Wednesday, June 8, 2011

കോടതി കയറുന്നത് വലിയ പ്രശ്നമൊന്നുമല്ല

Comments on
സാജു Vs. ടോം വര്‍ക്കി - സാക്ഷി പറയാന്‍ വര്‍ഗീസച്ചന്‍ കോടതിയില്‍
അങ്ങനെ ഇപ്പോള്‍ അതും സംഭവിച്ചു. ആദ്യമായി ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍പ്പെട്ട ഒരു വൈദീകന്‍ കോടതി കയറി.

Read more »
-------------

കോടതി കയറുന്നത് വലിയ പ്രശ്നമൊന്നുമല്ല . കര്‍ത്താവയാ യേശുവിനെ ഒരു രാത്രിയും അരപകലും കൊണ്ട് മൂന്നു കോടതികളില്‍ കള്ളക്കേസില്‍ വിസ്തരിച്ചവരാണ റോമാക്കാരും യെഹൂദ്ടരും . ലോകപ്രകാരം യേശു ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്ന് നിഷ്കളങ്കനെന്നു മൂന്നു കോടതിയും വിധിച്ചിട്ടും , പൊതുജനങ്ങളുടെ ( majority ) പിടിവാശിക്കു മുന്‍പില്‍ കോടതിവിധി കാറ്റില്‍പറത്തിയ അധികാരികള്‍ , യേശുവിനെ പൊതുജനത്തിനു ശിക്ഷിക്കുവാന്‍ കൊടുത്തിട്ട് , മഹാപാപിയയിരുന്ന ബറബ്ബാസിനെ മോചിപ്പിക്കുകയായിരുന്നു. തങ്ങള്‍ എന്തോ മഹാകാര്യം നേടിയതായി അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. ഫലമോ, ലോകചരിത്രം കണ്ട ഏറ്റവും വലിയ നീചപ്രവര്‍ത്തിയില്‍ അവരും പങ്കാളികളയതായി ഇന്ന് നാം മനസിലാക്കുന്നു.  രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അപഹാസ്യരയി നില്‍ക്കുന്നത്     അന്നുകോടതിയില്‍ കേറിയവനല്ല മറിച്ച്‌ കോടതിയില്‍ കേററിയവരാ ണല്ലോ.  അന്നത്തെ അവരുടെ അമിതമായഭക്തി(thats what they thought) അഥവാ മതാന്ധത അഥവാ പാരമ്പര്യത്തിലൂന്നിയ വിശാസം അഥവാ മതതീവ്രവാദം, സത്യം മനസ്സിലക്കുന്നതില്‍നിന്നും അവരുടെ മനസ്സിനെ അന്ധമാക്കിയിരുന്നു. അങ്ങനെയുള്ള അബദ്ധങ്ങള്‍ അച്ചന്മാര്‍ക്കും അല്മായര്‍ക്കും പറ്റാതെനോക്കിയാല്‍ മതി. ദുരഭിമാനം (എനിക്ക് ധാരളമായുള്ളത്) ഒന്നിനും ശാശ്വത പരിഹാരം നേടിത്തരികയില്ല. മിക്കവാറും എല്ലാ ശിഷ്യന്മാരും കോടതിയും, കാരഗൃഹവാസവും, മാര്‍ദതനവും അനുഭവിച്ചാണ് മരിച്ചത്.
സ്നേഹത്തോടെ
ഗുരു പിപ്പിലാഥന്‍.

No comments: