Monday, April 22, 2013

വീണ്ടും ജനനം


വീണ്ടും ജനനം എന്ന ഒരു വാക്ക് ക്രൈസ്തവ ലോകത്ത് ഏറ്റവും കൂടുതൽ , ദുരുപയോഗം ചെയ്യുന്ന ഒരു വാക്കാണ്‌ . ആധികാരികമായി ഇത് യോഹന്നാന്റെ മൂന്നാം സുവിശേഷത്തിലാണ് പറയുന്നത് .

John 3:1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
 

2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

ഇവിടെ നിക്കോദീമസ് ചോദിക്കുന്ന ചോദ്യം ഇല്ല . എന്നാൽ നാമെല്ലാം നമ്മുടെ ഇഷ്ട്ടത്തിനു ഇവിടെ ചോദ്യങ്ങൾ സങ്കല്പിച്ചു ഉണ്ടാക്കുകയാണ് . സങ്കൽപം തെറ്റൊന്നുമല്ല, എന്നാൽ അതിനു  യഥാദ്ധ്യ ബോധം ഉണ്ടാകണം . ( വയറു നിറയണമെങ്കിൽ ചോറുണ്ണണം എന്ന ഉത്തരം മാത്രമേ ഉള്ളൂ എങ്കിൽ , അതിന്റെ  ചോദ്യം , വയറു നിറയാൻ ഞാൻ എന്ത് ചെയ്യണം എന്നായിരിക്കണം - അതുപോലെ യേശു പറയുന്ന ഉത്തരം " ദൈവരാജ്യം കാണണമെങ്കിൽ നീ വീണ്ടും ജനിക്കണം" എന്നതിന്റെ ചോദ്യം " ദൈവരാജ്യം കാണിക്കാമോ? -ദൈവരാജ്യം കാണാൻ ഞാൻ എന്ത് ചെയ്യണം? എന്ന് മാത്രമേ ആകുവാൻ തരമുള്ളൂ ).

 ഇതിനു നമ്മുടെയിടയിലുള്ള വചന പണ്ഡപഠിപ്പിക്കുന്നത്‌ ,സ്വർഗത്തിൽ പോകാൻ ,രെക്ഷപെടാൻ,രേക്ഷിക്കാപ്പെടാൻ ,നിത്യജീവാൻ ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന് നിക്കോദീമസ് ചോദിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് .
അവിടെത്തന്നെ നമ്മുക്ക് വഴി തെറ്റുന്നു .

 ഇനി  നിക്കോദീമസ് ഇങ്ങനെ (ദൈവരാജ്യം കാണിക്കാമോ?) എന്ന് ചോദിക്കാൻ കാരണമുണ്ട് . ദൈവരാജ്യം നമ്മുടെയിടയിൽ തന്നെയുണ്ടെന്ന് പറഞ്ഞു പഠിപ്പിക്കുന്ന  ഒരു ഗുരുവിനോട്,(യേശു അങ്ങിനെ പഠിപ്പിച്ചിരുന്നു ) കുതുകിയായ ഏതു ശിഷ്യനും ന്യായമായി ചോദിക്കുന്ന ചോദ്യമാണിത് . ആ സന്ദർഭത്തിൽ യേശു പറയുന്ന മറുപടിയാണിത് . വീണ്ടും ജനിച്ചവരെല്ലാം സ്വർഗത്തിൽ പോവും എന്നും ഒരു തെറ്റായ ധാരണ ഉണ്ട് . ധനവാന്റെയും ലാസാറിന്റെയും  ഉപമയിൽ ,രണ്ടുപേരും മരിക്കുന്നു ,രണ്ടുപേരും  വീണ്ടും ജനിക്കുന്നു . രണ്ടുപേരും സ്വര്ഗരാജ്യം കാണുന്നു ,എന്നാൽ പാറുദീസയിൽ പോകുന്നത് ലാസര് മാത്രം .

ഇതുപോലെ ,നാമെല്ലാം മരിച്ചശേഷം വീണ്ടും ജനിക്കാനുള്ളവരാന് . നല്ല പ്രവൃത്തികൾ ചെയ്‌താൽ പിന്നെ മരണമില്ല . നല്ല പ്രവൃത്തികൾ ചെയ്തില്ലെങ്കിൽ രണ്ടാം മരണം ഉറപ്പു . രണ്ടാമത് മരിക്കണമെങ്കിൽ വീണ്ടും ജനിക്കാതെ എങ്ങനെയാണ് സഹോദരാ സാധ്യമാകുന്നത് ?

ഈ വീണ്ടും ജനനം , ഈ ഭൂമണ്ഡലത്തിൽ നടക്കുന്ന കാര്യമാല്ലയെന്നും യേശു പരുന്നത് ശ്രദ്ധിച്ചാലും, മറിച്ചു സ്വർഗീയ മണ്ഡലത്തിൽ നടക്കുന്ന കാര്യമാണെന്നും   " john 3:12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? "

ജലം എന്നത് യേശുവിനെ കുറിക്കുന്നു ,ആൽമാവിൽ യേശുവിന്റെ രണ്ടാം വരവിൽ യേശു എല്ലാവരെയും (ദുഷ്ടരെയും ശിഷ്ട്ടരെയും) വീണ്ടും ജനിപ്പിക്കും ,ജീവിച്ചിരിക്കുന്നവരെ രൂപാന്തരപ്പെടുത്തി ആൽമീയ ശരീരത്തിലാക്കും അപ്പോൾ നമ്മുക്ക് സ്വര്ഗരാജ്യം കാണാം . എന്നിട്ടായിരിക്കും നമ്മുടെ വിധി.

നിക്കോദീമസിനു ഇത് ഭാഗികമായി പിടികിട്ടി -അതുകൊണ്ടാണ് അദ്ദേഹം യേശുവിന്റെ  ഭൌതീക ശരീരത്തിന് കേടുപാടുകൾ വരാതിരിക്കാൻ തക്ക സുഗന്ധക്കൂട്ടുകൾ വച്ച് അടക്കിയത്‌ .യേശു  വീണ്ടും ജനിക്കുമ്പോൾ ആ ജഡ ശരീരത്തിൽ തന്നെയായിരിക്കുമെന്ന് പാവം ധരിച്ചു.
ആദ്യ ജനനം ജഡത്താൽ ഉള്ളതും , രണ്ടാം ജനനം ആൽമാവിനാൽ ഉള്ളതും ആണ് ,രണ്ടാം (വീണ്ടും) ജനനത്തിൽ നമ്മൾ ജഡശരീരത്തിൽ ആകുവാൻ പാടില്ല .

John 3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
 

15 comments:

പിപ്പിലാഥന്‍ said...


35 പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.

37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.

40 സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

41 സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

42 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു,

43അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.

പിപ്പിലാഥന്‍ said...

നിങ്ങളും സ്വതന്ത്രമായി ചിന്തിക്കണം എന്നാണ് എന്റെ ആഗ്രഹം. പള്ളിലച്ചന്‍ പറയുന്നതും ,പാസ്റ്റര്‍ പറയുന്നതും അതേപടി വിഴുങ്ങാതെ ,കുറച്ചു ചിന്തിക്കണം . അതുപോലെ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ,ഉപരിപ്ലവമായി മാത്രമാണ് . നമ്മുടെ ക്രിസ്തീയ ജീവിതത്തിന്‍റെ മെമ്മവും നേടും തൂണുമയ നിത്യജീവനെക്കുരിച്ചു ആരും പരയാത്തതെന്തേ? രണ്ടു വ്യക്തികള്‍ യേശുവിനോട് ഈ ഏറ്റം പ്രധാന ചോദ്യം ചോദിച്ചപ്പോള്‍ പറഞ്ഞത്‌ ഒരുത്തരം ആയിരുന്നു ,കല്‍പനകള്‍ പാലിക്കാനും ,അതില്‍ കളവ് കാണിച്ചു( ധനികനായ യുവാവ് ചെയ്തപോലെ) നടക്കാതെ എല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കാനും ആണ് . ഇതൊക്കെ ചെയ്യാന്‍ പറ്റില്ലാത്തത് കൊണ്ട് ഞാനും താങ്കളും ,താരതമ്യേനെ അപ്രധാനമായ കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കുന്നത്‌ .
==================

എന്‍റെ അഭിപ്രായത്തില്‍ , കിഴക്കിന് ബൈബിളില്‍ പ്രാധാന്യം ഉണ്ട് . എന്നുവച്ച് കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ഥിക്കണം എന്നില്ല. നമ്മുടെ ഒരേയൊരു മകള്‍ സ്കൂളില്‍ നിന്നും വരാന്‍ താമസിച്ചാല്‍ ,നമ്മുടെ നോട്ടം എവിടാരിക്കും? ആ കുട്ടി വരുന്ന വഴിയിലേക്ക് തന്നെ നോക്കിയിരിക്കും . ചിലപ്പോള്‍ വരുന്ന വഴിയിലേക്ക് നോക്കിക്കൊണ്ട് ധൈവത്തോടെ പ്രാര്‍ത്ധിക്കയും ചെയ്യാത്തവര്‍ നമ്മളില്‍ ആരുണ്ട്‌? ഇതുപോലെ കര്‍ത്താവിന്‍റെ രണ്ടാം വരവ് കിഴക്കുനിന്നായിരിക്കും എന്ന് ബൈബിള്‍ പറയുന്നുണ്ട്. അതുകൊണ്ട് കിഴക്കോട്ട് തിരിഞ്ഞു പ്രര്‍ത്ധിക്കനമെന്നില്ല . പ്രാര്‍ദ്തിക്കുന്നതുകൊണ്ട് കുഴപ്പവും ഇല്ല നമ്മുടെ രഷകന്‍ വരുന്ന വഴിയെ നോക്കി പ്രാര്‍ഥിക്കുന്നതില്‍,എന്താണ് അപാകത? അതിനു യേശുവിനെ സൂര്യനാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു.

പിപ്പിലാഥന്‍ said...

ശലാമോന്റെ അഭിപ്രായത്തിന് വിലകൊടുക്കുന്നവര്‍ അത് കൊടുക്കട്ടെ . നമ്മുക്ക് യേശു പറഞ്ഞതിന് വിലകൊടുക്കാം.

I AGREE WITH YOU THERE ARE MISTAKES IN BIBLE WHEN THEY COPYWRITED FIRST, TRANSLATION MISTAKES,PRINTING MISTAKES, AND AUTHORS OWN OPINIONS. BUT STILL IT DOES NOT CHANGE THE KEY POINT OF THE BOOK . (OBEY THE 10 COMMANDMENTS AND HELP THE POOR ) . NO MATTER WHO YOU ARE, YOU WILL GET SALVATION PER BIBLE.
എഴുത്തുകാര്‍ അവരുടെ അഭിപ്രായം എഴുതിയിട്ടുണ്ട് . അതും യേശു പറഞ്ഞതും പൊരുത്തപ്പെടാതെ വന്നാല്‍ ,യേശുവോ ,പിതാവോ പറഞ്ഞത് കേള്‍ക്കുക എന്നതാണ് എന്റെ രീതി. മോശയുടെ അഭിപ്രായം ആയിരുന്നു വിവാഹമോച്ചനത്തെപ്പറ്റിയുള്ളത് . അത് യേശു മാറ്റുന്നു. പൌലോസ് ,കര്‍ത്താവ് പറയുന്നു എന്നുപരഞ്ഞിട്ടും ,പറഞ്ഞിട്ടുണ്ട് ,ഇത് ഞാന്‍ പറയുന്നു എന്ന് പറഞ്ഞിട്ടും പറഞ്ഞിട്ടുണ്ട് ,എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ മൂല ആശയത്തോട് ചേരാതെ വരുമ്പോള്‍ മൂലാശയം സ്വീകരിക്കണം .അതാണ്‌ പഠനത്തിനായി ഞാന്‍ തെരഞ്ഞെടുത്ത വഴി.

പിപ്പിലാഥന്‍ said...

Therefore if any man [be] in Christ, [he is] a new creature: old things are passed away; behold, all things are become new. നമ്മുടെ ഏതുപാപസ്വഭാവം ആണ് പോയത്. നാം ഇപ്പോഴും അഴായ ശരീരത്തില്‍ തന്നെയാണ്. പൂര്‍ണമായും ശേരിയല്ലെങ്കിലും, മുട്ട യില്‍ നിന്നും കോഴിയുണ്ടാകുന്നതുപോലെയാണ്. മുട്ടയിലുള്ള ക്രോമോസോമുകാലോ ജീനുകാലോ ആണോ കോഴിക്കുഞ്ഞില്‍ .കോഴിക്കുഞ്ഞായാല്‍ പിന്നെ കോഴിമുട്ടയുടെ ആക്രുതിയോ സ്വഭാവമോ,രാസഗുനമോ ഉണ്ടോ? അതിനര്‍ത്ഥം നാം വീണ്ടും ജനിച്ചിട്ടില്ല.എന്നാല്‍ കര്‍ത്താവിന്റെ രണ്ടാം വരവില്‍ നടക്കും

പിപ്പിലാഥന്‍ said...

ശലമോനും, സെരുബാബെലും ,ഹെരോധേസും പണിത മൂന്നു അമ്പലങ്ങളും( ദേവാലയം) കിഴക്കോട്ട് ദര്‍ശനം ആയിരുന്നു . അതിന്‍റെ അതിപരിശുദ്ധ സ്ഥലത്താനല്ലോ സമാഗമന കൂടാരം വച്ചിരുന്നത് . അപ്പോള്‍ ആള്‍ക്കാര്‍ എവിടെക്കവും നോക്കുക. താങ്കള്‍ തന്നെ പറയുക . പിന്നെ മര്‍ക്കോസിന്റെ വീട്ടില്‍ കിഴക്കൊട്ടല്ല എന്നും കാണിക്കാമോ?

പിപ്പിലാഥന്‍ said...

ഞാന്‍ താങ്കളെ പടിപ്പിക്കയല്ല ,എന്‍റെ അഭിപ്രായം പറയുകയാണ്‌. പാറുദീസ എന്നാല്‍ കെട്ടിയടച്ച തോട്ടം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ . നീയെന്നോടുകൂടി പരുധീസയില്‍ ആയിരിക്കും എന്ന് പറഞ്ഞത് പാതാള പരുധീസയല്ലേ? സ്വര്‍ഗീയവും ഭൌമീകവും ആയ പരുധീസകള്‍ ഉണ്ട് , ധൂധന്മാര്‍ വസിക്കുന്ന പരുധീസയുണ്ട് ,കുറഞ്ഞത്‌ ആറു പരുധേസകലെക്കുരിച്ചു പറയുന്നു .സ്വര്‍ഗത്തിന്റെ മറ്റൊരു പേരാണെങ്കില്‍ യേശു പരുധീസയില്‍ ആയിരുന്ന സമയം കഴിഞ്ഞു നാല്പതു ദിവസം കഴിഞ്ഞാണ് സ്വര്‍ഗത്തിലേക്ക് പോയത്. യേശു തന്നെ പറയുന്നത് എടുക്കാം " ഞാന്‍ ഇനിയും സ്വര്‍ഗത്തിലേക്ക് പോയിട്ടില്ല, അതുകൊണ്ട് തൊടരുത്. സ്വര്‍ഗം പിതാവും പുത്രനും ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം . ദൈവരാജ്യം ,അഥവാ മത്തായി പറയുന്ന സ്വര്‍ഗരാജ്യം, പാറുദീസ ,നമ്മുടെ കഴിവില്ലായ്മകൊണ്ട്‌() ഈ ലോകത്തായിരിക്കുന്നതുകൊണ്ട് ) നമ്മുക്ക് കാണാനോ അനുഭവിക്കാനോ പറ്റില്ല.

പിപ്പിലാഥന്‍ said...

സഭ പണിയും എന്ന് പറഞ്ഞതല്ലാതെ ,ഇതേവരെ പണിയാപ്പെട്ടിട്ടില്ല,പണിയുമ്പോള്‍ ,അതില്‍ പത്രോസിനു വിശേഷ അധികാരം കാണും ,ഇല്ലെങ്കില്‍ യേശു വാക്ക് പാലിക്കാത്തവന്‍ എന്ന് പറയേണ്ടി വരും.//
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
ഇവിടെ അതിനെ എന്നല്ലേ പറയുന്നത്?

19
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
ഇതും ഭാവിയില്‍ നടക്കാന്‍ ഉള്ളതാണ് , ഇത് കണ്ടില്ല എന്ന് നടിക്കരുത്. // ഇതുപോലെ ഉയര്ത്തു കഴിഞ്ഞും യേശു പത്രോസിനെ പ്രത്യേകം പരിഗണിക്കുന്നുണ്ട് -പത്രോസിന്റെ എളിമ കൊണ്ട് അത് ഉപയോഗിക്കുന്നില്ല യോഹന്നാന്‍ 21:15
അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.


16
രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു.


17
മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.

പിപ്പിലാഥന്‍ said...

Georgy Jose വീണ്ടുംജനനം, സ്നാനം എന്നതൊക്കെ അപ്രധാന കാര്യങ്ങളും, ദരിദ്രരെ സഹായിക്കുന്നത് പ്രധാനപ്പെട്ടതും ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങളും ആണല്ലെ.
ഇതൊക്കെ സാധാ അച്ചന്മാരും ഉപദേശിമാരും പറഞ്ഞു പഴകിയ കാര്യങ്ങളല്ലേ ,ഇവരൊക്കെ പറയാത്ത കാര്യങ്ങളും പലതും ഉണ്ട്. ഇങ്ങനെയൊക്കെ ,ഞ്ഞാന്‍ രെക്ഷിക്കപ്പെട്ടവനാണ്, രോഗശാന്തി വരുത്തുന്നവനാണ് ,വീണ്ടും ജനിച്ചവനാണ്, യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ നടത്തുന്നവരാണ്, പിശാശുക്കളെ പുരത്താക്കുന്നവരാന് , മറ്റുള്ളവരൊക്കെ നരകത്തില്‍ പോകും എന്നും പറഞ്ഞു യേശുവിന്‍റെ കാലത്തും ഒത്തിരി ആള്‍ക്കാര്‍ ഉണ്ടായിരുന്നു . സഹികെട്ട് യേശു അവരോടു പറഞ്ഞത് ഓര്‍ക്കുന്നത്, ഈയവസരത്തില്‍ നന്നായിരിക്കും .==
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.


22
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.


23
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. //////////////////
ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഭാഗമാണ് മത്തായി 25:41===
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.


42
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.


43
അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.


44
അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:


45
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും
അതുകൊണ്ട് ദരിദ്രരെ സഹായിക്കാന്‍ മടിക്കേണ്ട ,അതാണ്‌ വിധിയുടെ മാനദന്ണ്ടം അഥവാ അളവുകോല്‍ .

പിപ്പിലാഥന്‍ said...

അതൊക്കെ ഒടായിപ്പു ഉപദേശിമാരും ,യെഹോവാ സാക്ഷികളും പറയുന്നതാണ്. യേശു പറഞ്ഞതിന് വിലകൊടുക്കാതെഅല്ലെങ്കില്‍ എതിരായി ആരെങ്കിലും,അത് ഉപദേശിയോ, സെന്‍ട്രല്‍ പാസ്ട്ടരോ,മോശയോ,പൌലോസോ ആയിക്കൊള്ളട്ടെ പറഞ്ഞാല്‍ തള്ളിക്കളയണം. സാത്താന്‍ അവരിലൂടെ പറയുന്നതാണ് . യേശു പറഞ്ഞിരിക്കുന്നത് എന്താണെന്നുനോക്കാം

മത്തായി - 5:18

സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ലൂക്കോസ് - 16:17
ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
ലൂക്കോസ് - 21:33
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
റോമർ - 3:31
ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു. ഇതൊക്കെ താങ്കളുടെ ബൈബിളിലും കാണും എന്ന് ആശിക്കുന്നു. എന്നിട്ടും ന്യായപ്രമാണം ഇല്ലാതായി എന്ന് പറഞ്ഞാല്‍ അത് കൊടിയ ദിവ നിഷേധമല്ലേ , പൌലോസ് പറഞ്ഞതിന് അതിന്റെ കാരണം ഉണ്ട് ,

പിപ്പിലാഥന്‍ said...

Georgy Jose -വീണ്ടും ജനനം എന്ന് പറയുന്നത് മരിച്ചാലേ നടക്കത്തുള്ളൂ എന്നാണ്‌. അങ്ങനെ മരിച്ചാലേ സ്വര്ർഗരാജ്യം കാണുള്ളൂ എന്നുള്ളത് ഒരു പ്രകൃതി സത്യമാണെങ്കിൽ പിന്നെ കര്ത്താവ് എന്തിനാണ് നിങ്ങൾ വീണ്ടും ജനിക്കാതെ (അല്ലെങ്കിൽ മരിക്കാതെ) സ്വര്ഗ്ഗ രാജ്യം കാണത്തില്ല എന്നുള്ള സത്യത്തിനു ഊന്നൽ കൊടുക്കുന്നതു?.///////////////////////////// ഊന്നല്‍ ആറര കൊടുക്കുന്നത് നിക്കൊധേമാസിനോട് പറഞ്ഞതാണ്, തീര്‍ച്ചയായും നിക്കോ ചോധിച്ചുകാണും സ്വര്‍ഗരാജ്യം കാണിക്കാന്‍. അതിനു കാരണമുണ്ട് . സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടെന്നു യേശു പലപ്പോഴും പറഞ്ഞിരുന്നു . അവിടെ അപ്പോള്‍ ഞാന്‍ ഉണ്ടെങ്കിലും പറയും ,എങ്കില്‍ സ്വര്‍ഗരാജ്യം കാണിക്കാന്‍ .

പിപ്പിലാഥന്‍ said...

Georgy Jose -- മാത്രമല്ല "ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലര് ഈ നിൽക്കുന്നവരിൽ ഉണ്ട് എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടെ പറയുന്നു." അപ്പൊ മരിക്കാതെ (അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ വീണ്ടും ജനിക്കാതെ) ദൈവരാജ്യം കാണാം എന്നല്ലേ മനസ്സിലാക്കേണ്ടത് ?//// ത്രികാല ജ്ഞാനിയായ യേശുവിനു തെറ്റ് പറ്റില്ല. യേശു അങ്ങിനെ പറഞ്ഞാല്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. അത് (യേശുവിന്‍റെ പ്രവചനം) നടത്തിക്കൊടുക്കാന്‍ യേശു ലോകത്തിതുവരെ ചെയ്യാത്ത ഒരു പണി ചെയ്തു. ഈ ശരീരത്തില്‍ സാധ്യമാല്ലാത്തതുകൊണ്ട് കുറച്ചു സമയത്തേക്ക് അവക്ക് ചെറിയ തോതില്‍ രൂപാന്തരം വരുത്തി അവരെ സ്വാര്‍ഗരാജ്യത്തിന്റെ ചെറിയ ഒരു അനുഭവം വെളിപാടിലൂടെ കാണിച്ചുകൊടുത്തു.

പിപ്പിലാഥന്‍ said...

വെള്ളം എന്നത് വചനം ആണ്, വചനം എന്നത് യേശു ആണ്, യേശു തന്റെ രണ്ടാം വരവില്‍ നമ്മളില്‍ ഉള്ള ഫ്രോസന്‍ ആയ( നിര്‍ജീവമായ - അദൃശ്യമായ ) ആള്മീയ ശരീരം Activate ചെയ്യും. ജീവിചിരുന്നാല്‍ അവസ്ഥാമാട്ടം സംഭവിക്കും ( രൂപന്ദ്രപ്പെട്ടു) ആള്മീയ ശരീരത്തില്‍ ആകും ( തേജസ്കരിക്കപ്പെട്ട ശരീരം. ഇതല്ലേ ചോദിച്ചത്.

പിപ്പിലാഥന്‍ said...

II Corinth 4:16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.


റോമർ - 6:6

നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

പിപ്പിലാഥന്‍ said...

Beebi Chandy നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. // ഇതു മരണ ശേഷം ഉള്ള കാരിയാതെ കുറിച്ച് ആണോ യേശു പറയുന്നത് ????
__________________
സംശയം എന്തെ? അത് തന്നെയാണ്. ഇനി താങ്കള്‍ വീണ്ടും ജനിച്ചു എന്ന് പറയുന്നു. താങ്കള്‍ സ്വര്‍ഗരാജ്യം കണ്ടോ? അപ്പോള്‍ താങ്കള്‍ പറയുന്ന സൂത്രവിദ്യ(ധരിച്ചു വശാകല്‍) അല്ല വീണ്ടും ജനനം എന്ന് വന്നില്ലേ?
ഇനി വീണ്ടും ജനിച്ചു എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും കാപട്യക്കാര്‍ ആരെങ്കിലും കണ്ടോ ഈ പറയുന്ന സ്വര്‍ഗരാജ്യം?

എന്നാല്‍ ധനവാന്റെയും ലാസറിന്റെയുംകഥയിലെ
ധനവാന്‍( നിങ്ങളുടെ നോട്ടത്തില്‍ വീണ്ടും ജനിക്കാത്തവാന്‍- എന്റെ നോട്ടത്തില്‍ മരിച്ചു വീണ്ടും ജനിച്ചവന്‍) സ്വര്‍ഗരാജ്യം കാണുന്നു.

ഇനിയെങ്കിലും കപട ഉപദേശകരാല്‍വഞ്ചിക്ക പെടാതിരിക്കുക.

പിപ്പിലാഥന്‍ said...

Beebi Chandy ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു....1 John 9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
____________
ഇവിടെയും നമ്മള്‍ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യണം- നിരപ്പാക്കണം എന്നല്ലേ പറയുന്നത്?
ഞാന്‍ സീനായി വോയിസ്‌ ഓഫിസില്‍ നിന്ന് ആയിരം രൂപ മോഷ്ടടിക്കയോ, അതിന്‍റെ ആളിനിട്ടു തല്ലുകയോ ചെയ്‌താല്‍ ദൈവസന്നിധിയില്‍ പറഞ്ഞാല്‍ പോരാ. എടുത്ത പണം കഴിവുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണം.തിരിച്ചു കൊടുക്കാന്‍ കഴിവില്ലെങ്കില്‍ അവരോടു കാര്യം പറഞ്ഞു ക്ഷേമ ചോദിക്കണം.എന്നിട്ട് നിങ്ങള്‍ രണ്ടുപേരും കൂടി ദൈവത്തോട് ക്ഷേമ ചോദിക്കണം.

അല്ലാതെ എന്തും ഏതും പോലെ ജീവിച്ചിട്ട് യേശു പരിഹാരം ആയി ഉണ്ട് എന്ന് പറയുന്നത് മറ്റൊരു സുവിശേഷം ആണ്.