Sunday, November 13, 2011

If we are following the quotes in his mail, then why we need to pay money to church?.

I agree with Pippiladan that Jesus didn't say we should pray before crucifix to reach "nithia jeevan". If we are following the quotes in his mail, then why we need to pay money to church?. We don't need to go to church or pay the church authorities to lavishly spend our hard earned money on "claver cross". Do you agree guru Pippiladan?




BloggerJose.Parambi said...
Jesus prayed alone, as he said people should not in public. He never prayed in churches (synagogues) and never asked us to go to church (synagogue) to pray.
Anonymous said...
I agree with Pippiladan that Jesus didn't say we should pray before crucifix to reach "nithia jeevan". If we are following the quotes in his mail, then why we need to pay money to church?. We don't need to go to church or pay the church authorities to lavishly spend our hard earned money on "claver cross". Do you agree guru Pippiladan?
------------------------------------
ശ്രീ ജോണ്‍ പറയുന്നതിനോട് യോജിക്കുന്നൂ. പ്രാര്‍ത്ഥന എവിടെയും നമ്മുക്ക് നടത്താം , ഏകാന്തതയും ഇരുട്ടുമുണ്ടങ്കില്‍ കൂടുതല്‍ ഏകാഗ്രത ലഭിക്കുമെന്നുള്ളത് ശരിയാണ്. യേശു ചെയ്തിരുന്നതും അതുതന്നെയാണ്. നമ്മള്‍ ചെയ്യേണ്ടതും അങ്ങനെ തന്നെയാണ്.
എന്‍റെ അഭിപ്രായത്തില്‍( മനസിലായത്) പ്രാര്‍ത്ഥനയും , കുര്‍ബാനയും രണ്ടാണ്. പള്ളികളില്‍ ആരാധനയും കുര്‍ബാനയും( ബലി ) ആണ് നടക്കേണ്ടത്‌. പ്രാര്‍ത്ഥിക്കുകയും വേണമെങ്കില്‍ ആവാം. ഹീബ്രൂവില്‍ korban (קָרְבָּן) എന്ന പദമാണിതിനുപയോഗിക്കുന്നത്. ഇതില്‍ നിന്നാണ് , മലയാള കുര്‍ബാനയും , ഹിന്ദിയിലെ ഖുര്‍ബാനിയും ഒക്കെയുണ്ടായതെന്നു അനുമാനിക്കാം. ." In Hebrew the noun korban is used for a variety of sacrificial offerings described and commanded in the Hebrew Bible." ഇന്നത്തെ ദേവാലയങ്ങള്‍ , ബലിക്കും , ആരാധനക്കും , യേശു ചെയ്തിരുന്നതുപോലെ വചനം പഠിപ്പിക്കാനുമുള്ള വേദികളാണ്. ഇതില്‍ അവസാനഭാഗം പ്രസങ്ങരൂപത്തിലും വേദപാഠരൂപത്തിലും നടക്കാറുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കനമെന്നാണ് എന്‍റെ വ്യക്തിപരമായ ആഗ്രഹം. പള്ളികളിലെ പ്രശ്നങ്ങള്‍ കാരണം പലപ്പോഴും സുവിശേഷപ്രസംഗം നടത്തേണ്ട സമയം മറ്റുപലതും അപഹരിക്കുന്നതും ഒഴിവാക്കണം. പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍, അച്ചന്മാര്‍ ഏകാഗ്രത കൈവിടുമെന്നും, വചനസന്ദേശം നടക്കില്ലെന്നു ശത്രുവിനരിയാവുന്നതുകൊണ്ട് ,അവനാണ് ഈ പ്രശ്നങ്ങളുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിസംശയം പറയാന്‍ സാധിക്കും.
ഇനി അന്നോണിമാസ് ചേട്ടന്‍റെ- If we are following the quotes in his mail, then why we need to pay money to church?. എന്ന സംശയം പലര്‍ക്കുമുണ്ടാകുന്നതാണ്.
പള്ളിക്ക് കൊടുക്കാതിരുന്നുകൊണ്ട് കല്പനകള്‍ അനുസരിക്കുക അസാദ്ധ്യം.
മൂന്നാം പ്രമാണമായ "കര്‍ത്താവിന്‍റെ ദിവസം വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്." എന്നപ്രമാണം അനുസരിക്കണമെങ്കില്‍ പള്ളി വേണം , പാട്ടക്കാര്‍ വേണം , പള്ളിയുടെ ചിലവുകള്‍ നമ്മള്‍ നടത്തണം. വചനം പഠിപ്പിക്കുന്നവര്‍ക്ക് വരുമാനത്തിന്‍റെ ഓഹരിയും കൊടുക്കണം.
{ ഗലാത്തി6:(5-7) എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്കു തന്‍റെ അധ്യാപകന് നല്‍കണം . നിങ്ങള്ക്ക് വ്യാമോഹം വേണ്ടാ , ദൈവത്തെ കബളിപ്പിക്കനാവില്ല(അപ്പോള്‍ വചനം പഠിപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ആര്‍ക്കു കൊടുക്കുന്നതുപോലെ ) . മനുഷ്യന്‍ വിതക്കുന്നതു തന്നെ കൊയ്യും}
ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍.

No comments: