Q. അല്ലാ! ഇയ്യിടെ ആയി ഗുരു എന്ന തലയറ്റം മാഞ്ഞു പോയോ? വെറും പൈപ്പില്‍ ലാഡന്‍ എന്ന് കേള്‍ക്കാന്‍ ഒരു സുഖവും ഇല്ല. പൈപ്പിലെ ലാഡന് മുന്‍പില്‍ കുരു ഉണ്ടെങ്കിലെ ഒരു മാച്ചിംഗ് വരികയുള്ളു. കേള്‍ക്കാന്‍ ഇമ്പവും അത് തന്നെ. കാണാനും!
A. ഒരിക്കല്‍ ഒരു ഏഴാം ക്ലാസ് പഠിത്തം മാത്രമുള്ളതും ( ലോകപ്രകാരം) എന്നാല്‍ വളരെ അറിവുള്ളതുമായ ഒരു മനുഷ്യന്‍ ചോദിച്ചു , യേശുവിനെയല്ലാതെ ഗുരുവെന്നാരെയും വിളിക്കരുതെന്നു യേശു പറഞ്ഞിട്ടില്ലേ എന്ന് ? ആ ചങ്ങാതിയുടെ മുന്‍പില്‍ ചെറുതായതുപോലെ അതിനു മുന്‍പ് ചെറുതായതായി ഓര്‍മ്മയില്ല . അദ്ദേഹത്തോട് , മാപ്പുപറഞ്ഞു , ഗുരു ഉപേക്ഷിക്കമെന്നു വാക്കും കൊടുത്തു. അന്നുമുതല്‍ ഗുരു ഉപേക്ഷിച്ചു. ( ഇ മെയില്‍ ഇപ്പോഴും അതാണ്)
Q . നിങ്ങളുടെ ബൈബിളിലെ qualification ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.
A . കാര്യമായൊന്നുമില്ല , ബൈബിള്‍ വായിക്കുന്നൂ കേള്‍ക്കുന്നൂ , ഏതോ ശക്തി മനസിലാക്കിതരുന്നൂ. ആരുടേയും കീഴില്‍ പഠിക്കാത്തതുകൊണ്ട് ( I am not biased ).
Q . ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ
A . യെഹൂദരല്ലാത്ത നാമെല്ലാവരും ജാതികള്‍ തന്നെ( പുറത്തു പറയണ്ട)
C .ചിലരുടെ ഒക്കെ വീട്ടുകാരെ പോലും വെറുതെ വിടുന്നുണ്ടോ? ഭാര്യ, മക്കള്‍ എന്ന് വേണ്ട അറിയാവുന്നവരെ ഒക്കെ ചെളി വാരി ഏറാണ്
R . അതൊരിക്കലും പാടില്ലത്തതാനെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. ദയവായി നിര്‍ത്തുക.
Q അതെന്താ ചങ്ങാതീ , ഈ പെന്തിക്കോസുകാര്‍ ഒന്നും മനുഷ്യരല്ലേ ? അതോ അവര്‍ വിജാതീയര്‍ ആയതു കൊണ്ട് , അവരെ വല്ല മൃഗങ്ങളോ , സാത്താന്റെ സന്തതികളോ ആയി കാണണമെന്ന് വേദ പുസ്തകത്തില്‍ വല്ലയിടത്തും എഴുതി വച്ചിട്ടുണ്ടോ? ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ. ബൈബിള്‍ പണ്ഡിറ്റ് പൈപ്പില്‍ ലാഡ ഗുരു വിനോട് ഒരു വിശദീകരണം ചോദിച്ചാല്‍ അത് അധികപ്രസംഗം ആവുമോ?
A താങ്കളോട് യോജിക്കുന്നൂ. നമ്മള്‍ അവരോടെടുക്കുന്ന നയം മറ്റു മതസ്ഥര്‍ നമ്മോടെടുത്താല്‍ , എങ്ങിനെ സുവിശേഷം പറയാന്‍ പറ്റും? അവ്ര്ട് സംസാരിക്കുമ്പോള്‍ മിനിമം വചനം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ബുദ്ധി.
Q. ഇപ്പോള്‍ പന്ത് പൈപ്പില്‍ ലാഡ ഗുരുവിന്റെ കോര്‍ട്ടില്‍ ആണ്. വെറുതെ ഒരു ബൈബിള്‍ യുദ്ധവും കൂടി തുടങ്ങി വെയ്ക്കണോ, വര്‍ക്കി മാഷേ? ബ്ലോഗു യുദ്ധം ഒരെണ്ണം നടക്കുന്നുണ്ടല്ലോ! ഒരു ആനയുടെ മുതുകത്ത് ഇരുന്ന് അണ്ണാന്‍ യുദ്ധം ചെയ്യുന്ന പോലെ. ഒരു കാലത്ത് പൈപ്പ് ലാഡ ഗുരുവിനെ തളയ്ക്കാന്‍ ഒരു ടാങ്ക് ലാഡ ഗുരു തന്നെ ഈ ബ്ലോഗ് പ്രപഞ്ചത്തില്‍ അവതരിക്കില്ല എന്നാരു കണ്ടു? പൈപ്പിന് വെള്ളം കൊടുക്കുന്ന ടാങ്ക് ഒരു സുപ്രഭാതത്തില്‍ ലാഡ ഗുരു ആയി അവതരിച്ചാല്‍, പൈപ്പില്‍ ലാഡ ഗുരുവിന്റെ പണി പൂട്ടിയത് തന്നെ. പിന്നെ എല്ലാവരും ടാങ്കില്‍ ലാഡ ഗുരുവിന്റെ വിവരക്കേടിനു പിന്നാലെ പായും.അങ്ങിനെ ഒരു കാലം വരും മാഷേ. തല്‍ക്കാലം പത്തി മടക്കി മാളത്തില്‍ ഒതുങ്ങുന്നതാണ് ബുദ്ധി !
A. താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് , ഈ വര്‍ഷത്തോടെ ഒതുങ്ങുകയാണ് ഞാന്‍. ഒരുമാസംകൂടി ക്ഷമിക്കൂ ചങ്ങാതി.
Q. ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണം! വിശുദ്ധ ബൈബിള്‍ വചനങ്ങള്‍ ഒരു പോരിനുള്ള ആയുധമാക്കി കൂടാ. അത് എഴുതപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം വാക്കുകളില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. POC ബൈബിളില്‍ ആയാലും, പെന്തിക്കൊസു ബൈബിളില്‍ ആയാലും protestant ബൈബിളില്‍ ആയാലും , വാക്യങ്ങളുടെ മൂല ആശയം ഒന്നാവാനാണ് വഴി, അല്ലെ ലാഡ ഗുരു? അത് സ്വന്തം പേരിനും , പെരുമയ്ക്കും , വാദത്തില്‍ ജയിക്കാനും ഒന്നും ദുരുപയോഗിച്ചു കൂടാ.
B. അതും അംഗീ കരിക്കുന്നൂ. ഒരാള്‍ അപ്രധാനമായ ഒരാശായം ബൈബിളിലെ ഏറ്റം പ്രധാനാശയമെന്ന നിലയില്‍ എടുത്തു പയറ്റുന്നത് കണ്ടപ്പോഴുണ്ടായ ഒരു AUTOMATIC REFLEX .
Q. കുരിശേതായാലും കുര്‍ബ്ബാന കണ്ടാല്‍ മതി എന്ന ചിന്താഗതിക്കാരന്‍ ആണ് ഞാന്‍. എങ്കിലും മനുഷ്യ നിര്‍മിതമായ മാര്‍തോമ്മ കുരിശിനെ വണങ്ങുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു വിശ്വാസി എന്ന നിലയില്‍ ഒരു ചോദ്യ ചിഹ്നം തന്നെ. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന ജീവനുള്ള ക്രിസ്തുവിനെ ആരാധിക്കുന്നതിനു പകരം , മനുഷ്യ നിര്‍മ്മിതമായ വിവിധ വസ്തുക്കളെ ആരാധിക്കാമോ? പറയൂ ലാഡ ഗുരു. വര്‍ക്കി മാഷിനോട് ഈ ചോദ്യം ചോദിക്കാത്തത് അദേഹത്തിന് മലയാളം മനസിലാവില്ല എന്ന ഒരു ധാരണ കൊണ്ടാണ്.
A. കുരിശില്ലേലും മനുഷ്യന്‍ നന്നായി ജീവിച്ചു നിത്യജീവന്‍ പ്രാപിക്കാനുതകുന്ന പ്രവര്‍ത്തികള്‍( കല്പനകള്‍) ചെയ്‌താല്‍ മതിയെന്ന പക്ഷക്കരാനാണ് ഞാന്‍.
Q. ചേട്ടന്‍ ഇങ്ങിനെ കോമാളി കളിക്കുന്നത് കൊണ്ടല്ലേ ആളുകളെല്ലാം ചേട്ടന്റെ മുതുകത്ത് കേറി കുരവയിടുന്നത്? സ്വന്തം വീട്ടിലെ കാര്യം ഒക്കെ എന്തിനാ ഇങ്ങിനെ വിളിച്ചു കൂവുന്നത്?
Response. ചില നല്ല എഴുത്തുകാരൊക്കെ നാട്ടില്‍ നടക്കുന്ന കോപ്രായങ്ങള്‍ മറ്റുള്ളവരുടെ പേരുവെക്കാതെ , സ്വന്തം പേരില്‍ അവതരിപ്പിച്ചു ജനങ്ങളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാറുണ്ട് . ഇതൊക്കെ കാണിക്കുന്നവന് മനസിലാവുകയും ചെയ്യും , എന്നാല്‍ അവരുടെ പേരിനു പകരം നമ്മുടെയും ഭാര്യയുടെയും പെരായാല്‍ പ്രശ്നമില്ലല്ലോ.
Q. ദശാംശം പള്ളിക്ക് കൊടുക്കണം എന്ന് ബൈബിളില്‍ എഴുതിയിട്ടുണ്ടെന്ന് കത്തനാര്‍മാര്‍ പള്ളിയില്‍ വീമ്പിളക്കുന്നു. അതും ഒള്ളതാണോ?
A. അത് പഴയ നിയമത്തില്‍ . പുതിയനിയമത്തില്‍ പള്ളിക്ക് ഒരോഹരി എന്നാണു പറഞ്ഞിരിക്കുന്നത്. അത് പത്തിലോന്നില്‍ കൂടുതലായേക്കാം.
Q. ഈ ഭൂമിയിലെ ദൈവം , അഥവാ ദൈവത്തിന്റെ പ്രതിരൂപം എന്ന് പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ , അതായത് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ഹത ഭാഗ്യരായ സഹോദരങ്ങള്‍ എന്നാണെന്റെ വിശ്വാസം . ശരിയാണോ ആവോ? ലാഡ ഗുരുവും പറവയും എന്ത് പറയുന്നു ?
A. ഇങ്ങനെയുള്ളവര്‍ക്ക് ഉള്ളത് മുഴുവന്‍ വിറ്റു കൊടുക്കാനാണ് , നിത്യജീവനുള്ള ഏക വഴിയായി യേശു പറയുന്നത്. കഠിനമായി എനിക്കും തോന്നുന്നൂ.
Q . I would highly recommend that Mr. Pippiladan reveal his identity since that would be a much more powerful witness to Jesus Christ and His Gospel on his part.
A . ശ്രീ ടോം വര്‍ക്കി , ഈ വര്‍ഷത്തിനു മുന്‍പായി വെളിപ്പെടുത്തും. അതിനു മുന്‍പായി അറിയണമെങ്കില്‍ ഇ മെയിലോ ഫോണോ തരൂ.
അസഭ്യവര്‍ഷം കേള്‍ക്കാനുള്ള ഒരു മാനസികവസ്തയിലല്ല.
No comments:
Post a Comment