യോഹന്നാന്‍ എഴുതിയ യേശുവിന്‍റെ സുവിശേഷം അദ്ധ്യായം മൂന്ന് . ഒരു പഠനം .
1. പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

===========================
ബൈബിളിലെ ചില വാക്യങ്ങൾ തുടർച്ച ആയിക്കൊള്ളണം എന്നില്ല. ദൃഷ്ട്ടന്തമായി ഏശയ്യാ പ്രവചനം അദ്ധ്യായം61:1-2 നോക്കുക . ഈ ഭാഗമാണ് യേശു നസ്രത്തിലെ സിനഗോഗിൽ വായിച്ചത് .///
ലൂക്ക 4:17 യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
//// ഇവിടെ അറിവുള്ള യേശു ഒന്നും രണ്ടും വാക്യങ്ങൾ വായിച്ചു പുസ്തകം അടച്ചിട്ടു പറഞ്ഞു , ഇന്ന് ഇത് നിവർത്തിയായിരിക്കുന്നു .
മൂന്നുമുതലുള്ള പ്രവചനം അപ്പോൾ നിവർത്തിയായിട്ടില്ല .
അവിടെ രണ്ടും മൂന്നും വാക്കുകളുടെ ഇടയിൽ എത്രമാത്രം സംഭവങ്ങൾ നടന്നു? ഇതുപോലാണ് ബൈബിൾ ഇടതടവില്ലാതെ എഴുതിയിരിക്കുന്നു എന്ന് കരുതിയാൽ പറ്റുന്ന അബ്ബദ്ധം . ഇവിടെ മൂന്നാം വാക്യത്തിന് മുന്‍പായി ഒരു ചോദ്യം ഇല്ലാതെ യേശു ഇങ്ങനയൂത്തരം പറയില്ല

****************************************
3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
========================================
ഇവിടെ നിക്കോ ചോദിക്കുന്ന ചോദ്യം വിട്ടുപോയീ ,എന്നാൽ ഉത്തരത്തിൽനിന്നും ചോദ്യം കണ്ടുപിടിക്കാം . ദൈവരാജ്യം കാണിക്കാമോ എന്ന ചോദ്യത്തിന് മാത്രമേ ഇങ്ങനെയൊരു ഉത്തരം യേശു പറയുകയോള്ളൂ .
മരിച്ചു ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ എന്ത് ചെയ്യണമെന്നാണ് ചോദ്യം എങ്കിൽ ,അതിനുത്തരം യേശു എപ്പോഴും ഒന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത് (കൽപനകൾ അനുസരിക്കുക) നിക്കോയിക്കുവേണ്ടി യേശു തന്റെ ഉത്തരം മാറ്റില്ല .അങ്ങനെ വാക്ക് മാറ്റുന്നവനല്ല യേശു. തന്നെയുമല്ല നിക്കോയിക്ക് അത് അറിവുള്ളതും ആണല്ലോ .(യെഹൂദ പരിശ പ്രമാണി ).
ഇനി നിക്കോ എന്തുകൊണ്ട് ഇങ്ങനെ ചോദിച്ചു എന്ന് ചിന്തിക്കാം .
യേശു പലപ്പോഴും, "സ്വർഗരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ടെ"ന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇതിൻറെ ഒരു വെളിപാട് (ചെറിയ പതിപ്പ്) മൂന്നു പേര് കാണുകയും ചെയ്തപ്പോൾ ,തീർച്ചയായും അത് കാണാൻ ആഗ്രഹം ഉണ്ടാകുക സ്വാഭാവികം . ഇന്നാണെങ്കിലും യേശു ഇതുപോലെ പറഞ്ഞു നടന്നാൽ നമ്മൾക്കും അത് ഒന്ന് കാണാൻ ആഗ്രഹം വരില്ലേ ? അതുകൊണ്ടാണ് രഹസ്യത്തിൽ യേശു മാത്രമുള്ളപ്പോൾ സ്വർഗരാജ്യം കാണാൻ ചെന്നത് . അപ്പോഴാണ് യേശു ഈ ഉത്തരം പറഞ്ഞതെന്ന് മനസിലാക്കാം .
യേശു പറഞ്ഞത് അക്ഷരാർത്ഥ ത്തിൽ തന്നെ ശെരിയാണ് , വീണ്ടും ജനിക്കുക തന്നെ വേണം , ഇത് നിക്കോയിക്ക് ഭാഗികമായി പിടികിട്ടി . അതുകൊണ്ടാണ് ജഡത്തിൽ തന്നെ വീണ്ടും ജനിക്കുന്നതിനെ(നവീന ക്രിസ്തീയ ചിന്ത ) പറ്റി ചിന്തിച്ചത്.
**************************************
5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
**************************************
5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
=================================
യേശു പറഞ്ഞത് അക്ഷരാർത്ഥ ത്തിൽ തന്നെ ശെരിയാണ് , വീണ്ടും ജനിക്കുക തന്നെ വേണം , ഇത് നിക്കോയിക്ക് ഭാഗികമായി പിടികിട്ടി . അതുകൊണ്ടാണ് ജഡത്തിൽ തന്നെ വീണ്ടും ജനിക്കുന്നതിനെ പറ്റി ചിന്തിച്ചത്. ഇത് മനസിലാക്കിയ യേശു വീണ്ടും ജനനം ജഡശരീരത്തിലോ ,ലോകത്തിലോ അല്ലായെന്ന് വിശദീ കരിക്കുന്നു . എന്നിട്ടും നിക്കോയിക്ക് സംഗതി പിടികിട്ടിയില്ല എന്ന വേണം കരുതാൻ . കാരണം യേശുവിൻറെ ശരീരം മൂന്നു ദിവസം കേടുകൂടാതെ യിരിക്കേണ്ട എല്ലാ സുഗന്ധ(രസ)ക്കൂട്ടുകളും ,കല്ലറയിൽ വയ്ക്കുന്ന നിക്കോയുടെ മനസ്സിൽ യേശു പറഞ്ഞ വീടും ജനനവും , യോനായുടെ അടയാളവും ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ . യെഹൂദരുടെ വിശ്വാസത്തിൽ മൂന്നു ദിവസം വരെ ആത്മാവ് ശരീരത്തെ ചുറ്റി നിൽക്കും എന്നായിരുന്നു . അതുകൊണ്ടാണ് ലാസറിനെ ഉയർപ്പിക്കാൻ ,അവിടുണ്ടായിരുന്നിട്ടും നാലാം ദിവസം വരെ കാത്തത് .അല്ലെങ്കിൽ അവൻ മരിച്ചതായി ജൂതന്മാർ അംഗീകരിക്കില്ലായിരുന്നു .ജഡത്തിൽ ഉള്ള വീണ്ടും ജനനമാണ് നിക്കോയും നമ്മെപ്പോലെ മനസിലാക്കിയത്.
ജലത്തിലും ,ആത്മാവിലും എന്നല്ല ,ജലത്താലും ആത്മാവിനാലും എന്നാണു പറയുന്നത് ( By water and by Spirit, not in water or in spirit) . ജലം എന്നാ വചനം എന്നാ യേശു , ആത്മീയ ശരീരത്തില്‍ ,മരണാനന്തരം ജനിപ്പിക്കുന്ന പ്രക്രിയയാണ് വീണ്ടും ജനനം. ജടത്താല്‍ ജനിച്ചത് ജഡം എന്ന് പറയുമ്പോള്‍ ഉല്‍പ്പന്നം ജഡം ആണല്ലോ? അതുപോലെ ആത്മാവിനാല്‍ ജനിക്കുന്ന ഉല്‍പ്പന്നം നൂറു ശതമാനം ആത്മീയം ആയിരിക്കണം.

********************************
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.
9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10 യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10 യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
11 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
===============================================
ആത്മാവിനാൽ ജനിച്ചവൻ എല്ലാം , എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.എന്നാൽ വീണ്ടും ജനിച്ചെന്നു പറയുന്നവർ ഇതെല്ലാം അറിയുന്നു . തെളിയുന്നത് ഇപ്പറയുന്ന ( വീണ്ടും ജനനക്കാർ ) വീണ്ടും ജനനം യേശു പറഞ്ഞതല്ല എന്നാണു.
**************************************************
12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
==============================
ഭൂമണ്ഡലത്തിൽ അല്ല ,സ്വർഗീയ മണ്ഡലത്തിൽ ആണ് ഇത് നടക്കുന്നതെന്ന് വ്യക്തമായി പറയുന്നു .
*************************************
13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
==========================
ഇവിടെയും യേശു വിശദീകരിക്കയാണ് , ഈ ജഡശരീരം ആയി ആരും സ്വർഗത്തിൽ കയറിയിട്ടില്ല.
**************************************
31 മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
================================

ഇവിടെയും ഈ വീണ്ടും ജനനം ഭൂമണ്ഡലത്തിൽ അല്ല ,സ്വർഗീയ മണ്ഡലത്തിൽ ആണ് എന്ന് സാക്ഷീകരിക്കുന്നു; എന്നാൽ അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.പകരം നമുക്ക് തോന്നും പടി എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നോക്കുകയാണ് .
1 comment:
Georgy Jose ,അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ.////
ഇന്നത്തെ ആധുനീക ക്രിസ്ത്യാനികള്‍ ബൈബിള്‍ തങ്ങളുടെ തെറ്റുകള്‍ മറക്കുവാന്‍ വേണ്ടി വളചോടിക്കുന്നതിനു നല്ല ഉധാഹാനമാണിത് .
അയല്‍ക്കാരന്‍ എന്നതിന് കൂട്ടുകാരന്‍ എന്നാക്കി . കൂട്ടുകാരനെയും അയല്‍ക്കാരനെയും ,സ്വന്തം സഭയിലെ അംഗങ്ങളെയും സഹായിച്ചാല്‍ പോരാ , സഹായം ആവശ്യമുള്ള എല്ലാവരെയും നിന്‍റെ വേദനം കൊണ്ട് സഹായിക്കണം എന്ന സന്ദേശം ആണ് ഇവിടെ യേശു പറഞ്ഞത് . മറ്റൊരു അര്‍ത്ഥത്തില്‍ നമ്മെക്കാള്‍ താഴ്ന്നവര്‍ ആയി ലോകത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ സഹായിക്കണം
Post a Comment