Sunday, November 16, 2025

വിശ്വാസപ്രമാണം

6 comments:

പിപ്പിലാഥന്‍ said...

വിശ്വാസപ്രമാണം
.
സർവ്വശക്തനും പിതാവുമായ ഏകദൈവത്തിൽ ഞാൻ ( ഞങ്ങൾ ) വിശ്വസിക്കുന്നു .
ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ട്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു .
.
ദൈവത്തിന്റെ ഏകപുത്രനും സകലസൃഷ്ട്ടികൾക്കും മുൻപുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുമ്പ് പിതാവിൽനിന്നും ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏകകർത്താവുമായ ഈശോമിശിഖായിൽ ഞങ്ങൾ വിശ്വസിക്കുന്നു.
.
അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടി ഏകസത്തയുമാകുന്നു.
.
അവിടുന്നുവഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും , എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
.
മനുഷ്യരായ നമ്മുക്കുവേണ്ടിയും നമ്മുടെ രെക്ഷക്കുവേണ്ടിയും അവിടുന്നു സ്വർഗ്ഗത്തിൽനിന്നിറങ്ങി പരിശുദ്ധാല്മാവിനാൽ, കന്യകാമറിയത്തിൽനിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായിപിറന്നു.
.
പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിക്കുകയും സ്ലീവായിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു .
.
അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നള്ളി പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു.
.
മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു .
.
പിതാവിൽനിന്നും - പുത്രനിൽനിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏകപരിശുദ്ധാത്മാവിലും ഞങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നു.
.
ഏകവും പരിശുദ്ധവും സ്ലൈഹീകവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.
പാപമോചനത്തിനുള്ള ഏകമാമോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു.
ആമ്മേൻ .

പിപ്പിലാഥന്‍ said...

essence and accidents സാരാംശവും സത്തയും

തത്ത്വചിന്ത അനുസരിച്ചു
ഒരു വസ്തു എന്താണോ അതിനെ അത് ആക്കുന്നത് ആ ഗുണങ്ങളെയാണ് സത്ത എന്ന് പറയുന്നത്,

അതേസമയം ഒരു വസ്തുവിന് അതിന്റെ അടിസ്ഥാനപരമായ അവസ്ഥ മാറാതെ തന്നെ ഉണ്ടാവുന്ന ആ ഗുണങ്ങളെയാണ് അപകടങ്ങൾ എന്ന് പറയുന്നത്.

പിപ്പിലാഥന്‍ said...

ലോകം - ലോകത്തിന്റെ ദൈവം

2 കൊരിന്തു 4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

1 ജോൺ 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
.

യാക്കോബ്4:4
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
.

റോമർ12:2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
.
യോഹന്നാൻ15:19
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
.
എഫെസ്യർ2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
.
1 യോഹന്നാൻ 5:4
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.

.
1 യോഹന്നാൻ 5:10
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.

പിപ്പിലാഥന്‍ said...

ലോകത്തിന്റെ ദൈവം
.
യോഹന്നാൻ12:31
ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
.
യോഹന്നാൻ12:40
അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
.
പ്രവൃത്തികൾ26:18
അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
.
കൊരിന്ത്യർ 23:14
എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
.
യോഹന്നാൻ14:30
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
.
യോഹന്നാൻ16:11
ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
.
എഫെസ്യർ2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
.
യോഹന്നാൻ 15:19
നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
.
മത്തായി4:8
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
.
എഫെസ്യർ6:12
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
.
വെളിപ്പാടു20:2
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
.

പിപ്പിലാഥന്‍ said...

Facts which prove Jesus was not mere a prophet.
1. born asexually in flesh form (Both bible and quran)
2. talk at cradle (quran)
3. obey all commandments until die ( both books)
4. never marry or sex ( both books)
5. never kill anybody ( both books)
6. claim David call him lord (bible)
7. Pre existence with father (Philip 2:6)
8.First person ascended to heaven from world( moses and Elisha is in paradise) (( both books agrees with a small diffrence )
9. The person never died (per quran)
10. The person who change the one Mosaic law ( about divorce)
11.who walk on water prove dual nature
12. The only holy(pure) per quran 19:19
13. never sin in his life by words,deeds or thoughts
14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

പിപ്പിലാഥന്‍ said...

തെറ്റാത്ത ബൈബിൾ ദൈവം എന്ന് പഠിപ്പിക്കുന്ന പലദൈവങ്ങളെ കുറിച്ചുള്ള ഏതാനും വാക്യങ്ങൾ ഇടുന്നു
ഇതിൽ യേശു പഠിപ്പിച്ച യേശുവിന്റെയും എന്റെയും ദൈവമായ , ദൈവങ്ങളുടെ ദൈവം ആയ യെഹോവാ മാത്രമാണ് എനിക്ക് ദൈവം .
താങ്കളുടെ ദൈവം ആരാണ്?


ആവർത്തനം :7:4 അന്യദൈവങ്ങളെ ( എലോഹിം) സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

പുറപ്പാട് 7:1 യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.

4:16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

Literal Standard Version
For He, your God YHWH, [is] God of the gods
10:17 നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവം ( എലോഹിമുകളുടെ എലോഹിം)

ഈശോ പറയുന്നു King James Bible
If he called them gods, unto whom the word of God came, and the scripture cannot be broken;

പൗലോസ് പറയുന്നു
4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

യേശു പറയുന്നു 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു

പരിശുദ്ധാൽമാവ് പറയുന്നു

ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു: