Thursday, December 15, 2011

എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)

ബാലശിക്ഷ

Anonymous said...
Hi pippiladan, I am not a suprter of nither crucifix no marthoma cross, just go with what i have in my church. But when we look the picture from a high altitude , most of the marthoma supporters obediant bilivers have lot of problems in their life., like health ,wealth, family, and some of them have mentally and physically challenged children. Our Bishop have lot of health problems. when you look at crucifix supporters they donot have any of thease problems. Do it say god is with the crucifix supporters? what is your biblical explanation on this case? waiting for your answer. I gone through your blog a week ago and look at one of your article , which is now removed , it was something about punishment. i ask this question through voice blog,faith blog, but voice also remove that posting . may be i am unlucky. waiting for your answer.
December 7, 2011 1:48 am







കുഴയ്ക്കുന്ന ചോദ്യം , ഉത്തരം പറയുക അസാദ്ധ്യം , എങ്കിലും എന്‍റെ അഭിപ്രായം പറയാം. വിവരിക്കണമെങ്കില്‍ ദിവസങ്ങള്‍ എടുത്തെക്കാവുന്ന ഒരു സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഏറ്റം ചുരുങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാലും നീണ്ടുപോകും . വിശദമായി http://guru-pippiladan.blogspot.com/എന്ന ബ്ലോഗില്‍ കിടപ്പുണ്ട്.

അനീതിയും അക്രമവും വലിയ ദുഷ്ട്ടതകളും പ്രവര്‍ത്തിക്കുന്നവരെയും , കൊലപാതകികളെയും , ചൂഷകരെയും , ദൈവത്തെ വെല്ലുവെളിച്ചു നടക്കുന്നവരെയും , മദ്യവും മയക്കുമരുന്നും ഉണ്ടാക്കി വിതരണം നടത്തുന്നവരെയും പെണ്‍വാണിഭക്കാരെയും ,പലിശ മുതലാളിമാര്‍, കച്ചവടമെന്നപെരില്‍ നടത്തുന്ന കാപട്യക്കാര്‍, ജനകോടികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന പരസ്യ കച്ചവടക്കാരെയും , കള്ളപ്പണവും , വ്യാജനോട്ടുകളും ഉപയോഗിക്കുന്നവരെയും( സ്നാപകനെ കൊന്ന ഹെറോദോസ്, കയീന്‍, നിമ്രൊധ് , ദാവൂദു , ഫറവോ, NEBUCHADNEZZAR , JEZEBEL , ) ........... പഠിച്ചാല്‍ , അവരില്‍ പലര്‍ക്കും കാര്യമായ കഷ്ട്ടപ്പാടുകാലോ ,ദുഖമോ ദുരിതമോ രോഗങ്ങളോ ഒന്നുമില്ലെന്നും കാണാന്‍ സാധിക്കും .എന്നാല്‍ ദൈവത്തോടടുത്തു ജീവിക്കുന്ന പലര്‍ക്കും ( ആബേല്‍ ,പ്രവാചകര്‍ ,സ്നാപക യോഹന്നാന്‍ ,യേശു ,ശിഷ്യരും അപ്പോസ്തലരും, Graham Staines, വടക്കേ ഇന്ത്യയിലെ പ്രേക്ഷിത പ്രവര്‍ത്തകര്‍), രോഗങ്ങളും ദുരിതങ്ങളും ,അല്പ്പയുസും ,കഷ്ട്ടങ്ങളും ദുരിതങ്ങളും അലട്ടുന്നതായി കാണാം. ഇത് നോക്കിക്കാണുന്ന പാവപ്പെട്ട സാധാരണക്കാരന്‍, ദൈവത്തെ സംശയിചില്ലങ്കിലെ അത്ഭുതമോള്ളൂ. എന്നാല്‍ വിശാലമായ ഒരു അവലോകനം നടത്തിയാല്‍ ഇതില്‍ അനീതിയില്ലെന്നും ദൈവം നീതിമാനാണെന്നും നമ്മുക്ക് കാണാം. പ്രവാചകരെയും യേശുവിനെയും ശിഷ്യരെയും അപ്പോസ്തലന്മാരുടെയും ജീവിതവും മരണവും പഠിച്ചാല്‍ മാത്രം മതി ഇതിനുത്തരം ലഭിക്കാന്‍.
പരിഹാരം ചെയ്യാവുന്ന തെറ്റുകളും , പരിഹാരം ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളുമുണ്ട് ( ഉദ: പരിശുദ്ധാല്‍മാവിനെതിരായ പാപം ) . ക്ഷമിക്കപ്പെടാത്ത തെറ്റുകള്‍ ചെയ്തവരെ ഇവിടെ ശിക്ഷിച്ചാല്‍ നീതിമാനായ വിധികര്‍ത്താവിനു, അവരെ നിത്യ ശിക്ഷക്ക് വിധിക്കാന്‍ പറ്റില്ല. എന്നാല്‍ ചെറിയ തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ നീതിമാനായ ദൈവത്തിനു നിത്യജീവന്‍ കൊടുക്കുവാനും കഴിയില്ല. അപ്പോള്‍ അവര്‍ക്കുള്ള ശിക്ഷ, ഈ ജീവിതത്തില്‍ തന്നെ അനുഭവിക്കുവാന്‍ ദൈവം (സാത്താനെ) അനുവദിക്കുന്നൂ. നെറ്റി ചുളിക്കുന്നതിനു മുന്‍പ് ജോബിന്‍റെ പുസ്തകം വായിക്കുക. യേശുവിനെ പരീക്ഷിച്ചതാര്‍? നമ്മുടെ വിശ്വാസത്തിന്‍റെ ബലത്തെ (പട്ടിണി,രോഗം,വേര്‍പാട്,വൈകല്യങ്ങള്‍,കഷ്ട്ടത അപവാദം ,....) പരീക്ഷിക്കുവാനെ ദൈവം സാത്താനെ അനുവദിക്കൂ. നമ്മുടെ ബലഹീനതകളെ( മദ്ധ്യം മദിരാക്ഷി ,പണം, അധികാരം ,പ്രശസ്തി ,രതി, വിനോദമേന്നപേരിലുള്ള പലതും ...) പരീക്ഷിക്കുന്നത് സാത്താന്‍റെ ഒരു വിനോദമാണ്

Hebr 12:8- എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
American Standard Version Hebr 12:8- But if ye are without chastening, whereof all have been made partakers, then are ye bastards, and not sons.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

 അതുപോലെ ലൂക്കാ 22:31 വായിക്കുക
31
ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

32
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

ഈ ശിക്ഷകള്‍ , രോഗം, കാരാഗൃഹവാസം , അപകടങ്ങള്‍, പീഡനങ്ങള്‍ , കുറ്റവാളിയെന്നുള്ള ആരോപണം, ശാരീരിക മാനസിക ,വൈകാരിക വൈകല്യങ്ങള്‍, സാമ്പത്തീക പരധീനകള്‍ , കുടുംബാംഗങ്ങളുടെ വേര്‍പാട്, മര്‍ദനം, അവഹേളനം, നിന്ദ, പരിഹാസം, തിരസ്ക്കാരം, കുടുംബാംഗങ്ങളെ നമുക്കെതിരാക്കുക, പട്ടിണി, വ്യാജരോപണങ്ങള്‍, തെറ്റിദ്ധരിക്കപ്പെടല്‍ ..... എന്നിങ്ങനെയോക്കെയാകം.
മേല്‍പ്പറഞ്ഞവയില്‍നിന്നും , ഒരുകാര്യം മാത്രം വിശധീകരിക്കാം.
ഞാന്‍ ചെറുപ്പം മുതലേ , വൈകല്യമുള്ളവരെ കളിയാക്കിയിരുന്ന ഒരു വ്യക്തിയാണെന്ന് വെക്കുക , ധാരാളം ചെറിയ പാപങ്ങളും ചെയ്തിട്ടുണ്ട് എന്നും വയ്ക്കുക . ഈ പാപ ങ്ങള്‍ക്ക് പരിഹാരം ചെയ്‌താല്‍ (രോഗികളെ , വൈകല്യമുള്ളവരെ ശിസ്രൂഷിച്ചാല്‍, ദാനം ചെയ്‌താല്‍) , ഇവനെ നിത്യനാശത്തില്‍നിന്നു രക്ഷിക്കാമെന്ന് ദൈവത്തിനു മനസിലാകുന്നൂ. എന്നാല്‍ ദുരഭിമാമിയായ ഞാന്‍ ഇതൊന്നും ചെയ്യാന്‍ തയാറുമല്ല. അപ്പോഴുള്ള ഏകമാര്‍ഗം , നമ്മുടെ കുടുംബത്തില്‍ തന്നെ ഇതേ കുറവുകളുള്ള ഒരാളെ ആക്കുവാന്‍ സാത്താനെ അനുവധിക്കുന്നൂ. സ്വന്തം മക്കളാകുമ്പോള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ഇത് മനസിലാക്കുമ്പോള്‍; എന്‍റെ നീതികരണത്തിനായി എനിക്ക് കുറവുകളുള്ള ഒരു , ഭര്‍ത്താവിനെ ,ഭാര്യയെ ,മകനെ മകളെ അപ്പനെ അമ്മയെ തന്ന ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ പറ്റുമോ? അപ്പോള്‍ ഇതൊക്കെ ആ കുറവുകള്‍ ഉള്ള വ്യക്തിയോട് ദൈവം ചെയ്യുന്ന അനീതിയല്ലേ എന്ന് പലര്‍ക്കും സംശയം തോന്നാം. മാനസീക വൈകല്യമുള്ള ഒരുകുട്ടിക്ക് ഒരിക്കലും പാപം ചെയ്യാന്‍ കഴിയില്ലെന്നും , അവള്‍ക്കു, അവനു സ്വര്‍ഗരാജ്യം ഉറപ്പാണെന്നും, സമൂഹത്തിന്‍റെ തെറ്റുകള്‍ പരിഹരിക്കുവാന്‍ ഇവരെ നമ്മള്‍ ഉപയോഗിക്കെണ്ടാവരാനെന്നും (ഇവരെ ശിസ്രൂഷിച്ചും പരിപാലിച്ചു ), ഇവരിലൂടെ നമ്മുടെ തെറ്റുകള്‍ നിരപ്പാക്കുവാന്‍ ദൈവം സമൂഹത്തിനു തന്ന നിധികാളിണിവരെന്നും നമ്മള്‍ മനസിലാക്കിയാല്‍ അതിനുത്തരമായി. ആ നിധികളെ ശരിയാംവണ്ണം ഉപയോഗിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അത് ചെയ്യാതിരുന്നതാണ് ധനവന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാനുപറ്റിയ ഒരു തെറ്റ്. ഫലമോ ധനവാന്‍ പാതാളത്തിലും , വൃണം നിറഞ്ഞു പട്ടിനക്കി, ദാരിദ്രത്തില്‍ നിലത്തു കിടന്ന ലാസര്‍ പാറുദീ സയിലും. ( ഇവിടെ അബ്രാഹം ധനവാനോട് പറയുന്നത് ശ്രദ്ധിക്കുക " നീ ലോകത്തില്‍ സുഖം (ലോക നന്മകള്‍) അനുഭവിച്ചു ലാസര്‍ അവ്വണ്ണം തിന്മയും അതിനാല്‍ ലാസര്‍ ഇവിടെ ആശ്വാസമാനുഭാവിക്കുന്നൂ നീ കഷ്ട്ടവും") ,ഇവിടെ ധനവാന് ഇതുപോലൊരു കൊച്ചിനെ, അപ്പനെ, അമ്മയെ... ദൈവം കൊടുത്തായിരുന്നെങ്കില്‍ അവനെ പരിചരിച്ചു,പരിചരിച്ചു ഒരുപക്ഷെ ശിക്ഷയില്‍ ചെറിയ ഇളവു കിട്ടിയേനെ എന്നെനിക്കു തോന്നുന്നൂ..( തോന്നല്‍ മാത്രം).
സാത്താന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നവനെ അവന്‍ ഉപദ്രവിക്കില്ല മറിച്ച് ലോകനന്മകള്‍ കൊടുത്ത് പരിഭോഷിപ്പിക്കും . എന്നാല്‍ സാത്താനെതിരെയുള്ള വാക്കും പ്രവൃത്തിയും അവനെ പ്രകോപിപ്പിക്കും, അവരെ പലരീതിയില്‍ ഉപദ്രവിക്കയും ചെയ്യും. ഈലോകവും ഇതിന്‍റെ മഹത്വവും അധികാരവും സാത്താന്‍റെ മാത്രമാണെന്ന് ( II Cori 4:4) മനസിലാക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ശത്രുരാജ്യത്തു (ഈ ലോകത്ത്) , (ആല്‍മീയ)യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ജടിക) പടയാളികലാണ് നാമോരോരുത്തരും. നമ്മുടെ പ്രതിഫലം ഇവിടല്ല, ഭാവിയില്‍ സ്വര്‍ഗരാജ്യത്താണ്( മലയിലെ പ്രസംഗ) , ഇവിടെ ശത്രുതരുന്ന നക്കാപിച്ചകള്‍ വാങ്ങിച്ചാല്‍ , സ്വന്തരാജ്യത്തു ചെല്ലുമ്പോള്‍ ശിക്ഷയായിരിക്കും നമ്മെ കാത്തിരിക്കുക. ഇന്ത്യ പാക് യുദ്ധത്തില്‍ , ഇന്ത്യന്‍ പട്ടാളക്കാരനായ ഞാന്‍ പാകിസ്താനില്‍ പോയി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ , ഇത് അറിയുന്ന ഇന്ത്യന്‍ മിലട്ടറി എനിക്ക് തരുന്നത് കോര്‍ട്ട് മാര്‍ഷല്‍ പോലുള്ള നടപടികലാനെന്നു നമ്മുക്കരിയാമല്ലോ , അവസാനം വിധിയും ഊഹിക്കാം. നാം ഈ ലോകത്തില്‍ വന്നു, ഈ ലോകശക്തികളോട് പോരടിക്കുന്ന ദൈവത്തിന്‍റെ ഒരു പടയാളിയായി സങ്കല്‍പ്പിച്ചുകൊണ്ട്‌ ഇനിപ്പറയുന്ന ബൈബിള്‍ ഭാഗം വായിക്കുക. ( എഴുതുവാനുള്ള എളുപ്പത്തിനു It is not P.O.C Bible)

2Timo 3:12
2 തിമൊഥെയൊസ് 3:11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
{ ( ഇത് തിരിച്ചു പറഞ്ഞാല്‍ ക്രിസ്ത്യാനിയായി ഒരുകുഴപ്പവും കൂടാതെ ജീവിക്കുന്നു എന്നുപറഞ്ഞാല്‍ അതിലെന്തോ അപാകതയുണ്ടെന്നാല്ലേ? പൌലോസ് പറയുന്നു ഭക്തിയോടുകൂടി ജീവിക്കാന്‍ മനസുല്ലവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും. നമ്മുക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ നമ്മുടെ ഭക്തി യേശുവിലല്ല അവന്‍റെ ശത്രുവിലാനെന്നു വരുന്നില്ലേ? )}

യാകോബ് - 1:12 - പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
Hebr 12:5-“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
I Corinth 11:31-നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
സങ്കീർത്തനങ്ങൾ - 34:19 -നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
പ്രവൃത്തികൾ - 9:16 - എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 9:23 - കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
പ്രവൃത്തികൾ - 13:50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
പ്രവൃത്തികൾ - 14:19 - എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

കൊടും പാപികള്‍ക്ക് ഒരു ശിക്ഷയും ഈ ലോകത്ത് ലഭിക്കാന്‍ സാധ്യതയില്ല, കാരണം ഒരുതെറ്റിനു രണ്ടു തവണ ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല. ഇവിടെ ശിക്ഷ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതെകുറ്റത്തിനു വീണ്ടും ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല.

പ്രവൃത്തികൾ - 20:19 - ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
പ്രവൃത്തികൾ - 20:23 - ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
പ്രവൃത്തികൾ - 21:32 - അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
പ്രവൃത്തികൾ - 23:12 - നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
റോമർ - 8:35 - ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
കൊരിന്ത്യർ 1 - 4:9 - ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
കൊരിന്ത്യർ 2 - 4:8 -ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 11:23 - ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
തിമൊഥെയൊസ് 2 - 4:7 - ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
പ്രവൃത്തികൾ - 14:22 - വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
മത്തായി - 5:10 - നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
മത്തായി - 5:11 - എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
മത്തായി - 10:22 - എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
മത്തായി - 23:34 -അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും
യോഹന്നാൻ - 15:19 - നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
യോഹന്നാൻ - 16:2 - അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ - 16:33 - നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ - 17:14 - ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു
കൊരിന്ത്യർ 1 - 15:19 - നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
പത്രൊസ് 1 - 2:20 - നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
പത്രൊസ് 1 - 3:14 - നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താ
പത്രൊസ് 1 - 4:12 - പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
പത്രൊസ് 1 - 5:9 - ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ
വെളിപ്പാടു - 7:14 - യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
തിമൊഥെയൊസ് 2 - 1:8 - അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
കൊരിന്ത്യർ 2 - 7:4 - നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
പ്രവൃത്തികൾ - 5:41 - തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി
.റോമർ - 5:3 - അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
കൊരിന്ത്യർ 2 - 4:8 - ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
കൊരിന്ത്യർ 2 - 1:5 - ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
തിമൊഥെയൊസ് 2 - 2:9 - അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
കൊലൊസ്സ്യർ - 1:24 - ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
യാകോബ് 1:3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിക്ഷ സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
റോമർ - 8:28 - എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
കൊരിന്ത്യർ 2 - 4:17 - നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
തെസ്സലൊനീക്യർ 2 - 1:4 - അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
മത്തായി - 10:16 - ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ - 38:19 - എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
പത്രൊസ് 1 - 2:19 - ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
മർക്കൊസ് - 8:38 - വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;

How the Apostles died?

Matthew : Suffered martyrdom in Ethiopia, killed by a sword wound


Mark : Died in Alexandria, Egypt, after being dragged by horses through the streets until he was dead


Luke : Was hanged in Greece as a result of his tremendous preaching to the lost


John : Faced martyrdom when he was boiled in huge basin of boiling oil during a wave of persecution in Rome. However, he was miraculously delivered from death. John was then sentenced to the mines on the prison island of Patmos. He wrote his prophetic Book of Revelation on Patmos. The apostle John was later freed and returned to serve as Bishop of Edessa in modern Turkey. He died as an old man, the only apostle to die peacefully.


Peter : He was crucified upside down on an x-shaped cross. According to church tradition it was because he told his tormentors that he felt unworthy to die in the same way that Jesus Christ had died.


James : Just The leader of the church in Jerusalem, was thrown over a hundred feet down from the southeast pinnacle of the Temple when he refused to deny his faith in Christ. When they discovered that he survived the fall, his enemies beat James to death with a fuller’s club. This was the same pinnacle where Satan had taken Jesus during the Temptation.


James the Great : Son of Zebedee, was a fisherman by trade when Jesus called him to a lifetime of ministry. As a strong leader of the church, James was ultimately beheaded at Jerusalem. The Roman officer who guarded James watched amazed as James defended his faith at his trial. Later, the officer walked beside James to the place of execution. Overcome by conviction, he declared his new faith to the judge and knelt beside James to accept beheading as a Christian.


Bartholomew : Also known as Nathaniel Was a missionary to Asia. He witnessed for our Lord in present day Turkey. Bartholomew was martyred for his preaching in Armenia where he was flayed to death by a whip.


Andrew : Was crucified on an x-shaped cross in Patras, Greece. After being whipped severely by seven soldiers they tied his body to the cross with cords to prolong his agony. His followers reported that, when he was led toward the cross, Andrew saluted it in these words: ‘I have long desired and expected this happy hour. The cross has been consecrated by the body of Christ hanging on it.’ He continued to preach to his tormentors for two days until he expired.


Thomas : Was stabbed with a spear in India during one of his missionary trips to establish the church in the sub-continent.


Jude : Was killed with arrows when he refused to deny his faith in Christ.


Matthias : The apostle chosen to replace the traitor Judas Iscariot, was stoned and then beheaded.


Barnabas : One of the group of seventy disciples, wrote the Epistle of Barnabas. He preached throughout Italy and Cyprus. Barnabas was stoned to death at Salonica.


Paul : Was tortured and then beheaded by the evil Emperor Nero at Rome in A.D. 67. Paul endured a lengthy imprisonment, which allowed him to write his many epistles to the churches he had formed throughout the Roman Empire. These letters, which taught many of the foundational doctrines of Christianity, form a large portion of the New Testament.

ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

ആല്‍മാര്‍ത്ഥതയോടെ

പിപ്പിലാഥന്‍

Wednesday, December 14, 2011

Carbon Dating

നമ്മുടെ വായനക്കാരൊക്കെ രസതന്ത്രജ്ഞാന്മാരും ഊര്‍ജതന്ത്രജ്ഞാന്മാരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. എനിക്കും കാര്‍ബണികരസതന്ത്രത്തില്‍ ( Organic Chemistry) ചെറിയ ഒരു ബിരുദാനന്തര ബിരുതം എടുക്കേണ്ട ഗതികേട് വന്നുഭവിച്ചു , വളരെ കുറച്ചു പ്രായോഗിക പരിജ്ഞാനവും ഉള്ളതുകൊണ്ട്. എനിക്കറിയാവുന്നത് ഞാന്‍ പറയട്ടെ. കാര്‍ബണ്‍ ഡേറ്റിങ്ങ് എങ്ങിനയോ അംഗീകാരം നേടിയെങ്കിലും , അതിനുപയോഗിക്കുന്ന അളവുകോലുകളെ പഠിച്ചിരുന്ന കാലത്തുതന്നെ എതിര്‍ത്തു , അദ്ധ്യാപകന്‍റെ കണ്ണിലെ കരടായി , ശിക്ഷയും ഏറ്റുവാങ്ങിയവനാണ് .

ഈ രീതിക്ക് വളരെയധികം പോരായ്മകളുണ്ട് . ഒന്ന് കാര്‍ബണിന്‍റെ ഒരയിസോട്ടോപ്പായ C14 radioactivedecay സംഭവിച്ചു നൈട്രജനായി n14 ആയി മാറുമ്പോള്‍ അതിന്‍റെ തോത് ഒരേ അളവിലാനെന്നു അനുമാനിച്ചാണ് ,കണക്കുകൂട്ടല്‍ , ( rate of decay can be affected a lot by various phisical factors like tem,pr,gravity,magnetic field,etc. and they are asuume that amount of C14 absorbtion is same since the time of earth created. എങ്ങിനെയാണ് C14 ഉണ്ടാകുന്നത് എന്ന് പോലും അനുമാനമാണ് ( സൂര്യനിലെയോ , മറ്റു നക്ഷത്രങ്ങളിലെയോ കോസ്മിക് രെശ്മികള്‍ അന്തരീക്ഷത്തിലെ നൈട്രജനെ n14 ഒരു പ്രോട്ടോണ്‍ എമിറ്റ് ചെയ്യിച്ചു C14 ആക്കുഉന്നൂ എന്നാണ് സിദ്ധാന്തം. അതുനടക്കുന്നതോ ഭൂമിയില്‍നിന്നും 15 മയില്‍ മുകളില്‍ വച്ചാണെന്നും പറയുന്നൂ. എന്ത് ചെയ്യാം ഇതൊക്കെ നമ്മള്‍ കണ്ണടച്ച് വിശ്വസിക്കുക .( Carbon-14 is produced in the atmosphere when neutrons from cosmic radiation react with nitrogen atoms: 147N + 10n → 146C + 11H) . ഈ കാര്‍ബണ്‍ ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡയോക്സയിട് രൂപപ്പെടുന്നൂ . ഇത് പ്രകാശസംശ്ലേഷണംവഴി ചെടികളില്‍ എത്തുന്നൂ , അവിടെനിന്നും ,ജീവികളിലും ,ഇവയില്‍നിന്നും മനുഷ്യനിലുംഎത്തുന്നൂ. ചാകുമ്പോള്‍ C14 :C12 അനുപാതം എല്ലാത്തിലും ഒന്നായിരിക്കുമെന്നും(അത് ചോദ്യം ചെയ്യാന്‍ പാടില്ല), ‍മൊത്തമുള്ള C14 തിരിച്ചു 147N ആകുന്നതു ഓരെവേഗത്തിലായിരിക്കുമെന്നും അനുമാനിക്കുന്നൂ. ( ഉധാഹരനത്തിനു ഒരു നിശ്ചിത ഭാഗത്ത് നിന്നും പത്തു ഗ്രാം C14 അഞ്ചു ഗ്രാം C14 നും അഞ്ചു ഗ്രാം N14 ആകണമെങ്കില്‍ 5730 വര്‍ഷം വേണമെന്ന് ചുരുക്കം. അത് രണ്ടര ഗ്രാമേ ഉള്ളൂഎങ്കില്‍ 11460 വര്‍ഷം പ്രായം. ഒന്നേകാല്‍ ഗ്രാമേയുള്ളൂ എങ്കില്‍ 22920 വര്‍ഷം പ്രായം. എന്തൊരു കണക്കു. ഇതുവച്ച് ഭൂമിക്കു അനേക കോടി വര്‍ഷങ്ങളുടെ പ്രായം , ബൈബിള്‍ പറയുന്നത് ജീവികളെ ഉണ്ടായിട്ടു 10000 വര്‍ഷത്തില്‍ താഴെ .

Accuracy of carbon dating?

I've been doing a some research on archaeology and some recent digs. Then I came across an article which stated in part:

The unreliability of carbon 14 date testing is a great concern to honest archaeologists. They get very concerned when C14 testing shows obviously inaccurate results & they are left in uncertainty about the reliability of the dates that they have previously never questioned.

Examples of abnormal C14 results include testing of recently harvested, live mollusc shells from the Hawaiian coast that showed that they had died 2000 years ago and snail shells just killed in Nevada, USA, dated in at 27,000 years old. A freshly killed seal at McMurdo Sound, Antarctica, yielded a death age of 1300 years ago.

A petrified miner’s hat & wooden fence posts were unearthed from an abandoned 19th century gold hunter’s town in Australia's outback. Results from radiocarbon dating said that they were 6000 years old.

Should carbon dating be trusted? Is there something better?
---------------------------------
Radio-carbon dating is a method of obtaining age estimates on organic materials. The word "estimates" is used because there is a significant amount of uncertainty in these measurements. Each sample type has specific problems associated with its use for dating purposes, including contamination and special environmental effects. More information on the sources of error in carbon dating are presented at the bottom of this page.
The method was developed immediately following World War II by Willard F. Libby and coworkers and has provided age determinations in archeology, geology, geophysics, and other branches of science. Radiocarbon dating estimates can be obtained on wood, charcoal, marine and freshwater shells, bone and antler, and peat and organic-bearing sediments. They can also be obtained from carbonate deposits such as tufa, calcite, marl, dissolved carbon dioxide, and carbonates in ocean, lake and groundwater sources.
Carbon dioxide is distributed on a worldwide basis into various atmospheric, biospheric, and hydrospheric reservoirs on a time scale much shorter than its half-life. Measurements have shown that in recent history, radiocarbon levels have remained relatively constant in most of the biosphere due to the metabolic processes in living organisms and the relatively rapid turnover of carbonates in surface ocean waters.However, changes in the atmosphere over the ages are a source of uncertainty in the measurements.
Carbon (C) has three naturally occurring isotopes. Both C-12 and C-13 are stable, but C-14 decays by very weak beta decay to nitrogen-14 with a half-life of approximately 5,730 years. Naturally occurring radiocarbon is produced as a secondary effect of cosmic-ray bombardment of the upper atmosphere. Plants transpire to take in atmospheric carbon, which is the beginning of absorption of carbon into the food chain. Animals eat the plants and this action introduces carbon into their bodies.
After the organism dies, carbon-14 continues to decay without being replaced. To measure the amount of radiocarbon left in a artifact, scientists burn a small piece to convert it into carbon dioxide gas. Radiation counters are used to detect the electrons given off by decaying C-14 as it turns into nitrogen. The amount of C-14 is compared to the amount of C-12, the stable form of carbon, to determine how much radiocarbon has decayed, thereby dating the artifact.
Exponential Decay Formula: A = A0* 2^(-t/k)
Where "A" is the present amount of the radioactive isotope, "A0" is the original amount of the radioactive isotope that is measured in the same units as "A." The value "t" is the time it takes to reduce the original amount of the isotope to the present amount, and "k" is the half-life of the isotope, measured in the same units as "t."
The applet allows you to choose the C-14 to C-12 ratio, then calculates the age of our skull from the formula above.
Uncertainty in Carbon DatingAs mentioned above, there is significant uncertainty in carbon dating. There are several variables that contribute to this uncertainty. First, as mentioned previously, the proportions of C-14 in the atmosphere in historic times is unknown. The C-14:C-12 atmospheric ratio is known to vary over time and it is not at all certain that the curve is “well behaved.”
Complicating things further, various plants have differing abilities to exclude significant proportions of the C-14 in their intake. This varies with environmental conditions as well. The varying rates at which C-14 is excluded in plants also means that the apparent age of a living animal may be affected by an animal's diet. An animal that ingested plants with relatively low C-14 proportions would be dated older than their true age.
Attempts are often made to index C-14 proportions using samples of know age. While this may be useful to eliminate the uncertainty of atmospheric proportions of C-14, it does not compensate for local conditions such as which plant species are in the diet. The uncertainty in the measurement leads some to conclude that the method is far less predictive of age than is commonly supposed, especially for older samples


146C → 147N + 0-1e (half-life is 5720 years)
Example Problem
A scrap of paper taken from the Dead Sea Scrolls was found to have a 14C/12C ratio of 0.795 times that found in plants living today. Estimate the age of the scroll.
Solution
The half-life of carbon-14 is known to be 5720 years. Radioactive decay is a first order rate process, which means the reaction proceeds according to the following equation:
log10 X0/X = kt / 2.30
where X0 is the quantity of radioactive material at time zero, X is the amount remaining after time t, and k is the first order rate constant, which is a characteristic of the isotope undergoing decay. Decay rates are usually expressed in terms of their half-life instead of the first order rate constant, where
k = 0.693 / t1/2
so for this problem:
k = 0.693 / 5720 years = 1.21 x 10-4/year
log X0 / X = [(1.21 x 10-4/year] x t] / 2.30
X = 0.795 X0, so log X0 / X = log 1.000/0.795 = log 1.26 = 0.100
therefore, 0.100 = [(1.21 x 10-4/year) x t] / 2.30
t = 1900 years


ളോഹപുരാണം

ളോഹപുരാണം

പണ്ടുകാലത്ത് വൈദീകരെയും വൈദീക മേലധ്യക്ഷന്മാരെയും പറ്റി സാമാന്യ ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന ധാരണ ബഹു വിശേഷമായിരുന്നു. അവരുടെ ഭക്തിയും ത്യാഗ പൂര്‍ണ്ണവും അയ ജീവിതം കണ്ടിട്ട് പലരും അവരെ അതിമാനുഷരായിട്ടാണ് കണ്ടിരുന്നത്‌.നാട്ടില്‍ ഒരു 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു കത്തോലിക്കാ വൈദികനെ ളോഹ ഇല്ലാതെ ഏതെങ്കിലും ഒരു പൊതു സ്ഥലത്തോ അല്ലെങ്കില്‍ പരിചയം ഇല്ലാത്ത ആളുകളുടെ മുന്‍പിലോ കാണാന്‍ പറ്റുമായിരുന്നോ? ഒരു ബസ്സില്‍ വച്ച് , അല്ലെങ്കില്‍ നാലാള് കൂടുന്ന ഒരു പൊതു സ്ഥലത്ത് വച്ച് ഇങ്ങിനെ ഉള്ള ഒരു രൂപം കണ്ടാല്‍ അന്യ മതസ്ഥര്‍ പോലും ബഹുമാന പുരസ്സരം എഴുന്നേല്‍ക്കുകയും , ബസ്സില്‍ ആണെങ്കില്‍ സീറ്റ് offer ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരു നിത്യ കാഴ്ച ആയിരുന്നു. ചുരുക്കം ചില കത്തനാമാര്‍ ചെറിയ തരികടകള്‍ ആയിരുന്നെങ്കിലും , ആ വെള്ള കുപ്പായത്തിന്റെ മറവില്‍ അതെല്ലാം മൂടപ്പെട്ടു പോയിരുന്നു Dr .Kochappi SSLC , PhD
ഇത് കൊച്ചാപ്പിചിന്തകള്‍ആയി മാത്രം അല്ല ഞാന്‍ കാണുന്നത് , ഒരു വിഭാഗം സാധുക്കളായ കത്തോലിക്കരുടെ ആശങ്കകളും ഉല്‍ഘണ്ടകളുമാണ്. (പക്ഷെ കൊച്ചാപ്പി അത് അദ്ദേഹത്തിന്റെ അഭിപ്രായമാക്കി സ്വയം ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയാണ് . അതൊരു നല്ല ഗുണമായെ ഞാന്‍ കാണുന്നോള്ളൂ . ഒന്നുമല്ലേലും വിപരീത അഭിപ്രായമാണെങ്കിലും നമ്മള്‍ പാലാക്കാരല്ലേ ? കൊച്ചാപ്പി ഒരുവാഴപ്പിണ്ടി എടുത്തു മീനച്ചിലാറ്റിലിട്ടു അതില്‍ കയറിയിരുന്നാല്‍ വെള്ളപ്പൊക്കസമയത്തണെങ്കില്‍ ഒരു നാഴികക്കുള്ളില്‍ ഞങ്ങളുടെ കടവിലെത്താം ) അതിനവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. അവരെ ബോധാവല്‍ക്കരിക്കയാണ് വേണ്ടത്. താങ്കള്‍ പറഞ്ഞ തരത്തിലുള്ള വളരെ ന്യൂനപക്ഷമായ "തരികടകള്‍" കാരണം ബഹുഭൂരിപക്ഷം വരുന്ന സമര്‍പ്പിതരായ നല്ലയച്ചന്മാര്‍ക്കുകൂടി സമൂഹത്തില്‍ ബഹുമാനം കുറഞ്ഞു. അതില്‍ പാര്‍ട്ടികളിലും കുടുബങ്ങളിലും ഇവര്‍ക്കെതിരെ അപവാദം പറഞ്ഞു ഇവരെ മോശക്കരാക്കുന്നതില്‍ കൊച്ചപ്പിമാര്‍ക്കും പിപ്പിലാഥാന്മാര്‍ക്കും ഉല്ലാ പങ്കു മറച്ചുപിടിക്കാന്‍ പറ്റില്ല . എന്നാല്‍ പിന്നെ ളോഹയെ മറ്റുള്ളവര്‍ അവഹെളിക്കെണ്ടയെന്നു കരുതി പൊതുസ്ഥലത്ത് ഉപയോഗം നിര്‍ത്തിയതാകാനും മതി പിന്നെ നമ്മുടെയൊക്കെ വസ്ത്ര ധാരണ രീതി ഇക്കാലയളവില്‍ മാറിയില്ലേ 30 വര്ഷം മുന്‍പുണ്ടായിരുന്ന ഊഷ്മാവാണോ ഇപ്പോഴുള്ളത്?. ഇനി ഒരു പട്ടക്കാരന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കാന്‍ ശ്രമിക്കാം. ഈ ളോഹ ഒന്ന് കഴുകി ഉണക്കി ഇസതിരിയിടുവാന്‍ അത്രയെളുപ്പമോന്നുമാണെന്നു ഞാന്‍കരുതുന്നില്ല. തിരക്കുപിടിച്ചിന്നത്തെ ജീവിതത്തിലെ സഞ്ചാര സ്വാതന്ത്ര്യം പോലും ഒരു ഘടകമായിരിക്കാം. പ്രത്യേകിച്ച് അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ , ഓരോ വസ്ത്ര ധാരണ രീതിയുട് . മലയാളം പള്ളി കളെക്കാള്‍ സ്രെഷ്ട്ടമാണ് അമേരിക്കന്‍ പള്ളികളെന്നുപറയുന്നവരും അവരുടെ അച്ചന്മാരെ പള്ളിക്ക് പുറത്തു പോകുമ്പോള്‍ ളോഹ ധരിക്കാറുണ്ടോ? കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ ,ഈ വേഷത്തോടുകൂടി പോകുക ദുഷ്ക്കരവുമാണ് . എന്‍റെ രണ്ടു പെങ്ങന്മാര്‍ കന്യാസ്ത്രീകളാണ് , യാത്രവേലയിലെ അവരുടെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളവാണാണ് . യാത്രക്ക് കൃത്യം വണ്ടിക്കൂലി മാത്രം കൊടുക്കുന്ന മദര്‍. ബസ്സില്‍ വച്ച് ഒരു ധര്‍മ്മക്കാരന്‍ വന്നു ചോദിക്കുമ്പോള്‍ എന്തുചെയ്യും? നീട്ടിപ്പിടിച്ച പാത്രം പിന്‍വലിക്കാനുള്ള കരുണ അവര്‍ കാണിക്കാറില്ല. കുറച്ചുകഴിയുമ്പോള്‍ യാത്രക്കാരുടെ ശ്രദ്ധ മുഴുവന്‍ കന്യാസ്ത്രീയിലും, ഒരുത്തന്‍ പോയാല്‍ വാല് വാലേ വന്നുകൊണ്ടിരിക്കും. ഈ വിഷമസന്ധിയെ എങ്ങനെ തരണം ചെയ്യും?, കൊടുത്താല്‍ മദര്‍ ശകാരിക്കും , കൊടുത്തില്ലെങ്കില്‍ ചില ധര്‍മ്മക്കാര്‍ വല്ലതും പറഞ്ഞെന്നുമിരിക്കും. സഹായം ചോദിക്കുന്നവര്‍ ധാരാളം കാണും. ചുറ്റിലും, ബസിലുമുള്ള കള്ളു കുടിയന്മാരും മറ്റും പറയുന്ന അസഭ്യങ്ങള്‍ (അച്ചന്മാരോടല്ല) യാതൊരു നിവൃത്തിയുമില്ലാതെ കേള്‍ക്കേണ്ടിവരുമ്പോള്‍ കുപ്പായത്തോടെയിരിക്കുന്നതിനേക്കാള്‍ ഉചിതം കുപ്പായം ഇല്ലാതെയിരിക്കുന്നതല്ലേ? കുപ്പായവസ്ത്രത്തെ വെറുപ്പോടെ കാണുന്ന ബാപ്ടിസ്ട്ടു കളുടെയും പ്രോട്ടസ്ട്ടന്റെ കാരുടെയുംഇടയില്‍ യാഹൂദറബ്ബിമാര്‍പോലും ക്പായം മാറ്റി Three piece suite ആക്കി . ഇതിനെയൊക്കെ മറികടക്കാന്‍ വായനക്കാര്‍ക്ക്‌ തോന്നുന്ന ഉപായം പറയുക . നാട്ടില്‍ വേനല്‍ക്കാലത്ത് പഞ്ഞിത്തുണി കൊണ്ടുണ്ടാക്കിയ അരക്കയ്യന്‍ ഉടുപ്പുമിട്ട്‌ കുര്‍ബ്ബാനക്ക് പോകുന്നവര്‍ ,ചൂടത്തു വിയര്‍ത്തു ഹോ എന്തൊരു ചൂടെന്നു പരാതി പറയുന്നൂ. പട്ടും കൃതൃമ നാരുകളും കൊണ്ടുണ്ടാക്കിയ പലനിര വസ്ത്രങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന പട്ടക്കാരനെക്കുറിച്ചോരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ?( നല്ല തണുപ്പത്ത് സൌകര്യമാണെന്ന കാര്യം മറക്കുന്നില്ല). നാല്പതു കഴിഞ്ഞാല്‍ പലകാരണത്താല്‍ തെരുതെരെ മൂത്രവിസര്‍ജനം നടത്തെണ്ടാവരാണ് നമ്മാള്‍ ആണുങ്ങള്‍ ,ഇങ്ങനെയൊരു ശങ്ക കുര്ബ്ബനക്കിടയില്‍ തോന്നിയാല്‍ ,എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട് , എതെല്ലാം കാരണത്താല്‍ നാം കുര്‍ബ്ബാനക്കിടക്ക് പുറത്തുപോകും , ഇവര്‍ക്കിതുവള്ളതും സാധിക്കുമോ? ഒന്ന് ചോറിയാനെങ്കിലും സാധിക്കുമോ , ളോഹക്കുല്ലിലൊരു ഉറുമ്പിരുന്നു കടിച്ചാലോ/ സഹിക്കുക തന്നെ. ളോഹയിട്ട് യാത്രചെയ്യുന്ന അച്ചന്മാരും ഇതേ പ്രതിസന്ധികളെ തരണം ചെയ്യേണ്ടാവരാണ്.ഇത് ഞാന്‍ കണ്ട് മനസിലാക്കിയതാണ് , ഒരുപക്ഷെ ലോഹയുണ്ടാക്കുന്ന വിഷമങ്ങള്‍ ഇനിയും കാണും അതച്ചന്മാര്‍ക്കെ അറിയൂ . ഇങ്ങനെയുള്ള പ്രശ്നങ്ങളെ വിശ്വാസികളെ പറഞ്ഞു മനസിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം . എങ്കിലും ഇങ്ങനെയുള്ള വിഷമങ്ങളിലും ആരെങ്കിലും ളോഹ ഇട്ടു നടക്കുന്നുവെങ്കില്‍ അവര്‍ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍

Tuesday, December 13, 2011

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല

യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
തിമൊഥെയൊസ് 1 - 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
യോഹന്നാൻ 1 - 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
യോഹന്നാൻ 1 - 4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
യോഹന്നാൻ 1 - 5:20
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
പുറപ്പാടു് - 3:4
നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
പുറപ്പാടു് - 33:18
അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.
ആവർത്തനം - 4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
ന്യായാധിപന്മാർ - 13:20
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

തിമൊഥെയൊസ് 1 - 1:17
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
യോഹന്നാൻ - 14:9 
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
Acts 17: 29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
33 അങ്ങനെ പൌലൊസ് അവരുടെ നടുവിൽ നിന്നു പോയി

സങ്കീർത്തനങ്ങൾ - 115:4
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.

യെശയ്യാ - 44:9
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

യിരേമ്യാവു - 10:4
അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.

ഹബക്കൂക്‍ - 2:19
മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.

പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

Saturday, November 19, 2011

സഭയില്‍ ജനങ്ങളുടെ റഫരണ്ടം നടത്തിയാൽ

സഭയുടെ കാര്യങ്ങളില്‍ അറിവ് കുറവുള്ള ഏതോ ഒരു വ്യക്തിയുടെ കമന്റ്‌ വോയിസ്‌ ബ്ലോഗില്‍ വന്നു കണ്ടു..മറുപടി എഴുതണം എന്ന് കരുതി



Comments on
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ക്രൂശിതരൂപത്തെ വണങ്ങാന് മടിക്കുന്നവര് ഏത്ര വിശ്വാസികള് ?? സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്. എന്ന്നാല് ക്രൂശിതന് വേണ്ടി ,മരിക്കാനും തയ്യാര്..തെറ്റുന്ടെകില് ക്ഷമിക്കുക
സ്നേഹത്തോടെ മോന്സി മുറ്റത്തുകരോട്ട്
-----------------------------------------------------------------------------------------------------------------------------------
ഒരു ശരാശരി സാധാരണ കത്തോലിക്കന്റെ- ന്യായമായ വ്യസനവും, പരിവേദനവും, സങ്കടവും, പേടിയും, ജിജ്ഞാസയും ആണ് മുകളില്‍ ഉള്ള വാക്കുകളില്‍ പ്രധിഫലിക്കുന്നത്. പുതിയ മാറ്റം പൂര്‍ണ്ണമായും എനിക്ക് മനസിലാക്കാനും ഉള്‍കൊള്ളാനും പറ്റിയെങ്കിലും, ഒരു മാറ്റമുണ്ടാക്കുന്നതിനു മുന്നോടിയായി സാധാരണക്കാരനെ ബോധവല്ക്ക രിക്കുന്നതില്‍ സഭാധികാരികള്‍ പരമാവധി ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അഭ്യര്ഥ‍ന (എപ്പോഴും എല്ലാം തുറന്നു പറയാന്‍ പറ്റില്ലഎന്നും ഞാന്‍ മനസിലാക്കുന്നൂ ) --------------------------------------------------------------------------------------------------------------------------------
കുര്‍ബാന പത്തുമിനിട്ടാക്കണം , കുര്‍ബാന കഴിഞ്ഞാല്‍ പള്ളി ചീട്ടുകളിക്ക്‌ വിട്ടുതരണം 41 ലക്ഷം സിറോ മലബാര് വിശ്വാസികളില് ഇതിനെ എതിര്ക്കു ന്നവര്‍ എത്ര??? സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക.
ക്നാനായ പള്ളിയില്‍ കുര്ബാ്നക്ക് മുന്പുംന ,ശേഷവും മധ്യം ( മദ്യം എന്നല്ല ഞാനുപയോഗിച്ചത്‌ എന്ന് ശ്രദ്ധിച്ചാലും) വിളമ്പണം , 10 ലക്ഷം ക്നാനയക്കാരില്‍ എത്ര ക്നാനയക്കാര്‍ ഇതിനെ എതിര്ക്കും ?
സംശയം ഉണ്ടെങ്കില് എല്ലാ ക്നാനായ പള്ളിയിലും രഫരണ്ടം നടത്തുക.

രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്.
--------------------------------------------------------------------------------------------------------------------------

ഇങ്ങനെയൊക്കെയുള്ള രഫരണ്ടം നടത്തിയാൽ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്ക്കു മറിയാം.
വിശ്വാസപരമായ കാര്യങ്ങ‍ൾ ഭൂരിപക്ഷം നോക്കി തീരുമാനിക്കെണ്ടതല്ല .
മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ . അവരും യഹൂദരും , തെരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനവും , ദൈവം വരുത്തിയ പത്തു മഹാമാരികൾ നേരിൽ കണ്ടവരുമായിരുന്നൂ. അവരുടെ വിശ്വാസത്തിന്റൊ ആഴം അറിയണം എങ്കില്‍ വിശ്വാസത്തിന്റെത (തെറ്റായിരുന്ന ) കാഠിന്യം കൊണ്ട് തങ്ങളുടെയും ഈജിപ്തിൽ‍ നിന്നും കൊള്ളയടിച്ചതുമായ സ്വര്ണ്ണം മുഴുനും ആരാധന വസ്തു ഉണ്ടാക്കുവാന്‍ കൊടുത്തു . ഫലം വായിച്ചറിയുക വിശ്വാസികളയാല്‍ മാത്രം പോര , തങ്ങളുടെ വിശ്വാസം ബൈബിള്‍ അധിഷ്ട്ടിതമായിരിക്കണം. (ബറോയായിലുള്ളവരെപ്പോലെ Acts 17:11).
എന്തിനു മഹാഭൂരിപക്ഷം യഹൂദ വിശ്വാസികളുടെ അഭിപ്രായം മാനിച്ചു എടുത്ത തീരുമാനമായിരുന്നല്ലോ യേശുവിന്റെഅ ക്രൂശികരണം. യഥാര്ഥചത്തില്‍ തങ്ങള്‍ ചെയ്യുന്നത് പൂര്ണ മായും ശരിയെന്ന വിശ്വാസത്തിലാണ് യേഹൂദര്‍ അത് ചെയ്തതും . അപ്പോള്‍ ചിലപ്പോള്‍ ആല്മീയ നേതാവിനെ ഒറ്റപ്പെടുത്തി, മഹാ ഭൂരിപക്ഷതീരുമാനം എടുത്താല്‍ അത് തെറ്റുമാകാം , ഒറ്റപ്പെട്ടവന്റെ് തീരുമാനം ശരിയുമാകാം.
Blog master does know who I am, here I am giving freedom to him to publish it, if he want. താങ്കളുടെ ആശയങ്ങളെ പലപ്പോഴും കഠിനമായി എതിര്‍ത്തിട്ടു , എന്റൊ പല ആശയങ്ങളും പങ്കുവയ്ക്കാന്‍ അവസരം തന്നൂ. ആശയപരമായി വിപരീത വീക്ഷണ കോണുകളില്‍ നില്ക്കു ന്നവരാണെങ്കിലും പോലും യുദ്ധത്തിലെ ശത്രുവിനെ അഗികരിക്കുന്ന താങ്കളുടെ മാന്യതയെ( ആശയപരമായല്ല) ഞാനും അഗികരിക്കുന്ന.
നാമെല്ലാം ഒരേ ശരീരത്തിന്റെള അവയവങ്ങളാണെന്ന് ( 1 Corinth 12:(2-27) മനസിലാക്കുന്ന
പിപ്പിലാഥന്‍ സ്നേഹത്തോടെ

Thursday, November 17, 2011

എന്‍റെ കത്തോലിക്കാ സഭയോടുള്ള ആല്‍മാര്‍ഥത

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

-----------------


ഇതെഴുതിയ ചങ്ങാതിക്ക്,      http://guru-pippiladan.blogspot.com/ എന്നാ എന്‍റെ ബ്ലോഗില്‍, ഒരിക്കലെങ്കിലും പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാന്‍ ശ്രമിച്ചിട്ടുല്ലതായി എനിക്കോര്‍മ്മയില്ല. ഞാനെഴുതിയതെല്ലാം ഇവിടെയിട്ടിട്ടുമുണ്ട്.

എന്‍റെ കത്തോലിക്കാ സഭയോടുള്ള ആല്‍മാര്‍ഥതയെ സംശയിച്ചിരുന്ന ചെങ്ങാതിയുമുണ്ട്. ഇന്നുവരെ കത്തോലിക്കനായി ജീവിക്കുന്നവനാണ്. നമ്മുടെ മനുഷ്യരുണ്ടാക്കിയ ആചാരങ്ങളോടു ചില അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കത്തോലിക്ക വിശ്വാസം ഏറ്റം സ്രേഷ്ട്ടമെന്നു മനസിലാക്കിയവനാണ്. പണ്ട് ഉപദേശിമാരെ ( pastor ) കാണുമ്പോള്‍ നമ്മള്‍ ഒഴിഞ്ഞുമാരുന്നതുപോലെ ഇവിടെയുള്ള പല പെന്തകസ്തുകാരും എന്നെകാണൂമ്പോള്‍ ഒഴിഞ്ഞുമാരറുണ്ട്. അതില്‍ ഞാന്‍ എന്നെയല്ല എന്നെ കാര്യങ്ങള്‍ മനസിലാക്കിത്തന്ന എന്‍റെ ദൈവത്തെ മഹത്വപ്പെടുത്തുന്നൂ. ഇതു സഭാക്കാരയാലും എന്‍റെ ഭവനത്തില്‍ വന്നാല്‍ ഞാന്‍ നിഷേധിക്കാറില്ല, പക്ഷെ ഒന്ന് രണ്ടുതവണ വന്നവര്‍ പിന്നെ വരാറില്ല കാരണം അവരെക്കൊണ്ടുതന്നെ അവരെക്കാള്‍ ശ്രേഷ്ട്ടര്‍ കത്തോലിക്കരെന്നു പറയിപ്പിക്കുന്നതില്‍ ചിലപ്പോള്‍ ഞാന്‍ വിജയിച്ചിട്ടുണ്ട്. ചിലര്‍ മനസിലായാലും സമ്മതിച്ചുതരാറില്ല.

---------------------------

മുസ്ലിം മതക്കാരെയും അവരുടെ ഗ്രന്ഥത്തില്‍നിന്നും (ഖുര്‍-ആന്‍)

യേശു പരിശുദ്ധനെന്നും ഖുര്‍-ആന്‍19:19

യേശു പ്രവാചകരിലും സ്രെഷ്ട്ടനെന്നും ഖുര്‍-ആന്‍2:87 and 2:253

മുഹമ്മദ് പാപിയായിരുന്നു എന്നും ഖുര്‍-ആന്‍ 48:2

പൊതു ശത്രു സാത്തനണെന്നും ഖുര്‍-ആന്‍ 35:6

മുഹമ്മദിനു പാപഭാരമേറ്റെടുക്കാന്‍ കഴിയില്ലെന്നും ഖുര്‍-ആന്‍35:18

ആദവും യേശുവും ജനിച്ചതുപോലെ മറ്റാരും ജനിച്ചിട്ടില്ലേന്നും 35:11

വചനം യേശുവാണെന്നും ഖുര്‍-ആന്‍ 3:45, 3:59, 4:171

ഖുര്‍-ആന്‍ ചിലര്‍ക്കുവേണ്ടി മാത്രമുല്ലതാനെന്നും, ഖുര്‍-ആന്‍ 3:84

പരിശുദ്ധാല്‍മാവ്‌ സഹായകന്‍ ഖുര്‍-ആന്‍ 2:258

 യേശു കന്യകയില്‍നിന്നും ജനിച്ചു - ഖുര്‍-ആന്‍ 19:20-22
യേശു ഉയര്‍ത്ത് സ്വര്‍ഗാരോഹണം ചെയ്തു- ഖുര്‍-ആന്‍  4:158

യേശുവിന്‍റെ രണ്ടാം വരവ്  -     ഖുര്‍-ആന്‍ 3:45; 43:61

യേശു ജനിച്ചു മരിച്ചു ഉയിര്‍ക്കും ഖുര്‍-ആന്‍ 19:33

മാതാവിന്‍റെ ( മറിയം) പേരില്‍ 98 വാക്യങ്ങലുള്ള ഒരു അദ്ധ്യായം ( സൂറ 19 ) തന്നെയുണ്ടെന്നും, ...........

പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.

-----------------------------------
"ഞങ്ങള്‍ ഉറങ്ങിപ്പോയപ്പോള്‍ അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ " ഇത് ഇന്നും യെഹൂദരുടെയിടയില്‍ ഇന്നും പ്രജാരത്തിലിരിക്കുന്നൂ

കാവല്‍ക്കാരുടെ മൊഴിയെ ഇന്നും വിശ്വസിക്കുന്ന യെഹൂധരോടും , കാവല്‍ക്കാരുടെ മൊഴി (മത്തായി 28: 11-15) നുണയായിരുന്നുവെന്നു തെളിയിച്ചിട്ടുണ്ട്.
"ഞങ്ങള്‍ ഉറങ്ങിപ്പോയപ്പോള്‍ അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ " ഇവിടെ രണ്ടാബദ്ധമാണ്, കാവല്‍ക്കാര്‍ ഉറങ്ങിയെന്നത് തെറ്റ് , ഒരു വാദത്തിനുവേണ്ടി ഉറങ്ങിപ്പോയെന്നു സമ്മതിക്കാം , ഉറങ്ങിയെങ്കില്‍ "അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ എന്നെങ്ങനെ അവര്‍ക്ക് പറയാന്‍ സാധിക്കും" ?
----------------------------------

യെഹോവയെന്നും ശലമോനെന്നും ഉപയോഗിക്കുന്നത് കൊണ്ട് ആലോരസമുണ്ടാകുന്ന ചാങ്ങാതിയുമുണ്ട്. സ്വര്‍ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ നാമം അറിയില്ലെങ്കില്‍ ആ പ്രാര്‍ത്ഥനക്കന്തര്‍ത്ഥo? പേരുകള്‍ ഒരിക്കലും തര്‍ജിമ ചെയ്യുമ്പോള്‍ മാറാന്‍ പാടില്ല. എന്നേക്കും എന്‍റെ പേര്‍ ഇതായിരിക്കുമെന്ന് പറഞ്ഞ യെഹോവ , തര്‍ജിമയുടെ മറവില്‍ മറ്റാന്‍ പാടില്ല. P.O.C. BIBILE ല്‍ പുറപ്പാടു 3:14 ന്‍റെ അടിക്കുറുപ്പായി വടക്കുംപാടാന്‍ അച്ചന്‍ എഴുതിവച്ചിരിക്കുന്നത് വായിക്കുക.

(വലിയ ബൈബിളില്‍ 51 പേജിനടിയിലും ചെറിയ ബൈബിളില്‍ 71 പേജിനടിയിലും.)

ഇനി നിങ്ങള്‍ക്കെന്നെ കാക്കയെന്നും വിളിക്കാം.

---------------------------------

മൂന്നു വേദങ്ങളും ( അഥര്‍വമൊഴികെ) , ചില ഉപനിഷത്തുകളും,  വായിച്ചപ്പോഴും ബൈബിള്‍ തന്നെ എല്ലാത്തിനും ആധാരം എന്ന് (പുടികിട്ടി). അരവിന്ദാക്ഷമേനോന്‍റെ പ്രജപതിയെയും തകര്‍ത്തു. ഇപ്പോള്‍ ആരെങ്കിലും പ്രജാപതിയെ  പ്രസംഗിച്ചു കേള്‍ക്കാരുണ്ടോ?





  • ഒരുകാലത്ത് പ്രജപതിയായിരുന്നൂ  പെന്തകൊസ്തുകാരുടെ സുവിശേഷം , അരവിന്ദാക്ഷ മേനോനിലൂടെ നമ്മുടെ സഭയിലും വന്നിരുന്നൂ. അദ്ദേഹം ചൊല്ലിയ ശ്ലോകങ്ങള്‍ ചിലതൊക്കെ വേദങ്ങളിലുള്ളതും  ,പലതും ഹൈന്ദവ വേദങ്ങളെന്നല്ല ലോകത്തൊരു വേദത്തിലും  ഇല്ലാത്തവയുമായിരുന്നൂ.  ഏതായാലും പ്രജാപതി ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്.  കള്ളം പറഞ്ഞു യേശുവിനു മഹത്വം കൊടുക്കേണ്ട കാര്യം നമുക്കില്ലായെന്നു ഞാന്‍ വിശ്വസിക്കുന്നൂ



  • ഇതൊക്കെ പറഞ്ഞത് എന്‍റെ മഹിമ വിളമ്പാനല്ല , മഹിമ ദൈവത്തിനു മാത്രം, അതുകൊണ്ടാണ് പേര്‍ വെളിപ്പെടുത്താന്‍ വിഷമം.

    എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക.

    സ്നേഹത്തോടെ പിപ്പിലാഥാന്‍

    Tuesday, November 15, 2011

    ശസോചാസം ചെയ്യാന്‍ പറഞ്ഞിട്ടില്ലെങ്കിലും , നമ്മള്‍ ചെയ്യുന്നതുപോലെ , ഒരു വിശ്വാസിയുടെ ശസോച്ചസമാണ് ദേവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.


    Anonymous said...
    Hi Pippiladan,
    Thanks for the response. You stated
    "എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്." എന്നപ്രമാണം അനുസരിക്കണമെങ്കില്‍ പള്ളി വേണം , പാട്ടക്കാര്‍ വേണം"
    Could you kindly provide a quote from Bible that shows the relationship between "sabath" and going to church?.  Jesus prayed alone, as he said people should not in public. He never prayed in churches (synagogues) and never asked us to go to church (synagogue) to pray.

    സാബത്ത് ശനിയില്‍ നിന്നും ഞായരിലേക്ക് മനുഷ്യന്‍ മാറ്റിയതാണ്. സാബത്തില്‍ പള്ളിയില്‍( സിനഗോഗില്‍) പോകണമെന്ന് ബൈബിളില്‍ ഒരിടത്തും പ്രത്യക്ഷമായി പറയുന്നതായി എനിക്കറിയില്ല. എന്നെ തോല്പ്പിക്കാനനെങ്കില്‍ തോല്‍വി സമ്മതിച്ചു.       മറിച്ചു അറിയുവാനനെങ്കില്‍ പരോക്ഷമാനെങ്കിലും താഴ്ഭാഗം വായിച്ചുനോക്കി തന്നെത്താന്‍ ഉത്തരം കണ്ടെത്തുക.      .(((( സിനഗോഗ് എന്നുള്ളടത്തു പള്ളിയെന്ന് മനസിലാവാന്‍ മനപ്പൂര്‍വം  ചേര്‍ത്തതാണ്))))..    ശസോചാസം ചെയ്യാന്‍ പറഞ്ഞിട്ടില്ലെങ്കിലും , നമ്മള്‍ ചെയ്യുന്നതുപോലെ , ഒരു വിശ്വാസിയുടെ ശസോച്ചസമാണ് ദേവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

    ഏശയ്യ 56:4 4  എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:
    5  ഞാൻ അവർ‍ക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർ‍ക്കു കൊടുക്കും

    ഞാൻ എന്റെ വിശുദ്ധപർ‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർ‍ത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.
    John 12:5 5  അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? 
    6  എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 
    7  യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. 
    8  മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.”
    9  അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ(sinago) ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.

    mark 1:2121  അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.

    Luke 4:1616  അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
    31

    അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
    32  അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
    33  അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
    Luke 13:1010  ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;

    Act.17:22  പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

    Act 18:43  തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
    4  എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

    Monday, November 14, 2011

    ഉയര്‍ത്തപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക.എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.

    This is in response to Brother Tom Varkey comments starting with the following paragraph.

    1.Pippiladan seems to be completely confused. I have not seen a single argument in your entire commentary as to why Jesus’ command in Jn. 3:14 for us to lift up the Son of Mon just as Moses lifted the bronze serpent’s image.
    2.Here that is exactly what you are doing. I am still waiting to hear a single verse that you can quote to me why it is OK to disobey Jn. 3:14. You will not find it. If you find one and you are able to justify disobedience of Jn. 3:14, that is a sign that you are misinterpreting the Bible or overlooking another verse which will support Jn. 3:14.
    3.Pippiladan can simply obey Jn. 3:14 and be blessed by God. Or you can produce thorns and thistles by disobeying Jn. 3:14 and coming up with excuses and arguments for disobeying it.
    4. In this second case the fate of the land that produces thistles and thorns awaits you and the rest of the claver maniacs who disobey Jesus’ command in Jn. 3:14. Your fate is stated in Hebr.
    5..”The question that you and everybody else who is violating Jn. 3:14 needs to answer is whether you want to be blessed by God or be burned by God by the eternal fires of hell. Choice is yours depending on whether you choose to obey Jn. 3:14 or you choose to come up with excuses to disobey it. If you disobey it, you can never receive Holy Spirit.
    6.Tell me one verse in the Bible that tells you and me that it is OK to disobey the command of Jesus in Jn. 3:14.
    ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. കല്‍പ്പനയില്ലാത്തിടത്തു ലംഘനമില്ലല്ലോ? കല്‍പ്പനയുണ്ടങ്കിലെ ലംഘനത്തിന്‍റെ പ്രശ്നംവരുന്നോള്ളൂ.
    കല്‍പ്പനകളും പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാകാത്തത് കൊണ്ട് പറ്റുന്ന ഒരു അബദ്ധമാണിത് . ഭാവിയില്‍ നടക്കാന്‍പോകുന്ന ഒരു കാര്യം മുന്‍കൂട്ടി ദൈവാല്‍മാവില്‍ പറയുന്നതിനെ പ്രവചനമെന്നും. അനുസരിക്കണം ,അനുഷ്ട്ടിക്കണം , ആചരിക്കണം , പാലിക്കണം എന്നുപരഞ്ഞിരിക്കുന്നത് കല്പ്പനകളുമാണ് ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. ഇവിടെ നമ്മോടു ചെയ്യാന്‍ പറയുന്നില്ല. മരിച്ചുയര്‍ക്കെണ്ടിയിരിക്കുന്നൂ എന്ന് പ്രവചിക്കുകയാണ്.
    ഒരുവന്‍ ഒറ്റികൊടുക്കും എന്നുപറഞ്ഞാല്‍ നാമെല്ലാം ഒറ്റണമെന്നാണോ? യേശു കള്ളന്മാരോടുകൂടി എന്നപ്പെടും എന്നാല്‍ നമ്മള്‍ യേശുവിനെ കള്ളനെന്നു പറയണമെന്നാണോ?
    പീഡകള്‍ എല്‍ക്കേണ്ടിയിരിക്കുന്നൂ എന്ന് യേശു പറഞ്ഞത് നമ്മള്‍ പീഡിപ്പിക്കനമെന്നാണോ. യോന തിമിങ്ങലത്തിന്‍റെ വയറ്റിലിരുന്നതുപോലെ യേശു ഭൂമിക്കുള്ളിളിരിക്കേണ്ടിയിരിക്കുന്നൂ എന്ന് പറഞ്ഞാല്‍ , നമ്മള്‍ യേശുവിനെ കൊന്നു കുഴിച്ചിടണമെന്നാണോ?
    അതൊക്കെ ചെയ്യേണ്ടവര്‍ ചെയ്തോട്ടെ, നമ്മളോട് നിത്യജീവനവകാശമാക്കാന്‍ കല്പനകള്‍ അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.
    കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ."



    യേശു പറഞ്ഞ പ്രവചനങ്ങള്‍ക്കു ഒന്ന് രണ്ടു ഉദാഹരണങ്ങള്‍


    യേശു പറഞ്ഞ പ്രവചനങ്ങള്‍ക്കു ഒന്ന് രണ്ടു ഉദാഹരണങ്ങള്‍
    Mathew 16:21
    21
    അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.


    Mathew 17:22
    22
    അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
    23
    അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.



    27
    എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു.


    Mathew 20:19
    18
    “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
    19
    അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”

    " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ."
    ഉയര്‍ത്തപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക. എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.

    John 12:32 ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലമാനുഷ്യരെയും എന്നിലെക്കാകാര്‍ഷിക്കും. 33 അവന്‍ ഇതുപറഞ്ഞത്‌ താന്‍ ഏതു വിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നതെന്ന് സൂചിപ്പിക്കാനാണ്.34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.

     ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.
    =====================================
    1. God will never contradict Himself in His Word. If you feel that He is contradicting Himself, that means you are overlooking some other related verses on the Bible that corroborates it.
    ഞാന്‍ സംമാതിക്കുന്നൂ. താങ്കളുടെ വാക്കുകള്‍തന്നെ താങ്കള്‍ക്കെതിരെ ഉപയോഗിക്കട്ടെ, താങ്കളാണ് പ്രവചനം കല്‍പ്പനയാക്കി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്?
    ====================================
    2 . In The Bible every verse is to be obeyed. Otherwise you are like the Pharisees accusing Jesus that His disciples were violating Sabbath .
    എല്ലവാക്കുകളും അനുസരിക്കനുള്ളതല്ല. അനുസരിക്കാന്‍ പറരഞ്ഞിരിക്കുന്നതാണ് അനുസരിക്കേണ്ടത്‌. ( "അല്ലായെങ്കില്‍ കായേന്‍ ആബേലിനെ കൊന്നു" , സൂസന്ന കുളിക്കുന്നിടത്ത് ഉളിഞ്ഞു നോക്കി , ഊറിയാവിന്‍റെ ഭാര്യ ബത്ത്ഷീബ കുളിക്കുന്നത് ദാവീദു നോക്കി, ലോത്തിന്‍റെ മകളില്‍ ലോത്തിന് കുട്ടി ജനിച്ചു, ദാവീദു ഊറിയാവിന്‍റെ ഭാര്യയെ കിട്ടുവാന്‍ വേണ്ടി , ഊരിയാവിനെ ചതിയില്‍ കൊല്ലിച്ചു.
    എന്നുള്ള വചനങ്ങള്‍ എങ്ങനെ അനുസരിക്കും? , സംഭവം സംഭാവമായും , ചരിത്രം ചരിത്രമായും , ദൃഷ്ട്ടന്തങ്ങള്‍ ഉദാഹരണങ്ങളായും, പ്രവചനങ്ങള്‍ പ്രവചനങ്ങളായും. കല്‍പ്പനകള്‍ കല്‍പ്പനകളായും വേര്‍തിരിച്ചു പഠിക്കുമ്പോള്‍ സത്യം മനസിലാവും.)
    ====================================
    2.1 2 . In The Bible every verse is to be obeyed. Otherwise you are like the Pharisees accusing Jesus that His disciples were violating Sabbath.
    എന്നെങ്കിലും മത്തായി 23:(1-3) അനുസരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അത് അനുസരിക്കാന്‍ യേശു പറഞ്ഞതാണ്.
    മത്തായി 23:(1-3)
    1
    അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
    2
    “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
    3
    ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
    ====================================
    3 .We should never quote Bible verses for justifying the disobedience of another Bible verse in the Bible.
    അത് ചെയ്യുന്നത് , ഞാനോ ,തങ്കളോ?

    1
    അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
    2
    “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
    3
    ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ.
    ====================================
    3. What happened to Pippiladan is exactly what happened to the Pharisees. In Mt. 12:1-2 they accuse Jesus saying that His disciples were breaking Sabbath when they saw the disciples going through the grainfields on the Sabbath and picking some heads of grain and eating them. So they accused Jesus by saying: “Your disciples are doing what is unlawful on the Sabbath” (Mt. 12:2). Where the Pharisees went wrong was that they were overlooking another verse in the .
    ഇവിടെയും താങ്കള്‍ക്കും പരിശന്മാര്‍ക്കും തെറ്റി . അവിടെ നിയമം ലംഖിക്കുന്നില്ല, താങ്കള്‍ക്കും പരിശന്മാര്‍ക്കും അങ്ങനെ തോന്നുന്നതാണ്. നിയമമനുസരിച്ച് വിശക്കുമ്പോള്‍ ആരുടേയും ഫലം പറിച്ചു ഭക്ഷിക്കാം, അത് പാപമല്ല , എന്നാല്‍ ശേഖരിക്കുന്നത് പാപമാണ്. നെറ്റി ചുളിക്കണ്ട, ഇതൊക്കെ വചനത്തിലുള്ളതാനെങ്കിലും നമ്മെ പഠിപ്പിക്കാത്തത് ദുരുപയോഗം ചെയ്തേക്കുമെന്ന് ഭയന്നായിരിക്കാം.
    നിയമാവര്‍ത്തനം 23:(24-25)
    24
    കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
    25
    കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.
    ===================================
    4. Bible quoted in Mt. 12:7 by Jesus: “I desire mercy, not sacrifice.” Jesus tells them that if they had known what these words mean, they would not have condemned the innocent. In this case, the Pharisees were overlooking 12:7.
    പക്ഷെ താങ്കള്‍ പറയുന്നത് കരുണയില്ലാതെ, sacrifice.” ന്‍റെ രൂപം ഉണ്ടാക്കനമെന്നനല്ലോ!
    ====================================
    1. Jesus said in Mt. 5:17-18: “Do not think that I have come to abolish the Law or the prophets; I have not come to abolish them but to fulfill them. I tell you the truth, until heaven and earth disappear, not the smallest letter, not the least stroke of a pen, will by any means disappear from the law until everything is accomplished.” Of course certain commands in the Old Testament have been modified by Jesus Christ in which case we are obligated to obey the modified version of that command that Jesus is giving us.
    ഇവിടെ താങ്കളുമായി യോജിക്കുന്നൂ.
    മോഷ്ട്ടിക്കരുതെന്ന കല്‍പ്പന , കള്ളന്‍ കക്കരുതെന്നുമാത്രമല്ല ,പണിയെടുത്തു മറ്റുള്ളവരെ പൊറ്റണം എന്നുകൂടി കര്‍ശനമാക്കി.
    സഹോദരനോട് കോപിക്കുന്നതും കൊലപാതകതുല്ല്യമാക്കി .

    21 കുല ചെയ്യരുതു എന്നു ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
    22
    ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
    ആസക്തിയോടു സ്ത്രീയെ നോക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നൂ. ( പലപ്പോഴും ഞാന്‍ ചെയ്യാറുള്ള പാപം)
    ദ്രവ്യാഗ്രഹം വിഗ്രഹാരാധനയില്‍പ്പെടുത്തുന്നൂ.
    ====================================
    2. I challenge Pippiladan to quote me a Bible verse that justifies disobeying Jn. 3:14. It is not possible because as I said earlier, our God is not a God of contradictions.
    ദൈവമല്ല താങ്കളാണ് contradictions ഉണ്ടാക്കുന്നത്‌.
    ====================================
    1. My humble advice to Pippiladan is once again that as we read in Acts 5:32 God gives the Holy Spirit to those who obey His Word and not to those who are able to come with excuses and justifications for their disobedience which is what Pippiladan is now doing.
    only എന്നാ വാക്ക് ഇത്തവണ ഉപയോഗിക്കാത്തതില്‍ , താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നൂ. ദൈവാല്‍മാവിന് കഴുതയില്‍ കൂടിയും, ശിക്ഷക്കെല്‍പ്പിച്ച കയ്യഫാസില്‍കൂടിയും, മറുത്തു നിന്ന യോനയില്കൂടിയും ഒക്കെ സംസാരിക്കാം.
    സംഖ്യ 22 :28
    28
    അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
    2 Peter 2:16
    16
    അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ
    John 11: 49-51
    അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
    50
    ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
    51
    അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
    ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ്‌ ലഭിക്കാന്‍ പാടില്ല.
    എതിര്‍ത്തു നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് നമ്മുക്കും പ്രതീക്ഷക്കു വകയുണ്ട്.









    ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

    സ്നേഹത്തോടെ പിപ്പിലാഥാന്‍.

    Sunday, November 13, 2011

    If we are following the quotes in his mail, then why we need to pay money to church?.

    I agree with Pippiladan that Jesus didn't say we should pray before crucifix to reach "nithia jeevan". If we are following the quotes in his mail, then why we need to pay money to church?. We don't need to go to church or pay the church authorities to lavishly spend our hard earned money on "claver cross". Do you agree guru Pippiladan?




    BloggerJose.Parambi said...
    Jesus prayed alone, as he said people should not in public. He never prayed in churches (synagogues) and never asked us to go to church (synagogue) to pray.
    Anonymous said...
    I agree with Pippiladan that Jesus didn't say we should pray before crucifix to reach "nithia jeevan". If we are following the quotes in his mail, then why we need to pay money to church?. We don't need to go to church or pay the church authorities to lavishly spend our hard earned money on "claver cross". Do you agree guru Pippiladan?
    ------------------------------------
    ശ്രീ ജോണ്‍ പറയുന്നതിനോട് യോജിക്കുന്നൂ. പ്രാര്‍ത്ഥന എവിടെയും നമ്മുക്ക് നടത്താം , ഏകാന്തതയും ഇരുട്ടുമുണ്ടങ്കില്‍ കൂടുതല്‍ ഏകാഗ്രത ലഭിക്കുമെന്നുള്ളത് ശരിയാണ്. യേശു ചെയ്തിരുന്നതും അതുതന്നെയാണ്. നമ്മള്‍ ചെയ്യേണ്ടതും അങ്ങനെ തന്നെയാണ്.
    എന്‍റെ അഭിപ്രായത്തില്‍( മനസിലായത്) പ്രാര്‍ത്ഥനയും , കുര്‍ബാനയും രണ്ടാണ്. പള്ളികളില്‍ ആരാധനയും കുര്‍ബാനയും( ബലി ) ആണ് നടക്കേണ്ടത്‌. പ്രാര്‍ത്ഥിക്കുകയും വേണമെങ്കില്‍ ആവാം. ഹീബ്രൂവില്‍ korban (קָרְבָּן) എന്ന പദമാണിതിനുപയോഗിക്കുന്നത്. ഇതില്‍ നിന്നാണ് , മലയാള കുര്‍ബാനയും , ഹിന്ദിയിലെ ഖുര്‍ബാനിയും ഒക്കെയുണ്ടായതെന്നു അനുമാനിക്കാം. ." In Hebrew the noun korban is used for a variety of sacrificial offerings described and commanded in the Hebrew Bible." ഇന്നത്തെ ദേവാലയങ്ങള്‍ , ബലിക്കും , ആരാധനക്കും , യേശു ചെയ്തിരുന്നതുപോലെ വചനം പഠിപ്പിക്കാനുമുള്ള വേദികളാണ്. ഇതില്‍ അവസാനഭാഗം പ്രസങ്ങരൂപത്തിലും വേദപാഠരൂപത്തിലും നടക്കാറുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കനമെന്നാണ് എന്‍റെ വ്യക്തിപരമായ ആഗ്രഹം. പള്ളികളിലെ പ്രശ്നങ്ങള്‍ കാരണം പലപ്പോഴും സുവിശേഷപ്രസംഗം നടത്തേണ്ട സമയം മറ്റുപലതും അപഹരിക്കുന്നതും ഒഴിവാക്കണം. പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍, അച്ചന്മാര്‍ ഏകാഗ്രത കൈവിടുമെന്നും, വചനസന്ദേശം നടക്കില്ലെന്നു ശത്രുവിനരിയാവുന്നതുകൊണ്ട് ,അവനാണ് ഈ പ്രശ്നങ്ങളുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിസംശയം പറയാന്‍ സാധിക്കും.
    ഇനി അന്നോണിമാസ് ചേട്ടന്‍റെ- If we are following the quotes in his mail, then why we need to pay money to church?. എന്ന സംശയം പലര്‍ക്കുമുണ്ടാകുന്നതാണ്.
    പള്ളിക്ക് കൊടുക്കാതിരുന്നുകൊണ്ട് കല്പനകള്‍ അനുസരിക്കുക അസാദ്ധ്യം.
    മൂന്നാം പ്രമാണമായ "കര്‍ത്താവിന്‍റെ ദിവസം വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്." എന്നപ്രമാണം അനുസരിക്കണമെങ്കില്‍ പള്ളി വേണം , പാട്ടക്കാര്‍ വേണം , പള്ളിയുടെ ചിലവുകള്‍ നമ്മള്‍ നടത്തണം. വചനം പഠിപ്പിക്കുന്നവര്‍ക്ക് വരുമാനത്തിന്‍റെ ഓഹരിയും കൊടുക്കണം.
    { ഗലാത്തി6:(5-7) എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്കു തന്‍റെ അധ്യാപകന് നല്‍കണം . നിങ്ങള്ക്ക് വ്യാമോഹം വേണ്ടാ , ദൈവത്തെ കബളിപ്പിക്കനാവില്ല(അപ്പോള്‍ വചനം പഠിപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ആര്‍ക്കു കൊടുക്കുന്നതുപോലെ ) . മനുഷ്യന്‍ വിതക്കുന്നതു തന്നെ കൊയ്യും}
    ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

    സ്നേഹത്തോടെ പിപ്പിലാഥാന്‍.

    നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?

    ദൈവീക ജീവിത ലക്ഷ്യത്തിന്‍റെ കേന്ദ്ര ബിന്ദൂവായ, ഏക ലക്ഷ്യമായ , ഏറ്റവും പരമ പ്രധാനമായ "നിത്യജീവന്‍" പ്രാപിക്കാന്‍ എന്ത് ചെയ്യണമെന്നു യേശുവിനോട് ചോദിച്ചപ്പോള്‍ ,നാല് പ്രാവശ്യവും , സ്നാനപ്പെടാന്‍ പറഞ്ഞില്ല , വീണ്ടുജനിക്കാന്‍ പറഞ്ഞില്ല , ക്രിസ്ത്യാനിയാകാന്‍ പറഞ്ഞില്ല , കുരിശിന്‍റെയും ക്രൂഷിതരൂപത്തിന്‍റെയും മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞില്ല.സര്‍പ്പത്തെ ഉണ്ടാക്കുവാന്‍ പറഞ്ഞില്ല. പിന്നെ എന്ത് ചെയ്യാനാണ് പറഞ്ഞത്?



    മത്തായി 16 :16




    അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു
    17
    അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.
    18
    ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
    19
    അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”
    20
    യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
    21
    യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
    22
    യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
    23
    യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
    24
    ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.




    മാര്‍ക്കോസ് 10 : 17


    17
    അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
    18
    അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
    19
    കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
    20
    അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
    21
    യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
    22
    അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
    23
    യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
    24
    അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.
    25
    ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.




    ലൂക്കോസ് 18:18


    18
    ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
    19
    അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:
    20
    കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ” എന്നു പറഞ്ഞു.
    21
    ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
    22
    യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
    23
    അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.
    24
    യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
    25
    ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു.




    ലൂക്കോസ് 10:25


    25
    അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
    26
    അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ:
    27
    നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു



    28
    അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.
    29
    അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:
    30
    ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
    31
    ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
    32
    അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
    33
    ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
    34
    എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
    35
    പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
    36
    കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
    37
    അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.


    മറ്റുള്ളതെല്ലാം രണ്ടാമതാണ്‌.