Friday, November 4, 2011

യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല

എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക. കഴിഞ്ഞതവണത്തെ പ്രതികരണം കണ്ടപ്പോള്‍ , അഹങ്കാരവും , വന്യമായ ഒരാനന്ദവും ഞാനറിയാതെ എന്നില്‍ ആവേശിച്ചു.
=================================================
Jn.13:26-27 we read: “Jesus answered, ‘It is one to whom I will give this piece of bread when I have dipped it in the dish.’ Then dipping the piece of bread, He gave it to Judas Iscariot, son of Simon. As soon as Judas took the bread, Satan entered into him.” If Holy Eucharist was God, how would Satan enter into Judas when he received the Holy Eucharist?
യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല , സാത്താന്‍റെ പ്രതീകമായതുകൊണ്ടുമല്ല യൂദാസില്‍ സാത്താന്‍ പ്രവേശിച്ചത്‌. മറിച്ചു അതുഭക്ഷിക്കുവാന്‍ യൂദാസ് അയോഗ്യനായിരുന്നത്‌കൊണ്ടാണ്,. ഇത് നമ്മുക്കും ബാധകമാണ്. താഴ്ഭാഗം വായിക്കുക.
ഒന്ന് കോറിന്തോസ് 11
27
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
28
മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
29
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
--------------------------------------------------------
I would challenge anyone in the Bible to show me a single verse which states that the Holy Eucharist is God as some of my - ദൈവം സ്വര്‍ഗത്തിലാണ് ആരും ഇതുവരെ കണ്ടിട്ടില്ല . വേരുമൊരപ്പത്തെ പുരോഹിതന്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പ്രതീകമായി ( വിശുദ്ധമായി) മാറ്റുന്നൂ. അവിടെ വെറും പിണ്ഡം വിശുദ്ധ പിണ്ഡം( Just a mass in to Holy Mass) ആയി മാറുന്നൂ.
യോഹന്നാന്‍ 6
48
ഞാൻ ജീവന്റെ അപ്പം ആകുന്നു.
49
നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
50
ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
51
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
52
ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53
യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
54
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
55
എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
56
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
ഒന്ന് കോറിന്തോസ് 11

23
ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
24
ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.
25
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.
26
അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
------------------------------------------------------------

ഹെബ്രായെര്‍ 10:29

മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
-----------------------------------------------

First Corinth 10:16

നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?

അവനെക്കാൾ നാം ബലവാന്മാരോ? " ടോം വര്ക്കി പറയുന്നത് "നാം അവനെക്കാള്ശക്തര്എന്ന്"

-------------------------------------------------------

Jn. 6:55-57. Here Jesus tells us: “My flesh is real food and my blood is real drink. Whoever eats my flesh and drinks my blood remains in me, and I in him.” Without any further explanation, I am sure it is very clear here that the Holy Eucharist is the food and drink that Jesus has given to us to grown in Him. And never is the food that one eats more important than the one who eats it.

ധനവാന്റെയും ലാസാറിന്റെയും ഉപമയിലെ ലാസറിന്‍റെ വൃണങ്ങളിലെ അണുക്കളും , വൃണങ്ങള്‍ നക്കിക്കുടിച്ച പട്ടിയും, പഴുപ്പ് കുടിച്ച ഈച്ചകളും , ലാസരിനെക്കാള്‍ സ്രെഷ്ട്ടരാണോ? കുഷ്ട്ടരോഗിയുടെ ശരീരത്തിലെ അണുക്കള്‍ കുഷ്ട്ടരോഗിയെക്കാള്‍ പ്രധാനമെന്ന് പറയുന്നതുപോലെ. സ്വന്തം മുലപ്പാല്‍ നല്‍കുന്ന കുഞ്ഞിനേക്കാള്‍ അമ്മ പ്രധാനമാണ്. കുഞ്ഞില്ലെങ്കിലും അമ്മ ജീവിക്കും, അമ്മയില്ലാത്ത കുഞ്ഞിനു ജീവിക്കുക ക്ലേശകരമാണ്.( പരസഹായമില്ലാതെ അസാദ്ധ്യം). എല്ലായിടത്തും ഭക്ഷണത്തിന്‍റെ ഉറവിടമാണ് പ്രധാനം. കഴിക്കുന്നവരല്ല.

----------------------------------------------------------------------------------------------

is it too much to think that one of these days our claver maniacs will start teaching us that Bishop Powathil is the Gateway to Heaven? ഇതുവരെ അതും താങ്കളുടെ ഭാവനയില്‍ മാത്രം.

എന്നെങ്കിലും പൌവ്വത്തില്‍ മെത്രാന്‍ അദ്ദേഹമാണ് സ്വര്‍ഗത്തിന്‍റെ വാതില്‍ എന്ന് പറഞ്ഞാല്‍ , താങ്കളുടെ കൂടെ ഈ എളിയ പിപ്പിലാഥാനെക്കൂടി കൂട്ടി എണ്ണം. ആരെങ്കിലും പറഞ്ഞാല്‍ നംമുക്കെന്തു ചെയ്യാന്‍പറ്റും?

===================================



സര്‍പ്പകഥ ഇനിയും മനസിലായില്ലെങ്കില്‍ എന്ത് ചെയ്യാം. പ്രവചനമല്ലാതെ ഒരു കല്പനയായി എവിടെയെഴുതിയിരിക്കുന്നൂ? എന്ന ചോദ്യത്തിനുത്തരം ലഭിച്ചിട്ടില്ല.

ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍


No comments: