Thursday, April 11, 2013

നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി - 21:22
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.


ഇങ്ങനെയുള്ള വചനം ഉള്ളത് തന്നെ . എന്നാൽ വിശ്വസിച്ചുകൊണ്ടു എന്തും പ്രാർത്ഥിച്ചാൽ ലഭിക്കില്ല . യേശു പറഞ്ഞ പ്രാർത്ഥനക്ക് ചില ഉപാധികൾ ഉണ്ട് ,അവയെന്തു എന്ന് നോക്കാം . പ്രധാനമായും ദൈവത്തിന്റെ ഇഷ്ട്ടത്തിനനുസരിച്ചു (വചനത്തിൽ,കൽപനകളിൽ ഊന്നി ) അപേക്ഷിച്ചാലെ നടത്തിതരാമെന്നു വാക് പറയുന്നോള്ളൂ . നമ്മുടെയിഷ്ട്ടത്തിനു അപേക്ഷിച്ചാൽ അത് നടത്തിത്തരാൻ ദൈവത്തിനു ബാധ്യത ഇല്ലാ . ഞാനല്ല ബൈബിൾ ആണ് ഇത് പറയുന്നത്?

യാകോബ്(ജെയിംസ്‌) 4:3 ചോദിച്ചിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ തിന്മയായിട്ടുള്ളവ ചോദിക്കുന്നത് കൊണ്ടാണ് .
ലൂക്കോസ് - 11:11
എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
10 മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
{(ഇത് എന്റെ വിശദീകാരണമാണ് - പാലസ്തീൻ നാട്ടിലെ അപ്പം പോലുള്ള ചുണ്ണാമ്പു കല്ലുകൾ കണ്ടിട്ട് അപ്പമാണെന്ന് കരുതി, ആ അപ്പം ചോദിച്ചാൽ ആ കല്ല്‌ കൊടുക്കുമോ? അന്നാട്ടിലെ പലമീനുകളും നമ്മുടെ ആരോൻ കോലാ പോലുള്ളതായിരുന്നു - കുട്ടി പാമ്പിനെ കണ്ടിട്ട് ആ മീനിനെ പിടിച്ചു ചുട്ടു തരാൻ പറഞ്ഞാല ,ആ പാമ്പിനെ കൊടുക്കുമോ? നമ്മുടെ നാട്ടിലെ തൊട്ടാൽ മുട്ടപോലാകുന്ന ഒരിനം അട്ട ഇപ്പോഴും ഉണ്ട് .ആതുപൊലാരുന്നു പാലസ്തീനായിലെ ചുണ്ണാമ്പു കല്ലുകൾക്കിടയിൽ ഉണ്ടായിരുന്ന തവിട്ടു നിറമുള്ള തേളുകൾ . ആ തേളിനെ കണ്ടു ,ആ മുട്ട തരാൻ പറഞ്ഞാൽ ,ആ തേളിനെ കൊടുക്കുമോ?)}
11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
യോഹന്നാൻ - 15:7
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
1 John 5:14 4
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
യോഹന്നാൻ 1 - 3:22
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
യോഹന്നാൻ 1 - 5:14
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
യോഹന്നാൻ - 16:24
ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.

യോഹന്നാൻ 1 - 3:22
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.

9 comments:

പിപ്പിലാഥന്‍ said...

വളരെ ശരിയാണ് , മനുഷ്യനെകൊണ്ട് പറ്റുന്ന ഒരു കാര്യവും ,ദൈവം നമുക്കായി ചെയ്യത്തില്ല. മനുഷ്യന്‍റെ കഴിവ് അവസാനിക്കുന്നിടത്ത് ,ദൈവം പ്രവര്‍ത്തിച്ചു തുടങ്ങും. ചെങ്കടല്‍ പിളര്‍ക്കാന്‍ ,മനുഷ്യനെ ഉയര്‍പ്പിക്കാന്‍,തളര്വാതരോഗിയെ സുഖമാക്കാന്‍ ,വെള്ളം വീഞ്ഞാക്കാന്‍,യെഷൂര്‍ സൈന്യത്തോട് ജയിക്കാന്,‍പാറയില്‍ നിന്നും ജലം ഉണ്ടാക്കാന്‍,ആകാശത്തുനിന്നും ഭക്ഷണം ഉണ്ടാക്കുവാന്‍ .... മനുഷ്യനാവില്ല എന്നാല്‍ ഉണങ്ങിയ നിലത്തുകൂടി നടക്കാന്‍, കെട്ടഴിച്ചുവിടാന്‍, കട്ടിലെടുത്തുകൊണ്ടുപോകാന്‍, ഭരണികളില്‍ വെള്ളം നിറക്കാന്‍, യെരീഹോ കോട്ടക്ക് ചുറ്റും നടക്കാന്‍,പാറയില്‍ അടിക്കാന്‍, നിലത്തുനിന്നു ശേഖരിക്കുവാന്‍ മനുഷ്യന് കഴിയും.

പിപ്പിലാഥന്‍ said...

The man with a toothache thinks everyone happy whose teeth are sound. The poverty-stricken man makes the same mistake about the rich man.


It is possible that the scrupulously honest man may not grow rich so fast as the unscrupulous and dishonest one but the success will be of a truer kind, earned without fraud or injustice. And even though a man should for a time be unsuccessful, still he must be honest better lose all and save character. For character is itself a fortune...

– Samuel Smiles



Jesus answered,
Mark 12:30 Love the Lord your God with all your heart and with all your soul and with all your mind and with all your strength.’[a] 31 The second is this: ‘Love your neighbor as yourself.’[b] There is no commandment greater than these.”

പിപ്പിലാഥന്‍ said...

'It is absolutely impossible to be a rich Christian " Because he does not follow Jesus.
Jesus answered, Mark 12:30 'Love the Lord your God with all your heart and with all your soul and with all your mind and with all your strength.’ 31 The second is this: ‘Love your neighbor as yourself.’ There is no commandment greater than these.”

പിപ്പിലാഥന്‍ said...


ഈ ചിത്രം തെറ്റിദ്ധാരണക്ക് വഴിയൊരുക്കും. യേശു പ്രാര്‍ത്ഥിച്ചതു ഇന്ന് മുസ്ലീങ്ങളും ഹിന്ദുക്കളും ചെയ്യുന്നതുപോലെയാണ്‌ . സ്രാഷ്ട്ടംഗം (അഷ്ട്ട(എട്ടു) അംഗങ്ങള്‍ സര്‍വതും ഭൂമിയില്‍ മുട്ടിച്ചു രണ്ടു കാല്‍പ്പത്തി ,രണ്ടു കാല്‍മുട്ടുകള്‍ ,രണ്ടു കൈകള്,‍ മൂക്കും നെറ്റിയും . ഇത് എന്‍റെ കണ്ടുപിടുത്തമല്ല .ബൈബിള്‍ പറയുന്നതാണ്.

എല്ലാവരും ഇതുപേക്ഷിച്ചു, കസാലയും സോഫയും ചാരുകസേരയും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങി. യേശു പ്രാര്‍ത്ധിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹമാണ് ഇസ്ലാം , നോക്കൂ നെറ്റിയിലെ കല.

ലൂക്കാ 22 : 41 അവന്‍ അവരില്‍നിന്നു ഒരു കല്ലേറ് ദൂരം മാറി മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചു.

മാര്‍ക്കോസ്
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:

മത്തായി 26 :39
പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

ഉല്‍പ്പത്തി 17
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം

പിപ്പിലാഥന്‍ said...


ഈ ചിത്രം തെറ്റിദ്ധാരണക്ക് വഴിയൊരുക്കും. യേശു പ്രാര്‍ത്ഥിച്ചതു ഇന്ന് മുസ്ലീങ്ങളും ഹിന്ദുക്കളും ചെയ്യുന്നതുപോലെയാണ്‌ . സ്രാഷ്ട്ടംഗം (അഷ്ട്ട(എട്ടു) അംഗങ്ങള്‍ സര്‍വതും ഭൂമിയില്‍ മുട്ടിച്ചു രണ്ടു കാല്‍പ്പത്തി ,രണ്ടു കാല്‍മുട്ടുകള്‍ ,രണ്ടു കൈകള്,‍ മൂക്കും നെറ്റിയും . ഇത് എന്‍റെ കണ്ടുപിടുത്തമല്ല .ബൈബിള്‍ പറയുന്നതാണ്.

എല്ലാവരും ഇതുപേക്ഷിച്ചു, കസാലയും സോഫയും ചാരുകസേരയും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങി. യേശു പ്രാര്‍ത്ധിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹമാണ് ഇസ്ലാം , നോക്കൂ നെറ്റിയിലെ കല.

ലൂക്കാ 22 : 41 അവന്‍ അവരില്‍നിന്നു ഒരു കല്ലേറ് ദൂരം മാറി മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചു.

മാര്‍ക്കോസ്
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:

മത്തായി 26 :39
പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

ഉല്‍പ്പത്തി 17
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം

പിപ്പിലാഥന്‍ said...

സുഹൃത്തെ ഇത് ബൈബിളില്‍ ഉള്ളത് തന്നെ. എന്നാല്‍ അതിനുയെഹോവ പറയുന്ന നിബന്ധന ഉണ്ട് അത് കാണാതെ,പറയാതെ പോകരുത് .
നിയമാവര്‍ത്തനം
1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.

2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;

3 വയലിൽ നീ അനുഗ്രഹിക്കപ്പെടും.

4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.

5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.

6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.

7 നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.
8 യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.

9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.

ഇവിടെ ഒന്നാം വാക്യത്തിലും ,ഒന്‍പതാം വാക്യത്തിലും(തുടക്കവും ഒടുക്കവും) പറയുന്നത് സകല കല്‍പനകളും പാലിച്ചാല്‍ എന്നാണു.യേശുവല്ലാതെ സകല കല്‍പനകളും പാളിച്ച ആരാണുള്ളത്?



കൊരിന്ത്യർ 2 - 4:18

കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.


എബ്രായർ - 11:1

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
__________________


ബൈബിളിലെ രണ്ടേ രണ്ടു ജന്മദിനാഖോഷങ്ങളെ ഒള്ളൂ .അത് നടത്തിയത് ആരാണ്? ഉല്‍പത്തി 40:20 ,പിന്നെ മത്തായി 14:6 ഇവര്‍ മൂലമാണ് ഏറ്റം കൂടുതല്‍ ശിശുമാരണങ്ങള്‍ നടന്നത് , ആദ്യസംഭവത്തില്‍ ഫറവോന്റെ കലവരക്കാരനും , രണ്ടാം സംഭവത്തില്‍ സ്നാപകാനും തല നഷ്ട്ടപ്പെട്ടു.

എബ്രായര്‍ 11:9
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.

പിപ്പിലാഥന്‍ said...

John 11:11
ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.

Acts 7:60
അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.


മർക്കൊസ് - 5:39
അകത്തു കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ” എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.


യോഹന്നാൻ - 11:13
യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.

ആവർത്തനം - 31:16
യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും;


മത്തായി - 9:24
“മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

മത്തായി - 27:52
ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു


യോഹന്നാൻ - 5:25
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു

തെസ്സലൊനീക്യർ 1 - 4:14
യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.


കൊരിന്ത്യർ 1 - 15:20
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.


കൊരിന്ത്യർ 1 - 15:6
അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

പിപ്പിലാഥന്‍ said...

