Saturday, April 27, 2013

ജോർജിയുടെ നിത്യജീവനെക്കുറിച്ചുള്ള കമ്മന്റു അല്പം നീണ്ടതുകൊണ്ട് ഒരു പോസ്റ്റായി ഇടുന്നു .

ജോർജിയുടെ നിത്യജീവനെക്കുറിച്ചുള്ള കമ്മന്റു അല്പം നീണ്ടതുകൊണ്ട് ഒരു പോസ്റ്റായി ഇടുന്നു .

ജോർജി - ഒരു മനുഷ്യന് ഈ ഭൂമിയേക്കാളും വിലയുണ്ടെന്ന് നിഗൂഢതയിൽ നിന്നും വെളിപ്പെടുത്തി മനുഷ്യനെ വിലയുള്ളവനായി പഠിപ്പിച്ചു. //
മനുഷ്യനു ,ഭൂമിയേക്കാളും വിലയുണ്ടെന്ന് ,വചനം പറയുന്നില്ല ,എന്നാൽ ദൈവം നമ്മളിൽ നിക്ഷേപിച്ചിരിക്കുന്ന ആൽമാവിനും , നമ്മുടെ ഉള്ളിലുള്ള മനുഷ്യനും, മുഴു ലോക(ഭൂമി വേറെയാണ്} ത്തെക്കാൾ വിലയുണ്ടെന്ന് യേശു പറയുന്നുണ്ട് . ഭൂമി ദൈവത്തിന്റെയും , ലോകം സാത്തന്റെയും എന്ന് മറക്കരുത് ,അതുമനസിലാക്കാതെ മുന്നോട്ടുപോയാൽ ,മൊത്തം അബദ്ധങ്ങൾ ആയിരിക്കും സംഭവിക്കുക .

ജോർജി -നിത്യജീവൻ പിതാവാം ദൈവം പുത്രനാം യേശുക്രിസ്തു എന്ന തുറന്ന വാതിലിലൂടെ ചലിക്കുന്ന പരിശുദ്ധാത്മശക്തിയോടെ മനുഷ്യർക്ക്‌ നൽകുന്നു.//
വളരെ ശേരിയെന്നു എനിക്കും മനസിലായ കാര്യം.

ജോർജി - വിശുദ്ധജീവിതം ഓരോന്നും അതിൽ തന്നെ സ്വതത്രമായി നിത്യജീവന് കാരണമാകുന്നില്ല. //
അപ്പോൾ യേശുവിനു തെറ്റിയോ? നിത്യജീവാൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന് സാക്ഷാൽ യേശുവിനോട് തന്നെ, നേരെ ചോദിക്കുന്ന മൂന്ന് ഭാഗം ബൈബിളിൽ ഉള്ളതായി അറിയാം .
സ്നാനപ്പെടാത്ത , വീണ്ടും ജനിക്കാത്ത , രക്ഷിക്കപ്പെടാത്ത രണ്ടു വ്യക്തികള്‍ യേശുവിനോട് നേരിട്ട് ചോദിക്കുന്നു " നിത്യജീവന്‍ നേടാന്‍ ഞാന്‍ എന്ത് ചെയ്യണം" { Mathew 16:16, Mark 10:17, Luke 18:18, Luke 10:25 }
അപ്പോള്‍ യേശു പറഞ്ഞത് സ്നാനപ്പെടാനല്ല , വീണ്ടും ജനിക്കാനല്ല , രക്ഷിക്കപ്പെടനല്ല , പ്രാര്‍ത്ഥിക്കാനല്ല , മറുഭാഷ പറയാനല്ല , പിന്നെയോ കല്പനകള്‍ പാലിക്കാനാണ്.
അതിനും ഇന്നത്തെ പുതു വേദക്കാർ പറയുന്നതുപോലെ അതൊക്കെ ചെയ്യുന്നുണ്ട് ( പാലിച്ചാല്‍ അവനു സമ്പന്നനായി തുടരാന്‍ കഴിയില്ലെന്ന് യേശുവിനു അറിയാം ) അതുകൊണ്ടാണ് നിനക്കുള്ളതെല്ലാം വിട്ടു ദരിദ്രര്‍ക്ക് കൊടുത്ത് സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാക്കാന്‍ പറഞ്ഞത് . ഇതൊന്നും ചെയ്യാന്‍ ആ -യുവാവിനെപ്പോലെ -താങ്കള്‍ക്കവില്ലാത്തതുകൊണ്ടാണ­­് അപ്രാധന കാര്യങ്ങളെ പറ്റി സംസാരിച്ചു സമയം കളയുന്നത്.
ഇനി ജോർജിയുടെ പറഞ്ഞ വീട്ടിലേക്കു വന്നാൽ ,അവിടെ യേശു ഇതൊന്നും അല്ല പറയുന്നത് പത്തു തൂണുകൾ ഉള്ള ഒരു വീടിന്റെ കാര്യമാണ് . അതിൽ നാല് തൂണുകൾ ഒരുവലിയ തൂണും ( ഒന്നാം കൽപന ) ബാക്കി ആറു തൂണുകൾ കൂട്ടി മറ്റൊരു വലിയ തൂണും (നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക ) ആയി പണിയുന്ന ഒരു പാലം മതി നിത്യ വീട്ടില് എത്താൻ ,വെറുതെ വീട് പണിതു സമയം കലയണ്ട . അത് ഇപ്പോൾ യേശു പണിതുകൊണ്ടിരിക്കയാണ് .
ഇനി സ്നാനത്തിലേക്ക് വന്നാൽ , അത് പുറമെയുള്ള പ്രഖ്യാപനം മാത്രമാണ് (Water baptism is an outward declaration of an inward, personal decision to make Jesus Christ the Lord & redeemer of your life) . തീർച്ചയായും അതിൽ തെറ്റില്ല . വേണമെങ്കിൽ ആകാം .( ഇത് എന്റെ പണ്ടുമുതലേ ഉള്ള നിലപാടാണു ) . ഇന്ത്യൻ പൗരത്വം എടുക്കുമ്പോൾ കൈപൊക്കി പ്പിടിച്ചു സത്യാപ്രതിജ്ഞ ചെയ്യുന്നതുപോലെ .
ഇനി സ്നാനം , പിതാവിൻറെയും ,പുത്രന്റെയും ,പരിശുദ്ധാല്മാവിന്റെയും നാമത്തിൽ എന്നല്ലയിരുന്നു തര്ജിമ വേണ്ടിയിരുന്നത് , ഗ്രീക്കിലും പല ഇംഗ്ലീഷ് തർജിമകളിലും , പിതാവിൻറെയും ,പുത്രന്റെയും ,പരിശുദ്ധാല്മാവിന്റെയും " നാമത്തിലേക്ക് " എന്നാണു . അതിനും ഒത്തിരി വ്യത്യാസം ഉണ്ട് . മുൻധാരണകൾ വച്ചുകൊണ്ട് തര്ജിമ ചെയ്‌താൽ ഇങ്ങനെയൊക്കെ സംഭവിക്കും . അതുപോലെ മാനസാന്തരത്തിന് ആയി സ്നാനം എന്നാ വാക്കും , ക്രിസ്ത്യാനിയക്കുവാൻ ജ്ഞാനസ്നാനം എന്നവാകും ആണ് ഉപയോഗിക്കേണ്ടത് . എന്നുവെച്ചാൽ ജ്ഞാനത്തിൽ കുളിപ്പിചെടുക്കുക . അത് പീ ഓ സീ ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ,ഞങ്ങൾ കത്തോലിക്കർ ,പഴം തിന്നിട്ടു തോലിപോളിക്കുവാൻ ശീലമായി , ഈപ്പരുപാടി സ്ഥൈര്യ ലേപനം എന്നപേരിൽ ഞങ്ങൾ നടത്താറുണ്ട്‌ .

American Standard Version
Go ye therefore, and make disciples of all the nations, baptizing them into the name of the Father and of the Son and of the Holy Spirit:

English Revised Version
Go ye therefore, and make disciples of all the nations, baptizing them into the name of the Father and of the Son and of the Holy Ghost:

Weymouth New Testament
Go therefore and make disciples of all the nations; baptize them into the name of the Father, and of the Son, and of the Holy Spirit;

Young's Literal Translation
having gone, then, disciple all the nations, (baptizing them -- to the name of the Father, and of the Son, and of the Holy Spirit,
ഇതും പോരെങ്കിൽ ഗ്രീക്കും ഇട്ടേക്കാം


Matthew 28:19 [g] poreuqentej [e] <4198> (5679) {GOING} [g] oun [e] <3767> {THEREFORE} [g] maqhteusate [e] <3100> (5657) {DISCIPLE} [g] panta [e] <3956> {ALL} [g] ta [e] <3588> {THE} [g] eqnh [e] <1484> {NATIONS,} [g] baptizontej [e] <907> (5723) {BAPTIZING} [g] autouj [e] <846> {THEM} [g] eij [e] <1519> {TO} [g] to [e] <3588> {THE} [g] onoma [e] <3686> {NAME} [g] tou [e] <3588> {OF THE} [g] patroj [e] <3962> {FATHER} [g] kai [e] <2532> {AND} [g] tou [e] <3588> {OF THE} [g] uiou [e] <5207> {SON} [g] kai [e] <2532> {AND} [g] tou [e] <3588> {OF THE} [g] agiou [e] <40> {HOLY} [g] pneumatoj [e] <4151> {SPIRIT;}

1 comment:

പിപ്പിലാഥന്‍ said...

ഈ ലോകം സാത്താന്റെ ആണെന്നുള്ളത് വചന സത്യമാണ് . സാത്താന്‍ ലോകത്തിന്റെ ദൈവവും
കൊരിന്ത്യർ 2 - 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

Mathew 4:8പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:

9 വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.


യാക്കോബ് - 4:4
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
യോഹന്നാൻ 1 - 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.

യോഹന്നാൻ - 15:18
ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
യോഹന്നാൻ - 12:31
ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
യോഹന്നാൻ - 16:11
നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ
യോഹന്നാൻ 1 - 4:4
കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.


മത്തായി - 16:26

ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
എബ്രായർ - 11:24

വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.