Thursday, November 17, 2011

എന്‍റെ കത്തോലിക്കാ സഭയോടുള്ള ആല്‍മാര്‍ഥത

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

-----------------


ഇതെഴുതിയ ചങ്ങാതിക്ക്,      http://guru-pippiladan.blogspot.com/ എന്നാ എന്‍റെ ബ്ലോഗില്‍, ഒരിക്കലെങ്കിലും പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാന്‍ ശ്രമിച്ചിട്ടുല്ലതായി എനിക്കോര്‍മ്മയില്ല. ഞാനെഴുതിയതെല്ലാം ഇവിടെയിട്ടിട്ടുമുണ്ട്.

എന്‍റെ കത്തോലിക്കാ സഭയോടുള്ള ആല്‍മാര്‍ഥതയെ സംശയിച്ചിരുന്ന ചെങ്ങാതിയുമുണ്ട്. ഇന്നുവരെ കത്തോലിക്കനായി ജീവിക്കുന്നവനാണ്. നമ്മുടെ മനുഷ്യരുണ്ടാക്കിയ ആചാരങ്ങളോടു ചില അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കത്തോലിക്ക വിശ്വാസം ഏറ്റം സ്രേഷ്ട്ടമെന്നു മനസിലാക്കിയവനാണ്. പണ്ട് ഉപദേശിമാരെ ( pastor ) കാണുമ്പോള്‍ നമ്മള്‍ ഒഴിഞ്ഞുമാരുന്നതുപോലെ ഇവിടെയുള്ള പല പെന്തകസ്തുകാരും എന്നെകാണൂമ്പോള്‍ ഒഴിഞ്ഞുമാരറുണ്ട്. അതില്‍ ഞാന്‍ എന്നെയല്ല എന്നെ കാര്യങ്ങള്‍ മനസിലാക്കിത്തന്ന എന്‍റെ ദൈവത്തെ മഹത്വപ്പെടുത്തുന്നൂ. ഇതു സഭാക്കാരയാലും എന്‍റെ ഭവനത്തില്‍ വന്നാല്‍ ഞാന്‍ നിഷേധിക്കാറില്ല, പക്ഷെ ഒന്ന് രണ്ടുതവണ വന്നവര്‍ പിന്നെ വരാറില്ല കാരണം അവരെക്കൊണ്ടുതന്നെ അവരെക്കാള്‍ ശ്രേഷ്ട്ടര്‍ കത്തോലിക്കരെന്നു പറയിപ്പിക്കുന്നതില്‍ ചിലപ്പോള്‍ ഞാന്‍ വിജയിച്ചിട്ടുണ്ട്. ചിലര്‍ മനസിലായാലും സമ്മതിച്ചുതരാറില്ല.

---------------------------

മുസ്ലിം മതക്കാരെയും അവരുടെ ഗ്രന്ഥത്തില്‍നിന്നും (ഖുര്‍-ആന്‍)

യേശു പരിശുദ്ധനെന്നും ഖുര്‍-ആന്‍19:19

യേശു പ്രവാചകരിലും സ്രെഷ്ട്ടനെന്നും ഖുര്‍-ആന്‍2:87 and 2:253

മുഹമ്മദ് പാപിയായിരുന്നു എന്നും ഖുര്‍-ആന്‍ 48:2

പൊതു ശത്രു സാത്തനണെന്നും ഖുര്‍-ആന്‍ 35:6

മുഹമ്മദിനു പാപഭാരമേറ്റെടുക്കാന്‍ കഴിയില്ലെന്നും ഖുര്‍-ആന്‍35:18

ആദവും യേശുവും ജനിച്ചതുപോലെ മറ്റാരും ജനിച്ചിട്ടില്ലേന്നും 35:11

വചനം യേശുവാണെന്നും ഖുര്‍-ആന്‍ 3:45, 3:59, 4:171

ഖുര്‍-ആന്‍ ചിലര്‍ക്കുവേണ്ടി മാത്രമുല്ലതാനെന്നും, ഖുര്‍-ആന്‍ 3:84

പരിശുദ്ധാല്‍മാവ്‌ സഹായകന്‍ ഖുര്‍-ആന്‍ 2:258

 യേശു കന്യകയില്‍നിന്നും ജനിച്ചു - ഖുര്‍-ആന്‍ 19:20-22
യേശു ഉയര്‍ത്ത് സ്വര്‍ഗാരോഹണം ചെയ്തു- ഖുര്‍-ആന്‍  4:158

യേശുവിന്‍റെ രണ്ടാം വരവ്  -     ഖുര്‍-ആന്‍ 3:45; 43:61

യേശു ജനിച്ചു മരിച്ചു ഉയിര്‍ക്കും ഖുര്‍-ആന്‍ 19:33

മാതാവിന്‍റെ ( മറിയം) പേരില്‍ 98 വാക്യങ്ങലുള്ള ഒരു അദ്ധ്യായം ( സൂറ 19 ) തന്നെയുണ്ടെന്നും, ...........

പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.

-----------------------------------
"ഞങ്ങള്‍ ഉറങ്ങിപ്പോയപ്പോള്‍ അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ " ഇത് ഇന്നും യെഹൂദരുടെയിടയില്‍ ഇന്നും പ്രജാരത്തിലിരിക്കുന്നൂ

കാവല്‍ക്കാരുടെ മൊഴിയെ ഇന്നും വിശ്വസിക്കുന്ന യെഹൂധരോടും , കാവല്‍ക്കാരുടെ മൊഴി (മത്തായി 28: 11-15) നുണയായിരുന്നുവെന്നു തെളിയിച്ചിട്ടുണ്ട്.
"ഞങ്ങള്‍ ഉറങ്ങിപ്പോയപ്പോള്‍ അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ " ഇവിടെ രണ്ടാബദ്ധമാണ്, കാവല്‍ക്കാര്‍ ഉറങ്ങിയെന്നത് തെറ്റ് , ഒരു വാദത്തിനുവേണ്ടി ഉറങ്ങിപ്പോയെന്നു സമ്മതിക്കാം , ഉറങ്ങിയെങ്കില്‍ "അവര്‍വന്നു അവനെ എടുത്തുകൊണ്ടുപോയീ എന്നെങ്ങനെ അവര്‍ക്ക് പറയാന്‍ സാധിക്കും" ?
----------------------------------

യെഹോവയെന്നും ശലമോനെന്നും ഉപയോഗിക്കുന്നത് കൊണ്ട് ആലോരസമുണ്ടാകുന്ന ചാങ്ങാതിയുമുണ്ട്. സ്വര്‍ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ നാമം അറിയില്ലെങ്കില്‍ ആ പ്രാര്‍ത്ഥനക്കന്തര്‍ത്ഥo? പേരുകള്‍ ഒരിക്കലും തര്‍ജിമ ചെയ്യുമ്പോള്‍ മാറാന്‍ പാടില്ല. എന്നേക്കും എന്‍റെ പേര്‍ ഇതായിരിക്കുമെന്ന് പറഞ്ഞ യെഹോവ , തര്‍ജിമയുടെ മറവില്‍ മറ്റാന്‍ പാടില്ല. P.O.C. BIBILE ല്‍ പുറപ്പാടു 3:14 ന്‍റെ അടിക്കുറുപ്പായി വടക്കുംപാടാന്‍ അച്ചന്‍ എഴുതിവച്ചിരിക്കുന്നത് വായിക്കുക.

(വലിയ ബൈബിളില്‍ 51 പേജിനടിയിലും ചെറിയ ബൈബിളില്‍ 71 പേജിനടിയിലും.)

ഇനി നിങ്ങള്‍ക്കെന്നെ കാക്കയെന്നും വിളിക്കാം.

---------------------------------

മൂന്നു വേദങ്ങളും ( അഥര്‍വമൊഴികെ) , ചില ഉപനിഷത്തുകളും,  വായിച്ചപ്പോഴും ബൈബിള്‍ തന്നെ എല്ലാത്തിനും ആധാരം എന്ന് (പുടികിട്ടി). അരവിന്ദാക്ഷമേനോന്‍റെ പ്രജപതിയെയും തകര്‍ത്തു. ഇപ്പോള്‍ ആരെങ്കിലും പ്രജാപതിയെ  പ്രസംഗിച്ചു കേള്‍ക്കാരുണ്ടോ?





  • ഒരുകാലത്ത് പ്രജപതിയായിരുന്നൂ  പെന്തകൊസ്തുകാരുടെ സുവിശേഷം , അരവിന്ദാക്ഷ മേനോനിലൂടെ നമ്മുടെ സഭയിലും വന്നിരുന്നൂ. അദ്ദേഹം ചൊല്ലിയ ശ്ലോകങ്ങള്‍ ചിലതൊക്കെ വേദങ്ങളിലുള്ളതും  ,പലതും ഹൈന്ദവ വേദങ്ങളെന്നല്ല ലോകത്തൊരു വേദത്തിലും  ഇല്ലാത്തവയുമായിരുന്നൂ.  ഏതായാലും പ്രജാപതി ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്.  കള്ളം പറഞ്ഞു യേശുവിനു മഹത്വം കൊടുക്കേണ്ട കാര്യം നമുക്കില്ലായെന്നു ഞാന്‍ വിശ്വസിക്കുന്നൂ



  • ഇതൊക്കെ പറഞ്ഞത് എന്‍റെ മഹിമ വിളമ്പാനല്ല , മഹിമ ദൈവത്തിനു മാത്രം, അതുകൊണ്ടാണ് പേര്‍ വെളിപ്പെടുത്താന്‍ വിഷമം.

    എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക.

    സ്നേഹത്തോടെ പിപ്പിലാഥാന്‍

    2 comments:

    Johney chacko said...

    പിപ്പിലടനോട് ബൈബിള്‍ പറഞ്ഞു ജയിക്കാം എന്നാ വ്യമോഹമോന്നുമില്ല , നിങ്ങളുടെ വിശകലനം , ഇതുവരെ ശരിയാണ് എന്ന് തോന്നുന്നു . ഒരുസംശയം ബാക്കി , ആള് കൃസ്ത്യാനി തന്നയോ ? അതോ മില്ല്യന്‍ കണക്കിന് ഡോളര്‍ വാങ്ങി , ചങ്ങനാശേരി ,പാലാ ,എറണാകുളം ,ചിക്കാഗോ രൂപതയ്ക്ക് വേണ്ടി കൂലിക്കെഴുതുന്ന ,ഹിന്ദുവോ മുസ്ലീമോ , ഖുറാനും ,വേദങ്ങളും ഒക്കെ പറയുന്നത് കൊണ്ട് ചോദിച്ചതാ?

    Anonymous said...

    ANONYMOUS J SAID:
    Re: John 3:14
    The mother cooked the food in the family and all the family members ate the food. In the same way, the food should be cooked [[by the cook(s)]] so that numerous thousands of people in the wedding-feast may eat food. All those numerous thousands of people who eat the food don’t have to cook.

    In the same way as TOM VARKEY said below in his article/posting, ALL THOSE WHO WANT TO BE SAVED DON’T HAVE TO LIFT UP THE SON OF MAN ON THE CRUCIFIX. THAT IS MISLEADING.

    The above statement is for the readers to compare with the below given comment of TOM VARKEY.
    ++++++++++++++
    Tom Varkey said...

    Dear Blog Master, this is Part 3 of the article “Unlike the Idolatrous Mar Thoma Cross, the Crucifix …” By Tom Varkey

    In Jn. 3:14-15 Jesus tells us: “Just as Moses lifted up the snake in the desert, so the Son of Man must be lifted up, that everyone who believes in Him may have eternal life.” So TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX?” The answer is right here in this verse: whoever wants to “have eternal life”. **Are you one of those who want to have eternal life by going to heaven? Then you MUST lift up the Son of Man on the Crucifix** and try to know Him on a personal level.
    +++++++++++++++++++
    MAY GO BLESS YOU ALL