Wednesday, May 30, 2012

ഡോക്ടര്‍ തോമസ്‌ ഐസക്ക് എഴുതിയ ചില പൊള്ളത്തരങ്ങള്‍

ഡോക്ടര്‍ തോമസ്‌ ഐസക്ക്  എഴുതിയ ചില പൊള്ളത്തരങ്ങള്‍

  മെയ്  30 മാതൃഭൂമിയിലെ "രൂപയ്ക്കു സംഭവിക്കുന്നത്‌" എന്ന ഒരു ലേഖനത്തിലെ സംശയമായി കണ്ടാല്‍ മതി . 
to see Mathrubhoomi article ‍
click on
തോമസ്‌ ഐസക്ക് പറയുന്നു - മുന്‍പ് ഒരു ഡോളര്  ഉ ണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യം വരുന്ന ചരക്കു വിദേശത്തു നിന്ന് വാങ്ങാമായിരുന്നു .
ഇപ്പോള്‍ ഇതേ ചരക്കിന്‌  55 രൂപ നല്‍കണം . അപ്പോള്‍ ഇറക്കുമതി കുറയും .

അതെ സമയം ഒരു ഡോളറുമായി വരുന്ന  വിദേശിക്കു നേരത്തെ 21 രൂപയുടെ ചരക്കെ വാങ്ങാമായിരുന്നോള്ളൂ . എന്നലോപ്പോ 55 രൂപയുടെ സാധനം വാങ്ങാം .  അതുകൊണ്ട് കയറ്റുമതി കൂടും .
എന്നാല്‍ എന്നോക്കെയാനിതെന്നു സഖാവ് മനപൂര്‍വം മറച്ചുപിടിച്ചു. 1990 ലാണ് ഒരു ഡോളറിനു 21 രൂപ . ആദ്യം ഇത് വിശകലനം ചെയ്യാം 
അന്ന് ഒരു ഡോളര്‍ ( പതിനെട്ടു രൂപ ) കൊടുത്താല്‍ കേരളത്തില്‍ ആറുപേരുടെ ഉച്ചയൂണോ , നാല്പതു പെരോട്ടായോ, ഒന്‍പതുകുപ്പി ശുദ്ധമായ പശുവിന്‍പാലോ, ആറുപേരുടെ മുടിവേട്ടോ , ഒന്‍പതുപേര്‍ക്ക് ശീതികരിച്ച സിനിമാശാലയില്‍ പ്രവേശനമോ , എറണാകുളത്തുനിന്ന് തിരുവനന്തപുരത്തിനു പോയി തിരിച്ചു വരികയോ, ആര് കിലോ അരിയോ, രണ്ടുകിലോ ഇറച്ചിയോ ,എട്ടുകിലോ മത്തിയോ (ചാള) അറുപത്തിനാല് പരുപ്പുവടയോ കിട്ടുമായിരുന്നു .എന്നാലിന്ന് ഒരു ഡോളര്‍ ( അന്‍പത്തഞ്ച്‌ രൂപ ) കൊടുത്താല്‍ രണ്ടൂണോ ,പതിനൊന്നു പെരോട്ടായോ , നാലുകുപ്പി പാലോ , രണ്ടുപേരുടെ മുടിവേട്ടോ , രണ്ടുപേരുടെ സിനിമയോ , മേനകയില്‍നിന്നും കവിതവരെയുള്ള യാത്രയോ ,രണ്ടുകിലോ അരിയോ , അരക്കിലോ ഇറച്ചിയോ ,ഒരുകിലോ മത്തിയോ നാല് പരിപ്പുവടയോ മറ്റോ കിട്ടിയേക്കാം . 

മറിച്ചു അന്ന് 1990 ( പതിനെട്ടു രൂപ ) ഒരു ഡോളര്‍ കൊടുത്താല്‍ അമേരിക്കയില്‍ കിട്ടിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോഴും സാമാന്യമായി ഒന്നര ഡോളറില്‍ കൂടിയിട്ടില്ല . പെട്രോളിന് മൂന്നു രൂപയായി , പാലും റൊട്ടിയും , വെണ്ണയും അതെ നിലയില്‍ നില്‍ക്കുന്നു . വീടുകളുടെ വില കുറഞ്ഞു .( ആന്നു ഇരുപത്തഞ്ചു ആയിരം  കൊടുത്താല്‍ കിട്ടിയിരുന്ന വീടിനു ഇന്ന്  ഇരുപത്തഞ്ചു ആയിരം  കൊടുക്കേണ്ടാ ) അപ്പോള്‍ എന്താണ് സംഭവിച്ചത് ? മത്സരിച്ചു നേതാക്കളും , സര്‍ക്കാരും വ്യക്തികളും അടിച്ചുകൂട്ടുന്ന കള്ളനോട്ടുകളും, കള്ളപ്പണവുമല്ലേ നമ്മുടെ രൂപയുടെ മൂല്യം കെടുത്തിയത് ? രൂപയുടെ മൂല്യം കുറയുന്നതിനെ , സാധാരണക്കാരന് മനസിലാവാതിരിക്കാന്‍ പണപ്പെരുപ്പമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു .  ചുരുക്കത്തില്‍ വിദേശ ഇന്ത്യക്കാരനെ കൊള്ളയടിക്കാനുള്ള ഒരു തന്ത്രമാണ് സര്‍ക്കാരും , എല്ലാ രാഷ്ട്രീയക്കാരും , കൊള്ളക്കാരും ചേര്‍ന്ന് ഒരുക്കുന്നത് , ഇപ്പോള്‍ വിദേശത്തു അന്നും ഇന്നും ഈ ഒരു ഡോളറിനു കിട്ടുന്ന ചരക്കില്‍  കാര്യമായ കുറവില്ല , എന്നാല്‍ ഈ ഒരു ഡോളര്‍ ഇന്ന് കേരളത്തില്‍ കൊടുത്താല്‍ കിട്ടുന്ന ചരക്കു ആന്നു കിട്ടിയതിനേക്കാള്‍ പത്തിലോന്നായിരിക്കുന്നു . സഹിക്കെണ്ടാതോ വിദേശ മലയാളി .



No comments: