Saturday, December 21, 2013

“ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം”

എബ്രായർ58:1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു

38 comments:

പിപ്പിലാഥന്‍ said...

Shajan Paul, ബൈബിളില്‍ വിശ്വാസം ഉണ്ടോ എന്ന് ചോധിച്ചപ്പോഴേ പോയോ? ഞാന്‍ ആ ചോദ്യം പിന്‍‌വലിക്കുന്നു.

താഴെയുള്ള ഏതെങ്കിലും കുറെ ഗുണങ്ങള്‍ താങ്കള്‍ക്ക് ഉണ്ടെന്നു തെളിയിച്ചാല്‍ താങ്കളും ജന്മ പാപത്തിനു പുറത്താകും സാധ്യമാണോ?



ASEXUAL REPRODUCTION

കൊരിന്ത്യർ5:21
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
___________
യോഹന്നാൻ8:46
നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
___________
എബ്രായർ7:26
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
_____________

പത്രൊസ് 1 2:22
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
_______________

യോഹന്നാൻ 1-3:5
പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല

_________________

യോഹന്നാൻ1:1
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
____________
യോഹന്നാൻ8:58
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു
______________

കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു
_______________

എബ്രായർ1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു
______________
എബ്രായർ1:8
പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
____________
എബ്രായർ13:8
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ
______________
യോഹന്നാൻ17:5
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.

പിപ്പിലാഥന്‍ said...

മദ്യം നല്ലതല്ല. എന്നാല്‍ ഇതുമാത്രം അല്ല ആ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്നത് എന്ന് എല്ലാവരെയും ഒര്പ്പിക്കട്ടെ. ആ ലിസ്റ്റില്‍ നിങ്ങള്‍ ചെയ്യുന്ന എന്തൊക്കെയുണ്ട് എന്ന് ചിന്തിക്കുക.


അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

വെളിപ്പാടു66:21:8
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം
തിമൊഥെയൊസ് 154:1:9
ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും പത്ഥ്യോപദേശത്തിന്നു


പിപ്പിലാഥന്‍ said...

Jaison Manakala Gal 5:19-

________________

ഇതില്‍ ഏതെങ്കിലും ചെയ്‌താല്‍ ഫലം ഒന്നല്ലേ? ഇതില്‍ ഒന്നും ഇല്ലാത്തവര്‍ ആരുണ്ട്‌? :) ഇതില്‍ ഒന്നില്‍ കൂടുതല്‍ ദുര്‍ഗുണങ്ങള്‍ (പിണക്കം,ഭിന്നത,അസൂയ..)എനിക്കുണ്ട് അതുകൊണ്ട് ഞാന്‍ മദ്യപിക്കില്ല എന്ന ഒറ്റക്കാരണത്താല്‍ രേക്ഷപെടുമോ? :)



21ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു

പിപ്പിലാഥന്‍ said...

John 14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും
____________
യോഹന്നാൻ17:21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ

പിപ്പിലാഥന്‍ said...


യേശുവിന്‍റെ മരണം ഇല്ലാതെ ഒരുമനുഷ്യനും രക്ഷയില്ല എന്ന് എന്തുകൊണ്ട് പറയുന്നു?

https://www.youtube.com/edit?video_id=_RpmRrnTFw0

പിപ്പിലാഥന്‍ said...

പെണ്ണ് കെട്ടിച്ചാല്‍ പ്രശ്നം തീരും എന്ന് പറയുന്നത് കത്തോലിക്കാ സഭയോടുള്ള അസൂയ അല്ലെ? വിവാഹിതര്‍ ആണ് പീഡനത്തില്‍ മുന്‍പില്‍ എന്ന വസ്തുത മറന്നുകൊണ്ടുള്ള ഒരു ന്യായം. അല്ലെങ്കില്‍ വിവാഹിതര്‍ ഇമ്മാതിരി കേസുകളില്‍ ഇല്ലായിരുന്നു എങ്കില്‍ അത് കേള്‍ക്കാനെങ്കിലും ആളെ കിട്ടിയേനെ. തെറ്റ് ആര് കാണിച്ചാലും ശിക്ഷിക്കണം. പുരോഹിതന്‍ ആണെങ്കില്‍ രണ്ടു വര്‍ഷം കൂടുതലും.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=OE8hWp-TEIE&feature=youtu.be

പിപ്പിലാഥന്‍ said...

പൌലോസ് ലേഖനം എഴുതുമ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം ചേര്‍ത്തിട്ടുണ്ട്

ഒരു ഉദാ:


വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.

ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.

വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:

പിപ്പിലാഥന്‍ said...

ഇതിനു ഏറ്റം നല്ല ഉദാഹരണം ക്രിസ്തു പറഞ്ഞ ഉപമയല്ലേ?

ഞാന്‍ മുന്തിരിയും നിങ്ങള്‍ ശാഖകളും ,എന്തെ പിതാവ് കൃഷിക്കാരനും.

ഇവിടെ ചെടിയില്ലാതെ ശാഖക്ക് നിലനില്‍പ്പില്ല , എന്നാല്‍ വള്ളിയും കൃഷിക്കാരനും ഉണ്ടെങ്കില്‍ അതിനു രണ്ടിനും നിലനില്‍പ്പുണ്ട്. പിന്നീട് ശാഖകള്‍ ഉണ്ടാകുകയും ചെയ്യും.

എന്നാല്‍ കൃഷിക്കാരന്‍(പിതാവ്) ഇല്ലാതെ മുന്തിരി(യേശു)വിനു നിലനില്‍പ്പില്ല.കൃഷിക്കാരന് സ്വയം നിലനില്‍പ്പുണ്ട്. ശാഖളോ ,ചെടിയോ ഇല്ലെങ്കിലും കൃഷിക്കാരനു നിലനില്‍പ്പുണ്ട്.

എല്ലാത്തിനും ആധാരം ,തുടക്കം പിതാവ് തന്നെ.

നമ്മളോ പുത്രനോ,ധൂധാരോ ഇല്ലെങ്കിലും പിതാവ് നിലനില്‍ക്കും.

പിപ്പിലാഥന്‍ said...

നക്ഷത്ര തിളക്കമുള്ള മതങ്ങള്‍


നിങ്ങളോട് ഒരു നക്ഷത്രം വരക്കാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങിനെയായിരിക്കും വരക്കുക? നക്ഷത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരുന്നത് , ക്രിസ്മസ് നക്ഷത്രമോ , മുസ്ലിം സഹോദരങ്ങളാണെങ്കില്‍ ചന്ദ്രക്കലക്കുള്ളിലെ നക്ഷത്രത്തെക്കുറിച്ചോ, യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം പോലെ കരുതപ്പെടുന്ന നക്ഷത്രത്തെക്കുറിച്ചോ


ഹൈന്ദവ സഹോദരങ്ങളാണെങ്കില്‍ , അവര്‍ക്ക് നക്ഷത്രങ്ങളുമായുള്ള ബന്ധം ,നമ്മുക്കരിവുല്ലതാണല്ലോ, വേദിക് കലകകളില്‍ ഒഴിച്ചുകൂടാനാവാത്തതും. ചുരുക്കത്തില്‍ നക്ഷത്രങ്ങളില്ലാത്ത മതമില്ലയെന്നു തന്നെ പറയാം. ഇമ്മാതിരിയുള്ള ഒരു നക്ഷത്രത്തെക്കുറിച്ചായിയിക്കും നക്ഷത്രം എന്നുപറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക. അത്രയ്ക്ക് നമ്മുടെ എല്ലാം മനസിനെയും ചിന്തയെയും തലച്ചോറിനെപോലും സ്വാധിനിച്ചു മസ്തിഷ്കപ്രക്ഷാളനം ( Brain Washing ) നടത്തിയിരിക്കുകയാണ് ഈലോകത്തിന്‍റെ അന്ധകാരശക്തി. പറഞ്ഞുവന്നത് നക്ഷത്രങ്ങലെന്നു പറഞ്ഞു വരക്കുന്നതും ഉണ്ടാക്കുന്നതും നക്ഷത്രങ്ങളുടെ ആകൃതിയുമായി യാതൊരു സാമ്യവുമില്ലാത്ത രൂപങ്ങളാണ്.

മാത്രമോ ഇന്നെല്ലാവരും സ്റ്റാര്‍ ആകുവാനാണ് ശ്രമിക്കുന്നത് . ഒരുസധനത്തിന്റെ കാര്യത്തില്‍ ആ വസ്തു എത്ര സ്റ്റാര്‍ നേടിയെന്നു നോക്കിയാണ് ആള്‍ക്കാര്‍ വാങ്ങുന്നത്
എവിടെയും നക്ഷത്രമെന്ന പേരില്‍ ഈ മുദ്രകള്‍.



എന്നുവെച്ചാല്‍ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളുമാണ്. അഞ്ചും ആറും മൂലകലോടുകൂടിയവ. അവയെല്ലാം saithanic worship ഉകാര്‍ ഉപയോഗിക്കുന്നതാണ്. ഇത് പല രൂപങ്ങളോടും ക്രിസ്മസിനോടും അനുബന്ധിച്ച് ക്രിസ്ത്യാനികളില്‍ കടന്നു. യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം ആയി തിരുവെഴുത്തുകളില്‍ ആധാരമില്ലെങ്കിലും , ദാവീദിന്‍റെ നക്ഷത്രമെന്നപേരില്‍ സ്വീകരിച്ചു. മുസ്ലീം മതവുമായോ ഖുറാനുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത ചന്ദ്രക്കലയെയും അതിനുള്ളിലെ പഞ്ചകോണ്‍ അവരും ഛിന്നം ആയി സ്വീകരിച്ചു. ഏത് മുസ്ലിം പണ്ഡിതനും സമ്മതിക്കുന്ന ഒന്നുണ്ട് ഇസ്ലാമുമായി ചന്ദ്രക്കലക്കും അതിനുള്ളിലെ നക്ഷത്രമെന്ന് പറയുന്ന സാധനത്തിനും ഒരു ബന്ധവുമില്ലയെന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ പറയും യേശു ജനിച്ചപ്പോള്‍ നക്ഷത്രം കണ്ടു. നക്ഷത്രം കണ്ടു എന്നത് ശരിയാണ് എന്നാല്‍ നക്ഷത്രത്തിന്‍റെ ആകൃതി വൃത്തമോ, ഗോളമോ, മുട്ടയുടെപോലെയോ ഒക്കെയാണെന്ന് നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നോ മറപ്പിച്ചോ ഈ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ ഉപയോഗിച്ച് നമ്മള്‍ സ്വയം വഞ്ചിതരാകുന്നൂ.സൂര്യന്‍ ഒരു നക്ഷത്രമാണെന്നും അതിനു ഗോളാകൃതിയാണെന്നും നമ്മുക്കറിയാമല്ലോ, ഇതുപോലാണ് എല്ലാ നക്ഷത്രങ്ങളും. ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ നമ്മുടെ പ്രധാന മതങ്ങളില്‍ തിരുകിക്കയറ്റുവാന്‍ സാത്താന്‍ വളരെ എളുപ്പത്തിലും സൂത്രത്തിലും പെണ്ടാഗ്രത്തിന്‍റെ പേര്‍ നക്ഷത്രമെന്നക്കി മാറ്റി. എത്രയെളുപ്പത്തില്‍ ആരുമറിയാതെ ജനകോടികളെ പറ്റിച്ചു. എന്നിട്ടിപ്പോഴോ നക്ഷത്രതിനെത്ര മൂലെയെന്ന കാര്യത്തിലാണ് , മുസ്ലീമുകളും യഹൂദരും തമ്മില്‍ തര്‍ക്കവും യുദ്ധവും. യുദ്ധം തീര്‍ന്നിട്ടുവേണ്ടേ ഇത് നക്ഷത്രമാല്ലെന്നും സാക്ഷാല്‍ സാത്തന്‍റെ ഛിന്ന മാണെന്നും മനസിലാക്കാന്‍. സാത്തന്‍റെ സ്ഥിരം ശൈലിയാണിത്‌ സത്യം മനസിലാക്കാന്‍ സമയം തരാതെ നമ്മളെ വലിയ കാര്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലിച്ചുകൊണ്ടിരിക്കും.


നമ്മുടെ കത്തോലിക്ക സഭാക്കൊരു ഉണര്‍വ്വന്നത് കണ്ടിട്ട് ശത്രുവുനു ഉറക്കം കെട്ടിരിക്കുകയാണ്. അവന്‍റെ കൈകളിലെ ആയുധമാകാതെ സത്യത്തില്‍ നിലകൊള്ളുക.


സ്നേഹത്തോടെ


പിപ്പിലാഥാന്‍.


നക്ഷത്രങ്ങലെക്കുറിച്ചുള്ള പടങ്ങള്‍ ഇവിടെ പാടില്ലാത്തതുകൊണ്ട് , http://guru-pippiladan.blogspot.com എന്നാ വിലാസത്തില്‍ കാണാം.

ചിത്രങ്ങള്‍ ഈ ലവിടെ ഉണ്ട്


http://guru-pippiladan.blogspot.com/search?updated-min=2012-01-01T00:00:00-08:00&updated-max=2013-01-01T00:00:00-08:00&max-results=29

പിപ്പിലാഥന്‍ said...

അവന്‍ വീരനാം ദൈവം നിത്യപിതാവ് എന്ന് വിളിക്കപ്പെടും എന്ന്
_______

അത് പ്രവചനം ആണ്, ഇതുകൂടാതെ ഒന്നുകൂടിയുണ്ട് അത്ഭുത മന്ത്രി. അങ്ങനെയും വിളിച്ചുകാണണം. അല്ലെങ്കില്‍ പ്രവചനം പൂര്‍ത്തിയാകില്ലല്ലോ? അത് എഴുതപ്പെടാതെ പോയതാകാം.

ഇനി കാര്യത്തിലേക്ക് വരാം.

ഇതൊക്കെ സത്യമെന്ന് അല്ല പ്രവചനം ഇങ്ങനെയൊക്കെ വിളിക്കപ്പെടും എന്നാണു. അങ്ങനെ വിളിക്കുന്നുണ്ടല്ലോ?

ആരു വിളിക്കും അവിശ്വാസികള്‍ വിളിക്കും.

അവന്‍ കള്ളന്മാരോടുകൂടി എന്നപ്പെടും,- അത് നടക്കും കാരണം പ്രവചനം ആണ് - അത് ആരുചെയ്തു ? അവിശ്വാസികള്‍.

നിന്ദിക്കും - നടന്നു ആരു അവിശ്വാസികള്‍.

അങ്ങനെ പല പ്രവചനവും നടക്കും എന്നല്ലാതെ അത് ദൈവേഷ്ട്ടം ആകനമെന്നുണ്ടോ?

പിപ്പിലാഥന്‍ said...

എന്‍റെ പെങ്ങള്‍ പീ എച്ച് സീ യിലെ ഡോക്ട്ടര്‍ ആണ് , അവിടെ വരുന്ന അലസിപ്പിക്കല്‍ കേസുകളില്‍ കാല്‍ഭാഗവും പെന്തക്കൊസ്തു പെണ്‍കുട്ടികള്‍ ആണ് .കാരണം പെണ്ണ് കെട്ടിയ പാസ്റ്റര്‍മാരും. ഒരിക്കല്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ ഒരു പാസ്റ്റര്‍ ഇതേ ആവശ്യവും ആയി വന്നു, ഞാന്‍ അദ്ദേഹത്തെ ഒന്ന് ചോദ്യം ചെയ്യാനും ചമ്മല്‍ കാണാനും ആയി ,അടുത്തുകൂടി ചോദിച്ചു.

ഇങ്ങനെയൊക്കെ ആകാമോ? അതും താങ്കള്‍ ഒരു പാസ്റ്റര്‍ അല്ലെ? ഉടന്‍ ചൂടായി ആരുപറഞ്ഞു ഞാന്‍ പാസ്റ്റര്‍ എന്ന് " അപ്പോള്‍ ആ ഡോക്. നിങ്ങളോട് എല്ലാം പറഞ്ഞു , പിന്നെ പെങ്ങളെ ചീത്തവിളിയായി . അത് എന്‍റെ സഹോദരി ആണെന്ന് പറഞ്ഞപ്പോള്‍ കുറച്ചു അടങ്ങി.

പിന്നെപ്പറഞ്ഞ ന്യായം ആണ് എന്നെ ഞെട്ടിച്ചത് . ഒരു ഉളുപ്പും ഇല്ലാതെ പറയുകയാണ്‌ " ജഡത്തില്‍ പാപം ചെയ്‌താല്‍ കുഴപ്പം ഇല്ല" ഏതോ ഒരു വാക്യവും അനുബന്ധം ആയി പറഞ്ഞു. തല മരച്ചുപോയതുകൊണ്ട് വാക്യം ഓര്‍മ്മയില്ല.

ഇതുപോലാണ് സംഭവം. ഇയാള്‍ ഇപ്പോഴും പ്രശസ്തനായി ശിസ്രൂഷ ചെയ്യുന്നു.

ഇത്ര വരില്ലെങ്കിലും ഞങ്ങളുടെ സഭയിലും ഇത്തരക്കാര്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു.

പിപ്പിലാഥന്‍ said...

ഇറച്ചി തിന്നുംതോറും ,തിന്നണം എന്ന് തോന്നും , മധുരവും, മദ്യവും , രതിയും അങ്ങനാണ് . മടുക്കുമ്പോള്‍ പുതിയ തരം കഴിക്കണം കുടിക്കണം ,രമിക്കണം എന്നും തോന്നും. അതാണ്‌ പ്രശ്നം.
_______
എന്നാല്‍ മാംസം കഴിക്കാത്ത ആള്‍ക്കാര്‍ക്ക് അത് കഴിക്കണമെന്ന് തോന്നാരെ ഇല്ല.

സിനിമാ കാണാത്തവര്‍ക്ക് അത് കാണണമെന്ന് തോന്നാറില്ല

ക്രിക്കറ്റ് കളി അറിയാത്തവര്‍ക്ക്,ചീട്ടുകളിയുടെ രസം അറിയാത്തവര്‍ക്ക് അത് കനനമെന്നോ കളിക്കനമെന്നോ തോന്നാറുണ്ടോ?

പിപ്പിലാഥന്‍ said...

എന്‍റെ പ്രൊഫൈലില്‍ പോയാല്‍ ഞാന്‍ കിടങ്ങൂര്‍ കാരന്‍ എന്ന് കാണാം . ഈ തോമസ്‌ കോട്ടൂര്‍ എനിക്ക് നേരിട്ട് വളരെയേറെ അറിയാവുന്ന അച്ചന്‍ ആണ് . അദ്ദേഹവും സഹോദരങ്ങളും ആയി ഏതാണ്ട് അരനൂറ്റാണ്ട് ബന്ധവും ഉണ്ട് . അദ്ദേഹം ചെറുപ്പം മുതല്‍ അല്‍പം തുറന്ന സംസാരവും , പെണ്‍കുട്ടികളോട് ഒരു മമതയും ഉള്ളയാളാണ് . എന്നാല്‍ ഇതെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ,അദ്ദേഹം അദ്ദേഹത്തെക്കാള്‍ വലിയ ഒരാള്‍ക്ക് വേണ്ടി സഹിക്കുന്നു എന്നാണു. ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അദേഹത്തിന് ലളിതമായി കേസില്‍നിന്നും രെക്ഷപെടാം. എന്നാല്‍ അപ്പോള്‍ കുടുങ്ങുന്ന ആളെ ഓര്‍ത്താണ് പറയാത്തത് എന്ന്. പൂര്‍ണം ആയി വിശ്വസിചിട്ടില്ലെങ്കിലും ആ സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. കാരണം ചെറുപ്പം മുതല്‍ തുറന്നു സംസാരിക്കുന്നവര ആയിരുന്നു ഞങ്ങള്‍ .ഇപ്പോഴും.

പിപ്പിലാഥന്‍ said...


Samuel George പക്ഷെ എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞത് കള്ളം ആണെന്ന് കൂടി താങ്കള്‍ തെളിയിക്കണം..
___________________________
Anyone who welcomes you welcomes me, and anyone who welcomes me welcomes the one who sent me
___________

"Whoever welcomes one of these little children in my name welcomes me; and whoever welcomes me does not welcome me but the one who sent me."

പിപ്പിലാഥന്‍ said...

Samuel George ഒരു ദൂതനും പറഞ്ഞിട്ടില്ല ഞാനും ദൈവവും ഒന്നാണ് എന്ന്..
___________
എന്നാല്‍ യേശു പറഞ്ഞു , സമുവേലും, വിത്സനും ഞാനും,കാപ്പാനും മത്യൂവും ഒന്നാകും എന്ന് . :) സംശയം ഉണ്ടോ ഇതാണ് ആ ഒന്നാകല്‍ .

പിപ്പിലാഥന്‍ said...

Samuel George ഒരു ദൂതനും പറഞ്ഞിട്ടില്ല പിതാവ് ചെയ്യുന്നതൊക്കെയും ഞാനും ചെയ്യുന്നു എന്ന്..
__________
പക്ഷെ ആ പുത്രന്‍ പറഞ്ഞില്ലേ ,പിതാവിനധികാരത്തില്‍ ഉള്ളതെല്ലാം എനിക്ക് അറിയില്ല എന്ന്?

യേശുവിനെ ഉയര്പ്പിച്ചത് ആരാണ്?

പിപ്പിലാഥന്‍ said...

ഇതുപരഞ്ഞവരോട് യേശു പറഞ്ഞ ഉത്തരം ---

യേശു:_ എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ അതിനേക്കാള്‍ ഭാഗ്യം ഉള്ളവര്‍.

ഇനി യേശുവിന്‍റെ ഉപദേശം വേണ്ടവര്‍ അതെടുക്കട്ടെ.

ജനക്കൂട്ടത്തിന്റെ ഉപദേശം വേണ്ടവര്‍ അതെടുക്കട്ടെ.

പിപ്പിലാഥന്‍ said...

ധനവാന്‍ ആയിരിക്കുക എന്നത് തന്നെ ഒരു പാപം ആണ്. പ്രമാണങ്ങള്‍ കാച്ചികുറുക്കിഎടുത്തു രണ്ടു ആക്കിയപ്പോള്‍ , അതിലെ രണ്ടില്‍ ഒന്നിന്‍റെ ലംഖനം ആണ് ധനവാന്‍ ആയിരിക്കുക.
നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ (സഹായം ആവശ്യം ഉള്ള വ്യക്തികള്‍) സ്നേഹിക്കുക എന്നാ കല്‍പ്പന പ്രമാണിച്ചാല്‍ ലോകത്തില്‍ ഒരുത്തനും ധനവാന്‍ ആയിരിക്കാന്‍ സാധ്യമല്ല.

പിപ്പിലാഥന്‍ said...

ഡിസംബര്‍ 25 ദിവസം ജാതികള്‍ ആചരിച്ച ദിവസം ആയിരിക്കാം. അതുകൊണ്ട് നമ്മുക്ക് ആ ദിവസം ആചരിക്കാനായി എടുക്കാന്‍ പാടില്ല എന്നുണ്ടോ?
ഈ ദിവസം സൂര്യദേവന്‍റെ ജന്മദിനം ആയി ആചരിച്ചിരുന്ന ആളുകള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചു.

അവരുടെ ബന്ധുക്കള്‍ എന്നാല്‍ വിശ്വാസം സ്വീകരിക്കാത്തവര്‍ ഈ ദിവസം പഴയപടി ആചാരിച്ചപ്പോള്‍, വിശ്വാസികളെ അതില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍സ്റ്റാന്‍ന്ട്ടൈന്‍ ആ ദിവസം ക്രിസ്മസ് ആയി ആചരിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ അന്യദൈവഉത്സവത്തില്‍ ക്രിസ്ത്യാനികളെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ ചക്രവത്തിയുടെയോ അദ്ദേഹത്തിന്റെ ഉപദേശകരുടെയോ മനസ്സില്‍ ഉരുത്തിരിഞ്ഞ ആശയം ആണിത്.

അത് നല്ലത് തന്നെയല്ലേ? അതിനെന്താ കുഴപ്പം? അചാരണം ആഘോഷം ആകുമ്പോള്‍ കുഴപ്പങ്ങള്‍ വന്നുകൂടാം.

പാശ്ചാത്യ നാടുകളില്‍ ദുരാത്മാക്കളുടെ ഉത്സവം ആയ ഹാലോവിന്‍ ദിവസം അതില്‍ കുട്ടികള്‍ പങ്കെടുക്കാതിരിക്കാന്‍ അച്ചന്മാര്‍ പള്ളികളില്‍ ആ വൈകുന്നേരം എന്തെകിലും പിള്ളേര്‍ക്ക് ഇഷ്ട്ടമുള്ള പരിപാടികള്‍ വയ്ക്കും.

നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന ഈ പ്രവര്‍ത്തിയും ചിലര്‍ വിമര്‍ശിക്കാറുണ്ട്. പള്ളികളില്‍ പോലും ഹാലോവിന്‍ ആഖോഷിക്കുന്നു!!!!!.

ഇതുപോലാണ് പണ്ട് ക്രിസ്മസും തുടങ്ങിയത്.

പിപ്പിലാഥന്‍ said...

ഡിസംബര്‍ 25 ദിവസം ജാതികള്‍ ആചരിച്ച ദിവസം ആയിരിക്കാം. അതുകൊണ്ട് നമ്മുക്ക് ആ ദിവസം ആചരിക്കാനായി എടുക്കാന്‍ പാടില്ല എന്നുണ്ടോ?
ഈ ദിവസം സൂര്യദേവന്‍റെ ജന്മദിനം ആയി ആചരിച്ചിരുന്ന ആളുകള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചു.

അവരുടെ ബന്ധുക്കള്‍ എന്നാല്‍ വിശ്വാസം സ്വീകരിക്കാത്തവര്‍ ഈ ദിവസം പഴയപടി ആചാരിച്ചപ്പോള്‍, വിശ്വാസികളെ അതില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍സ്റ്റാന്‍ന്ട്ടൈന്‍ ആ ദിവസം ക്രിസ്മസ് ആയി ആചരിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ അന്യദൈവഉത്സവത്തില്‍ ക്രിസ്ത്യാനികളെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ ചക്രവത്തിയുടെയോ അദ്ദേഹത്തിന്റെ ഉപദേശകരുടെയോ മനസ്സില്‍ ഉരുത്തിരിഞ്ഞ ആശയം ആണിത്.

അത് നല്ലത് തന്നെയല്ലേ? അതിനെന്താ കുഴപ്പം? അചാരണം ആഘോഷം ആകുമ്പോള്‍ കുഴപ്പങ്ങള്‍ വന്നുകൂടാം.

പാശ്ചാത്യ നാടുകളില്‍ ദുരാത്മാക്കളുടെ ഉത്സവം ആയ ഹാലോവിന്‍ ദിവസം അതില്‍ കുട്ടികള്‍ പങ്കെടുക്കാതിരിക്കാന്‍ അച്ചന്മാര്‍ പള്ളികളില്‍ ആ വൈകുന്നേരം എന്തെകിലും പിള്ളേര്‍ക്ക് ഇഷ്ട്ടമുള്ള പരിപാടികള്‍ വയ്ക്കും.

നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന ഈ പ്രവര്‍ത്തിയും ചിലര്‍ വിമര്‍ശിക്കാറുണ്ട്. പള്ളികളില്‍ പോലും ഹാലോവിന്‍ ആഖോഷിക്കുന്നു!!!!!.

ഇതുപോലാണ് പണ്ട് ക്രിസ്മസും തുടങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ഡിസംബര്‍ 25 പോലെ ആപ്റ്റ് ആയിട്ടുള്ള മറ്റൊരു ദിവസം ഇല്ല എന്ന് കാണാം.

പിപ്പിലാഥന്‍ said...

"വീഞ്ഞില്ല" എന്ന് മാതാവ് പറഞ്ഞു.
"എനിക്കും നിനക്കും തമ്മില്‍ എന്ത്"
എന്ന് യേശു പറഞ്ഞു.
"അവന്‍ പറയുന്നത് ചെയ്യുക". മാതാവ് പറഞ്ഞു.
അവര്‍ യേശു പറഞ്ഞത് ചെയ്തു യേശു വീഞ്ഞ് ഉണ്ടാക്കി.
______________

കാനയില്‍ വച്ചു തന്നെ രാജഭൃത്യന്‍ പറഞ്ഞു - യേശു അയാളുടെ പുത്രനെ ഒന്നും പറയാതെ സുഖപ്പെടുത്തി.
_______________
കപര്‍നാമില്‍ വച്ചു ശതാതിപന്‍ പറഞ്ഞു പുത്രന്‍ രോഗി - യേശു വരാമെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു - യേശു പറഞ്ഞു പുത്രന്‍ സുഖം പ്രാപിച്ചു.
____________

കുറേപ്പേര്‍ കട്ടിലില്‍ തളര്‍വാത രോഗിയെ കൊണ്ടുവന്നു - കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടു സുഖപ്പെടുത്തി.
_____________

ചിലര്‍ ഊമാനും പിശാശുബാധിതനും കുരുടനുമായവനെ കൊണ്ട് വന്നു- യേശു സുഖപ്പെടുത്തി.
________________

ശിഷ്യര്‍ ആവശ്യപ്പെട്ടു യേശു തടാകം ശാന്തമാക്കി.
____________

പിശാശു ബാധിതര്‍ പറഞ്ഞു ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? യേശു അവരെ സുഖപ്പെടുത്തി.
____________
ജൈറോസു പറഞ്ഞു മകള്‍ മരിച്ചു ,നീ വന്നു കൈ വച്ചാല്‍ ജീവിക്കും. - യേശു ചെന്ന് കൈ വച്ചു പുത്രി ജീവിച്ചു.
________________
മാര്‍ത്തയും മറിയവും ആളയച്ചു - യേശു വന്നു ലാസറിനെ ഉയര്പ്പിച്ചു.
_________
..............
_____________

ഇങ്ങനെ മിക്കവാറും അത്ഭുതങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടാണ് ചെയ്തത് അതുകൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് എന്ത് സ്രേഷ്ട്ടതയാണ് യേശുവും ബൈബിളും കൊടുക്കുന്നത്. ഒരുതടസംപോലും പറയാതെയാണ് മിക്കവാറും എല്ലാം യേശു ചെയ്തത്.

പിപ്പിലാഥന്‍ said...

Sajo J Kappan സണ്ണി മാപ്പിള യേശു എവിടെങ്ങിലും പറഞോ രൂപം ഉണ്ടാക്കരുത് എന്ന് ?
________________
ന്യായ പ്രമാണം പൂര്‍ണമായി അനുസരിച്ച ഏക വ്യക്തിയാണ് യേശു. ന്യായപ്രമാണത്തില്‍ നിന്ന് വള്ളിയോ പുള്ളിയോ മാറില്ലെന്നും പഠിപ്പിച്ചു. ഇനി യേശു എവിടെങ്കിലും രൂപം ഉണ്ടാക്കാനും അവയെ വണങ്ങാനും പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ് രൂപം വണക്കത്തിനു ആധാരം?

ഒരു പടം വരച്ചതുകൊണ്ടോ പ്രതിമ ഉണ്ടാക്കുന്നതുകൊണ്ടോ ഒരു കുഴപ്പവും ഇല്ല . എന്നാല്‍ അതിനെ വണങ്ങുകയും ആരാധിക്കയും ചെയ്യുമ്പോള്‍ തെറ്റും പാപവും ആയി മാറുന്നു.

പിപ്പിലാഥന്‍ said...

മാതാവിനോടുള്ള ആരാധന /വണക്കം അന്വഷിച്ചാല്‍ അതും എത്തി നില്‍ക്കുന്നത് സെമിരമാസില്‍ ആണ്.

സെമിരമാസിനെ പൂജിച്ചിരുന്ന ആളുകള്‍ ക്രിസ്ത്യാനികള്‍ ആയപ്പോള്‍ സെമിരമാസിനു പകരം വച്ചതാണ് യേശുവിന്‍റെ അമ്മയെ. ആദ്യ ഉദ്ദേശം നല്ലത് തന്നെ ആയിരുന്നെങ്കിലും പിന്നീടത്‌ തെറ്റുകള്‍ക്ക് കാരണം ആയി.

എല്ലാത്തിന്റെയും ദൂപ്ലിക്കെട്ടു ഉണ്ടാക്കുന്നവന്‍ ആണല്ലോ സാത്താന്‍.

നിമ്രോധിന്റെ അമ്മയും ഭാര്യയും ആയിരുന്ന സെമിരമസ് ആണ് ഇതിനൊക്കെ ആധാരം.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

അറിവില്‍ പൂര്‍ണന്‍ അല്ലാത്ത എന്‍റെ അഭിപ്രായം മാത്രം ആണിത്.
കാപ്പന്റെ അഭിപ്രായം പകുതി ശെരിയാണ്. വിഗ്രഹം ഉണ്ടാക്കിയതുകൊണ്ടാല്ല അവരെ ദൈവം ശിക്ഷിച്ചത്.

അഹരോന്‍ പോലും കര്‍ത്താവിനു ആണെന്ന് വിശ്വസിച്ചു, അര്‍പ്പിച്ച ബലി, വിഗ്രഹത്തിന്‍റെ മുന്നില്‍ ആയിപ്പോയീ എന്നാ ഒറ്റക്കാരണം കൊണ്ട്, അത് ദൈവത്തില്‍ എത്താതെ സാത്താനില്‍ എത്തി ജനം വഷളായി.
വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ നമ്മള്‍ കര്‍ത്താവിനു എന്നുപറഞ്ഞു ബാലിയര്‍പ്പിചാലും എത്തുന്നത് വഴിതെറ്റി ശത്രുവിന് ആയിരിക്കും എന്ന് ഇവിടെ മനസിലാക്കാം.

കാരണം ഈ സംഭവത്തില്‍ അഹരോനും ,ജനവും കര്‍ത്താവിനാണ് ബലിയര്‍പ്പിച്ചത് എന്ന് അവര്‍ നൂറുശതമാനവും വിശ്വസിച്ചിരുന്നു. അവര്‍ അര്‍പ്പിച്ചതും കര്‍ത്താവിനു ആയിരുന്നു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ആയിപ്പോയപ്പോള്‍ ഫലം തിരിഞ്ഞുപോയീ. അത് മനുഷ്യന് മനസിലായും ഇല്ല. ദൈവത്തിനു മാത്രമേ മനസിലാകയോള്ളൂ.

വിഗ്രഹത്തിനു മുന്‍പില്‍ വണങ്ങാതെ ആരാധിക്കാതെ ഇരുന്നാല്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒഴിവാക്കാം.

പ്രതിമകള്‍ ഉണ്ടാക്കിയില്ല എന്നാ ഒറ്റകാരനത്താല്‍ ആരും നിത്യജീവന്‍ പ്രപിക്കില്ല.

രൂപങ്ങളും പ്രതിമകളും ഉണ്ടാക്കുന്നതിനേക്കാള്‍ മാരകം ആയതു ദ്രവ്യാഗ്രഹം എന്ന വിഗ്രഹം ആണ്. കാരണം മാമോന്‍ ആണ് നമ്മുടെ ഉള്ളില്‍ നേരെ നാം പ്രതിഷ്ട്ടിക്കുന്നത്.

പിപ്പിലാഥന്‍ said...

mappile 9947672191
athalla number ethanuu 9538188465

പിപ്പിലാഥന്‍ said...

http://marunadanmalayali.com/index.php?page=newsDetail&id=28913

പിപ്പിലാഥന്‍ said...

കാളയുടെ ഒരു ശില്പം ഉണ്ടാക്കിയാല്‍ അത് വിഗ്രഹം ആകില്ല അതിനെ ദൈവമായി ആരാധിക്കുബോള്‍ മാത്രം ആണ് അതിനു വിഗ്രഹം ആകുന്നതു ,
____________

അതിനെയാണ് അവര്‍ ആരാധിച്ചത് എന്ന് വചനം തരിക.

പിപ്പിലാഥന്‍ said...

Sajo J Kappan സണ്ണി മാപ്പിള കാളയെ ആണ് ആരാധിച്ചത് എന്ന് വചനത്തില്‍ വ്യക്തം അല്ലെ പിന്നെ എന്തിനു തര്‍ക്കിക്കുന്നു ?
"അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു."
-------------
അത് പറയുന്നത് ദൈവം . ദൈവം മനസിലാക്കുന്നതാണ്.

നിന്റെ നാമത്തില്‍ എല്ലാം ചെയ്തു എന്ന് പറയുന്നവരോട് യേശു പറയുന്നത് കേള്‍ക്കൂ, നിങ്ങളെ ഞാന്‍ അറിഞ്ഞിട്ടില്ല.

അവിടെ അവര്‍ ചെയ്തതും യേശുവിന്‍റെ നാമത്തില്‍ .

യേശുവിന്‍റെ നോട്ടത്തില്‍ മറ്റെന്തിന്റെയോ നാമത്തില്‍.
അതുപോലാനിതും അവര്‍ ദൈവത്തിനു അര്‍പ്പിച്ചു .ദൈവം കാണുന്നത് കാലാക്കുല്ലതായി.

മനസിലായിക്കാണും എന്ന് കരുതുന്നു.

പിപ്പിലാഥന്‍ said...

Sajo J Kappan "മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്‍മാരെ നിര്‍മിച്ചു."

യഹോവയെ നിര്‍മ്മിച്ച്‌ എന്ന് ആരും പറഞ്ഞിട്ടില്ല , കാള ദൈവം ആണോ മാപ്പിലെ ?
__________

ഇനിയും സജോ മനസിലായില്ല എന്ന് ഭാവിക്കുന്നത് എന്താണ്?

എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം പറയുക.
അന്ന് കാളക്കു പകരം ഇന്ന് നമ്മള്‍ കാണുന്ന ഏതെങ്കിലും രൂപത്തെ ഉണ്ടാകി ആരധിച്ചിരുന്നെങ്കില്‍ ദൈവം അംഗീകരിക്കുമായിരുന്നോ?

അങ്ങനെ എന്തെങ്കിലും ദൈവം അംഗീകരിചിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

മിട്ടായി ചോദിച്ചാല്‍ അട്ടയെ കൊടുക്കുമോ?
പലസ്തീന്‍ നാടുകളിലെ അന്നുള്ള കല്ലുകള്‍ പലതും അപ്പം, റൊട്ടി പോലുള്ളതായിരുന്നു,-നിറവും,ആകൃതിയും-. അതുകൊണ്ടാണ് പരീക്ഷകന്‍ യേശുവിനോട് പറഞ്ഞത് കല്ല്‌ അപ്പമാക്കാന്‍. വിശന്നിരിക്കുന്നവന് ആ അപ്പം പോലുള്ള കല്ലുകള്‍ കാണുമ്പോഴേ വിശപ്പ്‌ ഇരട്ടിക്കും എന്ന് നമ്മുക്ക് അറിയാമല്ലോ?

ആനാട്ടിലെ മീനുകളില്‍ പലതും അന്ന് പമ്പിനോട് സാദൃശ്യാം ഉള്ളവ ആയിരുന്നു.( നമ്മുടെ നാട്ടില്‍ ഒരു മുപ്പതു വര്‍ഷം മുന്പുപോലും ആരോന്‍,മനഞ്ഞില്‍,അല്ലെങ്കില്‍ വ്ഴാഞ്ഞില്‍ഒക്കെ സാധാരണവും പാമ്പിനോട് സദൃശം ഉള്ള മീനുകളും ആയിരുന്നു.)

ആ കാലത്തും അപൂര്‍വ്വം ഇപ്പോഴും വെളുത്ത തവിട്ടു നിറത്തില്‍ ഉള്ള തേളുകളെ കാണാം.
അവ ശ്ത്രുവില്‍നിന്നും രെക്ഷ നേടാന്‍ ഉരുണ്ടു (ആകൃതി മാറ്റി)കിടന്നിരുന്നു .കണ്ടാല്‍ മുട്ടപോലെ.

അതുപോലെ പല അട്ടകള്‍ ഈയടുത്ത കാലം വരെ കേരളത്തില്‍ ഉണ്ടായിരുന്നു.തൊട്ടാല്‍ ഉരുണ്ടു മുട്ടപോലെയോ മിട്ടായി പോലെയോ കിടക്കും.പലകുട്ടികള്‍ക്കും അബദ്ധം പറ്റിയിട്ടുമുണ്ട്.

ഇനി കാര്യത്തിലേക്ക് കടക്കാം.

മുട്ടയാനെന്നു കരുതി ഒരു കുട്ടി മുട്ടപോലുള്ള തേളിനെ ആവശ്യപ്പെട്ടാല്‍ , അത് കുട്ടിക്ക് ഉപദ്രവം ഉണ്ടാക്കും എന്നറിയാവുന്ന അപ്പന്‍ അത് കൊടുക്കുകില്ല.

മീനാനെന്നു ധരിച്ചു പാമ്പിനെ ചൂണ്ടികാണിച്ചു ആ മീന്‍ വേണം എന്ന് പറഞ്ഞാല്‍, അത് അപകടം ഉണ്ടാക്കും എന്ന് മനസിലാക്കുന്ന അപ്പന്‍ ആ പാമ്പിനെ കൊടുക്കുമോ?

റൊട്ടി പോലുള്ള ഒരു കല്ല്‌ ചൂണ്ടിക്കാട്ടി അതുവേണമെന്നു ശാട്യം പിടിച്ചുകരയുന്ന മകന് അപ്പന്‍ ആകല്ല് കൊടുക്കുമോ? കല്ലാണ് എന്നറിയാന്‍ പ്രായമാകാത്ത മകന്‍ അത് കടിക്കാനും ഉള്ളപല്ലുകള്‍ പോകാനും ഇടയാക്കും.

ഇതുപോലെ മക്കളായ നമ്മള്‍ നല്ലതെന്ന് കരുതി ചോദിക്കുന്നത്, പലപ്പോഴും നമ്മുക്ക് തിന്മ വരുത്തുന്നതായിരിക്കും.അതുകൊണ്ടാണ് സ്വര്‍ഗസ്ഥനായ പിതാവ് അത് തരാത്തത്. അതിന്‍റെ ദൂഷ്യം മനസിലാകാത്തത് കൊണ്ട് നമ്മള്‍ ദൈവം തരുന്നില്ല എന്ന് പറഞ്ഞു, അടുത്ത മാര്‍ഗം അന്വഷിക്കുന്നു. ഇത് മനസിലാക്കുന്ന ശത്രു അത് ചെയ്തുതരുന്നു. ചെയ്തു തരുന്നവര്‍ക്ക് ഉദിഷ്ട്ടകാര്യം സാധിച്ചതിനു ഉപകാര സ്മരണയും നമ്മള്‍ കൊടുക്കുന്നു.

പിപ്പിലാഥന്‍ said...

Sajo J Kappan ദൈവം ഒരുവന്‍ മാത്രമെയുള്ളൂ! അതുകൊണ്ട്തന്നെ വിജാതിയ ആലയങ്ങളില്‍ ദൈവമില്ല. "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ദൈവമല്ലാത്ത ഒന്നിനെ ആരാധിക്കുമ്പോള്‍ അവ സ്വീകരിക്കാന്‍ ഓടിയെത്തുന്നത് പിശാചാണ്! ആരാധനെയെ കൊതിക്കുന്നവനാണു
______________

ഇത് സജോ ഇട്ട ഒരു കമന്റു ആണ്. ഇത് ശെരിയും ആണ്. വിഗ്രഹാര്‍പിത ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശെരി, വിഗ്രഹാരാധനയുടെ കാര്യത്തില്‍ ശെരിയാകാതിരിക്കുന്നതെങ്ങനെ?

വിഗ്രഹം ഏതാണെങ്കിലും ആരാധനാ സ്വീകരിക്കുന്നത് സാത്താന്‍ ആണ്. അത് പരോക്ഷമായി താങ്കളും സമ്മതിച്ചു. ഈ പോസ്റ്റില്‍ അല്ല എന്ന് മാത്രം.

പിപ്പിലാഥന്‍ said...

തേങ്ങാ ചിരണ്ടാന്‍ മടിയുള്ള ,ഇഷ്ട്ടമില്ലാത്ത ഭര്‍ത്താക്കന്‍മാര്‍ക്ക് ,രണ്ടു എളുപ്പ വഴികള്‍ ഉണ്ട് .

ഒന്ന് , ആദ്യം ചിരവയും തെങ്ങാമുറിയും പാത്രവും ആയി ചിരവയില്‍ ഇരിക്കുക. എന്നിട്ട് കയ്യില്‍ തേങ്ങാമുറി എടുക്കുക , ഒരു നിമിഷം കണ്ണുകള്‍ അടച്ചു ഭാര്യയുടെ തേങ്ങാ ചിരണ്ടാന്‍ പറഞ്ഞ മുഖം മനസ്സില്‍ കൊണ്ടുവരിക . എന്നിട്ട് കയ്യില്‍ ഇരിക്കുന്ന തേങ്ങാമുറിയിലേക്ക് ആ രൂപം ആവേശിപ്പിക്കുക( കയ്യില്‍ ഇരിക്കുന്ന തേങ്ങാമുറി ഭാര്യയുടെ മുഖം എന്ന് സങ്കല്‍പ്പിക്കുക) എന്നിട്ട് വളരെ മൃദുവായി ചിരണ്ടാന്‍ തുടങ്ങുക. മിക്കവാറും ഒരുമിനിറ്റിനുള്ളില്‍ ചിരണ്ടി കഴിഞ്ഞിരിക്കും. :) :)

രണ്ടാമത്തെ മാര്‍ഗം പിന്നീട് യൌടുബില്‍ ഇടാം.

പിപ്പിലാഥന്‍ said...

Sajo J Kappan സെബസ്ത്യാനോസ് പുണ്യവാളനെ മാപ്പിള ആരാധിച്ചോ ? അങ്ങനെ ചെയ്തു എങ്കില്‍ മാപ്പിള യുടെ വിവരകകേട്‌ മാത്രം , പള്ളിയെന്താണ് എന്ന് കാനാതെയും , മതബോധനത്തിന് അയച്ചപ്പോള്‍ അണ്ടി പെറുക്കി നടന്നതിനറെയും ഫലം !!!
__________

എല്ലാ പണിയും ചെയ്യണം . അണ്ടി പെറുക്കേണ്ട സമയത്ത് അണ്ടി പെറുക്കണം, പശുവിനെ നോക്കണ്ട സമയത്ത് അത് ചെയ്യണം. തുണിയലക്കേണ്ട സമയത്ത് തുണിയലക്കണം, ചാണകം വാരാന്‍ ഉണ്ടെങ്കില്‍ അത് ചെയ്യണം. പള്ളിയില്‍ പോകാതെ, മതബോധനത്തിന് പോകാതെ വീട്ടില്‍ അമ്മയെ,അപ്പനെ അയല്‍ക്കാരനെ സഹായിച്ചാലും കുഴപ്പം ഇല്ല.

പിന്നെ മലയാളം സജോയിക്ക് അത്ര പിടിയില്ല അല്ലെ? സെബസ്ത്യാനോസിനെ ആരാധിച്ചു എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്? ചെറുപ്പത്തില്‍ അപ്പന്‍റെ കൂടെ പോയീ അപ്പന്‍ സെബസ്ത്യാനോസ് പുണ്യാളനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു . ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്താ പ്രശ്നം?

ചില സഭക്കാര്‍ വളചോടിക്കുന്നതുപോലെ ഞാന്‍ ആരാധിച്ചു എന്ന് താങ്കള്‍ വളച്ചൊടിച്ചു. ശേരിയല്ലേ? ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് സുഹൃത്തെ?

പിപ്പിലാഥന്‍ said...

Steave Joel അടയാളങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് നേരിട്ട് ലഭിക്കുന്നവര്‍ക്ക് യേശുവിന്റെ ജനന തിയതി അറിയില്ലെന്നോ??????അതും അങ്ങ് ചോദിച്ചാല്‍ പോരെ????????
____________

ഒരാള്‍ ഒരു ഭാഷയില്‍ പറയുന്നത് , പലഭാഷക്കാര്‍ അവരവരുടെ ഭാഷയില്‍ കേള്‍പ്പിക്കാന്‍ ഒരു പാസ്ട്ടരോട് പറഞ്ഞപ്പോള്‍, അത് നിന്നുപോയീ എന്ന് പറഞ്ഞു.

അപ്പോള്‍ ഞാന്‍ ചോദിച്ചു ,നിന്നുപോയെങ്കില്‍ താങ്കള്‍ മറുഭാഷ പറയുന്നത്‌ എന്തിനെന്നു? അദ്ദേഹം കാര്യകാരണസഹിതം വിശദീകരിച്ചു. ഇപ്പോഴുള്ള പെന്തക്കോസ്തു അന്യഭാഷാ ദൈവത്തോടും തിരിച്ചും ഉള്ള സംസാരം ആണെന്ന്.
ഇവിടെ ഞാന്‍ പറഞ്ഞിട്ടുണ്ട് എനിക്ക് ആ കൃപ ഇതുവരെ കിട്ടിയിട്ടില്ല.ഇനി ആ കൃപ ഉണ്ട് എന്ന് അവകാശപ്പെടുന്നവര്‍ ആരെങ്കിലും അടുത്ത തവണ ദൈവത്തോട് സംസാരിക്കുമ്പോള്‍ ഈ തീയതി കൃത്യമായി ചോദിച്ചു ആ പ്രശനം പരിഹരിക്കണം.

ഇത് പറഞ്ഞതും നാട്ടുകാരുടെ മുന്‍പില്‍ വച്ച് ഈ എളിയ മാപ്പിളയെ സാത്താനെ ഏല്‍പ്പിച്ചു. !!!!!!!!!!!.

ചോദിക്കുമ്പോള്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരം എന്ന് എടുത്തു ചോദിക്കണം. അല്ലെങ്കില്‍ പിന്നെ അത് കൊല്ലവര്‍ഷം ആണ്,ഹിജരാ വര്‍ഷം ആണ് എന്ന് പറഞ്ഞു അടി തുടങ്ങും. പറ്റുമെങ്കില്‍ നാളും നാഴികയും,വിനാഴികയും ചോദിക്കുക :)

കാണിപയ്യൂരിന്‍റെയോ ആറ്റുകാലിനറെയോ കയ്യില്‍ ഏല്‍പ്പിച്ചാല്‍ രണ്ടാം വരവ് എന്നത്തേക്ക് എന്ന് ഗണിച്ചു പറയുകയും ചെയ്യും. :)

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=_crVD2xfncE#t=11

പിപ്പിലാഥന്‍ said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15823152&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@