മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

ചോദ്യവും ഉത്തരവും 6
പവുരോഹിത്യം നീങ്ങിപ്പോയിട്ടും, എന്നന്നെക്കുമുള്ള മഹാപുരോഹിതനായ യേശു വന്നിട്ടും നിങ്ങള്‍ പവുരോഹിത്ത്യത്തിന്‍റെ പിറകെ പോകുന്നത് എന്തുകൊണ്ട്? (1 peter 2:9) ഉദ്ധരിച്ചു നാമെല്ലാവരും പുരോഹിതരാനെന്നും സമര്‍ദ്ധിക്കുന്നൂ.
ഉത്തരമല്ല എന്‍റെ അഭിപ്രായം പറയാം.
ഈ ചോദ്യത്തില്‍ പല അബദ്ധങ്ങള്‍ ഒന്നിച്ചു സംഭവിച്ചിരിക്കുന്നൂ. പൌരോഹിത്യം നീങ്ങിപ്പോയി എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? എന്നന്നെക്കുമുള്ള മഹാപുരോഹിതനായ യേശു വരിക മാത്രമല്ല പോകുകയും ചെയ്തു. എന്നന്നെക്കുമുള്ള എന്നുവച്ചാല്‍ അനാദി മുതല്‍ അനാദി വരെയെന്നാണ്. ആതായത് പഴയനിയമത്തിലും യേശു മഹാപുരോഹിതനായിരുന്നൂ, അത് പുതിയ കാര്യമൊന്നുമല്ല. പുതിയ നിയമത്തില്‍ പൌരോഹിത്യമില്ലെന്ന് പറയുന്നവര്‍ തന്നെ നാമെല്ലാവരും പുരോഹിതരാനെന്നും പറയുന്നൂ. ഇതിലെ വൈരുദ്ധ്യം കണ്ടോ?
ദൈവം തന്നെയാണ് , മെല്‍ക്കിസദക്കിന്‍റെ പൌരോഹിത്യം മോശയുടെ ചേട്ടന്‍ അഹരോന് കൊടുത്തത്. അഹറോനും മോശയും ലേവി ഗോത്രത്തിലുള്ളവനായിരുന്നെങ്കിലും പൌരോഹിത്യം കൊടുത്തത് അഹറോനു മാത്രമാണെന്ന് കാണുക. അവര്‍ ലേവി ഗോത്രത്തിലുള്ളവരയിരുന്നത് കൊണ്ടല്ല കൊടുത്തത്, യോഗ്യനായ അഹറോന്‍ ലേവിഗോത്രത്തില്‍ പെട്ടുപോയീ എന്ന് മാത്രം. (ലേവി യാക്കോബിന്‍റെയും ഭാര്യമാരില്‍ ഒരാളായ ലെയായുടെയും മൂന്നാമത്തെ പുത്രനായിരുന്നൂ.). എന്നാല്‍ പുറപ്പാടു 32:29 ല്‍ കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ യഹോവയുടെ പക്ഷത്തുള്ളവര്‍ മാറിനില്‍ക്കട്ടെ എന്നുപറഞ്ഞപ്പോള്‍ മാറിയത് ലേവി ഗോത്രം മാത്രമായിരുന്നൂ. അതുവരെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും കൊടുത്ത അവകാശം , ലേവിഗോത്രം സ്വന്തമാക്കി . യേശു ലേവി ഗോത്രത്തിലല്ല മറിച്ചു യൂദ ഗോത്രത്തില്‍ നിന്നുമാണെന്ന് അറിയുക.
അതുപോലെ പുരോഹിതരെല്ലാം ലേവ്യരായിരുന്നെങ്കിലും ലേവ്യരെല്ലാം പുരോഹിതരല്ലായിരുന്നൂ
രാജക്കന്മാരെല്ലാം രാജവംശമാണെങ്കിലും രാജവംശം എല്ലാം രാജാക്കന്മാരല്ല
പൂജാരികള്‍ ബ്രാഹ്മണര്‍ തന്നെ എന്നാല്‍ എല്ലാ ബ്രാഹ്മണരും പൂജരികളല്ല
(1 peter 2:9) പ്രകാരം നാമെല്ലാം പുരോഹിതരെന്നല്ല പറഞ്ഞിരിക്കുന്നത് , രാജകിയ പുരോഹിത വംശമെന്നാണ്.
ഇന്നത്തെ പുരോഹിതര്‍ ഈ രാജകിയ പുരോഹിത വംശത്തില്‍ (ക്രിസ്ത്യാനികള്‍) പെട്ടവരാണ് എന്നാല്‍ ക്രിസ്ത്യാനികള്‍( രാജകിയപുരോഹിതവംശം) എല്ലാം പുരോഹിതരല്ല.
ഈ വംശത്തിലെ( ക്രിസ്ത്യാനികള്‍) തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ പുരോഹിതനാകാന്‍ കഴിയുകയോള്ളൂ. അതിനു യോഗ്യതയും ,കൃപയും സഹനവും അച്ചടക്കവും ഉണ്ടാകണം.
ഇനിയും യേശുവിന്‍റെ എന്നന്നേക്കു മുള്ള നിത്യപൌരോഹിത്യമാണ് , പൌരോഹിത്യത്തെ അംഗീകരിക്കാന്‍ നിങ്ങള്ക്ക് തടസമെങ്കില്‍ , എന്നന്നേക്കു മുള്ള നിത്യപൌരോഹിത്യം എന്നാ വാക്കില്‍ നിന്നുതന്നെ ആരംഭം മുതല്‍ അവസാനം വരെയെന്നു വരുന്നില്ലേ? യേശു എന്നും നിത്യ പുരോഹിതനായിരുന്നൂ ( അഹറോന്‍റെ കാലത്തും ഇന്നും നാളെയും ) ആയിരിക്കയും ചെയ്യും . യേശുവിനെ ചോദ്യം ചെയ്ത കയ്യാഫാസ് അന്നത്തെ പ്രധാന പുരോഹിതനായി യേശുവിനെപ്പറ്റി അറിയാതെ പ്രവചിക്കുന്നത് യോഹന്നാന്‍ 11:49 മുതല്‍ വായിച്ചാല്‍ കാണാം. അവരുടെ സ്ഥാനത്തെ യേശുവും ശിഷ്യരും മാനിചിരുന്നൂ , പ്രവര്‍ത്തിയെയാണ് എതിര്‍ത്തിരുന്നത്. ഇനിയും പൌരോഹിത്യത്തെ അംഗീകരിക്കാന്‍ എന്താണ് തടസം?

No comments:
Post a Comment