Tuesday, October 18, 2011

ധാരാളം നല്ല അനുഭവങ്ങള്‍ ഉണ്ടെങ്കിലും , കമ്പോളത്തില്‍ അവക്കൊക്കെ ശ്രോതാക്കള്‍ കുറവായതുകൊണ്ട് ,അച്ചന്മാരെ മോശക്കരെന്നു വരുത്തുന്നതും , രസകരം എന്നെനിക്കുതോന്നിയതുമായ രണ്ടനുഭവം പറയട്ടെ

Anonymous said...
പിപ്പിലാധ എന്നെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി നാട്ടിലെ വികാരി അച്ഛന്‍ മാരുടെ, പ്രത്യേകിച്ചു ഫോറാന വികാരി മാരുടെ അരികില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഈ ബ്ലോകില്‍ എഴുതാമോ. എനിക്ക് മനസ്സിലായിടത്തോളം ഈ വികാരി മാര്‍ക്ക് പറ്റിയ സ്ഥലം പോലിസ് സ്ടഷനിലെ ഹെഡ് കോന്‍സ്ടബില്‍ ജോലിയാണ് . എല്ലാവരോടും വഴക്ക് ഉണ്ടാക്കിയെ ഇവര്‍ സംസാരിക്കുകയോള്ളൂ
October 18, 2011 10:43 അം
ധാരാളം നല്ല അനുഭവങ്ങള്‍ ഉണ്ടെങ്കിലും , കമ്പോളത്തില്‍ അവക്കൊക്കെ ശ്രോതാക്കള്‍ കുറവായതുകൊണ്ട് ,അച്ചന്മാരെ മോശക്കരെന്നു വരുത്തുന്നതും , രസകരം എന്നെനിക്കുതോന്നിയതുമായ രണ്ടനുഭവം പറയട്ടെ , ചെറുപ്പത്തില്‍ പട്ടിണിയെ സ്നേഹിച്ചു തുടങ്ങിയ നാളുകളില്‍, (പഴയ കോട്ടയം ജില്ലയും ഇന്നത്തെ ഇടുക്കി ജില്ലയും) മലംപ്രദേശങ്ങളിലെ അന്നത്തെ ഇടവകയും ഇപ്പോഴത്തെ ഫോറോനായുമായുള്ള ഒരു പള്ളിയിലെ കുഞ്ഞാടകനായിരുന്നൂ എന്റെ യോഗം. സന്തോഷം കുറവായിരുന്നെങ്കിലും ആഹ്ലാദം ധാരളമുണ്ടായിരുന്ന കാലം( ജഡത്തിന്റെ ഇഷ്ടം സന്തോഷം -pleasure -, മനസിന്റെ ഇഷ്ട്ടം ആഹ്ലാദം joy - ). അന്നൊക്കെ ചിലപ്പോഴൊക്കെ വികാരിയച്ചന്‍റെ ഉച്ചയൂണ്കാണു വാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് , - കാണുവാന്‍ മാത്രം-. കട്ടന്‍കപ്പയും കാന്താരിയും കഴിച്ചുമാത്രം ശീലിച്ച ഞാന്‍ ഇതൊക്കെ കണ്ടപ്പോള്‍ അന്നത്തെ ഏറ്റം വലിയ ആഗ്രഹം ഭാവിയില്‍ ഒരച്ചനാകുക എന്നതായിരുന്നൂ, ഇതുപോലെ ധാരാളം പേര്‍ സെമിനാരിയില്‍ ചേരുകയും ചുരുക്കം വളരെ ചുരുക്കം ചിലര്‍ കുപ്പായമിടുകയും ചെയ്തിട്ടുണ്ട്. ആ ചെറു സമൂഹത്തിലെ ചിലരുടെ ചില പ്രവര്‍ത്തിമൂലം മൊത്തം പുരോഹിതവര്‍ഗത്തെ മൊത്തത്തില്‍ ആക്ഷേപിക്കരുതെന്നാണ് എന്‍റെ അഭിപ്രായം. ഏതായാലും ഹോര്‍മോണുകളുടെ വളര്‍ച്ച എന്‍റെ ചിന്തയെ സ്വധിക്കുകയും, രതി ചിന്തകള്‍ മേല്‍ക്കോയ്മ നേടുകയും ചെയ്തതുകൊണ്ട് ബ്രഹ്മചര്യമുപേക്ഷിച്ച് ഗാര്‍ഹസ്ത്യം സ്വീകരിച്ചു, ഇപ്പോള്‍ വാനപ്രസ്ഥത്തിലേക്ക് കടക്കുന്നു, പിന്നെ സന്യാസത്തോടെ തീര്‍ക്കുവാനാണ്‌ ആഗ്രഹം നടക്കുമോ എന്നറിയില്ല. എന്‍റെ ആദ്യകുബ്ബാനക്ക് പുന്നക്കോട്ടില്‍ മെത്രാന്‍ വരുമ്പോള്‍ പ്രസംഗിക്കുവാന്‍ ഈ അച്ഛന്‍ തന്നെ എന്നോട് പറഞ്ഞു( പ്രായം 10 വയസ്) , ഒരു ഓഗസ്റ്റു 15 നായിരുന്നൂ ആദ്യകുര്‍ബ്ബാന , അയല്‍വാസിയായ ഒരു സാറെഴുതിത്തന്ന മൂന്നു പേജുള്ള പ്രസംഗം കാണാപാഠം പഠിച്ചു വികാരിയച്ചനെ കേള്‍പ്പിച്ചപ്പോള്‍, ഇത് സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് മാത്രമേയുള്ളൂ , അന്നാണ് മാതാവ് സ്വര്‍ഗാരോഹണം( സ്വര്‍ഗാരോപണം എന്നാണ് ശരിയായ പ്രയോഗം , ശലമോനെ ഇഷ്ട്ടപ്പെടാത്ത എന്‍റെ ചങ്ങാതിക്കായി സ്വര്‍ഗാരോഹണം എന്ന് ഉപയോഗിക്കുന്നൂ ) ചെയ്തത് അതാണ്‌ പ്രധാനം എന്നുപറഞ്ഞു. അങ്ങനെ പുതിയ ഒരറിവ്‌ നേടിയെങ്കിലും മാതാവിന് ആരോഹണം ചെയ്യാന്‍ കണ്ട ദിവസത്തെ മനസ ശപിച്ചുകൊണ്ട് സാറിനരുകിലെത്തി. സാറെന്നെ മനസ ശപിച്ചുകൊണ്ട് രണ്ടുപേജുംകൂടി കുത്തിക്കുറിച്ചു. ഇതെല്ലാം മന പാഠമാക്കി അവതരിപ്പിക്കേണ്ട ദിവസം എന്തോ കാരണത്താല്‍ യോഗം രദ്ദു ചെയ്തു. ആദ്യകുര്‍ബാനയും സ്തൈര്യലേപനവും മാത്രം നടത്തി. എന്‍റെ വലിയൊരാഗ്രഹം നടക്കാതെ പോയതിന്‍റെ കാരണങ്ങള്‍ ഇന്നും അജ്ഞ്ഞാതമായി തുടരുന്നൂ. ഞാന്‍ മാത്രമല്ല ധാരാളം കുട്ടികള്‍ പലപരിപാടിക്കായി തയ്യാറായിരുന്നൂ . സഭാകമ്പമുള്ള ഞാന്‍ എന്‍റെ മനസ്സിനോട് ഈ അച്ചനെ കുറ്റപ്പെടുത്തി പലപ്പോഴും സായുജ്യമടയാറുണ്ട്.
പിന്നെ എട്ടാം ക്ലാസ് പഠിക്കാനായി നാട്ടിന്‍പുറത്തേക്ക് ചേക്കേറി. കല്ല്യാണം കഴിക്കാന്‍ വേദപാടത്തിനായി അച്ചന്‍റെ അടുക്കലെത്തി. ഉച്ചകുര്‍ബ്ബാനയും വേദപഠവും സ്ഥിരം പാലായിലെ മഹാറാണിയിലും, യുവറാണിയിലും,യൂണിവെഴ് സലിലും ന്യൂ തീയെറ്റരിലും മോര്‍ണിംഗ് ഷോയുടെ രൂപത്തില്‍ ഏറ്റവും മുന്നില്‍ത്തന്നെ ഇരുന്നു കണ്ടിരുന്നവന്‍റെ വിവരം ഊഹിക്കാമല്ലോ. എന്‍റെ മട്ടും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നൂ വികാരിയച്ചന്‍ പറഞ്ഞു നീ പാലായിക്കൊന്നു പോയിവാ വൈകുന്നേരം ഞാനെഴുതിവച്ചേക്കാം. കാര്യം പിടികിട്ടാതെ പുറത്തിറങ്ങിയ ഞാന്‍ കൂട്ടുകാരോട് ചര്‍ച്ചചെയ്തപ്പോള്‍ കാര്യം പുടികിട്ടി, ക്നാനായ സമുദായവുമായി ബന്ധമുള്ള അച്ചനും ക്നാനയക്കാരുടെ ബലഹീനത ഉണ്ടെന്നും, അതിനാല്‍ ഒരു പിടിവള്ളിയുന്ടെന്നും,പറഞ്ഞു. പിടിവള്ളി ഒരു diplomat ന്‍റെ രൂപത്തില്‍ ആയിരുന്നൂ . ആബലഹീനത ഒരു അനുഗ്രഹമായിരുന്നൂ( എനിക്ക് ).

No comments: