അഭിപ്രായത്തെക്കുറിച്ചുള്ള അഭിപ്രായം
Anonymous said...
വൈദീക വര്‍ഷത്തില്‍ ഒരു അച്ഛനെ കൊല്ലുന്നതിനു തുല്യം ആയ പണികള്‍ ചെയ്തു ജോജി ആരാച്ചാര്‍ വാര്ണ്ടുമായി നോക്കിനടന്നു ഇപ്പോള്‍ എന്നിട്ട് കരച്ചിലും വൈദീകനോട് അനുകമ്പയും നീയൊക്കെ ആദ്യം നേരെ ആകുക എന്നിട്ട് സംസാരിക്കുക . ആദ്യം ആരുടെ ഏഴു തലമുറ നശിക്കും എന്ന് നമുക്ക് നേരിട്ട് കാണാം .
തന്റെ സഹോദരനോട് ഇടര്‍ച്ച ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ ദൈവത്തിന്റെ പിന്‍ഗാമികള്‍ തലപ്പാവും വടിയും പിടിച്ചു ബോഡി ഗാര്ടിനെയും കൂട്ടി കൊണ്ട് കാണിച്ച പണി എളുപ്പം കൊപ്പേല്‍ ജനങ്ങള്‍ മറക്കുകില്ല ! ------------------------------------------------------------------------- കേട്ടാല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ശരിയെന്നു തോന്നുന്നഒരഭിപ്രായം. സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്, ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദുഷിച്ച പ്രവണതക്ക് നല്ലൊരുദ ഹരണമാണിത്. സാത്താനും ഇതേ തന്ത്രമായിരുന്നു ആദിമുതലേ പ്രയോഗിച്ചിരുന്നത്. സാക്ഷാല്‍ യേശുവിനോടുപോലും ഇതേ തന്ത്രം പ്രയോഗിക്കാന്‍ ശ്രമിച്ചുപരാജയപ്പെടുന്ന ത്കാണാം ( ദേവാലയഗോപുരത്തില്‍ നിന്നും ചാടുക എഴുതപ്പെട്ടിരിക്കുന്നതുപോലെ ദൈവം നിന്നെ ഉള്ളം കിയ്യില്‍ താങ്ങികകൊള്ളും, സാത്താന് പറഞ്ഞത് 100% ശരിതന്നെയായിരുന്നു. പക്ഷെ അവിടെ സാത്താന് സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രയോഗിക്കുകയായിരുന്നു. യേശു കൊടുത്ത മറുപടി ശ്രദ്ധിക്കുക ) . അതേപോലെയാണ് മേല്‍പ്പറഞ്ഞ അഭിപ്രായവും. ജീവിതത്തിലും പ്രവൃത്തിയിലും യേശു വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്, ക്ഷെമിച്ചിട്ടുണ്ട്, എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളില്‍ കടുകിടക്കുപോലും വിട്ടുവീഴ്ച ചെയ്തിട്ടില്ല . ( ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കുന്ന ഭാഗം , പരിശന്മാരെ ശാസിക്കുന്ന ഭാഗം, നിങ്ങളുടെ അപ്പന് സാത്തനെന്നു പറയുന്ന ഭാഗം, വെള്ളയടിച്ച കുഴിമാടങ്ങലെന്നു പറയുന്ന ഭാഗം , സര്‍പ്പ സന്തതി , അണലിസന്തതി, ഹേറോദോസിനെ കുറുക്കന് എന്ന് വിളിക്കുന്നു ---------- ) . വിശ്വാസത്തി ന്റെ കാര്യത്തില്‍ മൊത്തത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ബൈബിളിന്റെ പ്രധാനശയത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. അതുകൊണ്ട് സ്വന്തകാര്യസാദ്ധ്യത്തിനായി സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ബൈബിളിനെ കോട്ടിമാട്ടാതിരിക്കുക.
സ്നേഹത്തോടെ പിപ്പിലാഥന്‍.
Anonymous said...
തന്റെ സഹോദരനോട് ഇടര്‍ച്ച ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ ദൈവത്തിന്റെ പിന്‍ഗാമികള്‍ തലപ്പാവും വടിയും പിടിച്ചു ബോഡി ഗാര്ടിനെയും കൂട്ടി കൊണ്ട് കാണിച്ച പണി എളുപ്പം കൊപ്പേല്‍ ജനങ്ങള്‍ മറക്കുകില്ല !
സ്നേഹത്തോടെ പിപ്പിലാഥന്‍.
2 comments:
"വഞ്ചിക്കുന്ന സാത്താന്"
ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്റെ പടമോ എന്നുള്ളതായിരിക്കരുത് നമ്മുടെ ഇടയിലെ തര്‍ക്കം. എന്റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും. പ്രധാനവും ഏകവുമായ ലെക്ഷ്യത്തില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ മാറ്റുവാനാണ് ശത്രു ഈ ആയുധം പ്രയോഗിക്കുന്നത് . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന് ശ്രമിക്കും. ദൈവത്തിന്റെ പുത്രന് ക്രിസ്തു / സാത്താന്റെ പുത്രന് antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്ഗ്ഗരാജ്യത്തിന് പകരം ഈലോകം(II Corinth 4:4), ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന് അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന് മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക് പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ).
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര് നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്റെ പദ്ധതിയായിരിക്കാം) നമ്മള് ഇപ്പോഴെന്തിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന് അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44
1 Cor 15:52
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള് ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന് മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9
അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള് കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്റെ രൂപത്തില്‍ ( ഇത് യേശുവിന്റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന് തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
2 Cor 11:14
And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന് നമ്മെ വഞ്ചിക്കാതിരിരിക്കനാവും.
ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത് ഒന്നുമാത്രം- പത്തു കല്പനകള്- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
പിപ്പിലാഥന്‍.
വിശ്വാസത്തി ന്റെ കാര്യത്തില്‍ മൊത്തത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ബൈബിളിന്റെ പ്രധാനശയത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. അതുകൊണ്ട് സ്വന്തകാര്യസാദ്ധ്യത്തിനായി സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ബൈബിളിനെ കോട്ടിമാട്ടാതിരിക്കുക.
സ്നേഹത്തോടെ പിപ്പിലാഥന്‍.
ഇത് തന്നെയാണ് എന്റെയും അഭിപ്രായം. Regards,
Skylark_lux@yahoo.com
Post a Comment