Tuesday, July 29, 2014


പാപം ക്ഷെമിക്കാന്‍ യെഹോവാ ദൈവത്തിനു മാത്രമേ കഴിയൂ. യേശു പാപം ക്ഷെമിച്ചു ,അതുകൊണ്ട് യെഹോവാ !!!.
_____________________
john 20:23 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു;
അപ്പോള്‍ ഇവരും യെഹോവാമാര്‍ !!!!!.


Anil Kumar 3. വെളിച്ചം

സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.” യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).
-------------------
ആ വെളിച്ചത്തെ ഉണ്ടാക്കിയത് യെഹോവാ ആണ് എന്ന് ഉല്‍പ്പത്തി പറയുന്നു.(ഭൂമിയുടെ വെളിച്ചം അല്ല)


പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5). അപ്പോള്‍ത്തന്നെ, യേശുക്രിസ്തുവും താന്‍ സത്യമാണെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു:
---------------------
അവിടെ സതി ദൈവം എന്നല്ല ,വിശ്വസ്തനായ ദൈവമേ എന്നാണു.
ഇനി യേശു പിതാവിനെ ഏകാസത്യദൈവം എന്നാണ് പറയുന്നത്.

5 അന്ത്യന്യായവിധി.
പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

യേശുവും വിധിക്കും അതുകൊണ്ട് ഒന്നാണ്
(മത്തായി.25:31-34).
_____________________
ന്യായവിധികള്‍ ഒന്നേ ഒള്ളൂ എന്ന തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായ അബദ്ധം ആണ് .ന്യായവിധികള്‍ പലതുണ്ട്.

.
Anil Kumar 6 പുനരുത്ഥാനം.

മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിളും ഖുര്‍ആനും സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ?
______________
യേശുവിനെ ഉയര്‍പ്പിച്ചത് ആരാണ്? അതില്‍,താങ്കളുടെ വാദം എല്ലാം നിഷ്പ്രഭം ആയില്ലേ?

ലാസറിനെ ഉയര്‍പ്പികുമ്പോള്‍ , പിതാവിനോട് അനുവാദം വാങ്ങുന്നത് എന്തുകൊണ്ട്?
അവസാനം നമ്മള്‍ എല്ലാവരും ഉയര്തെഴുന്നെള്‍ക്കും എന്നല്ലാതെ ,യേശു ഉയര്‍പ്പിക്കും എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ?


“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്?
-------------------
ലോകം എന്നാണ് പറഞ്ഞിരിക്കുന്നത് . ലോകം എന്നാല്‍ ദൈവത്തിന്‍റെ അല്ല . ഭൂമിയും(പ്രപഞ്ചം) ആകാശവും ആണ് ദൈവത്തിന്‍റെ.

ലോകം ഉണ്ടാകുന്നതിനു മുന്നമേ പ്രപഞ്ചം ഉണ്ടായിരുന്നു.


മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.
---------------
സാബത്ത് എന്നാ ഉണ്ടായത്? പിതാവും പുത്രനും കൂടി എഴുതിയ നിയമം അല്ലെ ?
അതിലെന്താ അപാകത?


മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.
----------
ദൈവം അല്ല കര്‍ത്താവ് :)



യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.
-----------------
സ്വര്‍ഗത്തില്‍ ഉള്ള എല്ലാവരും അബ്രഹത്തെ കണ്ടിട്ടുണ്ട് ,അതിനു ഇവിടെ എന്ത് പ്രസക്തി?


..
മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു
------------
ദേവാലയത്തെ പിതാവിന്‍റെ ആലയം എന്നാണു പറയുന്നത്.
സ്വാഭാവികമായും ,അപ്പന്‍റെ വീടിനെക്കാള്‍ പുത്രന്‍ വലിയവനും,വിലകൂടിയവനും ആണ്.



മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.
------------------
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

ഇവിടെ എവിടാ തുല്യത?????



യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.
-----------------
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.

______________________
ഞാന്‍ തരും എന്നാണെങ്കില്‍ അനിലിന്‍റെ വാദം ശേരിയാകുമായിരുന്നു .
എന്നാല്‍ ഇവിടെ ഞാന്‍ ചെയ്തു തരും എന്നാണു .എന്താണ് അതിനര്‍ത്ഥം? :)

ഇനി നമ്മടെ പ്രാര്‍ത്ഥന കേട്ട് നമ്മുക്കുവേണ്ടി ന്യായവാദം ചെയ്തു ,നേടിത്തരും എന്നുതന്നെയാണ്. അതുതന്നെയാണ് ഇപ്പോള്‍ ചെയ്യുന്നതും



മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.
__________________

വളചോടിക്കല്‍ അല്‍പ്പം കൂടിപ്പോയീ

"യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു." എന്നുള്ളതാണ് ,മേപ്പടി രീതിയില്‍ തന്‍കാര്യം സ്ഥാപിക്കാന്‍ കൊട്ടി മാറ്റിയത്.

നല്‍കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും നല്‍കിയതാണ്.ആര് നല്‍കി ?പിതാവ് പുത്രന് നല്‍കി.



ഇവിടെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമങ്ങളില്‍ എന്ന് ബഹുവചനത്തില്‍ അല്ല, നാമത്തില്‍ എന്ന് ഏക വചനത്തിലാണ് പറഞ്ഞിരിക്കുന്നത്.
-----------------
അനിലിന്‍റെയും,ആമ്സ്ട്രോങ്ങിന്‍റെയും ഫെലിക്സിന്‍റെയും പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങി എന്ന് പറഞ്ഞാല്‍ ,നിങ്ങള്‍ മൂന്നും ഒരാള്‍ ആകുമോ?



ഇന്ത്യയില്‍ ഉള്ളത് നാനാത്വത്തില്‍ ഏകത്വമാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കുന്നത് ഇന്ത്യയില്‍ ഒരു ഭാഷ സംസാരിക്കുന്ന, ഒരു നിറത്തിലുള്ള, ഒരു വിശ്വാസ സംഹിത പിന്‍പറ്റുന്ന, ഒരു സാംസ്കാരിക നിലവാരമുള്ള, ഒരു വിദ്യാഭ്യാസ നിലവാരമുള്ള, ഒരു സാമ്പത്തിക നിലവാരമുള്ള, ഒരു തൊഴില്‍ ചെയ്യുന്ന, ഒരു ദേശക്കാരനായ, ഒരു ലിംഗത്തില്‍ പെട്ട ഒരേയൊരു വ്യക്തിമാത്രമേ ഉള്ളൂ എന്നാണോ അതോ മുകളില്‍ പറഞ്ഞ എല്ലാ നിലവാരത്തിലും ഉള്ള ആളുകള്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഏകത്വം എന്ന അര്‍ത്ഥത്തില്‍ ആണോ? രണ്ടാമത് പറഞ്ഞതാണ് ശരിയെന്നു താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ ഏകത്വം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടി എന്നാണ് അര്‍ത്ഥം
------------------
അവിടെ അവരുടെ ഇഷ്ട്ടങ്ങളും അറിവുകളും പലതല്ലേ , അതെ അര്‍ത്ഥത്തില്‍ ഒരു പിതാ പുത്രാ ബന്ധം എന്ന് പറഞ്ഞാല്‍ പിന്നെയും ,ബൈബിളിനോട് ചേര്‍ന്ന് പോകും.



പരിശുദ്ധാത്മാവിനു ആളത്തം ഉണ്ടെന്നു തെളിയിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍,

ദൈവത്തിന്‍റെ ശക്തികൊണ്ട് എപ്പോഴും എവിടെയും ചെയ്യാം.
കഴുത സംസാരിച്ചു എന്ന് വച്ചു അതിന്‍റെ ആളത്തം ആണോ സംസാരിച്ചത്? ദൈവത്തിന്‍റെ ശക്തിയല്ലേ?
കടലിനോടു അടങ്ങുക എന്ന് പറഞ്ഞപ്പോള്‍ അടങ്ങിയത് കടലിനു ആളത്തം ഉള്ളതുകൊണ്ടാണോ?

ഇനി ഒരു വ്യക്തി ആണെങ്കില്‍
പകരാന്‍ പറ്റുമോ? കൂടുതലും കുറവും ആയി വീതം വെക്കാന്‍ പറ്റുമോ?


..
ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആരംഭത്തില്‍ പറഞ്ഞിട്ട് പിന്നെ പറയുന്നത് മുഴുവന്‍ യഹോവ എന്നും ദൈവം എന്നുമാണ്. "ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക" എന്നുള്ളത് പരിശുദ്ധനായ ദൈവത്തിനല്ലാതെ ഒരു ദൂതന് ഒരിക്കലും പറയാന് പറ്റാത്ത കാര്യമാണ്. ദൂതന്മാര്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷമായ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം ഒരു ദൂതനും കൊടുക്കുന്നില്ല. മാത്രമല്ല, "ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു" എന്ന് ഒരു ദൂതന്‍ ഒരിക്കലും പറയുകയുമില്ല, അത് ദൈവദൂഷണമാണ്!! "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി" എന്ന് യിസ്രായേല്‍ മൂപ്പന്മാരോട് പറയുവാന്‍ ഈ ദൂതന്‍ മോശെയോടു ആവശ്യപ്പെടുന്നതില്‍നിന്നും ഇത് കേവലം ഒരു ദൂതനല്ല, സര്‍വ്വശക്തനായ ദൈവം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം
------------------
വിഡ്ഢിത്തരം



മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
-------------------
എന്തുകൊണ്ട് മോശയുടെ പേരിന്‍റെ അര്‍ത്ഥം പറയാതെ മോശ എന്ന് പറഞ്ഞിട്ട് ,യെഹോവ എന്നതിന്‍റെ അര്‍ത്ഥം പറയുന്നു .കാപട്യം ഇവിടെ തുടങ്ങുന്നു.



ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആദ്യം പറഞ്ഞിട്ട് 11, 13 വാക്യങ്ങളില്‍ ആ ദൂതനെ യഹോവ എന്ന് പറഞ്ഞിരിക്കുന്നു. ഹാഗാര്‍ തന്‍റെ സങ്കടം പറഞ്ഞത് യഹോവയുടെ ദൂതനോടാണ്. പക്ഷെ യാഹോവയാണ് അവളുടെ സങ്കടം കേട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അവളോട് സംസാരിച്ചത് യഹോവയുടെ ദൂതനാണ്. പക്ഷെ അവളോട് അരുളിച്ചെയ്തതു യഹോവ തന്നെയാണ് എന്ന് 13-ം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, "ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും" എന്ന് പറയാന്‍ ഒരു ദൂതന് കഴിയുകയില്ല എന്നതും നമ്മള്‍ ഓര്‍ത്തിരിക്കണം.
_____________
കാരണം അത് യെഹോവയുടെ ധൂധാണ് അല്ലാതെ ധൂധന്റെ ധൂധു അല്ല.



Anil Kumar "യഹോവയുടെ ദൂതന്‍" എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം "മലഖ് യഹോവ" എന്നാണു. 'യഹോവയുടെ മാലാഖ' എന്ന് അര്‍ത്ഥം. ഉല്പത്തി 16:7-13 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ ദൂതനെ നാം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു:
---------------
ഗബ്രിയേലും മിഖയെലും ബാകിയെല്ലാം യെഹോവയുടെ ധൂധര്‍ തന്നെ.



അങ്ങനെയെങ്കില്‍ പഴയ നിയമത്തില്‍ മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയത് യേശുക്രിസ്തു ആണോ എന്നുള്ള ചോദ്യം വരും. പഴയനിയമത്തില്‍ യഹോവ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. അതുപോലെത്തന്നെ ‘യഹോവയുടെ ദൂതന്‍’ എന്ന പേരില്‍ ഒരു വ്യക്തിയേയും നാം പഴയനിയമത്തിന്‍റെ താളുകളില്‍ കാണുന്നുണ്ട്. ഈ ദൂതന്‍ സാധാരണയുള്ള ദൂതന്മാരില്‍ നിന്നും വ്യത്യസ്തനാണ്. വിശുദ്ധിയും ശക്തിയും അധികാരവും ഉള്ള യഹോവയുടെ നാമം അവന്‍റെ മേല്‍ ഉണ്ട്. യഹോവയ്ക്കു മാത്രമുള്ള പ്രത്യേക അവകാശവാദങ്ങള്‍ ഈ ദൂതന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ദൂതനെ ചിലയിടങ്ങളില്‍ ദൈവം എന്നും ചിലയിടങ്ങളില്‍ യഹോവ എന്നും വിളിക്കുന്നുണ്ട്. ആശ്ചര്യകരമായ കാര്യം പഴയനിയമത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന യഹോവയുടെ ദൂതനെ പുതിയ നിയമത്തില്‍ ഒരൊറ്റ സ്ഥലത്ത് പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഈ ദൂതനെ കാണാന്‍ കഴിയാത്തത്? അതറിയണമെങ്കില്‍ ആരാണ് ഈ യഹോവയുടെ ദൂതന്‍ എന്നും എന്തായിരുന്നു യഹോവയുടെ ദൂതന്‍റെ ശുശ്രൂഷകള്‍ എന്നും നാം അറിയണം. അത് മനസ്സിലാക്കിയാല്‍ പഴയ നിയമത്തിലെവിടെയാണ് യേശുക്രിസ്തുവിനെ കാണാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് ഉത്തരം നമുക്ക്‌ എളുപ്പത്തില്‍ പിടികിട്ടും! വിസ്തരഭയത്താല്‍ ഒന്ന് രണ്ട് സന്ദര്‍ഭങ്ങള്‍ മാത്രം എഴുതുന്നു, കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക:
_______________
പിതാവ് യേശുവിനു കൊടുത്ത,യേശു ധൂധനു കൊടുത്ത വെളിപാട് ധൂദന്‍ യോഹന്നാനോട് പറയുമ്പോള്‍
ഞാന്‍ അല്ഫയും ഒമേഗയും ആണെന്ന് പറയുന്നത് ധൂധന്‍ ആണ് .എന്താണ് അതിനര്‍ത്ഥം?




പുത്രനായ യേശുക്രിസ്തു ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നു’ എന്നാണ് യോഹന്നാന്‍ അപ്പോസ്തലന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു’ എന്നല്ല പറഞ്ഞിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ മറ്റാര്‍ക്കും കഴിയും. എന്നാല്‍ ദൈവത്തെ വെളിപ്പെടുത്താന്‍ ദൈവത്തിന് മാത്രമേ കഴിയൂ! എന്നെ അറിയുന്ന കുറേപ്പേര്‍ എഫ്.ബി.യിലുണ്ട്. അവരോട് ചോദിക്കുകയാണെങ്കില്‍ എന്നെക്കുറിച്ച് കുറെ കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തി എന്ന് വരാം. എന്നാല്‍ ഒരിക്കലും എന്നെ വെളിപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയുകയില്ല, അതിന് ഞാന്‍ തന്നെ വേണം! എല്ലാവരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇതുപോലെ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ പ്രവാചകന്മാരോ മാലാഖമാരോ മതിയാകും. എന്നാല്‍ ദൈവത്തെ വെളിപ്പെടുത്തുവാന്‍ ഇവര്‍ക്ക് കഴിയുകയില്ല, അത് ദൈവത്തിന് മാത്രമേ കഴിയൂ. യേശുക്രിസ്തു ദൈവത്തെ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം യേശുക്രിസ്തു ദൈവം ആണെന്നാണ്‌!!
________________
യേശു രഹസ്യം വെളിപ്പെടുത്തിയാല്‍ ,രഹസ്യം യേശുവോ യേശു രഹസ്യമോ ആകുമോ?

3 comments:

പിപ്പിലാഥന്‍ said...

Boldrin Michael, PuliparambilLalu Varghese,Jibu Jacob,Saji Kavilayil,Saji Maniyatt,Finny Samuel,Finny Kanjangad,Peter K Manuel,Shibu Varughese,Shibu ChackoAnu Kosh,yAnil Sam,Joby Kanjirappally,Jossy Jose,Josy Joseph,Madhu Peediakal, AbrahamManju Shibu, Manju Peediakal,Abymon, Antony Pulikattil,Wilson Thomas,Johnson Vedikattil,Johnson George Varghese, Kulathupuzha Shibu,Sam George Kottarakara,Das P Vilakudy,Bijubaby, ManakalaT Kutty SamuelAnil Varghese Parambathoor,Roy Pathalil VargheseLinos DavidLino RajanShaji SamuelBeebi ChandyMary Dixen EliasPrima ThankachanDeepa NebuBinu DominicBiju DominicJithin Joshua Alex MangattuBabu MathaiBabu Matthew SimonJohn P Thomas VennikulamPhilip John AgraJohn Job PhilipsJey JohnDheeraporali Paul@Bible Rahasyangal@Sanny സണ്ണി മാപ്പിളJoji Babu GeorgeGeorge OommenBa NairManoj K. RajuReji PhilipReji PhilipSharon Jose Jessy Thoompunkal

പിപ്പിലാഥന്‍ said...

Boldrin Michael PuliparambilLalu VargheseJibu JacobSaji KavilayilSaji ManiyattFinny SamuelFinny KanjangadPeter K ManuelShibu VarugheseShibu ChackoAnu KoshyAnil SamJoby KanjirappallyJossy JoseJosy JosephMadhu Peediakal AbrahamManju Shibu Manju PeediakalAbymon Antony PulikattilWilson ThomasJohnson VedikattilJohnson George VargheseKulathupuzha ShibuSam George KottarakaraDas P VilakudyBijubaby ManakalaT Kutty SamuelAnil Varghese ParambathoorRoy Pathalil VargheseLinos DavidLino RajanShaji SamuelBeebi ChandyMary Dixen EliasPrima ThankachanDeepa NebuBinu DominicBiju DominicJithin Joshua Alex MangattuBabu MathaiBabu Matthew SimonJohn P Thomas VennikulamPhilip John AgraJohn Job PhilipsJey JohnDheeraporali Paul@Bible Rahasyangal@Sanny സണ്ണി മാപ്പിളJoji Babu GeorgeGeorge OommenBa NairManoj K. RajuReji PhilipReji PhilipSharon Jose Jessy Thoompunkal

പിപ്പിലാഥന്‍ said...

Lalu VargheseJibu Jacob Saji Kavilayil Saji Maniyatt Finny Samuel Finny Kanjangad Peter K Manuel Shibu Varughese Shibu Chacko Anu Koshy Anil Sam Joby Kanjirappally Jossy Jose Josy Joseph Madhu Peediakal Abraham Manju Shibu Manju Peediakal Abymon Antony Pulikattil Wilson Thomas Johnson Vedikattil Johnson George Varghese Kulathupuzha Shibu Sam George Kottarakara Das P Vilakudy Bijubaby ManakalaT Kutty SamuelAnil Varghese Parambathoor Roy Pathalil VargheseLinos David Lino Rajan Shaji Samuel Beebi Chandy Mary Dixen Elias Prima Thankachan Deepa NebuBinu Dominic Biju Dominic Jithin Joshua Alex Mangattu Babu Mathai Babu Matthew SimonJohn P Thomas Vennikulam Philip John Agra John Job Philips Jey John Dheeraporali Paul@Bible Rahasyangal@Sanny Joji Babu George George Oommen Ba NairManoj K. RajuReji PhilipReji PhilipSharon Jose Jessy Thoompunkal