Anonymous said... ഉച്ചകുര്‍ബ്ബാനയും വേദപഠവും സ്ഥിരം പാലായിലെ മഹാറാണിയിലും, യുവറാണിയിലും,യൂണിവെഴ് സലിലും ന്യൂ തീയെറ്റരിലും മോര്‍ണിംഗ് ഷോയുടെ രൂപത്തില്‍ ഏറ്റവും മുന്നില്‍ത്തന്നെ ഇരുന്നു കണ്ടിരുന്നവന്‍റെ വിവരം ഊഹിക്കാമല്ലോ.
കട്ടന്‍ കപ്പയും കാന്താരിയും മാത്രമല്ലാതെ നല്ലൊരു ഉണ് കഴിക്കാന്‍ കഴിവില്ലാതെ വികാരി അച്ഛന്റെ തീന്‍ മേസയിലേക്ക് കൊതിയോടെ നോക്കിയിരുന്നു വെള്ളമുറിയിരുന്ന പിപ്പിലാടന്‍ എന്ന നാട്ടിന്‍പുറത്തുകാരന്‍ പയ്യന് സിനിമ കാണാനും ബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും diplomat വാങ്ങാനും ഇത്രയ്ക്കു പണമോ? മോഷണമോ, അതോ കുണ്ടന്‍ പണിയൊ? ഹോ, കുണ്ടന്‍ പണിയെ പറ്റി അറിയാവുന്നത് കൊണ്ടാകാം ഇദ്ദേഹം കോഴിക്കോടന്‍ ആണെന്ന് കൊച്ചാപ്പിക്കു തോന്നിയത്. ============================================================= താങ്കളുടെ ഭാവനയും മനോധര്‍മവും എനിക്കിഷ്ട്ടപ്പെട്ടു. അതില്‍ കണ്ണടച്ചിരുട്ടാക്കിയ കാര്യങ്ങള്‍ വിശദികരിക്കട്ടെ. 1 . കട്ടന്‍ കപ്പയും കാന്താരിയും മാത്രമല്ലാതെ നല്ലൊരു ഉണ് കഴിക്കാന്‍ കഴിവില്ലാതെ വികാരി അച്ഛന്റെ തീന്‍ മേസയിലേക്ക് കൊതിയോടെ നോക്കിയിരുന്നു- അത് പത്തു പതിനൊന്നു വയസുവരെ. ചിലപ്പോള്‍ അതുപോലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം . സമൃദ്ധിയില്‍ ജനിച്ചവര്‍ക്കിതോന്നും മനസിലാവില്ല, ഞാന്‍ ജനിപ്പിചെന്നു വിശ്വസിക്കുന്ന മക്കള്‍പോലും പല സംഭവങ്ങളും അപ്പന്‍റെ കഥകളായെ കാണാറുള്ളൂ . പിന്നെ താങ്കളെ ഞാനെങ്ങനെ കുറ്റപ്പെടുത്തും? 2 . ബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും - ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ ഇതേവരെ സംഭവിച്ചിട്ടില്ല., എഴുതിയിട്ടുമില്ല. 3 . സിനിമ കണ്ടതും പാലായുടെ പ്രാന്തപ്രദേശത്തെത്തിയത്തില്‍ പിന്നെയാണ്. മഹാറാ ണിയില്‍ ഒരു രൂപയും മറ്റുള്ളടത്തോക്കെ അതില്‍ കുറവുമായിരുന്നൂ. 4 . diplomat വാങ്ങാനും ഇത്രയ്ക്കു പണമോ? ബുദ്ധിമാനായ ചങ്ങാതീ , ഇത് സംഭവിക്കുമ്പോള്‍ ഈയുള്ളവന് വയസു 27 . 5 . ഇതൊന്നും വിശധികരിക്കേണ്ട കാര്യമില്ലെന്നറിയാം. പിന്നെ ഒരു ചങ്ങാതി ന്ഷട്ടപ്പെടാന്‍ തെറ്റിദ്ധാരണ ഇടയകരുതല്ലോ എന്ന് വിചാരിച്ചാണ്. 6 . ഇതും ഞാന്‍ തന്നെ ചോദിച്ചെഴുതിയെന്നു പറയുന്ന ചങ്ങാതികളും കാണുമായിരിക്കും , എന്താ ചെയ്ക?. 7 . മോഷണമോ? - ഉണ്ടല്ലോ രണ്ടു കിലോ പിണ്ണാക്ക് വാങ്ങാന്‍ തരുന്ന കാശിനു ഒന്നരകിലോ പിന്നാക്കുവാങ്ങി അരക്കിലോയുടെ ചക്രം മിച്ചം വെക്കുമായിരുന്നൂ മിണ്ടാപ്രാണികള്‍ ആരോട് പരാതിപ്പെടാന്‍?. നേര്‍ച്ചയിടാന്‍ തന്നിരുന്ന കാശും സ്വന്തം ഉടുപ്പിലെ പോക്കറ്റകുന്ന ഭാണ്ടാരത്തിലാണ് ഇട്ടിരുന്നത്. ളാലം പള്ളിയില്‍ നിത്യസഹയമാതാ വിന്‍റെ നോവേനക്കു പോയിരുന്നത് നേര്ച്ചക്കശു മോഹിച്ചുമാത്രമായിരുന്നൂ. ഇതെല്ലാം തെറ്റാണെന്ന് മനസിലായപ്പോള്‍ , നിര്‍ത്തുകയും എന്നാല്‍ ആവതു പരിഹാരം ചെയ്കയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ പേരില്‍ ദൈവം ഇനിയുമെന്നെ ശിക്ഷിച്ചാല്‍ സന്തോഷത്തോടുകൂടി തന്നെ സ്വീകരിക്കും. അവസാനം പറഞ്ഞ കാര്യത്തെക്കുറിച്ച് ഗ്രാഹ്യം കുറവാണു. 8 . പിന്നെ പിപ്പിലാഥന്‍ ആരാണെന്നു എന്‍റെ വികാരിയച്ചനോട് ഒക്ടോബര്‍ പതിനൊന്നാം തിയതി ചൊവ്വാഴ്ച കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ വെളിപ്പെടുത്തി. അദ്ദേഹം പിപ്പിലാഥന്‍ എന്നപേരുപോലും കേട്ടിട്ടില്ലയിരുന്നൂ. കൂടുതല്‍ വിശധികരിക്കാനും പോയില്ല. സ്നേഹത്തോടെ പിപ്പിലാഥന്‍.
കട്ടന്‍ കപ്പയും കാന്താരിയും മാത്രമല്ലാതെ നല്ലൊരു ഉണ് കഴിക്കാന്‍ കഴിവില്ലാതെ വികാരി അച്ഛന്റെ തീന്‍ മേസയിലേക്ക് കൊതിയോടെ നോക്കിയിരുന്നു വെള്ളമുറിയിരുന്ന പിപ്പിലാടന്‍ എന്ന നാട്ടിന്‍പുറത്തുകാരന്‍ പയ്യന് സിനിമ കാണാനും ബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും diplomat വാങ്ങാനും ഇത്രയ്ക്കു പണമോ? മോഷണമോ, അതോ കുണ്ടന്‍ പണിയൊ? ഹോ, കുണ്ടന്‍ പണിയെ പറ്റി അറിയാവുന്നത് കൊണ്ടാകാം ഇദ്ദേഹം കോഴിക്കോടന്‍ ആണെന്ന് കൊച്ചാപ്പിക്കു തോന്നിയത്.
No comments:
Post a Comment