വചനത്തിലെ നമ്മുടെ അറിവില്ലായ്മ മുതലെടുത്ത്‌ ,കാണിക്കുന്ന കൊപ്രായങ്ങള്‍ക്കെല്ലാം ചിലര്‍ വചനത്തിന്‍റെ പിന്‍ബലം കൊടുക്കാറുണ്ട്. ഏറ്റം നല്ല ഉദാഹരണം. മദ്യപാനം. കാനയില്‍ വീഞ്ഞ് ഉണ്ടാക്കിയത് കുടിക്കാനാല്ലാതെ,കുളിക്കാനാണോ,എന്ന ചോദ്യത്തിന് മുന്‍പില്‍ ചില അച്ചന്മാരും പതരാരുണ്ട്. എന്നാല്‍ അത് മുന്തിരിച്ചാറാരുന്നു ലഹരിയില്ലായിരുന്നു എന്നൊക്കെ അബദ്ധം പറയുന്ന പുരോഹിതരെയും കണ്ടിട്ടുണ്ട്. കാനയില്‍ ഉണ്ടാക്കിയത് ലഹരിയുള്ള വീഞ്ഞായിരുന്നു എന്ന് യോഹന്ന്നാന്റെ സുവിശേഷം തന്നെ തെളിവ്. ഇനി ബൈബിള്‍ എന്താണ് വീഞ്ഞിനെക്കുറിച്ചും,മദ്യത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. വീഞ്ഞ് കുടിക്കാം .എന്നാല്‍ വീഞ്ഞുകുടിച്ചു ഉണ്മാത്തനാകരുത്,എന്നാണു. നമ്മള്‍ കാപ്പി കുടിക്കുന്നതുപോലെ ഒരു ഉന്മേഷത്തിനു അന്ന് കുടിച്ചിരുന്ന പാനീയം. അതിലെ ആള്‍കഹോള്‍ ,മുന്തിരിയിലെ മറ്റു ഖടകങ്ങളും ആയി ചേരുമ്പോള്‍ ആള്‍ക്കഹോളിന്റെ , ശരീരത്തെ എല്പ്പിക്കാവുന്ന ദൂഷ്യം ഇല്ലാതാക്കുന്നു. എന്നാല്‍ ആള്‍ക്കഹോള്‍ തന്നെ കുടിച്ചാല്‍ ,അത് ശരീരത്തിന് പല ദൂഷ്യങ്ങളും ഉണ്ടാക്കുന്നു. ഇനി മദ്യത്തെ മദ്യം എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നതും ,വിലക്കിയിരിക്കുന്നതും. അന്നത്തെ മദ്യം വീഞ്ഞായിരുന്നു എന്ന ചില ബാലിശ വാദങ്ങളും കേട്ടിട്ടുണ്ട് . വചനത്തിലെ അറിവില്ലായ്മ മൂലമാണ് ഇങ്ങനെ പറയുന്നത്. മദ്യവും വീഞ്ഞും രണ്ടായി തന്നെയാണ് പണ്ട് മുതലേ പറഞ്ഞിരിക്കുന്നത്. അതുപോലെ റെഡിയെഷന്‍ ചെറിയ അളവില്‍ നമ്മുക്ക് നന്മക്കായി ഉപയോഗിക്കാവുന്നപോലെ ,വീഞ്ഞ് കുറഞ്ഞയളവില്‍ നന്മക്കായി ഉപയോഗിക്കാം. കൂടുതല്‍ കുടിച്ചു ഉണ്മാത്തന്‍ ആകാന്‍ പാടില്ല. അതുപോലെ മദ്യം വചന നിഷേധവും ആണ്.


യെശയ്യാ - 5:11

അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

ഹബക്കൂക്‍ - 2:15

കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!


യെശയ്യാ - 28:1

എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!


യെശയ്യാ - 56:12

വരുവിൻ‍: ഞാൻ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നേ എന്നു അവർ പറയുന്നു.


യെശയ്യാ - 5:22

വീഞ്ഞു കുടിപ്പാൻ വീരന്മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നവര്‍ക്കും ആയുള്ളവർക്കും


ലൂക്കോസ് - 21:34

നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.


കൊരിന്ത്യർ 1 - 6:10

കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.


ഗലാത്യർ - 5:21

ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

പിപ്പിലാഥന്‍ said...

വചനത്തിലെ നമ്മുടെ അറിവില്ലായ്മ മുതലെടുത്ത്‌ , ചിലര്‍ കാണിക്കുന്ന കൊപ്രായങ്ങള്‍ക്കെല്ലാം അവര്‍ വചനത്തിന്‍റെ പിന്‍ബലം കൊടുക്കാറുണ്ട്. ഏറ്റം നല്ല ഉദാഹരണം. മദ്യപാനം. കാനയില്‍ വീഞ്ഞ് ഉണ്ടാക്കിയത് കുടിക്കാനാല്ലാതെ,കുളിക്കാനാണോ,എന്ന ചോദ്യത്തിന് മുന്‍പില്‍ ചില അച്ചന്മാരും പതരാരുണ്ട്. എന്നാല്‍ അത് മുന്തിരിച്ചാറാരുന്നു ലഹരിയില്ലായിരുന്നു എന്നൊക്കെ അബദ്ധം പറയുന്ന പുരോഹിതരെയും കണ്ടിട്ടുണ്ട്. കാനയില്‍ ഉണ്ടാക്കിയത് ലഹരിയുള്ള വീഞ്ഞായിരുന്നു എന്ന് യോഹന്ന്നാന്റെ സുവിശേഷം തന്നെ തെളിവ്. ഇനി ബൈബിള്‍ എന്താണ് വീഞ്ഞിനെക്കുറിച്ചും,മദ്യത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. വീഞ്ഞ് കുടിക്കാം .എന്നാല്‍ വീഞ്ഞുകുടിച്ചു ഉണ്മാത്തനാകരുത്,എന്നാണു. നമ്മള്‍ കാപ്പി കുടിക്കുന്നതുപോലെ ഒരു ഉന്മേഷത്തിനു അന്ന് കുടിച്ചിരുന്ന പാനീയം. അതിലെ ആള്‍കഹോള്‍ ,മുന്തിരിയിലെ മറ്റു ഖടകങ്ങളും ആയി ചേരുമ്പോള്‍ ആള്‍ക്കഹോളിന്റെ , ശരീരത്തെ എല്പ്പിക്കാവുന്ന ദൂഷ്യം ഇല്ലാതാക്കുന്നു. എന്നാല്‍ ആള്‍ക്കഹോള്‍ തന്നെ കുടിച്ചാല്‍ ,അത് ശരീരത്തിന് പല ദൂഷ്യങ്ങളും ഉണ്ടാക്കുന്നു. ഇനി മദ്യത്തെ മദ്യം എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നതും ,വിലക്കിയിരിക്കുന്നതും. അന്നത്തെ മദ്യം വീഞ്ഞായിരുന്നു എന്ന ചില ബാലിശ വാദങ്ങളും കേട്ടിട്ടുണ്ട് . വചനത്തിലെ അറിവില്ലായ്മ മൂലമാണ് ഇങ്ങനെ പറയുന്നത്. മദ്യവും വീഞ്ഞും രണ്ടായി തന്നെയാണ് പണ്ട് മുതലേ പറഞ്ഞിരിക്കുന്നത്. അതുപോലെ റെഡിയെഷന്‍ ചെറിയ അളവില്‍ നമ്മുക്ക് നന്മക്കായി ഉപയോഗിക്കാവുന്നപോലെ ,വീഞ്ഞ് കുറഞ്ഞയളവില്‍ നന്മക്കായി ഉപയോഗിക്കാം. കൂടുതല്‍ കുടിച്ചു ഉണ്മാത്തന്‍ ആകാന്‍ പാടില്ല. അതുപോലെ മദ്യം വചന നിഷേധവും ആണ്.


യെശയ്യാ - 5:11

അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

ഹബക്കൂക്‍ - 2:15

കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!


യെശയ്യാ - 28:1

എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!


യെശയ്യാ - 56:12

വരുവിൻ‍: ഞാൻ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നേ എന്നു അവർ പറയുന്നു.


യെശയ്യാ - 5:22

വീഞ്ഞു കുടിപ്പാൻ വീരന്മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നവര്‍ക്കും ആയുള്ളവർക്കും


ലൂക്കോസ് - 21:34

നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.


കൊരിന്ത്യർ 1 - 6:10

കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.


ഗലാത്യർ - 5:21

ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.