‍ സെക്സ് പാപം ആണ് എങ്കില്‍ ദൈവം മനുഷ്യനോട് പറയുകയാണ് നിങ്ങള്‍ പാപം ചെയ്യാന്‍ അല്ലെ ഓര്‍ത്തോ?
  • Shelah Joseph sex, athu kudumbathinte oru adisthana khadakamanu. Apostle Paul parayunnu, ningal prarthanaku vendiyallathe (hus/wife) pirijirikaruthu,
    namuku physical relationship cheyyan paadillathadu oru Fasting prayar ullappol, b'cos fasting ennu paranjal Daivathodu koode vasikunnu. pinne nammal sunday Worshipinu pokumbol, need to be cleansing. sex oru familiyil athyavasyamanu. illengil randu perum athu kittunna vazhiku pokum.
  • സണ്ണി മാപ്പിള Thomas Mathew ദൈവം മനുഷ്യനെ ശ്രിഷ്ടിച്ചിട്ടു അനുഗ്രഹിച്ചു പറഞ്ഞത് "ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി
    ________________
    അത് രതിയിലൂടെയെന്നു ധരിച്ചതാണ് കുഴപ്പം. അമീബാ പെരുകുന്നത് രതിയിലൂടെയാണോ?
    അതും പോകട്ടെ. പാപം ചെയ്തു തോട്ടത്തില്‍ നിന്നും പുറത്തായതിനു ശേഷമാണ് ആദവും ഹവ്വയും ചേരുന്നത് എന്ന് കണ്ടാലും.
  • സണ്ണി മാപ്പിള Thomas Mathew,അപ്പോള്‍ സെക്സ് പാപം ആണ് എങ്കില്‍ ദൈവം മനുഷ്യനോട് പറയുകയാണ് നിങ്ങള്‍ പാപം ചെയ്യാന്‍ അല്ലെ ഓര്‍ത്തോ?
    _____________

    ദൈവം രതിയില്‍ഏര്‍പ്പെടാന്‍ തോട്ടത്തില്‍ വച്ച് പറഞ്ഞോ?
  • സണ്ണി മാപ്പിള അമീബാ പെരുകുന്നത് രതിയിലൂടെയാണോ?
    // ഏതാണ്ട് അതുപോലാണ് ആധാത്തില്‍നിന്നും ഹവ്വ ഉണ്ടായതു,മറ്റൊരാള്‍ ഇല്ലാത്തതുകൊണ്ട് ദൈവം സഹായിച്ചു. ഏതാണ്ട് എന്നാണു പറഞ്ഞത് ഇനി ആധാത്തിനു ദൈവത്വം ഒന്നും ഞാന്‍ ചാര്‍ത്തിക്കൊടുക്കുന്നില്ല.
  • Thomas Mathew ഈ വിഷയം സംസാരിക്കാന്‍ ഭയം ഉള്ളവര്‍ മാറി ഇരുന്നു കണ്ടോളിന്‍..
  • Thomas Samuel ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
    3
    ...See More
  • സണ്ണി മാപ്പിള സ്വര്‍ഗരാജ്യത്തും രതിയില്ലെന്നു അറിഞ്ഞുകൊള്‍ക. താത്പര്യം എങ്കില്‍ കാറ്റൊള്ളപ്പോള്‍ ആയിക്കൊള്ളുക
  • Thomas Mathew തോട്ടത്തില്‍ നിന്നും നിങ്ങള്‍ പുറത്തു പോയി സെക്സ് ചെയ്യാന്‍ ആണോ പറഞ്ഞത്‌? ദൈവം തോട്ടത്തില്‍ വസിപ്പാന്‍ വേണ്ടി അല്ലെ മനുഷ്യനെ ശ്രിഷ്ടിച്ചു ആക്കിയത്, അതില്‍ ഒന്നാം അധ്യായത്തില്‍ തന്നെ ആണല്ലോ മനുഷ്യനെ സന്താനപുഷ്ടിയുള്ളവരായി പെരുകുവീന്‍ എന്ന് അനുഗ്രഹിച്ചത്‌? നിങ്ങള്‍ തോട്ടത്തില്‍ താമസിക്കുമ്പോള്‍ അത് പാടില്ല എന്ന് എങ്ങിനെ ആണ് പറയാന്‍ കഴിയുക?
  • സണ്ണി മാപ്പിള ജന്മപാപം ഇല്ലാതെ മൂന്നേ മൂന്നു ജനനങ്ങളെ ഈയുള്ളവന്‍റെ അറിവില്‍ സംഭാവിചിട്ടോള്ളൂ. ഒന്ന് ആദം,രണ്ടു ഹവ്വാ,മൂന്നു നമ്മുടെ യേശു. ഇതില്‍ കൂടുതല്‍ ഉണ്ടെന്നു ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പങ്കു വെക്കാം.
    _______________

    ഈ മൂന്നു ജന്മങ്ങള്‍ക്കും ഒരു പൊത
    ുസ്വഭാവം ഉണ്ട്. രതിരഹിതമായി ആണ് ജനനം. മറ്റുള്ള ജനനങ്ങള്‍ക്കു ജന്മപാപം ഉണ്ട്.അപ്പോള്‍ ഈ ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം.
    പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാ ദാവീദിന്‍റെ വാക്യം ഓര്‍ക്കുക. അവിടെ പാപം രതിയല്ലെങ്കില്‍.ക്ന്യകമരിയവും പാപത്തില്‍ യേശുവിനെ ഗര്‍ഭം ധരിച്ചു എന്ന് പറയേണ്ടി വരും. ശേരിയല്ലേ?
  • Wilson Thomas അതു കൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇതില്‍ പറ്റിച്ചേരും എന്ന പദം ഉദ്ദേശിച്ചിരിക്കുന്നത്‌ രതിയല്ല എന്ന് പറയാന്‍ കഴിയില്ല.
  • Thomas Samuel \\\ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.////കാഴ്ച അപ്പം അല്ലെങ്കില് ദേവാലയത്തിലെ വിശുദ്ധ അപ്പംകഴിക്കേണ്ട തിനു സ്ത്രീകളോട് അകന്നിരിക്കേണം എന്നല്ലയോ ബൈബിൾ ല് പറയുന്നത്???നിങ്ങളുടെ ഇഷ്ടപ്രകരമാണോ അതോ ദൈവ ഇഷട പ്രകാരം ആണോ അതോ ദൈവ ഇഷ്ട പ്രകാരമാണോ ജീവികേണ്ടത് ?
  • Wilson Thomas രതിയല്ല എങ്കില്‍ ഒരു നാരിയുടെ ആവശ്യം അവിടെ ഉണ്ടാകുന്നില്ലല്ലോ.
  • സണ്ണി മാപ്പിള കൊരിന്ത്യർ 1 - 7:2

    എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
  • സണ്ണി മാപ്പിള Wilson Thomas രതിയല്ല എങ്കില്‍ ഒരു നാരിയുടെ ആവശ്യം അവിടെ ഉണ്ടാകുന്നില്ലല്ലോ./// അതിനു നമ്മളുടെ ഇപ്പോഴത്തെ ശരീരം അല്ലല്ലോ അപ്പോള്‍ ഉണ്ടായിരുന്നത്? ദൈവത്തിന്‍റെ സധൃശ്യത്തില്‍ അല്ലായിരുന്നോ, നാണം ഇല്ലായിരുന്നു,, മേലില്‍ സ്വര്‍ഗരാജ്യത്തും അങ്ങിനായിരിക്കും.
  • സണ്ണി മാപ്പിള ആവർത്തനം - 10:20

    lson Thomas അതു കൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇതില്‍ പറ്റിച്ചേരും എന്ന പദം ഉദ്ദേശിച്ചിരിക്കുന്നത്‌ രതിയല്ല എന്ന് പറയാന്‍ കഴിയില്ല.//നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
  • Wilson Thomas ബ്രദര്‍ അനുസരനക്കേടിനു ശേഷം ശരീരത്തിന് രൂപമാറ്റം സംഭവിച്ചോ? അവര്‍ നഗ്നരായിരുന്നു എന്നാല്‍ നാണം തോന്നിയില്ല എന്നല്ലേയുള്ളൂ?
  • Wilson Thomas ക്രിസ്തുഉയര്‍ത്തുപലരും ക്രിസ്തുവിനെ കണ്ടു എന്നാല്‍ അത് വേറെ ഏതെങ്കിലും രൂപത്തിലായിരുന്നു അല്ലെങ്കില്‍ ശരീരം ഇല്ലാത്തവനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ?
  • സണ്ണി മാപ്പിള ആദവും ഹവ്വയും മാത്രമേ ദൈവത്തിന്‍റെ സധൃശ്യത്തില്‍ ജനിചോള്ളൂ. ബാക്കിയുള്ളവര്‍ പാപത്തിന്റെ രൂപത്തില്‍ ആദത്തിന്റെ സധൃശ്യത്തില്‍ ആണ് ഉണ്ടായത് . എന്നാല്‍ നമ്മുക്ക് അര്‍ഹതപ്പെട്ട ദൈവ സാധൃശ്യം കിട്ടും. അപ്പോള്‍ നാം ദൈവത്തെ അവനിരിക്കുന്നതുപോലെ കാണും.
  • സണ്ണി മാപ്പിള സണ്ണി മാപ്പിള Wilson Thomas ക്രിസ്തുഉയര്‍ത്തുപലരും ക്രിസ്തുവിനെ കണ്ടു എന്നാല്‍ അത് വേറെ ഏതെങ്കിലും രൂപത്തിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ?
    ________________
    യേശു വെളിപ്പെടുത്താതെ ആര്‍ക്കാണ് അത് യേശു എന്ന് മനസിലായത്?
  • സണ്ണി മാപ്പിള Wilson Thomas യേശു പോലും ദൈവസാധൃശ്യം വെടിഞ്ഞാണ് ഈ ലോകത്ത് വന്നത്. നാമം ഇപ്പോഴും ദൈവസധൃശ്യത്തില്‍ ആണെങ്കില്‍ , യേശു ദൈവസാധൃശ്യം വെടിഞ്ഞു എന്തിനു മനുഷ്യന്‍റെ സാധൃശ്യത്തില്‍ ആകണം?

    അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന
    ്നു
    7 വിചാരിക്കാതെ ദാസരൂപം എടുത്തു

    8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
  • സണ്ണി മാപ്പിള thomas Mathew തോട്ടത്തില്‍ നിന്നും നിങ്ങള്‍ പുറത്തു പോയി സെക്സ് ചെയ്യാന്‍ ആണോ പറഞ്ഞത്‌?
    _________
    എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ഒരാളെ ഒരു രാജ്യത്തുനിന്ന് നാട് കടത്തുമ്പോള്‍ ,എന്തൊക്കെ ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയാറുണ്ടോ? എന്നാല്‍ അവിടുത്തെക്കുരിച്ചു അല്പം വിവരണം കൊടുത്ത് എന്നിരിക്കും.
  • സണ്ണി മാപ്പിള Thomas Mathew ദൈവം തോട്ടത്തില്‍ വസിപ്പാന്‍ വേണ്ടി അല്ലെ മനുഷ്യനെ ശ്രിഷ്ടിച്ചു ആക്കിയത്,
    __________
    നിബന്ധന തെറ്റിച്ചതുകൊണ്ട് ഒരു ഒരു Corection ആവശ്യം ആയിവന്നു.
    ദൈവത്തിന്‍റെ ആദിമ ഉധേഷത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. ഈ ഭൂമിയെ പുതുക്കി പരുധീസയാക്കി ,തേജസുള്ള ശരീരത്തോടുകൂടി നിത്യകാലം ഈ ഭൂമിയില്‍ തന്നെയായിരിക്കും കൂടുതല്‍ ആള്‍ക്കാരും. അവിടെയും രതി ഇല്ല എന്ന് യേശു അറുത്തു മുറിച്ചു പറഞ്ഞിട്ടും ഉണ്ട്?
  • സണ്ണി മാപ്പിള അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു./// അതിനും വേറെ പല വ്യാഖ്യാനങ്ങളും കണ്ടേക്കാം. എന്നാല്‍ ലോകത്തില്‍ ആണും പെണ്ണും എങ്കിലും,ദൈവത്വത്തില്‍ നാമെല്ലാം പെന്നുങ്ങല്പോലെ,യേശുഎന്നാ ഏകാപുരുശന്റെ ആത്മീയ മനവാട്ടിമാര്‍.
  • സണ്ണി മാപ്പിള Bother, Thomas (both mathew and samuel) nice to chat. see you later lime.