Sunday, May 19, 2013

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ - 14:6
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
വളച്ചൊടിക്കപ്പെട്ടതുകൊണ്ടോ എന്തോ , മറ്റു മതങ്ങള്‍ക്ക് അസഹിഷ്ണതയുണ്ടാക്കുന്ന ഒരു ഭാഗമാണിത് .








ഇതില്‍ വഴിയും സത്യവും ജീവനുമെന്ന ഭാഗത്തെക്കുറിച്ച്‌ കാര്യമായ പ്രശ്നങ്ങളില്ല . യേശു പഠിപ്പിച്ച വഴി മോശമാണെന്ന് അധികമാരും പറയില്ല , അതുപോലെ യേശുവിന്റെ സത്യസന്ധതയെപ്പറ്റിയും ഭൂരിഭാഗത്തിനും സംശയമില്ല . ജീവനില്‍ എത്തുവാന്‍ യേശുമാര്‍ഗം പോരെന്നു പ്രധാന മതങ്ങളൊന്നും പഠിപ്പിക്കുന്നുമില്ല. ഇതൊക്കെയാണെങ്കിലും " ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." എന്ന ഭാഗം മറ്റു മതക്കാര്‍ക്ക് കാര്യമായി ദഹിക്കാറില്ല. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മറിച്ചു നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് .


എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും , ക്രിസ്തുവിനെയുമാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........


മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .


യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് . യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടുന്നതാണ് . അതിനു യേശുവിനെ അറിയണമെന്ന് പോലുമില്ലെന്നാണ് എന്റെ കൊച്ചു ബുദ്ധിയില്‍ എനിക്ക് തോന്നുന്നത് . എന്നാല്‍ യേശുവിന്റെ യാഗമില്ലാതെ നിത്യജീവന്‍ പ്രാപിക്കനുമാവില്ല . ഇത് വിശധീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് , അത്രയ്ക്ക് സങ്കീര്‍ണവുമാണ്. യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , ഹിന്ദുവിനും ,മുസ്ലീമിനും ,ബുദ്ധനും, ജൈനനും , യെഹൂദനും , സിക്കുകാരനും ,... ഒരേ അളവില്‍ കിട്ടുന്നതാണ് എന്ന് പറഞ്ഞല്ലോ . അങ്ങനെയെങ്കില്‍ പിന്നെ എല്ലാവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പോവില്ലെയെന്നാണ് സംശയം . നിത്യജീവന്പരീക്ഷയില്‍ പാസാകാന്‍ 95 മാര്‍ക്ക് വേണമെന്ന് വെക്കുക( വെറും സങ്കല്‍പം - യെഹോവേ പൊറുക്കണമേ ) . ഇതിലെ 90 മാര്‍ക്ക് മോടരേഷന്‍ ആയി ലഭിച്ചു, ക്രിസ്തുവിന്റെ യാഗം മൂലം , പിന്നെയുള്ള പത്തുമാര്‍ക്കില്‍ അഞ്ചെങ്കിലും നമ്മുടെ കര്‍മ്മം മൂലം നേടണം ( പരിഹരിക്കാത്ത ദുഷ്കര്‍മ്മത്തിനു നെഗറ്റിവ് മാര്‍ക്കുള്ളകാര്യം ഒര്മാപ്പെടുത്തട്ടെ) . എന്നുവെച്ചാല്‍ നമ്മള്‍ എത്ര സത്കര്‍മം ചെയ്താലും , യേശുവിന്റെ യാഗമില്ലയെങ്കില്‍ പരമാവതി പത്തില്‍ പത്തെ നേടാന്‍ പറ്റുകയോള്ളൂ . സിലബസിനു പുറത്തുനിന്നുള്ള ചോദ്യം ആയ ജന്മപാപത്തിനു കിട്ടുന്ന 90 മാര്‍ക്കുകൂടി കൂട്ടിയാല്‍ ജയിക്കാം . ആവര്‍ത്തിച്ചു പറയട്ടെ ഈ 90 മാര്‍ക്ക് സകലമാതത്തിലുള്ളവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് . ഇനി വേദോപനിഷത്തുകളിലോ , ഖുറാനിലോ, തോറയിലോ ക്രിസ്തുപടിപ്പിച്ചതിനു വിരുദ്ധമായി കാര്യമായോന്നുമില്ലതാനും .

എഫെസ്യർ - 2:18
അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. (എല്ലാവര്‍ക്കും )

പ്രവൃത്തികൾ - 4:12
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.( 90 മാര്‍ക്ക് തരുന്നതുപോലെ )

യോഹന്നാൻ 1 - 5:20
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

മത്തായി - 11:27
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

കൊരിന്ത്യർ 1 - 15:45
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

യോഹന്നാൻ - 15:1
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.(ഇവിടെപ്പരയുന്നത് ഏറ്റം നല്ല ഒരു വിശദികാരണമാണ് - ഞാന്‍ മുന്തിരിവള്ളിയും , നിങ്ങള്‍ ശാഖകളും , പിതാവ് കൃഷിക്കാരനും .- കൃഷിക്കാരനും ,വല്ലിയുമുണ്ടങ്കിലെ , ശാഖകള്‍ക്ക് നിലനില്‍പ്പോള്ളൂ, എന്നാല്‍ ശാഖകള്‍ എല്ലാം കളഞ്ഞാലും വള്ളിനിലനില്‍ക്കും , വലിയും ശാഖയും പോയാലും , കൃഷിക്കാരന്‍ നിലനില്‍ക്കും . )

യോഹന്നാൻ 1 - 1:8
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.( പാപം എന്ന് ഏകവചനത്തില്‍ പറയുന്നതെല്ലാം ജന്മപാപത്തെപ്പറ്റിയായിരുന്നു ,പാപങ്ങള്‍ എന്നുള്ളത് കര്മ്മപാപത്തെപ്പറ്റിയും തര്‍ജിമകളില്‍ ചിലയിടത്ത് മാട്ടിമാരിച്ചിട്ടുണ്ട് .)


13 comments:

പിപ്പിലാഥന്‍ said...

Vmj Vmj ///
മമോദീസക്ക് മുന്‍പ് കുഞ്ഞുങ്ങള്‍ മരിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പോകുമോ?

സംശയം എന്തെ? പോയിരിക്കും .
നവജാത ശിശുവിന് ജന്മപാപം അല്ലാതെ ഒരു പാപവും ഇല്ല . ഈ ലോകത്തിലെ മരിച്ചതും,ജീവിച്ചിരിക്കുന്നതും, ജനിക്കാന്‍ പോകുന്നവരുടെയും ജന്മപാപം (അത് മാത്രം) യേശുവിന്‍റെ ബാലിയിലൂടെ Cllective ആയി ക്യാന്‍സല്‍ ആയി.

കര്‍മ്മപാപത്തിനു നമ്മള്‍ പരിഹാരം കണ്ടുപിടിക്കണം.

പിപ്പിലാഥന്‍ said...

Thomas Mathew : ഏദന്‍ തോട്ടം ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, അത് പാതാളത്തിലേക്ക്‌ തള്ളിയിടപ്പെട്ടു : ഇത് വായ്ക്കു


യെഹെസ്കയല്‍ 31:18 അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


ഇത് (ഏറ്റം വലുതും മഹത്വമുള്ളതുമായദേവദാരൂ) ഫറവോന്റെ ഈജിപ്തിനെപ്പട്ടിയും,

ഏതാനിലെ മരങ്ങള്‍ ദൈവത്തെ തള്ളിയ ഇസ്രായേലും ആണ് .

സര്‍വോപരി യെഹെസ്കായാല്‍ ഒരു പ്രവചന പുസ്തകം ആണല്ലോ?

പിപ്പിലാഥന്‍ said...

Thomas Mathew : ഏദന്‍ തോട്ടം ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, അത് പാതാളത്തിലേക്ക്‌ തള്ളിയിടപ്പെട്ടു : ഇത് വായ്ക്കു


യെഹെസ്കയല്‍ 31:18 അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


ഇത് (ഏറ്റം വലുതും മഹത്വമുള്ളതുമായദേവദാരൂ) ഫറവോന്റെ ഈജിപ്തിനെപ്പട്ടിയും,

ഏതാനിലെ മരങ്ങള്‍ ദൈവത്തെ തള്ളിയ ഇസ്രായേലും ആണ് .

സര്‍വോപരി യെഹെസ്കായാല്‍ ഒരു പ്രവചന പുസ്തകം ആണല്ലോ?

POC bIBIL വായിച്ചാല്‍ കുറച്ചുകൂടി വ്യക്തമാകും,

http://www.pocbible.com/adyayam.asp?val=31&book=Fsk¡ntbÂ

പിപ്പിലാഥന്‍ said...

Nishu Babykutty അപ്പൊ 8 : 37 അതില്‍ ഒന്നാണ്. ഫിലിപോസ് വളരെ വ്യക്തമായി ഷണ്ടനോട് പറയുന്നു - നീ വിശ്വസിക്കുന്നു എങ്കില്‍ സ്നാനം ആകാം.///

ഇവിടെ ഷണ്ഡന്‍ ക്രിസ്തുവിനെ അറിയാഞ്ഞ യെഹൂഥന്‍ ആണെന്ന് കാണാം.


Acts 8:33 അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”

34ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.


35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.

ഈ ഭാഗം വായിക്കുമ്പോഴേ അറിയാം അയാള്‍ കൃസ്തുവിനെ അറിഞ്ഞിരുന്നില്ലെന്ന്. വായിക്കുന്നതോ പഴയ നിയമം.

ഇതുപോലെ ഒരുപ്രായപൂര്‍ത്തിയായ ഒരാള്‍ ‍ "സമുദായത്തിനു:) " പുറത്തു നിന്ന് , വന്നാല്‍ ഇന്നും അയാളെ വേദപാഠം പഠിപ്പിച്ചു ,ചോദ്യവും ചോദിച്ചിട്ടേ ,ജ്ഞാനസ്ഥാനം കൊടുക്കൂ.

ഞങ്ങളുടെ പള്ളിയിലെ ഒരു പെണ്‍കുട്ടിയെ ബെന്ധിക്കോസിലെ ഒരു പയ്യാന്‍ തട്ടിയെടുത്തു . എന്നാല്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം അയാള്‍ ,വികാരിയാച്ചന്റെ ക്ലാസ് കേള്‍ക്കുകയും ,ജ്ഞാനസ്ഥാനം സ്വീകരിക്കയും പിന്നീട് ഞങ്ങളുടെ പള്ളിയില്‍ വെച്ച് തന്നെ കല്യാണവും നടന്നു. മുതിര്‍ന്നാല്‍ കത്തോലിക്കരും വിശ്വാസം ഇല്ലാത്തവരെ ജ്ഞാനസ്നാനപെടുത്താറില്ല .

പിപ്പിലാഥന്‍ said...

പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി." വെളി. 20:12////


സ്നാനപ്പെട്ടു ,വീണ്ടും ജനിച്ചു , രെക്ഷിക്കപ്പെട്ടു,എന്നൊക്കെ പറയുന്നവര്‍ക്ക് പിന്നെയും ന്യായവിധിയുണ്ടെങ്കില്‍ , പിന്നെ ഇങ്ങനെ പറയുന്നവരും അല്ലാത്തവരും തമ്മില്‍ എന്താണ് വ്യത്യാസം?

പിപ്പിലാഥന്‍ said...

Monson Varghese Itty ഏദന്‍ തോട്ടം ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, അത് പാതാളത്തിലേക്ക്‌ തള്ളിയിടപ്പെട്ടു ///

അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.


24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.

ഇത്ര സെക്കൂരിറ്റി ഏര്‍പ്പെടുത്തിയ പാറുദീസാ ആര്‍ക്കു നശിപ്പിക്കാന്‍ പറ്റും? വചനത്തില്‍ തെളിയിച്ചാല്‍ വിശ്വസിക്കാം.

ആരു തള്ളിയിട്ടു? എന്തിനു തള്ളിയിട്ടു? എപ്പോള്‍ തള്ളിയിട്ടു?

പിപ്പിലാഥന്‍ said...


ഇവിടെ അസ്ന്നിഗ്തമായി പറയുന്നു , മരിച്ചവരില്‍ ആരും തേജസില്‍ ഉയത്തിട്ടില്ല യേശു ഒഴികെ.

ഇനി രണ്ടാമത്തെ ആള്‍ യേശുവിന്‍റെ രണ്ടാം വരവിലെ ഉയര്‍ക്കുകയോള്ളൂ.

ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;


കൊരിന്ത്യർ 1 - 15:20

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.


അപ്പോള്‍ എങ്ങനെ പറയാന്‍ പറ്റും

"തന്റെ കസ്ടപ്പാടുകലാല്‍ കര്‍ത്താവ്‌ അനേകര്‍ക്ക്‌ ഏദന്‍ തോട്ടം തിരികെ നല്‍കി.(അവരുടെ ആത്മാക്കള്‍ വീണ്ടും ദൈവത്തോട് അനുരൂപപ്പെട്ടു)" എന്ന്

പിപ്പിലാഥന്‍ said...

Monson Varghese Itty, കൊരിന്ത്യർ 1 - 15:23
ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
ഇവിടെ അസ്ന്നിഗ്തമായി പറയുന്നു , മരിച്ചവരില്‍ ആരും തേജസില്‍ ഉയത്തിട്ടില്ല യേശു ഒഴികെ.
ഇനി രണ്ടാമത്തെ ആള്‍ യേശുവിന്‍റെ രണ്ടാം വരവിലെ ഉയര്‍ക്കുകയോള്ളൂ.

ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;

കൊരിന്ത്യർ 1 - 15:20

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.

അപ്പോള്‍ എങ്ങനെ പറയാന്‍ പറ്റും

"തന്റെ കസ്ടപ്പാടുകലാല്‍ കര്‍ത്താവ്‌ അനേകര്‍ക്ക്‌ ഏദന്‍ തോട്ടം തിരികെ നല്‍കി.(അവരുടെ ആത്മാക്കള്‍ വീണ്ടും ദൈവത്തോട് അനുരൂപപ്പെട്ടു)" എന്ന്

പിപ്പിലാഥന്‍ said...

Reji Philip //സാബൂ ,വചനം പറയുന്നത് ''മുന്നമേ അവന്റെ രാജ്യവും നീതിയും അന്വഷിപ്പീന്‍ പിന്നെ വേണ്ടുന്നത് എല്ലാം അതോടുകൂടി കിട്ടും എന്നാണ് '' ഈ വചനം വിശ്വസിച്ചാല്‍ ലോകത്തിലെ കര്യതിനോന്നും ഒരു പ്രശ്നവും ഉണ്ടാകുകയില്ല./////


വ്യാപകമായി ഈ ഭാഗം വ്യാഖ്യാനിക്കുന്നവര്‍ ജനങ്ങളില്‍ വരുത്തുന്ന ഒരു തെറ്റിദ്ധാരണ മാരകമാണ്.

സ്വന്തം രാജ്യവും നീതിയും അന്വഷിച്ചാല്‍ എല്ലാം കിട്ടുമെന്നല്ല ഇവിടെ പറയുന്നത് എന്ന് സൂക്ഷിച്ചു വായിച്ചാല്‍ പിടികിട്ടും .

നമ്മള്‍ ദൈവരാജ്യവും നീതിയും അന്വഷിക്കുക , ദൈവരാജ്യവും ദൈവരാജ്യനീതിയും ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ല . അത് കിട്ടുമ്പോള്‍ ആണ് (അതോടൊപ്പം) എല്ലാം കിട്ടുന്നത്.

ഒരാള്‍ അയാളുടെ കാണാതെപോയ ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി അന്വഷിക്കുന്നു . അപ്പോള്‍ ഭാര്യപരയുകയാണ് അച്ചായാ ആദ്യം പേര്സുഎവിടാണെന്ന് അന്വഷിക്കുക ,അതോടൊപ്പം ലൈസന്‍സും കിട്ടും എന്നുപറഞ്ഞാല്‍ , പെഷ്സു അന്വഷിക്കുംപോള്‍ ലൈസന്സ് കിട്ടില്ല ,പേര്സു കിട്ടിക്കഴിയുംപോള്‍ അതിനോടുകൂടി അതിനകത്തുള്ള ലൈസന്‍സും കിട്ടും. പേര്സു കിട്ടിയില്ലെങ്കില്‍ ലൈസന്‍സും കിട്ടില്ല.

എന്നാല്‍ ,പല വചനപ്രബോധകരും ഇത് വളരെ തെറ്റായ രീതിയില്‍ ആണ് പഠിപ്പിക്കുന്നത്‌ .

പിപ്പിലാഥന്‍ said...

മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
________________________

ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
__________________

യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;

______________________


യോഹന്നാൻ - 3:34

ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു
______________________



പിപ്പിലാഥന്‍ said...

Nishu Babykutty ഉല്പത്തി 2:17 ഇല്‍ മരിച്ച ആത്മാവാണ് വീണ്ടും ജനിക്കുമ്പോള്‍ വീണ്ടും ജീവിക്കുന്നത്////

അപ്പോള്‍ വീണ്ടും ജെനിചെന്നു പറയുന്നവര്‍ക്ക്, മൃഗങ്ങളുമായി സംസാരിക്കാം,ദൈവവുമായി സംസാരിക്കാം, പരുധീസ കാണാം .

എന്നാല്‍ ഇതൊന്നും നടക്കുന്നില്ലല്ലോ. അതില്‍ നിന്നും തന്നെ , വീണ്ടും ജനനംഎന്ന് പറഞ്ഞു ഇപ്പോള്‍ നടക്കുന്നത്, ഒരു തട്ടിപ്പാണെന്ന് വരുന്നില്ലേ?

പിപ്പിലാഥന്‍ said...

Thomas Mathew Sunny Mathew : താങ്കള്‍ പലപ്പോഴും വായിച്ചിട്ടുണ്ട് ഗിരിപ്രാഭാഷണം, ഇല്ലേ? അതാണ്‌ എന്റെ പത്തു കല്‍പ്പന////

മലയിലെ പ്രസംഗം ശ്രദ്ധിച്ചു പഠിച്ചാല്‍ , ദൈവം കൊടുത്ത പത്തുപ്രമാണങ്ങളില്‍, മനുഷ്യന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ സംഭവിച്ച ചില തെറ്റുകള്‍ പറഞ്ഞു മനസിലാകയല്ലായിരുന്നോ?

പിപ്പിലാഥന്‍ said...

പുറപ്പാട് 20 :6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

ലേവി 22:31 ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യപുസ്തകം - 19:37
നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആ

സംഖ്യാപുസ്തകം - 15:40
നിങ്ങൾ എന്റെ സകല കല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.കുന്നു.


ലേവ്യപുസ്തകം - 18:4
എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.


ആവർത്തനം - 4:40
നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.

ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.


യോശുവ - 1:7
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

സദൃശ്യവാക്യങ്ങൾ - 30:6
അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.


വെളിപ്പാടു - 22:18
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.