Saturday, November 19, 2011

സഭയില്‍ ജനങ്ങളുടെ റഫരണ്ടം നടത്തിയാൽ

സഭയുടെ കാര്യങ്ങളില്‍ അറിവ് കുറവുള്ള ഏതോ ഒരു വ്യക്തിയുടെ കമന്റ്‌ വോയിസ്‌ ബ്ലോഗില്‍ വന്നു കണ്ടു..മറുപടി എഴുതണം എന്ന് കരുതി



Comments on
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ക്രൂശിതരൂപത്തെ വണങ്ങാന് മടിക്കുന്നവര് ഏത്ര വിശ്വാസികള് ?? സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്. എന്ന്നാല് ക്രൂശിതന് വേണ്ടി ,മരിക്കാനും തയ്യാര്..തെറ്റുന്ടെകില് ക്ഷമിക്കുക
സ്നേഹത്തോടെ മോന്സി മുറ്റത്തുകരോട്ട്
-----------------------------------------------------------------------------------------------------------------------------------
ഒരു ശരാശരി സാധാരണ കത്തോലിക്കന്റെ- ന്യായമായ വ്യസനവും, പരിവേദനവും, സങ്കടവും, പേടിയും, ജിജ്ഞാസയും ആണ് മുകളില്‍ ഉള്ള വാക്കുകളില്‍ പ്രധിഫലിക്കുന്നത്. പുതിയ മാറ്റം പൂര്‍ണ്ണമായും എനിക്ക് മനസിലാക്കാനും ഉള്‍കൊള്ളാനും പറ്റിയെങ്കിലും, ഒരു മാറ്റമുണ്ടാക്കുന്നതിനു മുന്നോടിയായി സാധാരണക്കാരനെ ബോധവല്ക്ക രിക്കുന്നതില്‍ സഭാധികാരികള്‍ പരമാവധി ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അഭ്യര്ഥ‍ന (എപ്പോഴും എല്ലാം തുറന്നു പറയാന്‍ പറ്റില്ലഎന്നും ഞാന്‍ മനസിലാക്കുന്നൂ ) --------------------------------------------------------------------------------------------------------------------------------
കുര്‍ബാന പത്തുമിനിട്ടാക്കണം , കുര്‍ബാന കഴിഞ്ഞാല്‍ പള്ളി ചീട്ടുകളിക്ക്‌ വിട്ടുതരണം 41 ലക്ഷം സിറോ മലബാര് വിശ്വാസികളില് ഇതിനെ എതിര്ക്കു ന്നവര്‍ എത്ര??? സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക.
ക്നാനായ പള്ളിയില്‍ കുര്ബാ്നക്ക് മുന്പുംന ,ശേഷവും മധ്യം ( മദ്യം എന്നല്ല ഞാനുപയോഗിച്ചത്‌ എന്ന് ശ്രദ്ധിച്ചാലും) വിളമ്പണം , 10 ലക്ഷം ക്നാനയക്കാരില്‍ എത്ര ക്നാനയക്കാര്‍ ഇതിനെ എതിര്ക്കും ?
സംശയം ഉണ്ടെങ്കില് എല്ലാ ക്നാനായ പള്ളിയിലും രഫരണ്ടം നടത്തുക.

രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്.
--------------------------------------------------------------------------------------------------------------------------

ഇങ്ങനെയൊക്കെയുള്ള രഫരണ്ടം നടത്തിയാൽ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്ക്കു മറിയാം.
വിശ്വാസപരമായ കാര്യങ്ങ‍ൾ ഭൂരിപക്ഷം നോക്കി തീരുമാനിക്കെണ്ടതല്ല .
മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ . അവരും യഹൂദരും , തെരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനവും , ദൈവം വരുത്തിയ പത്തു മഹാമാരികൾ നേരിൽ കണ്ടവരുമായിരുന്നൂ. അവരുടെ വിശ്വാസത്തിന്റൊ ആഴം അറിയണം എങ്കില്‍ വിശ്വാസത്തിന്റെത (തെറ്റായിരുന്ന ) കാഠിന്യം കൊണ്ട് തങ്ങളുടെയും ഈജിപ്തിൽ‍ നിന്നും കൊള്ളയടിച്ചതുമായ സ്വര്ണ്ണം മുഴുനും ആരാധന വസ്തു ഉണ്ടാക്കുവാന്‍ കൊടുത്തു . ഫലം വായിച്ചറിയുക വിശ്വാസികളയാല്‍ മാത്രം പോര , തങ്ങളുടെ വിശ്വാസം ബൈബിള്‍ അധിഷ്ട്ടിതമായിരിക്കണം. (ബറോയായിലുള്ളവരെപ്പോലെ Acts 17:11).
എന്തിനു മഹാഭൂരിപക്ഷം യഹൂദ വിശ്വാസികളുടെ അഭിപ്രായം മാനിച്ചു എടുത്ത തീരുമാനമായിരുന്നല്ലോ യേശുവിന്റെഅ ക്രൂശികരണം. യഥാര്ഥചത്തില്‍ തങ്ങള്‍ ചെയ്യുന്നത് പൂര്ണ മായും ശരിയെന്ന വിശ്വാസത്തിലാണ് യേഹൂദര്‍ അത് ചെയ്തതും . അപ്പോള്‍ ചിലപ്പോള്‍ ആല്മീയ നേതാവിനെ ഒറ്റപ്പെടുത്തി, മഹാ ഭൂരിപക്ഷതീരുമാനം എടുത്താല്‍ അത് തെറ്റുമാകാം , ഒറ്റപ്പെട്ടവന്റെ് തീരുമാനം ശരിയുമാകാം.
Blog master does know who I am, here I am giving freedom to him to publish it, if he want. താങ്കളുടെ ആശയങ്ങളെ പലപ്പോഴും കഠിനമായി എതിര്‍ത്തിട്ടു , എന്റൊ പല ആശയങ്ങളും പങ്കുവയ്ക്കാന്‍ അവസരം തന്നൂ. ആശയപരമായി വിപരീത വീക്ഷണ കോണുകളില്‍ നില്ക്കു ന്നവരാണെങ്കിലും പോലും യുദ്ധത്തിലെ ശത്രുവിനെ അഗികരിക്കുന്ന താങ്കളുടെ മാന്യതയെ( ആശയപരമായല്ല) ഞാനും അഗികരിക്കുന്ന.
നാമെല്ലാം ഒരേ ശരീരത്തിന്റെള അവയവങ്ങളാണെന്ന് ( 1 Corinth 12:(2-27) മനസിലാക്കുന്ന
പിപ്പിലാഥന്‍ സ്നേഹത്തോടെ

No comments: