Tuesday, October 4, 2011

140000 ബ്രെഹ്മചാരികള്‍

Anonymous said...

പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. "

ഒന്ന് ചുമ്മാ ഇരിക്ക് പിപ്പിലാഘാ..... പേടിപ്പിക്കുകയാണോ......അച്ചന്മാര്‍ക്ക് ഒരു കുഴപ്പമുണ്ട്! എന്താണന്നോ....ചുമ്മാതെ നുണ പറഞ്ഞു പേടിപ്പിക്കുന്നത്‌. അങ്ങനെ ഇത്രയും ബ്രെഹ്മചാരികള്‍ മാത്രമേ പിതാവും പുത്രനും വാനരുന്ന സ്ടളത് ചെല്ലുവുള്ളൂ എങ്കില്‍, എന്നെ പോലെ ഉള്ളവര്‍ താഴെ നരകത്തില്‍ കിടന്നു പിടക്കുമ്പോള്‍, പിപ്പിലാഥന്‍ മുകളില്‍ ഈശോന്റെ മടിയില്‍ ഉണ്ടോ എന്ന് ഞാന്‍ പ്രത്യേകം നോക്കും. അപ്പോള്‍ അവിടെ കാണണം. കാണുമല്ലോ.....!
October 3, 2011 4:51 PM

========================================================================
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം മിക്കവര്‍ക്കും അറിഞ്ഞുകൂടാ, സ്വര്‍ഗമെന്നാല്‍ അത്ത്യുന്നതനായ ദൈവത്തിന്റെ സ്ഥലമാണ് , സ്തെഫാനോസ് ദര്‍ശനത്തില്‍ കണ്ട (സ്ഥലം-Act 7:35) പിതാവും പുത്രനും ഇപ്പോള്‍ വാണരുളുന്ന സ്ഥലം-പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം.

പിന്നെ നന്നായി ജീവിച്ചവര്‍, മത്തായി സ്വര്‍ജരാജ്യമെന്നും, മറ്റുള്ളവര്‍ ദൈവരാജ്യമെന്നും പറയുന്ന, നഷ്ട്ടപ്പെട്ട പാറുദീസ പുനസ്ഥാപിക്കുമ്പോള്‍ (പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള), ആദവും ഹവ്വയും താമസിച്ച- ഇപ്പോള്‍ ഗരൂബുകള്‍ കാവല്‍ നില്‍ക്കുന്ന പാറുദീസയിലായിരിക്കും യേശുവിനോടൊപ്പാം നിത്യത ചിലവിടുക. ദൈവത്തിനെ ആദിമ ഉദ്ദേശത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല , ആദവും ഹവ്വയും സ്വര്‍ഗത്തിലല്ലായിരുന്നുവെന്നും,ഭൂമിയില്‍ (പാറുദീസയിലായിരുന്നെന്നും). ഓര്‍ക്കുക. അതിനെയാണ് മത്തായി സ്വര്‍ഗരാജ്യമെന്നും മറ്റുള്ളവര്‍ ധൈവരാജ്യമെന്നും പറയുന്നത് . ഒരുകാര്യം ശ്രദ്ധിക്കുക സ്വര്‍ഗം നമ്മുക്കുള്ളതാണെങ്ങും പറഞ്ഞിട്ടില്ല , അഥവാ ഉണ്ടെങ്കില്‍ തര്‍ജിമപിശകാകാനെ വഴിയോള്ളൂ. സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം നമ്മുക്കുള്ളതാനെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. മത്തായി സ്വര്‍ഗരാജ്യമെന്നു പറയാനൊരു കാരണമുണ്ട് , ദൈവമെന്നു പറഞ്ഞാല്‍ പാപമാണെന്നു രണ്ടാം കല്പന തെറ്റിദ്ധരിച്ച യഹൂദ ജനത്തിനാണ് മത്തായി സുവിശേഷമെഴുതിയത്. അതുകൊണ്ട് ദൈവമെന്ന പദം പരമാവധി മത്തായി ഒഴിവാക്കുകയായിരുന്നൂ. മലയിലെ പ്രസംഗത്തില്‍ പ്രതിഫലമായി ഭൂമിയവകാശമാക്കും, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്‌ , ദൈവത്തെ കാണും , എന്നെ ഒരേഅര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതേപോലെ ഒരു കള്ളനോട് ( നല്ല കള്ളന്‍ എന്നോ ,വലതുവശത്തെ കള്ളന്‍ എന്നോ ഒന്നും ഇല്ലങ്കിലും നമ്മളങ്ങനെ പറയുന്നൂ.) പറഞ്ഞത് സ്വര്‍ഗത്തില്‍ പോകുമെന്നല്ല , ഇന്നെന്നോടുകൂടി പറുദീസയിലിരിക്കും എന്നാണ് , അന്ന് യേശു സ്വര്‍ഗത്തിലേക്ക് പോയിട്ടില്ലെന്ന് നമ്മുക്കറിയാമല്ലോ. അന്ന് യേശു ഇരുന്ന സ്ഥലം ( ഭൂമിയാണ്‌)പറുദീസ . സ്വര്‍ഗമല്ല പറുദീസഎന്ന് മനസ്സിലായെന്നു കരുതുന്നൂ. പല പറുദീസ കഴിവുകളും നഷ്ട്ടപ്പെട്ട നമ്മുക്ക് ഇപ്പോള്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ പറ്റുന്നില്ല എന്ന് മാത്രം. ജന്മനാ അന്ധനും ബധിരനുമായ ഒരുവ്യക്തിയോടു എത്രമാത്രം വിശദീകരിച്ചാലും ഈ ഭൂമിയുടെ അനുഭവം പൂര്‍ണമായി മനസില്ലാക്കാന്‍ സാധിക്കാത്തപോലെയാണ്, നമ്മള്‍ പറുദീസയെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. പറഞ്ഞത് സ്വര്‍ഗ്ഗവും നരകവുമാല്ലാതെ സ്വര്‍ഗരാജ്യം എന്നൊരു സ്ഥലം കൂടി യുണ്ട് , നല്ല മഹാഭൂരിപക്ഷവും അവിടെയായിരിക്കും,കപട ഭക്തനായ ഞാന്‍ അവിടെത്തില്ല എന്നാണെന്‍റെ അഭിപ്രായം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുക എന്നത് മാത്രമാണവിടെയെത്താനുള്ള ഏക വഴി. ഉപദേശം കൊണ്ടൊരു പ്രയോജനവുമില്ല.
സമയം കിട്ടിയാല്‍ വെളിപാട് 14:4 വായിക്കുക , ചിലപ്പോള്‍ മനസിലായെന്നു വന്നേക്കാം.
സ്നേഹത്തോടെ പിപ്പിലാഥന്‍.

No comments: