Wednesday, September 21, 2011

സഭ,പത്രോസേ നീ പാറയാകുന്നു

 
 സഭ,പത്രോസേ നീ പാറയാകുന്നു

September 20, 2011 10:27 AM[Image]Anonymous said...
"മൂഡന്‍ പീഡത്തില്‍ കയറി ഇരുന്നു..പീഠം മറിഞ്ഞു മൂഡന്‍ വീണു"

സസ്ശേരി അച്ചന്‍ കഴിഞ്ഞ സണ്‍‌ഡേ കോപ്പെല്‍ പള്ളിയില്‍ പറഞ്ഞ ഒരു ചെറിയ ഉപമ എത്രമേല്‍ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട് എന്നു ചിന്തിക്കുക. കര്‍ത്താവു ശിമയോനെ പത്രോസേ എന്നു വിളിച്ചു കൊണ്ട് പേര് മാറ്റുന്നു , പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും... നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.അതുകൊണ്ട് അതിനട്ടടിച്ചു നോക്കാം എന്നു ചില മൂടന്മാര്‍ക്ക് ചോര തിളപ്പില്‍ തോന്നും പക്ഷെ പീഠം മറിഞ്ഞു വീഴുക എന്നല്ലാതെ എന്ത് പ്രയോജനം?
September 20, 2011 11:37 അം *******************************************************************************************************************************************************************************************************************************************************
പെന്തകൊസ്തുകാര്‍ കഠിനമായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു ഭാഗമാണിത്.
താങ്കള്‍ എന്നെ വെറുക്കുന്നില്ല എന്നെനിക്കറിയാം , എനിക്ക് താങ്കളെ ഇഷ്ടവുമാണ്, കാരണം നമ്മള്‍ കത്തോലിക്കര്‍ ബൈബിളിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ നല്ലതാണ്. നമ്മുക്കറിയാവുന്ന കാര്യങ്ങളുടെ അനേക അനേക പതിനായിരം മടങ്ങ്‌ കാര്യങ്ങള്‍ നമുക്കറിയാന്‍ പാടില്ല എന്നുള്ള തിരിച്ചറിവാണ് അറിവിന്‍റെ ആദ്യപടി. എല്ലാം അറിയാവുന്നവന്‍ ദൈവം മാത്രം. ബൈബിളിലെ ദൈവം പറഞ്ഞു യേശു പറഞ്ഞു എന്നുപറഞ്ഞു പറയുന്ന കാര്യങ്ങള്‍ ഒരിക്കലും മാറ്റമില്ലത്തവയാണ്. മോശയും ,പൌലോസും , Etc . മനുഷ്യനെന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മാറ്റം വന്നേക്കാം. (ചില ഉദ: നിങ്ങളുടെ ഹൃദയ കാഠിന്യംനിമിത്തമാണ് മോശ അങ്ങനെ പറഞ്ഞതെന്ന് യേശു പറഞ്ഞു ആ ഭാഗം തിരുത്തുമ്പോള്‍ അത് ദൈവത്തില്‍ നിന്നയിരുന്നില്ല എന്ന് മനസിലാക്കാം. Paul insert his personal opinion at 1 Cor 7:12- "To the rest I say this (I, not the Lord): If any brother has a wife who is not a believer and she is willing to live with him, he must not divorce her."). പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍, തര്‍ജിമ പിശകുകള്‍ , അച്ചടിപിശകുകള്‍, എഴുത്തുകാരുടെ അഭിപ്രായം എന്നിവയോഴിവാക്കിയാല്‍ ഇന്ന് നമ്മുടെ കയിലുള്ള പി ഓ സി ബൈബിള്‍ പരിപൂര്‍ണ ദൈവവചനമാണ്. അതുപോലെ അലങ്കരികഭാഷയിലെഴുതിയിരിക്കുന്ന(അക്ഷരാര്‍ഥത്തില്‍ അല്ല) ഉല്‍പത്തിപ്പുസ്തകത്തിലെ ആദ്യ പതിനൊന്നു അദ്ധ്യായങ്ങള്‍ മറ്റുഭാഗങ്ങളുമായി തുലനം ചെയ്യാന്‍ പാടില്ലെന്ന് , ഉല്‍പത്തിയുടെ ആമുഖത്തില്‍ നമ്മുടെ വടക്കുംപാടാന്‍ അച്ചന്‍ പറയുന്നുണ്ട്( ഒന്നാം പേജില്‍ ആറാം വരി മുതല്‍). യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്‍ പാറ കല്ല്‌ അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും ഈ വഴിക്കാണ്. ഏറ്റമാവസാനം പ്രേക്ഷിത ധൌടത്യം ഏല്‍പ്പിച്ചപ്പോള്‍ മൂന്നു തവണയും വിളിച്ചത്, യോനായുടെ പുത്രനായ ശീമോനെയെന്നാണ്. (John 21:15-17), അതുപോലെ പറഞ്ഞു കേക്കാറുള്ള മറ്റൊരബദ്ധമാണ് സവൂളിനെ പൌലോസാക്കിയ ദൈവമെന്നു . അക്കാലത്ത് മിക്കവര്‍ക്കും ഹീബ്രൂ അരമായ ഭാഷയില്‍ ഒരുപേരും , അന്നത്തെ റോമന്‍ ആധിപത്യം മൂലം ഗ്രീക്കില്‍ ഒരുപേരും സാമാന്യമായി ഉണ്ടായിരുന്നൂ. അതുപോലെയുള്ള ഗ്രീക്ക് പേരുകളാണ് , പൗലോസ്‌ ,പത്രോസ് ,ലേവി മാര്‍കോസ് ബര്‍ണബ്ബാസ് ..... യേശു പോലും , യോശുവ, ഇമ്മാനുഎല്‍ എന്നൊക്കെയാണ് ഹീബ്രൂ. പലസ്തീന വിട്ടാല്‍ തങ്ങളുടെ ഗ്രീക്ക് പെരായിരുന്നൂ ഉപയോഗിച്ചിരുന്നത്.(ഇന്ന് പാക്കിസ്ഥാനികള്‍, വിയെട്നാമികള്‍ , ‍ചൈനക്കാര്‍ ഇവിടെവന്നു അമേരിക്കക്കര്‍ക്കുവേണ്ടി രണ്ടാം പേര്‍ സ്വീകരിക്കുന്നതുപോലെ. ഗള്‍ഫില്‍ മുരളി എന്നപേര്‍ അവിടുത്തുകാരോട് M.R.Ali എന്ന് പറഞ്ഞതുപോലെ). പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും എന്ന് യേശു പറഞ്ഞതായി അറിയില്ല, നീ പത്രോസാകുന്നൂ, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ സ്ഥാപിക്കും എന്നാണ്.(Mathew 16:17). സ്ഥാപിക്കുമെന്ന ഭാവികാലപ്രയോഗമാണവിടെ, സ്ഥാപിച്ചതായീ നമ്മള്‍ അവകാശപ്പെടാരുണ്ടെങ്കിലും സ്ഥാപിച്ചതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല. അന്നും ഇന്നും സംഖടനകള്‍ സഭയെന്നപെരില്‍ അറിയപ്പെടരുന്ടെങ്കിലും , ദൈവം സ്ഥാപിക്കുമെന്ന് പറഞ്ഞ സഭ യേശുവിന്‍റെ രണ്ടാം വരവിലെ ഉണ്ടാകുകയോള്ളൂ. അന്നും അന്ത്യോക്യ ,കൊരിന്ത്,എഫേസോസ് ,റോമ ---- ധാരാളം സഭകള്‍ ഉണ്ടായിരുനൂ . വെളിപാട് പുസ്തകത്തിലും വേറെ ഏഴു സഭകളെക്കുരിച്ചു പറയുന്നുണ്ട്.ഇന്നും കത്തോലിക്ക ,ഓര്‍ത്തോഡോക്സ് ,യകൊബായ,മാര്‍ത്തോമ, Brotheren, mormen ,yehova witness, shabath,penthekosthu A1,2,3...,b1,2,3,c,c1,2,3............Z999. വരെ സഭകളെന്നു സ്വയം  പറയാറുണ്ട്‌.ഈ   എല്ലാ സംടനകളും ചില സത്യങ്ങളെ പെറുന്നുണ്ട് എന്ന് സമ്മതിക്കുന്നൂ, . എന്നാല്‍ ഏക സത്യസഭയെന്നത് ഉണ്ടാകനിരിക്കുന്നതെയോള്ളൂ , കത്തോലിക്കാ സഭയാണതിന്‍റെ തുടക്കം. എല്ലാ സംടനകളും അതില്‍ ചേര്‍ന്ന് ഒരിടയനും ഒരു തോഴുത്തുമാകും.  അതുകൊണ്ടാണ് നമ്മുടെ സഭക്കെതിരെ നമ്മെക്കൊണ്ടുതന്നെ സാത്താന്‍ പടവെട്ടിക്കുന്നത് എന്ന് തോന്നുന്നൂ. പത്രോസാകുന്ന അടിത്തറയില്‍ തന്നെയായിരിക്കും സഭ ഉണ്ടാകുക. അല്ലെങ്കില്‍ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്ക് ഞാന്‍ തരും( ഭാവി) എന്ന് പറയില്ലല്ലോ. ലോകത്തില്‍ കേട്ടപ്പെടുന്നതല്ല ഭൂമിയില്‍ കേട്ടപ്പെടുന്നതാണ് ,സ്വര്‍ഗത്തിലും കേട്ടപ്പെടുന്നത്.

No comments: