Friday, October 21, 2011

കത്തോലിക്കരുടെ പത്തു പ്രമാണങ്ങള്‍

കത്തോലിക്കരുടെ  പത്തു പ്രമാണങ്ങള്‍ ( പുറപ്പാട് 20:1 -17)


1 . ഞാനാണ് നിന്‍റെ ദൈവമായ  യെഹോവാ, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.  മുകളില്‍ സ്വര്‍ഗത്തിലോ,  താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ,  ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത്, അവക്കുമുന്നില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍,   ഞാന്‍ നിന്‍റെ ദൈവമായ യെഹോവാ,  അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.   എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണ കാണിക്കും.


2 . നിന്‍റെ ദൈവമായ  യേഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്.  തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യേഹോവ ശിക്ഷിക്കാതെ വിടുകയില്ല.
3 .സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.  എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ  യേഹോവയുടെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ  നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ യേഹോവ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
4 . നിന്‍റെ ദൈവമായ  യേഹോവ തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കെണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
5 . കൊല്ലരുത്.
6 . വ്യഭിചാരം ചെയ്യരുത്.
7 . മോഷ്ടടിക്കരുത്.
8 . അയല്‍ക്കാരനെതിരായി വ്യാജസാക്ഷൃം   നല്‍കരുത്.
9 .  അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത് .
10. അയല്‍ക്കാരന്‍റെ  ഭവനം  മോഹിക്കരുത്,  അയല്‍ക്കാരന്‍റെ   ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

No comments: