Tuesday, January 7, 2014

എന്നെ ചീത്ത പറയുന്നതിന് മുൻപായി, ഒന്ന് വായിച്ചു ചിന്തിക്കുക. രൂപയുടെ വിലയിടിവ് നടക്കേണ്ടത്‌ തന്നെയാണ്.

ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ, 1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക. അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്ര...യും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം.

1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.

അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).

അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.

അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.

സാധനങ്ങള്ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.

ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള്‍ അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?

3 comments:

പിപ്പിലാഥന്‍ said...

അമേരിക്കയും ഇപ്പോള്‍ കണക്കില്ലാതെ അടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ,വെള്ളി,ചെമ്പു നാണയങ്ങള്‍ മാത്രം ആണെങ്കില്‍ വിറ്റാലും കിട്ടുന്നത് ഇതുതന്നെയല്ലേ? കള്ളപ്പണം അടിക്കാന്‍ സര്‍ക്കാരിന് സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് കടലാസ് രൂപത്തില്‍ അടിച്ചു കൂട്ടുന്നത്‌. കൂടെ കൊള്ളക്കാരും അടിച്ചു കൂട്ടുന്നു. മേല്‍പ്പറഞ്ഞ നാണയങ്ങള്‍ തുടങ്ങുകയും, കടലാസ് മുഴുവന്‍ പിന്‍വലിക്കുകയും ചെയ്‌താല്‍ തീരാവുന്ന പ്രശ്നമേ ഒള്ളൂ.

പിപ്പിലാഥന്‍ said...

http://www.youtube.com/watch?v=ISmRKPf1Jho&feature=related

പിപ്പിലാഥന്‍ said...

അധ്വാനിച്ചു ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാക്കുവാന്‍ പറ്റില്ല. ഒരു വൈദ്യനു കിട്ടുന്ന ശമ്പളം ആണ് ഏറ്റം കൂടുതല്‍ ആയി പൊതുവില്‍ കണക്കാക്കുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട് ,കച്ചവടം എന്നാ
ഓമനപ്പേരില്‍ ചൂഷണം. അതിനും അതിന്റേതായ പരിധി ഉണ്ട്. ആ പരിധിയും കഴിഞ്ഞിട്ടുണ്ടെങ്കില്‍ ,അവന്‍ അഴിമതിയോ കള്ളത്തരമോ ചെയ്യുന്നുണ്ട് എന്ന് 100 % ഉറപ്പു.