നാം വര്ഷം കണക്കു കൂട്ടുമ്പോള ഒരു മധ്യകാലം കണക്കാക്കി അവിടെ നിന്നും മുന്പോതട്ടും പുറകോട്ടും വര്ഷം കണക്കുകൂട്ടുന്നു.നാം ദൈവവചനം പഠിക്കുമ്പോഴും ഈ ഒരു രീതി അവലംബിക്കെണ്ടിയിരിക്കുന്നു.ബൈബിള്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് ക്രിസ്തു എന്നൊരു വ്യക്തിയെയാണ് .ആ വ്യക്തി ആരാണ് ആ വ്യക്തിയുടെ പ്രാധാന്യം എന്ത് എന്നിങ്ങനെ പല കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടുകിടക്കുന്നു.എന്നാല്‍ ഇതു വിഷയവും നാം പഠിക്കുമ്പോള്‍ അതിനു ആദ്യം ക്രിസ്തു ജീവിച്ചിരുന്ന കാലം മുതല്‍ മുന്പോട്ടും പുറകോട്ടും നമ്മുടെ പഠനം പോകുമ്പോള്‍ എല്ലാം ക്രമമായി വരുന്നു.എന്നാല്‍ ഇന്ന് പലരും തങ്ങള്ക്കു് ബോധിച്ച രീതിയില്‍ ബൈബിള്‍ എടുക്കുന്നു.അതിലെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്തു അതിനെ ഒരു ഉപദേശമായി രൂപപ്പെടുത്തുന്നു.ഈ കാരണത്താല്‍ ബൈബിളിലെ പല സത്യങ്ങളും തമസ്കരിക്കപ്പെട്ടു.ഇല്ലാത്ത പല ആശയങ്ങളും അതിലെ ഉപദേശം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നു.അവയില്‍ പലതും ബൈബിളിലെ പല ഭാഗങ്ങളുമായി പൊരുത്തപ്പെടാതെ കിടക്കുന്നു.അതിനു അത് ദൈവം വെളിപ്പെടുത്തിയിട്ടില്ല എന്നാ ഒരേയൊരു വാചകത്തില്‍ ഒതുക്കുന്നു.മനുഷ്യരുടെ രക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും വസ്തുതകള്‍ ദൈവം മറച്ചുവച്ചുവോ?അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ ദൈവത്തില്നിന്നുതന്നെ അകന്നുപോയി എന്ന് പറയേണ്ടിവരും.
ത്രീത്വം എന്നാ വിഷയം ഒരു ചര്ച്ചാവിഷയം പോലും ആകാന്‍ പാടില്ലാത്തത്ആണ്.ബൈബിളില്‍ അത്ര വ്യക്തമായി ദൈവവും പ്രവാചകന്മാരും ക്രിസ്തുവും ശിഷ്യന്മാരും എല്ലാംതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.എന്നാല്‍ ദൈവത്തില്നിന്നു മനുഷ്യരെ അകറ്റുക എന്നാ ലക്ഷ്യത്തോടെ ആരൊക്കെയോ ചിലര്‍ പടുത്തുയര്ത്തിയ ഒരു ഗൂഡതന്ത്രം അനേകരെ സത്യത്തില്‍ നിന്ന് വഴിതെറ്റിച്ചു.അത്കൊണ്ട് തന്നെ ഇത് വീണ്ടുംവീണ്ടും ചര്ച്ചോ ചെയ്യപ്പെടുന്നു.
ത്രീത്വവിഷയം തീരാന്‍ ഒരേയൊരു പഠനം മാത്രമേ ഫലവത്താകുകയുള്ളൂ.ക്രിസ്തു എന്തിനു മരിച്ചു.ക്രിസ്തുവിന്റെയ മരണത്താല്‍ ഒരുവന്‍ എങ്ങിനെയാണ് വീണ്ടെടുക്കപ്പെടുക എന്നത് മാത്രം.ഒരുക്രിസ്ത്യാനിയുടെ അടിസ്ഥാനമായ വിശ്വാസവും ഇതാകണം.
പാപം ചെയ്തത് ദൈവസൃഷ്ടിയായ ആദം ആണ്.എന്നാല്‍ മാനവവംശം മുഴുവന്‍ ആദമിന്റെ രക്തത്തില്‍ നിന്നും ഉത്ഭവിച്ചവരും.അങ്ങനെ എല്ലാ മനുഷ്യരും പാപത്തിനും പാപത്തിന്റെ ഫലമായ മരണത്തിനും അര്ഹരായി. ദൈവത്തിനു മനുഷ്യനോടു ദയ തോന്നി ഈ നാശത്തില്‍ ഈ മരണത്തില്നിനന്നും മോചനം നേടുവാന്‍ നല്കിയ ഒരു മാര്ഗിമാണ് ജീവന് പകരം ജീവന്‍.അതായതു ഒരു മനുഷ്യന്റെ മരണത്തിനു മോചനമായി മറ്റൊരുവന്‍ ജീവന്‍ നല്കുലക.അങ്ങനെ ഒരാള്‍ ജീവന്‍ നല്കാരന്‍ തയ്യാറായാല്‍ ആദ്യത്തെ ആളുടെ മരണത്തിനു മോചനം ആകും എന്നത്.എന്നാല്‍ മരണയോഗ്യന്‍ അല്ലാത്തതായി ഒരു മനുഷ്യന്‍ പോലും ശേഷിക്കാതതിനാല്‍ ആദമിന്റെ രക്തത്തില്‍ നിന്നുള്ള ഒരു സന്തതിക്കു അത് ചെയ്യുവാന്‍ കഴിയാതെയായി.ഈ ഒരു വീണ്ടെടുപ്പാന് ക്രിസ്തു നിറവേറ്റിയത്.ഈ സംവാദത്തിനു സമാന്തരമായ പോസ്റ്റില്‍ ഞാന്‍ എന്റെ സുഹൃത്തിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു .എന്നാല്‍ അതിലെ പല ചോദ്യത്തിനും പ്രിയ സഹോദരന്‍ നല്കിയ ഉത്തരം ക്രിസ്തു മനുഷ്യനായതും മിശിഹ ആയതും യഹൂദന് വേണ്ടിയാണ് എന്ന്.ദൈവമായി ക്രിസ്തുവിനു പാപമോചനം വരുത്തുവാന്‍ സാധിക്കുവാഞ്ഞതിനാല്‍ മനുഷ്യരൂപത്തില്‍ വരേണ്ടിവന്നു എന്ന്.ഒരു മനുഷ്യനായി വന്നില്ലെങ്കില്‍ അവര്‍ ക്രിസ്തുവിനെ വിശ്വസിക്കില്ല എന്ന് ദൈവത്തിനു അറിയാമായിരുന്നു എന്ന്.എന്നാല്‍ യഹൂദ എന്നൊരു ജനത അബ്രഹാമിന് ദൈവം നല്കിയ ഒരു വാഗ്ദത്തത്തിന്റെ പാര്ശ്യഭാഗം മാത്രമാണ്.ദൈവത്തിനു വേണ്ടത് യഹൂദന്‍ മാത്രമല്ല.ആദം മുതല്‍ ക്രിസ്തുവിനെപറ്റി ദൈവം അറിയിച്ചിരുന്നു.യഹൂദന്‍ ഒരു വീണ്ടെടുപ്പുകാരനെ തേടിയത് ദൈവം അവരോടു മുന്നമേ അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.അല്ലാതെ അവരുടെ വിശ്വാസതിനോ സങ്കല്പത്തിനോ അടിസ്ഥാനത്തില്‍ ദൈവം ഓരോന്നും ക്രമീകരിച്ചതുമായിരുന്നില്ല.പകരം തന്റെ മുന്നിര്ണ്ണയത്തിനനുസരിച്ചു ഓരോ തലമുറയെയും അറിയിക്കുകയും അതിനനുസരിച്ച് അവരില്‍ വിശ്വാസം വളര്തുകയുംആയിരുന്നു.അങ്ങനെ ദൈവത്തിന്റെന മുന്നിര്ണയത്തിന്റെ പൂര്ത്തീ കരണം ക്രിസ്തുവിലൂടെ നിറവേറ്റി.പൂര്ണനമനുഷ്യനായ ക്രിസ്തു പാപമില്ലാതിരുന്ന ആദാമിന് തുല്യനായവന്‍ എല്ലാവര്ക്കും വേണ്ടി സ്വന്തജീവന്‍ നല്കി.എന്നാല്‍ അവിടെയും നാം ആദാമ്യസന്തതി എന്നതില്‍ നിന്നും ക്രിസ്തുവിന്റെ സന്തതി എന്ന ഒരു നിലയിലേക്ക് മാറിയെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെു മരണം കൊണ്ട് നമുക്ക് വീണ്ടെടുപ്പു ലഭിക്കൂ.അതിനാണ് വീണ്ടുംജനനം എന്നൊരു പദംബൈബിളില്‍ പറഞ്ഞിരിക്കുന്നത്.അതായത് ആദമിന്റെന മക്കളായ നാം ക്രിസ്തുവിന്റെ സന്തതികള്‍ എന്നൊരു തലത്തിലേക്ക് മാറ്റപ്പെടുന്നു ആ മാറ്റം നടക്കുന്നത് പൂര്ണിമായ വിശ്വാസത്താലാണ് മനസ്കൊണ്ട് നാം ആതലത്തിലേക്ക് വളരേണം.അത് വാക്കില്‍ മാത്രമല്ല നമ്മുടെ ഓരോ പ്രവര്ത്തി യിലും അത്പ്രതിഫലിക്കേണം.അങ്ങനെ ഒരു വീണ്ടും ജനനം നമ്മില്‍ നടക്കുമ്പോള്‍ നാം വീണ്ടെടുക്കപ്പെട്ടവര്‍ ആകുന്നു.ഇവിടെ ക്രിസ്തു ദൈവം എങ്കില്‍ ഇപ്പോള്‍ നമ്മുടെ ദൈവം ആദമാണ് ആണോ?ഇവിടെയാണ് ത്രീത്വം എന്നൊരു കോണ്സെ്പ്റ്റ് തന്നെ ഇല്ലാതാകുന്നു.ദൈവം മരിച്ചുമില്ല മനുഷ്യന്റെ് പാപത്തിനു മോചനം വരുത്തുവാന്‍ ദൈവം ദൈവമായോ അല്ലെങ്കില്‍ രൂപം മാറി മറ്റൊരു രൂപത്തിലോ വന്നു മരിക്കേണ്ട ആവശ്യവുമില്ല.അങ്ങനെ വ്യക്തമായി പറഞ്ഞിരിക്കുന ഒരു സത്യത്തെ വളച്ചൊടിച്ചു ത്രീത്വവും ഏകത്വവും എല്ലാം കൊണ്ടുവന്നു മനുഷ്യനെ ക്രമമായി ദൈവത്തില്നിവന്നു അകറ്റിക്കളയുന്നു.
No comments:
Post a Comment