Friday, October 25, 2013

ആബ്ബാ പിതാവ്

ഗലാത്യർ - 4:6
    നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

71 comments:

പിപ്പിലാഥന്‍ said...

ഇവിടെയാണ്‌ അടിസ്ഥാനപരമായി നമ്മുക്ക് തെറ്റുന്നത് എന്നാണു എന്‍റെ അഭിപ്രായം.
_________

പറയുന്നത് കത്തോയോ,പെന്റൊയോ,ക്രിസ്ത്യാനിയോ, ജൂതനോ ആകട്ടെ. യേശുപറഞ്ഞത്‌ തന്നെയാണോ ഇവനൊക്കെ പറയുന്നതെന്ന് മാത്രം നോക്കിയാല്‍ പോരെ? യേശു പറഞ്ഞതുമായി ഒത്തുപോകുന്നില്ല എങ്കില്‍, കൊടിമൂത്ത പാസ്റ്ററോ, അച്ചനോ, കപ്യാരോ,പത്രോസോ,പൌലോസോ,പറഞ്ഞാലും തള്ളിക്കളയാന്‍ പറഞ്ഞത് പൌലോസ് തന്നെയല്ലേ?

പിപ്പിലാഥന്‍ said...

https://www.facebook.com/groups/174547579275584/#!/photo.php?v=10200402372171251

സത്യം സത്യം സത്യം , താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും. ഇതുപോലാണ് സിനിമാക്കാരോടും കായികതാരങ്ങലോടും ഉള്ള കമ്പവും . ഇത് ഞാന്‍ പറയുമ്പോള്‍ കൂടെയുള്ളവര്‍ പറയും നെഗറ്റീവ് ചിന്താഗതിയും അസൂയയും ഒക്കെയാണെന്ന്.

പിപ്പിലാഥന്‍ said...

പാപത്തിനു മുന്‍പുള്ള ആദത്തെയും , യേശുവിനെയും താരതമ്യം ചെയ്യുന്നത് ശെരി. കാരണം ആദം ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ആയിരുന്നു.

എന്നാല്‍ ഈ അവസ്തയില്ലുണ്ടായിരുന്നവരെ യേശുവിന്‍റെ അമ്മയുമായി താരതമ്യം ചെയ്യാനേ പാടില്ല. കാരണം മാതാവ് ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ആയിരുന്നില്ല. നമ്മെപ്പോലെ ജഡത്തിന്റെ സാധൃശ്യത്തില്‍ ആയിരുന്നല്ലോ?

പിപ്പിലാഥന്‍ said...

Sajo J Kappan, joseph kalatthiparambil @സണ്ണി അതെന്തു മണ്ടത്തരം ആണ് പറയുന്നത് , ദൈവം തന്റെ സ്വൊന്തം ചായയിലും സാധൃശ്യതിലും ആണ് മനുഷ്യനെ സൃഷ്ടിച്ചത്.
__________
എന്ന് ബൈബിളില്‍ ഉണ്ട്.അത് ആദത്തെയും ഹവ്വയെയും മാത്രമേ അങ്ങനെ സൃഷ്ട്ടിചോള്ളൂ . പാപം ചെയ്തപ്പോള്‍ അത് നഷ്ട്ടമായി ജഡത്തിന്റെ സധൃശ്യത്തില്‍ ആയി. പിന്നെ ആദത്തിന്റെ സാദൃശ്യത്തില്‍ ആണ് മകനെ സൃഷ്ട്ടിച്ചത്. എന്നാല്‍ ആദ്യ ആദത്തിന്റെ സാധൃശ്യം നമ്മുക്കും ലഭിക്കും, ഭാവിയില്‍.

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
വചനം വായിച്ചാലും മനസിലാകനമെന്നില്ല, അതില്‍ നമ്മുടെ പാരമ്പര്യമായ പഠിപ്പിക്കലുകള്‍ക്ക് വിശ്വാസങ്ങള്‍ക്ക് ഒക്കെ ഒരു സ്വാധീനമുണ്ട്.
അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. അത് ശരിതന്നെ. എന്നാല്‍ ആ രൂപത്തിന് മാറ്റം വന്നകാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നുകളയുന്നൂ

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ഇന്നും നമ്മള്‍ ആദ്യത്തെ ദൈവത്തിന്‍റെ രൂപത്തിലായിരുന്നു എങ്കില്‍ , യേശു നുണപറഞ്ഞു. ദൈവത്തിന്‍റെ രൂപം മാറ്റി മനുഷ്യന്‍റെ രൂപത്തില്‍ നമ്മുടെ രെക്ഷക്കെത്തെണ്ട കാര്യമില്ലല്ലോ

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ഇപ്പോള്‍ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ് അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ്
ഉല്പത്തി - 5:3
ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം( ധൈവരോപം അല്ല എന്നത് ശ്രദ്ധിക്കുമല്ലോ) ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ദൈവ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
റോമർ - 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
മത്തായി - 13:43
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ആദത്തിന് ദൈവവുമായി സംസാരിക്കാന്‍ പറ്റുമായിരുന്നൂ. ഭാവിയില്‍ ( അവന്റെ രൂപത്തിലായി ക്കഴിഞ്ഞു) നമുക്കും പറ്റും.
കൊരിന്ത്യർ 1 - 13:12
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
അവന്‍റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour
ആദത്തിന്‍റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്‍റെ സാദൃശ്യം ധരിക്കും( Future ) ധരിച്ചിട്ടില്ല.
കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

പിപ്പിലാഥന്‍ said...

നിങ്ങള്‍ ബുദ്ധിയുള്ളവര്‍ മാത്രമല്ല ,ബഹുഭൂരിപക്ഷവും താങ്കളുടെ ചിന്താഗതിക്കാരാണ്.അതുകൊണ്ട് മാറ്റം ഒന്നും പ്രധീക്ഷിച്ചല്ല കുറിക്കുന്നത്.

അറിയാവുന്ന മണ്ടത്തരങ്ങള്‍ കുത്തിക്കുറിക്കുന്നു.അത്ര മാത്രം.

പിപ്പിലാഥന്‍ said...

As long as we live in our body, we can't be a part of holy catholic church,

"Therefore we are always confident and know that as long as we are at home in the body we are away from the Lord.

ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
ഇത് പറഞ്ഞത് ഞാനല്ല പൌലോസ് ആണ്.

പിപ്പിലാഥന്‍ said...

Sajo J Kappan,Joseph Chackalamuriyil,joseph kalatthiparambil,Anto Philip FrancisXaviour ആദത്തിനും ഹവ്വായിക്കും ആ ആദ്യ ശരീരത്തില്‍ വസ്ത്രം ഇല്ലെങ്കിലും, നഗ്നത തോന്നിയിരുന്നില്ല.
_______________

ഇതുപോലെ നമ്മളും ദൈവത്തിന്‍റെ രൂപത്തില്‍ ആയാല്‍ നഗ്നത കാണപ്പെടുകയില്ല.

I Corinth 5:2 സ്വര്‍ഗീയ വസതി ധരിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. അത്ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാനപ്പെടുകയില്ല.

പിപ്പിലാഥന്‍ said...

എന്‍റെ ചെറിയ സംശയം തെറിഭൂഷണം ജോര്‍ജും, കണ്ണൂരെ കനടാക്കാരന്‍ ചെത്തുകാരനും കൂടി ആസൂത്രിതമായി ചെയ്തതാണ് എന്നാണു. മുങ്ങുന്ന ഇടതുപക്ഷത്തിന് പിടിച്ചുനില്‍ക്കാന്‍ കച്ചിതുരിമ്പും, തെറിഭൂഷണം ജോര്‍ജിന്‍റെ നെറികേടുകള്‍ ജനങ്ങള്‍ മറക്കുകയും ചെയ്യും.

പിപ്പിലാഥന്‍ said...

ശ്രദ്ധിച്ചേ , ആ ചോദ്യവും , ദൈവം പറഞ്ഞതിനെ കൌശലപൂര്‍വം അല്‍പ്പം മാറ്റി മൊത്തത്തില്‍ കൊളമാക്കി.

ദൈവം പറഞ്ഞത് -

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു;

സാത്താന്‍ അത് TWIST ചെയ്താണ് ചോദിച്ചത് - തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു

ഇങ്ങനെയാണ് നമ്മെ കുരുക്കുന്നത്.

പിപ്പിലാഥന്‍ said...

Bennet Kuriakose

ദൈവത്തിനു നേരെ അങ്ങ് ചെയ്തു കൊടുത്താല്‍ പോരായിരുന്നോ? ഇയ്യോബിന്റെ പ്രാര്‍ത്ഥന വേണോ?
_____________
പല കാരണങ്ങള്‍ ഉണ്ട്, പ്രധാനമായത് ,ജീവിച്ചിരുന്നവര്‍ ജീവിചിരിക്കുന്നവര്‍ക്കുവേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് വേണ്ടിയും ആണ് മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയിട്ടുള്ളത്.
അല്ലാതെ മരിച്ചവര്‍ ആരും ആര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ല.

പിപ്പിലാഥന്‍ said...

Johny Devassykutty സണ്ണി മാപ്പിളയോട് ആർക്കെങ്കിലും വിരോദം തോന്നേണ്ട കാര്യമെന്താണ്
____________
"Speak the truth which is pleasant. Do not speak unpleasant truths. Do not lie, even if the lies are pleasing to the ear. This is the eternal law, the dharma." -from the Mahabharata. most of us are like that.

But I am a guy like paul,can't tolerate biblical ignorance.I can't hide unpleasant truths.

പിപ്പിലാഥന്‍ said...

Suresh Daniel Avidunnu abrahimitayum Ishahintayum Yakobintayum Dahivam.................marichavarude aIIa jeevichrikunna varude dhaivam
_____________
ദൈവത്തിനു , ഭൂതമോ,ഭാവിയോ,ഇല്ല വര്‍ത്തമാനകാലത്തില്‍ ആണ് എല്ലാം, എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.ദൈവം സമയപരിധിക്ക് പുറത്താണ്. ആദവും ഹവ്വയും, യുവാക്കള്‍ ആയി ജനിച്ചു എത്രയോ വര്‍ഷങ്ങള്‍ ജീവിച്ചുകാനും,നിത്യതയില്‍ ആണ് അവര്‍ ജീവിച്ചത്,അതാണ്‌ അവര്‍ക്ക് നഷ്ട്ടപ്പെട്ടതും.

"അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല"


ഇയ്യോബ് - 11:7
ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

പിപ്പിലാഥന്‍ said...

Suresh Daniel,K.p. Chacko Kandathiprampil Book of Tobith 12-12 നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു.
__________
ഇവിടെപ്പറയുന്ന "ഞാന്‍" ദൂദാന്‍ അഥവാ മാലാഖാ ആണ്. അല്ലാതെ മരിച്ചവര്‍ അല്ല.
ആദത്തെ സൃഷ്ട്ടിച്ചത് ധൂഥരെക്കായില്‍ സ്രെഷ്ട്ടനായാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല.എന്നാല്‍ ഒരുനാള്‍ വീണ്ടും ജനിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ദൂദന്‍മാരെക്കള്‍ മുകളില്‍ ആകും,എന്നിട്ട് അവരെ വിധിക്കാന്‍ ഉള്ള അധികാരംപോലും നമ്മുക്ക് ഉണ്ടാകും.

പിപ്പിലാഥന്‍ said...

മോശയുടെ പുസ്തകം എന്നപേരില്‍ അഞ്ചു പുസ്തകം ഉണ്ട്. അതില്‍ മോശയുടെ മരണവും,അതുകഴിഞ്ഞുള്ളതും മോശ എഴുതിയിട്ടുണ്ട്. അതിനാല്‍ ബൈബിള്‍ തെറ്റെന്നല്ല, നമ്മള്‍ മോശ എഴുതി എന്ന് പറഞ്ഞു പഠിപ്പിക്കുന്നത്‌ തെറ്റെ അല്ലെ?

പിപ്പിലാഥന്‍ said...

അത് ബൈബിളില്‍ ഉള്ളതാ , ഓരോരുത്തരുടെയും,മാലാഖമാര്‍ ദൈവസന്നിധിയില്‍ ഉണ്ട്.


മത്തായി 18:10 ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അവര്‍ മരിച്ചുപോയവര്‍ അല്ല. നമ്മുടെ സേവകാതമാക്കള്‍ ആണ്.

പിപ്പിലാഥന്‍ said...

Suresh Daniel പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു.................
__________________

അത് ബൈബിളില്‍ ഉള്ളതാ , ഓരോരുത്തരുടെയും,മാലാഖമാര്‍ ദൈവസന്നിധിയില്‍ ഉണ്ട്.


മത്തായി 18:10 ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അവര്‍ മരിച്ചുപോയവര്‍ അല്ല. നമ്മുടെ സേവകാതമാക്കള്‍ ആണ്.

പിപ്പിലാഥന്‍ said...

Sajo J Kappan ക്രിസ്തുവിന്റെ മനുഷാവതാരത്തിനു എത്രയോ നാള്‍ മുന്‍പ് മരിച്ചു പോയ മോശ കര്‍ത്താവിനോട് സംസാരിച്ചതായി വചനം പറയുന്നു
കുടാതെ ഏലിയായും കര്‍ത്താവിനോട് സംസാരിച്ചതായി വചനം
പറയുന്നു... Luka 9:30-31,.മത്തായി 17 :1 -4
________________

അവിടെ ജ്ഞാനം ആവശ്യമാണ്‌. അത് ഒരു വെളിപാടാണ്. അല്ലെങ്കില്‍ മരിച്ചവരില്‍ നിന്നും ആദ്യം ഉയര്‍ത്ത്തവന്‍ എന്ന യേശുവിന്‍റെ വചനം കല്ലമാകില്ലേ? യേശു നമ്മെപ്പോലെ കള്ളം പറയില്ലല്ലോ?

പിപ്പിലാഥന്‍ said...


Suresh Daniel read introduction
______________
ആമുഖം എഴുതിയത്, യോഹന്നാന്‍ അല്ല. അത് വടക്കുംപാടന്‍ അച്ചന്‍ ആണ്.
യോഹന്നാന്‍റെ തുടക്കം ഇതാണ്.

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

ഇവിടെ എവിടാ നടന്നതിനെക്കുറിച്ച് പറയുന്നത്. വടകുംപാടന്‍ അച്ചന്റെ അഭിപ്രായം വചനം ആയി എടുത്താല്‍ അബദ്ധം പറ്റും.

പിപ്പിലാഥന്‍ said...

Sajo J Kappan മറ്റുള്ള അവര്‍ സ്വോര്‍ഗാരോനം ചെയ്തു അതായത് എടുക്കപ്പെട്ടു, ഹെന്നോക്ക് ( മോഷ) ഏലിയ....
_________________
അത് സ്വര്‍ഗരാജ്യം എങ്ങനെയെന്നു, യോഹന്നാനു കാട്ടിയപോലെ പത്രൊസിനെയും,യോഹന്നാനെയും,അന്ത്രയോസിനെയും കാണിക്കുകയായിരുന്നു, അതിനും കാരണം ഉണ്ട്. അതിനു മുന്‍പായി യേശു പറഞ്ഞു ,സ്വര്‍ഗരാജ്യം കാണാതെ മരിക്കയില്ലാത്ത ചിലര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് . ആ പ്രവചനം നിവര്‍ത്തിക്കുകയായിരുന്നു.

പിപ്പിലാഥന്‍ said...

Suresh Daniel അപ്പോള്‍, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠന്‍മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. Sambhavichatho atho ini varan uIIatho
_____________

ബാക്കി കൂടി വായിക്കുക, ചുരുളും,മുദ്രയും വാങ്ങുകയും ,പൊട്ടിക്കുകയും ചെയ്യുന്നു. അത് നടന്നോ? ഇല്ലല്ലോ?

ഒരാളുടെ കാല്‍ 1995 ഇല്‍ മുറിച്ചു കളഞ്ഞു. ആ ആള്‍ ഭാവിയില്‍ 2022 ല്‍ പന്ത് കളിക്കുന്ന ഒരു വെളിപാട് കണ്ടാല്‍, അത് നടന്നു എന്ന് എങ്ങനെ പറയും? അതുപോലാണ് താങ്കള്‍ പറഞ്ഞതും.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Sajo J Kappan // മറ്റുള്ള അവര്‍ സ്വോര്‍ഗാരോനം ചെയ്തു അതായത് എടുക്കപ്പെട്ടു,
__________
എടുക്കപ്പെട്ടു, ദൈവം എടുത്തു,ദൈവം എടുത്തുകൊണ്ടുപോയീ,എന്നൊക്കെപ്പറഞ്ഞാല്‍ മരിച്ചെന്നോ,ഇവിടെ ജീവിതം തീര്‍ന്നെന്നോ മനസിലാക്കുന്നതുകൊണ്ടാണിത്.

പീലിപ്പോസിനെ കര്‍ത്താവിന്റെ ആത്മാവ് സംവഹിച്ചുകൊണ്ടുപോയീ എന്നുള്ള ഭാഗം നോക്കാം



അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;


39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

ഇവിടം വായിച്ചാല്‍ ,പീലിപ്പോസ് സ്വര്‍ഗത്തില്‍ പോയെന്നു കരുതും.കുറഞ്ഞപക്ഷം അവിടെ നിന്നവരെങ്കിലും അങ്ങനെ ചിന്തിച്ചു കാണും.
എന്നാല്‍ കൊണ്ടിട്ടത് അസെത്തൂസില്‍ ആയിരുന്നു പിന്നെയും കക്ഷി കേസരിയായിലും ഒക്കെ തന്‍റെ പണി തുടര്‍ന്ന്.

പിപ്പിലാഥന്‍ said...

Doney Mathew പോട്ടസ്സിയം സയനൈഡ് അടിച്ചു മാറ്റി കൊണ്ടുതരം.........കഴ്ഹിക്കമോഓഓഓഓ?????///
-------------------------


ഭാഷ കണ്ടിട്ട് അസഭ്യം കിട്ടും എന്നുറപ്പ്, എങ്കിലും ഒരു അപ്രിയ സത്യം പറയാതിരിക്കാന്‍ കഴിയില്ല.
പ്രതിഫലം
__________
ഒന്നാമത് താങ്കള്‍ കൊണ്ട് വരുന്ന KCn അറിഞ്ഞുകൊണ്ട് കഴിക്കാന്‍ പാടില്ല.കാരണം വായിക്കുക മത്തായി 4:7 ല്‍ കിടപ്പുണ്ട്. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.


ആവർത്തനം - 6:16
നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

സങ്കീർത്തനങ്ങൾ - 78:41
അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.

കൊരിന്ത്യർ 1 - 10:9

അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.

പിന്നെ പൊട്ടാസ്യം സയനയിട് കുടിക്കാന്‍ പറ്റില്ല എന്നും അറിയുക, കണ്ടാല്‍ പഞ്ചസാര പോലെ ഇരിക്കുന്ന ഒരു സാധനം. ഇനി വെള്ളത്തില്‍ ലയിപ്പിച്ചാലും,അപ്പോള്‍ തന്നെ അത് ഹൈഡ്രജന്‍ സയനയിടും, സോഡിയം ഹൈഡ്രോക്സൈടും ആയി മാറും, അതും വിഷം തന്നെ.

KCN is a strong salt : KCN ----> K+ + CN-

CN- hydrolizes and the reaction is

CN- + H2O <=> HCN + OH-

the molecular equation is

NaCN + H2O <=> HCN + NaOH



പിപ്പിലാഥന്‍ said...

Beebi Chandy Romans 8:33
ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
_____________
ഇസ്രയേലിനെ മൊത്തം തെരഞ്ഞെടുത്തു, എന്നിട്ടും അവരില്‍ കുറേപേര്‍ യേശുവിനെ തള്ളി. ആദം ഹവ്വാ അവരും തെറ്റിപ്പോയീ,

തെരഞ്ഞെടുത്താല്‍, പിന്നെ വിധിയുടെ കാര്യം ഉണ്ടോ? ഒളിമ്പിക്സിലോട്ടു തിരഞ്ഞെടുക്കുന്നവര്‍ എല്ലാം ലക്ഷ്യം നേടാരില്ലല്ലോ?

മുന്നിര്‍ണയം എന്നത് അതീവ സങ്കീര്‍ണം ആണ്. താഴെയുള്ള ഭാഗം വായിച്ചാല്‍ മനസിലാകും യേശുവിന്‍റെ രെക്തം തിരഞ്ഞെടുക്കപ്പെട്ടവരില്‍ തളിച്ചിട്ടില്ല, എന്നാല്‍ തളിക്കപ്പെടും

പത്രൊസ് 1 - 1:2
പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.







2:9 2JN:1:1 2JN:1:13

പ്രവൃത്തികൾ - 2:23
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു

പിപ്പിലാഥന്‍ said...

ഒരു മണ്ടത്തരം പറയട്ടെ

മൂലക്കല്ലും അടിസ്ഥാനവും രണ്ടും രണ്ടാണ് - പിന്നെയിത് സാഹിത്യ ഭാഷയുമാണ് -

ആദ്യമായി അടിസ്ഥാനത്തില്‍ വയ്ക്കുന്ന കല്ലിനെയാണ് മൂലക്കല്ല് എന്ന് പറയുന്നത്.

ആദ്യമായി മരിചിച്ചവരില്‍ നിന്നും ഉയര്‍ത്ത യേശു തന്നെയാണ് അതിലെ ആദ്യത്തെ കല്ല്‌, വിശ്വാസം എന്ന പാരയിന്മേലാണ് അത് പണിയാപ്പെടുന്നത്. അത് യേശുവിനെപ്പോലെ തന്നെ ഉയര്‍ത്തുകഴിഞാലെ നമ്മുടെ കല്ല്‌ സഭയുടെ പണിക്കു ഉപയോഗിക്കാന്‍ പറ്റുകയോള്ളൂ.

പിപ്പിലാഥന്‍ said...

Reji Philip, എന്താ റെജീ ഇങ്ങനെയൊക്കെ ഉറപ്പായി എഴുതുന്നത്‌? ആദിമസഭ എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് പത്രോസ് പൌലോസ് കാലഖട്ടം ആണെങ്കില്‍ , അന്ന് പുരോഹിതര്‍ ഇല്ലായിരുന്നു എന്ന് താങ്കള്‍ ഇത്ര ഉറപ്പായി എങ്ങനെ പറയുന്നു?

ഉണ്ടായിരുന്നു എന്നതിന് എന്താ തെളിവ്,ഉറപ്പ്‌ ,മാപ്പിളെ എന്ന് ചോദിക്കുന്നതിനു മുന്‍പായി, ഇല്ലായിരുന്നു എന്നുള്ളതിന് തെളിവ് പറയുക.

പിപ്പിലാഥന്‍ said...

ഒന്നാണ് എന്ന് യേശു പറഞ്ഞത് മനസിലാകണം എങ്കില്‍ , ഈ ഭാഗം മാത്രം വായിച്ചാല്‍ മതി.




ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.

പിപ്പിലാഥന്‍ said...

Lijo Chandy Vennikulam,

അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;

47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
___________

മാതാവിനും രെക്ഷിതാവ് കൂടിയേ തീരൂ എന്ന് മാതാവ് തന്നെ പറയുന്നത് എന്തിനാണ്?

പിപ്പിലാഥന്‍ said...

അതേ വചനം വ്യക്തമാക്കുന്നു' ''ഇന്നു മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പുകഴ്തതും''.[
___________
ആ പ്രവചനം നടന്നു കഴിഞ്ഞു.നമ്മള്‍ നടത്തിക്കൊണ്ടിരിക്കുകയും ആണ്.

എന്നാല്‍

പിപ്പിലാഥന്‍ said...

Lijo Chandy Vennikulam,അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു.
_______________
എന്ന് പറഞ്ഞാല്‍ യേശു അധര്‍മ്മിയാണോ? മറ്റുള്ളവര്‍ അങ്ങനെ പറയും എന്നാ പ്രവചനം മാത്രം ആണത്.

പിപ്പിലാഥന്‍ said...

Lijo Chandy Vennikulam ഇനി മാതാവ് പറഞ്ഞ പ്രവചനം( ഭാഗ്യവതി) പറഞ്ഞ ഒരു സ്ത്രീയോട് യേശു എന്ത് പറഞ്ഞു എന്ന് നോക്കാം.
___________
ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 അതിന്നു അവൻ:“അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ ” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

Lijo Chandy Vennikulam
മത്തായി - 12:48
അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

യേശുവിന്‍റെ അമ്മയാകാന്‍ നമ്മുക്ക് ശ്രമിക്കാം

അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;

47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
___________

മാതാവിനും രെക്ഷിതാവ് കൂടിയേ തീരൂ എന്ന് മാതാവ് തന്നെ പറയുന്നത് എന്തിനാണ്?

അതേ വചനം വ്യക്തമാക്കുന്നു' ''ഇന്നു മുതല്‍ Lijo എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പുകഴ്തതും''.[
___________
ആ പ്രവചനം നടന്നു കഴിഞ്ഞു.നമ്മള്‍ നടത്തിക്കൊണ്ടിരിക്കുകയും ആണ്.
സണ്ണി മാപ്പിള Lijo Chandy Vennikulam,അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു.
_______________
എന്ന് പറഞ്ഞാല്‍ യേശു അധര്‍മ്മിയാണോ? മറ്റുള്ളവര്‍ അങ്ങനെ പറയും എന്നാ പ്രവചനം മാത്രം ആണത്.


ഇനി മാതാവ് പറഞ്ഞ പ്രവചനം( ഭാഗ്യവതി) പറഞ്ഞ ഒരു സ്ത്രീയോട് യേശു എന്ത് പറഞ്ഞു എന്ന് നോക്കാം.
___________
ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 അതിന്നു അവൻ:“അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ ” എന്നു പറഞ്ഞു.



ലൂക്കോസ് - 8:21
അവരോടു അവൻ: “എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ” എന്നു ഉത്തരം പറഞ്ഞു.



മത്തായി - 12:48
അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

Sajo J Kappan യേശു അമ്മയ്ക്ക് കൊടുക്കുന്ന പ്രത്യക പ്രാധാന്യം കാണാം. കാനായില്‍വച്ച് "സ്ത്രീയേ, എനിക്കും നിനക്കും എന്ത്?" എന്ന് ചോദിച്ചതിന്റെ അര്‍ത്ഥം വ്യക്തമാണ്."ഞാനും നീയും ഒന്ന്.
_____________
ഇതേ പാശ്ചാതലത്തില്‍ ഇതേ വാക്കുകള്‍ ഉപയോഗിക്കുന്ന വേറെയും സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ ഉണ്ട്. " എനിക്കും നിനക്കും എന്ത്?" എന്നതിന്‍റെ അര്‍ത്ഥം "ഞാനും നീയും ഒന്ന്" എന്നുറപ്പിച്ചാല്‍ പ്രശ്നമാകും.


മത്തായി - 8:29
അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

മർക്കൊസ് - 1:24
നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.


ലൂക്കോസ് - 4:34
അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.


മർക്കൊസ് - 5:7
അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

സ് - 8:28
അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു

ശമൂവേൽ -2 - 16:10
അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു.


ശമൂവേൽ -2 - 19:22
അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു?

കള്ളം പറഞ്ഞു ദൈവത്തിനു മഹത്വം ഉണ്ടാക്കിയാല്‍ , അബദ്ധത്തില്‍ നിന്നും അബദ്ധങ്ങളിലേക്കായിരിക്കും നമ്മള്‍ കൂപ്പു കുത്തുക.

പിപ്പിലാഥന്‍ said...

http://www.catholic.org/bible/new_testament.php

എന്നാ ഒഫിഷ്യല്‍ കത്തോലിക്കാ സൈറ്റില്‍ ഇങ്ങനെ , തര്‍ജിമകള്‍ പിഴവുകള്‍ ഉണ്ട് എന്ന് കാണം

34 'Ha! What do you want with us, Jesus of Nazareth? Have you come to destroy us? I know who you are: the Holy One of God.'

4 Jesus said, 'Woman, what do you want from me? My hour has not come yet.

24 'What do you want with us, Jesus of Nazareth? Have you come to destroy us? I know who you are: the Holy One of God.'

7 and shouted at the top of his voice, 'What do you want with me, Jesus, son of the Most High God? In God's name do not torture me!'

29 Suddenly they shouted, 'What do you want with us, Son of God? Have you come here to torture us before the time?'

പിപ്പിലാഥന്‍ said...

ദുരാത്മാക്കളുടെ ഉത്സവവും അമേരിക്കന്‍ പള്ളികളും.

ഇന്ന് ഹലോവിന്‍( പ്രേതത്മാക്കള്‍ ഭൂമി സന്ദര്‍ശിക്കുന്ന ദിവസം എന്ന് എളുപ്പത്തി പറയാം) അതിനായി പേടിപ്പെടുത്തുന്ന വേഷ ഭൂഷാതികളുമായി ഇരുട്ടുമ്പോള്‍ മുതല്‍ ആള്‍ക്കാര്‍ കുട്ടികളുള്‍പ്പടെ പേടിപ്പിക്കാനും,ആഖോഷിക്കാനും ഇറങ്ങും, ചെല്ലുന്ന മിക്ക വീടുകളില്‍നിന്നും ധാരാളം കാന്‍റ്റി (SWEETS) ഇവര്‍ക്ക് കൊടുക്കും. ധുരത്മാക്കള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു സമയം ആണ്.മധുരം ഉള്ളതുകൊണ്ട് കുട്ടികള്‍ ഇതില്‍ വീഴുകയും ചെയ്യും.

ഇത് മനസിലാക്കി, കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കാനായി അമേരിക്കന്‍ പള്ളികള്‍ പള്ളികളില്‍ ഈ സമയം ആഖോഷവും മിട്ടായി വിതരണവും നടത്താറുണ്ട്‌.

ഇപ്പോള്‍ തന്നെ കുട്ടികള്‍ പറഞ്ഞുതുടങ്ങി , We celebrate halloween and trick or treat at church)

നല്ല കാര്യത്തിന് വേണ്ടി തുടങ്ങിയ ഒരു പണിയാണ് ഈ നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടത്.

ഇതുപോലാണ് കത്തോലിക്കര്‍ ക്രിസ്മസ് ആഖോഷിക്കാന്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഉദ്ദേശം ശുദ്ധം ആയിരുന്നു.

ജാതികള്‍ സൂര്യദേവന്റെ ജന്മദിനത്തില്‍ കാണിക്കുന്ന ആഖോഷപെക്കൂത്തുകളില്‍ നിന്ന് അന്നത്തെ ക്രിസ്ത്യന്‍ സമുദായത്തെ രെക്ഷിക്കാന്‍ അധികാരികള്‍ തന്നെ ആദിവസംപള്ളികളിലും,വീടുകളിലും ആഖോഷിക്കാന്‍ തീരുമാനിച്ചു.
ചുമ്മാ എങ്ങനെ ആഖോഷിക്കും, ഒരു കാരണം വേണ്ടേ? അതെ ദിവസം തന്നെ സൂര്യദേവന് പകരം യേശുദേവന്റെ ജന്മദിനം ആഖൊഷിച്ചു തുടങ്ങി വിശ്വാസികള്‍, ജാതികളുടെ വേറിക്കൂത്തുകളില്‍ നിന്നും ആളുകളെ അകറ്റുകയെന്ന സദുദ്ദേശം മാത്രമേ അതിനുണ്ടായിരുന്നോള്ളൂ.

അതുപോലെ ധുരാത്മാക്കളുടെ ദിവസവും അമേരിക്കന്‍ ചര്‍ച്ചുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഘോഷം തുടങ്ങി.കത്തോലിക്കരും,ജെഹോവാ സാക്ഷികളും ഇപ്പരിപാടി പള്ളികളില്‍ തുടങ്ങിയതായി ഇതുവരെ അറിവില്ല.

പിപ്പിലാഥന്‍ said...

Sijo Jose തിരുനാളിന് ഉപയോഗിച്ചാല് കുഴപ്പം ഉണ്ടാകുന്നതെങ്ങനെ" എന്ന് ഏതെങ്കിലും ഒരു കത്തോലികന് ചോതിച്ചാല് (ഞാന് ചോതിക്കില്ല), മാപ്പിള എന്ത് പറയും????
____________
അറിയില്ല ജോസെ
എന്നാല്‍ പൂരത്തിലെ ഏറ്റം ആകര്‍ഷകമായ കുടമാറ്റം എന്ന് കേട്ടിട്ടുണ്ടോ? അത് ഞാന്‍ പെന്തക്കൊസ്തു പള്ളിയില്‍ അനുഭവിച്ചു.

സുഹൃത്തിന്റെ വിവാഹമെന്ന കൂദാശ( പറയാറില്ലെങ്കിലും യാതൊരു മാറ്റവും ഇല്ല) പങ്കെടുക്കാന്‍ പോയതാ. തിരിച്ചിറങ്ങിയപ്പോള്‍ എന്‍റെ കുടക്കു പകരം ഒരു കമ്പിയോടിഞ്ഞ കുടകിട്ടി, ഭാഗ്യം വലിയത് ആയതുകൊണ്ടോ എന്തോ ചെരുപ്പ് മാറിയില്ല.

പിപ്പിലാഥന്‍ said...

മലയാളത്തില്‍ എഴുതാന്‍ അറിയില്ല, എങ്കിലും എന്‍റെ പ്രതികരണം നിങ്ങള്‍ വായിക്കണം...

ഞാന്‍ ഈ വിഷയത്തെപ്പറ്റി എന്‍റെ പരിമിതമായ അറിവില്‍ ഒരു പഠനം നടത്തി സ്ത്രീ പുരുഷ വസ്ത്രരീതി എന്തായിരിക്കണം എന്ന് ബൈബിള്‍ പറയുന്നില്ല.... അതിനര്‍ത്ഥം ഇത് പഴയ പുതിയ നിയമങ്ങളിലെ അടിസ്ഥാനപരമായ ഒരു വേദോപദേശം അല്ല. ആദ്യമായി ഈപ്രത്യേക കാലത്തെ ചരിത്രം നാം പഠിക്കണം.

മേല്‍പ്പറഞ്ഞ കാലത്തെ മനുഷ്യരുടെ വസ്ത്രധാരണ രീതിയെപ്പറ്റി എന്നാലാവതു ഞാന്‍ പഠിച്ചു, അതില്‍നിന്നും മനസിലായത് ഇവിടെ പങ്കു വയ്ക്കട്ടെ.
1. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍ക്ക് കാര്യമായ വ്യത്യാസം ഇല്ല.എന്നാല്‍ പുരോഹിതരുടെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്, അതുപോലെ രാജാവ്,രാജ്ഞി,മന്ത്രിഎന്നിവരുടെയും വസ്ത്രങ്ങള്‍ വ്യത്യസ്തം ആയിരുന്നു.
ആവര്‍ത്തന പുസ്തക കാലത്തില്‍, ജനം സ്ത്രീകളുടെ വസ്ത്രത്തില്‍ നിന്നും അകലം പാലിച്ചിരുന്നു.ധരിക്കുന്ന വസ്ത്രം മാത്രമല്ല ...എല്ലാ വസ്ത്രങ്ങളും അവര്‍ക്ക് പ്രത്യേകം ആയിരുന്നു.... അവരുടെ വസ്ത്രങ്ങള്‍ നീളന്‍ കുപ്പായങ്ങള്‍ ആയിരുന്നു....അത് സ്ത്രീക്കും പുരുഷനും ഒരുപോലെ ആയിരുന്നു. ഈ പഠനം ഇവിടെ നിര്‍ത്തി നമ്മുടെ കാലത്തേക്ക് വരാം.

ആളുകള്‍ വസ്ത്രം ധരിക്കുന്നത് ആതാതു സ്ഥലങ്ങളിലെ ഭൂപ്രകൃതിക്കും സംസ്കാരത്തിനും യോജിച്ച രീതിയില്‍ ആണ് എന്ന് മനസിലാക്കണം.
ഏകദേശം 30 വര്‍ഷം മുന്‍പ് നമ്മുടെ കേരളത്തിലെ സാധാരണ കുടുംബത്തിലെ മുതിര്‍ന്നവര്‍ മിക്കവാറും കൈലിമുണ്ടാണ് ഉപയോഗിച്ചിരുന്നത്. അത് ചിലപ്പോള്‍ അവര്‍ പരസ്പരം മാറിയും ഉടുക്കുമായിരുന്നു.അതിനു ആരും എതിപ്പ് പറഞ്ഞു കണ്ടിട്ടില്ല.പെന്തക്കോസ്തു ചരിത്രം പഠിച്ചാല്‍ ആദികാല ഉപദേശമാര്‍ക്ക് ഒരു മുണ്ട് മാത്രമേ ഉണ്ടായിരുന്നള്ളൂ.ഒരു മുണ്ട് വാങ്ങാന്‍ കാശില്ലാത്ത ഉപദേശിയമ്മ ചിലപ്പോള്‍ ആ മുണ്ട് ഉടുത്തിരിക്കാം.തണുപ്പുള്ള രാത്രികളില്‍ ഭര്‍ത്താക്കന്മാരുടെ ഉടുപ്പുകളാണ് നമ്മുടെയൊക്കെ അമ്മമാര്‍ ഇട്ടിരുന്നത്,.. അതിനും കുഴപ്പമില്ല....
തൊഴിലുറപ്പിനു പോകുന്ന നമ്മുടെ പെന്തക്കോസ്തു സഹോദരിമാര്‍, ഉടുപ്പും, ടീഷര്‍ട്ടും ചിലപ്പോള്‍ കളസവും ഒക്കെ ഇടും.... അതിനും കുഴപ്പം ഇല്ല. അവരുടെ സ്തോത്രക്കാഴ്ചയും ദശംശവും എല്ലാം നല്ലതാണ്...ആദ്യകാലങ്ങളിലെ നമ്മുടെ ഉപധേശിമാര്‍, കളസം ഇടുന്ന ആണുങ്ങള്‍ക്ക് കത്രുമേശ നിഷേധിച്ചിരുന്നു... ചുടിദാര്‍ ഇട്ടുവരുന്ന പെണ്‍കുട്ടികള്‍ക്കും വിലക്കായിരുന്നു ഇന്ന് പരസ്സ്ട്ടര്മാര്‍ പ്രസംഗിക്കുന്നത് അരകയ്യന്‍ഉടുപ്പിനടിഭാഗം കളസിത്തിനുള്ളില്‍ തിരുകിക്കയട്ടിയാണ് പ്രഖോഷിക്കുന്നത്..... അതിനും കുഴപ്പമില്ല,. ആദ്യം വചനം പഠിക്കണം, വചനത്തിലില്ലാത്ത കാര്യങ്ങള്‍ ആളുകളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ശരീരം പൂര്‍ണമായും മറക്കുന്ന വസ്ത്രമായിരിക്കണം ധരിക്കേണ്ടത്.സാരി എങ്ങനെ ധരിച്ചാലും ഞാനുള്‍പ്പെടെയുള്ള സ്ത്രീകളുടെ ശരീരം പൂര്‍ണമായും മറയുന്നില്ല... എന്നാല്‍ അത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ കളസവും ഉടുപ്പും സ്ത്രീയുടെ ശരീരം പൂര്‍ണമായും മറക്കുന്നതാണ്.ആരാധനാലയങ്ങളില്‍ നമ്മുടെ സംസ്കാരത്തിന്‍റെ വസ്ത്രങ്ങള്‍ ആണ് ചേര്‍ച്ച. ഇതിനെ സംബന്ധിച്ച ബൈബിള്‍ വാക്യം ശെരിയായി വിവര്‍ത്തിച്ചാല്‍ ഇങ്ങനെയാണ്

" സ്ത്രീ ധരിച്ച വസ്ത്രം പുരുഷന്‍ ധരിക്കാന്‍ പാടില്ല"
ആവര്‍ത്തനക്കലതെക്കുരിച്ചുള്ള ബൈബിള്‍ ഭാഗം, വായിക്കുന്ന അക്ഷരീയമായി നാം എടുത്താല്‍-അനുസരിച്ചാല്‍- നമ്മുടെ കുളിമുറികളില്‍ സ്ത്രീകള്‍ക്കും പുരുഷനും പ്രത്യേകം പ്രത്യേകം തുവര്‍ത്തു വെക്കണം. മേത്തവിരിയും,പ്രത്യേകം വേണം. പൊതുവായി ഒരു വസ്ത്രവും ഉപയോഗിക്കാന്‍ പാടില്ല.


(ജ്ജ്ജ്ജ്ജ്)


നിന്‍റെ വസ്ത്രം അല്ല നിന്നെ മുകളിലേക്ക് കൊണ്ടുപോകുന്നത്....മുഴുംകൈ ഉടുപ്പുമിട്ട്‌ പാപം ചെയ്യുന്നതിലും നല്ലത് ആളുകള്‍ അംഗീകരിച്ച മാന്യമായ വസ്ത്രം അണിഞ്ഞു, കര്‍ത്തവിനുവേണ്ടി ജീവിക്കുന്നതാണ്

By മേഷ്സി സാമുവല്‍
കാര്‍മല്‍.

പിപ്പിലാഥന്‍ said...

സ്ത്രീകളുടെ നിന്മോന്നതങ്ങള്‍ കാണാവുന്ന രീതിയില്‍ എത്ര വലിയ കുപ്പയമോ.പാന്റോ,ഷര്‍ട്ടോ ഇട്ടു നടന്നാല്‍ പാപം ആണെന്ന് അറിയാമല്ലോ. അതുമൂലം ഒരു പുരുഷന്‍ പാപം ചെയ്‌താല്‍ , പുരുഷന്‍റെ പാപത്തെക്കള്‍ അനേകമടങ്ങ്‌ വലിയപാപം സ്ത്രീയ്ടെ ആയിരിക്കും എന്നും അറിയുക. അത് അറിയുന്നവര്‍ ചുരുക്കമാണ്.

പിപ്പിലാഥന്‍ said...

യേശുവിനെ ഉദരത്തില്‍ വഹിച്ചപ്പോള്‍ മാതാവിന് എന്ത് പ്രായം ഉണ്ടായിരുന്നു എന്ന് ഞാന്‍ എഴുതിയത് പലരുടെയും മനസ്സില്‍ ചോദ്യങ്ങളും സംശയവും ഉളവാക്കി .

അന്ന് ചെറുപ്പത്തിലെ വിവാഹം കഴിപ്പിക്കുക സാധാരണം ആയിരുന്നു. ഇപ്പോഴും പാലസ്തീനായില്‍ പതിനഞ്ചു പതിനാറു വയസില്‍ ധാരാളം നടക്കാറുണ്ട് , കേരളത്തില്‍ ഇപ്പോഴും ഇടക്കൊക്കെ നടക്കാരുണ്ടല്ലോ. ഇനിയെന്‍റെ അമ്മയെ എന്‍റെ അപ്പന്‍ വിവാഹം കഴിക്കുമ്പോള്‍ അമ്മക്ക് പതിനഞ്ചും, അപ്പന് ഇരുപത്തഞ്ചും ആയിരുന്നു പ്രായം.ഒത്തിരി പഴക്കം ഒന്നും ഇല്ല 1950 കളില്‍ നടന്ന കാര്യമാണ്.പിന്നെ പണ്ടത്തെ കാര്യം പറയണോ.

Mary was still alive at the time of Jesus' crucifixion as she was present at the execution. In those
days life expectancy was only 40-50 years of age. We are told that Jesus was around 33 when he wascrucified, so it is likely that Mary could not have been much older than 45 - 50. Therefore, she
must have been no older than 13 - 16 when she had Jesus. This seems very young by today's culture,but in those days teenage marriages were common. As soon as girls started menstruation (say, ataround 12 - 13) they were deemed biologically able to bear children and therefore of marriageable age for famale.

പിപ്പിലാഥന്‍ said...

ഞാനും മിസിസ് ചാണ്ടിയും ബൈബിള്‍ കാര്യങ്ങളില്‍ ഇരുധൃവങ്ങളില്‍ ആണെങ്കിലും,അവര്‍ ഇപ്പറഞ്ഞതില്‍ കുറെ കാര്യമുണ്ട്.ആണുങ്ങളുടെ ഉടുപ്പിന്‍റെ ബട്ടണുകള്‍ വലതുവശത്തും, സ്ത്രീകളുടെ ഉടുപ്പിന്‍റെ ബട്ടണുകള്‍ ഇടതുവശത്തും ആണ്. ജാക്കറ്റും,സ്യൂട്ടും എല്ലാം ഈ വ്യത്യാസം ഉണ്ട്. ഡ്രസ്സ്‌ പാന്‍സിന്റെ സിബ്ബും ഒപ്പണിങ്ങും എതിര്‍ വശങ്ങളിലെക്കാണ്. ജീന്‍സ് കമ്പനികള്‍ ചിലര്‍ ഇത് ശ്രെദ്ധിക്കാറില്ല എന്നത് നേര്തന്നെ.

ഇടുന്ന ഉടുപ്പിന്‍റെ ബട്ടണില്‍ മാത്രമല്ല സ്ലീവിലും വ്യത്യാസങ്ങള്‍ ഉണ്ട്.

ഇതൊക്കെ മിസ്സിസ് ചാണ്ടിക്ക് അറിയാമോ എന്നറിയില്ല. പല മലയാളി മഹിളകള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.എനിക്കും അറിയില്ലായിരുന്നു പഠിപ്പിച്ചത് മക്കളും ഭാര്യയും ആണ്. ഇതിന്‍റെ ക്രെടിട്റ്റ് അതിനാല്‍ അവര്‍ക്ക് കിടക്കട്ടെ.

പിപ്പിലാഥന്‍ said...

We do not have the right to touch a woman, without her permission.. , even if that woman is a popular prostitute. Here I'm not saying swatha is a role model for woman. Or a bad woman.

പിപ്പിലാഥന്‍ said...

പീഡനത്തിന്‍റെ ഭീകരത അല്ല.. പീഡിപ്പിച്ചതും പീഡിപ്പിക്ക പെട്ടതും ആയ ആളുകളുടെ 'സ്റ്റാറ്റസ്' ആണ് വാര്‍ത്താ പ്രാധാന്യത്തിന്റെ മാനദണ്ഡം. വൃത്തികെട്ട മനസുകള്‍.

ഒരു തെരുവ് വേശ്യയുടെ ശരീരത്തില്‍ പോലും അവളുടെ അനുവാദമില്ലാതെ തൊടാന്‍ പാടില്ല എന്നുള്ളതാണ് പുരുഷത്വം എന്നാ വസ്തുത വിസ്മരിക്കുന്നില്ല.

പിപ്പിലാഥന്‍ said...

Santhosh Varghese എന്ത് കൊണ്ട് മനുഷ്യരിൽ ഒരാൾ പോലും പാലിച്ചില്ല ?
___________
ഇതിനെക്കാള്‍ അനേക മടങ്ങ്‌ വലിയ ഉന്നതിയില്‍ ആയിരുന്ന ആദവും ഹവ്വയും എന്തുകൊണ്ട് ലഭിച്ച ഒരേ ഒരു കല്‍പന ലംഖിച്ചോ അതെ കാരണം കൊണ്ട് തന്നെയാണ് നമ്മളും പലതും ലംഖിക്കുന്നത്.

പിപ്പിലാഥന്‍ said...

Santhosh Varghese ദൈവത്തിനു തെറ്റ് പറ്റിയോ ?///എന്റെ ചോദ്യം ഇതായിരുന്നു ?
__________________

മനുഷ്യനെ സൃഷ്ടടിച്ചതില്‍ ദൈവത്തിനു തെറ്റ് പറ്റിയോ? അല്ലെങ്കില്‍ മനുഷ്യന്‍ പാപം ചെയ്യുമെന്ന് അറിയാമായിരുന്നില്ലേ?
_______________
അവിടെ ദൈവത്തിനു തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ ഇവിടെയും പറ്റിയിട്ടില്ല. ഇതൊരു കാരണം കൊണ്ട് അവിടെ കല്പന കൊടുത്തോ അതെ കാരണം കൊണ്ട് ഇവിടെയും.

പിപ്പിലാഥന്‍ said...

Santhosh Varghese സണ്ണി ചേട്ടൻ പറയുന്ന (പോലെ ) ദൈവം കൈ കൊണ്ട് എഴുതി കൊടുത്തത് സർവ ജ്ഞാനിയായ ദൈവത്തിന് എന്തെങ്കിലും പ്ലാൻ ഉണ്ടായിരുന്നോ ?
_____________
ദൈവത്തിന്‍റെ പ്ലാനില്‍ നിന്നും വ്യതിചലിച്ച മനുഷ്യനെ, വീണുപോയ മനുഷ്യനെ യെഥാസ്ഥാനപ്പെടുത്തുക എന്ന ഉദ്ദേശം, എന്നാല്‍ നമ്മള്‍ ശത്രുവിനോട് ചേര്‍ന്ന് അത് പൊളിക്കുന്നു.

പിപ്പിലാഥന്‍ said...

Varghese Eapen പഴയ ന്യായ പ്രമാണത്തിൽ ആണ് മാപ്പിള ഇപ്പോഴും എങ്കിൽ പള്ളീൽ പോകുമ്പോൾ ആടുകളെ കൂടി കൊണ്ട് പോകണം യാഗം കഴിക്ക്കാൻ
__________________

അതുചെയ്യാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമേ ഒള്ളൂ , അത്(അമ്പലം) ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് ആവശ്യം ഇല്ല.സിനഗോഗില്‍ ആരും ബലിയിടാരില്ലല്ലോ ,ജൂത പാരമ്പര്യം അതേപടി കാക്കുന്ന യെഹൂടരും ചെയ്യാത്തത് ജറുസലേം അമ്പലം ഇല്ലാത്തത് കൊണ്ടാണ്,നിലവില്‍ വന്നാല്‍ അത് ചെയ്യണം.

പിപ്പിലാഥന്‍ said...

ഇതൊക്കെ മനസിലാകണം എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന ചട്ടക്കൂടുകള്‍ക്കു വെളിയില്‍ വരണം. ഗുഹക്കുള്ളില്‍ ഇരുന്നു സൂര്ര്യന്‍ ഇല്ല എന്നൊരാള്‍ പറഞ്ഞാല്‍ അയാളെ കുറ്റപ്പെടുത്താന്‍ ആവില്ല. എന്നാല്‍ സൂര്യന്‍ ഇല്ലതാവുന്നുമില്ല.

പിപ്പിലാഥന്‍ said...

Varghese Eapen മാപ്പിള ഇതുവരെ ശാബത്തിനെ ശുദ്ധീകരിച്ചു കഴിഞ്ഞില്ലേ
_________________

എന്താണ് ഉദ്ദേശിച്ചത് മനസിലായില്ല,

പിപ്പിലാഥന്‍ said...

Santhosh Varghese 21
ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു............................. എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ
Santhosh Varghese ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ
______
മേല്‍പ്പറഞ്ഞ ഇതുപോലുള്ള വാക്യങ്ങള്‍ ഇട്ടാണ് , പന്ത് കളിയരിയാത്തവര്‍ പന്ത് കളിക്കുന്നതുപോലെ പെന്തക്കൊസ്തുകാര്‍ വാക്യങ്ങള്‍ മനസിലാക്കാതെ കളിക്കുന്നത്.

ഇവിടെ പറഞ്ഞിരിക്കുന്നതും ഞാന്‍ പറഞ്ഞിരിക്കുന്നതുംസഭ പഠിപ്പിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
വ്യത്യാസം പെന്തക്കൊസ്തു വ്യാഖ്യാനങ്ങളില്‍ ആണ്.

പ്രവൃത്തികള്‍ മാത്രം കൊണ്ട് രേക്ഷപെടുമെന്നു സഭയോ,ബൈബിളോ പഠിപ്പിക്കുന്നില്ല.

വിശ്വാസം മാത്രം കൊണ്ട് രേക്ഷപെടാമെന്നു പെന്തക്കൊസ്തു പഠിപ്പിക്കുമ്പോള്‍, പ്രവൃത്തിയില്ലാത്ത വിശ്വാസം ചാത്തതാനെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. അതിനു പിന്ന്നില്‍ സാത്താനാണ്‌.

ഇനി മനുഷ്യനെ കൊണ്ട് ചെയ്യാവുന്നത് മനുഷ്യന്‍ ചെയ്തിരിക്കണം, മനുഷ്യനെകൊണ്ട് ചെയ്യാന്‍ പാടില്ലാത്തത് ദൈവം ചെയ്തുകൊള്ളും,അതിനെയോര്‍ത്തു നാം മനപ്രയാസപ്പെടെണ്ട.മനുഷ്യനോടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുളത് പ്രമാണങ്ങള്‍ അനുസരിക്കാനും, സുവിശേഷം അറിഞ്ഞവന്‍ വിശ്വസിക്കാനുമാണ്.അതാണ്‌ സഭ പഠിപ്പിക്കുന്നത്‌. വിധിയുടെ ആധാരം പ്രവൃത്തി മാത്രം ആണെന്ന് എത്രയോ തവണ ബൈബിള്‍ പറയുന്നു.

വിശ്വാസം മാത്രം മതിയെന്ന് പറഞ്ഞു പ്രവചിച്ചു നടന്നവരോട് യേശു മറുപടി പറയുന്നത് മത്തായി 7:21 വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പിപ്പിലാഥന്‍ said...

Exo 25:1 And the LORD spake unto Moses, saying, ...

Exo 25:18 And thou shalt make two cherubims of gold, of beaten work shalt thou make them, in the two ends of the mercy seat.
Exo 25:19 And make one cherub on the one end, and the other cherub on the other end: even of the mercy seat shall ye make the cherubims on the two ends thereof.
Exo 25:20 And the cherubims shall stretch forth their wings on high, covering the mercy seat with their wings, and their faces shall look one to another; toward the mercy seat shall the faces of the cherubims be.
Exo 25:21 And thou shalt put the mercy seat above upon the ark; and in the ark thou shalt put the testimony that I shall give thee.
Exo 25:22 And there I will meet with thee, and I will commune with thee from above the mercy seat, from between the two cherubims which are upon the ark of the testimony, of all things which I will give thee in commandment unto the children of Israel.


Exo 37:7 And he made two cherubims of gold, beaten out of one piece made he them, on the two ends of the mercy seat;
Exo 37:8 One cherub on the end on this side, and another cherub on the other end on that side: out of the mercy seat made he the cherubims on the two ends thereof.
Exo 37:9 And the cherubims spread out their wings on high, and covered with their wings over the mercy seat, with their faces one to another; even to the mercy seatward were the faces of the cherubims.

1 Ki 6:21 So Solomon overlaid the house within with pure gold: and he made a partition by the chains of gold before the oracle; and he overlaid it with gold.
1 Ki 6:22 And the whole house he overlaid with gold, until he had finished all the house: also the whole altar that was by the oracle he overlaid with gold.
1 Ki 6:23 And within the oracle he made two cherubims of olive tree, each ten cubits high.
1 Ki 6:24 And five cubits was the one wing of the cherub, and five cubits the other wing of the cherub: from the uttermost part of the one wing unto the uttermost part of the other were ten cubits.
1 Ki 6:25 And the other cherub was ten cubits: both the cherubims were of one measure and one size.
1 Ki 6:26 The height of the one cherub was ten cubits, and so was it of the other cherub.
1 Ki 6:27 And he set the cherubims within the inner house: and they stretched forth the wings of the cherubims, so that the wing of the one touched the one wall, and the wing of the other cherub touched the other wall; and their wings touched one another in the midst of the house.
1 Ki 6:28 And he overlaid the cherubims with gold.
1 Ki 6:29 And he carved all the walls of the house round about with carved figures of cherubims and palm trees and open flowers, within and without.

1 Chr 28:18 And for the altar of incense refined gold by weight; and gold for the pattern of the chariot of the cherubims, that spread out their wings, and covered the ark of the covenant of the LORD.
1 Chr 28:19 All this, said David, the LORD made me understand in writing by his hand upon me, even all the works of this pattern
Num 21:8 And the LORD said unto Moses, Make thee a fiery serpent, and set it upon a pole: and it shall come to pass, that every one that is bitten, when he looketh upon it, shall live.
Num 21:9 And Moses made a serpent of brass, and put it upon a pole, and it came to pass, that if a serpent had bitten any man, when he beheld the serpent of brass, he lived.

John 3:14 And as Moses lifted up the serpent in the wilderness, even so must the Son of man be lifted up:
John 3:15 That whosoever believeth in him should not perish, but have eternal life.

പിപ്പിലാഥന്‍ said...

Suresh Daniell, Jithin K Jos Jomon George ക്രിസ്തുവിൽ വിശ്വസിച്ച അപ്പസ്തോലിക സഭയിലെ അംഗങ്ങളെ ആണ് ക്രിസ്താനികൾ എന്ന് വിളിച്ചത്..
_________________
"വിളിച്ചത്" എന്ന് വച്ചാല്‍ ,നമ്മള്‍ സ്വീകരിച്ച പേരല്ല , മറ്റുള്ള അവിശ്വാസികള്‍ പരിഹസിച്ചു വിളിച്ച പേരാണ്.എന്നാല്‍ യേശു പറഞ്ഞത് അവസാനം വരെ പറഞ്ഞത് യെഹൂധാരുടെ രാജാവ് എന്നാണു.യേശുവിനു തെറ്റുമോ?

പിപ്പിലാഥന്‍ said...

തോറാ പൂര്‍ണം ആകുന്നതു വെളിപാടോടുകൂടിയാകുമ്പോള്‍ ആ തോറാ അടിസ്ഥാനത്തില്‍ ഉള്ളതാണ്.
ബൈബിള്‍ എന്നാല്‍ പുസ്തകങ്ങള്‍ എന്നാണല്ലോ സാമ്മന്യ അര്‍ത്ഥം.
തോറാ എന്നത് ( അമ്പെയ്തു പാശ്ചാത്തലത്തില്‍) ദൈവത്തില്‍ എത്തിചെരുന്നതിനുള്ള നിയമങ്ങള്‍ എനന്നാണ്. പേരില്‍ എന്തിരിക്കുന്നു?

പിപ്പിലാഥന്‍ said...

വെളിപ്പാടു - 6:9
അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു;

വെളിപ്പാടു - 13:15

മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.


വെളിപ്പാടു - 18:20

സ്വർഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ.

പിപ്പിലാഥന്‍ said...

ഇതുപോലുള്ള ഗ്രൂപ്പുകളിലെ പല കുറിപ്പുകളും പ്രതികരണങ്ങളും വായിക്കുമ്പോള്‍ , എഴുതുന്ന ആള്‍ ഉദ്ദേശിക്കുന്നതല്ല,പലപ്പോഴും വായിക്കുന്നവര്‍ മനസിലാക്കുന്നതും,പ്രതികരിക്കുന്നതും.

കൂടുതല്‍ ആളുകളും ഇങ്ങനെ തന്നെ . തങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനമാകുന്ന കണ്ണാടി ധരിച്ചു വായിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നമാണിത്. എന്നെ ഞാന്‍ തന്നെ ഉയര്‍ത്തുകയെന്ന തോന്നല്‍ ഉണ്ടായാല്‍ ക്ഷേമിക്കുക. ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്ക പ്രസ്ഥാനത്തിലെ ചില പഠിപ്പിക്കലുകള്‍ ഞാന്‍ അതില്‍ നിന്നുകൊണ്ട് തന്നെ എതിര്‍ക്കുന്നു. വേണമെങ്കില്‍ അതിനെ ന്യായികരിക്കാന്‍ വേണ്ട വാക്യങ്ങള്‍ ബൈബിളില്‍ നിന്ന് ഉപയോഗിക്കാം. ആരും തെറ്റ് തെറ്റ് എന്ന് സമ്മതിക്കാന്‍ ഉള്ള ആര്‍ജവം കാണിക്കണം. സ്വയം അദ്ധ്വാനിക്കാതെ പ്രസ്ഥാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇതിനു കഴിഞ്ഞെന്നു വരില്ല. അവരുടെ നിസഹായവസ്ഥ ഞാന്‍ മനസിലാക്കുന്നു.

പിപ്പിലാഥന്‍ said...

ഇതുപോലുള്ള ഗ്രൂപ്പുകളിലെ പല കുറിപ്പുകളും പ്രതികരണങ്ങളും വായിക്കുമ്പോള്‍ , എഴുതുന്ന ആള്‍ ഉദ്ദേശിക്കുന്നതല്ല,പലപ്പോഴും വായിക്കുന്നവര്‍ മനസിലാക്കുന്നതും,പ്രതികരിക്കുന്നതും.

കൂടുതല്‍ ആളുകളും ഇങ്ങനെ തന്നെ . തങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനമാകുന്ന കണ്ണാടി ധരിച്ചു വായിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നമാണിത്. എന്നെ ഞാന്‍ തന്നെ ഉയര്‍ത്തുകയെന്ന തോന്നല്‍ ഉണ്ടായാല്‍ ക്ഷേമിക്കുക. ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്ക പ്രസ്ഥാനത്തിലെ ചില പഠിപ്പിക്കലുകള്‍ അല്ല ആചാരങ്ങള്‍ ഞാന്‍ അതില്‍ നിന്നുകൊണ്ട് തന്നെ എതിര്‍ക്കുന്നു. വേണമെങ്കില്‍ അതിനെ ന്യായികരിക്കാന്‍ വേണ്ട വാക്യങ്ങള്‍ ബൈബിളില്‍ നിന്ന് ഉപയോഗിക്കാം. ആരും തെറ്റ് തെറ്റ് എന്ന് സമ്മതിക്കാന്‍ ഉള്ള ആര്‍ജവം കാണിക്കണം. സ്വയം അദ്ധ്വാനിക്കാതെ പ്രസ്ഥാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇതിനു കഴിഞ്ഞെന്നു വരില്ല. അവരുടെ നിസഹായവസ്ഥ ഞാന്‍ മനസിലാക്കുന്നു.

പിപ്പിലാഥന്‍ said...

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബാലറ്റ് പേപ്പറില്‍, പട്ടാള ഭരണം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. നിങ്ങള്‍ യോജിക്കുന്നോ? പാകിസ്ഥാനിലെ കാര്യം ഒന്നും പറയണ്ട, നമ്മുടെ കാര്യം പറഞ്ഞാല്‍ മതി.

പിപ്പിലാഥന്‍ said...

A Derogatory Term

Surprisingly, the word "Christian" appears only three times in the New Testament. The New Testament's use of this term indicates that it was a term of derision, a term placed upon Christ's followers by their critics.

We find the term, for example, in Acts 17:28 on the lips of King Agrippa, an unbeliever: "Then Agrippa said to Paul, 'Do you think that in such a short time you can persuade me to be a Christian?'" (NIV). It is also found in 1 Peter 4:16: "However, if you suffer as a Christian, do not be ashamed, but praise God that you bear that name" (NIV). This text indicates that early believers in Christ suffered persecution as "Christians." In fact, in 1 Peter being a "Christian" seems almost synonymous with suffering (1:6,7; 2:12,19-23; 3:9-17; 4:1,12-19; 5:9).

This thought leads us directly to the third text that uses the term "Christian." It appears in Acts 11:27, where we read that "The disciples were called Christians first at Antioch" (NIV).

This key text tells us two things about the Christians. First, "Christian" was not so much a name that they chose as a name that was applied to them (they "were called Christians"). This is consistent with our observation that it was a term placed upon them by hostile critics. Second, it was a term that was placed on "the disciples." This helps us to establish the meaning of the term: A Christian is a disciple, a follower of Christ, one who clings to the gospel. Furthermore, a Christian is one who is prepared to suffer for the sake of Christ, if necessary. This suffering, as we have seen, is described in detail by Peter. It entails a life patterned after the life and death of Jesus, a life of service to God and others. This is the Scriptural picture of what a Christian is.

പിപ്പിലാഥന്‍ said...

ഇനി അഗ്രിപ്പാ രാജാവ് പരിഹസിക്കുമ്പോള്‍ പൌലോസ് പറയുന്ന മറുപടിയില്‍ ബുദ്ധിപൂര്‍വ്വം പരിഹാസപ്പെരു ഒഴിവാക്കുന്നത് കണ്ടാലും.

അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

28 അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;

29 നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

30 അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:

പിപ്പിലാഥന്‍ said...

മത്തായി - 27:11
എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു.


ലൂക്കോസ് - 23:3
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.

മർക്കൊസ് - 15:18
യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;

യോഹന്നാൻ - 19:19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.

21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു

അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. പീലാത്തോസ് യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

മത്തായി - 27:42
ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.

മത്തായി - 27:37
യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.

യോഹന്നാൻ - 19:19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.

ലൂക്കോസ് - 23:38
ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.

യോഹന്നാൻ - 19:2
പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.

മർക്കൊസ് - 15:32
നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

അടക്കിയതോ യെഹൂദനായ അരിമത്തിയാ ജോസഫ് യെഹൂദരീതിയില്‍.

ആ രാജാവിന്‍റെ ജനം അപ്പോള്‍ യെഹൂദര്‍ ആയിരിക്കെണ്ടാതല്ലേ?

പിപ്പിലാഥന്‍ said...

മൂന്നാം വരവിനും രണ്ടു ആമുഖം ഇല്ല, വീണ്ടും വരും എന്നല്ലാതെ രണ്ടു എന്നത്, മറ്റു പലതും പോലെ നമ്മള്‍ ഉണ്ടാക്കിയതല്ലേ? പ്രസംഗകര്‍ പ്രസംഗിച്ചു ഈ വിഷയവും കുളമാക്കിയിരിക്കുകയാണ്. രണ്ടാം വരവ് എന്ന് പറയാത്തിടത്തു രണ്ടാം വരവ് എന്നാക്കി പ്രസംഗിച്ചു ജനത്തെ വഴി തെറ്റിച്ചു.

പിപ്പിലാഥന്‍ said...

വെളിപാടില്‍ മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കിയിട്ട്, അതിനു ജീവന്‍ കൊടുക്കാന്‍വേണ്ടി ആത്മാവിനെ ഊതാന്‍ അനുവദിക്കുന്ന ഭാഗവും കൂട്ടി വായിക്കുമ്പോള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കുറെയൊക്കെ പിടികിട്ടും .

വെളിപ്പാടു - 13:15
മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.