Monday, July 23, 2012

നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും ദയനീയരെത്രേ!.

നാം ഇപ്പോള്‍ കാണുന്ന ജീവിതത്തിലെ ജയപരാജയങ്ങള്‍ ആണ് മാനധന്ണ്ടമെങ്കില്‍ , ഇപ്പറഞ്ഞതെല്ലാം ശരിയാണ്.
എന്നാല്‍ ഉണ്ടെങ്കിലും ,ഇല്ലെങ്കിലും യേശു പഠിപ്പിക്കുന്ന പ്രതിഫലം എല്ലാം മരണാന്തര ജീവിതത്തിലാണ്. അല്ലെങ്കില്‍ ഈ ലോകത്തിലെ ഏറ്റം വലിയ ധനികാരാകേണ്ടവരായിരുന്നു. യേശുവും ,അപ്പോസ്ഥലന്മാരും,ശിഷ്യരും .
എന്നാല്‍ അവര്‍ ഈ ജീവിതത്തില്‍ എന്ത് നേടിയെന്നു ചിന്തിക്കുന്നത്  പരിശോധിക്കുന്നത് ഈയവസരത്തില്‍ നല്ലതാണെന്ന് തോന്നുന്നു.
1 കൊരിന്ത് 15:19
നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും ദയനീയരെത്രേ!.

ഏറ്റം കൂടിയാല്‍ അന്നന്നത്തെ ആപ്പമേ (അത്യാവശ്യം മാത്രമേ ) യേശു വാഗ്ദാനം ചെയ്തിറ്റൊള്ളൂ. അതിനുവേണ്ടിയുംചിലപ്പോള്‍  പ്രാര്‍ത്ഥിക്കനമെന്നാണ് പറഞ്ഞത്. മലയിലെ പ്രസംഗത്തിലെ പ്രതിഫലം എല്ലാം അടുത്ത ജീവിതത്തിലാണ്. ആഭ്യന്തര മന്തിക്കുപ്പായം തയിച്ചിരുന്ന ശീമോനും,ധനമാന്ത്രിസ്ഥാനം സ്വപ്നം കണ്ട യൂദാസും മൂന്നാം സ്ഥാനം ആഗ്രഹിച്ച യാക്കോബും , വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിച്ച യോഹന്നാനും ...... ക്ഷമ കേട്ടപ്പോള്‍ ഒരിക്കല്‍ ഗുരുവിനോട് ചോദിച്ചു , " എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ നടക്കുന്ന ഞങ്ങള്‍ക്കുള്ള പ്രതിഫലം എന്താണെന്ന്" . അപ്പോള്‍ യേശുവിന്റെ ഉത്തരവും , അടുത്ത ജന്മത്തിലുള്ളതായിരുന്നു."  നിങ്ങള്‍ മഹിമയുടെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കും."
ഇനിയി ഭാഗത്തിന്  മറ്റു പല  വ്യാഖ്യാനങ്ങളുമായി പലരും വന്നേക്കാം , ചിലപ്പോള്‍ അതായിരിക്കാം ശരി . എന്നാല്‍ ഇങ്ങനെ പല അഭിപ്രായങ്ങള്‍ വരുമ്പോള്‍, ഞാന്‍ ചെയ്യാറുള്ളത് , യേശുവും ,പ്രവാചകരും, അപ്പോസ്ടലന്മാരും, ശിഷ്യരും ഇവിടെ എന്തൊക്കെ നേടി എന്ന് പരിശോധിക്കയാണ്.
ആദ്യമായി ദൈവം പ്രസാദിച്ച ആബേല്‍ - ദൈവം പ്രസാദിക്കാത്ത
കായേന്‍ തല്ലിക്കൊന്നു. ( ലോകം അവനെപ്പോലുള്ളവരെ മിടുക്കന്‍ എന്നും കഴിവുള്ളവന്‍ എന്നും ജീവിക്കാന്‍ അറിയാവുന്നവന്‍ എന്നും പറയും - ആബേലോ? മരമണ്ടന്‍ ,കാര്യശേഷിയില്ലാത്തവാന്‍, യൌവ്വനത്തിലെ ദുര്‍മരണം  സംഭാവിച്ചവന്‍.ദൈവ ശിക്ഷ കിട്ടിയവന്‍.)
മോശയെ നോക്കൂ ,ഏലിയാവ് , എലീശ,ആമോസ് ,പ്രവചകനായിരുന്നിട്ടും, വേശ്യാകുടുംബത്തെ സ്വീകരിക്കയും , പിന്നെയും അവരെ വേശ്യാതെരുവില്‍നിന്നും വിലകൊടുത്തു വാങ്ങിയ ഹോസിയ .
പത്രോസ് - തലകീഴായി ക്രൂശിച്ചു.
അന്ത്രയോസ് - ക്രൂശിച്ചു
സെബതി യാക്കോബ് - തലവെട്ടി
യോഹന്നാന്‍ - ആയുസെത്തി എങ്കിലും നാട് കടത്തപ്പെട്ടു.
ഫിലിപ്പോസ് - തൂക്കിക്കൊന്നു.
ബാര്തലോമായി - ജീവനോടെ തൊലിയുരിച്ചു കൊന്നു .
തോമസ്‌ - കുന്തത്താല്‍ കൊന്നു എന്ന് പറയുന്നു
മത്തായി - എത്യോപ്പിയയില്‍ വാളിനാല്‍ കൊല്ലപ്പെട്ടു
ആല്‍ഫയുടെ മകന്‍ യാക്കോബ് - ദേവാലയത്തില്‍ നിന്നും തള്ളിയിട്ടു വടികൊണ്ടാടിച്ചുകൊന്നു.യൂദ(തദേവൂസ്)  -   അമ്പുകളാല്‍ കൊന്നു.
കാനാങ്കരന്‍ ശിമോന്‍ - അരക്കവാളിനാല്‍ എന്നും ചിലര്‍ കുരിശിലെന്നും പറയുന്നു
നമ്മുടെ സ്വന്തം യൂദ - സ്വയം തൂങ്ങി
പൌലോസ് - രോമില്‍വച്ചു തലവെട്ടി.
യേശുവിനെ - എല്ലാവര്ക്കും അറിയാം.

എന്നാല്‍ ഇതിനാപവാദമായി  പലരും പറയാറുള്ളത് അബ്രാഹം ധനവാനായിരുന്നു എന്നാണ്. എന്നാല്‍ സൂക്ഷിച്ചു  പഠിച്ചാല്‍ ഒരു കടുത്ത ക്ഷാമാത്തിലൂടെ എല്ലാം പോയ നമ്മുടെ അബ്രാഹം , സുന്ദരിയായ സാറയെ ,പെങ്ങളെന്നു പറഞ്ഞു ഭരവോയിക്ക് ,കൊടുത്ത് ഉണ്ടാക്കിയതാണ് എല്ലമെന്നു കാണാം . ഉല്‍പ്പത്തി (12 :16 ) . ഇതേ ഉപായം അബ്രാഹം അഭിമെലക്കിനടുത്തും പ്രയോഗിക്കുന്നു (ഉല്‍പ്പത്തി 20 ) അപ്പോള്‍ ഇതൊന്നും ദൈവമല്ല കൊടുത്തതെന്ന് കാണാം. ഇനിയിതില്‍ സംശയമുള്ളവര്‍ (Acts 7 : 5 ) വായിക്കുക.

സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:

3 നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.

4 അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

5 അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.

അവസാനം സത്യം മനസിലാക്കിയ അബ്രാഹം വാഗ്ദത്ത നാട്ടില്‍ എത്തിയിട്ടും(മായ) സ്വര്‍ഗീയമായതിനെ കാംഷിച്ചു കൂടാരങ്ങളില്‍ പാര്‍ത്തു.

എബ്രായര്‍ (11 :8 -16 )
 

വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.

12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.

13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.

14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

15 അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.

16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.

ഇനി എന്നെ എറിയാനുള്ള അടുത്തകല്ല് , ദാവീദും, സോളമനും ആണ് , അവരും അവരുടെ കഴിവുകള്‍ അവര്‍ക്കായിതന്നെ ഉപയോഗിച്ചപ്പോള്‍ ഏറ്റം വലിയ പാപങ്ങളില്‍ ചെന്ന് വീണു.
ദിനവൃത്താന്തത്തില്‍, ദൈവം സോലമനോട് പറയുന്നത്, അറിവ് ഞാന്‍ തരുന്നു(വര്‍ത്തമാനകാലം), സമ്പത്ത് തരും (ഭാവിയില്‍ ) ,ഇതൊക്കെ നമ്മള്‍ തെറ്റായി മനസിലാക്കിയിട്ടു  ദൈവം കൊടുത്ത് എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും?
ഇനിയും സത്യാ ദൈവത്തിനെതിരെ നിന്നവര്‍ക്കെല്ലാം ,   ഈലോക ദൈവം സമൃദ്ധമായി , സമ്പത്തും ,അധികാരവും ,ആയുസും , ആരോഗ്യവും പ്രൌഡിയും കൊടുത്തതായി കാണാം. കായെനില്‍ തുടങ്ങി ഫരവോമാരിലൂടെ , ഹെരോദേസുമാരിലൂടെ, നിമ്രോധിലൂടെ ,റോമന്‍ ചക്രവര്‍ത്തിമാരിലൂടെ , പീലാത്തോസിലൂടെ ,ധാവൂധിലൂടെ, ഹര്ഷത് മേത്തയിലൂടെ , ഫാരിസിലൂടെ ,  നമ്മളിലൂടെ ... അങ്ങനെ പോകുന്നു . ഇതെല്ലാം ദൈവാനുഗ്രഹമെന്നു നമ്മള്‍ കൊട്ടിഖോഷിക്കയും ചെയ്യുന്നു.

No comments: