Tuesday, July 30, 2013

വിവാഹത്തെക്കുറിച്ച് യേശു പറഞ്ഞിരിക്കുന്ന ഒരു ഭാഗം മാത്രം പരിശോധിക്കാം.

മത്തായി 19:9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”
____________
പരസംഗവും വ്യഭിചാരവും രണ്ടാണ് എന്ന് ഇവിടെ നിന്ന് മനസിലാക്കാം.
==================================

10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

11 അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

----------------------
വിവാഹം കഴിക്കുന്നത്‌ നന്നല്ല എന്ന് തന്നെയാണ് അവിടെ യേശു പറയുന്നത്.അത് മനസിലാകണം എങ്കില്‍ വരംലഭിക്കണം എന്നും പറയുന്നു.
എന്നാല്‍ വരം ലഭിച്ചവര്‍ക്കെ വിവാഹം കഴിക്കാവൂ എന്നാക്കിയാണ് പലരും ഈ ഭാഗം പ്രസംഗിക്കുന്നത്. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍
.

മത്തായി - 13:11
അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
===============================
12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
----------------------------------------
തങ്ങളെ തന്നെ ഷണ്ടന്‍മാര്‍ ആക്കിയവര്‍ ആണ്, യേശു പൌലോസ്.തോമസ്‌ സ്തെഫാനോസു.....
=========================

13അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.

14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

---------------
ഇതിനോട് അനുബന്ധിച്ച് എഴുതിയിരിക്കുന്നതുകൊണ്ട് മാത്രം പറയുന്നു.മറ്റു പല ഗുണങ്ങളും പോലെ ശിശുക്കള്‍ വിവാഹം കഴിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്.



ഇനി ഇതെപ്പറ്റി(വിവാഹം) പൗലോസ്‌ പറഞ്ഞിരിക്കുന്ന ചില ഭാഗങ്ങള്‍.

  ICorinth 7:1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.

26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.

27 നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.

38 അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.

39 ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.

40 എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.


 

32 comments:

പിപ്പിലാഥന്‍ said...

Paul Manoj Augustine 1 Corinthians 7:2
Nevertheless, to avoid fornication, let every man have his own wife, and let every woman have her own husband
____________
തര്‍ജിമ fornication,എന്നല്ല sexual immorality എന്നാണു.ഇങ്ങനെയുള്ള തര്‍ജിമകള്‍ വലിയ ചിന്താകുഴപ്പം ഉണ്ടാക്കാറുണ്ട്.


New International Version
But since sexual immorality is occurring, each man should have sexual relations with his own wife, and each woman with her own husband.

New Living Translation
But because there is so much sexual immorality, each man should have his own wife, and each woman should have her own husband.

English Standard Version
But because of the temptation to sexual immorality, each man should have his own wife and each woman her own husband.

New American Standard Bible
But because of immoralities, each man is to have his own wife, and each woman is to have her own husband.

King James Bible
Nevertheless, to avoid fornication, let every man have his own wife, and let every woman have her own husband.

Holman Christian Standard Bible
But because sexual immorality is so common, each man should have his own wife, and each woman should have her own husband.

International Standard Version
Because sexual immorality is so rampant, every man should have his own wife, and every woman should have her own husband.

NET Bible
But because of immoralities, each man should have relations with his own wife and each woman with her own husband.

Aramaic Bible in Plain English
But because of fornication, let a man take a wife and a woman take her husband.

GOD'S WORD® Translation
But in order to avoid sexual sins, each man should have his own wife, and each woman should have her own husband.

പിപ്പിലാഥന്‍ said...



ഞാന്‍ പറഞ്ഞല്ലോ ഇത് തമ്മില്‍ ബന്ധം ഉണ്ട്. നല്ല പ്രവര്‍ത്തികളില്‍ ആണ് നമ്മുടെ ദൈവം പ്രസാധിക്കുന്നത്.എന്നാല്‍ അന്യദൈവങ്ങള്‍ പ്രസാധിക്കുന്നത് അവരുടെ മുന്‍പില്‍ മ്ലെച്ചത പ്രവര്‍ത്തിക്കുമ്പോഴാണ്. താങ്കള്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ അമ്മ പെങ്ങന്മാര്‍,മക്കള്‍ എന്നാ നിലമാറന്നു രതിയില്‍ ഏര്‍പ്പെട്ടു ബിംബത്തെ പ്രസാദിപ്പിക്കാന്‍.

പിപ്പിലാഥന്‍ said...

Paul Manoj Augustine, ഈ ഭാഗത്തെക്കുരിച്ചു എന്ത് പറയുന്നു?
സ്വയം ഞാന്‍ ന്യായീകരിക്കാന്‍ അല്ല അഭിപ്രായം ചോദിക്കുന്നു. തര്‍ജിമകള്‍ മൊത്തം കുളമാക്കി വെച്ചിരിക്കുകയാണ്.

പുറപ്പാട് 34:15 ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവർ പരസംഗം ചെയ്തു അവരുടെ ദേവന്മാർക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും

16 അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാൻ ഇടവരരുതു.

പിപ്പിലാഥന്‍ said...


ക്രിസ്തു മരിച്ചത് ബുധന്‍ ആഴ്ചയിലും, പെസഹയുടെ ഭാഗമായ പുളിപ്പില്ലാത്ത അപ്പം,ഒടുക്കത്തെ അത്താഴം(പെസഹ എന്ന് നമ്മള്‍ തെറ്റിദ്ധരിച്ചത്) ഭക്ഷിച്ചത് ചൊവ്വാഴ്ച യാണെന്നും ,പെസഹാ കുഞ്ഞാടായ യേശു പെസഹായുടെ അന്ന് ബുധനാഴ്ചയാണ് യഗമായതെന്നും, മൂന്നു രാവും മൂന്നു പകലും കഴിഞ്ഞു( ശനിയാഴ്ച സന്ധ്യ കഴിഞ്ഞു എപ്പോഴോണോ ആണ് ഉയര്‍ത്തതെന്നും എനിക്ക് മനസിലായ രീതിയില്‍ കുറിച്ചിട്ടുണ്ട്.

താഴെ ഈ അഡ്രസില്‍

http://guru-pippiladan.blogspot.com/2012/04/blog-post_04.html

പിപ്പിലാഥന്‍ said...

Paul Manoj Augustine but on that year Nissan 15 th came on SABATH day. That is why. Bible said THAT SABATH WAS A HIGH DAY///

അങ്ങനെ എഴുതിയിരിക്കുന്നത് കൊണ്ട് അത് ശനിയാഴ്ച എന്ന് അര്‍ത്ഥം ഉണ്ടോ? അല്ലെങ്കില്‍ ആ വര്ഷം അത് ശേനിയായിരുന്നു എന്ന് എങ്ങനെ പറയാന്‍ പറ്റും? ആ വലിയ സാബത്ത് വ്യാഴാഴ്ച ആയാല്‍ ബബിള്‍ എഴുതിയിരിക്കുന്നതിനു വിപരീതം ആകുമോ? അതല്ലേ കൂടുതല്‍ ശേരിയാകുക.

പിപ്പിലാഥന്‍ said...

Paul Manoj Augustine I don't think there is any other interpretation for THAT SABATH WAS A HIGH DAY. However is there any proof for you?
____________
ഒന്നാമതായി നമ്മുടെ യേശുവിന്‍റെ പ്രവചനം.മൂന്നു രാവും,മൂന്നു പകലും.

രണ്ടാമതായി പെസഹായുടെ അന്നാണ് യേശു യാഗം ആയതു. അത് മനസിലാകണമെങ്കില്‍ ,പെസഹാ കഴിക്കുന്ന വിധവും,സമയവും അറിയണം. പുറപ്പാടില്‍ അതുണ്ട്. കുറ്റമറ്റ ആട്ടിന്‍കുട്ടിയ,(യേശുവിനെ)സന്ധ്യക്ക്‌ മുന്‍പ്, ആ ആടിന്‍റെ(യേശുവിന്‍റെ) രക്തം നമ്മുടെ മേല്‍ ഉണ്ടെങ്കില്‍ നമ്മള്‍ നശിക്കില്ല.പെസഹായുടെ പിറ്റേന്ന് വലിയ സാബ്ബത്തു(വ്യാഴാഴ്ച). ഒടുക്കത്തെ അത്താഴം പെസഹാ അല്ലായിരുന്നു എന്ന് മനസിലാക്കാന്‍ പെസഹയുടെ പ്രധാനമായ കുഞ്ഞാട് അവിടെ ഇല്ലായിരുന്നു എന്ന് മനസിലാക്കുക. എന്നാല്‍ പുളിപ്പില്ലാത്ത അപ്പവും പെസഹായും പരസ്പരം ഭാഗങ്ങള്‍ ആണ് അതാണ്‌ മനസിലാകുവാന്‍ മറ്റൊരു പ്രശ്നം ആയി കിടക്കുന്നത്.

പിപ്പിലാഥന്‍ said...

Pradeep Feba Erusalemil,

ശാസ്ത്രത്തെ ഒരിക്കലും ഞാന്‍ ചെറുതായി കാണുന്നില്ല. എങ്കിലും ശാസ്ത്രം എന്നും മാറ്റങ്ങള്‍ക്കു വിധേയം ആയിക്കൊണ്ടിരിക്കുക്കയാണ്. ഇന്ന് ഒന്ന് പറഞ്ഞിട്ട് , നാളെ വേറൊന്നു പറയും. നവഗ്രഹങ്ങള്‍ അഷ്ട്ടഗ്രഹങ്ങള്‍ ആയതും,ക്വാണ്ടം സിദ്ധാന്തവും , പരിണാമവും വിരുദ്ധങ്ങള്‍ ആയി വരുന്നതും, നമ്മുടെ വെളിച്ചെണ്ണയെകുറിച്ചും, മറ്റു ആഹാര രീതികലെകുരിച്ചും ഒക്കെ ഓരോ ആള്‍ക്കാര്‍ ഓരോ കണ്ടുപിടുത്തം നടത്തും.അതെല്ലാം ശേരിയായിക്കൊള്ളനമെന്നില്ല.

എന്തുണ് പരിണാമസിദ്ധാന്തവും, ബൈബിളും ആയി യോജിപ്പില്‍ ആണോ? മനുഷ്യന്‍ ഉണ്ടായിട്ടു ദശലക്ഷ വര്‍ഷങ്ങള്‍ ആയി എന്ന് ശാസ്ത്രം പറയുന്നു. അവര്‍ അതിനുപയോഗിച്ച കാര്‍ബണ്‍ ഡാറ്റിങ്ങ് തന്നെ ഉപയോഗിച്ച് ജീവനുണ്ടായിരുന്ന ഒരു ഭാഗം പരീക്ഷിച്ചപ്പോള്‍ അതിനും അനേക വര്‍ഷങ്ങളുടെ പഴക്കം അവര്‍ കല്‍പ്പിച്ചു.

ശാസ്ത്രത്തിനു തെറ്റാം. എന്നാല്‍ ബൈബിളില്‍ തെറ്റില്ല.

ഇനി ബൈബിള്‍ വിശ്വസിക്കെണ്ടാവര്‍ക്ക് അത് , ശാസ്ത്രം വിശ്വസിക്കുന്നവര്‍ക്ക് അത്.

പിപ്പിലാഥന്‍ said...


പുറപ്പാടു് - 13:12

കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവെക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവെക്കുള്ളതാകുന്നു.


സംഖ്യാപുസ്തകം - 18:17

എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

ലേവ്യപുസ്തകം - 3:16

പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.

ഇതൊക്കെ വായിച്ചിട്ട് ഒരു പച്ചയായ വിശ്വാസിക്ക് ഇങ്ങനെ മനസിലായാല്‍ പരിഹസിക്കാതെ കാര്യം പറയുകയല്ലേ ചെങ്ങാതീ വേണ്ടത് എന്നാണു നാന്‍ പറഞ്ഞത്.

ഇപ്പോഴും മൃഗബലി(കോഴി ഉള്‍പ്പെടെ) കൊണ്ട് പ്രയോജനം ഉണ്ട്. അത് നമ്മുടെ ദൈവത്തില്‍ നിന്നല്ല എന്ന തിരിച്ചറിവാണ് വേണ്ടത്.

സത്യസുവിശേഷം വളച്ചൊടിച്ചു പറഞ്ഞാലും നമ്മുടെ കാര്യങ്ങള്‍ ശത്രു നടത്തും, നമ്മള്‍ വിചാരിക്കും ദൈവം ആണെന്ന്. തിന്നുവാനും ഉടുക്കുവാനും ഉള്ളതില്‍ കൂടുതല്‍ നമ്മുടെ ദൈവം തരാറില്ല.

പിപ്പിലാഥന്‍ said...

Tojo Tom, "ഇപ്പോഴും മൃഗബലി(കോഴി ഉള്‍പ്പെടെ) കൊണ്ട് പ്രയോജനം ഉണ്ട്. അത് നമ്മുടെ ദൈവത്തില്‍ നിന്നല്ല എന്ന തിരിച്ചറിവാണ് വേണ്ടത്.

സത്യസുവിശേഷം വളച്ചൊടിച്ചു പറഞ്ഞാലും നമ്മുടെ കാര്യങ്ങള്‍ ശത്രു നടത്തും, നമ്മള്‍ വിചാരിക്കും ദൈവം ആണെന്ന്. തിന്നുവാനും ഉടുക്കുവാനും ഉള്ളതില്‍ കൂടുതല്‍ നമ്മുടെ ദൈവം തരാറില്ല."


എന്നഭാഗം വിഴുങ്ങി . ഇതാണ് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി പറയുന്ന പരിപാടി. അത് ആദ്യം അവസാനിപ്പിക്കുക. മൊത്തം കാര്യങ്ങള്‍ മനസിലാക്കുക.
------------
ഇങ്ങനെയുള്ളവര്‍ ആണ് , പത്രോസ് സാത്താന്‍ എന്നൊക്കെ പറയുന്നത്.

അതിനു വേണ്ടി അടര്‍ത്തി മാറ്റാന്‍ പറ്റിയ വാക്യവും ഉണ്ടല്ലോ" ശീമോനോട് യേശു സാത്താനെ എന്ന് പറയുന്ന ഭാഗം.

എന്താ ചെയ്ക , എതിര്‍ ക്രിസ്തുവിന്‍റെ അനുയായികള്‍ പലതരത്തില്‍.

പിപ്പിലാഥന്‍ said...

Joseph Satyanand Nellikkattil Ims The Pentos is like any other Religion like Islam, that has come up in thye ciurse of time.
______
ഒരു പരിധി വരെ ശെരിയാണ്. യേശു പറഞ്ഞതിനേക്കാള്‍ വില നബിയുടെ വാക്കുകള്‍ക്കു കൊടുക്കുന്നതാണ് ഇസ്ലാമിന്‍റെ തെറ്റ്.

എന്നാല്‍ യേശു പറഞ്ഞതിനേക്കാള്‍ വില പൌലോസും പത്രോസും പറഞ്ഞതിന് കൊടുക്കുന്നതാണ് പെന്തക്കോസ്തുകാരുടെ തെറ്റ്.

പിപ്പിലാഥന്‍ said...

Victor Calicut,Pentecost Directory,തിരശീല കിരിയതുകൊണ്ട് തിരശീല ഉപയോഗിക്കില്ല, പാറ പിളര്‍ന്നത് കൊണ്ട് പാറകൊണ്ട് ഉള്ളതൊന്നും ഉപയോഗിക്കുയില്ല. ശവക്കല്ലറകള്‍ തുറന്നതുകൊണ്ടു ,ഇനി ശവം അടക്കണ്ട.ഭൂമികുലുങ്ങി അതുകൊണ്ട് ഭൂമി വേണ്ട.സൂര്യന്‍ ഇരുണ്ടു അതുകൊണ്ട് സൂര്യനോ, പ്രകാശമോ,പാടില്ല.
____________

ഇതില്‍ നിന്നും ഭൌതീകമായി(സാമ്പത്തികമായി) പ്രയോജനം ഇല്ലാത്ത തിരശീലയുടെ കാര്യം മാത്രം പൊക്കിപ്പിടിച്ച് അത് എന്തോ വലിയ കാര്യം ആണെന്ന് പറഞ്ഞു നടക്കുന്നതു അവസരവാദത്തിനു നല്ല ഉദാഹരനമാണ്. പല കാര്യങ്ങള്‍ ഉള്ളതില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടത് മാത്രം എടുക്കുഉകയെന്ന പരിപാടിയാണ്, സന്ദര്‍ഭത്തില്‍ നിന്നും വാക്യം അടര്‍ത്തിയെടുത്തു സ്വന്തകാര്യ സാധ്യത്തിനായി ഉപയോക്കുക എന്ന് പറയുന്നത്?

പിന്നെ ഈ കമന്റു ആര്‍ക്കോ പോള്ളിയതുകൊണ്ട് മായിച്ചു കളയുകയും ചെയ്തു. മാന്യന്മാര്‍.

പിപ്പിലാഥന്‍ said...

Tojo Tom വിവാഹം വിലക്കുന്നവര്‍ ആരാണ് ??
/// ആരു വിലക്കി? വിലക്കിയെങ്കില്‍ കത്തോലിക്കരെ ഒക്കെ കല്യാണം കഴിപ്പിക്കുന്നത് ആരാണ്? പാസ്ട്ടരോ പൂജാരിയോ ഒന്നുമല്ല. പാതിരിമാര്‍ തന്നെയാണ്. സ്വയം ഉണ്ണാതെ പട്ടിണി കിടന്നു , ഒരാളെ ഊട്ടുമ്പോള്‍ കിട്ടുന്ന സഹനം അത് പെന്തിക്കൊസ്തുകാര്‍ക്ക് പിടികിട്ടില്ല. അതറിയണമെങ്കില്‍ , കര്‍ത്താവും, ശിഷ്യരും പിന്നെ പൌലോസിന്റെ ലേഖനങ്ങളും വായിക്കണം. പ്രത്യേകിച്ചു ഏഴാം അദ്ധ്യായം. നിങ്ങളെക്കുറിച്ച് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്, "കൃപ ലഭിച്ചവര്‍ക്കാല്ലാതെ , വിവാഹത്തെക്കുറിച്ചുള്ള അറിവ് കിട്ടില്ല" എന്ന്. അത് നിങ്ങള്‍ കൃപലഭിച്ചവര്‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കി. കഷ്ട്ടം.

പിപ്പിലാഥന്‍ said...

Tojo Tom വിവാഹം വിലക്കുന്നവര്‍ ആരാണ് ??
___________________

പിന്നെ താങ്കള്‍ പറയുന്നതുപോലെ താങ്കളെ വിവാഹം കഴിക്കാന്‍ അനുവദിച്ചതിന്റെ കാരണം പൗലോസ്‌ പറയുന്നത് കാണുക.

ഇനിയും മൊത്തം ബൈബിള്‍ വായിക്കാതെ വിവാഹം കഴിക്കുന്നത്‌ കഴിക്കാതിരിക്കുന്നതിനേക്കാള്‍ സ്രേഷ്ട്ടം എന്നൊന്നും പറയരുത്,

കൊരിന്ത്യർ 1 - 7:2

എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.

പിപ്പിലാഥന്‍ said...

Steave Joel ANGANE BANDAM ILLAYIRUNNATHENKIL PATHROSE NTE AMMAYI AMMAKU PANI (FEAVER ) ENNU UNDENNU AVERENGANE ARINJU????????
--------------
അവിടെ ഒരു രോഗശാന്തിയാണ്. പത്രോസിന്റെ വീടായതുകൊണ്ട്‌ എന്താ കുഴപ്പം? രോഗശാന്തി എന്നതിനേക്കാള്‍ മനസിലാക്കാന്‍ ഒരു മര്‍മ്മം അവിടെയുണ്ട്. അവന്‍ പനിയെ ശാസിച്ചു എന്നാണു എഴുതിയിരിക്കുന്നത്. ദുരാത്മാക്കളെ ശാസിച്ചു എന്ന് പറയുന്ന പദം തന്നെയാണ് അവിടെയും പറഞ്ഞിരിക്കുന്നത്.
രോഗാണുക്കള്‍ മൂലം പനിയുണ്ടാകാം, എന്നാല്‍ ഈ പനി "പനിയുടെ ആത്മാവ്" ആണേ ഉണ്ട്ടക്കിയതെന്നു അനുമാനിക്കാം. അന്ധതക്കും,ലോകത്തിനും,ച്ചുഴലിക്കും,..... ഒക്കെ ഓരോ സ്പെഷ്യല്‍ ആത്മാക്കള്‍ ഉണ്ട് എന്ന് വചനത്തില്‍ നിന്നും മനസിലാക്കാം, പരിഹസിക്കെണ്ടവര്‍ക്ക് അതാകാം,

പിപ്പിലാഥന്‍ said...

Steave Joel ENNITTENTHE SUSRUSHAKAN MAARE VIVVAHAM KAZHIKKAN ANUVADHIKKUNNILLA????
_____________

വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;

33 വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
--------ICorinth 7:1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു
_____________

അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.

പിപ്പിലാഥന്‍ said...

e Joel SUNNY, AD 1079 VARE SUSRUSHAKAR VIVAHAM KAZHIKKUMAYIRUNNALLO ????ATHINU SESHAMANALLO VIVAHAM VILAKKIYATHU ATHENTHE ????
___________ വ്യക്തമായി അറിയില്ല എങ്കിലും ഇതായിരിക്കും സാധ്യത.


വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;

33 വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു


__________പലപേരില്‍ വിശ്വാസികളുടെ കാശടിച്ചുമാറ്റി കുടുംബത്ത് സമ്പത്ത് വര്‍ധിപ്പിച്ചു കാണും. അതുകൊണ്ടാണ് ദശാംശം കത്തോലിക്കര്‍ക്ക് ഇല്ലെങ്കിലും പള്ളി നാടാണ്‌ പോകുന്നത്.

പിപ്പിലാഥന്‍ said...

Steave Joel P.O.C അച്ചടിച്ച ബൈബിള്‍ വചനമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌..ബൈബിളില്‍ ഞാന്‍ അല്ല തലക്കെട്ട്‌ കൊടുത്തത് മെത്രാന്‍ വിവാഹിതനയിരിക്കണം എന്നുള്ളത്.......
__________
അങ്ങനെ മനുഷ്യര്‍ ധാരാളം അഭിപ്രായങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

അവിടെ മനസിലാക്കേണ്ട ഭാഗം - ഈ സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യ ആകാന്‍ പാടില്ല എന്നല്ലേ?- ആ കാലത്ത് ബഹുഭാര്യത്ത്വമോ ,ബഹു ഭാതൃതമോ പ്രശ്നം അല്ലായിരുന്നു. ബൈബിള്‍ ഇപ്പോഴും ഇത് വിലക്കിയിട്ടില്ല. അപ്പോള്‍ തമ്മില്‍ ഭേതം തൊമ്മന്‍ എന്നുപറഞ്ഞപോലെ പല ഭാര്യമാര്‍ ഉള്ളവരേക്കാള്‍ ഭേതം ഒന്ന് ഉളവന്‍ എന്ന് .

പിപ്പിലാഥന്‍ said...

Paul Manoj Augustine 1 Corinthians 7:5-7
പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.

6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.


എന്ന് വെച്ചാല്‍ , ചെരിപ്പിട്ടു പള്ളിയില്‍ കയറരുത് എന്ന കല്പന , എന്നാല്‍ ഒരു കാലു നഷ്ട്ടപ്പെട്ടവന് പോയ്കാല്‍ വെച്ച് അകത്തു കേറാന്‍ കല്‍പനയല്ല അനുവാദം കൊടുത്ത്.കാരണം പിന്നെയവന് ഒരുചെരിപ്പെങ്കിലും ഇല്ലാതെ കേറാന്‍ പറ്റില്ല. എന്നതുപോലെയാണ് ഇവിടെയും.

7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.

പിപ്പിലാഥന്‍ said...

Steave Joel ENNITTU PAAVAM METHRAAN MAARKKUM ACHANMAARKKUM ORENNAM POLUM SAMMATHIKKUNNILLALLO
___________
യൂധസിനും, ദേവാസിനും ഒക്കെ പറ്റിയപോലെ പറ്റും അത് ഇനിയും ഉണ്ടാകും.

പിപ്പിലാഥന്‍ said...

Steave Joel ENNU CHETTAN ANGU THEERUMANICHAAL MATHIYAAKUMO......E VIVAHAM ONNUM VILAKIYILLAYIRUNNU ENKIL ETHRAYETHRA KOLAPATHAKANGAL OZHIVAYENE.....
__________
വിലക്കി എന്ന് പറയാന്‍ പറ്റുമോ? വിവാഹം വേണ്ട എന്ന് വെക്കുന്നവര്‍ക്ക്‌ മുങ്ങണന കൊടുക്കുന്നു അത്ര മാത്രം. അവരെ കിട്ടാതെ വന്നാല്‍ പള്ളി പൂടിയിടുമോ? ഇല്ല അപ്പോള്‍ വിവാഹിതരെയും അനുവദിക്കും. ഇപ്പോള്‍ അതിനു ക്ഷാമം ഇല്ലാത്തത് കൊണ്ടാണ് ഇപ്പോഴും അവരെ പരിഗണിക്കുന്നത്.

മയക്കു മരുന്ന് കിട്ടാതെ വരുമ്പോള്‍ അതിനു അടിമകള്‍ ആയിട്ടുള്ളവര്‍ എന്തെല്ലാം മോഷണം,വ്യഭിചാരം കൊലപാതകം ഉള്‍പ്പടെ ചെയ്യുന്നു. അവര്‍ക്ക് യെധേഷ്ട്ടം മയക്കുമരുന്നോ മാധ്യമോ കൊടുത്തിരുന്നെങ്കില്‍ അങ്ങനെ ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍, മയക്കുമരുന്നും,മദ്യവും നല്ലതാകുമോ? വ്യഭിചാരം,മോഷണം,കൊലപാതകം ഇവയേക്കാള്‍ ഭേതം ആയേക്കാം.

പിപ്പിലാഥന്‍ said...

Steave Joel EEACHANMAAROKKE CONTROL ULLAVARAENKIL ENTHINU MATHIL CHAADAN POKUNNU?????CONTROLL ILLATHAVARE KALYANAM KAZHIPPIKKAN SABHA ANUVADAM KODUKKUMO///
കണ്ട്രോള്‍ ഇല്ലാത്തവര്‍ക്ക് രണ്ടു ഓപ്ഷന്‍ ഉണ്ട്. പുറത്തുപോയി എന്നെപ്പോലെ ജീവിക്കാം. പിന്നെ അച്ഛനും ആകണം പെണ്ണും കെട്ടണം എങ്കില്‍ , മറ്റു സഭകളില്‍ ചേരാം.

പിപ്പിലാഥന്‍ said...

Joel PINNEYO KALYAANAM VILAKKUKAYANU CHEYTHATHU.
_______
ഒരു സാഹചര്യം . മേല്‍ത്തട്ടില്‍ പിടിപാടില്ലാത്ത പാവപ്പെട്ട ഒരു രാമന്‍ ശിശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതുപോലെ പുരോഹിതനായി ഇതിലെ സ്വത്ത് അടിച്ചുമാറ്റാന്‍ വലിയ സ്വാധീനം ഉള്ള സണ്ണി ആഗ്രഹിക്കുന്നു.

രാമന്‍ വിവാഹജീവിതം ത്യജിച്ചുകൊണ്ടാണ് വന്നത്. സണ്ണിക്ക് ഇതുകഴിഞ്ഞു വിവാഹം കഴിക്കാന്‍ ആണ് ആഗ്രഹം. ഒരു സ്ഥാനമേ ഒള്ളൂ എങ്കില്‍ ആര്‍ക്കു കൊടുക്കും? അതാണ്‌ ഇപ്പോഴും സംഭവിക്കുന്നത്‌. അതിലും കള്ളനാണയങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുന്നു. കത്തോലിക്കാ സഭയില്‍ തെറ്റായ ആചാരങ്ങളും ഉണ്ട്. എല്ലാ സഭയിലും ഉണ്ട്.

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള ANGANE THONNUNNAVARKKU KAYYITTU VAARANULLATHAANO BIBLE???? /// ഉല്‍പ്പത്തിക്കു മുന്പായി കൊടുത്തിരിക്കുന്ന പ്രസ്താവനയിലും ആമുഖത്തിലും ഇതിന്‍റെ വിശദീകരണം ഉണ്ട് വായിച്ചാലും.
http://www.pocbible.com/prasthavana.asp

http://www.pocbible.com/aamukham.asp

പിപ്പിലാഥന്‍ said...

മേല്‍പ്പറഞ്ഞത്‌ മാത്രം ആല്ല , കാരണങ്ങള്‍. പാപം ചെയ്തപ്പോള്‍ വന്ന അവസ്ഥാമാറ്റത്തില്‍ പിന്നെ തോട്ടത്തില്‍ ജീവിതം ദുസഹം ആയിരുന്നു. ജീവവൃക്ഷത്തിന്റെ ഭലം നമ്മുക്ക് തരുവാന്‍ വേണ്ടിയുള്ളത് തന്നെയാണ്. എന്നാല്‍ ഉണ്ടായുടനെ കുഞ്ഞിനു എല്ലാ ആഹാരവും കൊടുക്കുമോ? പിന്നെ പാപാവസ്ഥയില്‍ മരണമില്ലാതെ തോട്ടത്തിനു പുറത്തു ഉഴാലാതിരിക്കാനും , യേശുവിന്‍റെ വരവിങ്കല്‍ വീണ്ടും ആ തോട്ടത്തില്‍ പ്രവേശിക്കാനുള്ള അവസ്ഥ നമ്മുക്ക് വീണ്ടും ലഭിക്കും ( ഞാന്‍ അതിനെ വീണ്ടും ജനനം എന്ന് വിളിക്കുന്നു.) അതുനു ശേഷം ആ ജീവന്‍റെ വൃക്ഷത്തില്‍ നിന്നും നമ്മുക്ക് ഭക്ഷിക്കാം .
----------
വെളിപ്പാടു - 22:2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

വെളിപ്പാടു - 22:19
ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും

പിപ്പിലാഥന്‍ said...

Beebi chandy, സൂക്ഷമമായി വായിച്ചാല്‍ താങ്കള്‍ മരണത്തെ കുറിച്ച് ഉദ്ധരിച്ച വാക്ക്യങ്ങള്‍ vaakyangal രണ്ടാം മരണത്തെ കുറിച്ചല്ലേ? ഞാന്‍ പറഞ്ഞത് നമ്മുടെ നിദ്ര എന്ന് പറയുന്ന ശരീരത്തിന്‍റെ ഒന്നാം മരണത്തെ കുറിച്ചാണ്.
__________________________

മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും....

മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.....

____________
മേല്‍വിവരിചിരിക്കുന്നത്‌ എല്ലാം രണ്ടാം മരണത്തെ ക്കുരിച്ചല്ലേ?

പിപ്പിലാഥന്‍ said...

Beebi Chandy This is a Principle in the Kingdom of God .. If you wanted to live long in this earth ... honor your parents ... IF YOU DONT HONOR OR DONT TAKE CARE OF THEM...... YOU WILL DIE
_______________

അതും പുതിയ ഭൂമിയിലെ ആയുസാണ്.ഈ ഭൂമിഎന്ന് താങ്കള്‍ അറിയാതെ താങ്കള്‍ കൂട്ടി ചേര്‍ത്തതാണ്.

കാണാന്‍ ദേശത്തു ചെന്നിട്ടും അതിലുപരിയായി ലഭിക്കുന്ന ദേശത്തെവിചാരിച്ചുകൊണ്ട്‌ അവര്‍ കൂടാരങ്ങളില്‍ പാര്‍ത്തു. ആ ഭൂമിയാണ്‌ ഇവിടെ പറയുന്ന ഭൂമി.

New International Version
"Honor your father and your mother, so that you may live long in the land the LORD your God is giving you.

New Living Translation
"Honor your father and mother. Then you will live a long, full life in the land the LORD your God is giving you.

English Standard Version
“Honor your father and your mother, that your days may be long in the land that the LORD your God is giving you.

New American Standard Bible
"Honor your father and your mother, that your days may be prolonged in the land which the LORD your God gives you.

King James Bible
Honour thy father and thy mother: that thy days may be long upon the land which the LORD thy God giveth thee.

Holman Christian Standard Bible
Honor your father and your mother so that you may have a long life in the land that the LORD your God is giving you.

International Standard Version
"Honor your father and your mother, so that you may live long in the land that the LORD your God is giving you.

NET Bible
"Honor your father and your mother, that you may live a long time in the land the LORD your God is giving to you.

GOD'S WORD® Translation
"Honor your father and your mother, so that you may live for a long time in the land the LORD your God is giving you.

King James 2000 Bible
Honor your father and your mother: that your days may be long upon the land which the LORD your God gives you.

American King James Version
Honor your father and your mother: that your days may be long on the land which the LORD your God gives you.

American Standard Version
Honor thy father and thy mother, that thy days may be long in the land which Jehovah thy God giveth thee.

Douay-Rheims Bible
Honour thy father and thy mother, that thou mayest be longlived upon the land which the Lord thy God will give thee.

Darby Bible Translation
Honour thy father and thy mother, that thy days may be prolonged in the land that Jehovah thy God giveth thee.

English Revised Version
Honour thy father and thy mother: that thy days may be long upon the land which the LORD thy God giveth thee.

Webster's Bible Translation
Honor thy father and thy mother; that thy days may be long upon the land which the LORD thy God giveth thee.

World English Bible
"Honor your father and your mother, that your days may be long in the land which Yahweh your God gives you.

Young's Literal Translation
'Honour thy father and thy mother, so that thy days are prolonged on the ground which Jehovah thy God is giving to thee

പിപ്പിലാഥന്‍ said...


Johnson George Hebrews 9:27ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
_______________
അത് ന്യായവിധിക്കു മുന്‍പുള്ള നിദ്ര എന്ന് പാറയുന്ന മരണം.അത് എല്ലാവര്‍ക്കുംഉണ്ട് കാരണം ജന്മപാപം.

Revelation 21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.

ഇതില്‍ ആദ്യത്തെ മരണത്തിനധികാരി സാത്താന്‍ രണ്ടാം മരണത്തിനധികാരി യേശു എന്നാ ദൈവപുത്രന്‍. ആദ്യമരണത്തെ യേശു ജയിച്ചത് എന്തിനാണ് ഇതിനധികാരി യേശു എങ്കില്‍? അവസാന ശത്രുവായ മരണത്തെയും കീഴടക്കാനിരിക്കുന്നത്തെ ഒള്ളൂ.



പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.



ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?

ദൈവത്തിന്‍റെയും നമ്മുടെയും ശത്രുവിന്‍റെ അധികാരി എങ്ങനെ ദൈവം ആകും?

പിപ്പിലാഥന്‍ said...

പെന്തികസ്റ്റ് സഭ എന്തുകൊണ്ട് ശബ്ബത്ത് ആചരികുനില്ല?. അതിനു പകരമായി, Lords day(Sunday) വിശുദ്ധ ദിനമായ് ആചരിക്കുന്നു.
_________________

അവരുടെ പാരമ്പര്യം അവര്‍ അനുവര്‍ത്തിക്കുന്നു. അതവരുടെ ഇഷ്ട്ടം

ബൈബിള്‍ പറയുന്നു സാബാത്തു ഇന്നും നിലനില്‍ക്കുന്നു. യേശുവിന്‍റെ രണ്ടാവരവ് വരെ സാബത്ത് ഉണ്ടായിരിക്കും എന്നും പറയുന്നു.

ഇതുവല്ലതും മനസിലാക്കാന്‍ ഒരു സഭയും ശ്രമിക്കാറില്ല.

ഒന്നുള്ളത് സാബത്ത് മനുഷ്യനുവേണ്ടിയാണ് എന്നുള്ള പ്രധാന ഭാഗം മറന്നു , പുരോഹിതരും,പരിശരും, സാധൂക്യരും , ശാസ്ത്രിമാരും അനാവശ്യ നിയമങ്ങള്‍ ജനങ്ങളില്‍ അടിചെല്‍പ്പിച്ചതിനെയാണ് യേശു എതിര്‍ത്തത്.

അല്ലാതെ യേശു സാബത്തിനെ മാറ്റിയിട്ടില്ല.

പിപ്പിലാഥന്‍ said...

പെന്തക്കോസ്തു സഭയെന്നല്ല ,മഹാഭൂരിപക്ഷം സഭകളും ഇന്ന് സാബാത്തു ആചാരിക്കാറില്ല.

പെന്തികസ്റ്റ് സഭ എന്തുകൊണ്ട് ശബ്ബത്ത് ആചരികുനില്ല?. അതിനു പകരമായി, Lords day(Sunday) വിശുദ്ധ ദിനമായ് ആചരിക്കുന്നു.
_________________

അവരുടെ പാരമ്പര്യം അവര്‍ അനുവര്‍ത്തിക്കുന്നു. അതവരുടെ ഇഷ്ട്ടം

ബൈബിള്‍ പറയുന്നു സാബാത്തു ഇന്നും നിലനില്‍ക്കുന്നു. യേശുവിന്‍റെ രണ്ടാവരവ് വരെ സാബത്ത് ഉണ്ടായിരിക്കും എന്നും പറയുന്നു.

ഇതുവല്ലതും മനസിലാക്കാന്‍ ഒരു സഭയും ശ്രമിക്കാറില്ല.

ഒന്നുള്ളത് സാബത്ത് മനുഷ്യനുവേണ്ടിയാണ് എന്നുള്ള പ്രധാന ഭാഗം മറന്നു , പുരോഹിതരും,പരിശരും, സാധൂക്യരും , ശാസ്ത്രിമാരും അനാവശ്യ നിയമങ്ങള്‍ ജനങ്ങളില്‍ അടിചെല്‍പ്പിച്ചതിനെയാണ് യേശു എതിര്‍ത്തത്.

അല്ലാതെ യേശു സാബത്തിനെ മാറ്റിയിട്ടില്ല.

പിപ്പിലാഥന്‍ said...



PAN explained.......
PAN is a 10 digit alpha numeric number, where
the first 5 characters are letters, the next 4
numbers and the last one a letter again. These
10 characters can be divided in five parts as can
be seen below. The meaning of each number has
been explained further.
1. First three characters are alphabetic series
running from AAA to ZZZ
2. Fourth character of PAN represents the status
of the PAN holder.
• C — Company
• P — Person
• H — HUF(Hindu Undivided Family)
• F — Firm
• A — Association of Persons (AOP)
• T — AOP (Trust)
• B — Body of Individuals (BOI)
• L — Local Authority
• J — Artificial Juridical Person
• G — Government
3. Fifth character represents first character of
the PAN holder’s last name/surname.
4. Next four characters are sequential number
running from 0001 to 9999.
5. Last character in the PAN is an alphabetic
check digit.
Nowadays, the DOI (Date of Issue) of PAN card
is mentioned at the right (vertical) hand side of
the photo on the PAN card. .........!
SHARE with ur Friends...

പിപ്പിലാഥന്‍ said...

പുറപ്പാടു് 19:15
അവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു.

ശമൂവേൽ-19:21:4
അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.

1 തെസ്സലൊനീക്യർ 3:5
പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാൻ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.


യോവേൽ 2:16
ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.

നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;

വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

i corinth:7:38
അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.

എന്നാൽ അവൾ (വിധവ) അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു

പിപ്പിലാഥന്‍ said...

എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
46:7:38
അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.