Monday, June 20, 2011

ഉചിതമായ വസ്ത്രധാരണം

COMMENTS ON
സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങളില്‍ പെട്ട ഒരു കാര്യമാണ് പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ അവരുടെ തല മൂടണം എന്നത്. കേരളത്തിലായാലും അമേരിക്കയിലായാലും പലരും ഇത് ചെയ്യുന്നതായി കാണുന്നില്ല. കുര്‍ബാന സ്വീകരിക്കാന്‍ പോകുമ്പോള്‍ പോലും തലയില്‍ തുണി ഇടാതെയാണ് പല സ്ത്രീകലും പോകുന്നത്. ഇത് ചെയ്യാത്തത് ശ്രദ്ധക്കുറവു കൊണ്ടാണെന്ന് തോന്നുന്നു. കുട്ടികളാണെങ്കില്‍ അറിയാന്‍ മേലാഞ്ഞിട്ടായിരിക്കാം. സാരിയായാലും ചൂരീധാരായാലും തല മൂടാനുള്ള തുണി വസ്ത്രത്തില്‍ തന്നെ ഉണ്ടു താനും. ജീന്‍സും മറ്റും ഇടുന്ന കുട്ടികളാണെങ്കില്‍ പള്ളിയില്‍ വരുമ്പോള്‍ ഒരു സ്കാര്‍ഫ് കൊണ്ടു വന്നാല്‍ മതിയാകും. പെണ്‍കുട്ടികളോടും മറ്റു സ്ത്രീകളോടും ഇക്കാര്യം പറഞ്ഞു കൊടുത്താല്‍ നന്നായിരിക്കും.
---------------------------------------------------------------------------
പലപ്പോഴും ഗൌരവം മനസിലാക്കുന്നില്ല, എന്നതിലുപരി പാപമാണെന്നുപോലും മനസില്ലക്കാതെ ചെയ്യുന്ന, സമൂഹത്തില്‍ പടരുന്ന ഒരു കൊടും പാപമാണ് മേനിപ്രദര്‍ശനം.
ഫെമിനിസ്റ്റുകളായവര്‍   ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നുപ്പാണ്.   അതിനവര്‍ക്ക്‌ അനേകം ന്യായങ്ങള്‍ കണ്ടേക്കാം.
(സ്തീകള്‍ എല്ലാവരും - എന്‍റെ അടുത്തബന്ധത്തിലുള്ളവര്‍ ഒഴിച്ച്-    അല്പവസ്ത്രധാരികലായോ കഴിവതും ശരിരം പ്രദര്‍ശിപ്പിച്ചോ ആരാധനാലയങ്ങളില്‍ വരുന്നതാണ്‌,  വ്യക്തിപരമായി എനിക്കും ഇഷ്ടം.)  എന്നാല്‍ എന്‍റെയോ താങ്കളുടെയോ ഇഷടത്തിനു ഇവിടെ യാതൊരു പ്രസക്തിയുമില്ല,  തിരുവചനം എന്തുപറയുന്നു എന്നതാണ്, ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ട അളവുകോല്‍.  സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തിരുവചനം എന്തുമാര്‍ഗനിര്‍ദേശങ്ങള്‍ ഒക്കെ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ തന്നെ മനസിലാക്കുക.   ഞാന്‍ പറയാന്‍പോകുന്നത് ഇതെങ്ങനെ ഒരു മഹാപാപം ആകുന്നു എന്നുള്ളതാണ്. വ്യഭിചാരവും  വ്യഭിചാരമോഹവും യഥാക്രമം  , ആറ്,ഒന്‍പതു പ്രമാണങ്ങളുടെ ലംനമാണല്ലോ . അതിനാര്‍ക്കും തര്‍ക്കമില്ലെന്നു കരുതട്ടെ. അപ്പോള്‍ ഈ പാപങ്ങള്‍ ചെയ്യുവാനുള്ള പ്രലോഭനം തരുന്നതാരോ, അവരുടെ പാപം ഈ പാപങ്ങളുടെ ആകെത്തുകയെക്കള്‍ കൂടുതലാണെന്ന് വരുന്നു.  ഇത് ഞാന്‍ പറഞ്ഞതല്ല,  സാക്ഷാല്‍ നമ്മുടെ കര്‍ത്താവും രെക്ഷകനുമായ യേശു പറഞ്ഞതാണ്.
Matthew 18:(6-9),   Mark 9:42,    Luk 17:(1-2)   ---- “Woe to the world for temptations to sin! [2] For it is necessary that temptations come, but woe to the one by whom the temptation comes
   സ്ത്രീകളുടെ    വസ്ത്രധാരണരീതിയില്‍ നമ്മള്‍ ഇസ്ലാംമതക്കാരെ പലപ്പോഴും കുറ്റ പ്പെടുത്താറുണ്ടെങ്കിലും, അവരുടെ സ്ത്രീകള്‍ പലപ്പോഴും ബൈബിളിലെ മാനധന്ണ്ട മനുസരിച്ച്തന്നെയാണ്, വസ്ത്രധാരണം  ചെയ്യാറ്.  കണ്ണ്വനെയും, ശിവന്‍,  ൠഷ്യസ്രുംഘന്‍, ക്ലിന്റന്‍ .....  എന്നിവര്‍ക്കു സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
 
 
ഇത് നമ്മുടെ അമ്മപെങ്ങന്മാര്‍ക്ക് മാത്രമല്ല നമുക്കും ബാധകമാണ്.  കീറിത്തുടങ്ങിയവ യാണെങ്കിലും വൃത്തിയായും മാന്യമായും ധരിക്കുകയെന്നതാണ് പ്രധാനം.
O.N.V  കുറുപ്പിന്‍റെ കോതമ്പുമണികള്‍ വായിച്ചിട്ടുള്ളവര്‍ക്കോര്‍മയുണ്ടായിരിക്കും
കൊതമ്പക്കതിരിന്‍റെ നിറമാണ്,
പേടിച്ച പേടമാന്‍ മിഴിയാണ്
കയ്യില്‍വളയില്ല, കാലില്‍കൊളുസില്ല
മേയ്യിലലങ്കരമോന്നുമില്ല 
ഏറുന്നയൌവനം മാടി മറക്കുവാന്‍ കീറിതുടങ്ങിയ ചേലയാണ്
ഗൌരിയോ ,ലക്ഷ്മിയോ ,സീതയോ ,രാധയോ ........ 
 
 
 
ക്രൂശിതയുദ്ധവും കുരിശുയുദ്ധവും നടത്തുന്നവര്‍ ദൈവത്തെ കൈവിടുന്നതിനു മുന്‍പേ തന്നെ,    ദൈവം അവരെ കൈവിട്ടു.   കാരണം ബൈബിളിലെ ദൈവം കൊലാഹലത്തിന്‍റെ ദൈവമല്ല.     കുരിശും ക്രൂശിതനുമല്ല അവിടുത്തേക്ക്‌ ആവശ്യം,  മറിച്ചു     അമ്മയുടെ ഉദരത്തില്‍വച്ച് നമ്മളില്‍  ദൈവം നിക്ഷേപിച്ച  നമ്മളോരോരുത്തരുടെയും  ആത്മാവിനെയാണ്.

No comments: