Friday, June 10, 2011

transfer

പുരോഹിതന്മാരില്‍ കുറവുകള്‍ കണ്ടേക്കാം ,അവരും ചില തെറ്റുകള്‍ ചെയ്തെന്നുവരാം ,അവരും മനുഷ്യരല്ലേ ബുദ്ധി ഇഛ വികാരം വിവേകം എന്നിവയാണ് അവരെയും നിയന്ത്രിക്കുന്നത്‌.   ഒരുകുട്ടിമാത്രമുള്ള വീട്ടില്‍    താങ്കളുടെയും  ഭാര്യയുടെയും  ആകുട്ടിയുടെയും അഭിപ്രായങ്ങള്‍ ഒരുപോലെകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടാറില്ലേ?  രണ്ടുകുട്ടികളാണെങ്കില്‍ പ്രശ്നംകൂടുന്നു. മൂന്ന്കുട്ടികളാണെങ്കില്‍ പ്രശ്നംവഷളയീ  നാല്കുട്ടികളാണെങ്കില്‍ പ്രശ്നം സങ്കീര്‍മായീ. അതിലോരുകുട്ടി വിവരദോഷിയാണെങ്കില്‍, ജീവിതംവ്യര്‍ദ്ധം.  ഇങ്ങനെയുള്ള അവസരങ്ങളില്‍  നിങ്ങള്‍ എന്താണ്ചെയ്യാറുള്ളത് ? നിങ്ങളുടെ മാതാപിതാക്കള്‍ എന്താണ് ചെയ്തിട്ടുള്ളത് ? ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക .
ഇതേപോലെ 250  കുടുംബത്തില്‍പെട്ട (250*2=500   മാതാപിതാക്കള്‍ മാത്രം   ) 500 വ്യത്യസ്ത സ്വഭാവക്കാരെ സമന്വയിപ്പിച്ച്കൊണ്ടുപോവുക അസംഭവ്യമാണ് . പ്രശ്നങ്ങള്‍ കൂടാതെ പോകുന്നു എന്നുപറഞ്ഞാല്‍ (പറയുവാന്‍ മാത്രമേ പറ്റുകയുള്ളു )  കരയുന്ന പിള്ളേര്‍ക്ക് മാത്രം പാല്‍ നല്കിപോകുന്ന  
ദുഷിച്ച  പ്രവണതയാണ് .  ആയതിനാല്‍ അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക . 
പരസ്പരം നമ്മളെ  കൂട്ടിയിടുപ്പിച്ചു  തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
സ്നേഹത്തോട് 
പിപ്പിലാഥന്‍   
 
 
 
 
 ജീവനുള്ള മനുഷ്യന്‍ തിരുവചനപ്രകാരം ഒരു ദേഹിയാണ്(ഉല്പത്തി 2 :6 ).
 
 പലരും ധരിച്ചുവച്ചിരിക്കുന്നത് ആത്മാവ് എന്നാല്‍  ഒരു പുകപോലെയോ കാറ്റ്പോലെയോ ഉള്ള എന്തോ ഒന്നാണന്നാണ്.   അതില്‍ അവരെ തെറ്റ്പറഞ്ഞിട്ട്കാര്യമില്ല,   കാരണം അവരുടെ ആത്മീയനാക്കള്‍ക്കും ഇതിനെക്കുറിച്ച്‌ കാര്യമായ അറിവില്ല എന്നതാണ്.  ആത്മ്മാവ് എന്നതിന് ഇംഗ്ലീഷില്‍ എന്താണ് പറയുന്നത് എന്ന് അച്ചന്മാരെപഠിപ്പിക്കാന്‍   പാണ്ഡിത്യമുണ്ടെന്നുധരിച്ചുവശായ  ഒരുസാറിനോട്  ഈയുള്ളവന്‍ ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം വളരെ വിചിത്രമായിരുന്നു. ആത്മ്മാവ് എന്നതിന് soul എന്നാണെന്ന് ഏതു കുട്ടിക്കും അറിയാമല്ലോ എന്ന്,  ഉള്ളില്‍ വിഷമിച്ചാ ണെ ങ്കിലും ഈയുള്ളവന്‍ അറച്ചറച്ച് ചോദിച്ചു ( കാരണം ക്രിസ്തീയ പണ്ടിതനനുപോലും)  അപ്പോള്‍ spirit  എന്നാല്‍ എന്താണ്?  സാറ് ചുറ്റുപാടും ശ്രദ്ധിച്ചിട്ട് പറഞ്ഞു " രണ്ടും ഒന്നുതന്നെ" .  പിന്നെ സാറിനോട് സംസാരിച്ചു സമയം കളയണ്ട എന്ന് കരുതി സ്വന്തനിലയില്‍ അന്ന്വഷനമാരംഭിച്ചു.