Friday, September 30, 2011

നമ്മുക്കും ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിക്കാം.

നമ്മുക്കും ഗമാലിയേലിന്‍റെ  ഉപദേശം സ്വീകരിക്കാം.

മതത്തില്‍, മതവിശ്വാസത്തില്‍, സാമൂഹ്യ നീതിയില്‍ , ഒക്കെ കാലപ്പഴക്കംകൊണ്ട് ജീര്‍ണതകള്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു പരിഹാരമായി ആരെങ്കിലും ഉദയം ചെയ്യാറുണ്ട് ചിലപ്പോള്‍ അതൊരു പുതിയ പഠിപ്പിക്കലായിരിക്കാം ചിലപ്പോള്‍ അല്പാല്‍പ്പമായി നമ്മളില്‍ കലര്‍ന്ന തെറ്റുകള്‍ മാറ്റലാവം, മോശ,ഏലിയ,ഏലിശ,അമോസ്,....... ,സ്നാപക യോഹന്നാന്‍, .... തെവുദാസ്, കാനേഷുമാരിയുടെ കാലത്ത് ഗലീലിയനായ യൂദാസ് ( Acts-5:36-37)...... രജനീഷ്,സയിബാവ ....., ഇവരെല്ലാം വരുമ്പോള്‍ ജനങ്ങള്‍ സംശയദൃഷ്ട്ടിയോടുകൂടിയാണ് കാണുന്നത്. അതില്‍ കാര്യമായ തെറ്റ് പറയാനുമില്ല. കാരണം ഇവരില്‍ ചിലര്‍ ദൈവത്തില്‍നിന്നല്ലായിരുന്നല്ലോ , ദൈവത്തില്‍ നിന്നും അല്ലാതെയും വന്നവരുടെ പഠിപ്പിക്കല്‍ നോക്കുക , ദൈവത്തില്‍ നിന്നുള്ളത് നിലനിന്നു അല്ലാത്തത് നശിച്ചുപോയി.

യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡി‍ത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്.


{Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.}  ഗമാലിയേലിന്‍റെ  ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.



നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും.  ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം.


ആവര്‍ത്തിച്ചുപരയട്ടെ ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും ഇല്ലാത്ത പത്തുകല്പനകള്‍ മാത്രമെഴുതിയ അള്‍ത്താര യാണെനിക്കിഷ്ട്ടം പക്ഷെ ഞാനൊറ്റപ്പെട്ടുപോയി. നിങ്ങള്‍ പ്രസിദ്ധികരിച്ച പടത്തില്‍ കര്‍ത്താവിന്‍റെ ചുറ്റുമുള്ള നീലനിറമോഴിച്ചാല്‍ പടം മനോഹരമാണ് എനിക്കിഷ്ട്ടപ്പെട്ടു .( അതുകൊണ്ട് മാത്രം അത് നന്നയിരിക്കണമെന്നില്ലയെന്നരിയാം). എനിക്കുമാനസ്സിലാകത്തത് കൊണ്ടോ എന്തോ, നീലനിറവും ശവപ്പെട്ടിയുടെ കാര്യവും എനിക്കങ്ങു ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. നീല നിറമുപയോഗിക്കുവാന്‍ എന്തെങ്കിലും കാര്യം കാണുമായിരിക്കും , എന്‍റെ കൊച്ചു ബുദ്ധിയില്‍ അത് മനസിലാവുന്നില്ലെന്നു മാത്രം, അങ്ങിനാണു ഞാന്‍ ചിന്തിക്കുന്നത്.

രൂപതയുടെ ചിലകാര്യങ്ങളില്‍ എനിക്ക്  വിരുദ്ധാഭിപ്രായമുണ്ട്, എന്നാല്‍ രൂപതയുടെ, വിശ്വാസികളുടെ വളര്‍ച്ചക്ക് വേണ്ടി ഞാന്‍ എന്‍റെ അഭിപ്രായം മാറ്റിവെക്കുന്നൂ. എങ്കിലും ഞാന്‍ എന്‍റെ അഭിപ്രായം ഭാവിയിലും പറഞ്ഞുകൊണ്ടിരിക്കും, നമ്മള്‍ സഭയെന്നു പറയുന്ന ( സഭ എന്നാല് ‍ഞാന്‍ മനസിലാക്കുന്നത് മറ്റോന്നാണ് ) കൂട്ടായ്മക്ക് ദോഷം വരാത്ത രീതിയില്‍.

എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ സദയം ക്ഷമിക്കുക.

സ്നേഹത്തോടെ പിപ്പിലാഥന്‍.

No comments: